Monday, November 18, 2024
Novel

നീർക്കുമിളകൾ : ഭാഗം 21

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ഒരാഴ്ച മാത്രം ദിവസങ്ങൾ ബാക്കിനിൽക്കെ വീണയെ എയർ പോർട്ടിൽ നിന്ന് വിളിക്കാൻ ശരത്ത് തന്നെ നേരിട്ട് ചെന്നു…..

എയർപോർട്ടിൽ വീണയെ കാത്തിരുന്നു… വീണയുടെ കൂടെ ഒരാളെ കൂടെ കണ്ടതും ശരത്തിന്റെ മുഖഭാവം മാറി…..

വീണയോടു ചേർന്നു നടന്നു വരുന്ന ചെറുപ്പക്കാരന്റെ നേർക്ക് നിന്ന് നോട്ടം അവന് മാറ്റാനായില്ല…..

തന്റെ നേർക്കാണ് ശരത്തിന്റെ നോട്ടം എന്നറിഞ്ഞതും ആ ചെറുപ്പക്കാരൻ അവനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു…..

വീണ ശരത്തിനരികിൽ വന്നു……

” ശരത്തേട്ടാ ഇത് അജയ്… എന്റെ കൂടെ കോളേജിൽ ഉണ്ടാരുന്നു…. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ കൂടിയാട്ടോ…. “വീണ ആ ചെറുപ്പക്കാരനെ ശരത്തിന് പരിചയപ്പെടുത്തി….

“ഇo സന്തോഷം… വരു പോകാം….” ശരത്ത് മനസ്സിലെ ദുഃഖം മുഖത്ത് നിന്നൊളിപ്പിച്ച് തിരിഞ്ഞ് നടന്നു…

കാറിനടുത്ത് എത്തിയതും ഡിക്കി തുറന്ന് വീണയുടെ ബാഗ് എടുത്ത് വച്ചു…

വീണ അജയുടെ ബാഗും നിർബന്ധപൂർവ്വം പിടിച്ചു വാങ്ങി ഡിക്കിയിൽ വച്ചു…

വീണ കണ്ണുകൾ ഇടയ്ക്കിടെ ശരത്തിനെ തേടിചെല്ലുന്നുണ്ടായിരുന്നു..

തറവാട്ടിലേക്കുള്ള യാത്രയിലുടനീളം ശരത്ത് മൗനം തുടർന്നു…

വീണ അത് ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിച്ചില്ല…. ഡ്രൈവിoഗിൽ ശ്രദ്ധിച്ചു….

” എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ… ഇന്നൊരു ദിവസം നിങ്ങളുടെ കൂടാൻ ഒരു ആഗ്രഹം.. ”

“.. അവിടുത്തെ മുത്തശ്ശിയുടെ കൈയ്യിൽ നിന്ന് ഒരുപാട് കഴിച്ചിട്ടുള്ളതാ…”… ഒന്ന് കാണണം അത്രേയുള്ളു” …

“വീണയുടെ അച്ഛനും എന്റെ അച്ഛനും കൂട്ടുകാരാ….”

” അത് പോലെ തന്നെ ഞങ്ങളും നല്ല കൂട്ടുകാരാ….. “..

.”. ഡിഗ്രി രണ്ടാo വർഷം വരെ ഞങ്ങൾ ഒരുമിച്ച് ഒരു കോളേജിൽ തന്നെയായിരുന്നു….. ”

” പിന്നെ അവർ പ്രൈവറ്റ് ആയി രജിസ്ട്രേർ ചെയ്തു പരീക്ഷയെഴുതേണ്ട സാഹചര്യമായി പോയി “..

” ഗിരിധർ എന്റെ അച്ഛന്റെ ഏട്ടന്റെ മകനാണ്….”

” ശരത്തിന്റെ പെങ്ങൾ വിവാഹം കഴിച്ച് വരുന്നത് ഞങ്ങളുടെ കുടുംബത്തിലേക്കാണ് “…..

..”പിന്നെ ഞാൻ തറവാട്ടിൽ വരുന്നതിൽ വിരോധമൊന്നുമില്ലല്ലോ…. ”..അജയ് പുഞ്ചിരിയോടെ ചോദിച്ചു…

”ഇം തീർച്ചയായും വരു… മുത്തശ്ശിക്കും സന്തോഷമാകും “…. പരിചയപ്പെട്ടതിൽ സന്തോഷം…. എന്ന് ശരത്ത് മറുപടി പറഞ്ഞു…

വീണ അജയിയോടു നല്ല അടുപ്പമുണ്ടെന്ന് ശരത്തിന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി….

ശരത്തും അജയിയും സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് വീണ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നു….

തറവാട്ടിലെത്തിയപ്പോഴേക്ക് അവർ രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു…

തറവാട്ടിൽ എത്തിയതും ശരത്ത് വീണയെ വിളിച്ചുണർത്തി….

അവൾ കണ്ണു തുറന്നു….. വേഗം ഡോർ തുറന്നു പുറത്തേക്കിറങ്ങി…..

തറവാട് മുഴുവൻ നല്ല മാറ്റങ്ങൾ….

മുറ്റം തിരിച്ച് കെട്ടി ഉരുളൻ കല്ലുകൾ ഇട്ടിരിക്കുന്നു….

ചുറ്റുമതിൽ ഉയർത്തി കെട്ടിയിരിക്കുന്നു…..

മുറ്റത്ത് മനോഹരമായ ഒരു ആമ്പൽ കുളവും അതിന് ചുറ്റിനും പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടവും….

മുറ്റത്തെ അമ്പലവും തുളസിത്തറയും പഴയ സ്ഥാനത്ത് നിലനിർത്തി കൊണ്ട് തന്നെ മുറ്റത്തിന്റെ ഒരു വശം പച്ചപ്പുല്ലുകൾ പിടിപ്പിച്ചിരിക്കുന്നു…..

അവളുടെ കണ്ണുകളിലെ അത്ഭുതഭാവം കണ്ടാസ്വദിക്കുകയായിരുന്നു ശരത്ത്….

അവൻ അവളുടെ അരികിലേക്ക് വന്നു നിന്നതും അവൾ മുഖം കുനിച്ചു നിന്നു…

“എന്താ ഞാനിവിടെ ഒരാളുണ്ട്…. റോമാൻസ് പിന്നെയാകാം ” അജയിയൂടെ ശബ്ദം കാതിൽ പതിഞ്ഞതും വീണയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

ശരത്ത് വീണയെ കൃത്രിമ ദേഷ്യത്തോടെ നോക്കി…..

അവന്റെ കണ്ണുകളിൽ ഇങ്ങനെയൊരു സുഹൃത്തിന്റെ വിവരം ഒരിക്കൽ പോലും പറഞ്ഞില്ലല്ലോ എന്ന പരിഭവം നിറഞ്ഞു നിന്നിരുന്നു….

” വന്നിട്ട് അവിടെ തന്നെ നിൽക്കുകയാണോ “മുത്തശ്ശി വിളിച്ചു….

അവർ മൂന്നു പേരും മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു…

മുത്തശ്ശി അവരെ സ്നേഹത്തോടെ സ്വീകരിച്ചു….

അജയിയെ കണ്ടതും മുത്തശ്ശിയുടെ മുഖം കൂടുതൽ പ്രസന്നമായി…..

” നീ ശ്രീയുടെ മകനല്ലെ അജയ് “.. എത്ര നാളായ് ഇങ്ങോട്ട് വന്നിട്ട് “… കയറി വാ “മുത്തശ്ശി എല്ലാരേയും അകത്തേക്കു വിളിച്ചു കൊണ്ടുപോയി…

പിന്നെ സന്തോഷത്തിന്റെ മേളമായിരുന്നു….

സിത്താര എല്ലാരിൽ നിന്നും മാറി നിന്നെങ്കിലും ശരത്ത് അവളെ ഒഴിവാക്കാതെ എല്ലാ ഷോപ്പിംഗിനും കൂടെ കൊണ്ടുപോയി…

ശരത്ത് കുടുംബത്തിലെ എല്ലാരെയും ഒരുപോലെ കൊണ്ടുപോകാൻ ആഗ്രഹിച്ചു…

. അതിൽ ഏറെ കുറെ വിജയിക്കുകയും ചെയ്തു….

ശരണ്യയുടെ വിവാഹം കഴിഞ്ഞ ഉടനെ സിത്താരയ്ക്കും ഇണങ്ങുന്ന ഒരാളെ കണ്ടു പിടിച്ച് വിവാഹം കഴിപ്പിച്ചയക്കണമെന്ന് അവൻ തീരുമാനിച്ചിരുന്നു…

. സിത്താരയുടെ അച്ഛൻ ജയിലിൽ ആയത് കൊണ്ട് ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് തന്റെ കടമ നിറവേറ്റണം….

ആരുമറിയാതെ അവൻ സിത്താരയ്ക്ക് വേണ്ടി പത്രത്തിൽ പരസ്യം കൊടുക്കുകയും ചെയ്തു…..

ഒരാഴ്ച കല്യാണത്തിന്റെ ഒരുക്കങ്ങളുടെ തിരക്ക് ആയത് കൊണ്ട് വീണയോട് ഒന്ന് സംസാരിക്കാൻ കൂടി സമയം കിട്ടിയില്ല…..

വീണയും ശരത്തിന്റെ തിരക്കുകൾ അറിയാവുന്നത് കൊണ്ട് ഓഫീസിലെ കാര്യങ്ങൾ നോക്കി നടത്തി…

സിത്താരയിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് അവൾ സന്തോഷത്തോടെ നോക്കി കണ്ടു….

നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ…. പാവം അവൾക്ക് സിത്താരയോട് സഹതാപം തോന്നി….

മനസ്സിലെ ആഗ്രഹങ്ങളെല്ലാം കുഴിച്ച് മൂടി അച്ഛന് വേണ്ടി പ്രതികാരം ചെയ്യാൻ ഇറങ്ങിയവൾ….

ശരത്തിന്റെ ഭാര്യയാവുന്നതിന് മുന്നേ എല്ലാരെയും നന്നാക്കിയാലെ ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ പറ്റു…

ശരണ്യയുടെ വിവാഹത്തിന് സ്വർണ്ണം എടുക്കാൻ പോയപ്പോൾ വീണയെയും വരാൻ പറഞ്ഞു….

ശരത്ത് ആരുമറിയാതെ വീണയ്ക്ക് ഒരു കുഞ്ഞു മാല വാങ്ങി…

ഹൃദയത്തിന്റെ ആകൃതിയിലുള്ള ലോക്കറ്റിനകത്ത് കുഞ്ഞു ഫോട്ടോ ഫ്രേയിം വയ്ക്കാൻ പറ്റുന്നത്….

ശരത്ത് ഇടയ്ക്ക് ഓഫീസിൽ ഫോട്ടോ എടുത്ത് കൊണ്ടുവന്നു….

മാലയുടെ ലോക്കറ്റിൽ പിടിപ്പിക്കാൻ കൊടുത്തു….

അത് പിന്നീടെ കിട്ടുകയുള്ളു എന്ന് പറഞ്ഞത് കൊണ്ട് ആ മാല വേറെ ബില്ലടിച്ചാൽ മതി രണ്ടു ദിവസം കഴിഞ്ഞ് വാങ്ങിക്കോളാമെന്ന് ശരത്ത് ജ്വല്ലറിയിൽ പറഞ്ഞു….

മുത്തശ്ശി വീണയ്ക്കും സിത്താരയ്ക്കുo രണ്ട് വളകളും ഒരോ നെക്ളേസും വാങ്ങി…

വീണ അവൾക്കായി ഒരു സെറ്റ് വെള്ള കല്ലു പതിപ്പിച്ച കമ്മൽ വാങ്ങി….

വീണ പ്രത്യേകം വാങ്ങിയതാന്നേൽകൂടി മുത്തശ്ശൻ എല്ലാത്തിനും ഒരു ബില്ലാക്കി തന്നാൽ മതി എന്ന് പറഞ്ഞു…

അദ്ദേഹത്തിന്റെ മനസ്സിൽ വീണ ശരത്തിന്റെ പെണ്ണാണെന്ന് തന്നെയാണ് …

അതു കൊണ്ട് അവൾക്കൊരു കുറവും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു….

വീണ വീണ്ടും ജോലിക്ക് കയറുമ്പോൾ മാലയുടെയും വളയുടെയും പൈസ കുറെശ്ശെയായി കൊടുക്കണം എന്ന് മനസ്സിൽ കരുതി…

ശരണ്യയും ഗിരിയും ചേർന്നാണ് അവർക്കുള്ള വിവാഹമോതിരം തിരഞ്ഞെടുത്തത്…..

ശരണ്യയുടെ മുഖത്തെ സന്തോഷം ശരത്ത് നോക്കി നിന്നു…

സിത്താരയുടെ മുഖത്തെ മൗനത്തിന് കാരണമെന്താണെന്നറിയാതെ അവന്റെ മനസ്സ് അസ്വസ്ഥമായി….

എല്ലാരും ജ്വല്ലറിയിൽ നിന്നറങ്ങി വന്ന വണ്ടികളിൽ കയറിയിലും സിത്താര കയറാതെ മാറി നിന്നു….

ശരത്തും അജയും മുൻപിൽ കയറി….

ശരണ്യയും വീണയും കയറിയിട്ടും സിത്താരയ്ക്ക് എന്തോ ഒരു മടി….

അവളുടെ മുഖം വിളറി വെളുത്തു…

അവൾ ആരെയോ ഭയപ്പെടുന്നത് പോലെ തോന്നി അവന്….
ശരത്ത് വണ്ടിയിൽ നിന്നിറങ്ങി സിത്താരയുടെ കൈയ്യിൽ പിടിച്ച് കാറിനകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു….

സിത്താര ശരണ്യയുടെ അടുത്തിരുന്നു…

ശരത്ത് ഡോർ അടച്ച് ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു….

“ഓഫീസിൽ ജോലിക്ക് അപേക്ഷ കൊടുത്തിട്ടുണ്ട് കേട്ടോ ”

“…. ഒരു വർഷത്തെ ജോലി പരിചയം വേണം എവിടെ ജോലിക്ക് കയറമെങ്കിലും.”

.. “ഇവിടാകുമ്പോൾ നല്ല ഒരു എക്സ്പീരിയൻസ് കിട്ടുമല്ലോ…”

“. . ഞാൻ വെറെ ഒരു കമ്പനിയിൽ കൊടുത്തിരുന്നു…. ”

“വീണയാ പറഞ്ഞത് ഇവിടെ കൊടുക്കാൻ…. ”

“ശരത്തിന് വിരോധമൊന്നുമില്ലേൽ ഞാൻ അപേക്ഷ ഓഫീസിൽ ഏൽപ്പിച്ചത് സ്വീകരിക്കാം… ”

“അല്ലെൽ സ്വീകരിക്കാതെയും ഇരിക്കാം… ”

“യോഗ്യത ഉണ്ട് എന്ന് തോന്നിയാൽ മാത്രം തന്നാൽ മതീട്ടോ..”

” ജോലി തന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ലാട്ടോ…. ”

“. ഇതല്ലെങ്കിൽ അടുത്ത കമ്പനിയിൽ ചേർന്നോളാം”….അജയ് പുഞ്ചിരിയോടെ പറഞ്ഞു..

“ജോലി തരാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ലടോ…. ഞാൻ മുത്തശ്ശനൊടു ഒന്നു പറഞ്ഞേക്കാം… “..

.” ഇന്ന് ഉച്ചയ്ക്ക് ഓഫീസിലേക്ക് പോര്…ശരണ്യയുടെ വിവാഹത്തിന് ഇനി രണ്ടു ദിവസമല്ലെയുള്ളു…. ”

“. ഓഫീസിൽ ഒരാളുടെ വീണയ്ക്ക് സഹായത്തിന് ഉള്ളത് നല്ലതാ…. “ശരത്ത് മറുപടി പറഞ്ഞു…

തറവാട്ടിൽ എത്തിയതും സിത്താരയും വീണയും ഓഫീസിലേക്ക് പോകാൻ ഒരുങ്ങാൻ പോയി…

ശരത്ത് മുത്തശ്ശന്റെ അരികിലേക്ക് അജയിയെ വിളിച്ചു കൊണ്ടുപോയി..

മുത്തശ്ശനും എതിർപ്പില്ലാത് കൊണ്ട് അവനെ ഇന്ന് തന്നെ ഓഫീസിൽ ജോയ്ൻ ചെയ്യാൻ പറഞ്ഞു….

വിവാഹ ഒരുക്കങ്ങളുടെ ഇടയിൽ ഓഫീസ് കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ല എന്ന് അവന് അറിയാം..

വീണയുള്ളത് കൊണ്ട് ശരത്ത് ഓഫീസിന്റെ ഭാഗത്തേക്കേ പോയില്ല…

അതിന്റെയിടയിൽ ഇളയ മുത്തശ്ശന് സുഖമില്ലാതെ വന്നു ആശുപത്രിയിലായി..

. സ്ട്രോക്ക് വന്നത് കൊണ്ട് ഇടത് വശത്തെ കൈയ്യും കാലും തളർന്നു പോയി

സിത്താരയ്ക്ക് ആശുപത്രിയിൽ നിൽക്കേണ്ടി വന്നു….

വീണ ആശുപത്രിയിലും പോയി അവിടുത്തെ കാര്യങ്ങളും അന്വഷിച്ചു പോരുന്നു…..

ശരത്ത് ജ്വല്ലറിയിൽ പോയി രണ്ടു പേരുടെയും ഫോട്ടോ പതിപ്പിച്ച ലോക്കറ്റോടു കൂടിയ മാല വാങ്ങി വന്നു..

അവന്റെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചു…

നാളെ അനിയത്തിക്കുട്ടിയുടെ വിവാഹമാണ്…

അവന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല…..

വീണയോട് ഒരു കാര്യം കൂടി ആവശ്യപ്പെടണം….

സിത്താരയുടെ വിവാഹം കഴിയുന്നത് വരെ കാത്തിരിക്കാൻ…..

അവൾക്കതിനും സന്തോഷമേയുണ്ടാവു…. ഇളയ മുത്തശ്ശൻ സുഖമില്ലാതായി….

സിത്താരയുടെ അച്ഛനും ജയിലിലായി….

അവളുടെ അച്ഛൻ ചെയ്ത തെറ്റിന് അവളെ മാറ്റിനിർത്താൻ പാടില്ല….

പാവം അവൾ ഒറ്റപ്പെട്ടു പോകും…

ഒറ്റപ്പെടലിന്റെ വേദന വീണയെ പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഇല്ല… മറ്റാരെക്കാളും അവൾക്കത് നന്നായി അറിയാം….
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ശരണ്യയുടെ വിവാഹ ദിവസം വെളുപ്പിനെ തിരക്കുകൾക്കിടയിലും ശരത്ത് വീണയുടെ മുറിയുടെ വാതിൽക്കൽ ചെന്ന് മുട്ടി…..

വീണ വാതിൽ തുറന്നതും ശരത്ത് അകത്തേക്ക് കയറി വാതിൽ ചാരി….

അവൾ ഒന്നൂടി കണ്ണുതിരുമി കണ്ണു തുറന്ന് നോക്കി…

– “എന്താ ശരത്തേട്ടാ…. ” അവൾ പരിഭ്രമത്തോടെ ചോദിച്ചു…

” നീ ഒന്ന് കണ്ണടച്ചേ.. എന്നിട്ട് ആ കൈ നീട്ടിക്കെ…. ” എന്ന് ശരത്ത് കുസൃതി ചിരിയോടെ പറഞ്ഞു…

” വല്ല ബോധവുമുണ്ടോ ഇന്ന് ശരണ്യയുടെ വിവാഹമാണ്…. ”

“എല്ലാ ബന്ധുക്കളും ഉണ്ട് വീട്ടിൽ ആരെങ്കിലും കണ്ടാൽ പ്രശ്നാകും “…

” ആരെങ്കിലും കാണുന്നതിന് മുന്നേ പോയ്ക്കേ…. ” വീണ ശബ്ദം താഴ്ത്തി പറഞ്ഞു…

“എനിക്ക് പ്രശ്നമൊന്നുമില്ല നീ എന്നെ വിളിച്ചു കയറ്റിയതാ എന്ന് പറഞ്ഞാൽ ഇവിടെ എല്ലാരും വിശ്വസിക്കും”…

” അപ്പോൾ നമ്മുടെ കാര്യം വേഗം എളുപ്പത്തിൽ നടക്കും..” അവനങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങി…

“അങ്ങനെയൊരവസ്ഥ വരുകയാണെങ്കിൽ ഞാനീ തറവാട്ടിൽ നിന്ന് എന്നന്നെക്കുമായി പടിയിടറങ്ങും ”

“… ചീത്ത പേര് കേൾപ്പിച്ചിട്ട് എനിക്ക് ഒന്നും നേടണ്ട “അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു….

“ഇനി കൂടുതൽ സംസാരിച്ചുകൊണ്ടിരുന്നാൽ എല്ലാരും എഴുന്നേൽക്കും….. ”

” ഇതാ ഇത് തരാനാ വന്നത് ” എന്ന് പറഞ്ഞ് ശരത്ത് പോക്കറ്റിൽ നിന്ന് മാലയെടുത്തു അവളുടെ വലത് കൈയ്യിൽ
കൊടുത്തു

“ഇതൊക്കെയെന്തിനാ ശരത്തേട്ടാ… മുത്തശ്ശി എനിക്ക് വാങ്ങി തന്നത് ഉണ്ടല്ലോ.. ” എന്ന് പറയുമ്പോൾ അവളുടെ ചുണ്ടി ചെറുചിരി വിടർന്നു…

” നീ അത് ശരിക്ക് നോക്ക് “… നിനക്ക് ഇഷ്ടാകും… “ശരത്ത് വീണയുടെ അടുത്തേക്ക് നടന്നു..

വീണ കൈയ്യിലുള്ള മാലയിലെ ഹൃദയത്തിന്റെ ആകൃതിയിലുള്ള ലോക്കറ്റ് തുറന്നതും അവളുടെ കരിമഷിയെഴുതിയ കണ്ണുകൾ വിടർന്നു…

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

അവൾ മുന്നോട്ട് വന്ന് ശരത്തിന്റെ നെഞ്ചോരം ചേർന്ന് നിന്നു….

” ഒത്തിരി ഇഷ്ടായി… ലോക്കറ്റിലുള്ളത് പോലെ നമ്മുക്കും ഒരുമിക്കാൻ കഴിഞ്ഞിരുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ “…. അവളുടെ ശബ്ദമിടറി…

” ഇങ്ങനെ നെഞ്ചോട് ചേർത്തു നിർത്തിക്കോളാo എന്റെ ഈ ആയുസ്സു മുഴുവനും.. വാക്ക് ” എന്നു പറഞ്ഞു ഇരുകൈകളും കൊണ്ടു അവളെ ഒന്നൂടി ചേർത്തു നിർത്തി….

ഒന്നു മൂളാനല്ലാതെ കൂടുതൽ എന്തൊക്കെയോ പറയാനാഗ്രഹിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടന്നു…

” ഇപ്പോൾ എന്നെ തല്ലാൻ തോന്നുന്നില്ലാല്ലോ അല്ലെ….” അവൻ പ്രണയത്തോടെ ചോദിച്ചു….

” ഉണ്ട്…കള്ളനാ നീ ” എന്ന് വീണ പറഞ്ഞതും ശരണ്യ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു…

വാതിൽ തുറന്നതും ശബ്ദം കേട്ടതും വീണ അവനിൽ നിന്ന് ഞെട്ടി മാറി…

ശരണ്യയുടെ കണ്ണു നിറഞ്ഞു വന്നു….

” അപ്പോൾ നിങ്ങൾ രണ്ടു പേരുo കൂടി മന: പൂർവ്വം എന്നിൽ നിന്ന് നിങ്ങളുടെ ഈ ലൈനടി മറച്ചു വച്ചതാ അല്ലെ “…

” എനിക്കിപ്പോൾ കല്യാണം കഴിക്കണ്ട… എനിക്ക് കുറച്ച് നാത്തൂൻ പോരൊക്കെ നടത്തണം വീണേച്ചിയോട് “…ശരണ്യ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു……

വീണ വല്ലാത്തൊരവസ്ഥയിലായി പോയി…

ശരണ്യയുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് മടി തോന്നി….

അവൾ മുഖം കുനിച്ച് നിന്നു….

അപ്പോഴാണ് ശരണ്യ വീണയുടെ കൈയ്യിലെ മാല ശ്രദ്ധിച്ചത്…

അവൾ വീണയുടെ അടുത്ത് വന്നു കൈയ്യിലെ മാല വാങ്ങി നോക്കി…

” അപ്പോൾ ഇവിടെ വരെയായി കാര്യങ്ങൾ അല്ലെ “…. ഞാനിത് മുത്തശ്ശന്റെ കയ്യിൽ കൊടുക്കട്ടെ പിന്നെ ഞാൻ കൂടുതൽ വിശദീകരിക്കണ്ടല്ലോ “…ശരണ്യ ഇത്തിരി കുസൃതിയോടെ പറയുമ്പോൾ വീണയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ അടർന്നുവീണു തുടങ്ങിയിരുന്നു…

വീണ മുഖമുയർത്തി നോക്കിയതേയില്ല..

ശരത്ത് പെട്ടെന്ന് ശരണ്യ കണ്ട് എന്ത് പറയണമെന്നറിയാതെ നിന്നു പോയ്…

കഴുത്തിൽ ഒരു തണുപ്പനുഭവപ്പെട്ടു..

എന്താണെന്ന് നോക്കിയപ്പോൾ ശരണ്യ വീണയുടെ കഴുത്തിൽ മാല അണിയിച്ചു കൊടുത്തിരുന്നു….

കവിളിൽ ഒരുമ്മയും നൽകി ശരണ്യ വീണയെ ചേർത്തു പിടിച്ചു…

” ന്റെ ശരത്തേട്ടൻ പാവാ…. ആർക്കു വേണ്ടിയും ഏട്ടനെ ഉപേക്ഷിച്ചു പോവല്ലേ.. ” ശരണ്യ അപേക്ഷാ സ്വരത്തിൽ പറഞ്ഞു…

” അതിന് വീണ എന്നെ വിട്ടിട്ട് എങ്ങും പോവില്ല… അഥവാ പോയാലും ഞാൻ പോയി പൊക്കിയെടുത്തു കൊണ്ടു വരില്ലേ “…ശരത്ത് ചിരിയോടെ പറഞ്ഞു..

അവൻ പറയുന്നത് കേട്ട് വീണ ചിരിക്കാൻ ശ്രമിച്ചു….

“വാ രാവിലെ കുളിച്ച് അമ്പലത്തിലൊക്കെ പോയിട്ട് വരണ്ടേ… ഒരുക്കാൻ ആളു വരും… ” വീണ ശരണ്യയുടെ കൈ പിടിച്ചു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…

അവളെ നിർബന്ധിച്ചു കുളിക്കാൻ കയറ്റി…..

മൂന്നാലു മണിക്കൂറിന് ശേഷം മുറ്റത്തെ അമ്പലത്തിന് മുന്നിൽ കെട്ടിയുയർത്തിയ സ്റ്റേജിൽ കല്യാണ മേളമുയർന്നു……

എല്ലാവരുടെയും അനുഗ്രഹത്തോടെ ഗിരി ശരണ്യയുടെ കഴുത്തിൽ താലിചാർത്തി….

.ശരണ്യയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് മകളെ പിരിയണമല്ലോ എന്ന വിഷമമുണ്ടെങ്കിലും അവൾക്ക് നല്ല ഒരു ജീവിതം കിട്ടി എന്ന ആശ്വാസമുണ്ടായിരുന്നു…..

റിസപ്ഷന്റെയും മറ്റും തിരക്കൊക്കെ കഴിഞ്ഞു മുന്നാലുദിവസo ആയപ്പോഴാണ് എല്ലാരും ഫ്രീയായത്….

തിരക്കിന്റെയിടയിലും സിത്താരയ്ക്ക് വരനു വേണ്ടി പത്രത്തിൽ പരസ്യം കൊടുത്തതിൽ വിളിച്ചവരിൽ നല്ലതെന്ന് തോന്നിയ കുറച്ച് പേരെ ശരത്ത് സെലക്ട് ചെയ്തു വച്ചു…

ആ വിവരം മുത്തശ്ശനോടും പറഞ്ഞു…..

അദ്ദേഹത്തിനും സന്തോഷം തന്നെ എന്നറിയിച്ചു….

ഇളയ മുത്തശ്ശനെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും ആരോഗ്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാത്തത് കൊണ്ട് ഹോം നഴ്സിനെ ഏർപ്പാടാക്കി സിത്താരയും ഓഫീസിൽ വന്നു തുടങ്ങി….

ശരത്ത് ചെക്കൻ കൂട്ടരുടെ വിവരങ്ങൾ കാണിക്കാൻ വേണ്ടി അവളുടെ ക്യാബിനിലേക്ക് പോയപ്പോൾ കണ്ടത് വീണയും അജയിയുടെയും മുൻപിൽ നിറക്കണ്ണുകളോടൊനിൽക്കുന്ന സിത്താരയെയാണ്…..

ശരത്തിനെ കണ്ടതും സിത്താരയുടെ കരച്ചിലിന്റെ ആക്കം കൂടി..

 

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20