Friday, November 22, 2024
Novel

നീർക്കുമിളകൾ : ഭാഗം 31- അവസാനിച്ചു

നോവൽ
എഴുത്തുകാരി: ശക്തി കല ജി

“മകളെ എന്റെ ഈ ഹൃദയത്തിൽ കൊണ്ടു നടന്നോളാം ഞാൻ ഈ ജന്മം മുഴുവൻ ” എന്ന് ശരത്ത് പറയുമ്പോൾ എങ്ങു നിന്നോ വീശിയ കാറ്റ് അവരെയിരുവരെയും തഴുകി കടന്നു പോയി…

ആ കാറ്റിന് എന്തോ നല്ല സുഗന്ധമുണ്ടെന്ന് തോന്നി.. ശരത്ത് വീണയെ ചേർത്ത് പിടിച്ചു കൊണ്ടു തന്നെ എഴുന്നേറ്റു…

” ഇനിയിങ്ങനെ കരഞ്ഞാൽ നല്ല അടി കിട്ടും കേട്ടോ ” ശരത്ത് വീണയുടെ കാതോരം ശബ്ദം താഴ്ത്തി പറഞ്ഞു…

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

xxxxxxxxxxxxxxxxxxxxxxxxxxxxxx

കുറെ വർഷങ്ങൾ ശേഷം തറവാട്ടിൽ..

വീണ വഴി കണ്ണുമായി അവൾ പടിയിൽ ഇരുന്നു….

ഇടത് കൈയ്യിരുന്ന പുസ്തകഠ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്…

കണ്ണുകളിൽ തീവ്രമായ പ്രണയം ഇന്നും കാത്തു സൂക്ഷിച്ചിട്ടുണ്ട്…. തന്റെ പ്രിയനു വേണ്ടി…

ഇന്ന് ഓഫീസിലേക്കില്ലാ എന്ന് ഇന്നലെ പറഞ്ഞിട്ട് വന്നു…. ഇന്ന് മുഴുവൻ തനിക്ക് കിട്ടിയ സന്തോഷം പരസ്പരം പങ്ക് വയ്ക്കണം….

അവളുടെ ഓർമ്മ കുറെ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു….

അന്ന് വീട്ടിൽ പോയി വന്ന ദിവസം പതിവിലും ഒരു പാട് സന്തോഷവതിയായിന്നു വീണ…

. പിന്നീട് ദിവസങ്ങൾ വേഗം കടന്നു പോയ്.. വിവാഹ ഡ്രസ്സും ആഭരണങ്ങൾ പോയി എടുത്തു…

.. വിവാഹത്തിന് രണ്ടു ദിവസം ബാക്കിനിൽക്കെ സിത്താരയുടെ അച്ഛൻ ജയിൽ ചാടിയ വിവരം ശരത്ത് അറിഞ്ഞു….

ആ വിവരം എല്ലാവരിൽ നിന്നുമവൻ മറച്ചു വച്ചു….

വീണയുo താനുമാവും അയാളുടെ ലക്ഷ്യം എന്ന് ശരത്തിന് നന്നായി അറിയാമായിരുന്നു…

അവൻ ശ്രദ്ധയോടെ എല്ലാo വീക്ഷിച്ചു…

വീടിനു ചുറ്റും ക്യാമറാ സ്ഥാപിച്ചു..

ഫോണിൽ കാണാൻ പറ്റുന്ന രീതിയിൽ ക്രമീകരിച്ചുന്നു…

ഇടയ്ക്കിടെ ഫോണിൽ ക്യാമറായിലെ ദ്യശ്യങ്ങൾ നോക്കി..

അസ്വഭാവികമായി ഒന്നും കണ്ടില്ല….

എല്ലാവരും അവരവരുടെതായ തിരക്കിൽ ആയിരുന്നു….

വിവാഹ തലേ ദിവസം കാവിൽ വീണ പ്രാർത്ഥിക്കാൻ പോയി…

അവിടെ പ്രാർത്ഥിച്ച് തിരിഞ്ഞതും സിത്താരയുടെ അച്ഛൻ കൃഷ്ണനെ കണ്ടതും അവൾ ഞെട്ടി…

അയാളുടെ കൈയ്യിലെ താമരമൊട്ട് കണ്ടതും അവളിലെ ഭയമേറി…..

അവൾക്ക് ശാരദാമ്മ പറഞ്ഞിട്ടുള്ള ദേവികയുടെ കഥ ഓർമ്മ വന്നു….

കൃഷ്ണൻ താമരമൊട്ട് വീണയ്ക്ക് നേരെ നീട്ടി…

“ന്റെ ദേവു നിനക്ക് വേണ്ടിയാ ഞാൻ ഇത്ര ദൂരം ഓടി വന്നത് “…

” നിന്റെ അടുത്ത ജന്മം വരെ നിന്നെയും കാത്തു ജീവിക്കുകയായിരുന്നു “…

” പക്ഷേ നീ ഈ ജന്മത്തിലും വേറൊരാളുതേകുവാൻ പോവുകയാണ് ”

” ഞാൻ നിന്നെ കണ്ടു മാപ്പു പറയാൻ വന്നതാണ് ”

“വാ ദേവൂ എന്റെ അടുത്തേക്ക് അടുത്തേക്ക്… ഇത് വാങ്ങ് ” എന്ന് പറഞ്ഞ് കൃഷ്ണൻ വീണയുടെ നേരെ താമരമൊട്ടു നീട്ടി പിടിച്ച് നിഗൂഢമായ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി…..

അവൾ ഭയന്ന് പുറകോട്ട് നീങ്ങി..

അപ്പോഴേക്ക് അയാൾ താഴേക്ക് കുഴഞ്ഞ് വീണിരുന്നു….

കാവിൽ നാഗം പത്തി വിടർത്തി നിന്നു…

ഇതേ സമയം ശരത്ത് ഫോണിൽ സിസിവി ക്യാമറായുടെ ഓണാക്കി അതിലെ ദൃശ്യങ്ങൾ ശ്രദ്ധിക്കുകയാണ്….

കാവിൽ വീണയെ കൂടാതെ വേറെ ഒരാൾ കൂടി കയറി പോകുന്നത് കണ്ടു…

മുഖം കാണാൻ പറ്റുന്നുണ്ടാരുന്നില്ല…

അവൻ വേഗം ഓഫീസിൽ നിന്നിറങ്ങി…

വണ്ടിയിൽ കയറി പായുകയായിരുന്നു..

ശരത്ത് തറവാട്ടിൽ എത്തിയതും കാറിൽ നിന്ന് ഇറങ്ങി കാവിലേക്ക് ഓടുകയായിരുന്നു…

കാവിന്റെ മുൻപിലെത്തിയെതും തറവാട്ടിലുള്ളവർ എല്ലാരും പുറകേ ഓടി വന്നു..

ശരത്ത് കാവിനുള്ളിലേക്ക് പാഞ്ഞു….

അവൻ ചെന്ന് നോക്കുമ്പോൾ വീണയുടെ കാൽകീഴിൽ കമഴ്ന്നു കിടക്കുന്നതാണ് ‘..

വീണ ശരത്തിനെ കണ്ടതും ഓടി അവന്റെ നെഞ്ചോട് മുഖം ചേർത്തു…

ശരത്ത് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു… അവന്റെ ഹൃദയമിടിപ്പിന്റെ വേഗത അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു…

മുത്തശ്ശൻ ഓടി വന്നു….

താഴെ കമഴ്ന്നു കിടക്കുന്നതാരാന്നറിയാൻ എല്ലാരുടെയും മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു….

ഗിരി മുൻപോട്ട് വന്നു.. കമഴ്ന്നു കിടന്നാളെ നേരെയിട്ടു…

സിത്താരയുടെ അച്ഛൻ കൃഷ്ണനാണ് എന്ന് തിരിച്ചറിഞ്ഞു….

കാലിൽ പാമ്പ് കൊത്തിയതിന്റെ പാടും….

മുത്തശ്ശൻ കൃഷ്ണന്റെ കൈയ്യിലെ നാഡിമിഡിപ്പ്നോക്കി….

“മരിച്ചിരിക്കുന്നു…. ഇനി ശുഭകാര്യം നടത്താൻ പാടില്ല… വിവാഹം ഒരു വർഷം കഴിഞ്ഞ് ” എന്ന് മുത്തശ്ശൻ പറഞ്ഞതും ശരത്ത് നിർവികാരനായി നിന്നു…

വീണയെ ശരണ്യയും മുത്തശ്ശിയും കൂടി മുറിയിലേക്ക് കൊണ്ടുപോയി…

വിവാഹ വീട് മരണവീടായി മാറി….

അയാൾ ചെയ്ത തെറ്റുക്കൾക്ക് നാഗം ശിക്ഷ നൽകി എന്ന് മനുഷ്യർ പറഞ്ഞുണ്ടാക്കി…

സിത്താരയും അജയിയും തറവാട്ടിൽ തന്നെയുണ്ടാരുന്നു… സിത്താരയുടെ മുഖത്ത് ഒരിറ്റ് ദുഃഖം പോലും കാണാൻ സാധിച്ചില്ല..

അവൾ വീണയെ തന്നെ നോക്കി നിന്നു..

അവൾക്കെന്തോ തന്നോട് പറയാനുണ്ട് എന്ന് വീണയ്ക്ക് തോന്നി…

കർമ്മം കഴിഞ്ഞ് എല്ലാവരും മടങ്ങി….

സിത്താരയും അജയിയും നാളെ മടങ്ങൂന്നു എന്നറിഞ്ഞതും വീണ അവളെ കാണാൻ ചെന്നു….

ചെന്ന സമയം മുറ്റത്ത് പോലീസുകാർ നിൽക്കുന്നത് കണ്ടു…

സിത്താര പോലീസുകാരുടെ കൂടെ നടന്നു നീങ്ങി…
“എന്താ സിത്താരാ ഇത് “വീണ അമ്പരപ്പോടെ ചോദിച്ചു…

” ഞാനാണ് വിഷം കൊടുത്തത്…. എന്റെയീ കൈ കൊണ്ട്…”

” ജയിൽ ചാടി അച്ഛൻ എന്റടുത്തേക്കാണ് വന്നത് “.

… ” വീണ്ടും പുനർജ്ജന്മത്തിന്റെ കഥയും പറഞ്ഞ് വീണയെയും എന്നെയും കൂട്ടി എങ്ങോട്ടേലും പോകാമെന്ന് പറഞ്ഞ് നിർബന്ധിച്ചു….. ”

ഇനി എന്റെ അച്ഛൻ കാരണം ആർക്കുo ബുദ്ധിമുട്ട് വരാൻ പാടില്ലാന്ന് ഞാൻ തീരുമാനിച്ചു… ”

“. കാവിലേക്ക് പോകാനിറങ്ങുന്നതിനു മുമ്പ് ഞാനാണ് പായസത്തിൽ ചേർത്ത് കൊടുത്തത് “..

“നാഗം അച്ഛനെ കൊത്തുമെന്നറിഞ്ഞിരുന്നേൻ എനിക്കിത് ചെയ്യേണ്ടി വരില്ലാരുന്നു അല്ലെ ”

” ഞാൻ പോട്ടെ വീണ” …

“പിന്നെ തുറന്നു പറയാൻ പറ്റാത്ത ഒരു പാട് കാരണങ്ങൾ “….

.” എന്റെ അമ്മയുടെ ആത്മാവ് തീർച്ചയായും സന്തോഷിക്കും അതെനിക്ക് ഉറപ്പാണ്” ….” സിത്താര ചുണ്ടിൽ പുഞ്ചിരി വരുത്തി പോലീസുകാരുടെ നടന്നു നീങ്ങി…

വീണ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന് പോയി…

ഒരു വർഷം കടന്നു പോയ്… ശരത്ത് തന്റെ പ്രണയം താലി കെട്ടി സ്വന്തമാക്കി…

അവരുടെ ജീവിതത്തിൽ വസന്തം വരാൻ കാത്തിരുന്നു സിത്താരയുടെ തിരിച്ച് വരവ് വേണ്ടി….

ജയിലിലേക്ക് പോകുമ്പോൾ സിത്താര ഗർഭിണിയായിരുന്നു…

അജയിയുടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആരും തയ്യാറായില്ല..

മറ്റുള്ളവർക്ക് മുന്നിൽ അവൾ സ്വന്തം അച്ഛനെ കൊന്നവൾ ആയി…

വീണ സിത്താരയുടെ കുഞ്ഞിനെ ഏറ്റെടുത്തു.

.. സിത്താരയുടെ കുട്ടി സുരക്ഷിതമായി വീണയുടെ കൈകളിൽ വളർന്നു….

. അജയ് ഓഫീസിൽ ജോലിക്ക് കയറിയിരുന്നു….

വർഷങ്ങൾ കടന്നു പോയ്…ശരണ്യയ്ക്ക് രണ്ടു കുട്ടികളായി.. അമ്മുവും അനന്തുവും….

ഗീതേച്ചി മാത്രം വീണയെ ഓർത്തു വിഷമിച്ചു കൊണ്ടിരുന്നു….

ശരത്ത് വീണയുടെ കവിതകളും രചനകളും അവൾ പോലുമറിയാതെ പുസ്തകങ്ങളാക്കി…

ഒരു സുദിനത്തിൽ പുസ്തക പ്രകാശന ചടങ്ങിൽ അവളെ അവൻ അത്ഭുപ്പെടുത്തി..

അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവൾ ചോദിക്കാതെ തന്നെ മനസ്സിലാക്കി സാധിച്ചു തന്നിരിക്കുന്നു…

അക്ഷരങ്ങൾ അവളെ പുതിയ ഒരു ലോകത്തെത്തിച്ചു..

കവിതകൾ രചിക്കാൻ മാത്രമല്ല…. അനീതിക്കെതിരെ അക്ഷരങ്ങളിലൂടെ പോരാടി….

സ്ത്രികൾക്ക് പ്രതികരിക്കാനുള്ള പ്രേരണ അവളുടെ രചനകളിൽ നിറഞ്ഞു..

അവളുടെ രചനങ്ങൾ ശ്രദ്ധിക്കപ്പെട്ടു…

അറിപ്പെടുന്ന എഴുത്തുകാരിയായി….

സിത്താര ജയിലിൽ നിന്ന് തിരിച്ച് വന്ന ദിവസം സാന്ദ്രക്കുട്ടിയെ അവളെ തിരിച്ചേൽപ്പിച്ചു…

ശ്രീധരനിളയച്ഛന്റെ വീട്ടിൽ സിത്താരയും അജയയും സാന്ദ്രക്കുട്ടിയുമായി താമസം തുടങ്ങി….

വീണ ശരത്തിന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു…

” ഇത്ര വർഷങ്ങൾ കാത്തിരുത്തിയതിന് ശരത്തേട്ടന് വിഷമമുണ്ടോ…. ”

” നമ്മുക്കൊരു കുഞ്ഞുണ്ടായാൽ സിത്താരയുടെ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ലാന്നു തോന്നിയത് കൊണ്ടാണ് ഇത്ര നാൾ നമ്മുക്ക് സ്വന്തമായി വേണ്ടാ എന്ന് തീരുമാനിച്ചത് “….

അവനവളെ ചേർത്തു പിടിച്ചു…

“സംസാരിച്ച് വെറുതെ സമയം കളയല്ല എന്റെ പെണ്ണെ”….

” അടുത്ത പ്രശ്നങ്ങൾ വരുന്നതിന് മുന്നേ നമ്മുക്ക് കാര്യങ്ങളിലേക്ക് കടക്കാം”.. അവനവളെ…ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു…..

നിലാവും നക്ഷത്രങ്ങളും നാണത്താൽ മുഖം പൊത്തി…

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ശരത്തും വീണയും പ്രണയിച്ചു കൊണ്ടേയിരുന്നു….

അവർക്ക് കൂട്ടായി ദൈവം രണ്ടു പേരെ കൊടുത്തു… നീരജയും നിഖിലും….
കാലത്തിൻ നീരൊഴിക്കിൽ മുത്തശ്ശനും മുത്തശ്ശിയും മൺമറഞ്ഞു…

സേതുവും പാർവതിയമ്മയും തറവാട്ടിലെ കാർന്നോരുടെ സ്ഥാനം ഏറ്റെടുത്തു….

“ഇത് അച്ഛന്റെ മുന്നിൽ എല്ലാം നഷ്ടപ്പെട്ട് തോറ്റ മകൻ…., തന്റെ മകനിലൂടെ നേടിയെടുത്ത് ജയിച്ചവന്റെ സന്തോഷമാണ് ഇപ്പോൾ “..

“.. ഈ ലോകത്ത് എറ്റവും ഭാഗ്യമുള്ള അച്ഛൻ ഞാനാണ് അല്ലേ പാറു..”….സേതു പുഞ്ചിരിയോടെ പറഞ്ഞു….

“അല്ലച്ഛാ ഞങ്ങളാണ് ഭാഗ്യം ചെയ്തവർ “…” ഈ ലോകത്ത് പണത്തേക്കാൾ വലുത് സ്നേഹ ബന്ധങ്ങളാണ് എന്ന് പറഞ്ഞു പഠിപ്പിച്ച് വളർത്തിയതിന്”…ശരത്ത് സ്നേഹത്തോടെ പറഞ്ഞു….

” എന്നാ ഞങ്ങളെയും അങ്ങനെ വളർത്തിയാൽ മതി” മറുപടി പറഞ്ഞത് കുറുമ്പിയായ നീരജയായിരുന്നു…

അങ്ങനെ ശരത്തും വീണയും പ്രണയിച്ചു കൊണ്ടേയിരുന്നു…. ദുഃഖങ്ങളുടെ നീർക്കുമിളകൾ അവരുടെ ജീവിതത്തിൽ നിന്നു എന്നന്നേക്കുമായി ഇല്ലാതായി

രാവിലെ എല്ലാരും ഒരുങ്ങുന്നതിന്റെ തിരക്കിലാണ്.

.. കുടുംബ ഫോട്ടോ എടുക്കാൻ പോവാണ്.

.. നീരജ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുക്കമാണ്..

.. എത്ര ഒരുങ്ങിയിട്ടും മതിയാവുന്നില്ല…..

ഫോട്ടോയെടുക്കാൻ എല്ലാവരും അവരവരുടെ കുടുംബമായി നിരന്നു നിന്നു…

. നടുക്ക് അച്ഛനും അമ്മയും. വലത് ഭാഗത്ത് പുറകിലായി ശരണ്യയും ഗിരിയും . ഇടത് ഭാഗത്ത് പുറകിലായി ശരത്തും വീണയും.. അവരുടെ മക്കൾ നിരന്ന് മുൻപിൽ ഇരുന്നു….

”ശരി ഇനി എല്ലാരും ചിരിച്ചേ “…

ക്ലിക്ക്… ഫോട്ടോയെടുത്തു..

അവസാനിച്ചു

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21

നീർക്കുമിളകൾ: ഭാഗം 22

നീർക്കുമിളകൾ: ഭാഗം 23

നീർക്കുമിളകൾ: ഭാഗം 24

നീർക്കുമിളകൾ: ഭാഗം 25

നീർക്കുമിളകൾ: ഭാഗം 26

നീർക്കുമിളകൾ: ഭാഗം 27

നീർക്കുമിളകൾ: ഭാഗം 28

നീർക്കുമിളകൾ: ഭാഗം 29

നീർക്കുമിളകൾ: ഭാഗം 30