ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


മാളവിക മിസ്സ്.. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കുന്നതിനൊപ്പം അവളുടെ ചുണ്ടുകളും മന്ത്രിച്ചു..

നമുക്കൊന്ന് നടന്നാലോ? വസിഷ്ഠ..

ശരി..
നീണ്ട ആളൊഴിഞ്ഞ ആ കോളേജ് വരാന്തയിലൂടെ അവർ രണ്ടുപേരും നടന്നു തുടങ്ങി.

ഞാനും അനന്തനും നല്ല സുഹൃത്തുക്കളെക്കാൾ ഉപരി ബന്ധുക്കളാണ്. ആ ബന്ധം ഞങ്ങൾ തിരിച്ചറിഞ്ഞത് ഇവിടെ എത്തിയതിനു ശേഷമാണെന്ന് മാത്രം. എന്റെ അമ്മാവന്റെ മകൻ ആണ് അനന്തൻ.

ക്രിസ്ത്യാനി ആയ ആന്റിയെ പ്രണയിച്ചത് അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം അവനു നഷ്ടമായത് ബന്ധുബലമാണ്. ആരും കൂട്ടിനില്ലാതെ ജീവിച്ചതാണ് അവനും അമല ചേച്ചിയും ആനിയാന്റിയും.

താൻ അവനോട് ദേഷ്യപ്പെട്ടത് ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് സമാധാനിപ്പിക്കാൻ വേണ്ടി വന്നതും നിങ്ങളെ ആ അവസ്ഥയിൽ കണ്ടപ്പോൾ… മാളവിക പറഞ്ഞു നിർത്തി

മിസ്സ് വിചാരിക്കുന്ന പോലെ ഒന്നും ഇല്ല.
എനിക്കറിയാം കുട്ടി അനന്തനെ.. വർഷങ്ങളായി അറിയാം. ഇവിടെ ജോലി ചെയ്യുന്നത് മുതൽ.
അവനത്രയും പാഷൻ ആണ് അദ്ധ്യാപനം അതുകൊണ്ടാണ് അത്യാവശ്യം നല്ലൊരു ബിസിനസ് ഉണ്ടായിട്ടും അവൻ ഇവിടെ ജോലി ചെയ്യുന്നത്. പണത്തിനൊന്നും വേണ്ടിയിട്ടല്ല. അവന്റെ ഇഷ്ടവും സമാധാനവും മാത്രം നോക്കിയിട്ടാണ്.

മനസ്സിലാവുന്നുണ്ട് എനിക്ക്.. പക്ഷെ ഇത്രേം കാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു.

അറിയില്ല അനന്തനെ ആർക്കും മനസിലാവില്ല. പേരുപോലെ തന്നെ അനന്തമായി പരന്നൊഴുകകയാണ് അവൻ. ചെറുപ്രായത്തിൽ പ്രാണനെ നഷ്ടപെട്ട, എന്നാൽ ആരുടെ മുന്നിലും കൈനീട്ടാതെ ഒരാളുടെയും സഹായം കൂടാതെ ജീവിച്ചതാണ് അവന്റെ അമ്മ. ആ അമ്മയുടെ മോനല്ലേ അവനും. പെട്ടന്ന് പിടി തരില്ല. എന്നാൽ സ്നേഹിച്ചാൽ അന്തമായി സ്നേഹിക്കേം ചെയ്യും.. ഞാൻ ഭാഗ്യവതിയാണ് അവനെ പോലെ നല്ലൊരാളെ ജീവിതത്തിൽ സുഹൃത്തായി കിട്ടിയതിൽ.

ഇനി ഞാൻ ഒരിക്കലും നന്ദൻ സർ നെ വിഷമിപ്പിക്കല്ല.. മിസ്സ് നു എന്നെ വിശ്വസിക്കാം.

ഞാൻ പറഞ്ഞൂന്നേയുള്ളു. അവൻ മനസ് വിഷമിച്ചിരിക്കുന്നത് എനിക്ക് താങ്ങാൻ കഴിയില്ല. മാളവിക കൂട്ടി ചേർത്തു.

മിസ്സിന്റെ വിവാഹം.?

അത് ഉറപ്പിച്ചു. പക്ഷെ ആൾക്ക് കുറച്ചു എമർജൻസി വന്നതുകൊണ്ട് one month കഴിഞ്ഞേകാണു. അതും പുറത്തു വെച്ചായിരിക്കും. അന്ന് അനന്തനെയും കൂടെ കൊണ്ടുപോകണം. ബന്ധുക്കളെ എല്ലാം കാണിക്കണം.

അത് കേൾക്കെ ആശ്വാസത്തോടെയുള്ള പുഞ്ചിരിയാണ് വസുവിൽ വിരിഞ്ഞത്..

അപ്പോൾ ശരി വസിഷ്ഠ.. കാണാം. ഞാൻ റിസൈന്‍ ചെയ്യാൻ വന്നതായിരുന്നു ഇന്നലെ. അതിന്റെതായ പേപ്പർ വർക്കുകൾ ബാക്കിയുണ്ട്. പോട്ടെ കാണാം..

ഇഷ്ടമായിരുന്നോ നന്ദൻ സർ നെ?

പോകാനാഞ്ഞ മാളവികയോട് വസു ചോദിച്ചു..

ആർക്കാ അനന്തനെ ഇഷ്ടമാകാതിരിക്കുക?
പക്ഷെ അനന്തൻ എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. അനന്തന്റെ പ്രണയത്തിനു മറ്റൊരാവകാശി എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാകും.
എന്നാൽ അതൊരിക്കലും മാളവിക ആവില്ല വസിഷ്ഠ.
തന്റെ കണ്ണിൽ ഞാൻ കാണുന്നുണ്ട് അവനോടുള്ള പ്രണയകടൽ ആർത്തിരമ്പുന്നത്…
കൂടുതലായി മോഹിക്കരുത്..അനന്തൻ അനന്തമാണ്.
നിനക്ക് സ്വന്തമാണെന്ന് തോന്നുന്നെങ്കിൽ അവയെ സ്വതന്ത്രമാക്കി വിടുക.. തിരികെ വന്നാൽ നിനക്കുള്ളതാണ്.. ഇല്ലെങ്കിൽ മറ്റാരുടെയോ…

പക്ഷെ ഞാൻ അന്ന് കണ്ട നഷ്ടബോധം? ഞാൻ കണ്ടിരുന്നു മിസ്സ്ന്റെ കണ്ണിൽ ഒരു നഷ്ടബോധം.

ആ നഷ്ട്ടബോധത്തിന് മറ്റൊരാവകാശിയുണ്ട് വസിഷ്ഠ. അധികം വൈകാതെ തനിക്ക് മനസിലാകുമായിരിക്കും തന്റെ മുന്നിൽ എത്തുമായിരിക്കും അത്രയും നിശബ്ദമായി തന്റെ ഉള്ളിൽ പറഞ്ഞു കൊണ്ട്.. തിരിച്ചൊരു ചെറുപുഞ്ചിരി നൽകികൊണ്ട് മാളവിക പറഞ്ഞു.

തന്റെ തോന്നൽ മാത്രമാണ് വസിഷ്ഠ..
അത്രയും പറഞ്ഞു മാളവിക തിരികെ പോയി..
പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും.. മാളവികക്ക് അവനോട് പ്രണയമില്ലെന്ന് അവൾക്ക് മനസിലായി. പക്ഷെ ആ കണ്ണുകളിൽ കണ്ട നഷ്ട്ടബോധം അവളെ അലട്ടിക്കൊണ്ടിരുന്നു..
എന്നാൽ അതിനേക്കാൾ മുകളിൽ അവൾക്ക് സന്തോഷം നല്കുന്ന ഒന്നായിരുന്നു അവളുടെ വാക്കുകൾ.
അനന്തനോട് അവരൊന്നും പറയില്ലെന്ന വിശ്വാസത്തിൽ അവൾ കൂട്ടുകാരെ തിരക്കിയിറങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലാതെ തന്നെ സമരം പൊയ്ക്കൊണ്ടിരുന്നത് വിദ്യാർത്ഥികൾക്കൊക്കെ തെല്ലൊരു ആശ്വാസമാണ് നൽകിയിരുന്നത്.

ഉച്ചക്ക് ശേഷം തിരികെ പോകാമെന്നുള്ള ഉദ്ദേശത്തിൽ ക്യാമ്പസ് ചുറ്റിയടിക്കുകയായിരുന്നു വസുവും ഗാങ്ങും. ചുറ്റി ചുറ്റി ക്ഷീണിച്ചു ഒരിടത്തിരുന്നപ്പോഴാണ് രണ്ടു പാർട്ടിക്കാർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി എന്നറിഞ്ഞത്. കാര്യമായി അടി നടക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞതും ഹരിയും പാറുവും മഹിയുമൊക്കെ അടികാണണം എന്നും പറഞ്ഞു അങ്ങോട്ടേക്ക് പോയി. ഒറ്റക്കിരിക്കേണ്ട ന്ന് പറഞ്ഞത് കൊണ്ടും വേറെ വഴിയില്ലാത്തതു കൊണ്ടും വസു ലൈബ്രറിയിലേക്ക് പോകാൻ എഴുന്നേറ്റു. എന്നാൽ മുകളിൽ നിന്നും സ്റ്റെയർകേസ് ഇറങ്ങിയോടി വന്ന രണ്ടു പാർട്ടി പ്രവർത്തകർ അവളെ വഴിയിൽ തടസമായി കണ്ടതും തള്ളിയിട്ടോടി. നേരെ തല ഗ്രില്ലിൽ ഇടിക്കുകയും. ചോര വരികയും ചെയ്തു.
രക്തത്തിന്റെ മണം അറിഞ്ഞതും വസുവിന് തലപെരുക്കാൻ തുടങ്ങി കൈകളും കാലുകളും കുഴയുന്നതും അവളറിഞ്ഞു.
പുറകോട്ട് വീഴാനാഞ്ഞ അവളുടെ ദേഹത്തെ രണ്ടു കൈകൾ പൊതിയുന്നതവൾ അറിഞ്ഞു. ബോധം മറയുന്നതിനു മുൻപ് അവൾ
വേദനയോടെ തന്നെ നോക്കുന്ന ആ കണ്ണുകൾ കണ്ടു. സ്വപ്നത്തിലെന്ന പോലെ അവന്റെ കരലാളനങ്ങൾ ഏൽക്കുന്നതവൾ കാണുകയായിരുന്നു. തന്നെ വേദനയോടെ കുലുക്കി വിളിക്കുന്ന അവന്റെ കരങ്ങളും. നെഞ്ചോടടക്കി പിടിക്കുമ്പോൾ വിങ്ങുന്ന നെഞ്ചിന്റെ താളത്തിൽ പോലും അവനനുഭവിക്കുന്ന പിരിമുറുക്കം അവൾ അറിയുന്നുണ്ടായിരുന്നു. തന്റെ മുറിവൊപ്പുന്ന അവന്റെ വെളുത്ത കർചീഫും. ഇടയ്ക്കിടെ ആശ്വസിപ്പിക്കാനെന്ന വണ്ണം നെറുകയിൽ തലോടി പോയ അധരങ്ങളും… സ്വപ്നമല്ല യാഥാർഥ്യമെന്ന തിരിച്ചറിവിൽ അവൾ കിടന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ബോധം തെളിഞ്ഞ വസു കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന കൂട്ടുകാരെയാണ്. മാളവികയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു അവൾ.
എന്നാൽ കാണാൻ ആഗ്രഹിച്ച മുഖം കാണാൻ കഴിയാത്ത വേദനയിൽ അവളുടെ മിഴികൾ താനെ അടയുകയും മിഴിനീർ വാർക്കുകയും ചെയ്തു.
താനിത് വരെ കണ്ടതെല്ലാം സ്വപ്നമാണെന്നംഗീകരിക്കാൻ അവളുടെ മനസ് വിമുഖത പ്രകടിപ്പിച്ചു … മാനസിക വേദനയും ശാരീരിക വേദനയും കൊണ്ട് വീണ്ടും താനേതോ കുഴിയിലേക്ക് വീഴുന്നതായി തോന്നി.
പിന്നീട് കണ്ണ് തുറക്കുമ്പോൾ മുൻപിൽ നിൽക്കുന്നത് മാളവികയും മറ്റുള്ളവരുമായിരുന്നു.
പരിചിതമായ ചെമ്പകഗന്ധം കിട്ടിയതും കയ്യിൽ വെള്ളം കുപ്പിയുമായി തന്നെ നെഞ്ചോട് ചേർത്തിരിക്കുന്ന അനന്തനെ കണ്ട് സന്തോഷം അലയടിച്ചെങ്കിലും കുറച്ചുമുമ്പ് തന്നെ ഒറ്റക്കാക്കി പോയതിലുള്ള പരിഭവം വന്നു.കൂടാതെ താൻ കണ്ടത് സ്വപ്നമാണെന്ന ചിന്തയും അവളെ അലട്ടി.. എന്നാൽ ആ നെഞ്ചോടൊട്ടിയിരിക്കാനുള്ള ആഗ്രഹം കൊണ്ടവയല്ലാം മായ്ച്ചു കളഞ്ഞു . ഒന്നൂടെ അവനോട് ചേർന്നിരുന്നു.
എന്തിനെന്നറിയാതെ അവളുടെ ഉള്ളും തുടികൊട്ടികൊണ്ടിരുന്നു.

പതിയെ അവളെ അടർത്തി മാറ്റുമ്പോഴും ആ കണ്ണുകളിൽ അലയടിച്ചിരുന്നത് പ്രണയമല്ല വാത്സല്യമാണെന്നത് അവളെ കൂടുതൽ തളർത്തുകയാണുണ്ടായത്.
എന്തിനാണിങ്ങനെ നെഞ്ച് പിടയുന്നത്. അത്രമേൽ ആഴത്തിൽ വേരൂന്നിയോ നിങ്ങളെന്നിൽ, അറിയുന്നില്ല.
പക്ഷെ എനിക്കൊന്നറിയാം വസിഷ്ഠ ലക്ഷ്മിയിപ്പോൾ ആഗ്രഹിക്കുന്നത് വസുവാകനല്ല സിഷ്ഠ ആയാൽ മതി.
നന്ദൻ സർ ന്റെ മാത്രം സിഷ്ഠ ലക്ഷ്മി.

താൻ ഓക്കേ അല്ലേ? എന്ന അനന്തന്റെ ചോദ്യം കേട്ടതും പുഞ്ചിരിയോട് തലയാട്ടി..

എന്തുപറ്റിയതാണെന്നും ചോദിച്ചു മാളവികയും അടുത്ത് വന്നു..

ആരോ സ്റൈർക്കേസിൽ നിന്ന് പിടിച്ചു തള്ളിയപ്പോൾ തല ഗ്രില്ലിൽ കൊണ്ടു. ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും അവൾക്കു നല്ല വേദനയുണ്ടെന്ന് അവർക്ക് മനസിലായി.

സാരമില്ല പോട്ടെ.. അത്രയും പറഞ്ഞവളുടെ കവിളിൽ തട്ടി അവൻ നടന്നു നീങ്ങി..

അനന്തനും മാളവികയും പോയതും, നിക്കിയും മഹിയും അവളെ രൂക്ഷമായി തന്നെ നോക്കി നിന്നു. നിന്നോട് പലതവണ പറഞ്ഞതാ ഒറ്റക്ക് നടക്കരുതെന്ന്.. എത്ര പറഞ്ഞാലും കേൾക്കില്ല ന്ന് വെച്ചാൽ. അനന്തൻ സർ കണ്ടില്ലെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു. ഇനിയെങ്കിലും എപ്പോഴും കൂടെ നടക്കാൻ നോക്ക്.
അത്രയും ഇത്തിരി കടുപ്പിച്ചു തന്നെയാണ് അവർ പറഞ്ഞത്.

ഹരിയെ നോക്കിയപ്പോൾ കാര്യമായിട്ട് ദേഷ്യമൊന്നും കണ്ടില്ല. എന്നാലും എന്തോ നല്ല വിഷമമുണ്ട്. അവളുടെ മുഖത്ത്. വസുവിന് അത് മനസിലാവേം ചെയ്തു.

പപ്പൻ സർ ഇല്ലെങ്കിൽ ഇപ്പോൾ കാണാമായിരുന്നു ന്നും പറഞ്ഞുകൊണ്ട് പാറു മുറിവിൽ മെല്ലെ തലോടി.

എന്താണ് അങ്ങനെ പറഞ്ഞതെന്ന് അറിയാനായി അവൾ മുഖമുയർത്തി നോക്കി.

അല്ല നിനക്ക് വേണ്ടി വെള്ളം കൊണ്ടുവന്നതും.. വീണപ്പോൾ ഇവിടെ കൊണ്ട് കിടത്തിയതും. മാളവിക മിസ്സിനെ വിളിച്ചു പറഞ്ഞു ഞങ്ങളെ ഇവിടെ എത്തിച്ചതും ഒക്കെ സർ ആണ്. നിന്നെ നന്നായി തന്നെ ആണ് കെയർ ചെയ്തതും. നിനക്കും അത് മനസിലായില്ലേ. പപ്പൻ സർ ഒരു നല്ല മനുഷ്യനാണ്. അതുകൊണ്ടാണല്ലോ നീ ഒരു പെണ്കുട്ടിയാണെന്നും അദ്ദേഹം അവിവാഹിതനാണെന്നും ഓർക്കാതെ , മറ്റുള്ള കുട്ടികളോ അദ്ധ്യാപകരോ എന്തെങ്കിലും വിചാരിക്കുമെന്ന് ഭയക്കാതെ നിന്നെ അടുത്ത് നിന്നു നോക്കിയത്.
നല്ലൊരു കരുണയുള്ള മനുഷ്യനെ അങ്ങനൊക്കെ ചെയ്യാൻ കഴിയു.
ഞാനും ഇപ്പോൾ പപ്പൻ സർ ന്റെ ആരാധികയായി.

അനന്തനെ കുറിച്ച് വാചാലയായി സംസാരിക്കുന്ന പാറുവിനെ ഇമ വെട്ടാതെ നോക്കിയിരിക്കുന്ന വസുവിനെ ഒട്ടൊരു സംശയത്തോടെയാണ് നിക്കി നോക്കികണ്ടത്.

എന്നാൽ ഹരിക്ക് സുദേവ് അറിഞ്ഞാലുള്ള കാര്യത്തെ കുറിച്ചാലോചിച്ച് വല്ലാത്തൊരു ടെൻഷൻ ആയിരുന്നു .

അത് മനസിലാക്കി വസു പറഞ്ഞു
നീ പേടിക്കൊന്നും വേണ്ട. ഇച്ഛനോട് ഞാൻ തന്നെ പറഞ്ഞോളാം.

അതിന്റെ ആവശ്യമില്ല വസു. ദേവേട്ടനെ വിളിച്ചിരുന്നു പപ്പൻ സർ. കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കുറച്ചു കഴിയുമ്പോൾ നമ്മളെ കൂട്ടാനായിട്ട് വരും.

അത്രയും പറഞ്ഞപ്പോൾ തന്നെ അവളുടെ ഫോൺ റിങ് ചെയ്തു. മഹിയും നിക്കിയും ക്ലാസ്സിൽ പോയി എല്ലാവരുടെ ബാഗുമായി വന്നു. ഒരുമിച്ചു തന്നെ സുദേവിന്റെ അടുത്തേക്ക് പോയി.

അവിടെത്തിയപ്പോൾ അനന്തൻ സർ നോട് സംസാരിക്കുന്ന സുദേവ് നെയാണ് കണ്ടത്. കൂടെ മാളവികയുമുണ്ട്.

അവളെ കണ്ടതും സുദേവ് ആധിയോടെ അടുത്തേക്ക് വന്നു മുറിവിൽ തലോടി. കുഴപ്പമൊന്നുമില്ലെന്ന് അവളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞപ്പോഴാണ് അവനിൽ ആശ്വാസം നിറഞ്ഞത്.

സുദേവിനൊപ്പം നിൽക്കുമ്പോഴും ഇടക്കിടക്ക് അവളുടെ മിഴികൾ അനന്തനെ തേടി വരുന്നത് മാളവിക ശ്രദ്ധിച്ചു.
അത് കാൺകെ മാളവികയിൽ വിടരുന്ന ദേഷ്യത്തിന്റെ പൊരുൾ തിരയാനും
വസു മറന്നില്ല..
തിരികെ യാത്ര പറഞ്ഞു വീട്ടിൽ എത്തിയിട്ടും മാളവികയുടെ ദേഷ്യമെന്തിനാണെന്നറിയാൻ അവളുടെ ഉള്ളം വെമ്പി..

വീട്ടിലെത്തിയതും അമ്മയുടെയും അച്ഛന്റെയും ഉപദേശമൊക്കെ തീർന്ന ശേഷം കുളിക്കാനായി പോയതാണവൾ.
കുളികഴിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോഴാണ് തന്റെ നെറ്റിയിൽ കെട്ടിയിരിക്കുന്നത് അനന്തൻ സർ ഇന്ന് ഉടുത്തിരുന്ന മുണ്ടിന്റെ കഷ്ണമാണെന്ന് അവൾ അറിഞ്ഞത്.. മെല്ലെ കെട്ടഴിച്ചു നോക്കി.. അത്ര ആഴത്തിലുള്ള മുറിവല്ല.
പക്ഷെ രക്തത്തിന്റെ മണം വന്നാൽ തന്നെ തനിക്ക് തലകറക്കം വരും., ചിലപ്പോൾ അതുകാരണം ആയിരിക്കാം നന്ദൻ സർ ടെന്ഷനടിച്ചത്..
എന്തായാലും തന്റെ കാര്യത്തിൽ ആൾക്ക് നല്ല ശ്രദ്ധയുണ്ട് അതുകൊണ്ടാണല്ലോ പാറുവങ്ങനെ പറഞ്ഞത്..
മാത്രമല്ല അതിനുള്ള തെളിവല്ലേ ഈ മുറിവിലുള്ള കെട്ടും..

രക്തകറ പുരണ്ടിട്ടുണ്ടെങ്കിലും, മുന്നിട്ടുനിന്നിരുന്ന ചെമ്പകഗന്ധം ആസ്വദിച്ചു കൊണ്ടവൾ ആ തുണികഷ്ണം അലമാരയിൽ ഭദ്രമായി എടുത്തു വച്ചു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നാളെ കോളേജിൽ പോകണ്ട എന്നുള്ള അമ്മയുടെ ഓർഡർ വന്നതും..
മാളവിക മിസ്സിന്റെ ദേഷ്യത്തിന് പിന്നിലുള്ള കാരണമറിയാൻ ഇനിയും കാത്തിരിക്കണമല്ലോ എന്ന ചിന്തയാൽ അവൾ നിദ്രയെ പുൽകി.

ചെമ്പകം പൂക്കും… കാത്തിരിക്കുക….

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

-

-

-

-