Novel

❣️പ്രാണസഖി❣️: ഭാഗം 19

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അവളിലെ ചൂട് തന്റെ ദേഹത്തേക്ക് വ്യാപിക്കുന്നതായി കാശിക്ക് തോന്നി…ഉള്ളിൽ ഉണർന്ന പല വികാരങ്ങളെയും അവർ തിരിച്ചറിഞ്ഞു.. കാശി അവളെ കയ്യിൽ കോരി എടുത്തു … നിന്റെ അനുവാദം വേണം പാറു എനിക്ക്…ഞാൻ എടുത്തോട്ടെ നിന്നിൽ ഉള്ളത് എല്ലാം .. അവൾ നാണത്താൽ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. അവളെ ബെഡിൽ കിടത്തി അവൾക്കു മുകളിൽ അവൻ കിടന്നു.. അവളുടെ രണ്ടു സൈഡിലും കൈ കുത്തി നിന്ന് കൊണ്ട് അവൻ പാർവതിയെ നോക്കി.. അവന്റെ നോട്ടം നേരിടാൻ കഴിയാതെ അവൾ മുഖം കൈ കൊണ്ട് മറച്ചു… സ്ഥാനം മാറി കിടന്ന അവളുടെ സാരീക്കിടയിലൂടെ അവളുടെ വയറു കണ്ടതും അവന്റെ സിരകളിൽ ചൂട് പിടിച്ചു..

വികാരങ്ങളുടെ വേലിയേറ്റത്തിൽ അവളുടെ ആലില വയറിൽ അവൻ അമർത്തി ചുംബിച്ചു…പാർവതിക്ക് ശ്വാസം നിലച്ചു.. അവൾ ഒന്ന് ഉയർന്നു പൊങ്ങി… വീണ്ടും വീണ്ടും അവന്റെ താടി രോമങ്ങൾ അവളുടെ വയറിൽ ഇക്കിളി കൂട്ടുമ്പോൾ അവളുടെ കൈ വിരലുകൾ അവന്റെ മുടിയിൽ ഓടി നടന്നു… ശരീരത്തിൽ നിന്നും വസ്ത്രം അഴിഞ്ഞു വീഴുന്നത് എല്ലാം അവൾ അറിയുമ്പോളും അവന്റെ പ്രണയത്തിന്റെ മാധുര്യത്തിൽ ലയിച്ചു കിടക്കുകയായിരുന്നു അവൾ… അവളുടെ ദേഹം ചുംബനം കൊണ്ട് മൂടുമ്പോൾ എല്ലാം അവളുടെ നഖം അവനിൽ മുറിവ് ഉണ്ടാക്കി…

ഒടുവിൽ അവളിൽ പടർന്നു കയറി വിയർത്തു കുളിച്ചു ഒരു കിതപ്പോടെ അവൻ കിടന്നു… അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു കൊണ്ട് രണ്ടു പേരും ശ്വാസം വിട്ടു..പാർവതിയുടെ മുടിയിൽ തലോടി കൊണ്ട് കാശി കിടന്നു.. അവന്റെ നെഞ്ചിലെ ചൂടിൽ അവളും.. പാറു… മ്മ്.. ഡി.. മ്മ്.. അന്ന് ഞാൻ നിന്നോട് ചോദിക്കാതെ നിന്റെ ശരീരതിൽ തൊട്ടതിനു നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ… മ്മ്… കുറച്ചു…നിങ്ങൾക് അവകാശപ്പെട്ടത് തന്നെ ആണെങ്കിൽ കൂടി എന്നെ വിശ്വാസം ഇല്ലാതെ അല്ലെ അങ്ങനെ ഒക്കെ ചെയ്തേ…. അത് പിന്നെ… നീ ആ ഋഷിയോട് കൂടുതൽ മിണ്ടുന്നതു ഒന്നും എനിക്ക് ഇഷ്ടം അല്ല..

നമ്മളെ പിരിക്കാൻ കാരണം അവൻ ആണ്… സത്യം ആവാം.. പക്ഷെ എന്റെ കൂടെ നിങ്ങളെ കണ്ടു പിടിക്കാൻ ഒക്കെ അവൻ ഉണ്ടായിരുന്നു.. എന്നെ മനസിലാക്കിയ നല്ലൊരു സുഹൃത് ആയിരുന്നു..എന്നോട് ഇത് വരെ മോശം ആയി ഒന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല… മതി.. മതി അവനെ പറ്റി പറയുമ്പോൾ നൂറു നാവ് ആണ്… കാശി അവളിൽ നിന്നും വിട്ടു മാറി തിരിഞ്ഞു കിടന്നു.. അത് കണ്ടു പാർവതി ചിരിയോടെ അവന്റെ പുറത്തു കയറി കിടന്നു പതിയെ ചെവിയിൽ കടിച്ചു.. തീരെ കുശുമ്പ് ഇല്ല ല്ലേ… ഉണ്ട്.. എന്റെ പെണ്ണ് വേറെ ആരെയും വർണ്ണിക്കുന്നത് എനിക്ക് ഇഷ്ടം ഇല്ല.. ആണോ..

എന്ന സോറി.. ഒന്ന് നോക്ക് മാഷേ.. എനിക്ക് ഉറക്കം വരുന്നുണ്ട്.. ഓഹോ.. ഇത്രയും റിസ്ക് എടുത്തു നിങ്ങളുടെ കൂടെ വന്നത് ഉറങ്ങാൻ ആണോ.. പാർവതി അവന്റെ മുഖം കയ്യിൽ എടുത്തു അവൾക്ക് നേരെ ആക്കി.. എന്തൊക്കെ സംസാരിക്കാൻ ഉണ്ട്.. ഇത്രയും വർഷത്തെ പരിഭവങ്ങൾ പ്രണയം എല്ലാം.. എല്ലാം കേൾക്കണ്ടേ ഏട്ടന്.. അത് മാത്രം അല്ല… പ്രണയം അതിന്റെ ഉച്ച സ്ഥായിൽ എത്തുമ്പോൾ നിന്നിലേക്ക്‌ ഒഴുകി വിടണം.. നിന്നിലേക്ക്‌ മാത്രം ഒഴുകുന്ന പുഴ ആവണം എനിക്ക്.. രണ്ടു പേരുടെയും നോട്ടം തമ്മിൽ കുരുക്കിയപ്പോൾ അതിൽ തെളിഞ്ഞു വന്നിരുന്നു അവരുടെ പ്രണയവും..

അവളെ വാരി പുണർന്നു കൊണ്ട് അവൻ അവളെ അവന്റെ കരവലയത്തിൽ ആക്കി.. പാറു….വാ നമുക്ക് ഒരു സ്ഥലം വരെ പോവാ.. എവിടെ.. അതൊക്കെ ഉണ്ട്.. നീ റെഡി ആവ്… അവനിൽ നിന്നും വേർപെട്ട് അവൾ സാരീ വലിച്ചു ഉടുത്തു.. അപ്പോൾ എല്ലാം അവന്റെ കൈകൾ അവളുടെ ശരീരത്തിൽ കുസൃതി കാട്ടി.. ശാസന നിറഞ്ഞ നോട്ടത്തോടെ പാർവതി അവനെ തടഞ്ഞു… ആ കുടിലിൽ നിന്നും അവർ ഇറങ്ങി… കൈകൾ കോർത്തു പിടിച്ചു ആ നിലാവത്തു അവർ നടന്നു…ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് താൻ എന്ന ബോധം അവളിൽ തെല്ല് പോലും ഭയം തോന്നിപ്പിച്ചില്ല… കുറച്ചു മാറി അവൾ കണ്ടു ഒരു ഏറുമാടം..

വയലിന് നടുവിൽ ഉള്ള അത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു… അവളെയും കൊണ്ട് കാശി അതിനു മുകളിൽ കയറി…ഇളം കാറ്റിന്റെ തണുപ്പിൽ അവളുടെ കണ്ണുകൾ അടഞ്ഞു.. കാശി അവളുടെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു.. അവളുടെ തോളിൽ താടി കുത്തി നിന്നു.. അവന്റെ കൈകളെ പൊതിഞ്ഞു കൊണ്ട് പാർവതിയും… സമയം കടന്നു പോയി കൊണ്ടിരുന്നു…ഉറക്കം അവരെ തിരിഞ്ഞു നോക്കിയില്ല.. എത്ര കണ്ടിട്ടും മിണ്ടിയിട്ടും മതിയാവാത്ത പോലെ അവർ സംസാരിച്ചു കൊണ്ടിരുന്നു.. നിലത്തു കിടക്കുന്ന കാശിയുടെ നെഞ്ചിൽ ആണ് പാർവതി കിടന്നത്..

നാളെ രാത്രി കാണും വരെ ഓർത്തു വെക്കാൻ എന്തെങ്കിലും താടി… നാളെയോ.. നാളെ ഒന്നും പറ്റില്ല.. അച്ഛൻ എങ്ങാനും അറിഞ്ഞാൽ ഉണ്ടല്ലോ.. നിന്റെ അച്ഛൻ സമ്മതിക്കും വരെ രാത്രി എനിക്ക് ഉള്ളതാ മോളെ.. നീ വന്നില്ലെങ്കിൽ ഞാൻ അവിടെ വന്നു കിടക്കും… ദേ ഏട്ടാ.. അല്ലെങ്കിൽ തന്നെ ഇപ്പൊ വന്നത് ജാനകി അമ്മ കണ്ടു… കഷ്ട്ടിച്ചു രക്ഷപ്പെട്ടത… ഓ അവർ അറിഞ്ഞാലും കുഴപ്പം ഇല്ല… എന്താ അമ്മ എന്നെങ്കിലും വിളിച്ചൂടെ… നീ അത് വിട് പാറു.. നമ്മുടെ ആദ്യ രാത്രി നമുക്ക് ഇഷ്ടംഇല്ലാത്തവരെ കുറിച്ച് പറയണ്ട.. സമയം ഒരുപാട് ആയില്ലേ.. നമുക്ക് പോയാലോ… മ്മ്മ്മ് ഹും…

കുറച്ചു കൂടി കഴിയട്ടെ ഡി… അവന്റെ നെഞ്ചിൽ ഒന്ന് കൂടി പറ്റി ചേർന്നു അവൾ കിടന്നു.. അവളിൽ കുസൃതി കാണിച്ചും ചുംബനം കൊണ്ട് ഇക്കിളി കൂട്ടിയും എല്ലാം അവരുടെ പ്രണയം അണ പൊട്ടി ഒഴുകി കൊണ്ടിരുന്നു… രാത്രിയുടെ ഏതോ യാമത്തിൽ അവർ ഉറക്കത്തിലേക്ക് വഴുതി വീണു… കോഴി കൂവുന്ന ശബ്ദം കേട്ടാണ് പാർവതി കണ്ണുകൾ തുറന്നത്.. വെളിച്ചം വെക്കാൻ തുടങ്ങുന്ന അന്തരീക്ഷം കണ്ടു അവൾ ചാടി എഴുന്നേറ്റു.. പിന്നെ കാശിയെ തട്ടി വിളിക്കാൻ തുടങ്ങി… ദേ നോക്ക്.. സമയം ഒരുപാട് ആയി.. വേഗം എഴുന്നേൽക്ക… കുറച്ചു നേരം കൂടി പാറു..

ഒന്ന് നരങ്ങി കൊണ്ട് അവൻ ചെരിഞ്ഞു കിടന്നു.. അത് കണ്ടു പാർവതി വീണ്ടും അവനെ കുത്തി വിളിക്കാൻ തുടങ്ങി.. അവസാനം ഉറക്കം നഷ്ട്ടപ്പെട്ട ആലസ്യത്തിൽ അവൻ എഴുന്നേറ്റു.. ഇപ്പൊ നേരം വെളുക്കും.. അച്ഛൻ സൊസൈറ്റിയിൽ പോകുന്ന സമയം ആയി.. വേഗം പോവാ… ഓ.. കഷ്ടകാലം പിടിക്കാൻ.. അയാൾ ഒന്ന് സമ്മതിച്ചിരുന്നെങ്കിൽ ഇപ്പൊ ഈ ഗതി വരുമായിരുന്നോ.. നിന്നെ കെട്ടിപിടിച്ചു സുഖമായി ഉറങ്ങാം.. എന്റെ അച്ഛനെ പറയാതെ വേഗം വീട്ടിൽ ആക്കാൻ നോക്ക്… അവർ അപ്പോൾ തന്നെ അവിടെ നിന്നും യാത്ര തിരിച്ചു…നന്നായി വെളിച്ചം വരുന്നതിന് മുന്നേ തന്നെ അവർ വീട്ടിൽ എത്തി..എത്തിയ പാടെ പാർവതി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി കാശിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടാൻ നിന്നു…

കാശി അവളുടെ കയ്യിൽ പിടിച്ചു നിർത്തി അവന്റെ ദേഹത്തോട് ചേർത്ത് നിർത്തി… ചുണ്ടിൽ തന്നിട്ട് പോടീ …. അയ്യടാ.. പല്ല് തേക്കാതെ ഒന്നും ഞാൻ തരില്ല… നീ തരേണ്ട.. ഞാൻ തന്നോളാം… അതും പറഞ്ഞു കാശി അവളുടെ അധരങ്ങൾ കവർന്നെടുത്തു.. അവളുടെ ചുണ്ടിലെ മധു എത്ര നുകർന്നിട്ടും മതിയാവാത്തത് പോലെ അവൻ നുണഞ്ഞു കൊണ്ടിരുന്നു… ശ്വാസം മുട്ടുന്നത് പോലെ തോന്നി പാർവതി അവനെ തള്ളി മാറ്റി . അവളെ കുസൃതി നിറഞ്ഞ ചിരിയോടെ നോക്കി കാശി മീശ പിരിച്ചു.. അവന്റെ നോട്ടം നേരിടാൻ കഴിയാതെ തല താഴ്ത്തി പാർവതി വീട്ടിലേക്ക് ഓടി.. അവൾ മായും വരെ നോക്കി നിന്ന് കാശി പോയി…

റൂമിൽ എത്തിയ പാർവതി തലേ രാത്രിയിലെ കാര്യങ്ങൾ ഓർത്തു നാണം കൊണ്ട്…. അവളുടെ മാറിൽ ചൂടിൽ കിടക്കുന്ന താലിയിൽ പിടിച്ചു മുത്തി.. കാശിയുടെ കുസൃതി നിറഞ്ഞ നോട്ടം അവളെ കൊല്ലാതെ കൊന്നു.. എപ്പോളും കണ്ടു കൊണ്ടിരിക്കാൻ തോന്നി.. ഒരു മായ ലോകത്തു എന്ന പോൽ അവൾ കാശിയുടെ ഓർമ്മകളിൽ മാത്രം ഒതുങ്ങി… പിന്നീട് അവരുടെ പ്രണയം നിറഞ്ഞ ദിനങ്ങൾ ആയിരുന്നു… ദിവസവും അവളെ സ്കൂളിൽ കൊണ്ട് വിടുന്നതും കൊണ്ട് വരുന്നതും കാശി ആയിരുന്നു.. മാധവന് അത് അറിയാമെങ്കിലും അയാൾ അത് തടഞ്ഞില്ല..ദേവിയെ ഇടയ്ക്ക് ഫോണിലൂടെ വിളിച്ചു വിശേഷം ചോദിക്കുമായിരുന്നു… അവരുടെ വിവാഹത്തിന് ശേഷം ഋഷി പിന്നെ പാർവതിയുടെ വീട്ടിൽ വന്നില്ല..

അവൾ ആരോടും ചോദിക്കാനും പോയില്ല.. അവളുടെ മനസ്സിൽ മുഴുവൻ കാശിയും അവരുടെ പ്രണയവും മാത്രം ആയിരുന്നു.. എന്നും രാത്രികൾ അവർക്ക് വേണ്ടി ഉള്ളതാ ആയിരുന്നു..തന്റെ പ്രണയവും സ്നേഹവും എല്ലാം തന്റെ പ്രാണനിൽ അർപ്പിക്കുകയായിരുന്നു കാശി… അവന്റെ പ്രണയം ഏറ്റുവാങ്ങി തളർന്നു ഉറങ്ങുന്ന പാർവതിയെ കാശി ചേർത്ത് പിടിച്ചിരുന്നു… ഒരിക്കലും നഷ്ട്ടപ്പെടുത്തില്ല എന്ന് പറയും പോലെ… ഒരു ദിവസം വൈകുന്നേരം കാശിയെ കാത്തു വഴിയിൽ നിൽക്കുമ്പോൾ ആണ് പാർവതിയുടെ അടുത്തേക്ക് ഋഷി കാറുമായി വന്നത്…

വണ്ടി കണ്ടപ്പോൾ തന്നെ പാർവതിക്ക് അത് ഋഷി ആണെന്ന് മനസ്സിലായി… അവൾ അവന്റെ അടുത്തേക് ചെന്നു… നീ എവിടെ ആയിരുന്നു… പിന്നെ ഒരു വിവരവും ഇല്ല… എനിക്ക് പെട്ടന്ന് വർക്ക്‌ വന്നു.. അതാണ് ഞാൻ പറയാതെ പോയത്.. നീ എന്താ ഇവിടെ നിൽക്കുന്നത്.. വാ ഞാൻ വീട്ടിൽ കൊണ്ട് വിടാം… വേണ്ട.. ഏട്ടൻ വരും ഇപ്പൊ.. ആയിക്കോട്ടെ.. എന്തായാലും കാത്തു കാത്തു അവസാനം നിനക്ക് നിന്റെ പ്രണയം കിട്ടിയല്ലോ.. അതിനു മറുപടി ആയി അവൾ ഒന്ന് ചിരിച്ചു… അപ്പോളേക്കും കാശി വരുന്നത് ഋഷി കണ്ടു.. അവളോട്‌ യാത്ര പറഞ്ഞു ഋഷി വേഗം പോയി…കാശി അവളുടെ അടുത്ത് വന്നു ബൈക്ക് നിർത്തി.. എന്താടി നടുറോഡിൽ ആണോ നിൽക്കുന്നെ..

അത് ഞാൻ ഋഷിയെ കണ്ടപ്പോൾ… സംസാരിക്കാൻ.. ഓഹോ അവൻ വന്നോ.. എന്റെ കയ്യിന്നു പണി ആവുമല്ലോ… ദേ വെറുതെ ഒന്നിനും പോകാൻ നിൽക്കണ്ട.. അവൻ ഒന്നിനും വരില്ല… ഓ തൊടങ്ങി അവളുടെ ഋഷി പുരാണം..കയറുന്നുണ്ടേൽ കയറ്.. ഇല്ലെങ്കിൽ എനിക്ക് വേറെ പണി ഉണ്ട്.. എന്ന ഞാൻ ഇല്ല.. ഞാൻ ബസ്സിന്‌ പൊയ്ക്കോളാം… ഡി പുല്ലേ.. മര്യാദക്ക് കയറിക്കോ.. കാശി ദേഷ്യം പിടിച്ചതും പാർവതി മുഖം വീർപ്പിച്ചു ബൈക്കിൽ കയറി.. അവനിൽ നിന്നു കുറച്ചു വിട്ടു ഇരുന്നു.. കാശി അത് ശ്രദ്ധിച്ചിരുന്നു.. അത് മനസ്സിലാക്കി അവൻ എല്ലാ കുഴിയിൽ കൂടിയും വണ്ടി എടുത്തു..

അവൾ അവനെ തുറിച്ചു നോക്കി… എന്റെ ഇഷ്ടം ഇല്ലാതെ എന്റെ ദേഹത്ത് മുട്ടിയാൽ ഉണ്ടല്ലോ… നേരെ പോയാൽ ആരും മുട്ടില്ല… കാശിയുടെ ചുണ്ടിലെ കള്ള ചിരി അവൾ കണ്ണാടിയിൽ കൂടി കണ്ടിരുന്നു.. വീട്ടിൽ എത്തി അവൾ ഇറങ്ങി ഒന്നും മിണ്ടാതെ നടന്നു.. ഡി.. രാത്രി ട്ടോ.. ഇല്ല മോനെ..ഞാൻ വരില്ല.. നീ ഇല്ലാതെ ഉറക്കം വരില്ല ഡി.. നല്ല കുട്ടി അല്ലെ.. എന്താ കുറച്ചു മുന്നേ പറഞ്ഞത്.. അങ്ങനെ ഇപ്പൊ എന്റെ കൂടെ കിടാക്കണ്ട… ഇന്ന് ഒറ്റയ്ക്ക് കിടന്നാൽ മതി .. ഓ.. എന്ന എനിക്കും വേണ്ട.. നീ ഇല്ലാതെയും എനിക്ക് ഉറങ്ങാം.. ആയിക്കോട്ടെ.. കാശി ദേഷ്യത്തിൽ ബൈക്ക് എടുത്തു പോയി..

പാർവതി ചിരിയോടെ വീട്ടിലേക്കും.. ഋഷിയുടെ കാർ മുറ്റത്തെ കിടക്കുന്നത് കണ്ടു അവൾ.. ഉമ്മറത്തു ഇരിക്കുന്ന അവനെ നോക്കി പാർവതി അകത്തേക്കു പോയി… പാർവതി പോയ വഴിയിൽ നോക്കി പകയോടെ ഋഷി നോക്കി… ഒരു ദിവസം എങ്കിലും നിന്നെ എനിക്ക് വേണം.. അവന്റെ മുന്നിൽ ജയിച്ചു നിൽക്കണം എനിക്ക്.. നിനക്ക് വേണ്ടി അവൻ അലഞ്ഞു ചാവണം… മനസ്സിൽ കണക്ക് കൂട്ടിയ ചിരിയോടെ ഋഷി ചായ ചുണ്ടോട് ചേർത്ത്.. എന്നാൽ പാർവതി കാശിയുമൊത്തു ഉള്ള നിമിഷങ്ങൾ മനസ്സിൽ ഓർത്തു ഇരിക്കയായിരുന്നു.. അവരുടെ ജീവിതത്തിൽ വരാനിരിക്കുന്ന വിപത്തുകൾ അറിയാതെ….…….……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.