ഇന്ദ്ര മയൂരം : ഭാഗം 35: അവസാനിച്ചു
നോവൽ
എഴുത്തുകാരി: ചിലങ്ക
മോനെ എന്നും അലറി വിളിച്ചു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് നടന്നതും അഖിൽ പുറകിൽ നിന്നുo അയാളെ ചവിട്ടി വീഴുത്തി….
ഇന്ദ്രാനും അഖിലും നോക്കുമ്പോൾ കയ്യിൽ ചോരയൂമായി നിൽക്കുന്ന നന്ദു വിനെ ആണ്….അവർ ഭയത്തോടെ അവൾക് അരികിൽ പോയി….
മോളെ………. അഖിലിന്റെ ശബ്ദം ഇടറി…….
ഞാൻ കൊന്നു ….. ഞാൻ കൊന്നു… എന്റെ സത്യയെ കൊന്നവനെ ഞാൻ കൊന്നു ….. അവൾ അവിടെ മുട്ട് കുത്തി ക്കരഞ്ഞു…..
ഇന്ദ്രൻ അവളെ സമാധാനിപ്പിക്കാൻ നോക്കി. എങ്കിലും അവളുടെ കരച്ചിലിന്റ് ശബ്ദം കൂടിക്കൊണ്ടിരുന്നു…..
ഒന്നും പ്രതികരിക്കാൻ പറ്റാതെ നീലൻ അങ്ങനെ നിന്നും……
ഇനി എന്ത്?? അറിയില്ല…. നന്ദു എല്ലാം മനസ്സിലാക്കിയേക്കുന്നു………..
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
2വർഷത്തിന് ശേഷം……….
ഇന്ന് അഖിലിന്റെയും അച്ചു വിന്റെയും കല്യാണം ആണ്…. അതേ അങ്ങനെ കാത്തിരുപ്പുകൾക്ക് ഒടുവിൽ unromantic മൂരാച്ചി അച്ചു വിന് സ്വന്തം……
മണ്ഡപത്തിൽ എല്ലാരും ഒണ്ട്…
ഇന്ദ്രൻ അവന്റെ മയൂവും…. ഇനി ഒരു 5 മാസം കഴിഞ്ഞാൽ അവർക്കിടയിൽ ഒരു വാവയും വരാൻ പോകുന്നു….
മനസ്സിലായില്ലാ അല്ലെ അതേ അവരുടെ മാവും പൂത്തു…….
ഇന്ദ്രനും ഭദ്രയും അവരുടെ തുമ്പി മോളും ……….
തുമ്പി മോൾ വന്നതോടെ രുദ്രൻ പട്ടിണി ആണ്….. അവൾ ആണ് ഉമ്മറിൽ നിന്നും അവളുടെ അമ്മേ രക്ഷിക്കുന്നത്……. 😉😉
അടുത്തത് ഹർഷനും നീലുവും…..
അവർ ഇപ്പോഴും പ്രണയിക്കുകയാണ്…
അവരുടെ ഇഷ്ട്ടം എല്ലാരും അംഗീകരിച്ചു . അത് കൊണ്ട് തന്നെ അവർക്ക് ഇപ്പോൾ ഫ്രീ ടo ആണ്….
മണ്ഡപത്തിൽ വരന്റെ വേഷത്തിൽ അഖിൽ ഇരുന്നു….. ബാക്കി ആണുങ്ങൾ എല്ലാം അവന്റെ പിന്നിൽ നിന്നും അവനെ കളിയാക്കുന്നുണ്ടായിരുന്നു…
അഖിൽ അതെല്ലാം കേട്ട് ചിരിച്ചു…..
ഇനി കുട്ടിയേ വിളിക്കാം… എന്ന് തിരുമേനി പറഞ്ഞതും മയൂവും നീലുവും അച്ചു വിനെ വിളിക്കാൻ പോയി….
ഭദ്ര തുമ്പി മോളെ രുദ്രന്റെ കയ്യിൽ കൊടുത്തിട്ട് പോയി…
കുറച്ച് കഴിഞ്ഞപ്പോൾ അച്ചുവിനെ കൊണ്ട് വന്നു .. അവളെ കണ്ടതും അഖിലിന്റെ കണ്ണുകൾ വിടർന്നു….
നവ വധു വിന്റെ വേഷത്തിൽ അവൾ ഒരുപാട് സുന്ദരി ആയിരുന്നു…….
അവന്റെ ഓരോ നോട്ടവും അവൾ നാണത്തോടെ ഇടo കണ്ണിട്ട് കണ്ടു കൊണ്ടിരുന്നു…..
അവൾ മണ്ഡപത്തിൽ നിന്ന് കയ്യികൾ കൂപ്പി…അവന്റെ അടുത്ത് ഇരുന്നു….. മയൂ ഇന്ദ്രന്റെ അടുത്ത് വന്ന് നിന്നും….
അവളുടെ ചെന്നിയിൽ നിന്ന് ഒഴുകുന്ന വിയർപ്പ് തുള്ളികൾ അവൻ കയ്യി കൊണ്ട് തുടച്ചു മാറ്റി അവളെ രൂക്ഷമായി നോക്കി….
അവൾ കണ്ണുകൾ ചിമ്മി അവനെ കാണിച്ചു കൊണ്ട് ഉന്തിയ വയറ്റിൽ തലോടി ….. അത് കണ്ടതും അവൻ ചിരിച്ചു…..
തിരുമേനി ഇരുവർക്കും ചന്ദനo നൽകി….
അവർ അത് നെറ്റിയിൽ തൊട്ടു…. പൂ മാലകൾ പരസ്പരം മാറി…..
ആ കണ്ണുകൾ പരസ്പരം കോർത്തു…..
അവന്റെ നോട്ടം നേരിടാൻ ആകാതെ അവൾ കണ്ണുകൾ അവനിൽ നിന്നും മാറ്റി…
തിരുമേനി അവന് താലി നീട്ടി… അത് കണ്ടതും അഖിൽ ഒന്ന് ചിരിച്ചു…
ഒരു മിനിറ്റ് തിരുമേനി ഒരാള് വരാൻ ഉണ്ട്… അത് പറഞ്ഞു കൊണ്ട് അച്ചു വിനെ നോക്കി ചിരിച്ചു… അവൾ അവനെയും……
അപ്പോൾ അവരുടെ അടുത്തേക്ക് രണ്ട് പേർ നടന്നു വരുന്നു… അത് നന്ദു ആയിരുന്നു… അത്… അവളുടെ കയ്യിപ്പിടിച്ച് അവളുടെ സത്യയും .. അതേ നീലൻ…….
അർജുനെ കൊന്നതിനു അവൾക്ക് ശിക്ഷ കിട്ടിയില്ല….മാനസ്സിക രോഗി എന്ന പരിഗണനയിൽ അവൾ രക്ഷപെട്ടു…..
കോടതീയുടെ കീഴിൽ അവളെ നോക്കി….. അവളിൽ ഒരുപാട് മാറ്റം ഉണ്ടായി…. പഴയ നന്ദു ആയി മാറി തുടങ്ങി….. എന്നാലും അവൾ നീലനെ മറന്നില്ല…….
നീലൻ അവളെ കാണാൻ അവിടെ വന്നു കൊണ്ടിരുന്നു……… പഴയതെല്ലാം അവളിൽ ഒരുതരം വല്ലാത്ത അവസ്ഥയായിരുന്നു ഉണ്ടാക്കിയത്….
അത് കൊണ്ട് തന്നെ ആരെയും കാണാൻ അവൾ കൂട്ടാക്കിയില്ലായിരുന്നു….
അഖിലിനെ പോലും…
പക്ഷേ നീലൻ അവളെ വിട്ടില്ല…. അവളുടെ കൂടെ തന്നെ നിന്നും….
എത്ര അകറ്റി ആട്ടി ഓട്ടിച്ചിട്ടും അവൻ പോയില്ല…അവന്റെ പ്രണയത്തെ അവൻ അങ്ങനെ തന്നെ മുറുകെ പിടിച്ചു…..
ഞാൻ ഭ്രാന്തി ആണ് നീലൻ….. എന്റെ പുറകിൽ നീ ഇങ്ങനെ വരരുത്….
ഞാൻ കുറേ കഴുകന്മാർ പിച്ചി ചീന്തിയവൾ ആണ്……. എന്നിൽ ഇനി നഷ്ട്ടപ്പെടാൻ ഇനി ഒന്നുമില്ല……
എന്റെ സത്യ…..അവന് പകരം ആകാൻ നിനക്ക് ഒരിക്കലും ആകില്ല………
അന്ന് നന്ദു നീലന്റെ അടുത്ത് അങ്ങനെ പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് അവളുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു…
അവൾ അത്ഭുതത്തോടെ അവനെ നോക്കി…
അവൻ അവളുടെ കൈ പിടിച്ചു…
അവളുടെ കണ്ണുകളിൽ നോക്കി…
നീ ഭ്രാന്തി ആണെങ്കിൽ ഞാൻ ഭ്രാന്തൻ ആണ് നന്ദു…….എനിക്ക് ഒരിക്കലും സത്യ ആകേണ്ട… അവന് നീ കരുതി വെച്ച പ്രണയവും വേണ്ട… എനിക്ക് ഞാൻ ആയി നിന്റെ പ്രണയത്തിൽ അലിയണം……
നിന്നെ എനിക്ക് വേണം…..
അത്രയും പറഞ്ഞ് അവൻ അവന്റെ കയ്യിൽ മുത്തം ഇട്ടു…. അവളുടെ കണ്ണുകൾ നിറഞ്ഞു……….
അത് കണ്ടോണo അവിടെ ചന്ദനത്തിന്റെ മണം പറന്നു…. ഒരുപക്ഷേ അത് സത്യയുടെ ആത്മവ് ആകാം………….
പിന്നീട് അധികം അവന് കാത്തു നിൽക്കേണ്ടി വന്നില്ല…
അവളുടെ മനസ്സിൽ ഇടo നേടാൻ…. നന്ദുവും നീലനും മുന്നോട്ട് വന്നുകൊണ്ടിരുന്നു … അവരെ കണ്ടതും എല്ലാരുടെയും കണ്ണുകൾ വിടർന്നു……
നവവധു വിനെ പോലെ നന്ദു വും വരനെ പോലെ വരുന്ന നീലനെ കണ്ടതും അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും കണ്ണുകൾ പ്രകാശിച്ചു….
നീലൻ നന്ദുവിന്റെ കയ്യിൽ പിടിച്ചു മണ്ഡപത്തിൽ നിന്നും… എല്ലാരേയും നോക്കി കൈയികൾ കൂപ്പി…അവരുടെ പ്രിയപ്പെട്ടവരേ നോക്കി സമ്മതം മേടിച്ചു…. എല്ലാരും അവരുടെ സമ്മതം അറിയിച്ചു….
അവർക്കായി ഒരുക്കിയ സ്ഥാനത്ത് ഇരുന്നു….. തിരുമേനി അവർക്ക് ചന്ദനo നീട്ടി അവർ
നെറ്റിയിൽ തൊട്ട് പരസ്പരം മാലകൾ മാറി………
താലി എടുത്ത് നീലന് കൊടുത്തു…..
അഖിലിനും……….
അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ അഖിൽ അച്ചു വിന്റെ കഴുത്തിലും
നീലൻ നന്ദുവിന്റെ കഴുത്തിലും താലി ചാർത്തി……
രണ്ട് പേരും കണ്ണുകൾ അടച്ച് അത് സ്വികരിച്ചു………
കയ്യികൾ കൂപ്പി ഭഗവാനെ പ്രാർത്ഥിച്ചു… ഒരിക്കലും തന്റെ ഭർത്താവിനെ വിട്ട് പോകരുത് എന്ന്….
നെറ്റിയിൽ സിന്ധുരം ചാർത്തി…….
അങ്ങനെ കല്യാണം കഴിഞ്ഞു……
************
ശു…………….
മയൂ തിരിഞ്ഞു ചുറ്റും നോക്കി……
എടി… ഇങ്ങോട്ട് നോക്ക് ….. രുദ്രൻ അവളെ നോക്കി കയ്യി വീശി……
എന്താ………
ഇവളെ ഒന്ന് പിടിക്കുവോ????? തുമ്പി മോളെ നീട്ടി അവൻ പറഞ്ഞതും മയൂ അവളെ പിടിച്ചു…
എന്ത് പറ്റി ഏട്ടാ…..
അതേ ഭദ്ര ഒന്ന് ഛർദിക്കാൻ പോയി… ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം…. ഒരു കള്ള ചിരിയോടെ അവൻ അത് പറഞ്ഞതും അവൾക്ക് സംഭവം പിടികിട്ടി…
കൊച്ചു ഗള്ളൻ പണി പറ്റിച്ചു അല്ലെ… ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്റെ ഏട്ടാ………
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ മോളെ… നമ്മൾ എന്ത് കാര്യവും നന്നായി ചെയ്താൽ അതിന് ഫലം ഉറപ്പായും കാണുo…..
നമ്മളുടെ വിട് ഒരു അംഗനവാടി ആക്കുക എന്നതാണ് എന്റെ ലക്ഷ്യo…………. അതും പറഞ്ഞ് അവൻ അവിടെ നിന്നും ഓടി…
ഹോ ഇങ്ങനെ ഒരു മനുഷ്യൻ………
എന്ത് പറ്റിയടി അവൻ എന്തിനാ ഓടുന്നെ……. ഇന്ദ്രന്റെ ചോദ്യം കേട്ടതും അവൾ മുഖം കൂർപ്പിച്ചു…….
എന്താടി……
കണ്ട് പഠിക്കു രുദ്രേട്ടനെ… എന്ത് സ്നേഹമ… ഏട്ടത്തിയോട് എനിക്കും ഒണ്ട് ഒരു ഭർത്താവ്… ഭാര്യയെ വിശ്വാസം ഇല്ലാത്ത മനുഷ്യൻ… പണ്ട് ചെയ്യാത്ത തെറ്റിന്റെ പേരിൽ….
എന്റെ പോന്നോ ഒന്ന് നിർത്ത് …. അവൻ കൈകൾ കൂപ്പി…ഒരു ദിവസം എങ്കിലും നീ ഇത് പറയാതെ ഇരുന്നിട്ടുണ്ടോ ??? എത്ര വെട്ടം ഞാൻ പറഞ്ഞതാ എനിക്ക് ഒരു തെറ്റ് പറ്റിയതാ ഷമിക്ക് എന്ന്……
ആ എന്നാലും……….
ഒരു എന്നാലും ഇല്ലാ… നീ മോളെ ഇങ്ങോട്ട് താ വയ്യാതെ പിടിക്കേണ്ട എന്നും പറഞ്ഞ് മോളെ ഇന്ദ്രൻ പിടിച്ചു…..
******
കല്യാണം കഴിഞ്ഞ് നന്ദു അഖിലിനെ കെട്ടിപ്പിടിച്ചു… അവൻ അവളുടെ നെറ്റിയിൽ മുത്തം ഇട്ടു…..
അവളുടെ കൈ നീലന്റെ കയ്യിൽ വെച്ച് കൊടുത്തു…..
ഇന്ദ്രനെയും മയൂവിനെയും കണ്ടതും…. അവർ അങ്ങോട്ട് ചെന്നു… പരസ്പരം സ്നേഹം പങ്കിട്ടു…….
💙പ്രണയം അങ്ങനെ ആണ്….. അതിന് അതിർ ഇല്ലാ…… മടുപ്പ് ഇല്ലാ… പ്രായവും ഇല്ല്ലാ……
അത് ഒരു പുഴ പോലെ ആണ്………..
ഇന്ദ്രനും മയൂവും രുദ്രനും ഭദ്രയും അഖിലും അച്ചുവും നീലനും നന്ദുവും ഹർഷനും നീലുവും ആ പ്രണയം ആർന്ന പുഴയിലേ ഓളങ്ങൾ ആണ്. ……… 💙
കല്യാണം കഴിഞ്ഞ് സദ്യയൂടെ എച്ചിൽകൂമ്പാരത്തിന്റെ അടുത്ത് ഒരു വയസ്സായ ഒരു മനുഷ്യൻ ആർത്തിയോടെ അത് തിന്നുന്നു….. എത്ര കഴിച്ചിട്ടും അയാളുടെ വിശപ്പ് ശമിച്ചില്ല…….. അതേ അത്
വിക്രം ഭാസ്കർ ആയിരുന്നു……..
ഭ്രാന്തനായ വിക്രം….
ചെയ്ത പാപത്തിന്റെ കൂലി ഏറ്റു മേടിച്ചു കൊണ്ടിരിക്കുകയാണ് ആ മനുഷ്യൻ…. അത് അവസാനിക്കണം എങ്കിൽ അയാൾ ഈ ഭൂമിയിൽ നിന്നും ഇല്ലാതാകണം……….. ♥️
അവസാനിച്ചു
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.