Wednesday, September 18, 2024
Novel

നിഴൽ പോലെ : ഭാഗം 1

എഴുത്തുകാരി: അമ്മു അമ്മൂസ്‌


പ്രഭാത രശ്മികൾ മുറിയിലേക്ക് എത്തിച്ചേരുന്നതൊന്നും അറിയാതെ ഗാഢനിദ്രയിലാണ് നമ്മുടെ നായിക.

ഫോണിൽ നിന്നും alarm സൗണ്ട് കെട്ട് അവൾ കണ്ണ് തുറക്കാതെ കട്ടിലിൽ തപ്പാൻ തുടങ്ങി. കുറച്ചു നേരം ശ്രെമിച്ചിട്ടും കിട്ടുന്നില്ല.

ഒടുവിൽ സഹികെട്ടു കണ്ണ് തുറന്നു നോക്കിയപ്പോളാണ് അറിഞ്ഞത് ഫോൺ തറയിൽ വീണ് കിടന്നായിരുന്നു ഉറക്കം മുഴുവൻ കളഞ്ഞത്.

Alarm ഓഫ്‌ ചെയ്ത ശേഷം whatsapp എടുത്ത് ചെകുത്താൻ എന്ന് സേവ് ചെയ്തിരിക്കുന്ന contact എടുത്തു.

“എന്റെ പൊന്നു ചെകുത്താനെ എന്നേ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ ജോലി ചെയ്തു മനുഷ്യൻ മടുത്തു.

രാത്രി രണ്ട് മണി ആകുമ്പോള ഒന്നുറങ്ങുന്നേ. ശ്വാസം വിടാൻ പോലും സമയം തരില്ല.

എന്നെങ്കിലും ഒരു ദിവസം എന്റെ കൈയിൽ കിട്ടും അന്ന് നോക്കിക്കോ എന്നോട് ഈ ചെയ്യുന്നതിനെല്ലാം പ്രായശ്ചിത്തം ചെയ്യിക്കും ഞാൻ”.

വീണ്ടും ആ ഫോട്ടോയിൽ നോക്കി ഇരുന്നിട്ട് സമയം നോക്കിയ അവളുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്കായി…”ഈശ്വരാ ഏഴരയായോ ഇന്നാ ചെകുത്താൻ എന്നേ കൊല്ലും”.

വെപ്രാളപ്പെട്ട് അവൾ വാഷ്‌റൂമിലേക്ക് ഓടി.

ഇതാണ് നമ്മുടെ നായിക. മാളവിക മോഹൻ എന്ന മാളു. ഗവണ്മെന്റ് ഉദ്യോഗസ്ഥരായ മോഹന്റെയും ദിവ്യയുടെയും ഇളയ മകൾ. മൂത്തത് മനീഷ് മോഹൻ, നാട്ടിൽ ഇല്ല വിദേശത്താണ് താമസം.

മാളു ഒരു multinational കമ്പനിയുടെ എംഡി യുടെ പേർസണൽ സെക്രട്ടറിയാണ്. ആ എംഡി ആണ് അവൾ നേരത്തെ പറഞ്ഞ ചെകുത്താൻ. വേറെ ആരും ഇട്ട പേരല്ല മാളു തന്നെ ഇട്ട പേരാണ്.

അപ്പോൾ നിങ്ങൾ വിചാരിക്കും കൊടുക്കുന്ന പണികൾ കാരണം ഇട്ട പേരാണെന്ന്. അതൊന്നും അല്ല പ്രേമനൈരാശ്യത്തിന്റെ പുറത്തിട്ട പേരാ.

ചെകുത്താൻ അല്ലാതെ ലോകത്തിൽ ആരെങ്കിലും ഒരു സുന്ദരി കൊച്ചു ഇത്രേം വർഷങ്ങൾ കൊണ്ട് പുറകേ നടന്നു ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് മൈൻഡ് പോലും ചെയ്യാതിരിക്കുമോ.

ഒന്നും രണ്ടും അല്ല 8 വർഷം കൊണ്ട് പ്രേമിക്കുന്ന ആളാ.

ഗൗതം വാസുദേവ്. ബിസ്സിനെസ്സ് മാൻ ആയ വാസുദേവന്റെയും വീട്ടമ്മയായ ബീനയുടെയും ഒരേയൊരു മകൻ.

ഒറ്റ മകൻ ആയത് കൊണ്ട് തന്നെ വാസുദേവന്റെ ബിസ്സിനെസ്സ് നോക്കി നടത്തുന്നത് ഗൗതം ആണ്.

നമ്മുടെ നായിക ആദ്യമായി ഗൗതമിനെ കാണുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ. മോഹന് ട്രാൻസ്ഫർ കിട്ടി ഈ നാട്ടിലേക്ക് വന്നതായിരുന്നു അവർ.

അപ്പോഴാണ് ദിവ്യയുടെ അടുത്ത കൂട്ടുകാരിയായ ബീനയെ വീണ്ടും കണ്ടു മുട്ടുന്നത്.

അങ്ങനെ ബീനയുടെ വീട്ടിൽ എത്തിയപ്പോൾ ആണ് നമ്മുടെ നായിക പ്ലസ് വൺ വിദ്യാർത്ഥി ആയ ഗൗതമിനെ കാണുന്നത്.

തലേ ദിവസം ടീവിയിൽ ഗജിനിയും കണ്ടിരുന്നു കരഞ്ഞിട്ട് അതിന്റെ ഹാങ്ങ്‌ ഓവർ മാറി വരുന്നേ ഉള്ളായിരുന്നു. അപ്പോളാണ് സഞ്ജയ്‌ രാമസ്വാമി ലുക്കിൽ ഒരു ചെക്കൻ. കണ്ടപ്പോ തന്നെ ലവ് at ഫസ്റ്റ് sight.

പക്ഷേ പറഞ്ഞില്ല. വേറൊന്നും കൊണ്ടല്ല പേടിച്ചിട്ടാ. കാരണം സ്കൂൾ ട്രാൻസ്ഫർ വഴി മനീഷിനെയും ഗൗതമിന്റെ ക്ലാസ്സിൽ തന്നെ ചേർത്തു. ചേട്ടന്റെ കൂട്ടുകാരനെ പ്രേമിക്കുന്നു എന്ന് പറയാൻ ഉള്ള ധൈര്യം ഇല്ലാത്ത കാരണം പറഞ്ഞില്ല.

ഒടുവിൽ കഷ്ടപ്പെട്ട് 3 വർഷം കൊണ്ട് ധൈര്യം ഉണ്ടാക്കി propose ചെയ്യാൻ ചെന്നപ്പോൾ ആണറിഞ്ഞത് അങ്ങേർക്കു വേറെ പ്രണയം ഉണ്ടെന്ന്.

കൂടെ പഠിക്കുന്ന ശാലിനി . പിന്നെ കരഞ്ഞു പനിയും പിടിപ്പിച്ചു കുറേ നാൾ കിടന്നു.

അതൊക്ക മാറി പിന്നെയും ഓക്കേ ആയി വരുമ്പോൾ അറിഞ്ഞു ശാലിനി പുള്ളിയെ നൈസ് ആയി തേച്ചെന്ന്.

അതോടെ കുഴിച്ചു മൂടിയ പ്രേമം ഒക്കെ കുഴി മാന്തി പുറത്തേക്ക് വന്നു.

പൂർവാധികം ശക്തിയോടെ propose ചെയ്യാൻ ചെന്നപ്പോളേക്ക് ആൾ നാടും വീടും വിട്ട് വിദേശത്തേക്ക് പോയി. ഒരു തരം ഒളിച്ചോട്ടം. തിരിച്ചു വന്നതാവട്ടെ സ്ത്രീവിരോധി ആയി.

അന്ന് മുതൽ ഇന്ന് വരെ പല തവണ propose ചെയ്തു. എവിടുന്ന്…… ആട്ടി ഓടിച്ചു വിടും. ബീനാമ്മയെ സോപ്പിട്ടു കമ്പനിയിൽ വരെ കേറി പറ്റി. എന്നിട്ടും ഒരു രക്ഷേം ഇല്ല

പ്രേമിക്കുന്ന ആളിന്റെ പേരു ആരെങ്കിലും ചെകുത്താൻ എന്നിടുമോ എന്നല്ലേ ആലോചിക്കുന്നേ അതിന്റെ പിറകിൽ ഒരു കഥയുണ്ട്.

നമ്മുടെ നായിക propose ചെയ്യാൻ കാത്തിരുന്നപ്പോൾ ആണല്ലോ നായകൻ പ്രേമനൈരാശ്യം കാരണം നാട് വിട്ട് വിദേശത്ത് പഠിക്കാൻ പോകുന്നത്. അത് കൊണ്ട് മാളു എന്ത് ചെയ്തു ചെക്കൻ വന്നതിന്റെ പിറ്റേ ദിവസം കേറിയങ്ങ് propose ചെയ്തു.

കൈയോടെ സമ്മാനവും കൈപ്പറ്റി. അടിച്ചു കരണം പൊളിച്ചു. ഈ കാര്യത്തിന് അടി കിട്ടി എന്നെങ്ങാനും വീട്ടിൽ അറിഞ്ഞാൽ അപ്പുറത്തെ കരണത്തും അടി കിട്ടും എന്ന് ഉറപ്പായതുകൊണ്ട് ആരോടും പറഞ്ഞില്ല.

പല്ലൊരെണ്ണം പോയത് മിച്ചം. അന്ന് സേവ് ചെയ്ത പേരാണ് ചെകുത്താൻ എന്ന്. ഇനി തന്നോട് ഐ ലവ് യൂ പറയാതെ ആ പേരു മാറ്റി സേവ് ചെയ്യില്ല എന്ന് ദൃഢപ്രതിഞ്ജയും എടുത്തു.

അതിനു ശേഷം propose ചെയ്യുമ്പോൾ മിനിമം 2 മീറ്റർ ഡിസ്റ്റൻസ് ഇട്ടിട്ടേ പറയാറുള്ളൂ. പല്ല് പോകാതെ നോക്കണമല്ലോ.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മാളു വാച്ചിൽ നോക്കിക്കൊണ്ട് അകത്തേക്ക് ഓടി കയറി. “ഈശ്വര അര മണിക്കൂർ ലേറ്റ് ആയി. ഇന്ന് മിക്കവാറും എന്റെ അടിയന്തിരം നടത്തും അങ്ങേരു. സ്കൂട്ടി ക്ക് കേടാവാൻ കണ്ട ഒരു നേരം”.

ഓരോന്നും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിയ അവൾ എന്തിലോ തട്ടി നിന്നു. ആ ഹൃദയതാളം പരിചിതമായത് കൊണ്ട് ആരാണെന്ന് നല്ലോണം അറിയാമായിരുന്നു.

മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ദേഷ്യത്താൽ വിറച്ചുകൊണ്ട് തന്നെ നോക്കുന്ന ആ മുഖവും ചുവപ്പ് തെളിയുന്ന കണ്ണുകളുമാണ്. “സബാഷ്.” അവൾ മനസ്സിൽ പറഞ്ഞു.

അവൾ പെട്ടെന്ന് തന്നെ പിടഞ്ഞു മാറി നിന്നു. അല്ലെങ്കിൽ പിന്നെ ദേഹത്ത് തോട്ടു എന്നും പറഞ്ഞു കൂടി ആയിരിക്കും.

തുടരും….