Novel

ഇന്ദ്രധനുസ്സ് : ഭാഗം 4

Pinterest LinkedIn Tumblr
Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

‘ തീച്ചൂളയിലെന്നപോൽ അവളുടെ മനമൊന്നു പിടഞ്ഞു.ഓരോ ചുവടുവയ്ക്കുമ്പോഴും അവൾ തളരുന്നു ണ്ടായിരുന്നു……

നീണ്ട വരാന്തയിലൂടെ അവൾ നടന്നു.

‘ചിന്തകളിൽ ഇന്ദ്രൻ മാത്രം’….

‘ മഞ്ഞുമൂടിയ മനസ്സിലേക്ക്
ഒരു മഴയായി നീ പെയ്തിറങ്ങി
നീയെന്ന വർഷ കാലമെന്നിൽ അവസാനിക്കാതിരുന്നെങ്കിൽ
ഒരു കടലായി ഞാൻ
ആർത്തിരമ്പുമായിരുന്നു.’

ചന്തുവും മരിയയും അവളുടൊപ്പം ഓടി എത്തി
ചന്തു വേഗം അവളുടെ കൈയ്യിൽ പിടിച്ചു.

ടീ എന്തോന്നാടി
ഒക്കെ ശരിയാകും നീ ക്ലാസിലേക്ക് ചെല്ല്.

ക്ലാസ് കഴിയുമ്പോൾ പാർക്കിഗ് ഏരിയയിൽ കാണാം
ചന്തുപോയിക്കഴിഞ്ഞപ്പോൾ ‘രണ്ടു പേരും അവരുടെ ക്ലാസിലേക്ക് നീങ്ങി.

ക്ലാസിൽ കയറിയപ്പോഴേക്കും മൃദ്യൽ സാർ എത്തി
സിലബസിനെ കുറിച്ച് വിശദമായി സംസാരിച്ചു.

ഇന്നിനി എല്ലാവർക്കും പോകാം നാളെ കാണാം.

സാർ ഇറങ്ങിയതും ദീപൂ അവളുടെ അടുത്തേക്ക് ഓടി വന്നു.

രാവിലെ തെളിഞ്ഞിരുന്ന മുഖം ആകെ വിളറി പനി പിടിച്ച വരെപ്പോലെ.
എന്താടാ മാത്താ
എന്താ നിന്റെ പ്രശ്‌നം
അവൻ മാത്രമേ അവളെ ആ പേരു വിളിക്കു
വേറെ ആരെങ്കിലുമാ വിളിച്ചിരുന്നതെങ്കിൽ പഞ്ഞിക്കിട്ടേനെ
അവൾ അവനെ നോക്കി’ ഒന്നുമില്ലെടാ…

നീ അവിടെ പറഞ്ഞതൊക്കെ സത്യമാണോ
നീ ആരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടോ?

രാവിലെ നീ ആരെയാണ് പ്രൊപ്പോസ് ചെയ്‌തെ?
അവൻ ചോദിച്ചു കൊണ്ടേയിരന്നു.

ടാ നമ്മുക്ക് പിന്നീട് സംസാരിക്കാം ഞാനിറങ്ങുന്നു.
മരിയയേ കൂട്ടി പാർക്കിങ് ഏരിയയിലേക്ക് ചെന്നു
ചന്തു അവിടെ വെയിറ്റു ചെയ്യന്നുണ്ടായിരുന്നു.

ഓകെ ഡി നാളെ കാണാം
മരിയ വണ്ടി മുന്നോട്ടെടുത്തു.

പിന്നാലെ ഞങ്ങളും
മെയിൻ ഗേറ്റിലെത്തിയപ്പോൾ അഖിൽ നില്ക്കുന്നതു കണ്ടു
യദു അങ്ങാട്ടു നോക്കിയതേയില്ല.
അഖിലെന്നാൽ അവരെത്തന്നെ നോക്കി നില്ക്കുകയായിരുന്നു.

വീട്ടിലെത്തിയിട്ടും ചന്തുവിനോടു പോലും ഒന്നും മിണ്ടാതെ അവൾ വീട്ടിനുള്ളിലേക്ക് കയറി
രാവിലെ ഇവിടുന്ന പോയ ആളല്ലല്ലോ തിരിച്ചുവന്നത് ഇതൊരു മാതിരി
വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയെപ്പോലെ
ഗായുവും ട്രോളിത്തുടങ്ങി ( ആത്മ)
മുറിയിലെത്തി ഡ്രെസ് പോലും മാറാതെ കുറെ നേരം അങ്ങനിരുന്നു.

മേശയിൽ നിന്ന് ഡയറി എടുത്തു
അപ്പോഴവൾ ഒന്നു പുഞ്ചിരിച്ചു.

അവൻ എഴുതിയ വരികളിലൂടെ വിരലുകളാൽ മെല്ലെ തലോടി
ഇന്ദ്രൻ അടുത്തുള്ളതുപോലെ
ഇത്ര നാളും മനസ്സിൽ കൊണ്ടു നടന്നാളിന് രൂപം ഇല്ലയിരുന്നു.
ഇന്നതു കിട്ടി.

ഇന്ദ്രാ ഞാൻ നിന്നിലേക്ക് അടുക്കുമ്പോഴും
നീ ഒരുപാട് അകലെയാണ്.

ഡയറി ടേബിളിൽ വച്ചിട്ട് ഫ്രഷാകാൻ പോയി അപ്പോഴേക്കും ഗായുവിന്റെ വിളി വന്നു ചായ കുടിക്കാനാണ്
റെഡിയായി താഴേക്കിറങ്ങിയപ്പോഴേക്കും മരിയയുടെ കോൾ വന്നു

അവളോട് സംസാരിച്ചു കൊണ്ടു തന്നെ സ്റ്റെയർ ഇറങ്ങി

ഇല്ലെടി ഞാൻ ഓകെ ആണ് നാളെ കാണാം

ഇതുകേട്ട ഗായൂ എന്നാടി നീ ആരേലുമായി പ്രശ്‌നമുണ്ടാക്കിയോ
ഇല്ല ഗായൂ ഒരു തലവേദന

ഇപ്പോൾ കുറവുണ്ട്

അതെങ്ങനാ ഏതു നേരവും ‘ ഫോണിനകത്തല്ലേ.

അവൾ ചായ കുടിച്ചിരിക്കുമ്പോൾ ചന്തു കയറി വന്നു

രണ്ടെണ്ണത്തിനും ഇന്നെന്തോ പറ്റി

വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു അല്ലെ ങ്കിൽ വന്നാൽ നാക്കുവായിലിടില്ലല്ലോ

ഒന്നുമില്ല ഗായാന്റി

യദുവിന്റെ മൊബെൽ റിങ് ചെയ്തു. അവൾ എടുത്തു നോക്കിയപ്പോൾ അഖിലേട്ടൻ

ചന്തു,

അഖിലേട്ടനാ വിളിക്കുന്നെ

നീ കോൾ അറ്റൻഡ് ചെയ്യ്

ഇനി എന്നെ എന്തു പറയാനാവുമോ

അവൾ കോൾ എടുത്തതും

നിനക്കു സമാധാനമായല്ലോടി

എന്താ അഖിലേട്ടാ

എന്തിനാ ചൂടാകുന്നെ

സിറ്റി ഹോസ്പിറ്റലിൽ പോയി നോക്കെടി അവളുടെ ഒടുക്കത്തെ പ്രേമം

ആളും തരവും നോക്കാതെ

അഖിൽ ഫയർ ചെയ്തു കൊണ്ടേയിരുന്നു.

എന്താ…

എന്താ പറ്റിയത്

ഇന്ദ്രേട്ടന് ആക്‌സിഡൻറായി

അത്രമാത്രമേ യദു കേട്ടൊള്ളു.

അവൾ കുഴഞ്ഞ് താഴേക്ക് വീണു

അയ്യോ

യദു….

മോളേ ഗായത്രി ഓടി വന്നു താഴെ കിടന്ന അവളുടെ തല മടിയിലേക്ക് എടുത്ത് വച്ചു

എന്റെ മോൾക്ക് എന്നാ പറ്റിയത്

ചന്തു കരഞ്ഞുകൊണ്ട് ജഗ്ഗിലെ വെള്ളമെടുത്ത് മുഖത്ത് തളിച്ചു.

കൊച്ചേ കണ്ണു തുറക്കെടി

അമ്മ ഇപ്പോൾ അച്ഛായെ വിളിക്കാം

വെള്ളം വീണപ്പോൾ അവൾ കണ്ണു തുറന്നു.

വലിയ വായിൽ കരയാൻ തുടങ്ങി.

പെട്ടെന്ന് ചാടിയെഴുന്നേറ്റു

വേച്ചു വീഴാൻ പോയ അവളെ ചന്തു താങ്ങിപ്പിടിച്ചു.

എന്താടി അഖിലേട്ടൻ പറഞ്ഞത്

‘ഇന്ദ്രന് ആക്‌സിഡന്റ്

യ്യോ!… എന്താ പറ്റിയത് ചന്തു ചോദിച്ചു. എനിക്കറിയില്ല ചന്തു

എനിക്കിപ്പോൾ ഇന്ദ്രനെ കാണണം ഞാനൊന്നു പോയിട്ടു വരാം

എനിക്കിത് സഹിക്കാൻ പറ്റണില്ല ഇതിനെല്ലാം കാരണം ഞാനാ.

അവൾ തല ചുവരിലേക്ക് ശക്തിയായി ഇടിച്ചു. തലയിൽ കൈവച്ച് താഴേക്ക് ഇരുന്നു.

ഗായത്രി ഓടി വന്നു

നീ എന്താ കാട്ടണത്

ഇത്രയും വിഷമിക്കാൻ എന്താ കാര്യം

ആ അമ്മ മകളെ ഇത്രയും തകർന്ന നിലയിൽ കണ്ടിട്ടില്ല.

ഇത് അവൾ അത്രയേറെ വേണ്ടപ്പെട്ട ആർക്കോ വേണ്ടിയാണ്

അവർ അവളുടെ അടുത്ത് ചെന്ന് മുഖം പിടിച്ചുയർത്തി

നെറ്റി മുറിഞ്ഞ് ചോര പൊടിയുന്നു.

മോളേ….

അവൾ ഒന്നും മിണ്ടിയില്ല.

മുഖം കാൽമുട്ടിൽ ചേർത്ത് വിമ്മി വിമ്മി കരഞ്ഞുകൊണ്ടേയിരുന്നു.

ഗായൂ എനിക്ക് സിറ്റി ഹോസ്പിറ്റൽ വരെ പോകണം

അവർ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ പറഞ്ഞു

ഇനി എന്തു പ്രശ്‌നം വന്നാലും ഞാൻ പോകും

എന്താ ഇവിടെ നടക്കുന്ന ആരാ ഇന്ദ്രൻ?

പ്ലിസ് ആന്റി ഇപ്പോൾ അവളോടൊന്നും ചോദിക്കേണ്ട

അവളാകെ തകർന്നിരിക്കുവാ

യദൂ ഞാനൊന്ന് ‘അഖിലേട്ടനെ വിളിച്ചു നോക്കാം

എന്നതാ അവിടുത്തെ സിറ്റ്വേഷൻസ് എന്നറിയാമല്ലോ

ചന്തു ഫോണെടുത്ത് പുറത്തേക്ക് പോയി

യദുവിന്റെ അടുത്ത് നിന്ന് വിളിക്കാനുള്ള ധൈര്യം ഇല്ല.

ഫോണിൽ നോക്കിയപ്പോൾ അഖിലേട്ടൻ വിളിച്ച കോൾ കട്ടായിട്ടില്ലാരുന്നു.

ചന്തു പെട്ടെന്ന് സംസാരിച്ചു.

ഹലോ….

അഖിലേട്ടാകേൾക്കാമോ

യെസ് … ങാ.. ചാന്ദ്‌നിയാണോ

യാദവിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ

ഇല്ലേട്ടാ ….

ഓകെ ആണ്

സാറിന് എന്നാ പറ്റി

അവളാകെ വല്ലാത്ത അവസ്ഥയിലാ

ഏയ് പേടിക്കാനില്ല

കുറച്ചു പരിക്കുകൾ ഉണ്ട്

സാറിനെ കാണണമെന്നു പറഞ്ഞ് അവൾ ബഹളം വയ്ക്കുന്നു.

ഞങ്ങളൊന്നു വന്നോട്ടെ

വേണ്ട ചന്തു അതിന്റെ ആവശ്യം ഇല്ല

പെട്ടെന്ന് യദ്യ അവള്ളടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി

എനിക്ക് ഇന്ദ്രനെ കാണണം

എന്നെ തടയരുത് ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും

യാദവി ഇന്ദ്രേട്ടന് കുഴപ്പമൊന്നുമില്ല.

ഇപ്പോൾ റൂമിലേക്ക് മാറ്റി

നീ വെറുതേ പ്രശ്‌നം ഉണ്ടാക്കരുത്

ഇല്ല അഖിലേട്ടാ ഞാനൊരു പ്രശ്‌നവും ഉണ്ടാക്കില്ല

ദൂരെ നിന്ന് ഞാൻ കണ്ടിട്ട് പൊയ്‌ക്കൊള്ളാം

ഞാൻ കാരണം ആരും ഇനി വിഷമിക്കേണ്ടി വരില്ല.

ങാ … എങ്കിൽ ശരി വന്നിട്ട് കാണാം

ഓകെ 247 ആണ് റൂം നമ്പർ

ഇതെല്ലാം കണ്ടും കേട്ടും ഗായത്രി സ്തംഭിച്ചു നില്ക്കുകയാണ്.

യദു വേഗം മുകളിലേക്ക് പോയി

ചന്തു സത്യം പറയ് എന്താ ഇതിന്റെയൊക്കെ അർത്ഥം

ആരാണീ ഇന്ദ്രൻ

ഗായാൻറീ അതൊക്കെ പായാനാണേൽ ഒരുപാടുണ്ട് ഞങ്ങളെ ഒന്നു പോകാൻ അനുവദിക്കണം വന്നിട്ട്
എല്ലാം പറയാം

ശരി പോയിട്ടു വാ

മകളുടെ ഹൃദയവേദന മനസ്സിലായതു കൊണ്ട് ഗായത്രി മറുത്തൊന്നും പറഞ്ഞില്ല.

യദു താഴേക്കു വന്നപ്പോൾ കൈയ്യിൽ ഒരു കവറുണ്ടായിരുന്നു.

ഗായത്രിയെ ഒന്നു നോക്കിയിട്ട് അവളിറങ്ങി

ചന്തു കൂടെ ചെന്നു

ഓകെ ആന്റി പോയിട്ടു വരാം

യദു വണ്ടി റോഡിലേക്കിറക്കി

ടീ ഒന്നു നിർത്ത് ഞാൻ വീട്ടിൽ ഒന്നു പറഞ്ഞിട്ടു വരാം

വേഗം പോയിട്ടുവാടി
ചന്തുപോയി പറഞ്ഞിട്ട് തിരികെ വന്നു

ഇരുപത് മിനിറ്റ് കൊണ്ട് സിറ്റി ഹോസ്പിറ്റലിൽ എത്തി

അഖിൽ എൻട്രൻസിൽ തന്നെ നില്പ്പുണ്ടായിരുന്നു.

യാദവിയെ കണ്ടയുടനെ അവന് ഷോക്കേറ്റതു പോലെയായി

പൂമ്പാറ്റയെപ്പോലെ പാറി നടന്ന കൊച്ച്

പാറിപ്പറന്ന മുടിയു കലങ്ങിയ കണ്ണുകളും നീരുപിടിച്ചതു പോലെ മുഖവും നെറ്റിയിലെ മുറിവിൽ നിന്ന്
ചോരകിനിയുന്നു.

ശരി …ചെല്ല് മുകളിൽ റൈറ്റ് സൈഡിൽ റൂം 247

അവർ ലിഫ്റ്റിനു നേരെ നടന്നപ്പോൾ അഖിൽ ചന്തുവിനെ വിളിച്ചു. ചാന്ദ്‌നി ഇവിടെ നില്ക്ക് യാദവി പോയിട്ട്
വരട്ടെ

യദു വല്ലായ്മയോടെ അഖിലിനെ നോക്കി

പൊയ്‌ക്കൊള്ളു ഞങ്ങൾ പിറകെ വരാം

‘ യദു ലിഫ്റ്റിൽ കയറി

സെക്കൻഡ് ഫ്‌ലോറിൽ ഡോർ ഓപ്പൺ ആയി.

നെഞ്ചിടിപ്പോടെ അവൾ റൂമിനു നേരെ നടന്നു.

അവൾ വിറയ്ക്കാൻ തുടങ്ങി കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിട്ടേയിരുന്നു.

റൂമിനു മുന്നിലെത്തിയപ്പോൾ ഒന്നു നിന്നു. ദീർഘശ്വാസം എടുത്തു വിറയാർന്ന കൈകളോടെ ഡോറിൽ മുട്ടി

അവൾ പതിയെ ഡോർ തുറന്നു

ഇന്ദ്രൻ……

ബഡ്ഡിൽ കിടക്കുന്ന അവനെ കണ്ടപ്പോൾ നെഞ്ചൊന്നു കിടുങ്ങി.

ഞാൻ കാരണം ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്

തലയിലേയും കാലിലേയും മുറിവുകൾ കെട്ടിവച്ചിരിക്കുന്നു.

നല്ല വേദനയുണ്ടെന്ന് മുഖം കണ്ടാലറിയാം

ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഇന്ദ്രൻ നോക്കി

അവൾ മുഖം പൊത്തിക്കരഞ്ഞു

ഇന്ദ്രനും ഒരു നിമിഷം വല്ലാതായി.

ഒന്നു പുഞ്ചിരിച്ചിട്ട്

എന്റെ കാമുകി അവിടെത്തന്നെ നിന്നാലെങ്ങനാ

കയറി വാ

യദു ഒന്നു ഞെട്ടി

ഗെറ്റൗട്ട് പ്രതീക്ഷിച്ചു വന്നവൾ സ്തംഭിച്ചു നിന്നു

ഇനി എന്തിനുള്ള പുറപ്പാടാണാവോ

തെറ്റ് എന്റെ കൈയ്യിലായതു കൊണ്ട് എല്ലാം നിന്നു കേൾക്കേണ്ടി വരും

പിന്നെയും ശങ്കിച്ചവൾ നിന്നു

ഹാ… യാദവി വിഷ്ണുവർദ്ധൻ മടിച്ചു നില്ക്കാതെ കയറി വരൂ.

യദുവിന് ആശ്ചര്യമായി

പേര് ഓർത്തു വച്ചിരിക്കുന്നു.

യദു അകത്തേക്ക് കയറി

എന്നാൽ അവളുടെ ശ്രദ്ധ അവന്റെ കാലിലായിരുന്നു

അവളറിയാതെ ആ കാലിലെ കെട്ടിവച്ചിരിക്കുന്ന മുറിവിനു മുകളിലൂടെ പതിയെ വിരലുകൾ ഓടിച്ചു.

കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിട്ടേയിരുന്നു

ഈ നിമിഷങ്ങളിലൊക്കെയും ഇന്ദ്രൻ അവളെത്തന്നെ നോക്കിയിരുന്നു

എന്തോന്നാടി കാലേൽ പിടിക്കുന്നെ

അവൾ ജാള്യതയോടെ തല കുനിച്ചു.

നിന്റെ നെറ്റി എങ്ങനെയാടി മുറിഞ്ഞത്

എന്റെ നെറ്റിയോ

മുറിഞ്ഞില്ലല്ലോ

ഇവളിതൊന്നും അറിഞ്ഞില്ലേ

പെട്ടെന്നവൾ നെറ്റിയിൽ തൊട്ടു നോക്കി

ആ വേദന കൊണ്ടവൾ മുഖം ചുളിച്ചു

നനവു പറ്റിയപ്പോൾ കൈയ്യിൽ ചോര

ദാ അവിടെ കോട്ടൺ ഇരുപ്പുണ്ട് ക്ലീൻ ചെയ്തിട്ടു വാ

സ്‌നേഹത്തോടെയാണല്ലോ പറയുന്നത് എന്തു പറ്റിയോ

എനിക്കിത്തിരി വെള്ളം എടുത്തു താ കൈയ്യിലിരുന്ന കവർ ടേബിളിൽ വച്ചു.

അവൾ വേഗം ഫ്‌ലാസ്‌കിൽ നിന്ന് ചൂടുവെള്ളം ഗ്ലാസിലേക്ക് പകർന്നു

അതുമായി ഇന്ദ്രനടുത്തേക്ക് എത്തി

അപ്പോഴവൾക്ക് മനസ്സിലായി ഇന്ദ്രന് തനിയെ കുടിക്കാൻ കഴിയില്ലെന്ന്

എന്താടി നോക്കി നില്ക്കുന്നെ

എന്നെ ഒന്നു ചാരി ഇരുത്തിക്കെ

ഞാനോ……

യദു പരവശയായി

പിന്നല്ലാണ്ടാര്

വെറുതേ പോയ എന്നെ ദേക്ഷൃം പിടിപ്പിച്ചിട്ട്

ആക്‌സിഡന്റും ആയി ഇവിടെ കിടക്കുമ്പോൾ ചാരി ഇരുത്താൻ വയ്യ

നീയല്ലേ ഇതെല്ലാം വരുത്തി വച്ചത്

നാളെ മുതൽ വന്ന് എല്ലാ കാര്യവും നോക്കിക്കോണം

കിളികൾ പറന്നു അഞ്ചാറെണ്ണം

വേറാരുടേയുമല്ല

എന്റെ സ്വന്തം കിളികളാ

ഇയാൾക്ക് ആക്‌സിഡന്റായപ്പോൾ നട്ടു വല്ലതും ലൂസായോ

അവൾ ചാരിയിരുത്താനായി തലയിണ ഉയർത്തിവച്ചു അപ്പോഴേക്ക് കൈയ്യൂന്നി ശ്രമപ്പെട്ട് ഇന്ദ്രൻ
കുറച്ചുയർന്നു അവളും ചുമലിൽ പിടിച്ച് അവനെ സഹായിച്ചു.പിന്നെ തല പതിയെ തലയിണയിലേക്ക് വച്ചു.

തിരിഞ്ഞപ്പോഴേക്കും അവൻ അവളുടെ കൈയ്യിൽ പിടിച്ചു.

അവൾ വിറച്ചു വല്ലാത്തൊരു ഫീൽ ശരീരമാകെ തരളിതമാകുന്നതു പോലെ

കൈവിടുവിക്കാൻ ശ്രമിച്ചു.

പ്ലീസ് ഇന്ദ്രാ കൈവിട്

കൈയ്യിൽ പിടിച്ചു കൊണ്ടു തന്നെ അവൻ പറഞ്ഞു

രാവിലെ ഐ ലവ് യൂ എന്നൊക്കെ പറഞ്ഞിട്ട്

ഇന്ദ്രനെ മാത്രം മതി

എന്നൊക്കെ കേട്ടാരുന്നു

ഇപ്പോൾ എന്തേ വേണ്ടെ

ഇതിപ്പോൾ എനിക്കിട്ട് പണി തരികയാണോ ഒന്നുമങ്ങോട്ടു പിടി കിട്ടുന്നില്ലല്ലോ

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

Comments are closed.