Novel

ഇന്ദ്ര മയൂരം : ഭാഗം 18

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

നിനക്ക് അറിയില്ലെടാ എന്നോട് ആരും ഇങ്ങനെ ചെയ്യാൻ ധയിര്യം കാണിച്ചിട്ടില്ലെന്ന്???? അക്ഷയ് ചാടി എണീറ്റ് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

എന്റെ അളിയാ നീ ഒന്ന് സമാധാനിക്ക് ബിസിനസ്‌ മാൻ വിക്രം ഭാസ്കറിന്റെ മോൻ ഈ ചീളു കാര്യത്തിന് വേണ്ടി ഇങ്ങനെ ബേജാർ ആകാതെ….

അവനോട് പോകാൻ പറയ്…… എന്നും പറഞ്ഞ് അവന്റെ തോളിൽ പിടിച്ചതും അക്ഷയ് അവന്റെ കൈയ്യി തട്ടി മാറ്റി.ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റ് നിന്നും.

ഇല്ലെടാ അവനെ എന്റെ കയ്യിൽ കിട്ടും .

അടിച്ചവനെ കൊല്ലാനെ ഞങൾ അച്ഛനും മക്കൾക്കും അറിയൂ…. എന്നും പറഞ്ഞ് ബിയർ ബോട്ടിലിൽ ഉള്ള അവസാന തുള്ളി ബിയറും അവൻ വായിൽ കമത്തി…….

**************-***********

രാവിലെ കണ്ണ് തുറന്നപ്പോൾ തലയിൽ നല്ല ഭാരം തോന്നി… കള്ള് കുടിച്ചു എങ്ങനെ വീട് വരെ എത്തി എന്നുള്ള സംശയം ആയിരുന്നു…

മെല്ലേ ബെഡിൽ നിന്ന് എഴുന്നേറ്റതും മയൂവിന്റെ കയ്യികൾ അവന്റെ വയറ്റിൽ ചുറ്റി പിടിച്ചു മുഖം ചേർത്തു കിടക്കുന്നത് .ചുണ്ടിൽ ദന്ത നിരകളുടെ പാട്. ഇന്ദ്രൻ ഞെട്ടി അവിടെ നിന്നും എഴുനേറ്റു..

ഈശ്വര ഇത് എങ്ങനെ…???

അവന്റെ ഓർമകളിൽ അവൾ കതക് തുറന്ന് തന്നത് വരെ ഓർമയുണ്ട്..ബാക്കി ?? അവന്റെ ഉള്ളം ഒന്ന് പുകഞ്ഞു… താൻ മധ്യത്തിന്റെ ലഹരിയിൽ അവളെ എന്തെങ്കിലും ചെയ്തോ എന്ന് അവൻ ഭയന്നു

അവൻ അവൾ കിടക്കുന്നതിന്റെ അടുത്തേക്ക് വന്നു… കുഞ്ഞ് കുട്ടിയേ പോലെ കിടക്കുന്ന അവളെ കണ്ടതും അവന്റെ ഉള്ളം പിടഞ്ഞു….

അവന്റെ കയ്യികൾ അവളുടെ മുഖത്ത് പരതി നടന്നു….

മയൂ……………

അവന്റെ ആർദ്ര മായ വിളിയിൽ അവൾ മെല്ലേ കണ്ണുകൾ തുറന്നു…. കണ്ണ് തുറന്നപ്പോൾ ആണ് ഇന്നലെ ഇവിടെ ആണ് കിടന്നത് എന്ന ഓർമ്മ വന്നത്….. അറിയാതെ ഒന്ന് കിടന്നതാ കണ്ണ് തുറന്നപ്പോൾ രാവിലെ ആയി…..

മുന്നിൽ മുട്ട് കുത്തി തന്നെ നോക്കി ഇരിക്കുന്ന ഇന്ദ്രനെ കണ്ടതും അവൾ ഒന്ന് ഞെട്ടി പിടഞ്ഞു കൊണ്ട് എഴുനേറ്റു.

അപ്പോൾ തന്നെ അവന്റെ ബലമായ കൈയ്യികൾ അവളെ പൊതിഞ്ഞു.

അവൾ ഒന്നും മനസ്സിലാക്കാതെ അങ്ങനെ ഇരുന്നു.

സോറി മയൂ ഞാൻ അറിയാതെ കള്ള് കുടിച്ചതിന്റെ ലഹരിയിൽ നിന്നെ .. അറിയാതെ …. പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ മയൂ അവനെ തെള്ളി നിലത്തേക്ക് ഇട്ടു….

അവൻ അന്തം വിട്ട് അവളെ നോക്കി…

എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ..

അയ്യാ മനസ്സിലിരിപ്പ് കൊള്ളാം . നട്ടപാതിരാത്രിയ്ക്ക് വീട്ടിൽ കേറി വന്നിട്ട് വാൾ വെച്ചതും പോരാഞ്ഞിട്ട് എന്റെ ചുണ്ടും കടിച്ചു പൊന്നാക്കി കാലൻ…. അവൾ ദേഷ്യപെട്ട് ചുണ്ട് പിടിച്ചു കൊണ്ട് പറഞ്ഞതും ഇന്ദ്രൻ ആശ്വാസത്തോടെ ഒരു നെടുവീർപ്പ് ഇട്ടു…

“എല്ലാം എന്റെ വിധി ഒരു കള്ള് കുടിയനെ പ്രേമിച്ചു. ഇഷ്ട്ടം അല്ലെന്ന് അറിഞ്ഞിട്ടും ഇപ്പോഴും നാണം കെട്ടു പുറകെ നടക്കുന്നു….. എനിക്ക് മടുത്തു….. ”

അവൾ റൂം വിട്ട് പോകാനായി തിരിഞ്ഞതും ഇന്ദ്രൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. അവൾ നേരെ അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു.

അവന്റെ മുഖത്ത് നോക്കി എന്ത് എന്ന് പിരികം പൊക്കി കാണിച്ചതും അവളുടെ ചുണ്ടിലെ മുറുവിൽ മെല്ലേ ചുണ്ടുകൾ ചേർത്തു. മയൂ കണ്ണു മിഴിച്ചു അവനെ നോക്കി…..

ഹൃദയം വല്ലാതെ ഇടിക്കുന്നു…. ഓരോ നിമിഷവും നടക്കുന്നത് സത്യം ആണോ എന്ന് അവൾ സംശയിച്ചു.

ഇന്ദ്രൻ അവളെ ശ്രദ്ധിക്കാതെ രക്തം പൊടിഞ്ഞ അവളുടെ മുറിവിൽ മെല്ലേ നുണഞ്ഞുകൊണ്ടിരുന്നു…..

അവൾ കണ്ണുകൾ മെല്ലേ അടച്ചു….

ഇന്ദ്രൻ അവളുടെ ചുണ്ടുകളിൽ നിന്നും മാറി അവളുടെ കാതിൽ മേല്ലേ മുഖം ചേർത്തുകൊണ്ട് സോറി പറഞ്ഞിട്ട് ബാത്‌റൂമിൽ കേറി ഡോർ അടച്ചു.

മയൂ അപ്പോഴും ഒരു ശില പോലെ നിന്നു..

പിന്നെ അത് ഒരു ചിരിയിലേക്ക് മാറി…

മ്മ് ആട്ടം ഒണ്ട് ആട്ടം ഒണ്ട്…… ഞാൻ എടുത്തോളാം 🙈🙈
അവൾ അവിടെ നിന്നും ഓടിയതും മുമ്പിൽ നിൽക്കുന്ന രുദ്രനേയും ഭദ്രയെയും കണ്ട് സ്വിച്ച് ഇട്ട പോലെ നിന്നും.

ഈൗ……. 😁😁

മ്മ് എന്തായിരുന്നു അകത്ത് ???? (രുദ്രൻ )

അകത്ത് ഒരു പാമ്പ് രുദ്രട്ടാ…..

ഓഹോ എന്നിട്ട് ??? ആ പാമ്പ് ആണോ നിന്റെ ചുണ്ടിൽ കൊത്തിയെ..?? ( ഭദ്ര )

ഈൗ…… ഞാൻ പോട്ടെ…… എനിക്ക് നാണം വരുന്നു എന്നും പറഞ്ഞ് അവൾ അവിടെ നിന്നും ഓടി.
ഭദ്രയും രുദ്രനും അത് കണ്ട് ചിരിച്ചു.

അവരുടെ കല്യാണം വേഗം നടത്തണം രുദ്രട്ടാ…… ഭദ്രയുടെ പറച്ചിൽ കേട്ടതും രുദ്രൻ അവളിലേക്ക് മുഖം തിരിച്ചു.

ഇത്ര പെട്ടെന്ന് എന്തിനാ ?? അവൾ കുട്ടി അല്ലേ???

കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ കല്യാണം തന്നെ ആണ് നല്ലത് . അല്ലെങ്കിൽ ചരിത്രം വീണ്ടും ആവർത്തിക്കേണ്ടി വരും എന്ന് പറഞ്ഞ് അവൾ രുദ്രനെ മുഖം കൂർപ്പിച്ചു നോക്കി……

അവളുടെ പരിഭവം കണ്ട് ഒരു കള്ള ചിരിയോടെ രുദ്രൻ അവളെ തന്നോട് ചേർത്ത് അവളുടെ കവിളിൽ കടിച്ചു…..

ഭദ്ര ഒന്ന് ഉയർന്നു ശ്വാസം വലിച്ചു…..

രുദ്രൻ അവളെ എടുത്ത് കൊണ്ട് റൂമിൽ കേറി ഡോർ അടച്ചു കൊണ്ട് അവളെ ബെഡിൽ കിടത്തി . ഭദ്ര ഒന്ന് ഭയന്ന് കൊണ്ട് അവനെ നോക്കി.

അവൻ അവളുടെ മുകളിൽ കയ്യികൾ കുത്തി കിടന്നു.

രുദ്രട്ടാ അബദ്ധം ഒന്നും കാണിക്കല്ലേ …… വാവ ഒന്ന് വന്നോട്ടെ പ്ലീസ്……. അവൾ വിറച്ചു കൊണ്ട് പറഞ്ഞു.

എന്നാൽ അവൻ അതൊന്നും കേൾക്കാതെ അവന്റെ മുഖം അവളുടെ വയറ്റിൽ അടുപ്പിച്ചു. ഭദ്ര കണ്ണുകൾ അടച്ച് സാരി തലപ്പിൽ പിടിത്തം ഇട്ടു.

അവൻ അവളുടെ വയറ്റിൽ നിന്നും സാരി നുറഞ്ഞു മാറ്റി കയ്യികൾ കൊണ്ട് ഒന്നും കൂടി പൊക്കിളിന് താഴെ വലിച്ചു.

വിർത്ത വയറിലെ പൊക്കിൾ ചുഴിയിൽ അവന്റെ ചുണ്ടുകൾ അമർന്നു. അതോടൊപ്പം അവന്റെ കൂറ്റൻ താടി അവളെ വേദനിപ്പിച്ചു.

അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞ് അവളുടെ പൊക്കിൾ ചുഴിയിൽ സ്ഥാനം പതിപിച്ചതും അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി….

എന്തോ ആ മുഖത്ത് ഒരു അച്ഛന്റെ വാത്സല്യം മാത്രമേ നിറഞ്ഞു നിന്നിരുന്നുള്ളൂ….

അവൻ അവളിൽ നിന്നും മാറിയതും അവൾ മെല്ലേ എഴുനേറ്റു……..

കട്ടിലിൽ ഇരുന്ന ഭദ്രയുടെ മടിയിൽ രുദ്രൻ മുഖം പൂഴ്ത്തി….

ഭദ്രേ…….. അവൻ മെല്ലേ വിളിച്ചതും അവൾ അവനെ നോക്കി….

നമ്മളെ പോലെ നമ്മൾ മാത്രo മതിയടി……

എന്നെ പോലെ ഒരിക്കലും എന്റെ അനിയൻ ചെയ്യില്ല………കേട്ടോടി ഉണ്ടമുളകെ എന്നും പറഞ്ഞ് അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.

അവൾ പിടഞ്ഞു കൊണ്ട് അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി.

****************************

രാത്രിയിൽ വിജനമായ വഴിയിലൂടെ വണ്ടിയിൽ പോകുകയായിരുന്നു അക്ഷയ് .

വഴി വിളക്കിന്റെ വെളിച്ചത്തിൽ മുല്ലപ്പൂവും ചുവന്ന ചായവും തേച്ചു നിൽക്കുന്ന ഒരു തെരുവ് പെണ്ണിനെ കണ്ടതും ഒരു വഷള ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് വണ്ടി അടുപ്പിച്ചു….

അവന്റെ വരവക്കം കണ്ടതും വശ്യമായ ചിരിയോടെ അവൾ അവനെ വരവേറ്റു…

അവന്റെ കണ്ണുകൾ അവളുടെ ഉടൽ അഴകിൽ പതിഞ്ഞു കൊണ്ടിരുന്നു .

എത്രയാടി മോളെ നിന്റെ റേറ്റ് ……

അവളിൽ മുഖം അടുപ്പിച്ചു കൊണ്ട് അവൻ അവളുടെ ഗന്ധം ആവാഹിച്ചു കൊണ്ട് പറഞ്ഞതും അവളുടെ വിരലുകൾ അവന്റെ മുഖത്ത് ഇഴഞ്ഞു നടന്നു……

നിന്റെ ഇഷ്ട്ടം … പക്ഷേ ഞാൻ പറയുന്നയിടം …… സമ്മതം ആണോ????

അവൻ അവളെ തന്നിലെക്ക് അടുപ്പിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി…..

************************

വണ്ടി ഒരു ഒഴിഞ്ഞ വീടിന്റെ മുമ്പിൽ നിന്നതും അവൾ അതിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്ന് അവനോട് വരാൻ പറഞ്ഞു.

അക്ഷയ് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേയ്ക്ക് നടന്നു…
ഡോർ തുറന്ന് അവൾ അകത്തേക്ക് കേറി പോയി .. അക്ഷയ് ഒരു വഷള ചിരിയോടെ മുന്നോട്ട് നടന്ന് അകത്ത് കേറി ഡോർ അടച്ചു.

ലൈറ്റ് ഇടാൻ വേണ്ടി സ്വിച്ച്ൽ പരതുന്നതിന് മുമ്പ് അവിടം പ്രകാശിച്ചു.

അവൻ ഞെട്ടിക്കൊണ്ട് അവിടം നോക്കിയതും തന്നെ കൊല്ലാൻ പാകത്തിൽ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ഇന്ദ്രനെ ആണ് കണ്ടത് ……

അവനെ കണ്ടതും അക്ഷയ്ക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ്മ വന്നു….. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി……

അവിടെ ഇരുന്ന ചെയർ എടുത്ത് ഇന്ദ്രനെ അടിക്കാനായി അവന്റെ അടുത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവനെ നിലത്തേക്ക് ആരോ ചവിട്ടി ഇട്ടു……..

അവൻ തല ഉയർത്തി നോക്കിയതും തന്റെ മുമ്പിൽ രണ്ട് മനുഷ്യ രൂപങ്ങൾ ഉണ്ടായിരുന്നു…
ഒന്ന് ഇന്ദ്രൻ മറ്റേത് അഖിൽ സർ …..

തുടരും….

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

Comments are closed.