Saturday, April 20, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 25

Spread the love

നോവൽ
IZAH SAM


“അദ്വൈതിൽ അല്ല…ആദിയിൽ ഞാൻ സാധാരണ ഒരു കാമുകനെയല്ല കാണുന്നതു…അതുകൊണ്ടാണ് ഞാൻ തന്നോട് തന്നെ സംസാരിക്കാൻ വന്നത്.

Thank you for reading this post, don't forget to subscribe!

നമ്മൾ ഒരുപാട് ഒരാളെ സ്നേഹിക്കുമ്പോ അവരുടെ സന്തോഷവും സുരക്ഷിതത്വവും നമ്മൾക്ക് പ്രാധാന്യമുള്ളതല്ലേ…..? ആത്മാർത്ഥ സ്നേഹം അങ്ങനെയാണ്….അല്ലേ ?”ഒരു യാചനയുടെ…വല്ലാത്ത പ്രതീക്ഷയോടെ എന്നെ നോക്കുന്നു.

എന്റെ ശിവയെ ഞാൻ എങ്ങനെ വിട്ടുകൊടുക്കാനാ….എനിക്കവളോട് അടങ്ങാത്ത പ്രണയമാണ്….ഞാൻ അവളെ പൊന്നു പോലെ നോക്കിക്കൊള്ളാം എന്നൊക്കെ പറയണം എന്നുണ്ട്…പക്ഷേ…..

“ആദി….മോന് സുരക്ഷിതമായ ഭയമില്ലാത്ത ഒരു ജീവിതം ശിവക്ക് കൊടുക്കാൻ പറ്റും എന്ന് ഉറപ്പുണ്ടോ….?”

തന്റെ കൈപിടിച്ച് അപേക്ഷയുടെ സ്വരത്തിൽ സംസാരിക്കുന്ന ആ അച്ഛനോട്ന് ആദിക്കു വേദന തോന്നി…..ശിവകോച്ചിനോട് അടങ്ങാത്ത പ്രണയവും…വര്ഷങ്ങളുടെ പഴക്കമുണ്ടതിനു.

അദ്ദേഹത്തിന്റെ മുഖത്തെ ദൈന്യത ആദിയെ വല്ലാതെ വേദനിപ്പിച്ചു.

എന്നോട് അപേക്ഷയുമായി വരുന്നവെരെ ഞാൻ എന്നാൽ കഴിയുംവിധം സഹായിച്ചിട്ടേയുള്ളു……പക്ഷേ ഇദ്ദേഹം…..എന്റെ ജീവിതമാണ് ചോദിക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ എന്റെ കയ്യും ചേർത്തു.

“എന്റെ അവസാന ശ്വാസം വരെ അവൾ സുരക്ഷിതയായിരിക്കും….ഞാൻ അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം…കാരണം അവളാണ് എന്റെ ജീവിതം.”

അദ്ദേഹം കൈ പിൻവലിച്ചു . ഇല്ലാ എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു.

“എനിക്ക് വിശ്വാസമില്ല ആദി….ഞാൻ നിന്നെ പറ്റി നന്നായി അന്വേഷിച്ചു. നിങ്ങളുടെ ബന്ധം അധികമാർക്കും അറിയുകപോലുമില്ല.

എന്നിട്ടും ശിവക്കും ഞങ്ങൾക്കും നേരിട്ട അപമാനവും വേദനയും നിന്റെ ശത്രുക്കൾ കാരണമാണ്.

അതിൽ നിന്ന് തന്നെ വ്യെക്തമാണു നിന്നോടൊപ്പം അവൾ സുരക്ഷിതയല്ല….” ഒന്ന് നിർത്തിയിട്ടു അദ്ദേഹം വീണ്ടും തുടർന്നു.

“നിന്റെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ നീ ഒരിക്കലും അവളെ നിന്നിൽ പിടിച്ചു നിർത്തില്ല ആദി. നീ തന്നെ അവളെ പറഞ്ഞു മനസ്സിലാക്കും. മറിച്ചു സ്വാർത്ഥമാണെങ്കിൽ..?” അദ്ദേഹം ഒന്ന് നിർത്തി.

അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു.നെറ്റിയിൽ വിയർപ്പ്പ് പൊടിയുന്നുണ്ട്. അദ്ദേഹ ഒരുപാട് സമ്മർദ്ദത്തിലാണ്….എനിക്കദ്ദേഹത്തോടു ഒരുപാട് സ്നേഹം തോന്നി…..ഒരച്ഛന്റെ കരുതൽ ഞാൻ കണ്ടു. എന്നോ എനിക്ക് നഷ്ടപ്പെട്ടത്.

എന്നെ പറ്റി അദ്ദേഹം നന്നായി അന്വേഷിച്ചിരുന്നു. ഒരുപാട് തയ്യാറെടുത്താണ് അദ്ദേഹം എന്നോട് സംസാരിക്കാൻ വന്നത്.

എങ്ങേനെയും എന്നോട് കാര്യങ്ങൾ പറഞ്ഞു സമർത്ഥിച്ചു ശിവയെ എന്നിൽ നിന്നും രക്ഷിക്കും എന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.

എനിക്കദ്ദേഹത്തോടു ഒരുപാട് ബഹുമാനം തോന്നി. ആരെയും അറിയിക്കാതെ മക്കൾക്കുവേണ്ടി വേണമെങ്കിൽ യാചിക്കാനും വന്ന ആ സ്നേഹം ആ മനസ്സ്……. എനിക്ക് എന്റെ അച്ഛനെ ഒരുപാട് മിസ് ചെയ്തു.

“നിനക്ക് തന്നെ തീരുമാനിക്കാം ആദി….നിന്റെ സ്നേഹം ആത്മാർത്ഥമോ…സ്വാർത്ഥമോ….?”

പുള്ളി നിർത്തിയിട്ടില്ല. വീണ്ടു ചോദ്യം.അദ്ദേഹത്തിന്റെ ശബ്ദം വിറച്ചിരുന്നു.

“അങ്കിളിന്റെ ചായ തണുത്തല്ലോ? വേറെ പറയട്ടേ?”

അദ്ദേഹം വേണ്ടാ എന്ന് കൈപൊക്കി കാണിച്ചു. ഞാൻ ഒരു കുപ്പി വെള്ളം എടുത്തു കൊടുത്തു. അതും വാങ്ങിയില്ല. എന്നെ പഠിക്കുംപോലെ നോക്കുവാണു.

“ആദി ഒന്നും പറഞ്ഞില്ല….?”
ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു….”ഞാൻ പറയുന്നത് അങ്കിൾ കേൾക്കുമോ….ക്ഷമയോടെ….?”
അതേ എന്ന് തലയാട്ടി.

“ഞാൻ ശിവാനിയെ ആദ്യമായി കാണുന്നത് അങ്കിളും അവളും വിചാരിക്കുന്നത് പോലെ അന്ന് പെണ്ണുകാണാൻ വന്നപ്പോഴല്ലാ…..എന്റെ അച്ഛന്റെ സുഹൃത്താണ് ആനന്ദിന്റെ അച്ഛൻ.

അച്ഛൻ മരിച്ചതിനു ശേഷം ഞാൻ അന്ന് പത്തിൽ പഠിക്കുമ്പോ ഒരവധിക്കു ആനന്ദിന്റെ വീട്ടിൽ നിൽക്കാൻ വന്നു.

അവിടെ വയശാലയില്ലേ…അവിടെ കുട്ടികൾക്കായൊരു ക്യാമ്പുണ്ടായിരുന്നു….ഞാനും പങ്കെടുത്തു.. അവിടെ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്.

അന്ന് അവൾ രണ്ടിലോ മൂന്നിലോ ആണു പഠിക്കുന്നത്..അങ്കിൾ പറഞ്ഞതുപോലെ ഒരു കുറുമ്പിയും സി ഐ ഡി യുമായിരുന്നു….എന്റെ കള്ളത്തരമൊക്കെ പൊളിച്ചു…എന്നെ അവൾക്കു മറന്നു പോയി തോന്നുന്നു…

ആനന്ദേട്ടന് ഒരു അലമ്പ് കൂട്ടുകാരനുണ്ട് എന്ന് പറഞ്ഞു ശിവ…പക്ഷേ അത് ഞാനാണ് എന്ന് അവൾക്കു മനസ്സിലായിട്ടില്ല…ഞങ്ങളുടെ വിവാഹമൊക്കെ കഴിഞ്ഞിട്ട് വളരെ റൊമാന്റിക് ആയി അവളോട്‌ പറയണം എന്ന് വിചാരിച്ചതായിരുന്നു…”

ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു. അദ്ദേഹം ചിരിച്ചില്ല…പക്ഷേ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.

“പിന്നെയും ഇടയ്ക്കു ഇടയ്ക്കു അവളറിയാതെ അവളെ ഞാൻ കണ്ടു മടങ്ങാറുണ്ട്….അവളുടെ സ്കൂളിന്റെ മുന്നിലും അമ്പലത്തിലും ഒക്കെ….

പിന്നെ കോളേജിന്റെ തിരക്കുകൾ പ്രശ്നങ്ങൾ പഠനം പ്രാക്ടീസ് ഇതിന്റെയൊക്കെ ഇടയ്ക്കു അവളെ എന്റെ സ്വകര്യ പ്രണയമായി ഞാൻ സൂക്ഷിച്ചു.

അമ്മയോട് ഒന്നും പറഞ്ഞിരുന്നില്ല.പിന്നെ എന്റെ ശുദ്ധജാതകമാണ് എന്നും പറഞ്ഞു അമ്മയ്ക്ക് ടെൻഷനായി.. കല്യാണാലോചനയായി…

സാവധാനം അമ്മയെ പറഞ്ഞു മനസ്സിലാക്കാം എന്ന് കരുതി. അമ്മയുടെ നിര്ബന്ധപ്രകാരമാണ് ശിവയുടെ വീട്ടിൽ എത്തുന്നത്.

പെണ്ണുകാണുന്നതും….അന്ന് വരുമ്പോഴും ശിവയെകാണാനാ വരുന്നത് എന്ന് എനിക്കറിയിലായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അവളെ കണ്ടപ്പോ…പിന്നെ അവളുടെ കുസൃതിയും ഒക്കെ കണ്ടപ്പോ….

ഈശ്വരനായിട്ടു തന്നതാണ് എന്ന് തോന്നി….പിന്നെ വിടാൻ തോന്നിയില്ല….. ഇപ്പോഴും അതേ ….വേണ്ടാന്നു വെക്കാൻ പറ്റണില്ല……”

അത് പറയുമ്പോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

“ഇപ്പോഴും പറ്റണില്ല അങ്കിളേ…..” ഞാൻ അങ്കിളിനെ നോക്കി. എന്നെ തന്നെ നിസഹായനായി നോക്കിരിപ്പുണ്ട്. കുറച്ചു നേരത്തെ മൗനത്തിനു ശേഷം….

“കാലം മായ്ക്കാത്ത ഓര്മകളില്ല….. ആദ്യ പ്രണയം എപ്പോഴും വിജയിക്കണം എന്നില്ല…..ആദി സ്വാർത്ഥനാണ്…. തന്റെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ചിന്തിക്കുന്നത്.”

അദ്ദേഹത്തിന്റെ ശബ്ദത്തിനു കാഠിന്യമേറിയിരുന്നു.

“എല്ലാരും സ്വാർത്ഥരാണ്…..ഒരു തരത്തിൽ അങ്കിളും സ്വാർത്ഥനല്ലേ…… സ്വന്തം മോൾടെ ഇഷ്ടം അവളുടെ സന്തോഷത്തെക്കാൾ അങ്കിളിനു പ്രധാനം അങ്കിളിന്റെ മനസ്സിന്റെ സ്വസ്ഥതയാണ്…

അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു എന്ന ചിന്ത നൽകുന്ന സ്വസ്ഥത…..അതിനു വേണ്ടിയല്ലേ അങ്കിൾ ഇവിടെ വന്നു എന്നോട് സംസാരിക്കുന്നതു….” ഞാനദ്ദേഹത്തെ നോക്കി.

അദ്ദേഹം നിശ്ശബ്ദനായിരുന്നു.
“ഒരു വക്കീലിനെ തർക്കിച്ചു തോൽപ്പിക്കാം എന്ന മിഥ്യാധാരണ ഒന്നും എനിക്കില്ല…..ആദി” തളർന്ന സ്വരമായിരുന്നു അത്.

ഞാൻ ഒരു നേർത്ത ചിരിയോടെ പറഞ്ഞു.”ഒരു വക്കീലായി ഞാനിതുവരെയും അങ്കിളിനോട് സംസാരിച്ചിട്ടില്ല…. എന്റെ ശിവാനിയുടെ അച്ഛൻ എനിക്കും അങ്ങനെ തന്നെയാണ്.”

അദ്ദേഹം പോകാനായി എണീറ്റു. ഞാനും അദ്ദേഹത്തോടൊപ്പം പുറത്തേക്കു നടന്നു..കാറിന്റെ ഡോർ തുറന്നു കൊടുത്തു.

അദ്ദേഹം നിസ്സഹായനായി എന്നെ നോക്കി. ഒരു പ്രതീക്ഷ ആ കണ്ണിലപ്പോഴുമുണ്ടായിരുന്നു.

“അങ്കിൾ….. ഞാൻ ശിവയോടു സംസാരിക്കാം…ഞാൻ കാത്തിരിക്കാം…..ഞാൻ അവൾക്കു സമയം കൊടുക്കാം….. അങ്കിൾ പറഞ്ഞ പോലെ കാലം മായ്ക്കാത്ത ഓർമ്മകളില്ലലോ .ആദ്യ പ്രണയം അവളും മറന്നാലോ…..”

അദ്ദേഹം ഒന്നും മിണ്ടാതെ കാറിൽ കയറി പോയി. പോകുന്നത് വേറെയും ഞാനവിടെ നിന്നു.
“പുതിയ കേസാണോ സാറേ……” ജോസെഫണ്.

“ഇല്ല….ഞാൻ വിട്ട ഒരു കേസ….” അതും പറഞ്ഞു ഞാനിറങ്ങി. കാറിൽ കയറുമ്പോ വീട്ടിൽ പോണം എന്ന് വിചാരിച്ചു…പക്ഷേ പോയത്…..ബാറിലാണ്…..അങ്ങോട്ടൊക്കെ പോയിട്ട് കുറച്ചായി.

ഞാൻ കോർണറിൽ ഒരെടുത്തിരുന്നു….എന്റെ ബ്രാൻഡ് പറയുമ്പോഴും എന്റെ മനസ്സിൽ വന്നത് എന്റെ ശിവയുടെ കൊഞ്ചിക്കൊണ്ടുള്ള ചോദ്യമാണ്……..

“ഈ വിസ്കിയും വോഡ്കയും തമ്മിലുള്ള വ്യെത്യാസം എന്താ…ഏതാ നല്ലതു.?”

……ഞാൻ കണ്ണടച്ചിരുന്നു…….ഞാൻ പെണ്ണുകാണാൻ പോയപ്പോ…….”ചേട്ടൻ സൂപ്പർ ലുക്കാ….” എന്ന് പറഞ്ഞത്……ഫോൺ എടുക്കാതിരുന്നത്…അവസാനം എടുത്തത്.

സംസാരിച്ചതു …ഗജപോക്കിരി എന്ന് വിളിച്ചത്…അങ്ങനെ അങ്ങനെ……..ഓരോന്നും …..ഇപ്പൊ വീട്ടിൽ പോയാൽ ‘അമ്മ പൊക്കും.

വെറുതെ എന്തിനാ….’അമ്മ ഒന്ന് ഉറങ്ങട്ടെ……അങ്ങനെ ബീച്ചിൽ പോയി……

മൊബൈൽ എടുത്തു ശിവയുടെ മെസ്സേജിസും ഫോട്ടോസും ഒക്കെ വെറുതെ നോക്കിയിരുന്നു. ഉടനെ അവൾ വിളിച്ചു എടുത്തില്ല….പകരം ഗുഡ് നൈറ്റ് മെസ്സേജ് ഇട്ടു. ഒരു ആങ്ഗറി സ്മൈലി ഫേസ് തിരിച്ചു അയച്ചു….

“ഫോൺ എടുക്കാത്തെ എന്താ…..” എന്ന് മെസ്സേജ് ഇട്ടു. ഞാൻ മറുപടി അയച്ചില്ല….”പോയികിടന്നുറങ്ങടാ …… ഗജപോക്കിരി …..” മെസ്സേജ് വായിച്ചു ഞാൻ ചിരിച്ചു പോയി.

അവളുടെ ഈ വിളികൾ ഒക്കെ
എനിക്ക് എന്ത് ഇഷ്ടാണ് ….”ഞാനെങ്ങനെയാ…..അരവിന്ദൻ അങ്കിളേ നിങ്ങളുടെ മോളെ മറക്കാൻ.”…എന്റെ ആത്മഗതമാനെ അൽപ്പം ഉറക്കെ ആയിപോയി…..അടുത്ത് കപ്പിലാണ്ടി മറ്റും വറുത്തു കൊണ്ട് നിന്ന ചേട്ടൻ എന്നെ നോക്കി. ഞാൻ കണ്ണ് ചിമ്മി കാണിച്ചു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഒത്തിരി താമസിച്ചു ഞാൻ വീട്ടിൽ എത്തി…സ്പെയർ കീ ഉപയോഗിച്ച് വീട്ടിൽ കയറി.

ഇത് തന്നെ പലദിവസങ്ങളിലും ആവർത്തിച്ചു..താമസിച്ചു വരുക…..മദ്യപിക്കുക…ഒത്തിരി ഒന്നുമല്ല…..പണ്ടു കോളേജിലൊക്കെ പഠിച്ചപ്പോൾ ഉള്ള എന്നെ വെച്ചാണെങ്കിൽ ഒട്ടും തന്നെയില്ല എന്ന് പറയാം.

എന്നാലും കുറച്ചു സമയം ഞാനും എന്റെ ശിവയും മാത്രമേയുള്ളൂ എന്ന് തോന്നും…..അവളുടെ തമാശകളും പണിയും ഒക്കെ ഓർമ്മ വരും….അവൾ എന്നെ തകർത്തു വിളിക്കാറുണ്ട്…..ഞാൻ എടുക്കാറില്ല….

എന്നും ഗുഡ് നൈറ്റ് മെസ്സേജ് ഇടും…..മറുപടിയും വരും ….അലമ്പനും…ഗജപോക്കിരിയും ഒക്കെ അവൾ വിട്ടു ഇപ്പൊ പുതിയ പേരാ…ജാടതെണ്ടി….ഞാൻ ചിരിച്ചു പോയി…..

അങ്ങനെ ബീച്ചിലിരിക്കുമ്പഴാ ഒരു കാൾ വന്നത്……ഒരു പുതിയ നമ്പറായിരുന്നു….ആദ്യം ഞാൻ കട്ട് ചെയ്തു…..സമയം പത്തരയായി….വീണ്ടും വിളിക്കുന്നു….ഞാൻ ഫോൺ എടുത്തു….”ഹലോ ”

അനക്കമൊന്നുമില്ലാ. ഞാൻ വീണ്ടും വിളിച്ചു “ഹലോ…”

അപ്പോഴും ഒന്നും മിണ്ടുന്നില്ല…അപ്പുറത്തു ആളുണ്ട്….”ശിവ കൊച്ചേ…….” ഞാൻ ഒരു പ്രത്യേക ഈണത്തിൽ വിളിച്ചു….അത് അവൾക്കു ഭയങ്കര ഇഷ്ടാണ് എന്നെനിക്കറിയാം….

“അപ്പൊ…..ഓർമയുണ്ട്….ജാടതെണ്ടി……എത്ര ദിവസമായിട്ടു വിളിക്കുന്നു…എന്താ തിരിച്ചു വിളിക്കാതെ….?

ആർക്കു പണി കൊടുക്കുവാ….? ഒരു രണ്ടു മിനിറ്റ് ഫോൺ എടുത്തു സംസാരിച്ചാൽ എന്താ കുഴപ്പം?”

ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു…..പക്ഷേ ശബ്ദം ഒട്ടുമില്ലായിരുന്നു..

“നീ ഒളിച്ചു വിളിക്കുവാനോ…..?” ഞാൻ ചിരിയോടെ ചോദിച്ചു.

“ആ…ഇയാൾ എന്റെ ഫോൺ എടുക്കില്ലലോ…കാശിയുടെ നമ്പർ അറിയാലോ……അതും എടുത്തില്ലെങ്കിലോ……സോ …അമ്മയുടെയാ …’

അമ്മ ഇപ്പൊ വരും ….പുള്ളിക്കാരിയുടെ ജീവനാണ്…എന്റെ കയ്യിലിരിക്കുന്നേ….വേഗം പറ…എന്താ പറ്റിയെ…സുഖമില്ലേ ?… ആർക്കാ പണി കൊടുക്കാൻ പോണെ…? ഒന്ന് പറ ആദിയെട്ടാ” ഒറ്റ ശ്വാസത്തിൽ സംസാരിക്കുവാണു…..ശബ്ദം താഴ്ത്തി.

“നാളെ ഞാൻ ഉച്ചയ്ക്ക് കോളജിനു മുന്നിൽ വരും . ഒരു മൂന്നു മണിക്ക്. ഒറ്റയ്ക്ക് വരണം…..ചങ്കിനോട് പറഞ്ഞേക്കു….”

“ശെരിക്കും ….വരുമോ?” നേർത്തു പോയിരുന്നു അവളുടെ ശബ്ദം…
“എന്താ…വരണ്ടേ ……?” ഞാൻ കുസൃതിയോടെ ചോദിച്ചു.

“വരണം…. വരണം…. എനിക്ക് പറയാനൊരുപാടുണ്ട്……..എത്ര ദിവസമായി എന്നെ വിളിച്ചിട്ടു.”
ഒരുപാട് പ്രണയവും പരിഭവവും ആ ശബ്ദത്തിലുണ്ടായിരുന്നു.

“ശെരി എന്ന എന്റെ ശിവകോച് പോയികിടന്നുറങ്ങിക്കോ……?’
“വെക്കല്ലേ….വെക്കല്ലേ ……”

“എന്താ…?”
“ഞാൻ നാളെ എന്ത് ഡ്രസ്സ് ഇട്ടിട്ടു വരട്ടെ……”

“എന്ത് ഡ്രെസ്സിട്ടാലും എന്റെ കണ്ണിൽ എന്റെ ശിവകൊച് ഒരുപാട് സുന്ദരിയാണ്…ഒരുപാട്…”

“മ്മ്…” ഒന്ന് മൂളികൊണ്ടു ശിവ ഫോൺ വെചു. അപ്പോഴും ചെവിയിൽ ആദിയേട്ടന്റെ പ്രണയാർദ്രമായ സ്വരമായിരുന്നു. ഫോൺ തിരിച്ചു കിച്ചണിൽ കൊണ്ട് വെച്ച് തിരിഞ്ഞതും മാതാശ്രീ മൊബൈലും തിരക്കി കിച്ചണിൽ എത്തി. ഞാൻ ആദിയേട്ടൻ പറഞ്ഞതോരോന്നും ഓർത്തു ഉമ്മറത്ത് വന്നിരുന്നു.

അച്ഛൻ ഗേറ്റ് കടന്നു വരുന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് .അച്ഛൻ എന്റെ കയ്യിൽ വാങ്ങി കൊണ്ട് വന്ന കവർ തന്നു. അതിൽ നല്ല പഴം പൊരിയും, ഉഴുന്നുവടയുടെയും മണം വന്നു.

ഞങ്ങളെല്ലാപേരും കൂടെ മത്സരിച്ചു തട്ടി. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്… അച്ഛൻ എന്നെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ….ഞാൻ നോക്കുന്നത് കണ്ടപ്പോൾ അച്ഛൻ കണ്ണുകൾ മാറ്റി.

ഞാനറിയാതെ എന്തോ മാറ്റം അച്ഛനുണ്ട്.. രാത്രി പഠിക്കുമ്പോഴൊക്കെ വന്നു നോക്കാറുണ്ട്.

കോളജിൽ പോയിവരുമ്പോൾ അച്ഛനുണ്ടാവാറില്ല…എന്നാലും അച്ഛൻ വരുമ്പോ ശിവ എവിടെ എന്ന് ചോദിക്കാറുണ്ട്. ചിലപ്പോൾ വീഡിയോസ് ഒക്കെ വന്നതുകൊണ്ടുള്ള ആശങ്കയാവാം.

ഞാൻ വേഗം റൂമിൽ പോയി…..ഈ പ്രണയത്തിനു എന്തോ മാന്ത്രിക ശക്തിയുണ്ട്….ചിലപ്പോൾ സമയം കണ്ണടച്ച് തുറക്കും മുന്നേ പോവും…മറ്റു ചിലപ്പോൾ ഇഴയും.

അലമാര തുറന്നു ഒരുമാതിരി പെട്ട എല്ലാ വസ്ത്രങ്ങളും നോക്കി. പലതും ഇട്ടു തിരിച്ചു വെച്ചു…ആദ്യമായിട്ടാണ് ഞാൻ ആദിയേട്ടന് കാണാൻ വേണ്ടി ഇഷ്ടത്തോടെ ഒരുങ്ങുന്നത് ….ഒന്നും എനിക്കിഷ്ടായില്ല….

പിന്നെ വേഗം പോയി രാത്രി ഭക്ഷണം കഴിച്ചു….അപ്പോഴും അച്ഛനെ ഒന്നിടകണ്ണിട്ടു നോക്കി…പുള്ളി എന്നെയും നോക്കാറുണ്ട്…..ഈശ്വരാ ഇത് പണിയാണോ..അച്ഛന് എന്തോ കുഴപ്പമുണ്ട്.

അമ്മയെ നോക്കി…..ഒരു രക്ഷയുമില്ല….. വാട്സാപ്പിലെ ഏതോ വീഡിയോ പാറൂനെ കാണിക്കുന്നു…..അവൾ അതിശയിക്കുന്ന….വേണ്ട പോര്….കാശി കഴിക്കുന്നുണ്ട്….അല്ലാ….ഞാൻ എന്തിനാ ഇവരെയൊക്കെ നോക്കുന്നെ….എനിക്കു കള്ളാ ലക്ഷണം ഉണ്ടോ….

കള്ളത്തരം ചെയ്യാൻ പോവുന്നതുകൊണ്ടാണോ ഞാൻ എല്ലാരേയും നോക്കുന്നത്. ഇവിടെ അധികം നിൽക്കുന്നത് പന്തിയല്ല… വേഗം പാത്രം കഴുകി എല്ലാം എടുത്തു വെക്കാൻ അമ്മയെ സഹായിച്ചു……അവിടെ നിന്ന് മുങ്ങി.

നേരെ മുറിയിൽ വന്നു കിടന്നു. ആദിയേട്ടന്റെ മുഖം തെളിഞ്ഞു വന്നു…ആ കാപ്പി കണ്ണുകളും…താടിയും…കുസൃതി ചിരിയും……എത്രപെട്ടന്നാണ് ആദിയേട്ടൻ എന്റെ മനസ്സു കൊണ്ട് പോയത്…..ആദ്യമായി ആ കണ്ണുകളിൽ പ്രണയത്തെ കണ്ടത്….ഇപ്പൊ ആലോചിക്കുമ്പോ പെണ്ണുകാണാൻ വന്ന ആദിയേട്ടന്റെ കണ്ണുകളിലും പ്രണയം ഉണ്ട് എന്ന് തോന്നുന്നു.

ഈശ്വര ഉറങ്ങാൻ പറ്റുന്നില്ലാലോ….നേരമൊട്ടു വെളുക്കുന്നുമില്ല….. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

രാവിലെ എണീറ്റ് കുളിച്ചു…..ഞാൻ അംഗം ആരംഭിച്ചു….സംഘട്ടനം തന്നെയായിരുന്നു. ഒടുവിൽ അലമാര മൊത്തവും കാലിയായി….ബെഡ് മുഴുവൻ തുണികളുമായി.

ഇട്ടും ഊരിയും ഞാൻ തളർന്നു….ഒടുവിൽ ഒരു വെള്ള ചുരിദാർ ഇട്ടു….പിങ്ക് ഫ്ലോറൽ പ്രിന്റുള്ള ഷാളും ഒരു കുഞ്ഞു പൊട്ടും….

ഇപ്പോഴും ഇടുന്ന ഒരു കുഞ്ഞു ചൈനും… ലൈറ്റ് ആയി കണ്ണെഴുതി…..ഒരു കുഞ്ഞു പൊട്ടും..മുടി അഴിച്ചിട്ടു…ഇപ്പൊ ഞാൻ എനിക്ക് സുന്ദരി ആയി.

ആദിയേട്ടനും ഇഷ്ടാവും. ഞാൻ വേഗം തുണി മടക്കാൻ ആരംഭിച്ചു…ഇല്ലേൽ പോരാളി എന്നെ കൊല്ലും……ഒരുവിധം തുണികൾ ഒതുക്കി വെച്ച് ഞാനിറങ്ങി.

“ഇന്ന് സ്വാതന്ത്ര്യ ദിനം ഒന്നുമല്ലലോ….നീ എന്താ വെള്ള…..” അമ്മയാനെ.

“ശുഭ കാര്യത്തിന് വെള്ള നല്ലതല്ലേ നന്ദിനിക്കുട്ടി………” ഞാൻ അമ്മയുടെ താടിയിൽ പിടിച്ചു പറഞ്ഞു.
“ഉവ്വ ഉവ്വ….”

ഞാൻ ഭക്ഷണവും കഴിച്ചു വേഗം സ്കൂട്ടയെടുത്തു. അച്ഛനും ഒരുങ്ങി വന്നു.

“ഞാനിറങ്ങാ അച്ഛാ…..”

“സൂക്ഷിച്ചി പോണംട്ടോ…” അച്ഛനാ…..

ഞാൻ തലയാട്ടി…ഒപ്പം എന്റെ മനസ്സിൽ ഒരു കുറ്റ ബോധവും വന്നു….ഞാനവരെ പറ്റിക്കുവാനോ…. ഇല്ലാ…ആദിയേട്ടനെ അവർക്കറിയാലോ….പഠിത്തം ഒക്കെ കഴിഞ്ഞു പറയാം…. ഞാൻ നേരെ അമ്മുന്റെയടുത്തു വിട്ടു…അവളെയും പൊക്കി കോളജിൽ എത്തി കാര്യം പറഞ്ഞു.

“ഹമ്പടീ……എന്നിട്ടാണോ ഈ വെള്ളയും ഇട്ടിറങ്ങിയത്…..നിനക്ക് ഒരു സാരിയൊക്കെ ചുറ്റി വന്നുകൂടായായിരുന്നോ?”

“എന്നിട്ടു വേണം ഞാൻ സാരീയും പിടിച്ചോണ്ടിരിക്കാൻ….മാത്രമല്ല….ഞാനെപ്പോഴും ഇങ്ങനല്ലേ….അപ്പൊ ഇങ്ങനെ മതി. ആദിയേട്ടനും ഇതാ ഇഷ്ടം.”

“അങ്ങനെ ഇന്നു ആദിയേട്ടനും ശിവകോച്ചും ഡേറ്റിംഗിന് പോവല്ലേ……..ഫസ്റ്റ് ഡേറ്റിംഗ്…..” അമ്മുവാനെ….
ഞാൻ ചിരിച്ചു കൊണ്ടു പുറത്തേക്കു നോക്കി…

ഇന്ന് ഈ ക്യാമ്പസ്സിന് പ്രത്യേക ഭംഗിയുള്ളതു പോലെ…..കാറ്റിനു പോലും പൂക്കളോടും ഇലകളോടും പ്രണയമുള്ളതുപോലെ…. ഉച്ചവരെ എന്റെ ശരീരം മാത്രമേ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ……….

മനസ്സ് കോളേജിന്റെ മുന്നിലായിരുന്നു……വന്നോ …… വന്നോ ……….ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്….

(കാത്തിരിക്കുമല്ലോ )

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 23

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 24