Saturday, January 18, 2025
Novel

നീർക്കുമിളകൾ : ഭാഗം 20

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ഹായ് ഞാൻ ഗിരിധർ….. ഓഫീസിലെ പുതിയ സ്റ്റാഫ് ആണ്…. :”

” ശരത്ത് സാറിന് പകരം നിയമിച്ചതാണ്…. “അയാൾ അങ്ങനെ പറഞ്ഞപ്പോൾ ശരത്തിന്റെ മനസ്സിൽ ശരണ്യ പറഞ്ഞ ഗിരിയും ഈ ഗിരിധറും ഒന്നാണോ എന്ന സംശയമുണർന്നു….

” ശരണ്യയെ ഫോണിൽ വിളിക്കുന്ന ഗിരി താനാണോ “ശരത്ത് സംശയത്തോടെ ചോദിച്ചു…

” സംശയിക്കണ്ട ഞാൻ തന്നെ… ശരണ്യയോട് ഫോണിൽ സംസാരിക്കുന്ന ഗിരി.

… ഗായത്രിയുടെ ഏട്ടൻ….”. മുഖപരിചയമില്ലാത്തവരോട് സംസാരിക്കില്ലാ.. ”

“. ഏട്ടനെ ഓഫീസിൽ വന്ന് കാണാൻ പറഞ്ഞ് മെസ്സെജ് ശരണ്യ അയച്ചിരുന്നു…. ”

” അത് കൊണ്ടാ ഇന്ന് തന്നെ ശരത്തിനോട് സംസാരിക്കാമെന്നു തീരുമാനിച്ചത്…” ഗിരി പുഞ്ചിരിയോടെ പറഞ്ഞു..

” ഇം ഇനി പരിചയപ്പെടാല്ലോ ഇവിടെ തന്നെ കാണുമല്ലോ”..

.. “..എന്ത് തന്നെയായാലും അവളുടെ പഠിപ്പ് കഴിയട്ടെ… ”

അത് കഴിഞ്ഞേ ആലോചനയൊക്കെ നോക്കുന്നുള്ളു “ശരത്ത് ശാന്തനായ് മറുപടി പറഞ്ഞു..

” ഇം ശരി… പഠിക്കട്ടെ ഗായത്രിയും പഠിക്കുകയല്ലേ…”

” അവളുടെ വിവാഹം കൂടെ കഴിഞ്ഞേ എന്റെ കാര്യം ആലോചിക്കു… ”

” അത് വരെ ശരണ്യയെ വിളിച്ച് ബുദ്ധിമുട്ടിക്കില്ല…. “…

“എനിക്കൊരു പെങ്ങളുണ്ട് എന്നോർക്കാതെയാ ഞാൻ എന്റെ ഇഷ്ടം ശരണ്യയോട് പറഞ്ഞത്…”

” അവളുടെ മറുപടി ഏട്ടനോട് വന്ന് സംസാരിക്കാനാണ് “…

” അവൾക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്”… ശരത്തിന് എന്നെ തീർച്ചയായും ഇഷ്ടപ്പെടും…”….

“ശരി ഇനി മീറ്റിംഗ് കഴിഞ്ഞ് സംസാരിക്കാം”…മീറ്റിംഗ് ഹാളിൽ എല്ലാം റെഡിയാണ് സാർ” എന്ന് പറഞ്ഞ് ഗിരി മുന്നോട്ട് നടന്നു….

ശരത്ത് അവനെ അനുഗമിച്ചു…

മുത്തശ്ശൻ ഉത്തരാവാദിത്വങ്ങളെല്ലാം ശരത്തിനെ ഏൽപ്പിക്കുമ്പോഴും അവന്റെ കണ്ണുകൾ വീണയെ തേടുകയായിരുന്നു..

ആരോട് ചോദിക്കാൻ പറ്റാത്ത അവസ്ഥയായി..

ഫോൺ ചാർജ്ജിലിട്ടത് എടുക്കാൻ മറന്നു….

. എല്ലാവർക്കും ഉച്ച ഊണും മുത്തശ്ശൻ ഏർപ്പാടാക്കിയിരുന്നു….

എംഡി സ്ഥാനത്ത് ക്യാബിനിലെ സീറ്റിൽ ഇരിക്കുമ്പോൾ മുത്തശ്ശന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു…

ഉച്ചയായിട്ടും വീണയെ കാണാഞ്ഞ് വല്ലാത്ത വിഷമം തോന്നി തുടങ്ങി….

ഇവളിത് എവിടെ പോയതാ….. അവനു ദേഷ്യം തോന്നി തുടങ്ങി…

സിത്താര ക്യാബിനിലേക്ക് വന്നു…

” സിത്താര വീണയെവിടെ… കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട് തരാതെ എവിടെ പോയതാ “ശരത്ത് കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു…

“രാവിലെ വന്നിരുന്നു… മീറ്റിംഗിന് തൊട്ട് മുന്നേ വരെ ഇവിടെയുണ്ടാരുന്നു” പിന്നെ കണ്ടില്ല…” സിത്താര വല്യ താൽപര്യമില്ലാതെ പറഞ്ഞു…

സിത്താരയുടെ മുഖത്തെ ഭാവം കണ്ട് ശരത്ത് പിന്നെ വീണയെ കുറിച്ച് കൂടുതൽ ചോദിച്ചില്ല…

പിന്നിടുള്ള പകൽ സമയം പതിവ് തിരക്കുകളിൽ മുങ്ങി പോയി…

വൈകുന്നേരമായപ്പോഴേക്ക് മുത്തശ്ശൻ ശരത്തിനെ എവിടെയും പോകാൻ സമ്മതിക്കാതെ തറവാട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു…..

അവൻ മുറിയിൽ വന്നു.. ആദ്യം ചാർജ്ജിലിട്ട ഫോൺ എടുത്തു ഓൺ ചെയ്തു….

ഓൺ ചെയ്ത ഉടനെ വീണയുടെ ആദ്യത്തെ സന്ദേശം വന്നുകിടക്കുന്നു…

രാവിലെ പത്ത് മണിക്ക് വന്ന സന്ദേശമാണ്…

” ഇങ്ങനെ വേദനിപ്പിക്കാനായിരുന്നെങ്കിൽ പ്രണയം പിടിച്ചു വാങ്ങിയതെന്തിന് “… അത് കണ്ടപ്പോഴേക്ക് അവന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമായി…

ഫോണിൽ വിളിച്ചു നോക്കി ബെല്ലടിക്കുന്നതല്ലാതെ എടുക്കുന്നില്ല….

അപ്പോഴേക്ക് മുത്തശ്ശൻ വന്നു…

“മോനെ വേഗം കുളിച്ചു വന്നെ…. ചായ കുടിച്ചിട്ട് ബാക്കി കാര്യങ്ങൾ കുറെ സംസാരിക്കാനുണ്ട് ” എന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ വേറെ വഴിയില്ലാതെ അവൻ കുളിക്കാൻ കയറി…

കുളിച്ചിറങ്ങി വേഗം ഉടുപ്പ് മാറി താഴേക്ക് ചെല്ലുമ്പോൾ മുത്തശ്ശിയൊടൊപ്പം നിലവിളക്കിനു മുന്നിൽ കണ്ണടച്ച് ഇരുന്ന് കൈകൂപ്പി നാമം ജപിക്കുന്ന വീണയെ കണ്ടു….

വീണയുടെ തൊട്ടടുത്ത് ശരണ്യയുടെ ഇരിപ്പുണ്ട്…

ശബ്ദമുണ്ടാക്കാതെ ശരത്തും ശരണ്യയുടെ അടുത്തായ് ഇരുന്നു…

നാമം ജപിച്ചു കഴിഞ്ഞ് വീണ കണ്ണ് തുറന്ന് നോക്കുമ്പോൾ ശരത്തിനെ കണ്ടതും അമ്പരന്നു പോയ്….

അവൾ മുഖം കുനിച്ചു…. ശരണ്യയും വീണയും എഴുന്നേറ്റു…

വീണ മുത്തശ്ശിയെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു…

ശരണ്യ നിലവിളക്ക് പൂജ മുറിയിൽ കൊണ്ടുവച്ചു…..

വീണ ശരത്തിന്റെ മുൻപിൽപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു… അവൾ വേഗം മുറിയിലേക്ക് പോയി കതകടച്ചു…..
വീണയുടെ കണ്ണു നിറഞ്ഞൊഴുകി…

വല്യ സാർ എല്ലാം അറിഞ്ഞിരിക്കുന്നു….

സിത്താര എല്ലാം പറഞ്ഞറിഞ്ഞു…

കൂട്ടത്തിൽ എംബിഎ യ്ക്ക് എൽഡ്രൻസ് എഴുതി സെലക്ഷൻ കിട്ടിയിട്ടും പറയാതിരുന്നതിന് വഴക്കും…

ഹൈദരാബാദിൽ മനസ്സിൽ ആഗ്രഹിച്ചപ്പോലെ എംബിഎ പഠനത്തൊടൊപ്പം ഒരു ജോലി….

എം ബി എ യുടെ ഫീസ് വല്യ സാർ അടച്ചു….

ഒരു ഹോസ്പിറ്റലലിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ശരിയാക്കി തന്നു…

പഠിപ്പ് കഴിയുന്നത് വരെ നാട്ടിലേക്ക് വരാൻ പാടില്ല….

വല്യ സാർ പി എയുടെ ജോലി രാജിവെയ്ക്കാൻ പറഞ്ഞു….

ശരത്തേട്ടനോട് സമാധാനമായിട്ട് പിന്നീട് കാര്യങ്ങൾ പറയാം ‘

” ഇപ്പോഴാണ് എല്ലാം നേടേണ്ട പ്രായം… പിന്നീട് തിരിഞ്ഞ് നോക്കുമ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്ത് ദു:ഖം തോന്നരുത് ” എന്ന് വല്യ സാറിന്റെ വാക്കുകൾ ധിക്കരിക്കാനായില്ല…

ഹൈദരാബാദിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു….

അതു കൊണ്ട് ശരത്തേനോട് മനഃപൂർവ്വം വഴക്കുണ്ടാക്കി പോകാനാണ് മനസ്സിൽ വിചാരിക്കുന്നത്….

അല്ലേൽ പോകാൻ സാധിക്കില്ല…

പ്രണയം ചിലപ്പോൾ പിടിച്ച് കെട്ടിയിട്ട് കളയും. സ്വയം നിയന്ത്രിച്ചേ പറ്റു.’….

“രണ്ടു വർഷം മാറി നിൽക്കുമ്പോൾ ശരത്ത് പതിയെ എല്ലാം മറന്നോളും…”

” വെറും ഒരു വർഷത്തെ പരിചയമല്ലേ ഉള്ളു നിങ്ങൾ തമ്മിൽ “…” അത് ചിലപ്പോൾ നിന്നോടുള്ള സഹതാപം കൊണ്ടുണ്ടായ ഇഷ്ടമാവും “….

” വീണ പഠിച്ച് നല്ല നിലയിൽ ജോലിയൊക്കെയായാൽ ശരത്തിന് നിന്നോടുള്ള സഹതാപം കുറയും…. ”

“.സഹതാപം കുറയുമ്പോൾ ഈ ഇഷ്ടവും കുറയും”…. എന്ന് വല്യ സാർ പറയുമ്പോൾ അതെയെന്ന് സമ്മതിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു…

ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടതും അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു…

കതക് തുറന്നപ്പോൾ ശരണ്യയാണ്…

“ദാ അവിടെ ഒരാൾ ദേഷ്യത്തിലിരുപ്പുണ്ട്”…. ഒന്ന് സംസാരിക്ക് ചേച്ചി. ”

“.. മുത്തശ്ശൻ അങ്ങനൊക്കെ പറയും…. കാര്യങ്ങൾ സംസാരിച്ചാൽ ഏട്ടന് മനസ്സിലാവും….”

” ഇങ്ങനെ മനസ്സിൽ ഒരു ദു:ഖഭാരത്തോടെ പഠിക്കാൻ പോയാൽ മര്യാദയ്ക്ക് പഠിക്കാൻ പറ്റുമോ “…

” ഒരിക്കലും ഇല്ല… എന്തിനാ ഇങ്ങനെ മനസ്സിൽ ഇട്ട് വീർപ്പുമുട്ടുന്നത് “…ശരണ്യ പറഞ്ഞപ്പോൾ ശരത്തേട്ടനോട് സംസാരിക്കണമെന്ന് അവളുടെ മനസ്സ് കൊതിച്ചു..

” പക്ഷേ വല്യ സാർ പറഞ്ഞാൽ എനിക്ക് ധിക്കരിക്കാൻ ആവില്ല “.. നിറക്കണ്ണുകളോടെ വീണ പറഞ്ഞ് മുഖമുയർത്തിയപ്പോൾ തൊട്ടു മുന്നിൽ നിൽക്കുന്നാളെ കണ്ടു ഞെട്ടി പുറകോട്ടു മാറി’….

“ശരണ്യാ നിന്നെ അവിടെ താഴെ മുത്തശ്ശി വിളിക്കുന്നു…. ചെല്ല്…. എനിക്ക് വീണയോട് കുറച്ച് സംസാരിക്കാനുണ്ട് ”

എന്ന് ശരത്തേട്ടൻ പറഞ്ഞതും ശരണ്യ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….

അവൾക്ക് വല്ലാത്ത പരിഭ്രമo തോന്നി….

” ഞാനും പോട്ടെ” എന്ന് പറഞ്ഞ് മുൻപോട്ട് നടന്നതും ശരത്ത് വലത് കൈ കൊണ്ട് അവളുടെ രണ്ടും കൈയ്യും പിടിച്ച് പുറകിലേക്കാക്കി തന്നോട് ചേർത്ത് നിർത്തി…

വാതിൽ അടച്ച് കുറ്റിയിട്ടു….

ഇടത് കൈ കഴുത്തിന് കുറുകെ വച്ചു ഒന്നൂടെ ചേർത്തു പിടിച്ചു….

അവൾക്ക് ശ്വാസം നിന്ന് പോകുമെന്ന് തോന്നി.. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു…

അവൻ ചെവിയുടെ അരികിലേക്ക് ചുണ്ട് ചേർക്കുന്നതവളറിഞ്ഞു…

“പേടിക്കണ്ട നിന്റെ സമ്മതമില്ലാതെ ചുംബിക്കില്ല ഇത് ശരത്തിന്റെ വാക്കാ…”..

.” ഞാൻ പറയുന്നത് മുഴുവൻ കേൾക്കുന്നത് വരെ ഇങ്ങനെ നിന്നെ പറ്റു”

” ഞാൻ ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കാനും എനിക്കറിയാം… “…

”പ്രണയം പിടിച്ചു വാങ്ങിയിട്ടുണ്ടെൽ അത് നിന്നെ സ്വന്തമാക്കാനും വേണ്ടി തന്നെയാ അല്ലാതെ ഉപേക്ഷിക്കാനല്ല ” ….

“എന്താ അങ്ങനെ ഒരു മെസ്സെജ് എന്റെ ഫോണിൽ വീണ അയച്ചതെന്ന് എനിക്കറിയണം”.. ശരത്തിന്റെ ശബ്ദം കാതോരം മുഴങ്ങി കേട്ടതും അവളിലെ ധൈര്യമെല്ലാം ചോർന്ന് പോയി….

” അത് പിന്നെ ശരത്തേട്ടനെ ഒരാഴ്ച വിളിച്ചിട്ടും എടുത്തില്ല….. എന്റെ കോൾ കട്ട് ചെയ്തു…. അവസാനം സ്വിച്ച് ഓഫ് ചെയ്തു”

“അതിൽ നിന്ന് ഞാനെന്താ മനസ്സിലേക്കണ്ടതോ അത് മനസ്സിലാക്കി ” എന്നെ ഒഴിവാക്കാനല്ലെ സ്വിച്ച് ഓഫ് ചെയ്ത് വച്ചത് “..

..,” അതു കൊണ്ട് ഞാൻ ആ മെസ്സെജ് …” വീണയങ്ങനെ പറഞ്ഞതും അവളുടെ കൈയ്യിലെ പിടിത്തം അവൻ മുറുക്കി…. അവൾക്ക് കൈകൾ വേദനിച്ച് തുടങ്ങി…..

” എന്നാൽ ഞാനീ മൂന്ന് മാസം നിന്റെ ഫോണിലേക്ക് എത്ര പ്രാവശ്യം വിളിച്ചിട്ടുണ്ട് എന്ന് നിന്റെ ഫോൺ എടുത്തു നോക്കിയാൽ അറിയാം..

. ഒരു കോളെങ്കിലും നീ എടുത്തിട്ടുണ്ടോ…. ഞാനയച്ച മെസ്സെജുകളിൽ ഒരെണ്ണത്തിനെങ്കിലും നീ മറുപടി തന്നിട്ടുണ്ടോ ” അതിന് ഞാൻ എന്ത് പറയണം” ശരത്തിന്റെ ശബ്ദമുയർന്നു..

.. വീണയ്ക്ക് മറുപടി പറയാൻ ഒന്നുമില്ലായിരുന്നു….

ശരത്തേട്ടൻ പറഞ്ഞത് ശരിയാണ് കഴിഞ്ഞ മൂന്നു മാസം ഫോൺ കോൾ എടുക്കാറില്ലായിരുന്നു….

അവളുടെ കണ്ണിർ തുള്ളികൾ കഴുത്തിന് കുറുകെ വച്ചിരുന്ന അവന്റെ ഇടത് കൈയ്യിൽ പതിച്ചതും ശരത്തിൽ ഒരു ഞെട്ടലുണ്ടായി…

ഏത് സാഹചര്യത്തിലും വിറോടെ പൊരുതി ജയിക്കാൻ ശ്രമിക്കുന്ന വീണയെ അവൻ കണ്ടിട്ടുള്ളു….

അവന്റെ കൈകളിൽ നിന്ന് അവളെ സ്വതന്ത്രമാക്കി….

അവൾ അതേ നിൽപ്പിൽ നിന്ന് തറയിൽ മുട്ട് കുത്തി നിന്നു…

ശരത്ത് മുൻപോട്ട് വന്നു അവൾക്കഭിമുഖമായി മുട്ടുകുത്തി നിന്നു..

അവളുടെ രണ്ടു കൈകളും അവന്റെ കവിളിനോട് ചേർത്തു….

“മുത്തശ്ശൻ പറഞ്ഞു നിനക്ക് എൻട്രൻസ് കിട്ടി പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞത് “..

“എന്നോട് പറഞ്ഞാൽ ഞാൻ പഠിപ്പിക്കില്ലേ നിന്നെ.. ”

“ഞാൻ സമ്മതിക്കില്ലാന്ന് വിചാരിച്ചിട്ടാണോ എന്നിൽ നിന്നകലാൻ ശ്രമിക്കുന്നത് ”

” നിന്റെ ഉന്നതങ്ങളിലേക്കുള്ള പാതയിൽ തടസ്സമാകില്ല ഞാൻ…..”

” നിന്റെ നേട്ടത്തിൽ ഞാനും സന്തോഷിക്കുകയെയുള്ളു”….

“. ഞാൻ വരാം കൂടെ അഡ്മിഷനും താമസ സൗകര്യവും ശരിയാക്കിയിട്ടേ തിരിച്ച് വരു”….എന്നവൻ പറയുമ്പോൾ അവൾ മുഖം കുനിച്ച് തന്നെ ഇരുന്നു…

” വേണ്ട എന്റെ കൂടെ വരണ്ട ശരത്തേട്ടാ… നമ്മുക്കൊന്നും വേണ്ടാ…. നമ്മുക്ക് ചുറ്റിനുമുള്ളവരെ വിഷമിപ്പിച്ചിട്ട് എനിക്ക് ശരത്തേട്ടനെ സ്വീകരിക്കാൻ ബുദ്ധിമുട്ടാ”…. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

” ഇം ശരി നിന്റെ ഇഷ്ടം… ഞാൻ കൂടെ വരുന്നില്ല…”

“.. പക്ഷേ ഒന്നോർത്തോ എന്റെ ജീവിതയാത്രയിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാ”…

“ഈ രണ്ടു വർഷം നല്ല കുട്ടിയായ് പഠിച്ച് മിടുക്കിയായ് വാ…” എന്ന് പറഞ്ഞ് ശരത്ത് അവളുടെ കൈ അവന്റെ മുഖത്ത് നിന്ന് മാറ്റി അവൻ എഴുന്നേറ്റു….

അവളെ പിടിച്ചെഴുന്നേൽപ്പിച്ചു….

അവൾ ജനലിനരികിലേക്ക് നടന്നു…

വെറുതെ പുറത്തേക്ക് നോക്കി നിന്ന്….

“എനിക്ക് വേണ്ടി കാത്തിരിക്കരുത് എന്ന് മാത്രമേ എനിക്ക് ശരത്തേട്ടനോട് പറയാനുള്ളു….. ”

”ഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചു ഇനിയങ്ങോട്ടും ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്റേടവും ഉണ്ട്”

“എനിക്ക് മുൻപോട്ട് നഷ്ടപ്പെടാൻ ഒന്നുമില്ല….. “.

“എനിക്ക് വേണ്ടി വീണ്ടെടുത്ത ബന്ധങ്ങളും സ്നേഹവും ഒന്നും നഷ്ടപ്പെടുത്തി കളയരുത്” എന്ന് പറയുമ്പോൾ ശബ്ദമിടറാതിരിക്കാൻ അവൾ ശ്രദ്ധിച്ചു….

” അതോർത്ത് വിഷമിക്കണ്ട വീണ… എന്റെമ്മയും അച്ഛനും എന്റ ഇഷ്ടത്തെ എതിർക്കില്ല എനിക്കുറപ്പുണ്ട് “.

… ” പിന്നെ ശരണ്യ… അവൾക്ക് നിന്നെ ഒരുപാടിഷ്ടമാണ്….”

“. ഏടത്തിയായി കൊണ്ടു അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് “…

“.ഇം എല്ലാം നല്ലതിനെന്ന് വിചാരിക്കാം… നിന്റെ പഠനം കഴിയുമ്പോഴേക്ക് ശരണ്യയുടെ വിവാഹം നടത്താം…. ചെക്കൻ റെഡിയാ.”…

” നമ്മുടെ ഓഫീസിൽ പുതിയതായി വന്ന ഗിരിധർ “.. കുടുംബവും സ്വഭാവവും അന്വഷിച്ചു… ”

“. നല്ല ബന്ധമാണ്…… അവളുടെ പഠിപ്പ് കഴിഞ്ഞ് മതീന്നാ ഗിരിയുടെയും അഭിപ്രായം…. ”

” അതു കൊണ്ട് ശരണ്യയോടു പറഞ്ഞില്ല “..

.”.. അവളുടെ വിവാഹം കഴിയുന്നത് വരെ നമ്മളുടെ പ്രണയം ഇങ്ങനെ തന്നെ പോട്ടെ”…

“.. ഇപ്പോൾ വേറെ ഒന്നും ചിന്തിക്കണ്ട രണ്ടു വർഷം കഴിഞ്ഞ് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”

” അത് വരെ നമ്മുടെ പ്രണയം ആരുമറിയണ്ട “…എന്ന് പറഞ്ഞ് ശരത്ത് കതക് തുറന്ന് മുറിയിൽ നിന്നിറങ്ങി തിരിഞ്ഞ് നോക്കി….

വീണ അതേ നിൽപ്പ് തുടരുകയാണ്…

അവൻ തിരിഞ്ഞു വന്നു…. ജനലിനോടു ചേർത്തു നിർത്തി അവളുടെ കവിളിൽ കടിച്ചു..

. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു….. “ഇത് രണ്ട് വർഷം എന്നെ ഓർമ്മിക്കാൻ വേണ്ടി ” എന്ന് പറഞ്ഞപ്പോൾ ആ വേദനയിലും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു…

അവൻ അവളെ വിട്ടുമാറി നിന്നു….

” ഇം” എന്ന് മറുപടിയായി മൂളി..

ശരത്തിന്റെ സാമിപ്യത്താൽ അവളുടെ മനസ്സ് ശാന്തമായി….

അവൾ അവനഭിമുഖമായി നിന്നു…

” ശരത്തേട്ടനോട് സംസാരിക്കാതെ പോയിരുന്നേൽ എനിക്കവിടെ സമാധാനത്തോടെ പഠിക്കാൻ കഴിയില്ലാരുന്നേനെ… ”

“. എല്ലാം ദൈവവിധിപ്രകാരം നടക്കട്ടെ ”

എന്നവൾ പുഞ്ചിരിയോടെ പറഞ്ഞു..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

വീണ ഇവിടെ നിൽക്കും തോറും അവളുടെ ജീവന് ആപത്ത് സംഭവിക്കാം…

ദേവുവിന് സംഭവിച്ചത് പോലെ വീണയ്ക്ക് സംഭവിക്കാതിരിക്കാൻ അവൾ ഈ തറവാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്….

സിത്താര, ശ്രീധരൻ, സാവിത്രി, ഭർത്താവ് കേശു, ദേവൻ, ഇത്രയും പേരെ തറവാട്ടിൽ നിന്നകറ്റിയാലെ എല്ലാം ശാന്തമാകു….

ശരത്തിന്റെ പെണ്ണാണ് വീണ എന്നറിഞ്ഞാൽ അവർ ഏത് വിധേനെയും അവളെ ഉപദ്രവിക്കാൻ ശ്രമിക്കും…..

ഹരീന്ദ്രന്റെ മനസ്സ് പലവിധമിന്തകളാലുലയുകയായിരുന്നു…

പിറ്റേ ദിവസം വീണയുടെ ബാഗെല്ലാം എടുത്ത് വണ്ടിയിൽ വച്ചു…

വീണയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും ഹരീന്ദ്രന്റെ ഹൃദയം തേങ്ങി.. സിത്താരയുടെയും ശ്രീധരന്റെയും മുഖത്ത് വിജയ ഭാവമായിരുന്നു…

വീണ ഹരീന്ദ്രന്റെ കാൽതൊട്ടു വന്ദിച്ചു…. അദ്ദേഹം അവളുടെ തലയിൽ രണ്ടു കൈയ്യും വച്ച് അനുഗ്രഹിച്ചു… ” ന്റെ കുട്ടിക്ക് നല്ലതേ വരു…

ഇവിടുത്തെ എല്ലാ ദൈവങ്ങളും കാത്തോളും ” എന്ന് ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

വീണ ഉപരിപഠനത്തിനായി ഹൈദരാബാദിലേക്ക് പോയി…

തിരക്കുകൾക്കിടയിൽ അവരുടെ പ്രണയവും തടസങ്ങളൊന്നുമില്ലാതെ പുഴ പോലെ ഒഴുകി…

ഒരു വർഷത്തിനുള്ളിൽ ശരത്ത് അഭിക്കും റാമിനും പ്രത്യേകം ബിസിനസ്സ് തുടങ്ങി കൊടുത്തു..

അവരുടെ അമ്മ തിരിച്ചു വന്നു ഭർത്താവിനും മക്കൾക്കൊപ്പം താമസിച്ചു…

. ദേവനു ഭാര്യ തിരിച്ച് വന്നതോടുകൂടി സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി..

രണ്ടു മക്കളെയുടെയും ബിസിനസ്സിൽ സഹായിക്കാനുള്ളത് കൊണ്ട് തറവാട്ടിൽ പോലും വരാൻ സമയം കിട്ടാറില്ല…

സിത്താര നാട്ടിൽ തന്നെ എം ബി എ ചെയ്യണമെന്ന് വാശി പിടിച്ചത് കൊണ്ട് നാട്ടിൽ തന്നെ ഒരു കോളേജിൽ ചേർന്നു…

ശരത്തിന് വലം കൈയ്യായി ഗിരി എപ്പോഴും കൂടെയുണ്ടായിരുന്നു.. ശരണ്യയുടെ പഠിപ്പ് കഴിഞ്ഞു…..

ഗിരിയുടെ പെങ്ങൾ ഗായത്രിയുടെ വിവാഹo നടന്നു കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ഗിരിയുടെയും ശരണ്യയുടെ കാര്യം വീട്ടിൽ സംസാരിച്ചു.

.. എല്ലാർക്കും സമ്മതമായത് കൊണ്ട് വിവാഹ നിശ്ചയം നടത്തി…..

വീണ പഠനം പൂർത്തിയാക്കി തിരിച്ച് വന്ന ശേഷം ശരണ്യയുടെ വിവാഹം നടത്താൻ തീരുമാനിച്ചു….

വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി…

ഒരാഴ്ച മാത്രം ദിവസങ്ങൾ ബാക്കിനിൽക്കെ വീണയെ എയർ പോർട്ടിൽ നിന്ന് വിളിക്കാൻ ശരത്ത് തന്നെ നേരിട്ട് ചെന്നു…..

എയർപോർട്ടിൽ വീണയെ കാത്തിരുന്നു… വീണയുടെ കൂടെ ഒരാളെ കൂടെ കണ്ടതും ശരത്തിന്റെ മുഖഭാവം മാറി..

തുടരും

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19