Wednesday, May 22, 2024
Novel

മഴപോൽ : ഭാഗം 35

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

“”അനങ്ങല്ലേ ഗൗരി മോളുണരും…”” അത്രയും പറഞ്ഞവൻ അവളുടെ കവിളിൽ കുത്തിപിടിച്ച് ചുണ്ടുകളിലേക്ക് ചുണ്ടുകൾ ചേർത്തു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉഷാമ്മ മുന്നിലിരുന്നോളു…. ഞാനും മോളും പിറകിലിരിക്കാം… ഡ്രൈവിംഗ് സീറ്റിലിരുന്ന് കിച്ചു ചെറുചിരിയോടെ ഇവരെ തന്നെ നോക്കി നിൽക്കുകയാണ്…

അത് വേണ്ടാ ഗൗരീ… ഒരുപാട് ദൂരം ഡ്രൈവ് ചെയ്യാനുള്ളതാ ഞാൻ ഉറങ്ങിപോകും നീയും മോളും അവന്റൊപ്പം മുന്നിലിരുന്നോ….

ഉഷ ചെന്ന് ബാക്കിൽ കയറിയപ്പോൾ ഗൗരി ഇടം കണ്ണിട്ട് കിച്ചുവിനെ നോക്കി…. അവൻ ഫ്രണ്ട്ഡോർ തുറന്ന് ഒരു ചിരിയോടെ അവളെ നോക്കി……

കുറേദൂരം പൊയ്ക്കഴിഞ്ഞപ്പോ ഗൗരിക്കെന്തോ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു……
കിച്ചുവേട്ടാ നിർത്ത് നിർത്ത് എനിക്ക് ശര്ധിക്കാൻ വരുന്നു……

കാർ ഒതുക്കി നിർത്തിയപാടെ ഉറങ്ങിയ അമ്മൂട്ടിയെ സീറ്റിൽ ചാരികിടത്തി അവള് ഡോർ തുറന്നിറങ്ങി ശർധിച്ചു….

കിച്ചു ഒരു ബോട്ടിൽ മിനറൽ വാട്ടറുമായി വന്ന് അവളുടെ പുറത്ത് തടവികൊടുത്തു..

കിച്ചുവേട്ടാ.. നിക്കി വയ്യാട്ടോ ഇനിയും ഒത്തിരി ദൂരണ്ടോ…???

ഇല്ലെന്റെ ഗൗരിക്കുട്ടീ ഒരു വൺ ഹൗർ കൂടെ… നീ വായയും മുഖവുമൊക്കെ കഴുകി ഇത്തിരി വെള്ളം കുടിക്ക്…

മുഖത്തെ വെള്ളം അവൻ കർചീഫ് കൊണ്ട് തുടച്ചുകൊടുക്കുമ്പോൾ അവള് വെപ്രാളത്തോടെ കാറിലേക്ക് നോക്കി….

“”അമ്മ നല്ല ഉറക്കാടി…”” ഒരുകൈകൊണ്ടവളെ വലിഞ്ഞുചുറ്റി അവൻ കുസൃതിയോടെ പറഞ്ഞു….

അവനെ തള്ളിമാറ്റി അവള് നിമിഷനേരംകൊണ്ട് കാറിൽ കയറി ഇരുന്നു…..
കാർ മുൻപോട്ട് പോകും തോറും… ഗൗരി കിച്ചുവിനോട് ചേർന്നിരുന്ന് അവന്റെ തോളിലേക്ക് തലചായ്ച്ചു…..

നേരം ഇരുട്ടി തുടങ്ങിയിരുന്നു… വാനം ചുവന്നു കിടപ്പുണ്ട്….. കിളികൾ കൂടണയാൻ തുടങ്ങിയിരിക്കുന്നു….. കാർ ഒരു നാട്ടു വഴിയിലൂടെ സഞ്ചരിച്ചു….

പ്രിയയുമായുള്ള വിവാഹത്തിന് ശേഷം ഞാൻ ഇവിടേക്ക് ഇപ്പഴാ വരണേ….
ഗൗരി സംശയത്തിൽ കിച്ചുനെ നോക്കി…

അച്ഛച്ചനും അച്ഛമ്മയ്ക്കും ഒട്ടും താല്പര്യം ഇല്ലായിരുന്നു ഒരു ക്രിസ്ത്യാനി കൊച്ചിനോട്… വെറുതെ ഇവിടേക്ക് കൊണ്ടോന്ന് അവളേം വിഷമിപ്പിക്കണ്ടാന്ന് ഞാനും കരുതി…..

മോളുണ്ടായപ്പഴും അവര് ശ്രീനിലയത്തേക്ക് വന്നില്ല…. പ്രായമായവരല്ലേ ലോങ്ങ്‌ ജേർണി അവർക്കും പറ്റില്ലായിരുന്നു…..

പ്രിയ ഇല്ലാതെ എനിക്ക് അവരെപോയി കാണാനും മോളെ കാണിക്കാനും ഒന്നും തോന്നിയില്ല….
പിന്നേ ദേവും ദിവ്യയും വീഡിയോ കാൾ ചെയ്യും…

അപ്പം അച്ഛച്ചനും അച്ചമ്മേം മോളെ കാണും…… ദേവും ദിവ്യയും വിലാസിനി ചെറിയമ്മേടെ മക്കളാട്ടോ… അമ്മേടെ അനിയത്തി….
❇️❇️❇️

കാറൊരു വലിയ തറവാട്ടുമുറ്റത്ത് കൊണ്ടുനിർത്തി…. മുന്നിലൊരു തുളസിതറ അതിൽ കത്തിയെരിയാൻ തുടങ്ങിയ ഒരു തിരി…

ഇരു വശങ്ങളിലും വലിയ മാവ് അത് നടുമുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്നു… ഉമ്മറക്കോലായിലെ ചാരുകസേരയിൽ ഇരിക്കുന്നുണ്ട് അച്ഛാച്ചൻ… ചോലക്കൽ അച്യുതൻ…

❇️✳️❇️✳️❇️

ചന്ദ്രീ…. ദേ അവര് വന്നൂന്ന് തോന്നണ്ട്ട്ടോ…
ദാ വരണൂ….
ഒരു വയസ്സായ സ്ത്രീക്കൊപ്പം രണ്ട് മുതിർന്ന പെൺകുട്ടികളും പുറത്തേക്ക് വന്നു…….

കിച്ചുവേട്ടാട്ടാ….. ആർത്ത് കൊണ്ട് രണ്ടും കാറിനരികിലേക്ക് ഓടിപിടഞ്ഞെത്തി… ഉഷ ഞെട്ടിയുണർന്നു…

ഡോർ തുറന്ന് പുറത്തേക്കിറങ്ങിയവൻ കൈകൾ വിരിച്ചുവച്ചു… രണ്ടും കൂടെ ഓടിപ്പിടച്ച് അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങി……

എന്തേ ഇത്ര വൈകിയേ…??? എത്രനേരായെന്നോ ഞങ്ങള് നോക്കി ഇരിക്കുന്നു… എവിടെ ഞങ്ങടെ അമ്മൂട്ടി…?

ഗൗരി അപ്പോഴേക്കും കാറിൽ നിന്നു അമ്മൂട്ടിയെയും എടുത്ത് പുറത്തേക്കിറങ്ങി ഏട്ടന്റെയും പെങ്ങന്മാരുടെയും സ്നേഹം കണ്ടാസ്വദിക്കുകയായിരുന്നു…….

“”ഏട്ടത്തീ…..”” രണ്ടും കൂടെ ആർത്ത് നിലവിളിച്ച് വന്നപ്പോഴേക്കും അമ്മൂട്ടി ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി…

അച്ചോടാ മേമേടെ കുട്ടി കരയണ്ടാട്ടോ അമ്മൂട്ടിയെ എടുത്തുകൊണ്ടു ദിവ്യ ഓരോന്ന് പറഞ്ഞോണ്ടിരുന്നു……

ഏട്ടത്തീ ഞങ്ങളെയൊക്കെ അറിയുവോ….??
മ്മ്ഹ്ഹ്… അറിയാലോ… ദേവുവും ദിവ്യയും….

അവരെ അവിടെത്തന്നെ നിർത്തി സംസാരിപ്പിക്കാതെ ഇങ്ങോട്ട് വിളിക്ക് പിള്ളേരെ…….
വാ ഉഷവല്യമ്മേ…… അകത്തൊട്ടിരിക്കാം…

❇️✳️❇️✳️❇️

കിച്ചു അമ്മൂട്ടിയെ അച്യുതന്റെ മടിയിലേക്ക് വച്ചുകൊടുത്തു…
ഗൗരിയും കിച്ചുവും അദ്ദേഹത്തിന്റെയും ഭാര്യ ചന്ദ്രികാമ്മയുടെയും അനുഗ്രഹം വാങ്ങിച്ചു…

വിലാസിനി ചെറിയമ്മേ… ചെറിയച്ഛൻ എന്തിയെ…??
അങ്ങേര് പുറത്തുപോയേക്കുവാ മോനെ ഇപ്പം ഇങ്ങെത്തും…..

നിങ്ങള് പോയി ഫ്രഷായി വാ… മുകളിലത്തെ വടക്കേയറ്റത്തെ മുറിയ നിങ്ങൾക്ക് വേണ്ടി ഒരുക്കിയേക്കണേ…

ദേവു ഒന്ന് ചെന്ന് കാണിച്ചുകൊടുക്ക് ഏട്ടത്തിക്ക്…
ഉഷേച്ചിക്ക് താഴത്തെ റൂം ഒരുക്കീട്ടുണ്ട് ട്ടോ……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പഴയ വീടാട്ടോ ഏടത്തീ…. ചോലയ്ക്കൽ അച്യുതൻ ഇത് പുതുക്കി പണിയാൻ സമ്മതിക്കില്ല…. അങ്ങേരു തട്ടിപോവണത് വരെ ഇതിങ്ങനെ വച്ചേക്കണമെന്ന കല്പന…

മൂപ്പരിനിയും ഒരു 20 കൊല്ലം ഇതുപോലെ അങ്ങ് നിൽക്കും… അന്നേരം ഇതെല്ലാം ഇടിഞ്ഞു പൊളിഞ്ഞു അങ്ങേരുടെ മേലേക്ക് വീണോളും…

ഡീ… ഡീീ…. കിച്ചു ദേവൂന്റെ ചെവിക്കി കിഴുക്കി…

ആാാ… വിടേട്ടാ…. ഇതാ നിങ്ങടെ മുറി…
ശോ ന്റെ ചെവി പൊന്നാക്കി…

ആ പിന്നെ രണ്ടാളോടും സൂക്ഷിച്ചും കണ്ടും പ്രേമിക്കണേ ഇതെല്ലാം കൂടെ ഇടിച്ച് പൊളിച്ച് കളയരുത്……

ചീ… നിൽക്കെടി കുരുത്തംകെട്ടവളേ കിച്ചു പിടിക്കാനാഞ്ഞപ്പോഴേക്കും അവളോടി പഞ്ചായത്ത് കടന്നിരുന്നു….

തിരിഞ്ഞ് ഗൗരിയെ നോക്കിയപ്പോ ഇളിഞ്ഞ ചിരിയോടെ അവനെ തന്നെ നോക്കി നില്പുണ്ടായിരുന്നു കക്ഷി….

അവൻ മുറി ചുറ്റും ഒന്ന് കണ്ണോടിച്ചു… പിള്ളേർ പറഞ്ഞത് ശെരിയാടി നിന്നെയൊന്ന് സ്നേഹികുമ്പോഴേക്കും ഇതുമൊത്തം ഇടിഞ്ഞു വീഴുമെന്ന തോന്നണേ…. അവളോട് ചേർന്ന് നിന്ന് കിച്ചു ഒരു കണ്ണിറുക്കികൊണ്ട് പറഞ്ഞു…

ഞ… ഞാൻ പോയി മോളെയെടുത്തിട്ട് വരാം…..

നീയിപ്പം എങ്ങോട്ടും പോണില്ല… മോള് ദിവ്യെടെ കയ്യിലുണ്ട്… അവര് നോക്കിക്കോളും അവളെ…. ഗൗരിടെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചുകൊണ്ട് അവനവളെ പ്രേമപൂർവം നോക്കി….

“””അയ്യേ…. ഞങ്ങളൊന്നും കണ്ടില്ലേ….””” ദിവ്യെടെ ഒച്ചകേട്ടപ്പോ രണ്ടുപേരും അകന്നുമാറി…
എടി കീടാണു നീയെങ്ങനെ കൃത്യമായി വന്നെത്തി….???

ദേ ഏട്ടനാണെന്നൊന്നും നോക്കുല പറഞ്ഞേക്കാം ഹാ… നിങ്ങടെ കൊച്ചിന് അമ്മേനെ കാണണം അമ്മേനെ കാണണമെന്ന് പറഞ്ഞു ഒരേവാശി…

ഇതിനെ ഇവിടെ ഏല്പിക്കാൻ വന്നതാണേ…
ഇനിപ്പെന്തായാലും ഞാനിതിനെ കൊണ്ടൊയേക്കാം നിങ്ങള് പ്രേമിക്ക്…

“”ശ്ശോ… ഏട്ടന്റെ ചക്കരക്കുട്ടീ…..”” കിച്ചു സ്നേഹത്തോടെ നീട്ടി വിളിച്ചു…
അയ്യടാ നേരത്തെ എന്താ ന്നെ വിളിച്ചേ..?? കീടാണു ലെ…??? നിങ്ങള് അങ്ങനിപ്പോ

റോമൻസിക്കണ്ട ന്നാ ഏട്ടത്തി ഈ കുറുമ്പീനെ അങ്ങ് കൈക്കൊണ്ടോളൂ…
ഗൗരി പൊട്ടിവന്ന ചിരി കടിച്ചുപിടിച്ച് അമ്മൂട്ടിയെ വാങ്ങി…..

ദിവ്യ പോണത് കണ്ടപ്പോ കിച്ചുവൊന്ന് നെടുവീർപ്പിട്ടു…. എന്നിട്ട് ദയനീയമായി അമ്മൂട്ടിടെ മുഖത്തേക്ക് നോക്കി….

അവള് തൊടിയിൽ നിന്നും വീണുകിട്ടിയ കണ്ണിമാങ്ങ ഗൗരിടെ വായിലേക്ക് വച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഏട്ടത്തിക്ക് നീന്താൻ അറിയാമോ…??
ഇല്ലാ… എന്താടി…???
ഇവിടെ ഒരു തറവാട്ടുകുളം ഉണ്ട് അതിലൊന്ന് നീന്തി തുടിച്ചാലുണ്ടല്ലോ ഹൈവാ……

കുഞ്ഞുന്നാളിൽ ഞാനും ദേവുവേച്ചിം കിച്ചുവേട്ടനും കൂടെ മത്സരം വയ്ക്കാറുണ്ടായിരുന്നു…. എന്ത് രസായിരുന്നെന്നോ അന്നൊക്കെ… ഈ ചായ കുടിച്ച് കഴിഞ്ഞ് നമ്മക്ക് അങ്ങോട്ടൊന്ന് പോകാം കിച്ചുവേട്ടാ….

ഈ സന്ധ്യാനേരത്തിനി വേണ്ടാ കുട്യോളെ.. നാളെ കാലത്ത് പോകാം…
“”ഓ ഉത്തരവ്പോലെ…….””

ദേവു അമ്മൂട്ടിക്ക് പാലിൽ മുക്കി ബിസ്കറ്റ് കൊടുക്കുമ്പോ തലകുമ്പിട്ടു അച്യുതനോട് മൂളി….
ഇത് കണ്ട് എല്ലാരും കൂട്ടത്തോടെ ചിരിച്ചു…

നമുക്കിന്നൊന്ന് എല്ലാർക്കും കൂടെ ആറാട്ടുപുഴ ക്ഷേത്രത്തിൽ പോകാം…. നാളെയാണ് അവിടെ പ്രധാന പൂരമെങ്കിലും ഇന്നും എന്തേലുമൊക്കെ കാണാനുണ്ടാകും…

ഒന്ന് തൊഴുകയും ചെയ്യാം… എന്തേ…??? അച്യുതൻ ചോദിച്ചപ്പോ ആർക്കും എതിർപ്പൊന്നും ഉണ്ടായില്ല….

❇️✳️❇️✳️❇️

കിച്ചുവേട്ടൻ പുറത്ത് നിൽക്ക് ഞാൻ മാറ്റീട്ട് വരാം…..

അതെന്തിനാടോ ഞാനും വരും…. ഞാൻ കാണാത്തതൊന്നും ഇതിനകത്ത് കെട്ടിപ്പൂട്ടി വച്ചിട്ടില്ലാലോ….

പിന്നേ ആാാ നെഞ്ചിന് താഴെയുള്ള ആ കറുത്ത വലിയ കാക്കപുള്ളി ഉണ്ടല്ലോ ഹോ അതൊരു രക്ഷയും ഇല്ലാട്ടോ….

അയ്യേ…. വൃത്തികെട്ടത് പൊ അവിടന്ന്… അവള് നാണത്തോടെ അവനു മുഖം കൊടുക്കാതെ തിരിഞ്ഞുനിന്നു…. അവനവളെ പിറകിലൂടെ വാരിപ്പുണർന്നു…

“”സത്യാടി……”” ചെവിക്കടുത്തേക്ക് ചുണ്ടുകൾ ചേർത്തവൻ പതിയെ പറഞ്ഞു…
തിരിഞ്ഞുനിന്നവളവനെ ഉന്തി തള്ളി റൂമിനു വെളിയിലാക്കി…..

വാതിലടച്ച് വാതിലിന്മേൽ ചാരി നിന്ന് ശ്വാസം എടുത്തുവിട്ടു…. ചുണ്ടിലൊരു നാണം വന്ന് നിറഞ്ഞു….

ഓടിപോയി കണ്ണാടിക്കരികിൽ നിന്നു…

ഇന്നലെ രാത്രിയിൽ അവൻ തനിക്ക് നൽകിയ സ്നേഹത്തിന്റെ പാടുകൾ ചുണ്ടിലും, മുടി ബാക്കോട്ടൊതുക്കി കഴുത്തിനു സൈഡിലും നോക്കി….. താലി കൈവെള്ളയിലേക്ക് എടുത്ത് പിടിച്ചു അമർത്തി മുത്തി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മഞ്ഞ പാടാവ മതിയമ്മേ…

പാടാവ അല്ല അമ്മൂട്ടി പാവാട…
ആാാ.. മഞ്ഞമതി… അവള് ചിണുങ്ങി..

അത് നമ്മക്ക് നാളെ പൂരത്തിന് പോകുമ്പോ ഇടാലോ…. ഇന്ന് അമ്മേടെ കുട്ടി ഈ ബാബാസ്യൂട്ട് ഇട്ടോടാ… പ്ലീച് അമ്മേടെ നല്ല മോളല്ലേ…

മഞ്ഞയാണോ…?? കണ്ണുകൾ വിടർത്തി സന്തോഷത്തോടെ ചോദിച്ചു…
ഇവൾക്കിപ്പെന്താ മഞ്ഞേനോടൊരു ഭ്രാന്തു..??

ഹാ അത് നിനക്ക് മനസിലായില്ലേ ഗൗരീ… ആ കുരുത്തംകെട്ടവളുമാർ മഞ്ഞയാവും.. ഇതിനോടും ഇട്ടോണ്ട് വരാൻ പറഞ്ഞിട്ടുണ്ടാകും..

ആണോ അമ്മൂട്ടി..?? ഗൗരി ചോദിച്ചപ്പോ തല താഴോട്ട് താഴ്ത്തി കണ്ണുകൾ ചെറുതാക്കി കിച്ചുനെ ഇടംകണ്ണിട്ട് നോക്കികൊണ്ടിരുന്നു അമ്മൂട്ടി……

ഇപ്പെങ്ങനുണ്ട്..??? നീയൊരു കാര്യം ചെയ്യ് ആ മഞ്ഞ ടോപ്പും ബ്ലാക്ക് മിഡിയും എടുത്ത് വച്ചിട്ടില്ലേ അതിട്ടു കൊടുക്ക്…
കേട്ടതും സന്തോഷത്തിൽ തലയുയർത്തി അമ്മൂട്ടി കിച്ചുവിനെ കെട്ടിപിടിച്ചു….

ഗൗരി അവൾക്ക് കുഞ്ഞുമിഡിയും മഞ്ഞ ടോപ്പും ഇട്ടുകൊടുത്തു…. കുഞ്ഞുമുടി ഉയർത്തി പിന്നിൽ കെട്ടി വച്ചുകൊടുത്തു എന്നത്തേയും പോലെ ഒരു വലിയ കറുത്തപൊട്ടും….

ഹൈസ്…. ചുന്ദരിയായല്ലോ….. അമ്മൂട്ടിടെ നെറ്റിയിൽ കുഞ്ഞുമ്മ കൊടുത്തുകൊണ്ട് ഗൗരി പറഞ്ഞു….

ഒരു ഹൈസും ഇല്ലാ നീയെന്റെ മോൾക്ക് വാലിട്ടൊന്ന് കണ്ണെഴുതി കൊടുക്കെടി…
നീയും എഴുതില്ല എന്റെ മോൾക്കും എഴുതികൊടുക്കില്ല… ഇങ്ങ് ബാ അച്ഛയെഴുതി തരാം…. കിച്ചു അമ്മൂട്ടിയെ കിടക്കയിലേക്ക് എടുത്തു വച്ചു…

ഗൗരി കണ്മഷിയുമായി വന്ന് കിച്ചുവിനുനേരെ നീട്ടിപിടിച്ചു… മോതിരവിരലിൽ കരിമഷി തോണ്ടിയെടുത്ത് അമ്മൂട്ടിടെ കുഞ്ഞുകണ്ണുകളിൽ നീട്ടി വരച്ചു…..

ഓടിക്കോ മേമമാർ കാത്തുനില്പുണ്ടാവും അവിടെ…
അവള് കുണുങ്ങി ചിരിച്ചുകൊണ്ട് ഇറങ്ങിയോടി…..

മോളിറങ്ങിയോടിയ വഴിയേ സഞ്ചരിച്ച ഗൗരിയുടെ കണ്ണുകൾ ഉയർത്താനാവാതെ സ്വന്തം കാല്പാദങ്ങളിലേക്ക് നീണ്ടു…..

താടിത്തുമ്പിൽ സ്പർശിച്ച അവന്റെ കൈവിരലുകളുടെ ശക്തിയിൽ മുഖവും കണ്ണുകളും ഉയർന്നു…

ബാക്കി വന്ന കരിമഷിയവൻ അവൾടെ കണ്ണുകളിൽ എഴുതി…. കണ്ണിനടിയിൽ പടർന്ന ഇത്തിരി മഷി തൊട്ടെടുത്ത് ചെവിക്കു പിന്നിലായി ചാർത്തി…..
കണ്ണുകൾ വിടർത്തി അവളവനെ നോക്കി…

“”ഇറങ്ങാം…”” ദേവു വന്ന് ചോദിച്ചപ്പോൾ അവര് ഇറങ്ങി…
കാർ എടുക്കണ്ട കിച്ചൂ 10 മിനുട്ടല്ലേ ഉള്ളൂ നമുക്കെല്ലാർക്കും നടക്കാം… അച്യുതൻ നിലപാട് പറഞ്ഞു…
അമ്മൂട്ടിയെ മുരളിച്ചെറിയച്ചൻ എടുത്തു മുന്നിലായി നടന്നു…. ദിവ്യയും ദേവുവും അദ്ദേഹത്തിന്റെ ഇരു വശത്തും…
ഗൗരി ഏറ്റവും പിന്നിലായി കിച്ചുവിന്റെ കൈകളിൽ തൂങ്ങിയും…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29

മഴപോൽ : ഭാഗം 30

മഴപോൽ : ഭാഗം 31

മഴപോൽ : ഭാഗം 32

മഴപോൽ : ഭാഗം 33

മഴപോൽ : ഭാഗം 34