Saturday, April 27, 2024
Novel

പ്രണയവീചികൾ : ഭാഗം 26

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

തന്റെ മുൻപിൽ നിൽക്കുന്ന വേദിനെ കണ്ട് അവൾ ഞെട്ടി പിന്നോട്ട് മാറി.
എങ്കിലും തെല്ലൊരു ആശ്വാസം തേടിയവളുടെ മിഴികൾ ഗേറ്റിലേക്ക് പാഞ്ഞു.

സെക്യൂരിറ്റിയെ ആണ് നോക്കുന്നതെങ്കിൽ അയാളവിടെയില്ല.

വന്നത് ഈ വീട്ടിലെ ആളും അതിലുപരി എന്റെ അമ്മാവന്റെ വിശ്വസ്തനുമായതുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ തന്നെ അയാൾ പോയി.
കുറച്ച് സാധനം വേണമെന്ന് പറഞ്ഞു.

അത് വാങ്ങി അയാൾ വരാൻ ഒരു മണിക്കൂറോളം എടുക്കും.
അതിനുമുൻപ് വന്ന കാര്യം സാധിച്ച് എനിക്ക് മടങ്ങണം.

വാതിൽ കടന്നവൻ അകത്തേക്ക് കയറി.

ഇറങ്ങെടാ ഇവിടുന്ന്. ഇല്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും… അവൾ ഭീഷണിയെന്നോളം പറഞ്ഞു.

ഹഹഹ… നിന്റെ അച്ഛനും ഏട്ടനും ബാക്കിയുള്ളവരും ഇപ്പോൾ ടെക്സ്റ്റയിൽസിൽ കാണും.

പെണ്ണുങ്ങളല്ലേ അവരുടെ ഇഷ്ടങ്ങൾ നോക്കിയെടുത്ത് വരുമ്പോൾ സമയം ഒരുപാടാകും..
പിന്നെ ഞാനിന്ന് നിന്റെ കാമുകനെ കണ്ടിരുന്നു.

എന്നെ തളർത്താനാകാം അവൻ എന്നോടൊരു കാര്യം പറഞ്ഞു.

ഋതിക ഇപ്പോൾ സാരംഗിന്റെ ഭാര്യയാണെന്ന്… പല്ല് ഞെരിച്ചൊരു ചിരിയോടെ അവൻ അവളെ നോക്കി.

തന്റെ നെഞ്ചോട് കിടന്ന താലിമാല മുറുകെ പിടിച്ചുകൊണ്ട് അവൾ പിന്നോക്കം വേച്ചുപോയി.

പാടില്ല തളരാൻ പാടില്ല. ഇവന്റെ മുൻപിൽ തളരുന്നതിലും ഭേദം മരണമാണ്.
അവളുടെ മനസ്സിൽ സാരംഗിന്റെയും ഋഷിയുടെയും മുഖം തെളിഞ്ഞു വന്നു. കണ്ണുകൾ നീർമുത്തുകളാൽ തിളങ്ങി.

അവളുടെ മുഖഭാവം കേട്ടതെല്ലാം സത്യമെന്ന് വിളിച്ചോതുന്നവയായിരുന്നു.

അവൾക്ക് നേരെ പാഞ്ഞുചെന്നവൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.
തലയിൽ പൊതിഞ്ഞ ടവ്വൽ നിലത്തുവീണു.
വേദനകൊണ്ടവൾ മുഖം ചുളിച്ചു.

സത്യമാണോടീ അവൻ പറഞ്ഞത്. നീയെന്റേതാണ് എന്റെ മാത്രം. അവന്റെ താലി പോയിട്ട് നിഴൽപോലും നിന്നിൽ പതിയാൻ ഞാൻ അനുവദിക്കില്ല. കൊല്ലും ഞാനാ മോനെ… ഭ്രാന്തനെപ്പോലെ അവൻ അലറി.

എവിടെനിന്നോ വന്നൊരു ഊർജ്ജത്തിൽ ഇരുകൈകളും കൊണ്ടവനെ ആഞ്ഞുതള്ളി.

പെട്ടെന്നുണ്ടായ വീഴ്ചയിൽ അടിപതറി അവൻ ഡൈനിങ്ങ് ടേബിളിൽ തല തട്ടി വീണു
ചെറുതായി പൊട്ടിയ തലയിൽ കൈയമർത്തി വർദ്ധിച്ച കോപത്തോടെ അവനവളെ നോക്കി.

അതേടാ നീ കേട്ടതും അറിഞ്ഞതും എല്ലാം സത്യം തന്നെയാണ്.

ഞാൻ സാരംഗ് ചന്ദ്രശേഖറുടെ ഭാര്യയാണ്. അവന്റെ താലിയുടെ അവകാശി.. തന്റെ കഴുത്തിൽ കിടന്ന താലിമാലയുയർത്തി കൊണ്ടവൾ ഉറക്കെ അലറി.

സ്വർണ്ണത്തിൽ തീർത്ത ആലിലത്താലിയും അതിലെ സാരംഗ് എന്ന പേരും അവളുടെ മുഖത്തെ ഭാവവും അവന്റെ ഉള്ളിലെ രോഷവും പകയും പുറത്തേക്ക് വമിപ്പിക്കാൻ കാരണമായി.

പന്ന മോളേ.. എങ്ങനെ തോന്നിയെടീ നിനക്ക് അവന്റെ മുൻപിൽ തല കുനിക്കാൻ. ഇതെനിക്ക് ക്ഷമിക്കാൻ ആകില്ല.
എന്നെ തോൽപ്പിക്കൻ നോക്കുന്നല്ലേടീ.. അവനവളുടെ കവിളിൽ ആഞ്ഞടിച്ചു.

കറങ്ങി പോയവൾ ചുവരിൽ തട്ടി നിലത്തേക്ക് ഊർന്നുവീണു.

അവനവളുടെ മുൻപിലായി മുട്ട് കുത്തിയിരുന്നു.

നാടടക്കം വിവാഹം ക്ഷണിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ നീയെന്നെ അപമാനിക്കാൻ ശ്രമിക്കുകയാണല്ലേ… അവനവളുടെ കവിളിൽ കുത്തിപ്പിടിച്ച് പറഞ്ഞു.

അപമാനം… ത്ഫൂ.. അവളവന്റെ മുഖത്ത് തുപ്പി.

പതിനഞ്ചാം വയസ്സിൽ എന്നെ പിച്ചിച്ചീന്തിയപ്പോൾ..

നിന്റെ അടക്കി വയ്ക്കാൻ കഴിയാത്ത കാമം എന്നിൽ പെയ്തൊഴിച്ചപ്പോൾ…

കുടുംബക്കാരുടെയും കൂടപ്പിറപ്പിന്റെയും ജന്മം തന്നവരുടെയും മുൻപിൽ എന്നെ കുറ്റക്കാരിയാക്കി വേശ്യയ്ക്ക് സമമാക്കി നിർത്തിയപ്പോൾ ഞാനനുഭവിച്ച അപമാനം അതിൽ ഒരു ശതമാനമെങ്കിലും നീ അനുഭവിച്ചിട്ടുണ്ടോ.

ആറുവർഷമായി എന്റെ അച്ഛൻ എന്നെ സ്നേഹത്തോടൊന്ന് നോക്കിയിട്ട് ആ വേദന നിനക്കറിയാമോ.

ആറുവർഷമായി എന്നിൽ നിന്നും അകറ്റിയ എന്റെ കുടുംബം ആ വേദനയുടെ ആഴം നിനക്ക് മനസ്സിലാക്കാൻ കഴിയുമോ.. അവൾ ചോദ്യശരങ്ങൾ എയ്തു കൊണ്ടിരുന്നു.

ഇല്ലെടീ എനിക്കതൊന്നും അന്നും ഇന്നും ഇപ്പോഴും പ്രശ്നമല്ല. എനിക്ക് വേണ്ടത് നിന്നെയാണ്.
അത് നൂറാവർത്തി നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ.

എനിക്കറിയില്ല എന്തുകൊണ്ടാണ് അടങ്ങാത്ത മോഹമായി നീയെന്നിൽ നിറഞ്ഞു നിൽക്കുന്നതെന്ന്.

ഒരിക്കൽ അറിഞ്ഞിട്ടും മാധുര്യം നഷ്ട്ടമാകാത്ത മധുരക്കനിയാണ് നീ.

അന്ന് മുതലിന്നുവരെ ആരും ഒന്നുമറിയാതെ ഇതുവരെ എത്തിക്കാൻ ആകുമെങ്കിൽ വിവാഹം നടത്താനും എനിക്ക് കഴിയും.

പക്ഷേ നിന്റെയീ അഹങ്കാരം അതിനി വേണ്ട. എന്നെ ഇത്രയും അപമാനിച്ചിട്ട് നീ സന്തോഷിക്കേണ്ട.

നിന്നെ എന്റേതാക്കിയിട്ട് ഞാൻ പോകുന്നത് അവന്റെ അടുത്തേക്കാണ്. അവനെ കൊല്ലാൻ. അതുകഴിഞ്ഞ് നിന്റെ കഴുത്തിൽ വേദിന്റെ താലി വീഴുന്നതിന് തടസ്സമില്ലല്ലോ..

അവൻ കെട്ടിയ താലി ഇനി നിന്റെ കഴുത്തിൽ വേണ്ട… അവനവളുടെ കഴുത്തിലെ താലിയിൽ പിടി മുറുക്കി.

ഒരു കൈകൊണ്ട് താലിയിൽ കൈചേർത്തവൾ അവന്റെ കവിളിൽ അടിച്ചു.
പിടഞ്ഞെഴുന്നേറ്റ് ഓടാൻ നിൽക്കും മുൻപേ അവന്റെ പിടി അവളുടെ ദാവണിത്തുമ്പിൽ വീണിരുന്നു.

അവനത് വലിച്ചെടുത്തപ്പോൾ ഇരുകൈകളും മാറിൽ പിണച്ചവൾ പിന്നോക്കം മാറി വല്ലാത്തൊരു ആവേശത്തോടെ അവന്റെ കണ്ണുകൾ അവളുടെ ശരീരമാകെ ഓടി നടന്നു.

വാതിൽ കടന്ന് പുറത്തേക്ക് ഓടാൻ നിന്നവളെ പുഷ്പം പോലെ തോളിലിട്ട് അവൻ മുകളിലേക്കുള്ള പടവ് കയറാൻ തുടങ്ങി.

കൈകൾ കൊണ്ടവൾ അവന്റെ ചുമലിൽ അടിച്ചു കൊണ്ടേയിരുന്നു.
അവളുടെ പിടച്ചിൽ അവന്റെ ആവേശം വർധിപ്പിച്ചതേയുള്ളൂ.

ആഹ്.. അലർച്ചയോടെ അവൻ അവളെ നിലത്തേക്കിട്ടു.
അവളുടെ കീരിപ്പല്ല് അമർന്ന ചുമലിൽ അവൻ അമർത്തി തടവി.

വലിയൊരു തെറിയുമായി മുന്നോട്ട് അവളെ പിടിക്കാൻ പോയവൻ തെറിച്ചു പിന്നോട്ട് വീണു.

ഓടിയിറങ്ങാൻ പോയ ഋതു ആരുടെയോ മാറിൽ വീണിരുന്നു.

തനിക്ക് പരിചിതമായ വിയർപ്പിന്റെ ഗന്ധമവളുടെ നാസാരന്ധ്രങ്ങളിലൂടെ കടന്നുപോയി.
അവ തിരിച്ചറിഞ്ഞെന്നപോലെ അവളവനെ ആഞ്ഞു പുൽകി.

ചേട്ടൻ താമസിച്ചില്ലല്ലോ.. ചെറുചിരിയോടെ മുന്നിൽ നിൽക്കുന്ന സാരംഗിന്റെ കവിളിലേക്ക് ആഞ്ഞടിച്ചു കൊണ്ടവൾ വീണ്ടുമവനെ ആലിംഗനം ചെയ്തു.

ചിരിയോടെ അവനവളെ ചേർത്തു പിടിച്ചു.

കോപത്തോടെ വേദ് എഴുന്നേറ്റു വന്നു.

ടാ.. ചീത്ത വിളിച്ചുകൊണ്ട് അവൻ സാരംഗിനെ കോളറിൽ പിടിച്ചു.

എന്റെ പെണ്ണിനെ തന്നെ നിനക്ക് വേണമല്ലേ. എന്റെ എച്ചിലുതന്നെ തിന്നണമെന്ന് നിനക്കെന്താടാ ഇത്ര വാശി.

കഴിഞ്ഞ കുറേ വർഷമായി എല്ലാവരുടെയും മുൻപിൽ അഭിനയിച്ചും ഇവളെ നോട്ടമിട്ടും നടക്കുന്നതാണ് ഞാൻ.

വിവാഹം വരെ കൊണ്ടെത്തിക്കാൻ എനിക്ക് കഴിഞ്ഞു. അത് തകർക്കാൻ ശ്രമിച്ച നീയിനി ജീവനോടെ വേണ്ട.

കൈയിലിരുന്ന ദാവണി അവൾക്ക് നീട്ടിക്കൊണ്ട് സാരംഗ് വേദിന്റെ കൈകൾ ബലമായി വിടുവിച്ചു.

ഇരുകൈകളും കൊണ്ടവന്റെ കവിളിൽ ഇടിച്ചു. രക്തത്തിന്റെ കനത്തച്ചുവ അവൻ വായിലറിഞ്ഞു.

വേദിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചവൻ താഴേക്ക് തള്ളി.
പടവുകളിലൂടെ ഉരുണ്ടുകൊണ്ടവൻ ആരുടെയോ കാൽക്കൽ വീണു.

മുൻപിൽ കനലുകൾ ജ്വലിക്കുന്ന മിഴികളുമായി ഋഷി.

എന്ത് ചെയ്യണമെന്നറിയാതെ അവൻ പിടഞ്ഞെഴുന്നേറ്റു.
വീണതിന്റെ വേദന അവിടവിടെ അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു.

നിന്റെ പെങ്ങൾ ആരുമില്ലാത്ത നേരത്ത് വിളിച്ചു കയറ്റിയത് കണ്ടോ അവളുടെ മറ്റവനെ.
അതെങ്ങനെയാ പണ്ടും അതാണല്ലോ ശീലം.

ഇവളെയൊക്കെ എടുത്ത് തലയിൽ വയ്ക്കാൻ പോയ എനിക്കിത് തന്നെ വേണം.. അവന്റെ സ്വരത്തിൽ അമർഷം നിറഞ്ഞുനിന്നിരുന്നു.

അടുത്തനിമിഷം അവനെ തിരിച്ചു നിർത്തി കവിളിൽ അടിച്ചിരുന്നു.

തന്റെ മുൻപിൽ നിൽക്കുന്നവരെ കണ്ട് വേദ് ഞെട്ടി.
കുടുംബക്കാരെല്ലാം മുൻപിൽ നിൽക്കുന്നു.
തന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ശ്രീദേവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

കൈകുടഞ്ഞ് തന്റെ മുൻപിൽ നന്ദൻ നിൽക്കുന്നു.

കള്ള നായെ.. കൂടെ നിന്ന് ചതിക്കുകയായിരുന്നല്ലേടാ.

എന്റെ പൊന്നുമോളെ പിച്ചിയെറിഞ്ഞിട്ട് എല്ലാവരുടെയും മുൻപിൽ ത്യാഗിയായി അഭിനയിച്ചു ഫലിപ്പിക്കുകയായിരുന്നല്ലേ… വീണ്ടുമയാളുടെ കൈകൾ ഉയർന്നുതാഴ്ന്നു.

എല്ലാം എല്ലാവരും അറിഞ്ഞിരിക്കുന്നു. അവന് അപമാനം കൊണ്ട് തൊലി ഉരിഞ്ഞുപോകുന്നതുപോലെ തോന്നി.
ഋതു നേരത്തെ പറഞ്ഞ വാക്കുകൾ അവന്റെ കർണ്ണപടങ്ങളിൽ മുഴങ്ങിക്കേട്ടു.

അവൾ അന്ന് അനുഭവിച്ച അപമാനത്തിന്റെ ആഴം അപ്പോഴവൻ അനുഭവിച്ച് അറിയുകയായിരുന്നു. കാലം കണക്ക് പറയുമെന്നാരോ ഉള്ളിലിരുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

അപമാനം കാരണം ആ ശിരസ്സ് താഴ്ന്നിരുന്നു.

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25