Friday, January 3, 2025
Novel

നീർക്കുമിളകൾ : ഭാഗം 28

നോവൽ
എഴുത്തുകാരി: ശക്തി കല ജി

വീണയുടെ മനസ്സിൽ വല്ലാത്ത ഭയം തോന്നി….

തിരിച്ച് ചെന്നാൽ ശരത്തിന്റെ ദേഷ്യമോർത്തപ്പോൾ അവൾ പോകാൻ തന്നെ തീരുമാനിച്ചു…

പിറ്റെ ദിവസം കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതും അവൾ ശരത്തിനെ വിളിച്ചു പറഞ്ഞു…

പിന്നീടുള്ള രണ്ട് ദിവസങ്ങൾ നല്ല തിരക്കുണ്ടായത് കൊണ്ട് അവൾക്ക് ഫോൺ വിളിക്കാൻ സമയം കിട്ടിയില്ല…

നല്ല തിരക്കായിരുന്നു…. അപേക്ഷ ഡി ഡി എടുത്ത് കൊടുത്താൽ അയച്ചുതരുമെന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ മതിയെന്ന് തീരുമാനിച്ചു…

ശരത്തേട്ടനെയോ വീട്ടിലുള്ളവരെയോ വിളിച്ചിട്ട് കിട്ടിയില്ല…. അവസാനം അവൾ വൈശാഖേട്ടനെ വിളിച്ചു കാര്യം പറഞ്ഞു…

വൈശാഖേട്ടൻ ചെന്ന് നോക്കാമെന്ന് പറഞ്ഞു…

. വീണയുടെ മനസ്സ് അസ്വസ്ഥമായി…

എത്രയും വേഗം നാട്ടിൽ എത്തിയാൽ മതിയെന്നായി….

മറ്റനാളത്തേക്കാണ് തിരിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ്…

ഒരു ദിവസം കൂടി കാത്തിരിക്കണം….

എന്നാലും ശരത്തേട്ടനെ വിട്ട് പോരേണ്ടിയിരുന്നില്ല…. ഒരു ദിവസം എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി…

വൈശാഖേട്ടൻ തറവാട്ടിൽ ചെന്നിട്ട് ആരെയും കാണാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു.

.. അതൂടെ കേട്ടപ്പോൾ ഉള്ള സമാധാനവും പോയി…

ഫ്ലൈറ്റിൽ കയറുന്നതിന് മുന്നേ ശരത്തേട്ടനെ വിളിച്ചു നോക്കി…

നിരാശയോടെ ഫോൺ ഓഫ് ചെയ്തു ബാഗിലിട്ടു….

എയർപോർട്ടിൽ എത്തിയതും സേതുമാധവ് ഗ്രൂപ്പ്സിന്റെ ഓഫീസ് കാർ അവളെ കാത്തു കിടക്കുന്നുണ്ടായിരുന്നു…

പക്ഷേ ഡ്രൈവർ പരിചയമില്ലാത്തയാളായിരുന്നു…

അവൾ കയറണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നു….

പുതിയ സ്റ്റാഫ് ആണ് എന്ന് പറഞ്ഞത് കൊണ്ട് അവൾ ഒന്നു മിണ്ടാതെ കയറിയിരുന്നു…

തറവാട്ട് മുറ്റത്ത് വണ്ടി നിന്നപ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു…

ഡ്രൈവർ അവിടെ അവളെ വിട്ട് ഉടനെ തിരിച്ച് പോയി….

അവൾ ഉമ്മറത്തെ ലൈറ്റിട്ടു.. കോളിംഗ് ബെല്ലിൽ വിരലമർത്തി…

പാർവതിയമ്മ കതക് തുറന്നതും വീണയെ കണ്ടതും അവർ അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റി വാതിൽ അടച്ചു…

പാർവതിയമ്മയുടെ പരിഭ്രമം കണ്ട് വീണയുടെ മനസ്സിൽ ഭയം വ്യാപിച്ചു…

“ഇവിടെ വീട്ടിൽ ആരുമില്ല…. .ഇന്ന് വൈകിട്ട് ഏഴ് മണിയൊക്കെയായപ്പോൾ മുറ്റത്ത് വല്യ ബഹളം കേട്ടു “..

” എന്താന്ന് നോക്കിയപ്പോൾ ശ്രീധരനദ്ദേഹത്തെ ശരത്ത് വട്ടം പിടിച്ചു നിൽക്കുന്നതാണ് കണ്ടത് “… എന്ന് പറഞ്ഞ് പാർവതിയമ്മ വീണയുടെ കൈയ്യിൽ നിന്ന് ബാഗു വാങ്ങി അവരുടെ മുറിയിൽ കൊണ്ടുവച്ചു….

” അതിന് ശ്രീധരൻ സാറിന് സുഖമില്ലാതെ കിടപ്പിലാരുന്നില്ലേ “… വീണ അതിശയത്തോടെ ചോദിച്ചു…

” എല്ലാരും അങ്ങനെയാണ് കരുതിയത്…. അത് എല്ലാം അയാൾ നടത്തിയ നാടകമായിരുന്നു…. ”

” ഇതുവരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും അയാൾ ഒരാളാണ് കാരണo “.. കുഞ്ഞിലെ അവരുടെ മാതാപിതാക്കൾ വേർതിരിവ് കാണിച്ചു എന്ന കാരണം പറഞ്ഞാണ് ഈ ഭ്രാന്തൊക്കെ ചെയ്തു കൂട്ടിയത്….

” അയാൾക്ക് നല്ല ജീവിതം നോക്കി കൊടുത്തില്ലത്രേ”

“ഏട്ടന് മാത്രം നല്ല തറവാട്ടിൽ നിന്ന് പെണ്ണ് കെട്ടിച്ചു “… ഇയാളുടെ കാര്യം ആരും നോക്കിയില്ലത്രേ”..

“സ്വത്തുക്കൾ എല്ലാം ഏട്ടന് മാത്രം കൊടുത്തൂന്ന് ”

” ഇയാൾക്ക് ഒരു കുഞ്ഞ് വീട് മാത്രമാ കൊടുത്തതത്രേ”

”. ഈ കാരണo കൊണ്ട് ശരത്തിന്റെ മുത്തശ്ശനെ പലവട്ടം അയാൾ കൊല്ലാൻ ശ്രമിക്കുമ്പോഴെല്ലാം നാഗം വന്ന് വഴിമുടക്കുമെന്ന്…. ”

“പ്രതികാരം ചെയ്യാൻ തന്റെ ചോരയിൽ ഒരു മകൻ വേണമെന്ന് അയാൾ വിചാരിച്ചു ”

” അതുകൊണ്ടാണ് വീട്ടിൽ ജോലിക്കു വന്ന പെണ്ണിനെ ഗർഭിണിയാക്കി ആരുമറിയാതെ ദൂരെയെവിടെയോ പാർപ്പിച്ചുവത്രേ… “…

” ആ പെണ്ണ് മരിച്ച് കഴിഞ്ഞ് മകനെ തറവാട്ടിൽ കൊണ്ടു വന്നതേ അയാളാണ്.. ”

“കൃഷ്ണന്റെ മനസ്സിൽ അവനറിയാതെ തന്നെ ദേവുനോട് പ്രണയo നിറച്ചു കൂടാതെ പ്രതികാരത്തിന്റെ വിത്തുകൾ പാകി ”

“കൃഷ്ണനെ കൊണ്ടു തന്നെ ദേവൂവിനെയും മാധവിനെയും കൊന്നു…. ”

” ഇപ്പോൾ അയാൾ പറയുന്നത് ദേവൂവിന്റെ പുനർജ്ജന്മമാണത്രേ വീണ” മാധവിന്റെ പുനർജ്ജന്മം ശരത്തും “….

ഇതൊക്കെ ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും വിശ്വസിക്കുവോ ന്റെ കുട്ടി”..

ഈ ജന്മ രഹസ്യം ശരത്തിന്റെ മുത്തശ്ശനും ഇയാൾക്കും മാത്രമെ അറിയു”…

“പക്ഷേ ശരത്തിനോട് ഇവിടെ അന്ന് പൂജയ്ക്ക് വന്ന നമ്പൂതിരിപ്പാട് പറഞ്ഞത്രേ”… അവനിതിലൊന്നും വിശ്വാസമില്ല… ”

“ഇത്ര നാൾ വീണ ഇവിടെയുണ്ടായിട്ട് ദേവൂവിന്റെ പുനർജ്ജന്മമാണ് എന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ ഇതൊക്കെ വെറും തട്ടിപ്പാന്നെ വെറും അന്ധവിശ്വാസം” എന്നാ അവൻ പറയുന്നത്…

എന്തായാലും ശ്രീധരനെ പോലീസിലേൽപ്പിച്ചു….

. അയാളുടെയും മകന്റെയും ഭീഷണിയെ തുടർന്നാണ് സിത്താര പ്രതികാരത്തിനിറങ്ങിയത്…

പാവം അതിന്റെ ജീവിതം കൂടി ഇല്ലാതാക്കി….

ഇവിടെ നടന്നതെല്ലാം കേട്ട് എന്തൊക്കെയോ തന്നെ സംസാരിച്ചുകൊണ്ട് ചിരിക്കുകയും കരയുകയും ചെയ്യുകയായിരുന്നു..

ആ കുട്ടിയെയും കൂട്ടി ശരത്തിന്റെ മുത്തശ്ശനും അജയിയും ശാരദാമ്മയും ആശുപത്രിയിലേക്ക് പോയിരിക്കുകയാണ് ”

“ശരത്തും അവന്റെച്ഛനും പോലീസ് സ്റ്റേഷനിലേക്കും ”

“വീണ ഇന്ന് വരുന്നത് കൊണ്ട് ഞാൻ വീട്ടിൽ തന്നെയിരിക്കാൻ പറഞ്ഞു ”
പാർവതിയമ്മ പറയുന്നത് വീണ ശ്രദ്ധയോടെ കേട്ടിരുന്നു…

” പക്ഷേ ഞാനും ശരത്തും ഇവിടെയില്ലാന്നറിഞ്ഞിട്ട് എന്തിന് വന്നു ” വീണ പരിഭ്രത്തോടെ ചോദിച്ചു…

” മുത്തശ്ശൻ തയ്യാറാക്കിയ വിൽപ്പത്രം മുറ്റത്തെ പൂജാമുറിയിൽ താളിയോലമന്ത്രങ്ങളടങ്ങിയ പെട്ടിക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ”
” അത് ആരുമറിയാതെ കൈകലാക്കാൻ വന്നതാണ് എന്ന് “..

” സ്വത്തുക്കളെല്ലാം വീണയുടെയും ശരത്തിന്റെയും പേരിലാക്കിയതിന്റെ രേഖകൾ അവിടെയുണ്ടെന്ന് ശരത്തിന്റെ മുത്തശ്ശനുമാത്രമെ അറിയു.. ”

“എപ്പോഴോ ഒരിക്കൽ ശ്രീധരനോടും പറഞ്ഞിരുന്നുവെന്ന് “..

” സാധരണ കുടുംബത്തിലെ കാരണവർ മരിച്ച് കഴിഞ്ഞേ പത്രങ്ങളും രേഖകളും എടുത്ത് നോക്കാറുള്ളു”

“അങ്ങനെ ശരത്തിന്റെ മുത്തശ്ശന് കിട്ടിയത് ശരത്തിന്റെയും നിന്റെയും പേരിലാണ് എഴുതി വച്ചത് ”..

” അതുകൊണ്ടാവും പുനർജ്ജന്മത്തിന്റെ കള്ളകഥയുണ്ടാക്കിയത്…”

“നിങ്ങൾക്കെന്തെങ്കിലും പറ്റിയാലും കഴിഞ്ഞ ജന്മത്തിലെ പോലെ ഈ ജന്മത്തിലും സംഭവിച്ചു എന്നയാൾക്ക് പറഞ്ഞു വിശ്വസിപ്പിക്കാം എന്ന് വിചാരിച്ച് കാണും”.. എന്ന് ദേഷ്യത്തോടെ പാർവതിയമ്മ പറഞ്ഞു നിർത്തി….

വീണ എഴുന്നേറ്റു പാർവതിയമ്മയുടെ അടുത്തേക്ക് നടന്നു… ആ തോളിൽ മുഖം ചേർത്തു…

” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… എന്റെ അമ്മയെ കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ നിങ്ങളിൽ കണ്ടു… ”

” എനിക്കൊരമ്മയുടെ സ്നേഹവും ഉപദേശങ്ങളും തന്നു…. “….

” ഞാൻ ഈ കുടുംബത്തോട് നന്ദികേട് കാണിക്കില്ല…. ”

” ശരത്തേട്ടന് എന്നെ ഇഷ്ടമാണ്…. ഏട്ടന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് “….

“എന്ത് മറുപടിയായാലും പാർവതിയമ്മ പറയും പോലെ ഞാൻ പറഞ്ഞോളാം”.. പുനർജ്ജന്മം എന്നൊന്നുണ്ടോ എന്നറിയില്ല…. ”

“പക്ഷേ ഞാനിപ്പോൾ ആഗ്രഹിച്ചു പോവുകയാണ്… മരണത്തിലെങ്കിലും ഒരുമിക്കണമെന്ന് “.എന്ന് പറയുമ്പോൾ വീണയുടെ ശബ്ദമിടറി…

പാർവതിയമ്മ അവളെ ചേർത്തു പിടിച്ചു.. “നിന്നെ പോലെ ഒരു കുട്ടിയെ ശരത്തിന് കിട്ടുന്നത് അവന്റെയും ഞങ്ങളുടെയും ഭാഗ്യമാണ് “…

“ശരത്തിന്റെ മുത്തശ്ശനും വീട്ടിൽ എല്ലാരുo നിങ്ങളുടെ വിവാഹ കാര്യം സംസാരിച്ചുറപ്പിച്ചു വച്ചിരുന്നതാണ് ”

” സിത്താരയുടെ വിവാഹം കഴിഞ്ഞിട്ട് നിങ്ങളുടെ നടത്തണമെന്ന് തീരുമാനിച്ചതുമാണ് “…

” പക്ഷേ അതിനിടയിൽ ഒരു പാട് പ്രശ്നങ്ങൾ നടന്നു ” പാർവതിയമ്മയുടെ മറുപടി വീണയിൽ അമ്പരപ്പുണ്ടാക്കി…

കുറച്ച് നേരം അങ്ങനെ നിന്നു…. കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ സമാധാനം തോന്നി അവൾക്ക്…

ഫോൺ റിംഗ് ചെയ്തു…. പാർവതിയമ്മ വീണയെ പിടിച്ച് കട്ടിലിൽ ഇരുത്തി…

ഫോൺ എടുത്തു ശരത്താണ്..

പോലീസ് സ്റ്റേഷനിൽ പരാതി എഴുതി കൊടുത്തു തിരിച്ചിറങ്ങുകയാണ്…. വരുന്ന വഴിക്ക് ആശുപത്രിയിൽ പോയി ശാരദാമ്മയെയും കൂടെ വിളിച്ച് കൊണ്ടു വരാം എന്ന് പറഞ്ഞു…

” വീണ വേഗം കുളിച്ചിട്ട് ഉടുപ്പൊക്കെ മാറി വാ.. ”

” ഞാൻ അപ്പോഴേക്ക് കഴിക്കാനുള്ളത് വയ്ക്കാം ” എന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു…

വീണയുടെ മനസ്സ് ഒരു ചിത്രശലഭത്തെ പോലെ പാറി പറന്നുയർന്നു….

പാർവതിയമ്മയുടെ വാക്കുകൾ സ്വപ്നമാണോ എന്നറിയാൻ സ്വയം അവളുടെ കൈയ്യിൽ നുള്ളി നോക്കി….

വല്യ സാർ എന്തിനാവും അന്ന് അങ്ങനെ പറഞ്ഞത്…

കാലപോക്കിൽ ശരത്തേട്ടൻ എന്നെ മറക്കും എന്ന്… ഇനി പഴയത് ഒന്നും ചിന്തിക്കണ്ട…

അവൾ മുകളിലത്തെ മുറിയിലേക്ക് പോയി…

ശരത്തേട്ടൻ എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് യുണിവേഴ്സിറ്റിയിലോട്ട് പറഞ്ഞയച്ചത്…

നാളെ അച്ഛനുമമ്മയും ഉറങ്ങുന്നിടത്ത് പോകണം…

ശരത്തേട്ടനെയും കൂടെ കൂട്ടണം..

ജീവിതത്തിൽ ദുഃഖം വരുമ്പോഴും സന്തോഷം വരുമ്പോഴും ആദ്യം അവിടെ ചെന്നാണ് മനസ് തുറക്കുന്നത് .
..

ധൈര്യമായി ഉച്ചത്തിൽ പറയണം ഇതാണ് എന്റെ ചെക്കൻ എന്ന്…
അവർ തീർച്ചയായും സന്തോഷിക്കും….

നല്ല ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിക്കും….

ഗീതേച്ചിയുടെ അടുക്കൽ പോകണം… ഈ സന്തോഷം ഗീതേച്ചിയോട് നേരിട്ട് പറയണം…

വൈശാഖേട്ടനും ഗീതേച്ചിക്കും ഒരുപാട് സന്തോഷമാകും….

പുറത്ത് വണ്ടി ഹോൺ ശബ്ദം കേട്ടു.. അവൾ എഴുന്നേറ്റു ജനാലയിൽ കൂടി എത്തി നോക്കി..

മുറ്റത്തെ ലൈറ്റിന്റെ വെളിച്ചo ഉള്ള ഭാഗത്തേക്ക് ശരത്ത് അവൾക്ക് കാണാൻ പാകത്തിന് നിന്നു..

അവൻ ഇരുകൈയ്യും ഉയർത്തി പിന്നെ നെഞ്ചോട് ചേർത്തു പിടിച്ചു…

അത് കണ്ടതും ഹൃദയതാളം കൂടുന്നത് അവളറിഞ്ഞു…..
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പറയാൻ ബാക്കിഒരായിരം വാക്കുകൾ ഉണ്ട്…

അത് മുഴുവൻ ഇന്ന് തന്നെ പറഞ്ഞു തീർക്കണം..

. ശരത്ത് അകത്തേക്ക് നടന്നു….

മുത്തശ്ശനും മുത്തശ്ശിയും അമ്മയും കൂടെ എന്തോ കാര്യം പറഞ്ഞ് ചിരിക്കയാണ്…

അവൻ അവരുടെ അടുത്തേക്ക് ചെന്നു…

” എന്നാലും നീതക്ക സമയത്ത് വന്നത് കൊണ്ട് ആളെ പിടിച്ചു… മിടുക്കൻ “മുത്തശ്ശൻ അവനെ ചേർത്തു പിടിച്ചഭിനന്ദിച്ചു…

” ഇതിൽ മാത്രമല്ല വേറെ പലതിലും മിടുക്കുണ്ട് എന്ന് ഇന്നറിഞ്ഞു… അത് പുതിയ അറിവാണ് ” അമ്മയുടെ വാക്കുകൾ എന്തോ അർത്ഥം വച്ചുള്ളതാണെന്ന് അവന് മനസ്സിലായി…

“എന്താമ്മേ…. അമ്മയെന്താ ഉദ്ദേശ്ശിച്ചത് ” അവൻ കുസൃതിയോടെ ചോദിച്ചു..

” ആ അത് ഇപ്പോൾ പറയില്ല… ഞങ്ങൾ വല്യവർ കൂടിയാലോചിക്കട്ടെ ” ഇപ്പോൾ തൽക്കാലം പോയി കുളിച്ച് വേഷം മാറി വാ ” എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു..

ശരത്ത് അമ്മയുടെ പുറകെ നടന്നു കെഞ്ചി.. അപ്പോഴേക്ക് വീണ താഴേക്ക് വന്നു….

“സിത്താരയുടെയും അജയിയുടെയും കാര്യം തീരുമാനമായല്ലോ…. ഇനി നിന്റെ കാര്യം തീരുമാനിക്കാൻ സമയമായി “…

“വീണയുടെ ചേച്ചിയെ കെട്ടിച്ച കുടുംബത്തിൽ ഒരു പെണ്ണുണ്ട് എന്ന് ”

“വൈശാഖ് വിളിച്ചിരുന്നു.. നല്ല സൽസ്വഭാവമുള്ള നമ്മുടെ കുടുംബത്തിനു ചേരുന്ന പെണ്ണാണ് എന്ന് പറഞ്ഞു ” എന്ന് പറഞ്ഞ് പാർവതിയമ്മ ശരത്തിന്റെ മുഖഭാവം ശ്രദ്ധിച്ചു…

” അങ്ങനെയൊരാൾ ഇല്ലാന്ന് എനിക്കറിയാം” എന്ന് പറഞ്ഞ് ശരത്ത് അടുക്കളയിൽ നിന്നിറങ്ങി…

വീണ അമ്മയോട് എല്ലാം പറഞ്ഞു കാണും….

അല്ലേൽ അമ്മ ഇങ്ങനെ കളിയാക്കില്ലല്ലോ..

. അവളെ തനിച്ചൊന്ന് കിട്ടിയാലെ കാര്യങ്ങൾ അറിയാൻ പറ്റു…

അവൻ ഓരോന്ന് ചിന്തിച്ച് മുറിയിൽ എത്തി…

കുളിച്ച് വേഷം മാറി….

നാളെ സിത്താരയെ ആശുപത്രിയിൽ നിന്ന് വിടും.

.. അജയ് സിത്താരയെ കൂടെ കൊണ്ടു പോകും എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്…

. ഇവിടെ ചികിത്സിക്കാം എന്ന് പറഞ്ഞിട്ടും അജയിടെ തീരുമാനം മാറ്റാൻ കൂട്ടാക്കുന്നില്ല….

അജയിടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്…

അവർ സിത്താരയെ സ്വീകരിക്കാൻ തയ്യാറാണ്..

എന്തായാലും അവിടേക്ക് കൊണ്ടുവിടാൻ കൂടെ ചെല്ലണം…

മുത്തശ്ശൻ വന്നു താഴേക്ക് വരാൻ വിളിച്ചു….

ശരത്ത് താഴേക്ക് പോകുന്നതിന് മുൻപ് വീണയുടെ മുറിയിലേക്ക് എത്തി നോക്കി…

അവളെ അവിടെ കാണാഞ്ഞ് നിരാശയോടെ താഴേക്ക് പോയി….

അടുക്കളയിൽ എല്ലാരും കൂടി… ഒരു പാട് നാളുകൾക്ക് ശേഷം അവിടെ സന്തോഷത്തിന്റെ തിരി തെളിഞ്ഞു…

എല്ലാരും ഒരുമിച്ചിരുന്നു അത്താഴം കഴിക്കുമ്പോൾ ശരത്തിന്റെ ദൃഷ്ടി വീണയിൽ തന്നെയായിരുന്നു….

അവളുടെ കവിളിൽ നാണത്തിൻ ചെറു ചുവപ്പ് പടർന്നു…

ശരത്തിന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം കുനിച്ച് തന്നെയിരുന്നു ഭക്ഷണം കഴിച്ചു…

എല്ലാരും കഴിച്ച് എഴുന്നേറ്റു…

പാർവതിയമ്മയെ അടുക്കള ഒതുക്കി വൃത്തിയാക്കാൻ വീണയും സഹായിച്ചു…

ജോലി കഴിഞ്ഞ് വീണ മുറിയിലെത്തി കതകടച്ചതും ശരത്ത് ഇടത് കൈ കൊണ്ട് അവളുടെ ഇരുകൈകളും പിന്നിലാക്കി അവനിലേക്ക് ചേർത്ത് പിടിച്ചു…..

വലത് കൈ കഴുത്തിന് കുറുകെ വച്ചതും അവൾ അവനിലേക്ക് ചേർന്നു നിന്നു…

” ഇനി പറ ആരാ അവൾ.. അറിഞ്ഞിട്ട് വേണം അവളെ കല്യാണം കഴിക്കാൻ ” ശരത്ത് കുസൃതിയോടെ ചോദിച്ചു…

അവൾക്ക് അവന്റെ കരവലയത്തിനുള്ളിൽ താൻ സുരക്ഷിതയാണ് എന്ന് തോന്നി….

അവൾ മറുപടിയൊന്നും പറയാതെ അവൾ മുഖം ഒരു വശത്തേക്ക് ചരിച്ചു..

അവന്റെ പിടി അയഞ്ഞു…

അവൾ അവന് അഭിമുഖമായി നിന്നു..

അവളുടെ നെറ്റി അവന്റെ ചുണ്ടിൽ മുട്ടിച്ചു…

അവന്റെ ചുണ്ടിൽ ചിരി വിടർന്നു..

അവന്റെ പ്രണയം അവളിലേക്ക് തീവ്രമായി പ്രവഹിച്ചു തുടങ്ങി…

അവളുടെ നിറഞ്ഞു വന്ന കണ്ണുകളിൽ അവന്റ് ചുണ്ടു ചേർത്തു..

” ഇനി ഈ മിഴികളിൽ പെയ്തിറങ്ങാൻ കണ്ണുനീർ തുള്ളികൾ ഭയക്കും “… വീണ ശരത്തിന്റെ പെണ്ണാ… ഇനി ആർക്കു വേണ്ടിയും വിട്ടുകൊടുക്കില്ല”…

ഈ ജന്മം മുഴുവൻ എന്റെ പ്രണയം നിന്നിൽ നിറയ്ക്കണം”…തോരാത്ത ചാറ്റൽ മഴയായ് നിന്നെ നനച്ച് കൊണ്ടിരിക്കണം”… ദു:ഖമാണ് നീർക്കുമിളകൾ….

ആ നീർക്കുമിളകൾ എന്നന്നേക്കുമായി ഇല്ലാതാക്കും ഞാൻ…” ശരത്തിന്റെ വാക്കുകൾ ഒരു കവിത പോലെ അവളുടെ ഹൃദയിത്തിലേറ്റി.:.സുന്ദര സ്വപ്നങ്ങൾ ചിറക് വിടർത്തി..

 

തുടരും

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21

നീർക്കുമിളകൾ: ഭാഗം 22

നീർക്കുമിളകൾ: ഭാഗം 23

നീർക്കുമിളകൾ: ഭാഗം 24

നീർക്കുമിളകൾ: ഭാഗം 25

നീർക്കുമിളകൾ: ഭാഗം 26

നീർക്കുമിളകൾ: ഭാഗം 27