Friday, April 12, 2024
Novel

മഴപോൽ : ഭാഗം 11

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

പെട്ടന്നാണ് പിറകിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടത്… തിരിഞ്ഞു നോക്കുമ്പോൾ കിച്ചു നിന്ന് ചിരിക്കുന്നതാണ് കണ്ടത്….
എന്തെ…??? ഗൗരി രണ്ട് പിരികവും ഉയർത്തി ചോദിച്ചു…..
നിന്റെ കയ്യിലിരിപ്പൊന്നും അവളുടെ അടുത്ത് പോകില്ലെന്റെ ഗൗരീ….
ഗൗരിയൊന്നു പല്ലുകാട്ടി നന്നായി ഇളിച്ചുകൊടുത്തു…. തിരിഞ്ഞ് അമ്മൂട്ടിയെ നോക്കിയപ്പോൾ അവൾ അവളുടേതായ ലോകത്ത് കളിച്ചിരിക്കുന്നതാണ് കണ്ടത്….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്താ നോക്കണേ…???
താനെന്റെ ഡാർക്ക്‌ ബ്ലൂ ഷർട്ട്‌ എടുത്ത് വച്ചിട്ടില്ലെടോ…?? കാണുന്നില്ലല്ലോ….
ഇങ്ങ് മാറിക്കെ ഞാനൊന്ന് നോക്കട്ടെ…
അവൾ ബാഗ് വാങ്ങി തുറന്ന് നോക്കാൻ തുടങ്ങി…. അവളുടെ തൊട്ടുപിറകിലായി അവനും ബാഗിലേക്ക് തന്നെ ശ്രദ്ധയൂന്നി….

ദേ കിടക്കുന്നു…..
ഷർട്ടെടുത്ത് തിരിഞ്ഞതും തൊട്ടുപിന്നിലായി അവൻ നില്കുന്നത് കണ്ട് പെട്ടന്ന് ഭയന്നു പിന്നോട്ട് തെന്നി വീഴാൻ പോയി ഗൗരി…..
കിച്ചു വീഴാതിരിക്കാനായി അവളുടെ ഇടുപ്പിൽ പിടിച്ചു വലിച്ചടുപ്പിച്ചു… തെന്നിമാറിയ സാരിക്കിടയിലൂടെ അവന്റെ കൈകൾ അവളുടെ നഗ്നമായ വയറിൽ അമർന്നതും അവളൊന്ന് പിടഞ്ഞു…. കണ്ണുകൾ തമ്മിൽ കോർത്തു… അവളുടെ കണ്ണുകളിലെ പിടപ്പ് കണ്ടതും അവന്റെ കൈകൾ ഒന്നുകൂടി ഇടുപ്പിൽ അമർന്നു… അധരങ്ങൾ തമ്മിലുള്ള അകലവും കുറഞ്ഞു വന്നുകൊണ്ടിരുന്നു…
കയ്യിലെടുത്തു പിടിച്ച ഷർട്ട്‌ നിലത്തേക്ക് വീണു…. ഒരു നിമിഷം മോളുണ്ടെന്ന് പോലും ഓർക്കാതെ അവര് അവര്ടേത് മാത്രമായ ലോകത്തിലേക്ക് പോയി…….
ഗൗരിയുടെ കൈകൾ കിച്ചുവിന്റെ പുറത്ത് ഉറച്ചുനിൽക്കാൻ ഒരു സ്ഥാനം തേടി അലഞ്ഞു…… ചുണ്ടുകൾ തമ്മിലുള്ള ദൂരം കുറഞ്ഞതും അവന്റെ നിശ്വാസം മുഖത്തു പതിച്ചതും…. പാതി കൂമ്പിയടഞ്ഞ കണ്ണുകളോടെ ഗൗരി പ്രണയപൂർവം കിച്ചുവിനെ ഒന്നുനോക്കി… അവനപ്പഴും വിറകൊള്ളുന്ന അവളുടെ ചുണ്ടുകളിലേക്കാണ് നോക്കികൊണ്ടിരുന്നത്….
ഗൗരി ഒന്നുകൂടി ചേർന്ന് നിന്നതും കിച്ചു ഇടുപ്പിലൂടെ ചേർത്തുപിടിച്ചവളെ ഒന്ന് ഉയർത്തി….

“കിച്ചുവേട്ടാ….. ” പതിഞ്ഞ സ്വരത്തിൽ അവനിൽ അലിഞ്ഞുചേരാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ അവൾ വിളിച്ചു…..

പെട്ടന്ന് സ്വബോധം കൈവന്നവനെപോലെ കിച്ചു അവളെ തള്ളിമാറ്റി…. ഗൗരിയാകെ വല്ലാതെയായി…എന്തോ വലിയ തെറ്റ് ചെയ്തവനെപോലെ തനിക്കുമുന്പിൽ തലകുമ്പിട്ടു നിൽക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ ഹൃദയം തകർന്നുപോയി….. ഉള്ളിലെ സങ്കടം മറച്ച് വച്ച് അവൾ നിലത്തേക്കിരുന്നു അവരുടെ ഇരുവരുടെയും കാലിനിടയിലായി വീണ് കിടക്കുന്ന ഷർട്ട്‌ എടുത്ത് കിച്ചുവിന് കൊടുത്തു…. ഷർട്ട്‌ വാങ്ങാതെ നിൽക്കുന്ന അവന്റെ കൈകൾ എടുത്തുയർത്തി അവളത് കൈവെള്ളയിൽ വച്ചുകൊടുത്തു…
തിരിഞ്ഞ് നടക്കുമ്പോൾ തന്റെ ഉള്ളിലെ സങ്കടം പുറത്തേക്ക് വരല്ലേന്ന് അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു…. അമ്മൂട്ടിടെ അടുത്ത് പോയി കുറച്ച് നേരം അവളെ ഇമവെട്ടാതെ നോക്കിയിരുന്നു…. പിന്നെ അവളെയുമെടുത്ത് റൂമിനു പുറത്തിറങ്ങി നിന്നു……. അമ്മൂട്ടി എന്തെല്ലാമൊക്കെയൊ പറയുന്നുണ്ട് ഗൗരിയതൊന്നും കേൾക്കുന്നുപോലും ഇല്ലായിരുന്നു എങ്കിലും നോട്ടം അവളിൽത്തന്നെ ആയിരുന്നുതാനും….

പെങ്ങളേ…. ശരണിന്റെ വിളികേട്ടപ്പോൾ അവള് അമ്മൂട്ടിയിൽ നിന്നും കണ്ണുകൾ പിൻവലിച്ച് അവനെയൊന്ന് നോക്കി…… ചുണ്ടിലൊരു നനുത്ത ചിരി വരുത്തിത്തീർത്തു…..

നിങ്ങൾ രണ്ടാളും ഇതെന്താ പുറത്ത് ബോസ്സ് മാറ്റി കഴിഞ്ഞില്ലേ…..???
ഇല്ലാന്നുള്ള അർത്ഥത്തിൽ ഗൗരിയൊന്നു തല ചലിപ്പിച്ചു….
എന്നാ പെങ്ങള് വാ… വണ്ടിയിൽ കേറിക്കോ അവൻ വന്നോളും അതും പറഞ്ഞു ഗൗരിയുടെ കയ്യിലിരുന്ന അമ്മൂട്ടിയെ അവൻ എടുത്തു….
ഞാൻ വരാം നിങ്ങൾ നടന്നോ… ഗൗരി നേർത്ത സ്വരത്തിൽ പറഞ്ഞു….
ഓഹോ പതി പരമേശ്വരന്റെ കൂടെയേ വരൂ അല്ലേ…?? ശരൺ കളിയായി ചോദിച്ചു…
അതിനും ഒട്ടും തെളിച്ചമില്ലാത്ത ചിരിയായിരുന്നു മറുപടി….
നടക്കട്ടെ രണ്ടും കൂടെ വേഗം അങ്ങ് എത്തിയേക്ക് അതും പറഞ്ഞു ശരൺ മോളെയും കൊണ്ട് നടന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കുറച്ചുനേരം ഡോറിൽ മുട്ടണോ വേണ്ടയോ എന്ന സംശയത്തിൽ നിന്നു ഗൗരി…
പിന്നീട് സാവധാനത്തിൽ ഡോർ തുറന്നു….

പ്രിയാ… ഐ ആം സോറി…. പെട്ടന്ന് ഒരു നിമിഷം ഞാൻ നിന്നെ മറന്നുപോയി മോളെ… എന്തോ ഞാൻ എന്തിനങ്ങനെ ചെയ്തു…?? അറിയില്ല പ്രിയ എനിക്ക്… ഒരു നിമിഷം ചിന്താശേഷി നഷ്ടപെട്ടവനെപ്പോലായി…. നിനക്കെന്നോട് ദേഷ്യമായിരിക്കുമല്ലേ…? ഇനിയൊരിക്കലും ഞാൻ ഇങ്ങനൊന്നും ചെയ്യില്ല മോളെ നീ നിന്റെ കിച്ചുവേട്ടനോട് ക്ഷമിക്കണേടി… മൊബൈലിൽ പ്രിയയുടെ ഫോട്ടോയിൽ അവൻ ചുണ്ടുകൾ അമർത്തി ചുംബിച്ചു……

ഒരു നിമിഷം ഗൗരി സ്തംഭിച്ചുനിന്നു… നിന്നിടത്തുനിന്ന് അനങ്ങാനായില്ലവൾക്ക്… തന്നെയൊന്ന് ചേർത്ത് പിടിച്ചത് അദ്ദേഹത്തെ ഇത്രമാത്രം വേദനിപ്പിച്ചെന്ന് മനസിലാക്കിയപ്പോൾ അവൾക്ക് സമനില നഷ്ടപെടുന്നതുപോലെ തോന്നി….
തിരികെ നടന്ന് ട്രാവലറിൽ കയറി…. ഒഴിഞ്ഞു കിടന്ന വിന്ഡോ സീറ്റിലായി ചെന്നിരുന്നു… അമ്മൂട്ടി വന്ന് മടിയിലിരുന്നതും ഭ്രാന്തമായ ആവേശത്തോടെ അവൾ അമ്മൂട്ടിയെ തുരുതുരെ ചുംബിച്ചു…ശേഷം നെഞ്ചിലേക്ക് ചേർത്തുപിടിച്ചു….. കിച്ചു കേറിയതും വണ്ടി പുറപ്പെട്ടതുമൊന്നും അവൾ അറിഞ്ഞതേയില്ല….

പാതി കൂമ്പിയടഞ്ഞ മിഴികളോടെ അവനെ കിച്ചുവേട്ടാന്ന് വിളിച്ചത് മാത്രം അവളുടെ മനസിലേക്ക് വന്നുകൊണ്ടിരുന്നു .. അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി….

അമ്മൂട്ടി ഇടയ്ക്കിടയ്ക്ക് ഓരോരുത്തരുടെ അടുത്തേക്കും പോകുന്നുണ്ട്… തൊട്ടടുത്ത സീറ്റിൽ അർച്ചന വന്നിരുതും ഗൗരി അറിഞ്ഞില്ല…

എന്താ സാറുമായി പിണങ്ങിയോ….??
ചോദ്യം കേട്ടപ്പോൾ ഗൗരി ചിന്തകളെ മാറ്റിനിർത്തി അർച്ചനയിലേക്ക് മിഴികളൂന്നി….
അല്ല താനിങ്ങനെ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് ചോദിച്ചതാണ്…. സാറാണേൽ ഫ്രെണ്ടിൽ ഇരിക്കുന്നു….
അർച്ചനേടെ ഒപ്പം ആരാ വന്നത്…?? ചോദിച്ചതിന് മറുപടി പറയാതെ ഗൗരി ചോദിച്ചു…
മമ്മയും സിസ്റ്ററും….
ഞാനും പൂജയും മാത്രമേയുള്ളു ഇവിടെ മാരീഡ് അല്ലാത്തത് സൊ ഞങ്ങൾ അച്ഛനെയും അമ്മയെയുമൊക്കെ കൂട്ടിയിട്ടാ വന്നത് ബാക്കിള്ളോരൊക്കെ ഹസ്സിന്റെം മക്കളുടെയും ഒപ്പമാണ്….
ബട്ട്‌ അവരെല്ലാം ഒന്നിച്ചാണ് ഇരിക്കുന്നതും നടക്കുന്നതും നിങ്ങൾ മാത്രം ഇങ്ങനെ അവിടേം ഇവിടേം ആയി ഇരിക്കുന്നു…… ഉള്ളിൽ ചിരിച്ചുകൊണ്ട് അർച്ചന പറഞ്ഞു …
വാട്ട്‌ ഹാപ്പെൻഡ്…?? കടുവ വല്ലതും പറഞ്ഞോ…??
ഇല്ലാ… എനിക്കൊരു ചെറിയ തലവേദനപോലെ… കിച്ചുവേട്ടന്റെ ബോഡിസ്പ്രേടെ മണം അടിക്കുമ്പോ വേദന വല്ലാതെ കൂടുന്നു…… അതാ….
പിന്നെയും അർച്ചനയെന്തോ ചോദിക്കാൻ വന്നതും….. ഗൗരി പെരുവിരലും ചൂണ്ടുവിരലും നെറ്റിക്കിരുവശമായി വച്ചു തലതാഴ്ത്തി ഇരുന്നു…..
അതുകണ്ടപ്പൊ ചോദിക്കാൻ വന്നത് പാതിക്ക് നിർത്തി അർച്ചന എഴുന്നേറ്റ് പോയി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ…. ഐ ക്രീം… മുന്നിൽ നിന്ന് അവളെനോക്കി സങ്കടത്തിൽ ചോദിക്കുന്ന അമ്മൂട്ടിയെ കണ്ടപ്പോ അവളെയുടുത്ത് മടിയിൽ വച്ചു ഗൗരി…. വണ്ടിയൊന്ന് നിൽക്കട്ടെ അമ്മ വാങ്ങിതരാംട്ടോ…….
മ്മ്ഹ്…. അമ്മൂട്ടി ഗൗരിടെ കവിളിൽ ഉമ്മ വച്ചു….

അമ്മൂട്ടീ……
മ്മ്… അമ്മൂട്ടി കുസൃതിച്ചിരിയോടെ ഗൗരിയെ നോക്കി….
മോൾക്ക് അമ്മയെ ഇഷ്ടാണോ…??? കണ്ണുകളിൽ വെള്ളം നിറഞ്ഞ് തുടങ്ങിയിരുന്നു….
ആണല്ലോ… അമ്മ ഐ ക്രീം വാങ്ങിതരുലെ… അമ്മൂട്ടി നിഷ്കളങ്കമായി മറുപടി പറഞ്ഞു….
അമ്മയോട് എത്ര ഇഷ്ടണ്ട് അമ്മേടെ കുട്ടിക്ക്….?? ഗൗരി പിന്നെയും ചോദിച്ചു…
അത് പിന്നേ… താടിയിൽ ചൂണ്ടുവിരലൂന്നി കുറച്ച് സമയം ആലോചിച്ചു അമ്മൂട്ടി…
ഐ ക്രീം… ഐ ക്രീമിന്റെ അത്രേം… അമ്മൂട്ടി കിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…..
ഗൗരിയവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി മുത്തി…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ആദ്യം പോയത് പൂക്കോട് തടാകത്തിലേക്കാണ്… വണ്ടി നിന്നതും ഗൗരി മോളെയുമെടുത്ത് ഇറങ്ങി… മനഃപൂർവ്വം കിച്ചുവിനെ നോക്കിയില്ല… നോക്കാനായില്ല എന്ന് പറയുന്നതാവും ശെരി…..
പൂജയ്ക്കൊപ്പം നടന്നു… ഓരോരുത്തരായി ബോട്ടിലും, വാട്ടർ വാക്കർ ബോളിലും കയറാനായി തുടങ്ങി…. ഗൗരി ഒന്നിലും കയറാതെ മോളെയുമെടുത്ത് മാറി നിന്നു..

അമ്മേ….
മ്മ്ഹ്….
മോൾക്കും കയറണം… ബോട്ടിലേക്ക് കൈചൂണ്ടി അമ്മൂട്ടി ചിണുങ്ങി….

മാമൻ കൊണ്ടോവാലോ അമ്മൂമ്മക്കുട്ടി ഇങ്ങ് വാ… ശരൺ മോളെ തൂക്കിയെടുത്ത് കൊണ്ടുപോയി…. അവൾ വാ അടയ്ക്കാതെ ചറപറാ എന്തെല്ലാമൊക്കെയൊ പറയുന്നുണ്ട്…..

ഗൗരിയുടെ ശ്രദ്ധ ശാന്തമായ തടാകത്തിലേക്ക് മാത്രമായി മനസ്സിൽ കഴിഞ്ഞ നിമിഷങ്ങൾ മാത്രമായി…. അനക്കമില്ലാതെ കുറേനേരം….. കൈകളിൽ ഒരു പിടുത്തം വീണപ്പോൾ തലയുയർത്തി നോക്കി…. എതിർക്കാനാകുന്നതിനുമുമ്പ് മുന്നോട്ട് വലിച്ച് നടന്ന് ബോട്ടിൽ കയറ്റി…. ഒരുപാട് സ്നേഹിച്ചവന്റെ കരസ്പർശമേറ്റിട്ടും, ഒരുപാട് ആഗ്രഹിക്കുന്ന ആളുടെ സാമിപ്യം അറിഞ്ഞിട്ടും പിന്നീടൊരിക്കൽ കൂടി അവളവനെ നോക്കിയില്ല…..

ഡാമിലേക്കും, ഇടക്കൽ ഗുഹയിലേക്കും ഒന്നും ഗൗരി പോയില്ല തലവേദനയാണെന്ന് പറഞ്ഞു വണ്ടിയിലിരുന്നു…അമ്മൂട്ടിയെ ശരണിന്റെ കയ്യിലേൽപ്പിച്ചു…
നെറ്റിയിലൊരു തണുപ്പ് തോന്നിയപ്പോൾ കണ്ണുതുറന്നു നോക്കി…
നല്ല വേദനയുണ്ടോടോ..?? ഹോസ്പിറ്റലിൽ പോണോ.. മരുന്ന് വല്ലതും വേണോ…???
കണ്ണിലൊരുനുള്ള് കണ്ണീർ നിറഞ്ഞു… വേണ്ടായെന്ന് തലയാട്ടി… കണ്ണടച്ച് തല ചെരിച്ചുപിടിച്ചു കിടന്നു….

വെറുതെ മോഹം തരല്ലേ കിച്ചുവേട്ടാ…. പേടിയാവുന്നു എനിക്ക്…. ഞാനിനിയും വെറുതെ ഓരോന്ന് സ്വപ്നംകണ്ട് കൂട്ടും…. ഇനിയും വിഷമിക്കാൻ വയ്യ എനിക്ക് … അവള് അവളോടുതന്നെ പറഞ്ഞു….
കിച്ചു അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ… ഐ ക്രീം… അങ്കിൾ വാങ്ങിത്തന്നതാ….
അമ്മൂട്ടിടെ ശബ്ദം കേട്ടപ്പോ ഗൗരി കണ്ണുകൾ തുറന്നു… അവളെപ്പിടിച്ച് മടിയിൽ വച്ചു…. ഐസ് ക്രീം ഗൗരിതന്നെ തുറന്ന് ആ കുഞ്ഞുവായിലേക്ക് വച്ചുകൊടുത്തുകൊണ്ടിരുന്നു….
തീർന്നുലോ…. ഐസ് ക്രീം കഴിഞ്ഞപ്പോ ചുണ്ട് പുറത്തേക്കുന്തി കരയുന്നപോലെ കാണിച്ചു ഗൗരി…. അമ്മയ്ക്ക് തന്നില്ലാലോ….. അവള് വിഷമത്തോടെ പറഞ്ഞു അത് കണ്ടപ്പോ അമ്മൂട്ടിക്കും കരച്ചിൽ വരാൻ തുടങ്ങി….
അമ്മേടെ കുട്ടി കരയണ്ടാട്ടോ… അമ്മയ്ക്ക് ഐ ക്രീം കിട്ടിയല്ലോന്ന് പറഞ്ഞു ഗൗരി അമ്മൂട്ടിടെ ചുണ്ടിനു സൈഡിലായി പറ്റിച്ചേർന്നു കിടന്ന ഐസ് ക്രീം ചൂണ്ടുവിരലാൽ തൊട്ടെടുത്ത് നാക്കിൽ വച്ചു….. അമ്മൂട്ടിടെ മുഖത്തു ചെറുചിരി വിരിഞ്ഞു.. ഗൗരിയവളെ മുറുകെ പുണർന്നു….
കിച്ചു രണ്ടുപേരെയും നോക്കികൊണ്ടിരുന്നു… ഒരു നിമിഷം പ്രിയയെ ഓർത്തുപോയി അവൻ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

തിരികെ വീട്ടിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴും ഗൗരി മൗനമായി ഇരുന്നു…… വഴിവിളക്കുകൾ തെളിഞ്ഞു കിടക്കുന്നു… രാത്രിയിലെ വഴിയോരകാഴ്ചകളിലേക്ക് നോക്കി അവള് മറ്റേതോ ലോകത്തായിരുന്നു….. കിച്ചു ഗൗരിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു… വരുമ്പോ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നവളാണ് അവളുടെ മൗനം അവനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു…..

വണ്ടി ശ്രീനിലയത്ത് നിർത്തിയപ്പോൾ അവള് മോളെയും എടുത്ത് ധൃതിയിൽ അകത്തേക്ക് കയറി…. കിച്ചു കുറച്ചുനേരം കാറിൽ തന്നെ ഇരുന്ന് സ്റ്റിയറിംഗിലായി തലചായ്ച്ചു..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10