Friday, June 14, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 33

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ഓരോ പേജുകൾ മറിക്കുമ്പോഴും മയൂവിൽ ആകാംഷയും അതോടൊപ്പം അവൾ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു….

സത്യയുടെയും നന്ദനയുടെയും തകർന്ന പ്രണയം ആണ് അവളെ കൂടുതൽ തളർത്തിയത് ..

അവസാനത്തെ പേജും വായിച്ച് അവൾ അവിടെ തല വെച്ച് കിടന്നു…….
കണ്ണുകൾ അടച്ച് കുറച്ച് നേരം ആ കിടത്ത ത്തന്നെ തുടർന്നു ..

ഇന്ദ്രന്റ കയ്യുടെ സ്പർശം അനുഭവപെട്ടപ്പോൾ ആണ് അവൾ കണ്ണുകൾ തുറന്നത്….

തന്റെ പിന്നിൽ അവൻ ആണെന്ന് മനസ്സിലായതും ഒട്ടും ചിന്തിക്കാതെ അവന്റെ വയറ്റിൽ രണ്ട് കൈകളും ചുറ്റി അവൾ പൊട്ടി ക്കരഞ്ഞു…..

ഇന്ദ്ര അവളെ പിടിച്ചു ഉയർത്തി… അവളെ തന്നോട് ചേർത്ത് നിർത്തി…

കരയല്ലേ പെണ്ണേ…….

എനിക്ക് അറിയില്ല ഇന്ദ്രേട്ട…..എന്റെ ഏട്ടൻ ഇത്ര മാത്രം വേദന നിറച്ചായിരുന്നോ ജീവിച്ചത്….. എന്നോട് അകന്നത് ഇതിന് വേണ്ടി ആയിരുന്നല്ലേ….

ഒന്നും അറിയാൻ പറ്റിയില്ലല്ലോ ഈ മണ്ടിക്ക്… അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് വീണു……..

നിന്നെ എല്ലാ അറിയിക്കാൻ തന്നെ ആയിരുന്നു അന്ന് നമ്മളുടെ ഫസ്റ്റ് നൈറ്റിൽ തീരുമാനിച്ചത് . പക്ഷേ അന്ന് നി എന്നോട് പറഞ്ഞത് എന്റെ നെഞ്ചിൽ ഒരു വേദന ആയി മാറി.

അത് കൊണ്ടു പിന്നെ നിന്നോട് പറയാനും ഞാൻ നിന്നില്ല… നീ തന്നെ എല്ലാം അറിയട്ടെ എന്ന് കരുതി……

അവൾ അവനിൽ നിന്നുo മാറി അവന്റെ കണ്ണിൽ നോക്കീ……

ഇന്ദ്രേട്ട… നന്ദു പാവം… അവൾ……..

എല്ലാം ശരിയാകും ആകണം…. ഇനി ഒരുത്തനും കൂടി …..

വേണ്ട ഇന്ദ്രേട്ട…… ഇദ്രേട്ടൻ അവനെ ഒന്നും ചെയ്യണ്ട…. എനിക്ക് പേടിയാ……

നിനക്ക് എങ്ങനെ പറയാൻ തോന്നി മയൂ അവനെ വെറുതെ വിടാൻ എന്ന് പറയാൻ ???

അങ്ങനെ അല്ല അവനെ നമ്മൾക്ക് പോലീസിനെ കൊണ്ട്…

മിണ്ടരുത് നീ…… ഒരു നിയമത്തിനും അവനെ ഞങൾ വിട്ട് കൊടുക്കില്ല…. കൊല്ലണം….. അവന്റെ തന്ത യുടെ മുമ്പിൽ വെച്ച് തന്നെ കൊല്ലണം…. നിനക്ക് അറിയാവോ ഞങളുടെ നന്ദു ഒരു ഭ്രാന്തിയൂടെ കൂട്ട് ജീവിക്കുവാ … ആരാ അതിന് കാരണം പറയ്…….

അവന്റെ ചോദ്യത്തിന് മുമ്പിൽ അവളുടെ കയ്യിൽ ഉത്തര o ഇല്ലായിരുന്നു…. അവൻ പറയുന്നത് ശരിയാണെന്ന് അവൾക്ക് തോന്നി……….

ഇന്ദ്രേട്ടൻ പറഞ്ഞത് ശരിയാണ്…… ഞാൻ ഒന്നിനും തടസ്സം ആകില്ല…. എനിക്ക് നന്ദു വിനെ കാണണം…. എന്നെ ഒന്ന് കാണിക്കുവോ????

ഇപ്പോൾ പറ്റില്ല മയൂ… സമയം ആകട്ടെ…… കാത്തിരിക്കാം നമ്മൾക്ക് എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ ……..

അതും പറഞ്ഞ് അവൻ അവളെ ചേർത്ത് പിടിച്ചു…..

***************************

അക്ഷയ്യുടെ ദേഹം സംസ്കരിച്ച് ….. എല്ലാം കഴിഞ്ഞ് ഇരിക്കുകയായിരുന്നു അർജുനും വിക്രമും….. രണ്ട് പേരുടെയും മനസ്സ് ഒരു പോലെ പൊള്ളുകയായിരുന്നു…..

ആരാണ് മോനെ ഇത് ചെയ്തത് ????

ആരായാലും അവനോട് അത്രയും പക ഉള്ളവർ ആണ് പപ്പാ… അല്ലെങ്കിൽ ഒറ്റയടിക്ക് അവനെ കൊന്നേനെ…. ഇതിപ്പോൾ ഒരുപാട് നാരഗിപ്പിച്ചില്ലേ ????

ബിസിനസ്‌ ശത്രുക്കൾ അല്ല……..

അതേ എന്റെ കണക്കു കൂട്ടൽ വെച്ച് നോക്കുകയാണെങ്കിൽ അടുത്ത ഇര ഞാൻ ആയിരിക്കും പപ്പാ…..

മോനെ……

അതേ… പക്ഷേ അതിന് മുന്നേ അത് ആരെന്നു ഞാൻ കണ്ടുപിടിക്കും…. എന്നിട്ട് പപ്പയുടെ മുമ്പിൽ ഞാൻ നിർത്തു…. അവരെ കൊല്ലാൻ പപ്പയ്ക്ക് മാത്രമേ അധികാരം ഉള്ളു………

അത്രയും പറഞ്ഞ് അവൻ അയാളുടെ തോളിൽ തട്ടി…..

**********************

പിന്നീട് ദിവസങ്ങൾ കടന്ന് പോയി……

ഇന്ദ്രനും അഖിലും അർജുൻ വേണ്ടി പല കാര്യങ്ളും ആസൂത്രണം ചെയ്തു . എന്നാൽ അതൊന്നും നടന്നില്ല എന്നതാണ് സത്യം…..

സത്യം എല്ലാം അറിഞ്ഞതോടെ മയൂ വിനും അച്ചു വിനും ഇന്ദ്രനും അഖിലും തമ്മിൽ ഉള്ള ബന്ധം മനസ്സിലാക്കി . അവരോട് ആ രീതിയിൽ നിൽക്കാൻ തുടങ്ങി….

നീലൻ നന്ദു വും ആയി കൂടുതൽ അടുത്തു… അവന്റെ സാമിപ്യം അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി….

നീലൻ പോലും അറിയാതെ അവനിൽ അവളോട് ഉള്ള പ്രണയം മുള പ്പൊട്ടി……

ഇന്ദ്രനും അഖിലിനും അവന്റെ വരവും നന്ദു വിനോട് ഉള്ള പെരുമാറ്റവും ഇഷ്ട്ടപ്പെട്ടില്ല . എങ്കിലുo അവളുടെ മാറ്റം അവരിൽ ആ ഇഷ്ട്ടക്കേട് മാറ്റി…..

നീലന്റെ അറിവ് ഒന്നും ഇല്ലാത്തത് വിക്രമിന് സംശയം ഉണ്ടാക്കി….

പലവെട്ടo അവനെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഭലം ഉണ്ടായില്ല… അതുകൊണ്ട് തന്നെ അവനെ നോക്കാൻ ആൾക്കാരെ അയാൾ ഏർപ്പെടുത്തി….

ഇന്ന് രുദ്രനും എല്ലാരും തന്നെ ഹോസ്പിറ്റലിൽ ആണ്…ഭദ്രയെ ലേബർ റൂമിൽ കേറ്റിയിട്ട് നേരം കുറേ ആയി….

ആകെ ടെൻഷൻ ആണ്…….

ലേബർ റൂമിന്റെ മുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളത്തോടെ നടക്കുകയായിരുന്നു രുദ്രൻ ……. അതെല്ലാം ഒരിടത്ത് നോക്കി നിൽക്കുകയായിരുന്നു മയൂ…….

ശ്ശെടാ…. ഇയാൾ ഇതെന്തോന്നാ ഇങ്ങനെ മൂട്ടിന് തീ വെച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്….. അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു….

ശു……………….

രുദ്രൻ ശബ്ദം കേട്ടതും താഴോട്ട് ചുറ്റും നോക്കി… ഇതെന്തോന്ന് പാമ്പോ………

പാമ്പ് നിങ്ങള്ടെ അനിയൻ ……. ഇങ്ങോട്ട് നോക്ക് മനുഷ്യ… അവളുടെ പറച്ചിൽ കേട്ട് രുദ്രൻ അവളെ തറപ്പിച്ചു നോക്കി….

എന്താടി ……

അതേ രുദ്രേട്ട…. ഗ്ളൂക്കോസ് വെള്ളം വേണോ ……..

എന്തോന്ന്…..

അതെന്നെ ഗ്ളൂക്കോസ് വെള്ളം…

കുറേ നേരം ആയല്ലോ ഇങ്ങനെ വെപ്രാളം കാണിച്ചു നടക്കാൻ തുടങ്ങിയിട്ട്….. സ്റ്റാമിന എല്ലാം പോയി കാണുo.

കുറച്ച് ഗ്ളൂക്കോസ് വെള്ളം കുടിച്ച് സ്റ്റാമിന ആക്കിയാൽ അല്ലെ വാവേ എടുക്കാൻ പറ്റു…..

ഗ്ളൂക്കോസ് വെള്ളം നിന്റെ തന്തയ്ക്ക് കൊടുക്കടി…..

അത് നല്ല സ്പുട മായിട്ട് നാരായണൻ കേട്ടു… അയാൾ തറപ്പിച് അവനെ ഒന്ന് നോക്കി….

നിഷ്കു ആയി അവൻ അയാളെ നോക്കി ഒന്ന് ചിരിച്ചു….
സോറി മാമ്മേ ഒരു അബദ്ധം പറ്റിയതാ……

പത്ത് ഇരുപത്തെട്ട് വർഷം മുമ്പ് എന്റെ അനിയത്തിയ്ക്ക് പറ്റിയ ഒരു അബദ്ധം ആണ് മോനെ നീ…….

എല്ലാം വിധി അല്ലാതെ എന്ത് പറയാൻ……

എന്നും പറഞ്ഞ് അയാൾ ചെയറിൽ ഇരുന്നു….

ശോ… ആകെ കരിഞ്ഞു പോയല്ലോ…. മയൂ താടിക്ക് കയ്യി വെച്ച് പറഞ്ഞതും രുദ്രൻ മുഖം കൂർപ്പിച്ചു അവളെ നോക്കി…….

എന്റെ പൊന്ന് ഏട്ടാ……ഒന്ന് സമാധാനിക്ക് എന്റെ ഏട്ടത്തിക്കും വാവയ്ക്കും ഒരു കുഴപ്പവും ഉണ്ടാകില്ല….

നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കാതെ…. കേട്ടോ… അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു…

അവൻ ഒരു ആശ്വാസത്തോടെ അവളെ ചേർത്ത് നിർത്തി……….

മാറി നിന്ന് ഗൗരിയും ഇന്ദ്രനും എല്ലാരും അത് കണ്ട് അവരുടെ ചുണ്ടിൽ ചിരി വിരിഞ്ഞു……..

അവസാനം കാത്തിരിപ്പിന് ഒടുവിൽ ലേബർ റൂമിന്റെ വാതിൽ തുറന്ന് നേഴ്സ്സ് ഇറങ്ങി… അത് കണ്ട് എല്ലാരും അവരുടെ അടുത്തേക്ക് അടുത്തു….

എല്ലാവരുടെയൂ ശ്രദ്ധ അവരുടെ കയ്യിൽ ഉള്ള ആ മാലാഖ കുഞ്ഞിൽ ആയിരുന്നു….
സന്തോഷം എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു…..

മോളാ………. നേഴ്സ് പറയുന്നത് കേട്ട് രുദ്രന്റെ മുഖം തിങ്കൾ പോലെ പ്രകാശിച്ചു…..

അവൻ കൈ നീട്ടി കുഞ്ഞിനെ മേടിക്കാൻ .. അവർ അവന്റെ കയ്യിൽ വാവേ വെച്ച് കൊടുത്തു…..

അവന്റെ കൈകൾ വിറയക്കാൻ തുടങ്ങി…..
അച്ഛന്റെ നിർവൃതിയിൽ രുദ്രൻ തന്റെ വാവയുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി….

ഗൗരിയും എല്ലാരും അവന്റെ കയ്യിൽ നിന്നും വാവേ മേടിച്ചു…. എന്നാൽ വീണ്ടും അവൻ അവരുടെ കയ്യിൽ നിന്നും വാവേ മേടിച്ചു.

ഇന്ദ്രൻ അത് കണ്ട് മയൂ വിനെ നോക്കി …

അവൾ അവനെ നോക്കി ഏറ്റു എന്ന മട്ടിൽ കണ്ണുകൾ ചിമ്മി കാണിച്ചു….
കള്ള ചിരിയോടെ അവൻ അവളെ നോക്കി….

സിസ്റ്റർ ഭദ്ര……. രുദ്രൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു….

ഒരു കുഴപ്പവും ഇല്ലാ……. കുഞ്ഞിനെ ഇങ്ങോട്ട് തരു…..

മനസ്സില്ലാ മനസ്സോടെ രുദ്രൻ വാവേ തിരിച്ചു കൊടുത്തു…..

ഇന്ദ്ര മയൂരം അവസാനിക്കാറായി കേട്ടോ… ലെങ്ത് കുറവാണ് കണ്ണ് വേദനയാണ്….

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

തുടരും…………

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24

ഇന്ദ്ര മയൂരം : ഭാഗം 25

ഇന്ദ്ര മയൂരം : ഭാഗം 26

ഇന്ദ്ര മയൂരം : ഭാഗം 27

ഇന്ദ്ര മയൂരം : ഭാഗം 28

ഇന്ദ്ര മയൂരം : ഭാഗം 29

ഇന്ദ്ര മയൂരം : ഭാഗം 30

ഇന്ദ്ര മയൂരം : ഭാഗം 31

ഇന്ദ്ര മയൂരം : ഭാഗം 32