Friday, April 19, 2024
Novel

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 45

Spread the love

നോവൽ
എഴുത്തുകാരി: അമൃത അജയൻ

Thank you for reading this post, don't forget to subscribe!

നിവയുടെ ഹൃദയം തകർന്നുള്ള കരച്ചിൽ ഒന്നടങ്ങുന്നത് വരെ മയി അവളെ ചേർത്തണച്ചു നിന്നു …

” എന്തു പറ്റി മോളെ …….” നിവയെ അണച്ചു പിടിച്ചു കൊണ്ട് തന്നെ ബെഡിൽ കൊണ്ടിരുത്തി മയി അടുത്തിരുന്ന് ചോദിച്ചു …

” ബെഞ്ചമിൻ എന്നെ വിളിച്ചു ……”

” എന്നിട്ട് ….?.”

” കോളേജിൽ തിരിച്ച് ചെന്നില്ലെങ്കിൽ എന്റെ വീഡിയോസ് നെറ്റിലിടും …… ” അവൾ വിതുമ്പി ….

” നമുക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്യാം …… ” മയി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ..

” വേണ്ട ……..”

” വേണ്ടേട്ടത്തി… പോലീസിലറിയിച്ചാലും അവരത്‌ ചെയ്യും …… ഒരാഴ്ച സമയം എനിക്ക് തന്നു … അതിനു മുൻപ് കോളേജിൽ എത്തിയില്ലേൽ ……..” അവൾ വാവിട്ട് കരഞ്ഞു ….

മയിയുടെ കടപ്പല്ല് ഞെരിഞ്ഞു … അവൾ നിവയെ ഉടലോട് ചേർത്തു പിടിച്ചിരുന്നു മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി …

” വാവേ ……….. ” അവൾ മെല്ലെ വിളിച്ചു ..

നിവ മുഖമുയർത്തി നോക്കി .. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ പോലും വിറകൊണ്ടു …

” നീ ഒന്നുകൊണ്ടും പേടിക്കണ്ട .. നിന്റെ കൂടെ ഞങ്ങളുണ്ട് ..

ഞങ്ങളെന്നു പറഞ്ഞാൽ നിന്റെയച്ഛനും അമ്മയും ഏട്ടന്മാരും ഏടത്തിമാരും നിന്റെ കൂടെത്തന്നെയുണ്ട് ..

എന്തു വന്നാലും അത് നേരിടാൻ നിന്റെ മുന്നിൽ ഞങ്ങളുണ്ടാവും … ”

മയിയുടെ വാക്കുകളിലെ നിശ്ചയദാർഢ്യം നിവയിൽ ചെറുതല്ലാത്തൊരാത്മവിശ്വാസം പടർത്തി ..

” ഇപ്പോ എന്റെ മോള് എഴുന്നേറ്റ് പോയി ഫ്രഷായി വാ .. നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം … ”

” എനിക്കൊന്നും വേണ്ടേടത്തി….”

” നോ …. അത് പറ്റില്ല … ഇവിടെ നിനക്ക് മാത്രമായിട്ടൊരു പ്രോബ്ലമോ ടെൻഷനോ ഇല്ല … ഇത് നമ്മുടെ വീട്ടിലെല്ലാവരുടേതും കൂടിയാണ് …

അത് നമ്മൾ സോൾവ് ചെയ്യും … മനസിലാകുന്നുണ്ടോ …? ” മയി അവളുടെ മുഖം പിടിച്ച് അടുപ്പിച്ച് ചോദിച്ചു ..

അവൾ മെല്ലെ തലയിളക്കി …,

” എന്നാൽ ചെല്ല് …..”

അത്രയും പറഞ്ഞിട്ട് മയി എഴുന്നേറ്റ് പുറത്തേക്ക് വന്നു … നിഷിൻ അപ്പോഴേക്കും താഴേക്കിറങ്ങി പോകുന്നത് അവൾ കണ്ടു …

* * * * * * *

ഭക്ഷണത്തിന് മുന്നിലിരുന്നിട്ടും നിവയ്ക്ക് ഒന്നുമിറങ്ങിയില്ല .. അവൾ വെറുതെ ഇഢിയപ്പം പൊടിച്ചിട്ട് അതിൽ വിരൽ കൊണ്ട് ഇളക്കി കൊണ്ടിരുന്നു …

നിഷിൻ മയിയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നാണ് ഭക്ഷണം കഴിച്ചത് …

നിഷിനു പിന്നാലെ മയിയും കഴിച്ചു തീർത്ത് എഴുന്നേറ്റപ്പോൾ നിവയും കഴിപ്പ് നിർത്തി …

എടുത്തു വച്ച മൂന്നിഡിയപ്പത്തിൽ ഒന്നിന്റെ പകുതി പോലും അവൾ കഴിച്ചിരുന്നില്ല …

മയി വാവയെ വിളിച്ച് അപ്പൂസിനൊപ്പം നിർത്തി… ശേഷം മുകളിലേക്ക് കയറി വന്നു …

നിഷിൻ ബാൽക്കണിയിലിറങ്ങി നിൽക്കുകയായിരുന്നു … അവളങ്ങോട്ട് ചെന്നു …

” എന്താ ഒരാലോചന …..?” നിഷിന്റെ പിന്നിൽ ചെന്നു നിന്ന് മയി ചോദിച്ചു …

അവൻ മുഖം തിരിച്ചു നോക്കി .. പിന്നെ മൃദുവായി ചിരിച്ചു ….

” നീ പോയ കാര്യം എന്തായെന്ന് പറഞ്ഞില്ല …. ” അവൻ ഓർമിപ്പിച്ചു …

” അത് പറയാം … അതിനു മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി അറിയാനുണ്ട് … അതിന് നീ തന്നെ ഉത്തരം തരണം ….” അവൾ അവനോട് ചേർന്നു നിന്നു പറഞ്ഞു …

” എന്താണ് …… ?”

” നീയന്നെന്തിനാ സുനിലിന്റെ കൂടെ എന്റെ ഓഫീസിൽ വന്നത് …..? സുനിൽകുമാറിനെ നിനക്കെങ്ങനെയാ പരിചയം ..? ”

അത് ചോദിക്കുമ്പോൾ മയിയുടെ നോട്ടം നിഷിന്റെ മുഖത്തു തന്നെ തങ്ങി നിന്നു …

അവൻ മെല്ലെ തല ചലിപ്പിച്ചു .. ബാൽക്കണിയിലെ അര ഭിത്തിയിൽ കൈയ്യൂന്നി നിന്ന് അവൻ താഴേക്ക് നോക്കി …

” നീയന്ന് അവിടെ വന്നത് ഞാൻ കണ്ടിരുന്നു .. അതിനു പിന്നാലെ ചഞ്ചലിനെ ജോലിയിൽ എടുത്തപ്പോഴാണ് എനിക്ക് ഡൗട്ട് തോന്നിയത് …. ” മയി പറഞ്ഞു …

” ഞാൻ വന്നതെന്തിനാന്ന് നിനക്കിപ്പോഴുമറിയില്ലേ …. ?” അവൻ ചോദിച്ചു …

” ഇല്ല ……….”

നിഷിൻ മൃദുവായി ചിരിക്കുന്നത് മയി കേട്ടു …. അവൾ നെറ്റി ചുളിച്ചു …

” എന്താ ചിരിക്കുന്നേ ….?”

” തികച്ചും പേർസണലായിരുന്നു മയി അത് .. ”

” ഒക്കെ ….” അവന് പറയാൻ താത്പര്യമില്ലെന്ന് കരുതി അവൾ പറഞ്ഞു … അവളുടെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു …

പെട്ടന്ന് നിഷിന്റെ വലതുകൈ മയിയുടെ അരക്കെട്ടിൽ മുറുകി ..

അവളെന്തെങ്കിലും പറയും മുന്നേ അവളെ വലിച്ചടുപ്പിച്ച് മുഖാമുഖം നിർത്തി നിഷിൻ …

അവന്റെ ശ്വാസ താളം മയിയുടെ മുഖത്തെ നനുത്ത രോമങ്ങളെ തഴുകിയുണർത്തി …

” നിനക്കു വേണ്ടിയായിരുന്നു ആ വരവ് ….” അവളുടെ വിടർന്ന മിഴികളിലേക്ക് നോട്ടമർപ്പിച്ച് അവൻ മൊഴിഞ്ഞു ..

അവളുടെ കണ്ണുകളുടെ സൗന്ദര്യം എന്നോ വായിച്ചു മറന്ന കഥകളിലെ മീവൽ പക്ഷികളെയോർമിപ്പിക്കും വിധം ചിമ്മിയടഞ്ഞു …

അവളുടെ നെറ്റിയിലേക്ക് വീണടിഞ്ഞു കിടന്ന നേർത്ത മുടിയിഴകളെ അവൻ മാടിയൊതുക്കി വച്ചു ..

അവനിൽ നിന്നടർന്നു മാറാൻ അവളും ആഗ്രഹിച്ചില്ല .. ശരീരവും മനസും അവനെയെന്നോ ആഗ്രഹിച്ചു തുടങ്ങിയിരുന്നു …

മുഖത്തേൽക്കുന്ന അവന്റെ നിശ്വാസങ്ങളുടെ പൊള്ളലുകൾക്ക് തന്റെ പാദങ്ങളിലെ ഉറങ്ങിക്കിടക്കുന്ന നാഡിവ്യൂഹത്തെപ്പോലും ഉണർത്താനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു ..

” നിന്റെ അഡ്രസ് കിട്ടാൻ വേണ്ടിയായിരുന്നു .. പ്രപ്പോസലിനു വേണ്ടിയാണെന്ന് പറഞ്ഞിട്ടു തന്നെയാ വാങ്ങിയത് .. ” അവൻ നേർത്ത ചിരിയോടെ പറഞ്ഞു ..

” ആ അഡ്രസ് ഒരു ബ്രോക്കറെയേൽപ്പിച്ച് , നിന്റെ വീട്ടിലും എന്റെ വീട്ടിലും ഒരു സാധാരണ പ്രപ്പോസലായിട്ടാ എത്തിച്ചത് ..

ഡയറക്റ്റ് ഞാൻ വീട്ടിൽ പറഞ്ഞിട്ട് , ഇവിടുന്ന് വന്ന് നിന്നെ പ്രപ്പോസ് ചെയ്താൽ നീയെങ്ങാനും എന്നെ റിജക്ട് ചെയ്താൽ അതെനിക്കൊരു ക്ഷീണമായേനേ ..

എന്റെ ഈഗോ അതിന് സമ്മതിച്ചില്ല … ” ചെറിയൊരു ചമ്മലോടെ അവൻ പറഞ്ഞു ..

” ഓഹോ … അപ്പോ ഈ പ്രപ്പോസൽ തന്നെ നിന്റെ പ്ലാൻ ആയിരുന്നല്ലേ …. ”

അവൻ കുസൃതിച്ചിരി ചിരിച്ചു …

” നിനക്കെന്നെ കണ്ടൂടായിരുന്നല്ലോ .. എന്റെ വീട്ടുകാരെ വെറുതെ നാണം കെടുത്തണ്ട എന്ന് കരുതി …..”

അവളൊന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു …

” ഓർമയുണ്ടോ നമ്മളാദ്യം തമ്മിൽ കണ്ടത് ….?” അവളുടെ കവിളിൽ വിരൽ കൊണ്ടുരസി അവൻ ചോദിച്ചു …

അവൾ നിഗൂഢമായി ചിരിച്ചു .. ആ ചിരിയുടെയർത്ഥം അവന് മനസിലായി …

” എന്നെ വാരിയലക്കി നീ നിന്റെ കരിയർ പച്ച പിടിപ്പിച്ചു വരുന്ന കാലം ….” അവൻ ഓർമയിൽ മുഴുകിയത് പോലെ പറഞ്ഞിട്ട് അവളെ ഒളികണ്ണിട്ട് നോക്കി …

” അയ്യടാ …. അപ്പോ നീയോ …

ഒരു മുൻസിപ്പാലിറ്റി കൗൺസിലറെ മര്യാദ പഠിപ്പിക്കുന്നതിന് പകരം , പേരെടുക്കാൻ വേണ്ടി ആ വകുപ്പ് മന്ത്രിയെ തന്നെ വലിച്ചിട്ട് നിന്റെ കരിയർ പച്ച പിടിപ്പിച്ചു തുടങ്ങിയ കാലം എന്ന് പറ … ” അവൾ വീറോടെ ചുണ്ടുകൂർപ്പിച്ച് പറഞ്ഞു …

അവളുടെ മുഖഭാവം കണ്ട് അവൻ ശബ്ദമില്ലാതെ ചിരിച്ചു …

” നീ പങ്കെടുത്ത ആ പത്രസമ്മേളനത്തിന്റെ സ്നാപ്സ് ഞാൻ സൂക്ഷിച്ചിട്ടുണ്ട് .. നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ ഞാനത് നോക്കിയിരിക്കും …..” അവൻ പറഞ്ഞു …

അവന്റെ വാക്കുകൾ അവളുടെ കാതിനെ കുളിരണിയിച്ചു ..

” നിനക്കന്നെന്നോട് ദേഷ്യം തോന്നിയില്ലേ …? ” കുറേ നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു ….

” ഉവ്വ് .. തോന്നി … നല്ലൊരു പണി തരണമെന്ന് ആലോചിച്ചപ്പോഴാണ് ഈ ഐഡിയ തോന്നിയത് .. എന്നെ കെട്ടുന്നതിലും വലിയ പണി നിനക്ക് കിട്ടാനില്ലല്ലോന്ന് .. ” അവന് അവളെ ശുണ്ഠി പിടിപ്പിച്ച് മതിയായില്ല ..

” ആ ഇത് തന്നെയാ നിന്റെ പ്രപ്പോസൽ വന്നപ്പോ എനിക്കും തോന്നീത് .. നിനക്കിട്ട് ഒരു പണി തന്നിട്ട് കുറച്ചായല്ലോന്നോർത്തിരുന്നപ്പോഴാ ഈ പ്രപ്പോസൽ … സ്ഥിരമായിട്ട് പണിയാല്ലോന്നു വച്ചാ ഞാനും സമ്മതിച്ചത് ….” അവളും വിട്ടില്ല ..

” ആണോ ….. ആണോ ….. ആണോ …..” അപ്രതീക്ഷിതമായി അവളെ വലിച്ചടുപ്പിച്ച് കരവലയത്തിലൊതുക്കി അവളുടെ കഴുത്തിലേക്ക് ചുണ്ടു ചേർത്ത് അവൻ ചോദിച്ചു …

അവളുടെ മൃദുലതകളിലേക്കുള്ള അവന്റെ കടന്നുകയറ്റം അവളെ കൂടുതൽ വിവശയാക്കിക്കൊണ്ടേയിരുന്നു ..

അവളുടെ വിരൽ നഖപ്പാടുകൾ തന്റെ ദേഹത്ത് ആഴ്ന്നിറങ്ങുന്നത് അവനും അറിയുന്നുണ്ടായിരുന്നു …

” പോയ കാര്യം പറയട്ടെ …..?” അവന്റെ വിരലുകൾ അവളുടെ മേനിയിലിഴഞ്ഞ് തുടങ്ങിയപ്പോൾ പെട്ടന്നടർന്നു മാറിക്കൊണ്ട് അവൾ ചോദിച്ചു ..

” ഇപ്പോ പറയണോ …..?” അവൻ നിരാശയോടെ നോക്കി …

” വേണം …. ഇത് മാത്രമല്ല … വെറെ ഒന്ന് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി പറയാനുണ്ട് ……” അവൾ ഗൗരവത്തിലായി …

” എങ്കിൽ പറയ് …..”

ചന്ദനയെ കുറിച്ചറിഞ്ഞ എല്ലാ വിവരങ്ങളും മയി അവനോട് വിശദമായി പറഞ്ഞു …

” അപ്പോ ഇതിനു പിന്നിൽ ആദർശ് തന്നെയാണ് അല്ലേ …..?” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നിഷിന്റെ മുഖത്ത് കോപം ഇരച്ചു കയറി …

” ആത്മാർത്ഥ സുഹൃത്തായിരുന്നിട്ടും …. ഛെ …..” മയി മുഖം കുടഞ്ഞു …

” പണത്തിനു മുന്നിൽ എന്ത് സൗഹൃദം … ” നിഷിൻ പുച്ഛത്തോടെ ചുണ്ടു കോട്ടി …

” നിനക്കെതിരെ ഇനി കേസില്ലല്ലോ .. അപ്പോ നിന്റെ സസ്പെൻഷൻ പിൻവലിക്കില്ലേ …. ”

” യെസ് … നാളെ ചീഫ് സെക്രട്ടറിയെ കാണണം ….” അവൻ പറഞ്ഞു

” ഇനി പറയാനുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ് … നീയെടുത്തു ചാടരുത് … വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കേണ്ട കാര്യമാണ് …. ” മയി മുൻകൂറായി പറഞ്ഞു …

അവളുടെ മുഖം കണ്ടപ്പോൾ എന്തോ ഗൗരവമുള്ള കാര്യമാണെന്നു നിഷിന് മനസിലായി …. അവൻ ശ്രദ്ധയോടെ അവളെ കേൾക്കാൻ തയ്യാറായി …

” ഇവിടെ വച്ചു വേണ്ട .. നമുക്ക് അകത്തു പോയി സംസാരിക്കാം …..” മയി പറഞ്ഞു ..

” ശരി ………”

അവൻ അവളുടെ തോളിലൂടെ കൈകടത്തി ചേർത്തു പിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു …

ബെഡ്റൂം അടച്ചിട്ട് അവർ പോയി ബെഡിലിരുന്നു …

” നിഷിൻ … എനിക്ക് പറയാനുള്ളത് നമ്മുടെ വാവയെ കുറിച്ചാണ് ……” അവൾ ശ്രദ്ധയോടെ തുടങ്ങി വച്ചു …

അവൻ കാതുകൾ ജാഗരൂഗമായി …

” ആ ബംഗ്ലൂർ ടീംസ് അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട് …….”

” വാട്ട് …….”

” യെസ് … കുറച്ചു മുൻപേ തുടങ്ങിയതാ … ”

” എന്നിട്ടെന്താ ഇതുവരെ പറയാതിരുന്നത് ……?” നിഷിന് ദേഷ്യം വന്നു …

” ഇടയ്ക്ക് വച്ച് അനക്കമൊന്നുമില്ലാതായി .. എങ്ങാനും അടങ്ങിയതാണെങ്കിൽ ഇനി കുത്തിപ്പൊക്കണ്ട എന്നു കരുതിയാ പറയാതിരുന്നത് …. പക്ഷെ ഇപ്പോ ….”

” ഇപ്പോ …..?”

” ഇപ്പോ ഒരു ഡെഡ് ലൈൻ കൊടുത്തിരിക്കുവാ ……”

” ഡെഡ് ലൈനോ …. എന്തിന് ?”

” ഒരാഴ്ചക്കുള്ളിൽ വാവ തിരിച്ച് കോളേജിൽ ജോയിൻ ചെയ്യണം …

ഇല്ലെങ്കിൽ അവളുടെ വീഡിയോസോ ഫോട്ടോസൊ ഒക്കെ ഡബിൾ എക്സ് സൈറ്റുകളിലിടുമെന്നാ ഭീഷണി …..”

നിഷിൻ ഞെട്ടിത്തരിച്ചു ..

” മയീ ………..” അവന്റെ ശബ്ദം വിലങ്ങി …

അവന്റെ ഭാവമാറ്റം മയിയും ശ്രദ്ധിച്ചു …

സ്വന്തം പേരിൽ ആരോപണങ്ങളുണ്ടായിട്ടും സസ്പെൻഷനിലായിട്ടും കുലുങ്ങാത്തവനാണ് … പക്ഷെ ഇപ്പോൾ …

മയിയിൽ നിന്ന് കേട്ട വാക്കുകൾ അവന്റെ സകല വീര്യത്തെയും കെടുത്തിക്കളയാൻ പോന്നതായിരുന്നു …

ഒരു വേള അവന്റെ തലച്ചോറു പോലും ശൂന്യമായിപ്പോയി …

” എന്നിട്ട് … അവളെവിടെ … അവളെ നീ ഒറ്റയ്ക്ക് വിട്ടോ …..?”

” ഇല്ല … അപ്പൂസിന്റെ കൂടെ താഴെ നിർത്തിയിരിക്കുവാ .. ”

” പോലീസിനെ അറിയിക്കാൻ പാടില്ല … അങ്ങനെ സംഭവിച്ചാലും ആ വീഡിയോസ് …………..” അവൻ പൂർത്തിയാക്കാതെ മയിയെ നോക്കി …

” ങും …….” അവൾ അതേയെന്ന അർത്ഥത്തിൽ മൂളി ….

നിഷിൻ നെറ്റിയിൽ കൈ താങ്ങി ….

” നീ ടെൻഷനാകരുത് … നമ്മൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ….. ” മയി പറഞ്ഞു …

നിഷിന് വാക്കുകൾ കിട്ടിയില്ല …

അവന്റെ കൺമുന്നിൽ കുഞ്ഞി പാദസരങ്ങൾ കിലുക്കി തന്റെ പിന്നാലെ ഓടി നടക്കുന്ന കുഞ്ഞനുജത്തിയുടെ രൂപമായിരുന്നു …

അവളുടെ കുറുമ്പു നോട്ടവും വിടർന്ന പുഞ്ചിരിയും അവന്റെ മനസിലേക്കലിഞ്ഞിറങ്ങി …

ഒരു വേള അവയുടെ സ്ഥാനത്ത് അവളുടെ അടഞ്ഞ കണ്ണുകളും നിശ്ചലമായ ചുണ്ടുകളും തെളിഞ്ഞു വന്നു …

(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 36
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 37
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 38
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 39
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 40
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 41
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 42
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 43
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 44