Novel

നവമി : ഭാഗം 19

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

നവമിക്ക് നിലവിളിക്കാൻ അവസരം കിട്ടിയില്ല.അതിനു മുമ്പ് അവർ പൊക്കിയെടുത്ത് കാറിലേക്കിട്ടു.

“അളിയാ വിട്ടോടാ …ഇന്ന് നമ്മുടെ ദിവസമാണ്…” ഷിബിനും ധനുവും പൊട്ടിച്ചിരിച്ചു…

അവരുടെ കാൽ ചുവട്ടിൽ കിടന്ന് നവമി അലറി കരഞ്ഞു.അവൾ കരയുന്തോറും കാൽ ഉയർത്തി അവളെ ചവുട്ടി വേദനിപ്പിച്ചു കൊണ്ടിരുന്നു.. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പാട്ടിന്റെ വോളിയും മാക്സിമം കൂട്ടിവെച്ചു…

നവിയുടെ കരച്ചിലിനെ അവഗണിച്ച് കൊണ്ട് ധനേഷ് കാറിനു സ്പീഡ് വർദ്ധിപ്പിച്ചു….

നവിയുടെ മുഖമായിരുന്നു അഥർവിന്റെ മനസാകെ. അവൾ ഓടിപ്പോകുന്നത് വീണ്ടും അവന്റെ മനസിൽ തെളിഞ്ഞതോടെ സ്വസ്ഥതയാകെ തെറ്റി.തോളിൽ തല ചായ്ച്ചു കിടന്ന അക്ഷരയെ തള്ളി മാറ്റിയിട്ട് ചാടിയെഴുന്നേറ്റു.

അഥർവിന്റെ മാറുന്ന മുഖഭാവങ്ങൾ അക്ഷര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവളുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി.മുന്നോട്ട് ചുവടുകൾ എടുത്തു വെച്ച അവനോട് ശരിക്കും ചൂടായി.

“എന്താടാ നിന്റെ ഉദ്ദേശ്യം. എന്നെ തേക്കാനാണ് മനസിലിരുപ്പെങ്കിൽ അത് നടക്കില്ല.നിനക്കായിട്ട് ഞാൻ എന്റെ നിവിയെ ഒഴിവാക്കി. നവമിയുടെ കൂടെ ജീവിക്കാനാണ് ലക്ഷ്യമെങ്കിലത് നടക്കില്ല”

അവന്റെ ചിന്തയാകെ ചൂടു പിടിക്കാൻ തുടങ്ങി. തലയാകെ പൊട്ടിപ്പിളരുന്നു.ഇല്ല തനിക്ക് നവിയെ മറന്ന് അക്ഷരയെ സ്വീകരിക്കാൻ കഴിയില്ലെന്ന് മനസിലായി.

“പ്ലീസ്..ഡീ നീയെന്നും എന്റെ ബെസ്റ്റ് ചങ്കാണ്.നിന്നെ നവമിയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല”

“പിന്നെന്തിനാടാ നിന്റെ മടിയിലും തോളിലും ഞാൻ തല ചായിച്ചു കിടന്നിട്ട് നീ എന്നെ ഒഴിവാക്കഞ്ഞത്.അതോ എന്നെയും അവളെയും കൂടി നിനക്ക് ഒരുമിച്ച് വേണോ?”

അക്ഷര പറഞ്ഞ് തീർന്നില്ല..അതിനു മുമ്പ് മുഖമടച്ച് ശക്തമായി അടി വീണു.എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അവൾ കുറച്ചു സമയം എടുത്തു.

വിശ്വസിക്കാനാകാതെ അവനെ തുറിച്ചു നോക്കി.

ശക്തമായി ആയിരുന്നു അഥർവ് അക്ഷരയെ തല്ലിയത്.ശരിക്കും വേദന തോന്നി.അവളുടെ ദേഷ്യം വർദ്ധിപ്പിക്കാനേ അതിനു കഴിഞ്ഞുള്ളൂ.

“കാര്യം ചോദിക്കുമ്പോൾ തല്ലാനായി നിന്റെ ഭാര്യ ആയിട്ടില്ല”

“അക്ഷരേ പ്ലീസ്.അപ്പോഴത്തെ ദേഷ്യത്തിന് തല്ലിയതാ..റിയലി സോറി.” അഥർവ് ക്ഷമ ചോദിച്ചു. കരഞ്ഞു കലങ്ങിയത് പോലെ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.

“ഓഹോ.നവമി ഇല്ലാതെ നിനക്ക് പറ്റില്ല.പ്രണയം തുറന്നു പറയാനും വയ്യ.

നീയൊക്കെ എവിടത്തെ കോപ്പനാടാ” സംസാരത്തിനിടയിൽ കയ്യിൽ കഴിയുന്നത്രയും ശക്തി സംഭരിച്ചു അഥർവ് നൽകിയത് പോലൊരു അടി തിരികെ കൊടുത്തു.

അപ്രതീക്ഷിതമായതിനാൽ തടയാനും കഴിഞ്ഞില്ല.കണ്ണിൽ കൂടി പൊന്നീച്ച പറന്നു.

“നീ… നീയെന്നെ തല്ലി ഇല്ലേടീ” അക്ഷരക്ക് നേരെ അവൻ ചീറിയടുത്തു.

“എന്നെ തൊട്ടാൽ ഇനിയും തല്ലും.” അവളും വീറോടെ നിന്നു.എന്തു ചെയ്യണമെന്ന് അറിയാതെ അഥർവ് തരിച്ചു നിന്നു.

ആദ്യത്തെ അടിയുടെ ചൂട് മാറിയില്ല.അതിനു മുമ്പ് ഒരെണ്ണം കൂടി കൊടുത്തു. അവനാകെ പതറിപ്പോയി.ചങ്കിൽ നിന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

“ആദ്യത്തെ അടി ഞാൻ കെട്ടിക്കോട്ടേന്ന് ചോദിച്ചതിന് നീ എതിര് പറയാത്തതിനും എന്നെ തല്ലിയതിനും.

രണ്ടാമത്തേത് നവമിയോട് പ്രണയം തുറന്നു പറയാത്തതിനും നിന്റെ ആദർശങ്ങളിൽ മുറിക്കി പിടിച്ചു നിൽക്കുന്നതിനും.നിനക്ക് ഞാൻ രണ്ടെണ്ണം നേരത്തെ തന്നിരുന്നെങ്കിൽ നീയെന്നെ നന്നായേനെ”

അക്ഷരയുടെ മാറ്റങ്ങൾ അഥർവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്നോട് ഇഷ്ടം പറഞ്ഞതും നവിയുടെ പിറകെ ചെല്ലാൻ ശ്രമിച്ചതുമെല്ലാം.ഇപ്പോൾ വീണ്ടും എല്ലാം മാറ്റിപ്പറയുന്നു..

“നീ ആലോചിക്കുന്നത് എന്തെന്ന് എനിക്ക് അറിയാം..എന്റെ നിവിയെ തേക്കാനൊന്നും എനിക്ക് പറ്റില്ല.അങ്ങനെ എങ്കിലും നിന്റെ മുടിഞ്ഞ ആദർശം മാറ്റിവെച്ച് നവമിയെ സ്നേഹിക്കട്ടെന്ന് കരുതി. ഇങ്ങനെയും ഒരുത്തൻ”

കലിപ്പ് മുഴുവനും അക്ഷര പറഞ്ഞു തീർത്തു.അഥർവ് കണ്ണുമിഴിച്ചങ്ങനെ നിന്നു.

“ഇന്ന് നവമിയോട് എല്ലാം തുറന്ന് പറഞ്ഞേക്കണം.ഇല്ലെങ്കിൽ ബാക്കി കൂടി ഞാൻ തരും” കലിപ്പ് മോഡിൽ അവൾ അവനെയും പിടിച്ചു വലിച്ച് പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു.

“ബുളളറ്റ് എടുക്കെടാ ശവി.ഇന്ന് നവിയുടെ വീട്ടിൽ ചെന്നാണെങ്കിലും പ്രൊപ്പോസൽ നടത്തിയേ മതിയാകൂ”

അക്ഷരയെ അനുസരിക്കാതെ തരമില്ല.ബുളളറ്റ് സ്റ്റാർട്ടായതും അവൾ ചാടിക്കയറി പിന്നിലിരുന്നു.വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ അവൻ വണ്ടി മുമ്പോട്ട് എടുത്തു…

💃💃💃💃💃💃💃💃💃💃💃💃💃💃💃

നവിയെ കയറ്റിയ കാറ് ഓടിക്കൊണ്ടിരുന്നു.മെയിൻ റോഡിലെത്താൻ കുറച്ചു ദൂരം മാത്രം. സന്തോഷത്തിലായിരുന്നു ധനേഷും കൂട്ടുകാരും.

ഇന്നത്തോടെ ചേച്ചിയുടെയും അനിയത്തിയുടെയും ശല്യം തീർക്കണം.നവിയെ കൊണ്ട് പോയി നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തണം.

അതുവെച്ച് നീതിയെയും വീഴ്ത്തണം.അവളുടെ രംഗങ്ങളും എടുത്തു കഴിഞ്ഞാൽ കൂടപ്പിറപ്പുകൾ എന്നും തനിക്ക് വഴങ്ങി തരും.രണ്ടിനെയും മാക്സിമം ചൂഷണം ചെയ്യണം.അവൻ ഒരുപാട് സന്തോഷിച്ചു…

പെട്ടെന്ന് മുമ്പിൽ എന്തോ കണ്ടതു പോലെ കാറ് സഡൻ ബ്രേക്കിട്ട് നിർത്തി.വാഹനം ഉലച്ചിലോടെ നിന്നു.

ധനുഷിനോടൊപ്പം ധനുവും ഷിബിനും മുന്നിലേക്ക് നോക്കി.ഏതോ ഒരുപെൺകുട്ടി സ്കൂട്ടർ കാറിനു മുമ്പിൽ വട്ടം വെച്ചിരിക്കുന്നു.

ഹെൽമറ്റ് ധരിച്ച ആളെ തിരിച്ചറിഞ്ഞതും ധനേഷ് കൂടുതൽ സന്തോഷിച്ചു..

“നീതി… ഒരുവെടിക്ക് രണ്ടു പക്ഷി..ചേച്ചിയും അനിയത്തിയും ഒരുമിച്ച് തന്റെ കൂടെ.അവനാകെ പൂത്തുലഞ്ഞു.ആ പെൺകുട്ടി ഹെൽമറ്റ് മാറ്റിയിരുന്നില്ല.

” അത് നീതിയാണ് അവളെ കൂടി പിടിച്ചു കയറ്റിക്കോ..” ധനേഷിന്റെ നിർദ്ദേശം ലഭിച്ചതോടെ അവർ പുറത്തേക്ക് ചാടിയിറങ്ങി നീതിയുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.

നവമി കാറിൽ ഉണ്ടെന്ന് നീതിയെ കണ്ടതോടെ അവർ മറന്നിരുന്നു.

നവമി ക്ലാസിന് മുമ്പിലൂടെ നടന്ന് പോകുന്നത് ഒരുമിന്നായം പോലെ നീതി കണ്ടിരുന്നു. ആ പോക്കിലെന്തോ പന്തികേട് തോന്നിയിരുന്നു.

മനസ് ഉറപ്പിച്ചു ക്ലാസിലിരിക്കാൻ കഴിഞ്ഞില്ല.ഇവിടെ നിന്ന് ഇറങ്ങാനായി ഒരു ബുദ്ധിപ്രയോഗിച്ചു.ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പ്രൊഫസറുടെ അടുത്ത് ചെന്നു.വയറിന്മേൽ കൈ എടുത്തു വെച്ചിരുന്നു.

അദ്ദേഹത്തിന് കാര്യം മനസിലായതിനാൽ ഒന്നും ചോദിച്ചില്ല.റെസ്റ്റ് റൂമിലേക്ക് പൊയ്ക്കോളൂന്ന് അനുമതി കൊടുത്തു.

നീതി നേരെ ചെന്നത് നവമിയുടെ ക്ലാസിലായിരുന്നു.അവർ ഫ്രീ ആയിരുന്നു. ഹൃദ്യയോട് ചെന്ന് അനിയത്തിയെ തിരക്കി.അവൾ എല്ലാം വിശദമായി പറഞ്ഞു.

“ഈശ്വരാ താൻ അക്ഷരയോട് വിവാഹം ഉറപ്പിച്ചെന്ന് പറഞ്ഞ് മറ്റൊരു ലക്ഷ്യം വെച്ചാണ്”

നവിക്ക് അഥർവിനെ ഇഷ്ടമാണ്. നീതിക്ക് അതറിയാം.അഥർവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അക്ഷര.

അവളോട് കല്യാണക്കാര്യം പറഞ്ഞാൽ അവന്റെ ചെവിയിൽ എത്തുമെന്ന് അറിയാം.അങ്ങനെ എങ്കിലും രണ്ടും കൂടി ഒന്നിക്കട്ടെന്ന് കരുതി .

ഇതിപ്പോൾ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതു പോലെയായി.

നവമി ഒറ്റക്ക് വീട്ടിലേക്ക് പോയതാണ് അറിഞ്ഞതോടെ നീതിയിലൊരു ഭീതിയുണർന്നു.ധനേഷ് പക പോക്കുവാനായി നടക്കുക്കയാണ്.

ഏത് സമയവും വിഷസർപ്പത്തെ പോലെ ചീറ്റുമെന്ന് ഉറപ്പാണ്. അവനെ ഭയന്നാണ് ഒറ്റക്ക് പോകുന്നതിൽ അവളെ വിലക്കിയത്.

നീതിക്ക് എന്തെന്നില്ലാത്ത ഭയം ഉടലെടുത്തു. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു. മനസ് അങ്ങനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

“ചേച്ചി ക്ലാസിലെ ഹിമയുടെ ആക്റ്റീവ വാങ്ങിത്തരാം‌.ചേച്ചിയൊന്ന് പോയിട്ട് വാ” നീതിയുടെ മനസ് അറിഞ്ഞതു പോലെ ഹൃദ്യ പറഞ്ഞു.

അവൾ ക്ലാസിൽ ചെന്ന് ഹിമയുടെ കയ്യിൽ നിന്ന് സ്കൂട്ടറിന്റെ ചാവി വാങ്ങി.നീതിക്ക് ടൂ വീലർ ഏതാണെന്ന് അറിയാത്തതിനാൽ അവളും കൂടെ ചെന്നു.

“ഞാനും കൂടി വരട്ടെ ചേച്ചി” നീതിയൊരു നിമിഷം ചിന്തിച്ചു. എന്തെങ്കിലും ആപത്ത് ഉണ്ടായാൽ ഹൃദയെ കൂടി ബാധിക്കും.അതിനാൽ അവളെ ഒഴിവാക്കി.

“സാരമില്ല ഞാൻ പെട്ടെന്ന് വരാം”

ഹൃദ്യയോട് യാത്ര ചോദിച്ചിട്ട് നീതി ആക്റ്റീവ മുന്നോട്ടു എടുത്തു. നല്ല സ്പീഡിലാണ് സ്കൂട്ടർ ഓടിച്ചത്.മനസിലാകെ ഭയമായിരുന്നു.

എങ്ങും നവിയെ കാണാത്തതിനാൽ വീട്ടിലേക്ക് പോകാമെന്ന് കരുതി.മെയിൻ റോഡിൽ നിന്ന് സ്കൂട്ടർ ഇടറോഡിലൂടെ വിട്ടു.അകലെ നിന്നൊരു കാറ് പാഞ്ഞടുത്തതും അവളിലൊരു ശങ്ക ഉണ്ടായി.

ധനേഷിന്റെ കാറ് തിരിച്ചറിഞ്ഞിരുന്നു ഇതിനകം.വെറുതെ തോന്നിയ സംശയത്തിലാണ് സ്കൂട്ടർ വട്ടം വെച്ചത്.കാറിനുള്ളിൽ നീതി കാണില്ലെന്ന് ഉറപ്പിച്ചെങ്കിലും സംശയം തീർക്കുന്നതാണ് നല്ലതെന്ന് തോന്നി.

തന്റെ നേരെ പാഞ്ഞടുക്കുന്ന ഷിബിനെയും ധനുവിന്റെയും കണ്ടതോടെ അവൾക്ക് ഏകദേശം കാര്യങ്ങൾ വ്യക്തമായി.

തോളിൽ ഭദ്രമായി കിടന്ന ബാഗിന്റെ സിബ് തുറന്നു കുപ്പി കയ്യിലെടുത്തു. സ്പ്രേ സൂക്ഷിക്കുന്നത് പോലൊരു കുപ്പി ആയിരുന്നു അത്.

കാറിന്റെ ഡോർ തുറക്കപ്പെടുന്ന ശബ്ദം കേട്ട് ധനേഷ് പിന്നിലേക്ക് തിരിഞ്ഞു.ഡോറ് തുറന്നു പുറത്ത് ഇറങ്ങിയ നവമിയെ കണ്ട് അവൻ ഞെട്ടി.

എടീ അലറിക്കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്ന് അവൻ ചാടിയിറങ്ങി നവിയെ തടയാൻ ശ്രമിച്ചു. പക്ഷേ നവമി നീതിക്ക് അടുത്ത് എത്തി കഴിഞ്ഞിരുന്നു.

ബാഗിൽ നിന്ന് കയ്യിലെടുത്ത കുപ്പി നീതി നവമിയുടെ അടുത്തേക്ക് എറിഞ്ഞ് കൊടുത്തു. കാരണം സ്പ്രേ ചെയ്യാൻ കഴിയും മുമ്പ് ഷിബിനും ധനുവും അവളെ പൊക്കിയെടുക്കാൻ ശ്രമിച്ചു.

“ഡീ ആ കുപ്പി എടുത്തു ധനേഷിന്റെ മുഖത്തും കണ്ണിലും സ്പ്രേ ചെയ്യ്.നിന്റെ ശരീരത്ത് വീഴരുത്” ചേച്ചി അനിയത്തിക്ക് മുന്നറിയിപ്പ് കൊടുത്തു.

എന്താണ് സംഭവിക്കുന്നതൊന്നും ആർക്കും മനസിലായില്ല.ചേച്ചി പറഞ്ഞത് പൂർണ്ണമായും പിടി കിട്ടിയില്ലെങ്കിലും നിലത്ത് കിടന്ന കുപ്പി കുനിഞ്ഞെടുത്തു.തന്നെ പിടിക്കാൻ എത്തിയ ധനുഷിന്റെ കണ്ണിലും മുഖത്തും നവമി ആ ദ്രാവകം സ്പ്രേ ചെയ്തു.

ചൂട് ദ്രാവകം കണ്ണിലും മുഖത്തും വീണതും ധനേഷ് അലറിക്കരഞ്ഞു.നീതിയെ വിട്ടിട്ട് ഷിബിനും ധനുവും അവനു സമീപം ചെന്നു. നവമി അവരെയും ലക്ഷ്യമാക്കി ചൂട് ദ്രാവകം സ്പ്രേ ചെയ്തു.

മുഖവും കണ്ണും വെന്ത് ഉരുകുന്നത് ധനേഷും കൂട്ടുകാരും അറിഞ്ഞു.

കണ്ണിന്റെ കാഴ്ച മങ്ങി അവർ അലറിക്കരഞ്ഞു. റോഡിലെ അലർച്ചയും ബഹളവും കേട്ട് സമീപമുള്ള നാട്ടുകാർ ഓടിവന്നു.നീതി എല്ലാം വിശദമായി അവരോട് പറഞ്ഞു.

“പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകാൻ വന്നതാണല്ലേ..നിനക്കൊക്കെ അങ്ങനെ വേണം” ഓടിക്കൂടിയവർ ഒന്നടങ്കം പറഞ്ഞു. നീതിയെയും നവമിയെയും അവർക്കെല്ലാവർക്കും അറിയാവുന്നതാണ്.

“ഇവന്മാർ കുറച്ചു സമയം കൂടി ഇവിടെ കിടക്കട്ടേ..നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ.. പോലീസുകാർ വന്നാലും ഞങ്ങൾ ഒന്നും കണ്ടില്ലന്നേ പറയൂ.ഇനിയഥവാ കേസായാലും പേടിക്കണ്ടാ.സ്വയരക്ഷക്ക് ചെയ്തതാണല്ലോ”

നാട്ടുകാർ അവരെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.അതിനു ശേഷം ധനേഷിന്റെ കാറിൽ നാട്ടുകാർ അവരെ ഹോസ്പിറ്റൽ എത്തിച്ചു.

വീട്ടിൽ എത്തിയട്ടും നീതിയുടെയും നവിയുടെയും നടുക്കം മാറിയിരുന്നില്ല.പതിവില്ലാതെ മക്കൾ വീട്ടിൽ എത്തിയപ്പോൾ രമണനും രാധയും അമ്പരന്നു.

നീതി ഒന്നും മറച്ചു വെക്കാതെ എല്ലാം പറഞ്ഞു. അതുകേട്ടതും രാധ പേടിച്ചു പോയി.

“നശിച്ചവളേ എല്ലാം നീയൊരുത്തി കാരണമാണ്” മൂത്തമകളെ പ്രാകിയതും രമണൻ ഭാര്യയുടെ നേരെ തിരിഞ്ഞു.

“നീ മിണ്ടരുത്” അയാളുടെ ആക്രോശത്തിൽ രാധ പിന്നെയൊന്നും മിണ്ടിയില്ല.

“എന്റെ മക്കളുടെ മാനം കവരാൻ വന്നവരെ ഇവർ പൂവിട്ട് പൂജിക്കണോ.മക്കളേ നിങ്ങൾ ചെയ്തതാണ് ശരി.അനുവാദമില്ലാതെ ഏതൊരുത്തനും ശരീരത്തിൽ കൈവെച്ചാൽ പ്രതികരിക്കണം.

മാനത്തിന് വിലയിട്ടാൽ അർഹിക്കുന്ന ശിക്ഷ കൊടുക്കണം.ഇതിനി കേസായാലും നിങ്ങളെ രക്ഷിക്കാനായി ഏതറ്റം വരെയും പോകാൻ അച്ഛൻ തയ്യാറാണ്.നിങ്ങൾ പേടിക്കണ്ടാ”

അച്ഛന്റെ വാക്കുകൾ അവർക്കൊരു മൃതസഞ്ജീവനി ആയിരുന്നു. അച്ഛാ തേങ്ങലോടെ നീതിയും നവമിയും അയാളുടെ ചുമലിലേക്ക് തലവെച്ചു.രമണൻ അഭിമാനപൂർവ്വം രണ്ടു മക്കളെയും ചേർത്തു പിടിച്ചു..

“ഇതുപോലെയുളള രണ്ടു പെണ്മക്കളുടെ അച്ഛനാകാൻ കഴിഞ്ഞതിൽ എനിക്ക് ഇന്ന് അഭിമാനം തോന്നുന്നു” സന്തോഷത്തോടെ അയാൾ പറഞ്ഞു…

“അച്ഛന്റെ മക്കളാകാൻ കഴിഞ്ഞതാണ് ഞങ്ങളുടെ പുണ്യം” നീതിയും നവമിയും ഒരേ സ്വരത്തിൽ പറഞ്ഞു.

രമണന്റെ മുഖം കൂടുതൽ തിളങ്ങി.രാധക്ക് പക്ഷേ ഭയമാണ് തോന്നിയത്.പെണ്മക്കളാണ്.

നാളെ മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവർ..കേസിൽ അകപ്പെട്ടാൽ നല്ലൊരു ജീവിതം അവർക്ക് ലഭിക്കില്ല.

അതാണ് കൂടുതൽ അവരെ അലട്ടിയത്.ഇങ്ങനെയുള്ള പ്രതിഭാസം ഒന്നു കൊണ്ട് മാത്രമാണ് പെണ്മക്കൾക്ക് അച്ഛൻ ഹീറോ ആകുന്നത്.നീതിയും നവമിയും ഓർത്തു.

അവരങ്ങനെ നിൽക്കുമ്പോഴാണ് പുറത്തൊരു ബുളളറ്റ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്.നീതിയും നവിയും ഒരുപോലെ നടുങ്ങി. ആരാണ് വന്നതെന്ന് അറിയാനായി അവർ വാതിക്കൽ വന്ന് നോക്കി..

“ബുളളറ്റിൽ നിന്ന് അഥർവും അക്ഷരയും ഇറങ്ങുന്നു….

നീതിയെയും നവിയെയും നോക്കി അക്ഷര ചിരിച്ചു.അഥർവിന്റെ മുഖം ഗൗരവത്തിലാണ്…

” ഇവരെന്താണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്…

മനസ്സിൽ ഉടലെടുത്ത സംശയത്തോടെ നീതിയും നവമിയും മുഖാമുഖം നോക്കി..

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

Comments are closed.