Friday, April 12, 2024
Novel

നല്ല‍ പാതി : ഭാഗം 19

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

വിവാഹശേഷം സഞ്ജുവും നന്ദുവും പോയത് നേരെ ആനന്ദ് ഭവനിലേക്കായിരുന്നു.. ഒപ്പം കാർത്തിയും ഉണ്ടായിരുന്നു..

ബന്ധുക്കൾക്കെല്ലാം ക്ഷേത്രത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ സദ്യ

ഒരുക്കിയിരിക്കുന്നതിനാൽ ഇരുവരുടെയും മാതാപിതാക്കൾ പോയിരുന്നില്ല..

വൈകീട്ട് കുറച്ച് സുഹൃത്തുക്കൾക്ക് മാത്രമായൊരു റിസപ്ഷൻ..അതിനു മുൻപേ
തിരിച്ചെത്തണം.

ആനന്ദ ഭവനിൽ എത്തുമ്പോൾ.. കുട്ടികൾ എല്ലാവരും കാത്തു നിൽപ്പുണ്ടായിരുന്നു…

സഞ്ജുവിന്റെ കൈ പിടിച്ച് ആനന്ദ് ഭവനിലേക്ക് അവനോടൊപ്പം അവൾ കയറുമ്പോൾ അഭിയുടെ ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കി..

ഒരു നിമിഷം അതിലേക്കു തന്നെ നോക്കി നിന്നു…

ആ കണ്ണുകൾ തന്നോട് സംസാരിക്കുന്നതായി അവൾക്ക് തോന്നി..

“ഇനിയൊരിക്കലും ഒരു നൊമ്പരമായി താൻ ഉണ്ടാകരുത്… തന്നെ ഓർത്തു സങ്കടപ്പെടരുത് എന്ന് ആ മിഴികൾ തന്നോട് പറയുന്നതുപോലെ…”

“സന്തോഷമായി കാണുവോ അഭിക്ക്…??”

നന്ദുവിനെ മനസ്സിൽ നിറയെ ആ ചോദ്യമായിരുന്നു..

നന്ദുവിനെ ആഗ്രഹപ്രകാരം കുട്ടികൾ വിവാഹത്തിന് വരാൻ സാധിച്ചില്ലെങ്കിലും അതും അവർക്ക് ആനന്ദഭവനിൽ സദ്യ ഏർപ്പാടാക്കിയിരുന്നു അവരോടൊപ്പം ഇരുന്നാണ് നന്ദുവും സഞ്ജുവും ആഹാരം കഴിച്ചത്…

ഭക്ഷണശേഷം
നന്ദു ടീച്ചറോട് സംസാരിക്കുന്നതിനിടയിൽ..

മാഷിനെയും വിളിച്ച് മാറി നിന്ന് എന്തോ സംസാരിക്കുകയായിരുന്നു സഞ്ജു…

കാർത്തിയും ഉണ്ടായിരുന്നു കൂടെ.. പക്ഷേ എന്താണ് ഒരു സംസാരിക്കുന്നതിന് നന്ദുവിനെ വ്യക്തമായില്ല…

സഞ്ജുവിന്റെ കൂടെ അഭിയുടെ അസ്ഥിത്തറയിൽ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു നന്ദുവിന്.. സഞ്ജയ് മാഷോട് സംസാരിക്കുന്നതിനാൽ സഞ്ജുവിനെ വിളിക്കാതെ തന്നെ നന്ദു പുറത്തിറങ്ങി..

അഭിയുടെ അസ്ഥിത്തറയുടെ അടുത്തു നിൽക്കുമ്പോൾ എന്തൊക്കെയോ പറയാനുള്ള ആഗ്രഹം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു..

പക്ഷേ അതെല്ലാം കണ്ണുനീര് മാത്രമായാണ് പുറത്തേക്ക് വന്നത്..

“ഇന്നത്തെ ദിവസം നമ്മൾ ഒരുമിച്ച് ഇവിടെ വരാമെന്ന് അഭിയോട് ഞാൻ വാക്കു പറഞ്ഞിരുന്നു…

താനും അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം.. തന്നെ ഈ വേഷത്തിൽ കാണുമ്പോൾ
ഇന്ന് ഏറ്റവും സന്തോഷിക്കുന്നത് തൻറെ അഭി തന്നെ ആയിരിക്കും..”

സഞ്ജു അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൻറെ മുഖത്ത് തന്നെ നോക്കി നോക്കുകയായിരുന്നു നന്ദു..

“തന്നോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു…

അത് ഇന്ന് ഇവിടെ വെച്ച് തന്നെ പറയണമായിരുന്നു…

അതാണ് താൻ ചോദിച്ചപ്പോൾ ഒക്കെ ഞാൻ ഒഴിഞ്ഞു മാറിയത്…”

കാര്യമെന്താണെന്ന ഭാവത്തിൽ നന്ദു സഞ്ജുവിനെ നോക്കി…

സഞ്ജു തിരിഞ്ഞുനോക്കിയപ്പോൾ അവരുടെ അടുത്തേക്ക് വരാനായി നിൽക്കുന്ന കാർത്തിയെയും ഗായത്രിയെയും അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു..

“നന്ദു ഞാൻ ഈ പറയാൻ പോകുന്ന കാര്യം താൻ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല..

ചിലപ്പോൾ തനിയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരും ചിലപ്പോൾ ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നും വരാം..

പക്ഷേ എനിക്ക് പറഞ്ഞേ തീരൂ.. വേണമെങ്കിൽ തന്നിൽ നിന്നും മറച്ചു പിടിച്ചത് ജീവിക്കാൻ എനിക്ക് സാധിക്കും..

പക്ഷേ ഞാൻ അങ്ങനെ ചെയ്താ അതൊരു നോവായി എൻറെ മനസ്സിൽ അങ്ങനെ തന്നെ കിടക്കും.. എന്റെ മാത്രമല്ല ഇവരുടെയും…

താൻ പറഞ്ഞതുപോലെ ഞാൻ തന്റെ നല്ലൊരു സുഹൃത്ത് അല്ലേ.. അതുകൊണ്ട് പറഞ്ഞതാണ് എന്ന് വിചാരിച്ചാൽ മതി..”

“എന്തിനാ സഞ്ജു എത്ര ഇൻട്രൊഡക്ഷൻ കാര്യം എന്താണെന്ന് പറ…

സഞ്ജു പേടിക്കുന്നതുപോലെ ഞാനിപ്പോ പെട്ടെന്ന് ഡിപ്രഷൻ സ്റ്റേജിലേക്കൊന്നും പോകില്ല..
ധൈര്യമായി പറഞ്ഞോ..”

“ഉം..പറയാം..
താൻ അന്ന് ചോദിച്ചില്ലേ…

ഗായത്രിയുടെ സർജറിയെ പറ്റി…

അതിനെക്കുറിച്ച് അറിയണ്ടേ തനിക്ക്…

അവളുടെ അസുഖം എന്താണെന്ന് തനിക്ക് ഓർമ്മയുണ്ടോ..??”

“DCM.. അങ്ങനെ എന്തോ പേരാണെന്നാണ് എന്റെ ഓർമ്മ.. അല്ലേ കാർത്തി..??”

“അതേ… DCM..
അന്ന് അഭി പറഞ്ഞത് നീ ഓർക്കുന്നോ…??

ഇനിയൊരു ഇഷ്യു ഉണ്ടായാൽ ആയാൽ അപ്പോൾ അവളെ നമുക്ക് രക്ഷിക്കാൻ സാധിച്ചില്ലെന്നു വരാം… പിന്നെ ആകെയുള്ള പോംവഴി ഹാർട്ട് ട്രാൻസ്പ്ലാൻറ്റേഷൻ മാത്രമാണെന്ന്…”

കാർത്തി നന്ദുവിനോട് പറഞ്ഞു..

“അന്ന് തന്റെ ജീവിതത്തിൽ അങ്ങനെ ഒരു ദുരന്തം നടന്നപ്പോൾ…

അത് പ്രതികൂലമായി ബാധിച്ച ഒരാൾ കൂടി ഉണ്ടായിരുന്നു ആനന്ദ് ഭവനിൽ..

ദേ ഇവൾ ഗായത്രി.. സ്വന്തം ഏട്ടൻ ആയി കരുതിയ… തങ്ങളുടെ അനാഥത്വം പങ്കിട്ട്
ഒപ്പം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ഇവരിൽനിന്ന് എന്നന്നേക്കുമായി അഭിയങ്ങു പോയപ്പോൾ.. തളർന്നു പോയതാ… അന്ന് ആ പ്രശ്നം വീണ്ടും തലപൊക്കി…

അതിനുള്ള ഏക പരിഹാരം ട്രാൻസ്പ്ലാൻറ്റേഷൻ മാത്രമായിരുന്നു..അഭിക്കു പുറകെ ഗായത്രിയെ കൂടി വിടാൻ ആർക്കും മനസ്സുവന്നില്ല..

വീണ്ടും ഒരു ദുരന്തം കൂടി താങ്ങാൻ ഞാൻ ആനന്ദ് ഭവനിലുള്ളവർക്ക് ശേഷി ഉണ്ടായിരുന്നില്ല അങ്ങനെ പറയുന്നതാകും കൂടുതൽ ശരി..

അതു കൊണ്ടാണ് അന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം അങ്ങനെയൊരു തീരുമാനത്തിലെത്തിയത്…”

എന്തു തീരുമാനം..??
നന്ദു സംശയത്തോടെ സഞ്ജുവിന് നേരെ നോക്കി..

‘താൻ ഊഹിച്ചത് സത്യം തന്നെയാടോ…
ഗായത്രിയുടെ ഉള്ളിൽ ഇപ്പോഴുള്ളത് തന്റെ അഭിയുടെ ഹൃദയമാണ്..”

അത് കേട്ടിട്ടും നന്ദുവിനെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല.. കുറേനേരം അഭിയുടെ അസ്ഥിത്തറയിലേക്ക് നോക്കി കണ്ണടച്ചു നിന്നു…

എന്തൊക്കെയോ വ്യക്തം അല്ലാതെ പറയുന്നുണ്ടായിരുന്നു.. കരയുന്നുണ്ടായിരുന്നില്ല..അത് കണ്ടപ്പോൾ അപ്പോൾ കാർത്തിക്കും സഞ്ജുവിനും ഉള്ളിൽ ചെറിയൊരു പേടി തോന്നി..

പതിയെ ഗായത്രി ചെന്ന് ചുമലിൽ തൊട്ടതും..

തിരിഞ്ഞുനിന്ന് കണ്ണുനിറഞ്ഞ് ഗായത്രിയെ നോക്കി …ഗായത്രി പതിയെ നന്ദുവിന്റെ കയ്യെടുത്ത് അവളുടെ നെഞ്ചിൽ വച്ചു..

“നന്ദേച്ചി…. ഇവിടെ ഉണ്ട് അഭിയേട്ടൻ… ഏട്ടൻ എല്ലാം അറിയുന്നുണ്ട്.. ചേച്ചിയുടെ ഈ അവസ്ഥയിൽ ഏറ്റവും അധികം വിഷമിച്ചത് ഞാനാ..

പക്ഷേ ഇപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നതും ഞാനാ.. എനിക്കിപ്പോ അറിയാം.. ഏട്ടനും ഇതുതന്നെയാണ് ആഗ്രഹിച്ചിട്ട് ഉണ്ടാവുക…

സഞ്ജു ഏട്ടനോട് ദേഷ്യം ഒന്നും തോന്നരുതേ ചേച്ചി…

ചേച്ചിയെ നഷ്ടപ്പെടുമോ എന്നുള്ള പേടി കൊണ്ടാ ഇതുവരെ ഒന്നും പറയാതിരുന്നത്..”

നന്ദു ഒന്നും സംസാരിക്കാതെ ഗായത്രിയെ കെട്ടിപ്പിടിച്ച് കുറേനേരം നിന്നു..ശേഷം ആരോടും ഒന്നും മിണ്ടാതെ പതിയ പോയി കാറിലിരുന്നു…

നന്ദു സിന്റെ ഈ പെരുമാറ്റത്തിൽ കാർത്തിക്കും സഞ്ജുവിനും ടെൻഷനായിരുന്നു..
പക്ഷേ മാഷിൻറെ വാക്കുകൾ അവർക്ക് ആശ്വാസം നൽകി..

“ചെല്ല് സഞ്ജു… അവളെ ചെന്ന് ആശ്വസിപ്പിക്ക്..

അവൾ എല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ച് ഇരിക്കേണ്ട.. എല്ലാം കഴിഞ്ഞ് നൽകാനായി മാറ്റിവയ്ക്കുന്ന കരുതലിനെക്കാളും നല്ലത്..

കരയുമ്പോൾ തന്നെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്ന സ്നേഹമാണ്.. ചെല്ല്… അവളുടെ മനസ്സ് ഇപ്പോൾ അത് ആഗ്രഹിക്കുന്നുണ്ടാകാം…”

മാഷ് പറഞ്ഞത് അനുസരിച്ച് നന്ദുവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ മുൻ സീറ്റിലേക്ക് തലചായ്ച്ച് കിടക്കുകയായിരുന്നു നന്ദു..

സഞ്ജു പതിയെ മറുവശത്തെ വാതിൽ തുറന്നു കാറിൽ കയറി.. എന്തു പറഞ്ഞു സംസാരിച്ചു തുടങ്ങണം എന്ന് സഞ്ജുവിന് യാതൊരുവിധ ധാരണയും ഇല്ലായിരുന്നു.

“നന്ദൂ.. താൻ കരയുകയാണോ…??”

സഞ്ജുവിന്റെ ചോദ്യം കേട്ടിട്ട് നന്ദുവിന്റെ മറുപടിയൊന്നും വന്നില്ല..

“തനിക്ക് വിഷമം ആയോ..?? എനിക്ക് വേണമെങ്കിൽ തന്നിൽ നിന്നും ഇത് മറച്ചു വെക്കാമായിരുന്നു.. തന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഇപ്പോ ഞാൻ ഇത് പറഞ്ഞത്…

തന്റെ ആശ്വാസത്തിനാ.. തന്റെ അഭി തനിക്കു ചുറ്റും ഉണ്ട് എന്നു തന്നെ ബോധ്യപ്പെടുത്താനാണ്..

തന്റെ മനസ്സ് ഇപ്പോൾ എനിക്കറിയാടോ…
പ്ലീസ് നന്ദൂട്ടി… ഇങ്ങനെ ഇരിക്കാതെ… എന്തെങ്കിലും പറയ്.. അറ്റ്ലീസ്റ്റ് എന്നോട് ദേഷ്യപ്പെടെങ്കിലും ചെയ്യെടോ…

താൻ ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് പേടിയാടോ.. അതുകൊണ്ടാ പറയണേ… നന്ദൂട്ടി.. എന്തെങ്കിലും പറ..??”

പറയുമ്പോൾ സഞ്ജുവിന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു..

“എന്താ ഞാൻ വീണ്ടും ഡിപ്രഷൻ ലേക്ക് പോകുമെന്ന് സഞ്ജുവിന് പേടിയുണ്ടോ…???”

കരഞ്ഞു തളർന്ന മുഖവുമായി തലയുയർത്തി നന്ദു ചോദിച്ചു..

പെട്ടെന്ന് നന്ദുവിനെ തന്റെ മാറോട് ചേർത്ത് ആശ്വസിപ്പിക്കുമ്പോൾ വേറൊന്നും സഞ്ജുവിന്റെ മനസ്സിൽ ഇല്ലായിരുന്നു.. നന്ദുവും എതിർത്തില്ല..

ഒരു പക്ഷേ അവളുടെ മനസ്സും ഒരു സാന്ത്വനം ആഗ്രഹിച്ചിരിക്കാം..

പെട്ടെന്ന്.. എന്തോ ഓർത്തിട്ട് എന്നപോലെ സഞ്ജു പെട്ടെന്ന് പിന്നിലേക്ക് മാറി..

“ഞാൻ.. പെട്ടെന്ന്…
സോറി നന്ദൂ..റിയലി സോറി…”

നന്ദു എന്തെങ്കിലും പറയുന്നതിനു മുൻപേ സഞ്ജു കാറിൽനിന്നിറങ്ങി..

നന്ദു മറുത്തൊന്നും സംസാരിക്കാതെ കണ്ണുകൾ നിറഞ്ഞത് തുടച്ചുകൊണ്ട് സീറ്റിലേക്ക് തലചായ്ച്ച് ഇരുന്നു..

ആനന്ദ് ഭവനിൽ നിന്ന് തിരിച്ചുള്ള യാത്രയ്ക്കിടയിലും സഞ്ജുവും നന്ദുവും ഒന്നും പരസ്പരം സംസാരിച്ചില്ല..

വൈകീട്ടത്തെ റിസപ്ഷനിടയിലും രണ്ടാളുടെയും അവസ്ഥ അതുതന്നെ ആയിരുന്നു..

ആദ്യത്തെ പോലെ ഫ്രീയായി സംസാരിക്കാൻ രണ്ടുപേർക്കും പറ്റുന്നില്ലായിരുന്നു…

താൻ ചെയ്തത് തെറ്റായി പോയോ സംശയമായിരുന്നു സഞ്ജുവിനെ മനസ്സുനിറയെ.. എന്തെങ്കിലും സംസാരിക്കാൻ ചെല്ലുമ്പോൾ അത് സഞ്ജുവിനെ പിന്നിലേക്ക് വലിച്ചു.. ആ അകൽച്ച നന്ദുവിനും മനസ്സിലാകുന്നുണ്ടായിരുന്നു…

കാർത്തി ഫ്രണ്ട്സുമായി ആഘോഷത്തിലാണ്…

ഇങ്ങനെയൊന്നുമല്ല അവന്റെ മനസ്സിലുണ്ടായിരുന്ന ഏട്ടന്റെ വിവാഹം… അതോ നടന്നില്ല..എപ്പോൾ റിസപ്ഷൻ എങ്കിലും അടിച്ചു പൊളിക്കാമെന്നു കരുതിക്കാണും..

രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞു റൂമിലേക്ക് പോകാതെ സഞ്ജു നിൽക്കുന്നത് കണ്ടിട്ടാണ് കാർത്തി ചോദിച്ചത്..

“എന്താ ഏട്ടാ..എന്താ പ്രശ്നം ..??

ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു…അവിടെ നിന്ന് തൊട്ടു തുടങ്ങിയതാണ് രണ്ടാളും.. തമ്മിൽ ഒരു വാക്കുപോലും സംസാരിക്കുന്നില്ല.. റിസപ്ഷനും അതേ..

ഒരു പരിചയമില്ലാത്ത രണ്ടുപേരും നിൽക്കുന്ന പോലെ ആയിരുന്നുല്ലോ.. ഭക്ഷണം കഴിക്കുമ്പോഴും അതേ…”

“ഏയ് ഒന്നുമില്ല.. നിനക്ക് തോന്നുന്നതാ…”

“ഏട്ടന് മാത്രം ഉള്ളൂലോ പ്രശ്നം..
നന്ദൂന് കുഴപ്പമൊന്നുമില്ലല്ലോ..”

“അവൾക്ക് കുഴപ്പമൊന്നുമില്ലേ.. എന്നിട്ട് അവൾ എവിടെ..??”

“അവൾ റൂമിലോട്ടു പോയി..

ഏട്ടൻ മര്യാദക്ക് പോവാൻ നോക്ക്… ഫസ്റ്റ് നൈറ്റ് ടെൻഷൻ ആണോ…?? സാധാരണ പെണ്ണിനാ ഉണ്ടാകാ.. ഈ ടെൻഷൻ ഒക്കെ..”

“മണ്ണാങ്കട്ട… ഓ അതെന്താ.. പെണ്ണിന് മാത്രം..

ആണുങ്ങൾ എന്താ മനുഷ്യന്മാർ അല്ലേ..??
നീ ഒന്നും മിണ്ടാതെ പോയേന്റെ കാർത്തി…

പറയുന്നത് കേട്ടാൽ തോന്നും ഒടുക്കത്തെ എക്സ്പീരിയൻസ് ആണ്..”

അവൾക്ക് മറ്റുള്ളവരോട് കുഴപ്പം ഒന്നും കാണില്ലല്ലോ തന്നോടല്ലേ കാണൂ…

അവളുടെ സമ്മതം പോലുമില്ലാതെ ഞാൻ ചെയ്തത് തെറ്റാണ്… ആ സമയത്ത് അവൾ റിയാക്ട് ചെയ്തില്ല.. പക്ഷേ..

വരുന്നത് വരട്ടെ ഫേസ് ചെയ്തല്ലേ പറ്റൂ..
സഞ്ജു മനസ്സിൽ പറഞ്ഞു..

സഞ്ജു റൂമിൽ എത്തുമ്പോൾ അപ്പോൾ നന്ദു റൂമിൽ ഉണ്ടായിരുന്നില്ല..

റൂമിനോട് ചേർന്ന് ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി ഇരിക്കുകയാണ്..

സഞ്ജു വന്നത് ഒന്നും നന്ദു അറിഞ്ഞിട്ടില്ല..

നന്ദുവിനോട് സംസാരിക്കാൻ ഒരു വിഷമം ഉണ്ടെങ്കിലും സംസാരിക്കാൻ തന്നെ തീരുമാനിച്ചു സഞ്ജു..

“നന്ദൂ… എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്..??”

നന്ദു തിരിഞ്ഞുനോക്കി..

“എന്താടോ..എന്താ പറ്റിയത്..??
താൻ കരഞ്ഞോ.. കണ്ണെല്ലാം കലങ്ങിയിരിക്കുന്നുണ്ടല്ലോ..??”

“ഏയ്.. ഒന്നുമില്ല ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നതാ..”

സഞ്ജു അടുത്തിരുന്ന ഒരു കസേര വലിച്ചിട്ടു അതിലോട്ടിരുന്നു…

“നന്ദു.. എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു..”

“എന്താ സഞ്ജു ചോദിച്ചോളൂ..”

“ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം.. തനിക്ക് എന്നോട് ക്ഷമിക്കാൻ സാധിക്കില്ലേ.. അതോ ഇപ്പോഴും ദേഷ്യത്തിൽ ആണോ താൻ..

ആനന്ദ് ഭവനിൽ നിന്ന് ഇറങ്ങിയതിൽ പിന്നേ താൻ എനിക്കൊന്നു മുഖം പോലും തന്നിട്ടില്ല… എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല.. ചിരിച്ചിട്ടില്ല.. സംസാരിച്ചിട്ടില്ല..
ഞാൻ മനപ്പൂർവ്വം ചെയ്തതല്ലടോ..

തന്റെ സങ്കടം കണ്ടപ്പോൾ.. നിയന്തിക്കാനായില്ല അതുകൊണ്ടാ… താനതു മനസ്സിൽ നിന്നും കളയ്..”

“ആരു പറഞ്ഞു.. ഞാൻ പറഞ്ഞോ ഞാൻ ദേഷ്യത്തിൽ ആണെന്ന്.. എനിക്ക് ദേഷ്യമൊന്നുമില്ല.. അതൊക്കെ സഞ്ജുവിനെ തോന്നലാ..”

“അതേടോ.. എന്റെ തോന്നലാണ് ഞാൻ പറഞ്ഞത്..
താൻ ഇതുവരെ എന്നോട് ഒന്നു സംസാരിച്ചില്ല.. അപ്പോൾ എനിക്ക് തോന്നി തനിക്ക് എന്നോട് ദേഷ്യം ആണെന്ന്..”

“അത് പെട്ടെന്ന് അങ്ങനെ സംഭവിച്ചപ്പോൾ.. അംഗീകരിക്കാൻ പറ്റിയില്ല എന്നത് സത്യമാണ്… പക്ഷേ സഞ്ജുവിനെ എനിക്കറിയാം.. എന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച ഒരാളെ ഇത്രയെങ്കിലും ഞാൻ മനസ്സിലാക്കണ്ടേ…”

“അപ്പൊ എന്നോട് ദേഷ്യം ഒന്നും ഇല്ല എന്നത് സത്യമാണോ..??”

“ഉം.. സത്യം..

ഞാനെത്ര ദേഷ്യപ്പെട്ടാലും.. ഒരുതരി ദേഷ്യം ഇല്ലാതെ സഞ്ജുവിന്റെ മനസ്സിൽ എന്നോടുള്ള സ്നേഹം ഉണ്ടാകില്ലേ.. അതുപോലെയാണ്..

അഭിയുടെ ഓർമ്മകളെ ഞാൻ എത്ര മറക്കാൻ ശ്രമിച്ചാലും.. മറക്കാൻ പറ്റില്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഇങ്ങോട്ട് തിരികെ വരും..

സഞ്ജുവിന് തന്ന വാക്ക് ഞാൻ പാലിക്കും.. പക്ഷേ.. കുറച്ച് സാവകാശം അനുവദിച്ചു തരണം..

സഞ്ജുവിനെ ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളൂ… കുറച്ചുനേരം ഞാനിവിടെ ഒറ്റയ്ക്ക് ഇരുന്നോട്ടെ…”

“ഉം..ശരി.. കുറച്ചുനേരം താൻ ഇവിടെ ഇരുന്നോ..

പിന്നെ…നമ്മുടെ റൂമിൽ കിടന്നോ..

ഞാൻ കാർത്തിയുടെ റൂമിൽ കിടന്നോളാം.. പക്ഷേ ഒരു കാര്യം… രാവിലെ അമ്മ എന്തെങ്കിലും ചോദിച്ചാൽ… താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും.. ”

നന്ദു എന്തോ പറയാനായി വന്നപ്പോഴേയ്ക്കും സഞ്ജു പറഞ്ഞു കഴിഞ്ഞിരുന്നു..

‘അപ്പോ ശരി ഗുഡ് നൈറ്റ്..”

“ഗുഡ് നൈറ്റ്..”

കാർത്തി കിടക്കാനായി വരുമ്പോ തന്റെ കട്ടിലിൽ കണ്ണിനു മുകളിൽ കൈ വെച്ച് മലർന്നു കിടക്കുന്ന സഞ്ജുവിനെ ആണ് കണ്ടത്..

“എന്താണ് ബ്രോ.. റൂം തെറ്റിയതാണോ… കല്യാണം കഴിഞ്ഞതോടുകൂടി തലയുടെ വെളിവൊക്കെ പോയോ..??”

താൻ എന്തൊക്കെ പറഞ്ഞിട്ടും തിരിച്ച് സഞ്ജുവിന്റെ മറുപടിയൊന്നും കിട്ടാതായപ്പോൾ അൽപം ഗൗരവത്തിൽ ആണെന്ന് കാർത്തിക്ക് മനസ്സിലായി…

കാർത്തി കട്ടിലിന്റെ അറ്റത്ത് ഇരുന്നു സഞ്ജുവിനെ വിളിച്ചു..

“ഏട്ടാ… എന്താ പറ്റിയത്.. എന്നോട് പറ… അവൾ എന്തെങ്കിലും പറഞ്ഞോ ഏട്ടനോട്…??”

“ഏയ്… നല്ല ക്ഷീണം.. രാവിലെ മുതൽ യാത്ര അല്ലായിരുന്നോ… ഞാനൊന്നു കിടക്കട്ടെ…”

“ആ കിടന്നോ.. പക്ഷേ അതിനുമുമ്പ് കാര്യം പറ എന്താ പ്രശ്നം..??”

“എന്തു പ്രശ്നം..?? ഒരു പ്രശ്നവും ഇല്ലെടാ..”

“പിന്നെ എന്തിനാ ഇവിടെ വന്ന് കിടക്കണേ..??”

“അത്.. നന്ദുവിന് അൽപം പ്രൈവസി കൊടുക്കാം എന്ന് വിചാരിച്ചു.. പെട്ടെന്നൊരു ദിവസം ഭർത്താവായി അധികാരം സ്ഥാപിക്കുന്നത് ശരിയല്ലല്ലോ..

ഞാനും അവളും നല്ല സുഹൃത്തുക്കൾ തന്നെയാണ്.. പക്ഷേ അതിനപ്പുറം ഒന്നും അവൾ ആഗ്രഹിക്കുന്നില്ല ഈ സമയത്ത്..

ഞാനല്ലേ അവളെ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത്.. എനിക്ക് അതൊരു പ്രശ്നമല്ല കാർത്തി…യാതൊരുവിധ പ്രതീക്ഷയില്ലാതെ കാത്തിരുന്ന ആറു വർഷങ്ങൾ എന്റെ മുന്നിലുണ്ട്… അതിനെക്കാളും വലുതാണോ ഇത്..

എപ്പോഴും കുറച്ച് പ്രതീക്ഷിക്കുന്നതാണ് നല്ലത്… അപ്പോഴേ കൂടുതൽ സന്തോഷം കിട്ടൂ..

എനിക്ക് ഇത് വിധിച്ചിട്ടില്ല എന്ന് കരുതിയത് ഒക്കെ ഇപ്പോഴെന്റെ ഹൃദയത്തോടെ തന്നെ ചേർന്നു നിൽക്കുന്നില്ലേ.. ഒരു കൈയകലത്തിൽ ആണെങ്കിലും..

നീ എനിക്ക് ഒരു സഹായം ചെയ്യണം… ഇതൊരിക്കലും നമ്മുടെ അച്ഛനുമമ്മയും അറിയരുത്.. എന്തായാലും 35 ദിവസത്തെ കാര്യമല്ലേ ഉള്ളൂ… അതുകഴിഞ്ഞ് പിന്നെ ഞാൻ അങ്ങ് ദുബായിക്ക് പോകുമല്ലോ..”

“ഉം.. ഏട്ടൻ കിടന്നോ… ഞാൻ ഇപ്പോ വരാം..അവൾ കിടന്നോ എന്ന് നോക്കട്ടെ..”

“വേണ്ട കാർത്തീ.. ചിലപ്പോൾ അവൾക്കത് ഇഷ്ടപ്പെട്ടെന്ന് വരില്ല…”

“എല്ലാം അങ്ങനെ അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കാൻ പറ്റോ…ഇപ്പോ വരാം ഞാൻ…”

കാർത്തി ചെല്ലുമ്പോൾ ബാൽക്കണിയിൽ തന്നെ ആയിരുന്നു നന്ദു..

“ഡീ..നീയെന്താ കിടക്കുന്നില്ലേ..??”

കാർത്തിയുടെ ശബ്ദം കേട്ടിട്ടാണ് നന്ദു തിരിഞ്ഞു നോക്കിയത്..

“ആ കിടക്കണം..”

“പിന്നെന്തിനാ ഒറ്റയ്ക്ക് ഇവിടെ വന്നിരിക്കുന്നേ..??”

അവിടെ ഒരാൾ കണ്ണൊക്കെ കലങ്ങി വന്നു കിടക്കുന്നുണ്ട്..

നിന്റെ മൗനമാണ് ആ മനുഷ്യനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്..

വാക്കുകൾ കൊണ്ട് ഉണ്ടാകുന്ന സന്തോഷത്തേക്കാൾ കൂടുതലായിരിക്കും മൗനം കൊണ്ട് ഉണ്ടാകുന്ന വേദന.. അത് നീ മനസ്സിലാക്കണത് നല്ലതാ.. നീ നിൻറെ വിഷമങ്ങൾ ആണ് ആണ് മിണ്ടാതിരുന്നു ആലോചിച്ചു കൂട്ടുന്നത്.. അതെനിക്കറിയാം..

ഏട്ടനെ മനസ്സിലാക്കാൻ നീ സമയം എടുത്തോളൂ പ്രശ്നമില്ല.. പക്ഷേ നിന്റെ മൗനം അത് ഏട്ടനെ വല്ലാത്ത വിഷമിപ്പിക്കുന്നുണ്ട്.. അതെങ്കിലും ഒന്നു മാറ്റാൻ നോക്കിക്കുടെ നന്ദൂ..”

“കാർത്തീ… ആനന്ദ് ഭവനിൽ വെച്ച് ഗായത്രിയുടെ കാര്യം അറിഞ്ഞപ്പോൾ എനിക്ക് വിഷമം ഉണ്ടായി എന്നുള്ളത് നേരാണ്.. പക്ഷേ അത് പെട്ടെന്ന് കേട്ടപ്പോൾ ഉണ്ടായ വിഷമം മാത്രം..

ഒരു വിധത്തിൽ ഞാൻ സന്തോഷിക്കല്ലേ വേണ്ടത്.. എന്റെ സന്തോഷത്തിനുവേണ്ടി അല്ലേ സമാധാനത്തിനുവേണ്ടി അല്ലേ നിങ്ങൾ അത് പറഞ്ഞത് എന്നോട്..

എനിക്ക് സഞ്ജുവിനോട് ഒരു ദേഷ്യവും ഇല്ലടാ… ഉറക്കം വരുന്നെങ്കിൽ പോയി കിടന്നോളാനേ ഞാൻ പറഞ്ഞുള്ളൂ..

ആ റൂമിൽ ഒറ്റയ്ക്ക് കിടന്നോ.. ഞാൻ കാർത്തിയുടെ കൂടെ പോയി കിടക്കാം എന്നൊക്കെ പറഞ്ഞത് സഞ്ജു തന്നെയാ…

പിന്നെ എനിക്ക് തോന്നി ചിലപ്പോ എനിക്ക് ഒരു പ്രൈവസി തരാം എന്ന് കരുതി കാണും അതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത് എന്ന്..

അതുകൊണ്ടാണ് ഞാൻ പിന്നെ ഒന്നും എതിർത്ത് പറയാഞ്ഞത്..”

സാരമില്ല.. അധികനേരം ഇവിടെ ഇരിക്കേണ്ട.. പോയി കിടക്കാൻ നോക്ക്…

നാളെ രാവിലെ അമ്മ എന്തെങ്കിലും ചോദിച്ചാൽ ഇതൊന്നും വെട്ടിത്തുറന്ന് പറഞ്ഞേക്കരുത്…

അവർക്ക് ചിലപ്പോൾ സങ്കടാവും..”

നന്ദു കിടക്കാനായി പോകുമ്പോൾ കാർത്തിയുടെ റൂമിന്റെ വാതിൽക്കൽ കൈ പിണച്ചു കെട്ടി വാതിൽപ്പടിയിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു സഞ്ജു..

നന്ദുവിനെ നോക്കി ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി നൽകി..അതിൽ നിന്നും താൻ പറഞ്ഞത് സഞ്ജു കേട്ടെന്ന് നന്ദുവിന് മനസ്സിലായി….

തിരികെ റൂമിൽ കയറി വാതിലടയ്ക്കുന്നമ്പോൾ മേശപ്പുറത്ത് ഇരിക്കുന്ന ഗ്ലാസിലെ പാൽ പാടകെട്ടി തുടങ്ങിയിരുന്നു…

💐💐💐💐💐💐💐💐💐💐💐💐💐💐💐

ദിവസങ്ങൾ കഴിയുന്തോറും നന്ദു സഞ്ജുവിന്റെ വീടുമായി ഒരുപാട് ഇണങ്ങി..

അച്ഛന്റെയും അമ്മയുടെയും നല്ല മരുമകളല്ല..മകൾ തന്നെയായിരുന്നു അവൾ…

അവൾ വന്നതിനു ശേഷം അമ്മയ്ക്ക് തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാന്നുള്ള പരാതിയാണ് കാർത്തിയ്ക്ക്..

നന്ദുവിന്റെയും കാർത്തിയുടെയും വഴക്കുകൾ ആ വീട്ടിൽ സന്തോഷം നിറച്ചു..

കാർത്തിയോട് പെരുമാറുന്നതിന്റെ പകുതി സ്വാതന്ത്ര്യം പോലും നന്ദു തന്റെടുത്ത് ഏടുക്കാറില്ലെന്ന് സഞ്ജൂവിന് അറിയാമായിരുന്നു..

പിന്നൊരു സമാധാനം ഉള്ളത് അച്ഛനും അമ്മയ്ക്കും ഈ രണ്ട് മുറിയിലുള്ള കിടപ്പിനെ പറ്റി അറിയില്ല എന്നതാണ്..

അടുത്തിടപഴകാൻ ഉള്ള സാഹചര്യങ്ങൾ നന്ദു മനഃപൂർവം ഒഴിവാക്കുന്നു.. നന്ദുവിന് തന്നോട് അടുക്കണം എന്ന തോന്നൽ ഉണ്ടാക്കാൻ എന്താണ് വഴി എന്ന ചിന്തയിലാണ് സഞ്ജു.. കാർത്തി പറയുന്ന പോലെ..

എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്താൽ താൻ ചിലപ്പോൾ കാലാകാലം കാർത്തിയ്ക്കൊപ്പം കിടക്കേണ്ടി വരും..

കാർത്തിയ്ക്ക് എത്രയും വേഗം ജോയിൻ ചെയ്യാൻ പറഞ്ഞിട്ട് കോൾ വന്നു..

ബാംഗ്ലൂരിലേയ്ക്ക് പോകുക എന്നത് അവനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്..ഗായത്രിയെ കാണാമല്ലോ..

കാർത്തി പോകുന്നതിൽ നന്ദുവിനായിരുന്നു കൂടുതൽ വിഷമം..

“കാർത്തി ഉള്ളതുകൊണ്ട് തന്നെയാണ് തനിക്ക് സഞ്ജൂവിനോട് അകലം പാലിക്കാൻ കഴിഞ്ഞിരുന്നത്..

കാർത്തി പോയാൽ പിന്നെ സഞ്ജുവിനോട് അടുത്ത് ഇടപഴകാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകും..താനെത്ര നാൾ സഞ്ജുവിനെ അവോയ്ഡ് ചെയ്യും..

ഈ ദിവസങ്ങളിൽ ഒന്നും തന്നെ സഞ്ജൂ തന്നോട് ഒരു സുഹൃത്തിന്റെ സ്വാതന്ത്ര്യത്തിനപ്പുറത്തേയ്ക്ക് പെരുമാറിയിട്ടില്ല.. താൻ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു..”

നന്ദു ഓർത്തു….

കാർത്തിയും സഞ്ജുവും കൂടിയാണ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്..നന്ദുവിനോടും കൂടെ പോന്നോളാൻ പറഞ്ഞെങ്കിലും നന്ദു പോയില്ല..

കാർത്തിയെ ആക്കി തിരികെ എത്തുമ്പോൾ സഞ്ജൂ കാണുന്നത് വലതു കൈയ്യിൽ പ്ലാസ്റ്ററും തലയിൽ വലിയൊരു മുറിവുമായി പൂമുഖത്ത് ഇരിക്കുന്ന നന്ദുവിനെയാണ്..

നന്ദൂ…ഇതെന്താ പറ്റിയത്… എന്നെയെന്താ വിളിച്ചു പറയാഞ്ഞത്..

നന്ദുവിനെയൊന്നും പറയാൻ പോലും സമ്മതിക്കാതെ വെപ്രാളപ്പെടുകയാണ് സഞ്ജു…
നന്ദുവാകട്ടെ ഇതുവരെ കാണാത്ത സഞ്ജുവിന്റെ ഭാവമാറ്റം കണ്ട് അതിശയത്തോടെ നോക്കി നിൽക്കുകയാണ്..

സഞ്ജു വന്നതും പോലും അറിയാതെ അടുക്കളയിൽ ജോലിയിൽ ആയിരുന്നു ശ്രീദേവി..

“അമ്മേ… ”

സഞ്ജുവിന്റെ അലർച്ച കേട്ടാണ് ശ്രീദേവി ഓടി വന്നത്…
എന്തു പറ്റി മോളേന്നും ചോദിച്ചു കൊണ്ട്…

“ഓ..നീയായിരുന്നോ…
നീയെന്തിനാ സഞ്ജൂ കിടന്ന് അലറുന്നത്… പതിയെ സംസാരിച്ചാൽ പോരേ…”

“പോരാ..നന്ദുവിനെന്താ പറ്റിയത്..?? എന്തേ..എന്നെ ആരും വിളിച്ചു പറഞ്ഞില്ല… ഞാൻ അവളുടെ ആരാ.. ആരാണെന്ന്..??”

“നീ അവളുടെ ആരാണെന്ന് നിനക്കറിയില്ലേ… ഇല്ലെങ്കിൽ അവളോട് ചോദിക്ക്.. എന്നോടല്ല ചോദിക്കേണ്ടത്..”

ശ്രീദേവി കപട ദേഷ്യത്തോടെ പറഞ്ഞു.. അത് കേട്ടതും സഞ്ജു നന്ദുവിനെ കൂർപ്പിച്ചൊന്നു നോക്കി.. കയ്യിലെ ബാഗും സെറ്റിലേക്ക് വലിച്ചെറിഞ്ഞു.. അകത്തേയ്ക്ക് കേറി പോയി..

“ഇവന് ഇതെന്താ പറ്റിയത്.. മോൾക്ക് പറ്റിയ അപകടം വിളിച്ചു പറയാത്തതിന്റെ ദേഷ്യമാണ്.. അവനോട് പറഞ്ഞോ എന്താ നടന്നത് എന്ന്…”

ശ്രീദേവി നന്ദുവിനോട് ചോദിച്ചു..

“ഇല്ലമ്മേ.. ഞാൻ എങ്ങനെ പറയാനാ.. പറയാൻ ഒരു ഗ്യാപ്പ് തരണ്ടേ..
എന്റെ കോലം കണ്ടതും.. കാറിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ തുടങ്ങിയതാ..”

“സാരമില്ല മോള് പോയി അവനോടു കാര്യം പറ…ചെല്ല്…”

ശ്രീദേവിയുടെ വാക്കുകേട്ട് നന്ദു റൂമിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ താഴത്തേക്ക് നോക്കി ദേഷ്യം കൊണ്ടിരിക്കുകയായിരുന്നു സഞ്ജു..

“സഞ്ജൂ..”

വാതിൽക്കൽ നിന്ന് നന്ദു വിളിച്ചപ്പോ സഞ്ജു നന്ദുവിനെ ദഹിപ്പിച്ച് നോക്കി വീണ്ടും കുമ്പിട്ടിരുന്നു…

അതുകണ്ട് നന്ദുവിന് ചിരിക്കാനാണ് തോന്നിയത്.. കാരണം അവൾക്കറിയാം…

ദേഷ്യത്തോടെ മുഖം തിരിച്ചാലും ആ മനസ്സിൽ താൻ മാത്രമേ ഉള്ളൂവെന്ന്…ഈ ദേഷ്യം തട്ടിപ്പാണെന്ന് തനിക്കറിയാം..ഉള്ളിലെ സ്നേഹം പുറത്തറിയാതിരിക്കാനുള്ള ശുദ്ധ തട്ടിപ്പ്…

കാത്തിരിക്കൂട്ടോ….

സ്നേഹത്തോടെ…. ധന്യ

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18