Wednesday, May 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 25

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

നീലൂ ഞാൻ ….. അവന്റെ ശബ്ദം ഇടറി……

എനിക്ക് പേടിയാ ഏട്ടാ നിങ്ങളെ . പെങ്ങളെ പോലെ കാണേണ്ട അവളോട് നിങ്ങൾ ഇത്രയും വൃത്തികേട് കാണിച്ചെന്ന് അറിഞ്ഞപ്പോൾ സത്യം എനിക്ക് എവിടെ എങ്കിലും പോയി ഇല്ലാതാകാനാ തോന്നിയത്…….

അല്ലെങ്കിൽ നിങ്ങളുടെ കാമ വെറി ക്ക് ഞാനും ഇരയാകാപ്പെടുമോ എന്ന ഭയം എനിക്ക് ഉണ്ട്…..

നീലൂ….. അവന്റെ ശബ്ദം ഇടറി…..

അതേ ഏട്ടാ… ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയുവോ ഏട്ടന് . അത് ഒരു ഏട്ടനെയാ….

ഒരു ഏട്ടൻ ഉള്ളത് എല്ലാ പെങ്ങൾക്കും ഒരു ധൈര്യം ആണ്.. എനിക്കും ഇത്രയും നാൾ അങ്ങനെ തന്നെ ആയിരുന്നു . പക്ഷേ ഇപ്പോൾ നിങ്ങളുടെ കൂടെ ഈ റൂമിൽ എന്തിന് ഈ വീട്ടിൽ പോലും ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്ത് എനിക്കില്ല……

എന്നും പറഞ്ഞ് പൊട്ടി ക്കരഞ്ഞു കൊണ്ട് അവൾ ഓടി അകന്നു….

ആ ഒരു നിമിഷം ജീവൻ അറ്റു പോയാൽ മതി എന്നു വരെ അവന് തോന്നി…. ശരീരത്തിലെ മുറിവിനെ കാട്ടിൽ എത്രയോ മൂർച്ച ആയിരുന്നു അവളുടെ ഓരോ വാക്കുകൾ .

നിറഞ്ഞു ഒഴുകുന്ന കണ്ണീരിനെ പണിപ്പെട്ട് അടക്കിക്കൊണ്ട് അവൻ മെല്ലേ കണ്ണുകൾ അടച്ചു കിടന്നു……

*******************

രാത്രിയിൽ ആഹാരം കഴിച്ച് റൂമിൽ ഇരിക്കുകയായിരുന്നു മയൂ…. പുള്ളിക്കാരി ഭയകര കണക്കുകുട്ടലിൽ ആണ്…..

കണക്കുകൾ പ്രകാരം ഇന്ന് ഞങളുടെ സെക്കന്റ്‌ നൈറ്റ്‌ 😨😨..എങ്ങനെ രക്ഷപെടും………

നീ എന്താ ആലോചിക്കുന്നേ വന്ന് കിടക്കടി……. ബെഡിൽ ഇരുന്ന് കൊണ്ട് ഇന്ദ്രൻ അങ്ങനെ പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി………

ഇല്ല… ഇന്ദ്രേട്ടന്റെ കള്ളത്തരം കണ്ടു പിടിക്കാതെ ഒരു പരുപാടിയും എന്റെയടൂത്ത് നടക്കില്ല……
അവൾ ചാടി എഴുനേറ്റ് ബെഡിൽ നിന്നും ഷിറ്റും തലയണയൂ എടുത്ത് കൊണ്ട് അവനെ നോക്കി…….
അവൻ ഇതെന്താ എന്ന മട്ടിലും….

നീ ഇത് എവിടെ പോവാ 🤔🤔🤔

ഞാൻ ഇന്ന് ഏട്ടത്തിയുടെ കുടെയാ…..

അതെന്താ ഏട്ടത്തിയാണോ നിന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നേ???

എന്താ നിങ്ങൾക്ക് വല്ല സംശയം ഒണ്ടോ.??? 🤨🤨🤨🤨🤨

ഒണ്ട് തീർത്തു താടി എന്നും പറഞ്ഞ് ഇന്ദ്രൻ അവളുടെ അടുത്തേക്ക് വന്നതും ഒറ്റ തെള്ളൂ. അവൻ ബെഡിലേക്ക് വീണു…….

ഇഫ് യൂ ടച്ച്‌ മി ഐ വിൽ കിൽ യൂ……… 😠

അയ്യോടി ടച്ചാൻ പറ്റിയ മുതൽ….. ഒന്ന് പോടീ……….
😏😏

പുച്ഛം…. വീണ്ടും പുച്ഛം….. 😬😬😬

അതേടി…. അത് തന്നെ മര്യധയ്ക്ക് ഇവിടെ വന്നു കിടന്നോ ….

പറ്റില്ല. എനിക്ക് വൃതം ഒണ്ട്…. 😌😌

അതിന്??????

അതിന് കട്ടിലിൽ കിടക്കാൻ പറ്റില്ല………
ദർശനെ പുണ്യം സ്പർശനെ പാപം 🙏🙏

ഓ അങ്ങനെ ആണോ എന്നാൽ നീ നിലത്ത് കടന്നോ. താഴെ വന്ന് എന്തായാലും നിന്നെ തൊടാൻ ഞാൻ പോണില്ല….

പിന്നെ ഈ വൃതം എന്ന പരുപാടിയില്ലേ ആ അടവ് ഒക്കെ നിന്റെ അപ്പൂപ്പൻറെ കാലത്തുള്ള ഒരു അടവാണ് മോളെ… അതുകൊണ്ട് എന്നോട് ഇറക്കണ്ട.. നിന്റെ തന്തയേ വിറ്റ പയിസ എന്റെ കയ്യിൽ ഉണ്ട് കേട്ടോ…..

എടാ കാലാ എന്റെ അച്ഛനെ നീ വിറ്റോ… നിനക്ക് അങ്ങനെ തോന്നിയാടാ ഇങ്ങനെ ചെയ്യാൻ……… 😭😭😭😭😭😭

ഒറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ കോപ്പേ… പോയി കിടക്കടി…. അവന്റെ അലറക്കം കേട്ട് അവൾ പെട്ടെന്ന് വ അടച്ച് താഴെ ഷിറ്റ് വിരിച്ചു കടന്നു….
ഇന്ദ്രൻ ചിരിച്ചു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു..

*******************

ദിവസങ്ങൾ കടന്നു പോയി……… ഇന്ദ്രനും മയുവും അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു. ആഴത്തിൽ പ്രണയം ഉണ്ടെങ്കിലും രണ്ട് പേരും പരസപരം ഒരു അകലം പാലിച്ചു നിന്നും. അഖിൽ സർ അന്ന് പറഞ്ഞത് പോലെ അച്ചു ഇപ്പോൾ അങ്ങോട്ട് മാന്താൻ ഒന്നും പോകില്ല…… പക്ഷേ അഖിൽ സാറിനു കുറച്ച് ഒരു ചാഞ്ചാട്ടo ഒണ്ട്…

അത് അങ്ങനെ ആണെല്ലോ പുറമേ ജാട കാണിച്ചാലും ആണുങ്ങൾക്ക് അവരുടെ പെണ്ണ് കുറച്ച് അകലം കാണിച്ചാൽ പിന്നെ ഒരു മനസ്സമാധാനം കാണില്ല😁.
ഇന്ദ്രനും ഭദ്രയും പരസ്പരം പഞ്ചാര വിതറി പ്രണയിക്കുകയാണ്….

അവൾക്ക് ഇപ്പോൾ 9 മാസം……
നീലിമ നീലനിൽ നിന്നും ഒരുപാട് അകന്നു.. അത് അവനെ വല്ലാതെ തളർത്തി. അവന്റെ ഉള്ളം പിടഞ്ഞു . ചെയ്തത് തെറ്റായി പോയി എന്ന ബോധം അവന് ഉണ്ടായി.പക്ഷേ അവനെ മനസ്സിലാക്കാൻ ആർക്കും സാധിച്ചില്ല……

ഇതിന്റെ ഇടയ്ക്ക് വിക്രം തന്റെ മോന്റെ അവസ്ഥയ്ക്ക് കാരണക്കാരെ കണ്ടുപിടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ്..

*******

ഇന്ന് 1 മാസത്തെ അവധിക്കു ശേഷം വീണ്ടും മയൂ കോളേജിൽ പോകാൻ പോകുന്നു…. രാവിലെ തന്നെ റെഡിയായി ഹാളിൽ ആപ്പിളിൽ കടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് രുദ്രൻ അത് തട്ടിപ്പറിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നത് ..

അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവനെ നോക്കി. എന്നാൽ അവൻ അത് ശ്രദ്ധിക്കാതെ അത് കടിച്ചു കൊണ്ടിരുന്നു..

എന്താടോ താൻ കാണിച്ചത്?? 😠😠

എന്ത് ??? അവൻ ചവയ്ക്കുന്നതിന്റെ ഇടയിൽ പറഞ്ഞു…

ഞാൻ കഴിച്ചോണ്ടിരുന്ന ആപ്പിൽ അല്ലെ ????

അതിന് ഇപ്പോൾ എന്താടി….. എന്റെ പെണ്ണുമ്പിള്ളയെ കാണാൻ ആൾക്കാർ കൊണ്ടുവരുന്ന പലഹാരം അല്ലെ… അപ്പോൾ ഇതിന്റെ അവകാശി ആരാടി ??? പറയടി… 😎😎😎😎

എടോ…. മര്യധയ്ക്ക് എന്റെ ആപ്പിൽ താ……… എന്നെ വട്ട് പിടിപ്പിക്കരുത് … 😠😠😠

നീ പോടീ കോപ്പേ … കോളേജിൽ പോകാൻ നോക്കടി…

എന്റെ ഭാര്യ….
എന്റെ ഗർഭം… ചെ… എന്റെ ഭാര്യയുടെ ഗർഭം
എന്റെ വാവേടെ പലഹാരം…
അത് എനിക്ക് …….

നിനക്ക് വേണമെങ്കിൽ നിന്റെ കേട്ടിയോനോട് പറയടി പുല്ലേ………

അവൾ കലി മുത്ത് അവന്റെ കയ്യിൽ കേറി കടിച്ചു….

അയ്യോ 😭😭😭😭ഓടി വായോ ഈ പട്ടി എന്നെ കടിക്കുന്നെ… അമ്മേ… ഭദ്രേ….. ഓടി വാടി…… രുദ്രൻ അവിടെ കിടന്ന് കാറൻ തുടങ്ങി….

അത് കേട്ട് ഇന്ദ്രനും ഭദ്രയും ഗൗരിയും ഓടി വന്നപ്പോൾ കണ്ട കാഴ്ച കണ്ട് അവർ ഞെട്ടി….

രുദ്രന്റെ കയ്യിൽ കടിച്ചു ഇരിക്കുന്ന മയൂ…… അവൻ കിടന്ന് അവളെ മാറ്റാൻ നോക്കുന്നെങ്കിലും അവൾ അള്ളി പിടിച്ചു ഇരിക്കുകയാണ്…..

അയ്യോ….മാറടി അങ്ങോട്ട്….. ഇന്ദ്രൻ അവളെ പിടിച്ചു മാറ്റിയതും രുദ്രൻ അവന്റെ കയ്യിയിൽ ദയനീയ മായി നോക്കി……..

ഈശ്വര എന്റെ കൈ പോയി…..

കണക്കായി പോയി…. നിങ്ങൾ എന്തെക്കിലും പണി ചെയ്തു കാണും അല്ലാതെ അവൾ അങ്ങനെ ചെയ്യില്ല…..( ഭദ്ര )

എടി … നിനക്ക് ഒരു സ്നേഹവും ഇല്ലാട്ടോ…………

നാണമില്ലാത്തവൻ കൊച്ചു പെണ്ണിന്റെ കൂടെ അടിക്കു നിൽക്കുന്നു.. ഇങ്ങനെ ഒരു വാഴയെ ആണല്ലോ തമ്പുരാനെ ഞാൻ നട്ടുവളർത്തിയത്…. എന്നും പറഞ്ഞ് ഗൗരി അവിടെ നിന്നും പോയി…..

നീ എന്തിനാടി ഇവിടെ നിൽക്കുന്നത് വ ഞാൻ കോളേജിൽ കൊണ്ടുവിടാം… എന്നും പറഞ്ഞ് അവളെ വിളിച്ചു കൊണ്ട് ഇന്ദ്രൻ വെളിയിലേക്ക് നടന്നു….
പോകാൻ നേരം രുദ്രനെ കോക്രി കാണിക്കാനും അവൾ മറന്നില്ല……

പോടീ … നിന്നെ എന്റെ കയ്യിൽ കിട്ടും… നോക്കിക്കോ im waiting 😎😎😎

************************

ഇന്ദ്രന്റ വണ്ടി കോളേജിന്റെ മുമ്പിൽ വന്നു നിന്നും

പോട്ടെ…… അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞതും ഇന്ദ്രൻ മുഖം കൂർപ്പിച്ചു കൊണ്ട് അവളെ നോക്കി.

ഇറങ്ങി പോടീ….. 😠മനുഷ്യന് വേറെ ജോലിയുള്ളതാ അപ്പോഴാ അവളുടെ ഒരു …….

അവൾ പോകാൻ വേണ്ടി തിരിഞ്ഞതും പെട്ടെന്ന് ഇന്ദ്രൻ അവളെ പിടിച്ചു വലിച്ചു.അവൾക്ക് ഒന്ന് ആലോചിക്കുന്നതിന് മുമ്പ് തന്നെ അവളുടെ ചുണ്ടുകൾ അവൻ സ്വന്തം മാക്കി….. മയൂ കണ്ണുകൾ അടച്ചു കൊണ്ട് അത് സ്വികരിച്ചു….

പരസ്പരം ചുണ്ടുകൾ നുണഞ്ഞു കൊണ്ട് അവർ ആ കാറിൽ കുറച്ചു നിമിഷം ഇരുന്നു. പെട്ടെന്ന് ബോധം വന്ന് ഇന്ദ്രൻ അവളിൽ നിന്നും മാറി……..

അവളുടെ ചുണ്ടിലെ മുറിവിൽ നിന്നും ചോര തുടച്ചു കൊണ്ട് പോയിക്കോ എന്ന് ആഗ്യം കാണിച്ചു… അവൾ കള്ള ചിരിയോടെ അവനിൽ നിന്നും മാറി. ഡോർ തുറന്നു ഇറങ്ങി….

പോകാൻ നേരം അവന് കയ്യി വീശി കാണിച്ചു… അവൻ തിരിച്ചു…

*****************

അവളെ കൊണ്ടാക്കി തിരിച്ചു പോകുമ്പോൾ ആണ് പെട്ടെന്ന് അവന്റെ വണ്ടിക്ക് . മുമ്പിൽ ഒരു വണ്ടി വന്നു നിന്നത്. പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു കൊണ്ട് അവൻ വണ്ടി നിർത്തി..

ദേഷ്യം കൊണ്ട് കലി തുള്ളി വെളിയിൽ ഇറങ്ങി യതും ആ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് അവന്റെ ദേഷ്യം ഒന്നും കൂടി വർധിച്ചു….

നീലൻ ….

തുടരും…..

ലെങ്ത് കുറവാണെന്നു അറിയാം… കുറച്ച് തിരക്കിൽ ആണ്.

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24