Saturday, April 27, 2024
Novel

നവമി : ഭാഗം 18

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“എന്തായി പോയ കാര്യം.. നിങ്ങൾക്ക് ഇഷ്ടമായോ?”

“അത് നടക്കില്ല..വിട്ടേക്ക്”

മിഴിയുടെ ഭർത്താവ് ജിത്ത് ആണ് ആ സഹോദരങ്ങളെ ആലോചനയുടെ രൂപത്തിൽ രമണന്റെ വീട്ടിലേക്ക് ദല്ലാൾ വഴി അയച്ചത്.നവമിയോടും കുടുംബത്തിനോടും ഒടുങ്ങാത്ത പകയാണ് ജിത്തുവിന്.നവി കാരണമാണു അന്ന് നാണം കെട്ടതും മിഴിയെ സ്വീകരിക്കേണ്ടി വന്നതും…

ആ ചെറുപ്പക്കാർ നടന്നതെല്ലാം അയാളോട് ചുരുക്കി പറഞ്ഞു…

“ഛെ‌‌…” അയാൾ നിരാശയോടെ മുഷ്ടി ചുരട്ടി…

“ഇതല്ലെങ്കിൽ മറ്റൊരു വഴി…എന്ത് മാർഗ്ഗം സ്വീകരിച്ചാലും നവമി നിന്നോടും കുടുംബത്തിനോടും ഞാൻ പകരം വീട്ടും”

ഞെരിഞ്ഞ് അമർന്ന പല്ലുകൾക്കിടയിൽ നിന്ന് വാക്കുകൾ പുറത്തേക്ക് ചിതറി തെറിച്ചു…

മുറിയിൽ തിരികെയെത്തിയ നവമിക്കും നീതിക്കും ആലോചന മുടങ്ങിയതിൽ സന്തോഷിക്കാൻ കഴിഞ്ഞില്ല.അതിലുപരി സങ്കടമായിരുന്നു.തങ്ങൾ കാരണം അച്ഛൻ അപമാനിക്കപ്പെട്ടതു കൂടി ആയപ്പോഴേക്കും വിഷമം കൂടി വന്നു.

ചേച്ചിയും അനിയത്തിയും കൂടി വിഷാദമൂകരായി നിൽക്കുമ്പോൾ രമണനും രാധയും കൂടി മുറിയിലേക്ക് കടന്നു വന്നു.

“എന്തുപറ്റി രണ്ടാളും വിഷമിച്ചിരിക്കുന്നത്” മക്കളുടെ ഭാവം ശ്രദ്ധിച്ച രമണൻ അവരോട് ചോദിച്ചു.

കുനിഞ്ഞിരുന്ന നീതിയും നവമിയും മുഖമുയർത്തി അവരെ നോക്കി.മക്കളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടതോടെ നെഞ്ചിലൊരു വിങ്ങൽ ആളി കത്തിയത് അയാൾ അറിഞ്ഞു.

മറുപടി നൽകാൻ കഴിഞ്ഞില്ല.ഇരുവരും ഓടിവന്ന് അച്ഛന്റെ രണ്ടു ഭാഗത്തായി നിന്ന് വിങ്ങിപ്പൊട്ടി.രമണൻ സ്നേഹപൂർവ്വം അവരുടെ മുടികളിൽ മെല്ലെ തലോടി.

“ഞങ്ങൾ കാരണം അച്ഛന് അപമാനമായല്ലേ”. ഇടറിയ വാക്കുകൾ പുറത്തേക്ക് ചാടി.രമണൻ സ്നേഹപൂർവ്വം അവരുടെ ചെവിയിൽ പിടിച്ചു മെല്ലെ തിരുമ്മി.

” നിന്നോടൊക്കെ ഞാൻ പറഞ്ഞില്ലേ അച്ഛനു സങ്കടമില്ലെന്ന്.പകരം ഇപ്പോൾ ആശ്വാസമാണ്.എന്റെ മക്കൾ നീചന്മാരിൽ നിന്ന് രക്ഷപ്പെട്ടതോർത്ത്..”

“എന്നാലും അച്ഛാ”

“രണ്ടും ഒരക്ഷരം മിണ്ടരുത്.. വന്ന് മുഖം കഴുകിയിട്ട് വാ..നമുക്കൊരു സിനിമാക്ക് പോകാം.മൂഡ് ഓഫ് മാറട്ടേ”

അതൊരു നല്ല ആശയമാണെന്ന് രണ്ടാൾക്കും തോന്നി.ആലോചന മുടക്കേണ്ടത് ആവശ്യമായിരുന്നെങ്കിലും അച്ഛനെ ഓർത്താണ് അവർ സങ്കടപ്പെട്ടത്..

” രണ്ടാളെയും വിവാഹത്തിന് ഞാനായിട്ട് നിർബന്ധിക്കില്ല.നിങ്ങൾക്ക് കഴിയുന്നത്രയും പഠിക്ക്.അച്ഛനു ജീവനുള്ള കാലം വരെ പഠിപ്പിക്കാം”

അത്രയും ആയപ്പോഴേക്കും നവമി അച്ഛന്റെ വായ് പൊത്തി പിടിച്ചു.

“അച്ഛാ ഇങ്ങനെയൊന്നും പറഞ്ഞു ഞങ്ങളെ വിഷമിപ്പിക്കരുതെന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞതാണ്”

“സോറി..അതിനി വിട്ടേക്ക്..രണ്ടാളും വേഗം ഒരുങ്ങ്.ഊണു കഴിച്ചു നമുക്ക് ഇറങ്ങാം”

അങ്ങനെ പറഞ്ഞിട്ട് രമണൻ മുറിവിട്ടിറങ്ങി.കൂടെ രാധയും..

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

ഉച്ചക്കത്തെ ഊണും കഴിഞ്ഞു രമണനും കുടുംബവും സിനിമക്ക് പോയി.അഞ്ചാം പാതിരി ആയിരുന്നു കണ്ടത്.എല്ലാവർക്കും സിനിമ ഇഷ്ടമായി.പടം കണ്ടു കഴിഞ്ഞു ഇറങ്ങുമ്പോൾ അഞ്ചുമണി ആയിരുന്നില്ല.

“അച്ഛാ നമുക്ക് ബീച്ചിൽ കൂടിയൊന്ന് പോയാലോ” മനസ്സിലെ ആഗ്രഹം നീതി മറച്ചു വെച്ചില്ല.

“അതിനെന്താ. പോയേക്കാം” ഓട്ടോയിലാണ് ബീച്ചിലേക്ക് പോയത്.അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു ബീച്ചിൽ.ആർത്തലച്ച് ഉയരുന്ന തിരമാലകളെ നോക്കി പൂഴിമണ്ണിൽ അവർ ഇരുന്നു.

ഇടക്ക് രമണൻ ഭാര്യക്കും മക്കൾക്കും അവർ ആവശ്യപ്പെടാതെ ഇഷ്ടം മനസിലാക്കി വാങ്ങി നൽകി.അരുണൻ ചുവപ്പ് നിറമണിഞ്ഞ് കടലിലേക്ക് മറഞ്ഞതോടെ ഇരുൾ പരക്കാൻ തുടങ്ങി.

“വാ പോയേക്കാം” അച്ഛന്റെ കൂടെ അവരും എഴുന്നേറ്റു…ഓട്ടോയിൽ തന്നെ അവർ വീട്ടിലേക്ക് മടങ്ങി.മടക്കയാത്രയിൽ റെസ്റ്റോറന്റിൽ നിന്ന് ഫുഡും കഴിച്ചു.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

പിറ്റേന്ന് കാലത്ത് നീതിയും നവമിയും കോളേജിലേക്ക് പോകാനൊരുങ്ങി. നവമി കുളിക്കും മുമ്പ് ഗോവണി എടുത്തു മുറിയിൽ വെച്ചു.തട്ടിൻ പുറത്ത് കയറി ചേച്ചിയുടെ ഫോൺ എടുത്തു കൊണ്ട് വന്നു കൊടുത്തു. പൊടിയും മാറാലയും അവളുടെ മുഖത്തും തലമുടിയിലും പറ്റി പിടിച്ചിരുന്നു.

ഫോൺ കയ്യിൽ വാങ്ങിയ നീതി തിരിച്ചും മറിച്ചും നോക്കി.എന്നിട്ട് അതെടുത്ത് മച്ചിൻ മുകളിലേയ്ക്ക് എറിഞ്ഞു.ചേച്ചിയുടെ പ്രവൃത്തിയിൽ അനിയത്തി അമ്പരന്നു പോയി.

“എനിക്ക് ഫോൺ വേണ്ട മോളേ..കയ്യിലിരുന്നാൽ ശരിയാകില്ല”

ചേച്ചി പറയുന്നതിന്റെ പൊരുൾ മനസിലാകുമായിരുന്നതിനാൽ പിന്നെ നവമി എതിർത്തില്ല.ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്തു. ചേച്ചി ഒരുപാട് മാറിയിരിക്കുന്നു. അവൾക്ക് സന്തോഷം തോന്നി.

കുളിച്ച് ഒരുങ്ങി രണ്ടാളും കോളേജിലേക്ക് പോയി.പതിവു പോലെ ക്ലാസും കഴിഞ്ഞു ഒരുമിച്ച് വീട്ടിലെത്തും.ആർക്കെങ്കിലും നേരത്തെ ക്ലാസ് കഴിഞ്ഞാൽ ആ ആൾ ലൈബ്രററിയിൽ വെയ്റ്റ് ചെയ്യും.

അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കുറച്ചു ദിവസം കടന്നു പോയി. കോളേജിലേക്ക് പോകുന്ന ദിവസം നീതി മറ്റാരും അറിയാതെ ആസിഡും കുപ്പിയും ഭദ്രമായി ബാഗിൽ ഒളിപ്പിച്ചു വെക്കും.

ക്ലാസിലായാലും നിധി കാക്കുന്ന ഭൂതത്തെ പോലെ അവൾ അതിനു കാവലിരിക്കും.ഏത് സമയവും ധനേഷിന്റെ ഒരു അറ്റാക്ക് നീതി പ്രതീക്ഷിച്ചിരുന്നു.ഇപ്പോൾ അവനെ അങ്ങനെ കാണാത്തതിനാൽ അത്ഭുതവും തോന്നിയിരുന്നു.

“അവനിനി നന്നായോ… നീതി ഓർക്കാതിരുന്നില്ല.ഒഴിവാക്കാനായിട്ട് പറഞ്ഞതാണ് അന്നങ്ങനെ.ഇനിയത് കുരിശാകുമോ…അറിയില്ല…

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

നീതി ചിന്തിക്കുന്നതു പോലെ ആയിരുന്നില്ല കാര്യങ്ങൾ. ധനേഷ് എല്ലാ ദിവസവും കോളേജിൽ പോകുന്ന അവരെ കാണുന്നുണ്ടായിരുന്നു.രണ്ടു പേരും ഒപ്പം ഉളളപ്പോൾ മീറ്റ് ചെയ്യുന്നത് ബുദ്ധി അല്ലെന്ന് അവന് അറിയാം..

നീതിയെ തനിച്ചൊന്ന് കിട്ടായി അവൻ അവസരം പാർത്തിരുന്നു.വളക്കാനും ഒടിക്കാനും എളുപ്പം അവളാണ്.നവമിയെ ചതിയിലൂടെ വീഴ്ത്താൻ കഴിയൂ.അവനത് നന്നായിട്ട് അറിയാം.

” ധനേഷ് ഒന്ന് വിചാരിച്ചാൽ നടത്തിയിരിക്കും.ആദ്യം നീ.നിന്നിലൂടെ നിന്റെ അനിയത്തിയും” വൈരാഗ്യത്തോടെ നീതിയും നവമിയും പോകുന്നത് നോക്കി അവൻ പല്ലിറുമ്മി.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

“ഡാ മോനേ നീ അറിഞ്ഞോ” അങ്ങനെ ചോദിച്ചാണ് അക്ഷര അഥർവിന് അരികിലെത്തിയത്.

അഥർവ് തന്റെ ബുളളറ്റിലാണ് അന്ന് കോളേജിലേക്ക് പോകാനൊരുങ്ങിയത്.ഇന്നലെ തമ്മിൽ കണ്ടപ്പോൾ അവനത് അക്ഷരയോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

“നീ രാവിലെ വീട്ടിലേക്ക് പോരേ ഞാനും കൂടി വരുന്നു” അക്ഷര പറഞ്ഞതിനാലാണ് അഥർവ് എത്തിയത്.

“എടി വരുന്നെങ്കിൽ വാ..സമയമായി” അക്ഷര കണ്ണാടിക്ക് മുമ്പിലായിരുന്നു..എത്ര ഒരുങ്ങിയട്ടും തൃപ്തിയാകുന്നില്ല.കുറെയേറെ നേരമായി അഥർവ് എത്തിയട്ട്.

“ദാ വരുന്നെടാ..ഒരുമിനിറ്റ് പ്ലീസ്” അകത്ത് നിന്ന് അക്ഷരയുടെ റിക്വസ്റ്റ് എത്തി.

“മോനേ സമയത്ത് ചെല്ലണമെങ്കിൽ നീ പോകാൻ നോക്ക്.കണ്ണാടിക്ക് മുമ്പിൽ നിന്ന് ഇന്ന് അവൾ ഇറങ്ങില്ല”

ഉളളത് തുറന്ന് അക്ഷരയുടെ അമ്മ പറഞ്ഞു. ചായ കുടിച്ചു കൊണ്ടിരുന്ന അഥർവിന് ചിരി വന്നു. അമ്മ പറയാതെ അതെല്ലാം സത്യമാണെന്ന് അറിയാം.എത്ര ഒരുങ്ങിയാലും അവൾക്ക് തൃപ്തിയാകില്ലെന്ന് അവനറിയാം.

ചായ കുടിച്ചിട്ട് കപ്പ് തിരികെ കൊടുത്തിട്ട് അഥർവ് അക്ഷരക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞ അതിസുന്ദരിയായി അവൾ ഒരുങ്ങിയിറങ്ങി വന്നു.കണ്ണ് മിഴിച്ചു തുറിച്ചു നോക്കി.

“ഇത്രക്കും സുന്ദരിയാണോ ഇവൾ..അതോ ഫുൾ മേക്കപ്പ” അവൻ ആശ്ചര്യപ്പെട്ടു.

“ഡാ മോനേ നീയറിഞ്ഞോ”

കണ്ണുകളാൽ അവൻ ആംഗ്യം കാണിച്ചു. ഒന്നും മിണ്ടെരുതെന്ന്.അവൾക്ക് കാര്യം മനസ്സിലായി.അച്ഛനും അമ്മയും ഇരിക്കുന്നു. ഇവന്റെ വൺ വേ ലൈൻ വീട്ടിൽ അറിയില്ല.അത് തന്നെ.

“നീ വാടീ… അവൻ അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു.അതു കണ്ടിട്ട് അക്ഷരയുടെ അമ്മ താടിക്ക് കയ്യും കൊടുത്തു ഇരുന്നു.

ഒരുപാട് ആഗ്രഹിച്ചതാണ് അഥർവും അക്ഷരയും തമ്മിലുള്ള വിവാഹം. എല്ലാവരെക്കാളും ആ ബന്ധത്തിന് ഏറ്റവും കൂടുതൽ ഇഷ്ടവും അവർക്ക് ആയിരുന്നു. മക്കൾക്ക് എതിർപ്പ് ആയതിനാലാണ് എല്ലാം വേണ്ടെന്ന് വെച്ചത്.അമ്മ നെടുവീർപ്പെട്ടു.

” ഡീ പിശാചേ’ ഇപ്പോൾ എല്ലാം കുളമാക്കി തരുമായിരുന്നു ല്ലേ” അക്ഷര മുഖം അമർത്തി ചിരിച്ചു.

“സോറിയെടാ…”

വാ തുറന്നാൽ അക്ഷരക്ക് അഥർവിന്റെ സിംഗിൾ പ്രണയം പറയാനേ നേരമുള്ളൂ.അത് അറിയാവുന്നതിനാലാണ് അവൻ വിലക്കിയതും.

ബുളളറ്റ് സ്റ്റാർട്ടായതോടെ അക്ഷര പിന്നിൽ കയറി. അവൻ വണ്ടി മുമ്പോട്ട് എടുത്തു.

“കാര്യം പറയ്” അവൻ ആവശ്യപ്പെട്ടതോടെ നീതി രഹസ്യമായി പറഞ്ഞത് അവൾ പറഞ്ഞു. അഥർവ് ശക്തമായി ഞെട്ടിപ്പോയി.

“ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ”

“നീ അറിയില്ലല്ലോ..നീയിനി അവളെ മറന്നേക്ക്”

അക്ഷര അങ്ങനെ മൊഴിഞ്ഞതും അവനാകെ ഉലഞ്ഞു പോയി.ഇത്രയും നാളും മനസിലിട്ടു പൂജിച്ച തങ്കവിഗ്രഹം ഒരുനിമിഷം കൊണ്ട് ഉടഞ്ഞു പോയി.ഹൃദയമാകെയൊരു നീറ്റൽ ശരീരത്തിലുടനീളം പുകയുന്നത് അവനറിഞ്ഞു.അക്ഷരക്ക് അത് മനസിലാകുന്നുണ്ടായിരുന്നു.

പിന്നിലിരുന്ന അവൾ അവന്റെ വയറിലൂടെ കൈ ചുറ്റി പുറത്തേക്ക് ചാരി.അഥർവിന്റെ പിൻ കഴുത്തിലൊന്ന് മുത്തി.അതേ നിമിഷം അവനൊന്ന് പുളഞ്ഞു.

അക്ഷരയുടെ ചുംബനത്തിലെ അഗ്നിയുടെ ചൂട് അവൻ അറിയുന്നുണ്ടായിരുന്നു.കോളേജിൽ എത്തും വരെ അവൾ അങ്ങനെ കെട്ടിപ്പിടിച്ച് ഇരുന്നു.

നവമിയെയും നീതിയെയും പെണ്ണ് കാണാൻ വന്നതും ആ ആലോചന ഉറപ്പിച്ചെന്നുമാണ് നീതി അക്ഷരയോട് സൂചിപ്പിച്ചത്.അതുപോലെ തന്നെ ആണ് അവൾ അഥർവിനെ അറിയിച്ചതും.

കോളേജിലെ പാർക്കിങ്ങ് ഏരിയയിൽ ബുളളറ്റ് വെച്ചിട്ടും അഥർവ് അതിൽ തന്നെയിരുന്നു.അവന്റെ മനസ് ഇവിടെയെങ്ങും അല്ലെന്ന് അവൾക്ക് മനസ്സിലായി.

“ഡാ ..നീ ഇറങ്ങുന്നില്ലേ.. അവനിലൊരു ഞെട്ടൽ പ്രകടമായി. ങാ… എന്ന് മൂളിക്കൊണ്ട് ഇറങ്ങി.അവൾ വലതു കരമെടുത്ത് അവന്റെ ഇടത് കൈ ഗ്രഹിച്ചു.

” ഇന്ന് ക്ലാസിൽ പോകണ്ടാ..മൂഡ് പോയി” അഥർവിന്റെ മനസ്സ് അറിഞ്ഞായിരുന്നു അക്ഷരയുടെ സംസാരം.അവർ നേരെ പോയത് വാകമരച്ചുവട്ടിൽ ആയിരുന്നു.

നിർജ്ജീവമായ ഗുൽമോഹർ പൂക്കളൊരുക്കിയ ശവമഞ്ചലിൽ നിശ്ചലരായി അവർ ഇരുന്നു.ശ്വാസം പോലും എടുക്കാൻ മറന്നങ്ങനെ…

“ഡാ … കുറച്ചു നേരം കഴിഞ്ഞു അക്ഷര വിളിച്ചു.

” ങും.. താല്പര്യമില്ലാതെ അവനൊന്ന് മൂളി”

“ഡാ പൊട്ടാ ഇനിയും സമയമുണ്ട്.നേരിട്ട് പറയാൻ നോക്ക്” ഇല്ലെന്ന് അവൻ തലയാട്ടി.തന്റെ മനസിലെ സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്താൻ അവൻ താല്പര്യപ്പെട്ടില്ല.

നവമി ആഗ്രഹമാണെങ്കിൽ സങ്കൽപ്പങ്ങൾ മോഹങ്ങളാണ്..ജീവിതം ഒന്നേയുള്ളൂ..മോഹങ്ങൾ പൂർത്തീകരിക്കാനായി ഇനിയൊരു ജന്മം ലഭിക്കില്ല.

സമയം കടന്നു പോയി. അക്ഷരക്ക് ബോറടിച്ചു തുടങ്ങി..

“ശരി..ആത് വിട്ടേക്ക്..ഞാൻ സീരിയസായിട്ട് ഒരു കാര്യം ചോദിക്കട്ടേ?”

എന്തെന്നുളള അർത്ഥത്തിൽ അഥർവ് തല തിരിച്ച് അവളെയൊന്ന് പാളിനോക്കി.

“ഡാ ഞാൻ നിന്നെ പ്രണയിക്കട്ടേ..നിനക്കെന്നെ കെട്ടാവോ?”

കൂസലില്ലാതെ അക്ഷര ചോദിച്ചു. അവനൊന്ന് നടുങ്ങി.ഇവൾ ഇതെന്താണ് പറയുന്നത്.

“ഞാൻ സീരിയസായിട്ടാണ്.നമ്മുടെ വീട്ടുകാർക്കും ഇതാണല്ലോ സന്തോഷം”

അക്ഷരയും അഥർവും തമ്മിലുള്ള വിവാഹം വീട്ടുകാർക്ക് കൂടുതൽ സന്തോഷമാകുമെന്ന് അവർക്ക് അറിയാം.

“അപ്പോൾ നിന്റെ പ്രണയം” അവൻ ചോദ്യ ചിഹ്നം ഉയർത്തി.

“അത് നീ വിട്..ഞാൻ ആളെ പറഞ്ഞു മനസിലാക്കിക്കൊളളാം..എനിക്ക് നിന്റെയീ സങ്കടം കാണാൻ വയ്യ.നീയെന്റെ ചങ്കല്ലേ”

അക്ഷര അവന്റെ ചുമലിലേക്ക് തലവെച്ചു.ഇടക്കിടെ.വാകപ്പൂക്കൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. തലമുടികളിൽ പതിച്ച ഗുൽമോഹർ പതിയെ അവൾ എടുത്തു കളഞ്ഞു.

എല്ലാം കൊണ്ടും അക്ഷര തന്നെ മനസിലാക്കിയവളാണ്.ബെസ്റ്റ് ചങ്ക്സ് എന്നതിൽ ഉപരി മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ്. നെഗറ്റീവും പോസിറ്റീവും ഉൾക്കൊള്ളും.എത്ര സങ്കടം ഉണ്ടായാലും ചിരിയോടെ അവളെ എല്ലാവർക്കും കാണാൻ കഴിയൂ..

എന്തോ ചുമലിലേക്ക് ചാഞ്ഞ അക്ഷരയെ തള്ളി മാറ്റാൻ അഥർവിന് കഴിഞ്ഞില്ല.അവൻ മറ്റേതോ ചിന്തയിൽ ആയിരുന്നു. പക്ഷേ ഇതെല്ലാം ദൂരെ നിന്നൊരാൾ കാണുന്നുണ്ടായിരുന്നു.നവിയുടെ കൂട്ടുകാരി ഹൃദ്യ. കുറച്ചു ലേറ്റായാണ് അവൾ കോളേജിൽ വന്നത്.

“നീ നിന്റെ സങ്കൽപ്പവും ചിന്തികളും വാരിമുറുക്കി നടന്നോ ഇപ്പോൾ കളി കാര്യമായി”

“എന്തോന്നാടി..ടെൻഷനാക്കാതെ കാര്യം പറയെടീ. എന്നാൽ അല്ലേ എന്തെന്ന് മനസിലാകൂ” നവമി ഹൃദ്യയോട് തട്ടിക്കയറി..

ചൂടോടെ ആ വാർത്ത ഹൃദ്യ അവളുടെ കാതിലേക്ക് ഓതിക്കൊടുത്തു.മുഖമൊന്ന് വിളറിപ്പോയി. എങ്കിലും സമർത്ഥമായി അതിനെ മറച്ചു പിടിച്ചു.

“എനിക്കായി വിധിച്ചതാണെങ്കിൽ എനിക്ക് തന്നെ കിട്ടും”

ഹൃദ്യക്ക് ഒന്നും മനസിലായില്ല.വായും പിളർന്നു നിന്നു.

“വായ് അടച്ചു പിടിക്കെടീ.അല്ലെങ്കിൽ ഈച്ച കയറും” പെട്ടെന്ന് അവൾ വായ് അടച്ചു പിടിച്ചു.

ഹൃദ്യയുടെ മുമ്പിൽ അങ്ങനെ അഭിനയിച്ചെങ്കിലും മനസാകെ അസ്വസ്ഥതമാകുന്നത് നവമിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. ആർത്തലച്ച് കരയുന്ന സങ്കടങ്ങൾ അടക്കിപ്പിടിച്ച് എഴുന്നേറ്റു.

“നീ എവിടേക്കാ” ചോദ്യത്തോടൊപ്പം ഹൃദ്യയും എഴുന്നേറ്റു.

“ഞാൻ വീട്ടിലേക്ക് പോകുവാണ്.ക്ലാസിലിരിക്കാൻ തോന്നുന്നില്ല” ഹൃദ്യ എന്തെങ്കിലും പറയും മുമ്പ് നവി എഴുന്നേറ്റു ക്ലാസിനു വെളിയിൽ ഇറങ്ങി.

ചേച്ചിയുടെ ക്ലാസിൽ ചെന്നപ്പോൾ അവിടെ പ്രൊഫസർ ഉണ്ട്. അതോടെ ഒറ്റക്ക് വീട്ടിലേക്ക് പോയാലോന്ന് അവൾ ചിന്തിച്ചു.എങ്ങനെയും വീട്ടിൽ ചെന്നാൽ മതിയെന്ന് ആയിരുന്നു നവമിക്ക്.

അനിയത്തി ഇറങ്ങി പോകുന്നത് ഒരുമിന്നായം പോലെ നീതി കണ്ടിരുന്നു. ക്ലാസിൽ പ്രൊഫസർ ഉള്ളതിനാൽ ഇറങ്ങാൻ പറ്റിയില്ല.

ഹൃദ്യ നൽകിയ അടയാളം വെച്ച് നവമി കോളേജ് ഗ്രൗണ്ടിലേക്ക് നടന്നു.വാകമരച്ചോട്ടിൽ യുവമിഥുനങ്ങളെ പോലെ ഇരിക്കുന്ന അക്ഷരയെയും അഥർവിനെയും അവൾ കണ്ടു.അവന്റെ മടിയിൽ തലവെച്ച് കിടക്കുകയാണ് അവൾ.

നവിയുടെ കണ്ണുകൾ ഒഴുകി തുടങ്ങി. തേങ്ങലോടെ അവിടെ നിന്ന് പിന്തിരിഞ്ഞു ഓടി.അക്ഷര എല്ലാം കാണുന്നുണ്ടായിരുന്നു.അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

“ഡാ നവമി നമ്മളെ കണ്ടൂ…ദാ ഓടിപ്പോകുന്നു” അവൾ വിരൽ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് അഥർവ് നോക്കി.

അക്ഷരയെ തള്ളിമാറ്റി പിടഞ്ഞ് എഴുന്നേറ്റു. നവി ഓടിപ്പോകുന്നത് അവൻ കണ്ടു.കൂടെ ചെല്ലാനായി ആ ഹൃദയവും കൊതിച്ചു.

അവന്റെ മനസ് മനസിലാക്കിയതും അക്ഷരെ അഥർവിനെ പിടിച്ചു നിർത്തി.

“എന്നെ തേക്കാനാണോടാ നിന്റെ ഭാവം” അക്ഷരയുടെ സ്വരത്തിലെ ഗൗരവം മനസിലായതും തളർച്ചയോടെ നിലത്തേക്ക് അവൻ ഊർന്ന് വീണു.വാടിയ ചേമ്പിൻ തണ്ട് പോലെ..ആ തളർച്ച ആസ്വദിച്ച് അവളും കൂടെ ഇരുന്നു.അവന്റെ കരമെടുത്ത് മുറുക്കി പിടിച്ചു…

“ഇനി ആരൊക്കെ വന്നാലും നിന്നെ ഞാൻ ആർക്കും വിട്ടു നൽകില്ലെന്ന പ്രതിജ്ഞയോടെ…..

നവമി നേരെ ബസ് സ്റ്റോപ്പിലേക്കാണ് പോയത്.കരയാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു. ഇടക്കിടെ കർചീഫ് എടുത്തു കണ്ണുകളൊപ്പി.

കുറച്ചു നേരം കഴിഞ്ഞാണ് ബസ് കിട്ടിയത്. നവമി ബസിൽ കയറിപ്പോകുന്നത് അവിടെ വായി നോക്കി നിന്ന ധനേഷിന്റെ കണ്ണുകളിൽ പെട്ടു.

ഉടനെ ഫോൺ എടുത്തു കൂട്ടുകാർക്ക് നിർദ്ദേശം നൽകിയട്ട് കാറിലേക്ക് കയറി. നവി കയറിയ ബസിനു പിന്നാലെ കാറ് വിട്ടു.

” ഇതുപോലെയൊരു അവസരം ഇനി കിട്ടില്ല..നീതിയെ പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് അനിയത്തിയെ.നവമിയെ ഒറ്റക്ക് പൊക്കാൻ പ്രയാസമാണ്. അതിനാൽ കൂട്ടുകാരുടെ സഹായം തേടിയത്….

യാത്രക്കിടയിൽ വഴിയിൽ നിന്ന് ഷിബിനും ധനുവും കാറിൽ കയറി. അവരും നല്ല ഉത്സാഹത്തിൽ ആയിരുന്നു. കയ്യിൽ കരുത്തിയിരുന്ന മദ്യക്കുപ്പി തുറന്ന് കാറിനുള്ളിൽ ഇരുന്ന് ആഘോഷങ്ങൾ തുടങ്ങി…

ബസ് സ്റ്റോപ്പിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കാൻ അരമണിക്കൂർ സമയം വേണം. ഉച്ചക്ക് ചെറിയ റോഡിൽ കൂടി വഴിയാത്രക്കാർ കുറവാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് ധനേഷ് പിന്നാലെ കൂടിയത്.

വെയിലത്ത് കുട നിവർത്തി നവമി വീട്ടിലേക്ക് വേഗം നടന്നു.കാറിലിരുന്ന് ധനേഷ് കൂട്ടുകാർക്ക് നിർദ്ദേശം നൽകി..

“ഞാൻ കാറ് തിരിച്ച് കൊണ്ട് വരുന്ന ടൈമിൽ അവൾക്ക് മുമ്പിലായി നിർത്തും.നിങ്ങൾ ഇറങ്ങി ചെന്ന് അവളെ തൂക്കിയെടുത്ത് കൊണ്ട് വരണം”

“ഓക്കേ അളിയാ” അവർ ഒരേ സ്വരത്തിൽ സമ്മതിച്ചു..

നടന്നു പോകുന്ന നവിയെ മറി കടന്ന് കാറ് മുമ്പോട്ട് പോയി.കുറച്ചു ദൂരേക്ക് പോയിട്ട് അവിടെ വെച്ച് തിരിച്ച് വണ്ടി വിട്ടു.നവമി ഇതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു.അവളുടെ മനസിൽ അഥർവും അക്ഷരയും ആയിരുന്നു.

നവിക്ക് കുറച്ചു അകലമിട്ട് കാറ് നിന്നു.റോഡിൽ യാത്രക്കാർ ഇല്ലായിരുന്നു. പെട്ടെന്ന് ഡോറ് തുറന്ന് ഷിബിനും ധനുവും അവൾക്ക് അരികിലെത്തി. പെട്ടന്നാണ് അപകടം തിരിച്ചറിഞ്ഞത്…

നവമിക്ക് നിലവിളിക്കാൻ അവസരം കിട്ടിയില്ല.അതിനു മുമ്പ് അവർ പൊക്കിയെടുത്ത് കാറിലേക്കിട്ടു.

“അളിയാ വിട്ടോടാ …ഇന്ന് നമ്മുടെ ദിവസമാണ്…” ഷിബിനും ധനുവും പൊട്ടിച്ചിരിച്ചു…

അവരുടെ കാൽ ചുവട്ടിൽ കിടന്ന് നവമി അലറി കരഞ്ഞു.അവൾ കരയുന്തോറും കാൽ ഉയർത്തി അവളെ ചവുട്ടി വേദനിപ്പിച്ചു കൊണ്ടിരുന്നു.. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പാട്ടിന്റെ വോളിയും മാക്സിമം കൂട്ടിവെച്ചു…

നവിയുടെ കരച്ചിലിനെ അവഗണിച്ച് കൊണ്ട് ധനേഷ് കാറിനു സ്പീഡ് വർദ്ധിപ്പിച്ചു…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17