Saturday, October 5, 2024
Novel

വാസുകി : ഭാഗം 21

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

എന്താടോ .. ഞാൻ കെട്ടുന്ന താലി ഈ കഴുത്തിൽ വീഴുന്നതിന് തനിക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.?

ഒരിക്കൽ നമ്മുടെ കല്യാണം കഴിഞ്ഞത് അല്ലേ മനുവേട്ടാ… പിന്നെ എന്തിനാ ഇപ്പോൾ പിന്നേയും ഒരു കല്യാണം..?
അവളുടെ ഉള്ളിലെ ഭയവും എതിർപ്പുമെല്ലാം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

അതല്ലെടോ… അതൊന്നും തന്റെ ഓർമ്മയിൽ പോലും ഇല്ലാത്ത കാര്യങ്ങൾ അല്ലേ. എന്റെ കൂടെ ഉള്ള ഒരു നിമിഷം പോലും ഇനി തന്റെ ഓർമ്മയിൽ ഇല്ലാതെയിരിക്കരുത്.

എനിക്കെല്ലാം നല്ല ഓർമ്മയുണ്ട് മനുവേട്ടാ… അങ്ങനെ ഒന്നും പെട്ടന്ന് മറക്കുന്നവളല്ല ഞാൻ.

എന്ത്… തനിക്കു എന്തൊക്കെയാ ഓർമ്മയുള്ളത്.. കേൾക്കട്ടെ. മനു അവളെ കളിയാക്കി കൊണ്ടു പറഞ്ഞു.

എല്ലാം.. ഒന്നും ഞാൻ മറന്നിട്ടില്ല… ഇനി മറക്കുകയുമില്ല.

പഴയ ഓർമ്മകൾ പലതും അവളുടെ ഉള്ളിലൂടെ മിന്നിമാഞ്ഞു.
ഈ നിമിഷം തന്നെ എല്ലാം വിളിച്ചു പറഞ്ഞാലോ… വേണ്ട.. എന്തായാലും ഡോക്ടറോഡ് കൂടി പറഞ്ഞിട്ട് മതി.

താൻ എന്താ ആലോചിക്കുന്നത്..? നമ്മുടെ കല്യാണകാര്യം ആണോ?
മനു അവളുടെ അടുത്തേക്ക് വന്നു.

ഞാൻ കുഞ്ഞിനെ കിടത്തിയിട്ട് വരാം മനുവേട്ടാ.
അവൾ പെട്ടന്ന് കുഞ്ഞിനെയും കൊണ്ടു അവിടുന്ന് മാറി. മനു പെട്ടെന്ന് അവളെ കൈ പിടിച്ചു നിർത്തി.

എന്തെങ്കിലും പ്രശ്നം ഉണ്ടോ തനിക്.. താൻ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് പോലൊരു തോന്നൽ.

ഹേയ്.. ഇല്ല മനുവേട്ടാ..

അല്ല.. തനിക്കു കല്യാണ കാര്യം പറഞ്ഞപ്പോൾ മുതൽ ഒരു പരിഭവം പോലെ. എന്താടോ.? എന്താണെങ്കിലും താൻ തുറന്നു പറഞ്ഞോ.

തനിക്കു ഇഷ്ടമില്ലെങ്കിൽ നമുക്ക് ഇത് വേണ്ടെന്നു വക്കാം. പക്ഷേ എനിക്ക് കൂടി ബോധ്യമാവുന്നൊരു റീസൺ താൻ പറയണം.

വാസുകി ആകെ കുഴങ്ങി. ഇനി എന്ത് ചെയ്യും… ഇതിൽ നിന്ന് ഒന്ന് തലയൂരാൻ എന്ത് കാരണം പറയും..ഒരു തരത്തിലും മനുവിന് തന്നെ പറ്റി ഒരു സംശയവും തോന്നരുത്.

അവൾ മനുവിന്റെ നേരെ നോക്കി. അവളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു മനു.

നോക്ക് മോനെ.. നാളെ നിന്റെ പേരിടൽ ആണെന്ന് പറഞ്ഞിട്ട് അച്ഛൻ അമ്മയെ കെട്ടുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുവാ.. കിന്നാരം പറയാതെ നാളേക് ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ പറ നിന്റെ അച്ഛനോട്.
വാസുകി കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടു പറഞ്ഞിട്ടു മനുവിനെ ഒളികണ്ണിട്ട് നോക്കി.

ഹാ.. ഞാൻ നാളെതെ പരിപാടിക്ക് ആകെ ഡോക്ടറെ മാത്രമേ വിളിക്കുന്നുള്ളൂ. നൈസ് ഇപ്പോഴും എവിടാണെന്ന് ഒരു വിവരവും ഇല്ല.

അല്ലെങ്കിൽ അവനെയും കൂട്ടാമായിരുന്നു.

നൈസ്..ആ പേര് കേട്ടതും വാസുകിയുടെ ഉള്ളു വിറക്കാൻ തുടങ്ങി. നൈസ്ന്റെ ശരീരതിന് എന്തു സംഭവിച്ചുവെന്ന് ഇന്ന് തനിക്കും അറിയില്ല.

അത് അറിയുന്ന ഒരാളെ ഉള്ളു.. ഡോക്ടർ താനൂർ. പക്ഷേ അതൊരിക്കലും അയാൾ തന്നോട് പറയില്ല.

അവനെ എന്തായാലും ഞാൻ വിളിക്കുന്നില്ല പൊന്നെ.. വെറുതെ പറഞ്ഞതാ… ഇനി അതിന്റെ പേരിൽ എന്റെ ശ്രീമതി മുഖം കറുപ്പിക്കണ്ട. അവളുടെ മുഖം മാറിയത് ശ്രെദ്ധിച്ച മനു പറഞ്ഞു.

വാസുകി ചെറുതായി ഒരു ചിരി വരുത്തി.

പുതിയൊരു ജീവിതം സ്വപ്നം കണ്ടു നടക്കുന്ന ത്രില്ലിൽ ആയിരുന്ന മനുവിന് അവളുടെ ഉള്ളിലെ സ്ഫോടനങ്ങൾ അറിയാൻ കഴിഞ്ഞില്ല.

പിറ്റേന്ന് കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ഡോക്ടർ നേരത്തെ തന്നെ എത്തി.

ആഹാ.. ചടങ്ങിന് ഞാൻ മാത്രേ ക്ഷണിക്കപെട്ടിട്ടുള്ളോ.. വേറെ ആരുമില്ലേ.

മറുപടി പറഞ്ഞത് മനുവാണ്. ഞങ്ങൾക്ക് ഞങ്ങൾ മാത്രമല്ലെ ഡോക്ടർ ഉള്ളു.. അതങ്ങനെ മതി ഇനിയും. പിന്നെ ഡോക്ടർ ഇവളുടെ ജീവൻ രക്ഷിച്ചതു കൊണ്ടു മാത്രം ക്ഷണിച്ചുവെന്നെ ഉള്ളു.

താനൂർ അതേ എന്ന അർത്ഥതിൽ തലയാട്ടി.
എന്നാൽ പിന്നെ ഇനി താമസം എന്താ.. നല്ല മുഹൂർത്തം അല്ലേ ചടങ്ങ് നടത്താം.

മനു കുഞ്ഞിനെ മടിയിൽ കിടത്തി ഒരു ചെവി വെറ്റില ചേർത്ത് പിടിച്ചു മറു ചെവിയിൽ മൂന്നു വട്ടം അക്ഷയ് എന്ന് പേര് വിളിച്ചു.

കൊള്ളാം.. നല്ല പേര്. ഡോക്ടർ പറഞ്ഞു.

വാസുകി ഡോക്ടർക്ക് പായസം എടുത്തു കൊടുക്ക്‌.ഞാൻ ഇവനെ ഉടുപ്പ് ഇടിച്ചു വരാം.
മനു കുഞ്ഞിനെയും കൊണ്ടു മുകളിലെക്ക് പോയ സമയം വാസുകി ഡോക്ടറുടെ മുന്നിൽ ചെന്നു.

ഒക്കെ ഇവിടെ വരെ കൊണ്ട്എത്തിച്ചപ്പോൾ സമാധാനം ആയല്ലോ.. നാളെ എന്റെയും മനുവിന്റെയും കല്യാണം ആണ്. താലി വരെ വാങ്ങി വച്ചു മനു.

ആഹാ.. അപ്പോൾ കല്യാണതിന് അച്ഛനെയും അങ്കിളിനെയും വിളിക്കുന്നില്ലേ. അച്ഛൻ വേണ്ടേ മോളെ കൈ പിടിച്ചു കൊടുക്കാൻ.

ഡോക്ടർ വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത് .. ഡോക്ടറും അച്ഛനും തടഞ്ഞതു കൊണ്ടു മാത്രമാണ് ഞാൻ ഇതു വരെ മനുവിനോട്‌ ഒന്നും പറയാത്തതു . അല്ലെങ്കിൽ പണ്ടേ ഞാൻ…

താൻ ഒന്ന് ക്ഷമിക്.. ഞാൻ അച്ഛനെ ഒന്നു വിളിക്കട്ടെ.
താനൂർ ദേവനെ ഫോൺ ചെയ്തു.

അച്ഛാ…അന്ന് പറഞ്ഞതു പോലെ കല്യാണകാര്യത്തിൽ തീരുമാനം ആയി കേട്ടോ.
നാളെ നടത്താൻ ആണ് തീരുമാനം. അച്ഛൻ വരില്ലേ

പെട്ടെന്ന് വാസുകി ഫോൺ പിടിച്ചു വാങ്ങി.
അച്ഛാ… അച്ഛൻ ഇതൊന്നും സമ്മതിക്കരുത്..
എങ്ങനെ എങ്കിലും ഇത് തടഞ്ഞെ പറ്റു.

മോളെ… തല്ക്കാലം പ്രശ്നം ഒന്നും ഉണ്ടാക്കരുത്. എന്തായാലും നാളെ ഞങ്ങൾ വരുന്നുണ്ട് കല്യാണതിന്. ബാക്കി എല്ലാം അപ്പൊൾ സംസാരിക്കാം.

വാസുകി എന്തെങ്കിലും പറയും മുൻപേ ദേവൻ ഫോൺ കട്ട് ചെയ്തു.

അപ്പോൾ എല്ലാവരും കൂടി തീരുമാനിച്ചു ആണ് മനുവിനെ കൊണ്ടു എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രെമിക്കുന്നത് അല്ലേ. ഇല്ല… അതിന് ഈ വാസുകി സമ്മതിക്കില്ല ..

ഇപ്പോൾ തന്നെ എല്ലാം അവസാനിപ്പിച്ചു തരാം ഞാൻ.

വാസുകി സ്റ്റെപ് കയറി മുകളിലേക്ക് ഓടി. ഡോക്ടർ പിറകെയും.വാതിൽ തുറക്കും മുൻപേ ഡോക്ടർ അവളുടെ കൈയിൽ പിടുത്തമിട്ടു.

ഒച്ചയിടാൻ തുടങ്ങിയ അവളുടെ വാ കൈ കൊണ്ടു പൊത്തി കുറച്ചപ്പുറതേക്ക് മാറ്റി നിർത്തി.

താൻ ഇത് എന്തിനുള്ള പുറപ്പാടാ..?

എല്ലാം മനുവിനോട്‌ പറയാൻ.. എനിക്ക് വയ്യ ഇങ്ങനെ. എല്ലാം അറിഞ്ഞിട്ട് അയാളുടെ ഭാര്യയായി കാലം കഴിക്കാൻ ഞാൻ തയ്യാറല്ല. ഓരോന്നും എണ്ണി എണ്ണി പറഞ്ഞു കണക് ചോദിക്കണം എനിക്ക് അയാളോട്.

നിൽക്ക്.. അതിനുള്ള സമയം അല്ല ഇത്. ഞാൻ പറയാം. ഡോക്ടർ അവളെ തടഞ്ഞു.

എന്ന്… അയാളുടെ താലി എന്റെ കഴുത്തിൽ കയറിയിട്ടോ. ഇല്ല ഡോക്ടറെ..എന്റെ അച്ഛനെ തെറ്റി ധരിപ്പിച്ചു നിങ്ങളും മനുവിന്റെ സൈഡ് നിൽക്കുകയാണ്ന്ന് ഇന്നെനിക് മനസിലായി.ഇനിയും ഞാൻ നിങ്ങളെ വിശ്വസിക്കാൻ പാടില്ല.

ഞാൻ പറയുന്നത് ഒന്നു കേൾക്കു വാസുകി. ചാടി കേറി ഒന്നും ചെയ്യരുത്. താൻ പറഞ്ഞത് പോലെ നമുക്ക് അയാളോട് ഓരോന്നിനും കണക് പറയിക്കണം.

പക്ഷേ ഇപ്പോൾ അല്ല. അതിന് മുൻപ് എനിക്ക് ഒരു കാര്യം നേരിൽ ബോധിക്കെണ്ടത് ഉണ്ട്.

വാസുകി ഡോക്ടറുടെ വാക്കുകൾക്ക് കാതോർത്തു.
അത്രേ അല്ലേ ഉള്ളു. മനുവിന്റെ തകർച്ച കാണാൻ ഈ വാസുകി എന്തും ചെയ്യും.അവൾ രണ്ടടി പുറകോട്ടു വച്ചു.

ഡോക്ടർ നോക്കിക്കോ… ഡോക്ടർക്ക് അത് കണ്ട് പിടിക്കാൻ കഴിയും. അതിനുള്ള വഴി ഈ വാസുകി ഒരുക്കി തരും.

ഡോക്ടർ മറുത്തെന്തെങ്കിലും പറയും മുൻപേ അവൾ കൈ വരിക്കുമുകളിലൂടെ താഴേക്കു പതിച്ചു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17

വാസുകി : ഭാഗം 18

വാസുകി : ഭാഗം 19

വാസുകി : ഭാഗം 20