ഇന്ദ്ര മയൂരം : ഭാഗം 27
നോവൽ
എഴുത്തുകാരി: ചിലങ്ക
നന്ദു വിനെ റൂമിലാക്കി തിരിച്ചു വരുന്നപ്പോഴും നീലൻ അങ്ങനെ തന്നെ നിൽക്കുവായിരുന്നു…. അവന്റെ നിൽപ്പ് കണ്ടതും അവൻ നീലാന്റ് തോളിൽ തട്ടി…..
ഇന്ദ്ര അത് ?????
അതാണ് നീ അന്വഷിക്കുന്ന നന്ദന ….
അവൻ ഞെട്ടി ഇന്ദ്രനെ നോക്കി…
അപ്പോൾ സത്യ ????
സത്യ അവളുടെ ഹസ്ബന്റ് ആണ്……….
നീലൻ ഒന്നും മനസ്സിലാകാതെ അവനെ നോക്കി… അവന്റെ നോട്ടം കണ്ടതും ഇന്ദ്രൻ ദുഃഖത്തിൽ തളർത്തിയ ചിരി അവന് സമ്മാനിച്ചു….
നീ മാറി എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി നീലാ……പക്ഷേ ഒരാൾക്ക് ഇത്ര പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകാൻ പറ്റുവോ ??? എന്ന ചോദ്യം എന്റെ മനസ്സിൽ ഇപ്പോഴും ഒണ്ട്.
എങ്കിലും ആ ചോദ്യത്തിന് ഇപ്പോൾ ഇവിടെ യാതൊരു തരത്തിലുള്ള പ്രസക്തിയില്ല…….
അവൾക്ക് എന്താ സംഭവിച്ചത്???????
ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ചു…
കൊള്ളാം നീ ഒന്നും അറിയാതെ ആയിരുന്നോ അവളെ വിക്രമിന് വേണ്ടി തിരഞ്ഞത് ????? ഇന്ദ്രൻ പുച്ഛം കലർന്ന് പറഞ്ഞു…..
മറുപടിയായി അവൻ ഒന്നും തന്നെ മിണ്ടാതെ നിന്നും……
ഇന്ദ്രൻ പറഞ്ഞു തുടങ്ങി……..
രണ്ട് വർഷം മുമ്പ് ഞാൻ ഇവിടെ നിന്നും ഡൽഹിയിലേക്കാണ് പോയത്….. നന്ദുവിന്റെ അടുത്തേക്ക് .. അവിടെ അവളുടെ അച്ഛനും ഒരു ചേട്ടനും മാത്രം…….
ചേട്ടൻ അഖിൽ……
അവിടെ എത്തിയപ്പോൾ ആണ് ഞാനും അവനും അത്രയും കമ്പനിയാകുന്നത്…
വേറെ വിട് റെന്റിന് എടുത്ത് മാറാൻ അവർ മൂന്ന് പേരും സമ്മതിച്ചില്ല…
അങ്ങനെ ഞാൻ അവരുടെ കൂടെ കൂടി… ഞങ്ങൾ മൂന്നും പേരുടെയും ശരിക്കും ഒരു വസന്തകാലം..എന്നാൽ അതിന് ഒരുപാട് ആയുസ്സ് ഇല്ലായിരുന്നു …..
നന്ദനയ്ക്ക് നല്ലൊരു പ്രൊപോസൽ അച്ഛൻ അവളുടെ അടുത്ത് അവതരിപ്പിച്ചു…
എന്നാൽ അവൾ അതിന് സമ്മതം അല്ലെന്നും പറഞ്ഞ് ഒരുപാട് വയലെന്റ് ആയി….എനിക്കും അഖിക്കും ചെറിയ ഒരു ഡൌട്ട് അടിച്ചു..
പക്ഷേ അവളോട് ചോദിച്ചിട്ട് ഒന്നിനും ഒരു കൃത്യമായ മറുപടി അവൾ തന്നില്ല…. പിന്നെ ഞങ്ങൾ അതിന്റെ പുറകിൽ പോയില്ലെന്നാണ് സത്യം….
ഒരു ദിവസം നന്ദന മിസ്സിംഗ് ആയി…… ആകെ ഭ്രാന്ത് പിടിച്ചു ഓടുകയായിരുന്നു ഞാനും അഖിയും….
ഒരുപാട് വൈകി ആണ് അന്ന് പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കാൾ വന്നത് . അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച എന്നെക്കാൾ കൂടുതൽ അവളുടെ അച്ഛനെയും അഖിയേയും തളർത്തി……
അവളുടെ കൂടെ ഒരു ചെറുപ്പകാരനും ഉണ്ടായിരുന്നു….
അവൻ 💙സത്യ 💙…അവർ രണ്ടുപേരും പ്രണയത്തിലായിരുന്നു……. അവൻ ഒരു അനാഥൻ ആയിരുന്നു.
അഖിയും അച്ഛനും സമ്മതിക്കില്ല എന്ന് വെച്ച് ഒളിച്ചോടിയതാണ്……
പോലീസ് സ്റ്റേഷനിൽ നിന്നും അവരെ ഇറക്കി നന്ദനയുടെ ഫ്ലാറ്റിൽ കൊണ്ടുവന്നു…. ഒരുപാട് കരഞ്ഞു അവൾ….. ചെയ്തത് തെറ്റായി പോയി സത്യയെ മറക്കാൻ പറ്റില്ല അങ്ങനെ ഒക്കെ….
അഖിയും അച്ഛനും ഞാനും അവളെയും അവനെയും ചേർത്ത് പിടിച്ചു….
രജിസ്റ്റർ ഓഫീസിൽ വെച്ച് സത്യയുടെയും നന്ദുവിന്റെയും മാര്യേജ് ഞങ്ങൾ നടത്തി….
ഒരുപാട് സന്തോഷത്തോടെ ഞങൾ മൂന്ന് പേരും അവരെ അനുഗ്രഹിച്ചു…
പിന്നെ സദ്യയായി പാട്ടായി ഡാൻസ് ആയി ഞങ്ങൾ ആഘോഷിച്ചു….. പക്ഷേ ആരും അറിഞ്ഞില്ല ആ രാത്രിയുടെ ആയുസ്സ് മാത്രമേ ആ സന്തോഷത്തിന് ഉള്ളായിരുന്നു എന്ന്…
അന്ന് രാത്രിയിൽ വണ്ടിയിൽ രണ്ട് പേരും കൂടി സിനിമ കാണാൻ പോയി….
തിരിച്ചു വരുന്ന വഴിയിൽ സത്യയുടെ ബൈക്ക് നിനക്ക് അവളെ കണ്ട് പിടിക്കാൻ ക്വട്ടേഷ്യൻ തന്നില്ലേ ആ #*$$+$+%+%മോൻ വിക്രം … അവന്റെ ചെന്നായ മക്കൾ രണ്ടുപേരും അവന്റെ വാലാട്ടി പട്ടികളും ചേർന്ന് തടഞ്ഞു നിർത്തി…………
ഇത്രയും പറഞ്ഞ് അവൻ നീലനെ നോക്കി…… ഇന്ദ്രൻ ഒന്ന് ശ്വാസം വലിച്ചു കൊണ്ട് വീണ്ടും തുടർന്നു……
രാത്രിയുടെയും അധികാരത്തിന്റെയും ശക്തിയുടെയും ബലത്തിൽ അവന്മാർ എന്റെ നന്ദുവിനെ ക്രൂരമായി റേപ്പ് ചെയ്തു…. ഒന്നല്ല രണ്ടല്ല…. നാലഞ്ചു ആൾക്കാർ മാറി മാറി…………
പറഞ്ഞ് പൂർത്തിക്കരിക്കാൻ പറ്റാതെ ഇന്ദ്രൻ തളർന്ന് ചെയറിൽ ഇരുന്നു…..
നീലന്റെ കണ്ണുകൾ നിറഞ്ഞു….
ഒന്ന് പ്രതികരിക്കാൻ പോലും സമ്മതിക്കാതെ ആ #*$:$+%+%+മാർ അവളുടെ സത്യയെ അവളുടെ മുമ്പിൽ വെച്ച് തന്നെ കൊന്നു തള്ളി…. അപ്പോൾ തന്നെ അവളുടെ സമനില മറഞ്ഞിരുന്നു….
നിലവിളിക്കാൻ പോലും പറ്റാതെ അവന്മാർ എന്റെ നന്ദുവിന്റെ ശരീരത്തിന്റെ ഒരു ഭാഗവും ബാക്കി വെയ്ക്കാതെ കാർന്നു തിന്നു………..
നിലവിളി ശബ്ദം അവളുടെ വായിൽ നിന്നും വരാതിരിയ്ക്കാൻ വേണ്ടി തുണി തിരുകി അവളുടെ വായിൽ കുത്തിക്കേറ്റി അവന്മാർ എല്ലാരും കൂടി അവളിൽ സുഖം കണ്ടത്തി………….. ഇന്ദ്രന്റ കണ്ണീർ നിറഞ്ഞൊഴുകി…..
പിറ്റേന്ന് നെഞ്ച് പൊട്ടി ഞങൾ മൂന്നും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു… എന്ത് ചെയ്യണം ….ഒന്നും അറിയില്ലായിരുന്നു…
അവളുടെ ജീവനു വേണ്ടി ഞങൾ കേഴാത്ത ധൈവം ഇല്ലായിരുന്നു……..
സത്യയുടെ ബോഡി ഞങൾ സംസ്കരിച്ചു.. അവസാനമായി ഒരു നോക്ക് കാണാൻ എന്റെ നന്ദുവിന് പറ്റിയില്ല…..
കുറേ ദിവസങ്ങൾക്ക് ശേഷം നന്ദുവിന് ബോധം വന്നു…..
എന്നാൽ ഇതെല്ലാം വീക്ഷിക്കാൻ വിക്രമിന്റെ ആൾക്കാർ ഹോസ്പിറ്റൽ ഉണ്ടെന്ന് ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല……
അങ്ങനെ ഓരോ ദിവസം കഴിയുന്തോറും അവൾ റിക്കവർ ചെയ്യാൻ തുടങ്ങി…. സംസാരിക്കാൻ പറ്റുന്ന ദിവസം മുതൽ അവളുടെ വായിൽ നിന്നും ഒരു പേര് മാത്രമേ ഉള്ളായിരുന്നു 💙സത്യ…💙……സത്യ ഇല്ലെന്ന് പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയപ്പോൾ ഒക്കെ അവൾ വയലെന്റ് ആകാൻ തുടങ്ങി……. ഞങളുടെ പഴയ നന്ദുവിനെ ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടുവെന്ന്…..
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി ഞാനും അഖിയും നന്ദുവും ഒരു കാറിലും അച്ഛൻ വേറെ കാറിലും വീട്ടിലേക്ക് തിരിച്ചു .
അദ്ദേഹത്തിന് കേസിന്റെ കാര്യത്തിന് പോലീസ് സ്റ്റേഷനിൽ വരെ പോകണമായിരുന്നു… എന്നാൽ പോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ കാർ ആക്‌സിഡന്റ് ആയി അച്ഛൻ മരിച്ചു ……
ജീവിതം ഒരു ചോദ്യചിഹ്നം ആയിരുന്നു ഞങ്ങൾക്ക് മുമ്പിൽ…… ആരാണ് നന്ദുവിനെ ചെയ്തത് ?? അച്ഛന്റെ ആക്‌സിഡന്റ്???
അവസാനം ഞങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരo കിട്ടി വിക്രം ഭാസ്ക്കറും അവന്റെ രണ്ട് മക്കളും….
നന്ദു മരിച്ചെന്നു വിശ്വസിച്ച അവർക്ക് തെറ്റി പോയി…
അവൾ ജീവനോടെ ഇരുന്നാൽ സത്യ യുടെ മരണവും അവളുടെ അവസ്ഥയ്ക്ക് കാരണം തന്റെ മക്കൾ ആണെന്ന് അവൾ വിളിച്ചു പറയും എന്നും വിക്രം ഭയന്നു….
അതുകൊണ്ടാണ് നന്ദു ഉള്ള കാർ ആണെന്ന് കരുതി അച്ഛന്റെ കാറിൽ വണ്ടിയിടുപ്പിച്ചു അച്ഛനെ കൊന്നത്…..
ഇതിലെല്ലാം അറിഞ്ഞ നിമിഷം ഞാനും അഖിയും ഒരു തീരുമാനത്തിൽ എത്തി . ഞങളുടെ ലക്ഷ്യo വിക്രമിൻറ് നരകിച്ചുള്ള മരണം ആണെന്ന് ….
ഒറ്റയടിക്ക് അവനെ ഞങൾ തിരക്കില്ല.. അവന്റെ മക്കളെ ഓരോന്നായി കൊന്നിട്ട്. അവസാനം അവൻ മനം നൊന്ത് നരകിച്ചു മരിക്കണം……..
അത്രയും പറഞ്ഞ് ക്രൂരമായി ഇന്ദ്രൻ ചിരിച്ചു… ഇതെല്ലാം കേട്ട് നീലൻ തറഞ്ഞു നിന്നും….
അവന്റെ ഒരു മോനെ ഞങൾ ജീവശവം ആക്കി അവന്റെ മുമ്പിൽ ഇട്ടു കൊടുത്തു… ഇനി ഒരുത്തനും കൂടി ഒണ്ട് അർജുൻ….. അവനെയും ഞങൾ അത് പോലെ ആക്കും നീലൻ…….
അപ്പോൾ അക്ഷയ്യേ ??????
അതേ ഞങൾ തന്നെ ആണ്… അവന്റെ മരണം എണ്ണ പ്പെട്ടതാണ്……..
നിന്നെ കണ്ടപ്പോൾ നന്ദുവിന് സത്യയെ പോലെ തോന്നി… അതുകൊണ്ടാണ് അവൾ അങ്ങനെ ….
മ്മ്… നീലൻ ഒന്ന് മൂളി….
നിനക്ക് ഇനി പോകാം… ഒരു കാരണവെച്ചാലും ഞങളുടെ ഇടയിൽ നീ വരരുത്… പിന്നെ ഇപ്പോൾ എനിക്ക് നിന്നിൽ ഒരു വിശ്വാസം ഒണ്ട് . നീ ആയിട്ട് അത് ഇല്ലാതെ ആക്കരുത് നീലൻ…..
നീലൻ ഒന്നും മിണ്ടാതെ വെളിയിലേക്ക് നടന്നു. മനസ്സ് മരവിച്ചു…… അവസാനം കാറിൽ കേറാനായി പോകുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവൻ ഒന്ന് തിരിഞ്ഞു നോക്കി…
ജന്നലിന്റെ കമ്പിയിൽ പിടിച്ചു കൊണ്ട്തന്നെ നോക്കി കരയുന്ന നന്ദുവിനെ കണ്ടതും അവന്റെ ഉള്ളം പിടഞ്ഞു….
കരച്ചിൽ വെളിയിൽ കേൾക്കുന്നില്ല എങ്കിലും അവന് അവളെ കാണുമ്പോൾ മസ്സിലാകുന്നുണ്ടായിരുന്നു….
അവളിൽ നിന്നും കണ്ണുകൾ പണിപ്പെട്ടു മാറ്റി അവൻ വണ്ടിയിൽ കേറി. പോയി..
അപ്പോഴും നന്ദുവിന്റെ ചുണ്ടുകൾ മന്ദ്രിച്ചു …..
സത്യ..💙
************
ഹാളിൽ tv കണ്ടോണ്ട് ഇരിക്കുകയായിരുന്നു ഭദ്ര, മയൂ ഗൗരിയും ഒക്കെ… അപ്പോഴാണ് രുദ്രൻ അവിടേക്ക് വന്നത്….. അവനെ കണ്ടതും മയൂ കയ്യിൽ ഇരുന്ന മുറുക്ക് അവന്റെ നേരെ നീട്ടി ..
വേണോ 😁😁😁
രുദ്രൻ അവളെയും അവന്റെ കയ്യിലും മാറി മാറി നോക്കി……
നിന്റെ അപ്പൂപ്പന് കൊടുക്കടി…. 😠😠
തന്തേ വിളിക്കുന്നോടാ അസത്തെ… എന്നും പറഞ്ഞ് ഗൗരിയമ്മ അവനെ ചൂലിനടിക്കനനയി അവനെ ഓടിച്ചു …. അവന്റെ ഓട്ടക്കാം കണ്ട് ഭദ്രയും മയൂവും പൊട്ടിച്ചിരിച്ചു…..
എന്റെ അമ്മേ നിങ്ങൾ എന്തിനാ എന്നെ ഇങ്ങനെ അടിക്കാൻ ഓടിക്കുന്നത്.. ഒന്നും അല്ലെങ്കിൽ ഒരു കൊച്ചിന്റെ തന്ത ആകേണ്ടവൻ അല്ലെ ഞാൻ…. ഓടുന്നതിന്റെ ഇടയിൽ അവൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു……
ഫ…….. അങ്ങനെ വല്ല വിചാരം ഉണ്ടോടാ നിനക്ക്…… ഇങ്ങനെ കയർ പൊട്ടിച്ച കാളയുടെ കൂട്ട് നടക്കുവാ… ആ പെണ്ണിന് ഡേറ്റ് ആകാറായി…
എപ്പോഴാ ഒരു ആവിശ്യം വരുക എന്നറിയില്ല… നീ ഇങ്ങനെ നിന്നോ….
എന്നും പറഞ്ഞ് ഗൗരി അവനെ അടിക്കാൻ എടുത്ത ചൂല് നിലത്തിട്ടു…..
അവൻ അത് കണ്ട് അണച്ചു കൊണ്ട് അവിടെ നിന്നും….
എനിക്ക് ഇപ്പോൾ ഒരു കാര്യം മനസ്സിലായി…..
എന്താ രുദ്രേട്ട….. (മയൂ )
എന്റെ അമ്മ ആരും കാണാതെ പോയ ഒരു കാലു പിറന്ന ഓട്ടക്കാരി യാണെന്ന്……
അമ്മാതിരി ഓട്ടം .. സത്യo പറയ് നിങ്ങൾ ഇങ്ങനെ അല്ലെ എന്റെ അച്ഛനെ ഓട്ടിച്ചേ.. 😜😜
തെമ്മാടിത്തരം പറയുന്നോ അസത്തെ…… നിന്റെ അച്ഛൻ എന്റെ കൺകണ്ട ധൈവം ആയിരുന്നു അറിയോ 😔😔😔
ഓ പിന്നെ അറിയാതെ ആ ധയിവത്തെ ഒരു ദിവസം കാടി വെള്ളത്തിൽ കുളിപ്പിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു മമ്മി 😜😜😜
നീ അത് പറയരുത് മോനെ…… ഞാൻ അറിഞ്ഞോ നിന്റെ അച്ഛൻ ഞാൻ കാടി വെള്ളം ഒഴിക്കുന്നയിടത്ത് വന്നു നിൽക്കും എന്ന് അത് പറ്റി പോയി ☹️☹️☹️
ആ പുള്ളിക്കാരൻ ജീവിച്ചിരുപ്പില്ലാഞ്ഞത് ആയി പോയി…. ഇല്ലായിരുന്നെങ്കിൽ ഇതിന്റെ സത്യാവസ്‌ഥ ഞാൻ പറയിപ്പിച്ചേനെ… എന്നും പറഞ്ഞ് അവൻ ഭദ്രയുടെ അടുത്ത് വന്നിരുന്നു……
നിങ്ങൾ ഇത് വരെ എവിടെ പോയി കിടന്നതാ മനുഷ്യ…… ( ഭദ്ര )
ഞാൻ ഹോസ്പിറ്റലിൽ വരെ പോയി………
എന്തിന് ???? 🤔🤔🤔
രാവിലേ ഒരു പേപ്പിടിച്ച പട്ടി കയ്യിൽ കടിച്ചില്ലേ അതിന് വല്ല ഇഞ്ചക്ഷൻ ഉണ്ടോന്ന് അറിയാൻ…… അവൻ ഇടo കണ്ണിട്ട് മയൂവിനെ നോക്കി…
അവൾ ഇപ്പോൾ പൊട്ടും എന്ന രീതിയിൽ മുഖം വീർപ്പിച്ച് ഇരുന്നു.
അതിന് ഇവിടെ ഇഞ്ചക്ഷൻ ഒന്നും കാണില്ല. തന്നെ ഡിഗ്രിയിൽ തേച്ച് ഒട്ടിച്ചു പോയ ലവൾ ഇല്ലേ … എന്താ അവളുടെ പേര് 🤔🤔🤔🤔ആ മാളു….
അന്ന് അവൾ തന്റെ കവിളിൽ കടിച്ചു എന്നും പറഞ്ഞ് എന്നെ കാണിച്ചില്ലേ അന്ന് താൻ ഏത് മരുന്ന ഇഞ്ചക്ഷൻ ചെയ്തേ ????
അവളുടെ പറച്ചിൽ കേട്ടതും രുദ്രൻ ദയനീയമായി ഭദ്രയേ നോക്കി…… അവനെ കലിപ്പിച്ചു നോക്കി ക്കൊണ്ട് അവൾ മെല്ലേ അവിടെ നിന്നും എഴുനേറ്റു..
മോളെ…. ഇവൾ ചുമ്മാ പറയുവാ…. എടി മഹാപാപി കള്ളം ആണെന്ന് പറയടി…..😠😠😠
ഹ ഏട്ടൻ പറഞ്ഞോണ്ട് കള്ളം ആണെന്ന് പറയാം…………….. എന്നും പറഞ്ഞ് അവൾ റൂമിലേക്ക് വലിഞ്ഞു……
അമ്മേ അമ്മ എങ്കിലും…. പറഞ്ഞ് തിരുന്നതിനു മുമ്പ് തന്നെ അവർ പൊടിയും തട്ടി അവിടെ നിന്നും വലിഞ്ഞു…..
മോളെ ഭദ്രേ……………… എന്നും വിളിച്ചു കൊണ്ട് രുദ്രൻ അവളുടെ പുറകിൽ പോയി….
*********************
രാത്രിയിൽ അലമാരയിൽ തുണികൾ മടക്കിവെയ്ക്കുന്ന തിരക്കിൽ ആയിരുന്നു മയൂ. പെട്ടെന്നാണ് ആരോ തന്നെ പുറകിൽ നിന്നും പുണർന്നത്..
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾക്ക് അത് ഇന്ദ്രൻ ആണെന്ന് മനസ്സിലായി…….
അവളിൽ ഒരു ചിരി വിരിഞ്ഞു…
അങ്ങനെ തന്നെ നിന്നുകൊടുത്തു..
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ തോളിൽ ഒരു നനവ് അനുഭവപ്പെട്ടു…
അവൾ ഞെട്ടിക്കൊണ്ട് അവന്റെ അടുത്തേക്ക് തിരിഞ്ഞു നിന്നും…
വാടിയ മുഖവുമായി നിൽക്കുന്ന അവനെ കണ്ടതും അവളുടെ ഉള്ളം പിടഞ്ഞു…
തുടരും…..