Sunday, December 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 26

നോവൽ
എഴുത്തുകാരി: ചിലങ്ക

നിലൻ വണ്ടിയിൽ നിന്നും ഇറങ്ങി ഇന്ദ്രന്റെ അടുത്തേക്ക് നടന്നു. അവൻ വരുന്നതിനു അനുസരിച്ച് ഇന്ദ്രൻ കലി കൊണ്ട് വിറച്ചു…. എന്നാൽ നീലന്റെ മുഖത്ത് ചിരി മാത്രം ആയിരുന്നു…

നിനക്ക് കിട്ടിയത് ഒന്നും മതിയായില്ലേ നീലൻ…????? അവൻ ആവേശത്തോടെ പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് അവന്റെ മുമ്പിൽ നിന്നും…

നോക്ക് ഇന്ദ്ര ഞാൻ നിന്നെ അടിക്കാനോ അല്ലെങ്കിൽ നിന്റെ കയ്യിൽ നിന്നും അടി മേടിക്കാനോ വന്നതല്ല.

ഇന്ദ്രൻ മുഖം കൂർപ്പിച്ചു അവനെ നോക്കി…..

അതേ….. ചെയ്തത് തെറ്റായി പോയി…. എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്…. മയൂ വിനോട് ചെയ്തത് തെറ്റാണ്…. ഇപ്പോൾ നീലുവിന് എന്നോട് ഒന്ന് മിണ്ടാൻ പോലും ഭയം ആണ്….
അത് കാണുമ്പോൾ എന്റെ ഉള്ളം നീറുന്നു…

അത് അങ്ങനെ വരൂ നീല …. നീ കാരണം നിന്റെ അനിയത്തി ഉരുകുന്നുണ്ടെങ്കിൽ നീ വൻ പരാജയം ആണെന്ന് അർഥം…. പിന്നെ ഈ നാടകo എന്നോട് വേണ്ടാ…… കേട്ടല്ലോ എന്നും പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു……….

ഇത് നാടകം ആയിരുന്നെങ്കിൽ നി ഒളിപ്പിച്ചു വെച്ചേക്കുന്ന നന്ദന ഇപ്പോൾ വിക്രമിന്റെ കയ്യിൽ കിട്ടിയേനെ ഇന്ദ്രൻ…. പുറകിൽ നിന്നും കൊണ്ട് പറയുന്നത് കേട്ട് ഇന്ദ്രൻ തറഞ്ഞു നിന്നും…

ഞെട്ടിക്കൊണ്ട് അവനെ നോക്കി…..
നീലൻ ചിരിച്ചു കൊണ്ട് ഇന്ദ്രന്റെ അടുത്തേക്ക് വന്നു….
ഞെട്ടി പോയോ ഇന്ദ്രാ…..

എനിക്ക് എങ്ങനെ അവളെ അറിയാം എന്നായിരിക്കും നീ ചിന്തിക്കുന്നത് അല്ലേ.
വിക്രം ഭാസ്കർ ആണ് അവളെ കണ്ടുപിടിച്ചു കൊടുക്കാൻ വേണ്ടി എനിക്ക് ക്വട്ടേഷൻ തന്നത് .

അതിന് വേണ്ടിയുള്ള തിരച്ചലിൽ ആയിരുന്നു ഞാൻ ഈ ഒരു മാസത്തിന് മുമ്പ് വരെ… പക്ഷേ ഈ അടുത്ത ദിവസങ്ങളിൽ ആണ് അവൾ നിന്റെ കൂടെ ആണെന്ന് എനിക്ക് മനസ്സിലായത്…..
ഇന്ദ്രൻ ഒന്നും മിണ്ടാതെ അങ്ങനെ നിന്നും…
നീലൻ തുടർന്നു…

എനിക്ക് അറിയാം അയാൾ എന്തിനാണ് അവളെ തിരക്കുന്നതെന്ന്…. എനിക്ക് വേണമെങ്കിൽ അവളെ കണ്ടുപിടിച്ച ആ നിമിഷം അയാളെ അറിയിക്കാമായിരുന്നു . പക്ഷേ ഞാൻ അതിന് മുമ്പോട്ട് പോയില്ല…

ഇപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ ഇത് എന്റെ നാടകം ആണോ അല്ലിയോ എന്ന്…….

ഇന്ദ്രൻ ഉത്തരം കിട്ടാതെ അങ്ങനെ നിന്നും…
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത് . അവൻ അത് അറ്റൻഡ് ചെയ്തു..

എന്താ …?????

മോനെ നന്ദു മോൾ ഇവിടെ ബഹളം വെക്കുന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല.. ഒന്ന് വേഗം വാ…. അല്ലെങ്കിൽ അവൾ ……

ഹലോ… ഹലോ. ഇന്ദ്രൻ വെപ്രാളത്തോടെ വിളിച്ചിട്ടും മറുതലയ്ക്കൽ ഒരു പ്രതികരണവും ഇല്ലായിരുന്നു… അവൻ വേഗം വണ്ടിയിൽ കേറി…..

എന്ത് പറ്റി ഇന്ദ്ര……???

നന്ദു…. അവൻ ആകുലതയോടെ പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു…..
നീലൻ അത് നോക്കി നിന്നും..

*******************

കോളേജിൽ എത്തിയതും മയൂ ഹർഷന്റെയും നീലുവിന്റെയും അടുത്തേക്ക് പോയി.. അവളെ കണ്ടതും നീലു അവിടെ നിന്നും എഴുനേറ്റ് പോകാനായി പോയതും മയൂ അവളുടെ കയ്യിൽ കേറി പിടിച്ചു…

എന്താടി ഇങ്ങനെ ഞാൻ വന്നപ്പോൾ പോകുന്നേ… അതോ എന്നോട് ദേഷ്യം ആണോ….

ഇല്ല മയൂ എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം…. ഇത്രയും നാൾ എന്റെ ഏട്ടനെ മനസ്സിലാക്കാൻ പറ്റിയില്ല……… അയാൾ കാരണം നീ ഒരുപാട് അനുഭാവിച്ചില്ലേ…..

അതൊക്കെ വിട്…. നീലേട്ടൻ മാറും….. എനിക്ക് ഉറപ്പാ…..

മ്മ്……

അല്ല നമ്മളുടെ അച്ചു എവിടെ…..???

അവൾ അഖിൽ സാറിനെ തപ്പി കോളേജ് മൊത്തം നടക്കുവാ…..

ഓഹ്…….

********************

കോളേജ് വരാന്തയിൽ അഖിലിനെ തപ്പി നടക്കുകയായിരുന്നു അച്ചു….
എവിടെ പോയി ???? 🤔🤔🤔

എത്ര ദിവസം ആയി കണ്ടിട്ട് ഈ മൂരാച്ചിക്ക് എന്നെ ഒന്ന് കാണണം എന്ന് പോലും തോന്നുന്നില്ലല്ലോ എന്റെ കർത്താവേ…..

അങ്ങനെ ആത്മഗതം പറഞ്ഞു നടക്കുമ്പോൾ ആണ് കുറേ പിടക്കോഴികൾ അവിടെ കൂട്ടം കൂടി നിൽക്കുന്നത് കണ്ടത്… ഒന്നും കൂടി നോക്കിയപ്പോൾ അതിന്റെ ഒത്ത നടുവിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു നമ്മളുടെ അഖിൽ മോൻ….

അവൻ എല്ലാരേയും ചിരിച്ചു കാണിക്കുവാ… ഇടയ്ക്ക് പൊട്ടിചിരിക്കുന്നു……
ഇതൊക്കെ കണ്ട് അച്ചുവിന്റെ മുഖം ബും എന്നും പറഞ്ഞ് ഇരുന്നു….

ഈശ്വര എന്റെ ഭർത്താവ് പിഴച്ചു പോയേ……… 😭😭😭…..അവളുടെ കറക്കൽ കേട്ട് എല്ലാരും അങ്ങോട്ട് നോക്കി…. ആ നോക്കിയവരിൽ അഖിലും ഉണ്ടായിരുന്നു….

അവളുടെ മുഖം കണ്ടപ്പോഴേ അവന് പന്തി അല്ലെന്ന് തോന്നി…അവൾ ഒന്നും കൂടി നോക്കി പേടിപ്പിച്ചു കൊണ്ട് അവിടെ നിന്നും പോയി……

പിന്നെ അഖിൽ അവിടെ അധിക നേരം നിൽക്കാൻ നിന്നില്ല… വലിഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി…..
അച്ചു …. നിൽക്കാടി…..

പുറകിൽ നടന്ന് കൊണ്ട് അവൻ വിളിക്കുന്നെങ്കിലും അവൾ എന്തൊക്കെയോ പുറുപുറുത്തുകൊണ്ട് മുന്നോട്ട് നടന്നു……

ടി…. അവൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി….

അവൾ മുഖം കോട്ടി തിരിഞ്ഞു നിന്നതും അവൻ അവളെ പിടിച്ചു കൊണ്ട് ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ റൂമിൽ കൊണ്ടു പോയി ഡോർ ലോക്ക് ചെയ്തിട്ട് അവളെ രൂക്ഷ മായി നോക്കി….

ഇപ്പോഴും ആ മുഖത്ത് വല്യ വത്യാസം ഇല്ലായിരുന്നു…..

നിനക്ക് എന്താ പറ്റിയെ?? 🤔🤔

എനിക്ക് എന്ത് പറ്റിയാലും നിങ്ങൾക്കെന്താ എന്റെ കെട്ടിയോൻ പിഴച്ചു പോയേ.. 😭😭😭അവൾ വീണ്ടും കരയാൻ തുടങ്ങിയതും അഖിൽ അവളുടെ വായിൽ കയ്യികൾ അമർത്തി അവളെ ഭിത്തിയിയോട് ചേർത്ത് നിർത്തി…. അവൾ ഞെട്ടി അവനെ നോക്കി…..

ഇനി ഇവിടെ കിടന്ന് അലറിയാൽ …??? അങ്ങനെ പറഞ്ഞു കൊണ്ട് അവൻ അവളിൽ നിന്നും കൈകൾ മാറ്റുന്നതിന് മുമ്പ് തന്നെ അവൾ ഒരു കടി വെച്ച് കൊടുത്തു….

അഹ്…… അവൻ ശബ്ദം ഉണ്ടാക്കി …… നിനക്ക് വട്ടാണോടി….. ഇത്രയും ദിവസം കാണാതെ ഇരുന്നപ്പോൾ ഒരു ഉമ്മയ ഞാൻ പ്രതീക്ഷിച്ചത്……..

ഉമ്മ അല്ല ബാപ്പാ….. കണ്ട പെണ്പിള്ളേരുടെ കൂടെ കൊഞ്ചി കുഴഞ്ഞിട്ട് ഉമ്മ വേണം പോലും……. 😬😬😬

ഓ അതാണോ കാര്യം…. മോളെ ഞാൻ ഒരു സർ അല്ലെ അപ്പോൾ ഇങ്ങനെ സ്റ്റുഡന്റസ് ആയി കാര്യം പറയേണ്ടി വരും… ചിരിക്കേണ്ടിയും വരും അതിന് നീ ഇങ്ങനെ തുടങ്ങിയാലോ ????

ഒരു സർ.. അല്ല സാറേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഈ കോളേജിലെ ആണ്പിള്ളേര് എന്താ നിങ്ങളോട് ഡൌട്ട് ഒന്നും ചോദിക്കാൻ വരാത്തത്…???

അത് നീ എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയാനാ……

ഓ അപ്പോൾ ഇത്രയൊക്കെ ഉള്ള് അല്ലെ.. ഞാൻ ആരാ….. 😒😒😒

നീ എന്റെ മുത്തല്ലേ ടി……

ശരിക്കും…… 😃😃

പിന്നല്ലേ…….

ചേട്ടാ ഐ ലൈക്‌ യൂ…….. 😘

ഓഹ്……

becuse you are a??

you are a?? 🤠🤠

becuse u are a unromantic മൂരാച്ചി….. എന്നും പറഞ്ഞു കൊണ്ടു അവൾ അവിടെ നിന്നും ഓടി….. അഖിൽ അത് കണ്ട് ചിരിച്ചു കൊണ്ടു നിന്നും…

*********

ഇന്ദ്രന്റ വണ്ടി വേഗം നന്ദുവിന്റെ വീട്ടിൽ നിർത്തി അവൻ അകത്തേക്ക് ഓടി…. അവിടെ കണ്ട കാഴ്ച കണ്ട് സ്തംഭിച്ചു നിന്നും… നന്ദു അവളെ നോക്കുന്ന സ്ത്രിയെ അടിക്കുകയും മാന്തുകയും ചെയ്യുന്നു…… അവർ തടയാൻ ശ്രമിക്കുന്തോറും പരാജയ പെട്ടുകൊണ്ടിരുന്നു…..

നന്ദു…… അവൻ അലറി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു….

നന്ദു നീ എന്തോന്നാ കാണിക്കുന്നത് മോളെ…… അവൻ അടക്കിപിടിച്ചു കൊണ്ടു പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു…..

സത്യ….എന്റെ സത്യ എവിടെടാ….. പറയ്…… അവൾ ഭ്രാന്തമായി അലറി കരഞ്ഞു……..
അവന് നിയന്ത്രിക്കാൻ പറ്റുന്നതിൽ അപ്പുറം ആയിരുന്നു..

ഒന്നുമില്ലടാ… നിന്റെ സത്യ ഇപ്പോൾ വരും..
നീ ഒന്ന് സമാധാനിക്ക് മോളെ……

ഇല്ല നീ കള്ളം പറയുവാ.. എനിക്ക് സത്യയെ വേണം…. അവൾ അലമുറയിട്ട് അവന്റെ നെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

ഇന്ദ്രൻ ഒരു കയ്യികൊണ്ട് അവളെ നിയന്ദ്രിച്ചു അഖിയേ വിളിക്കാൻ വേണ്ടി ഫോൺ എടുത്തതും. അവനെ തെള്ളി മാറ്റി നന്ദു അവിടെ നിന്നും കുതറി ഓടി….

നന്ദു………. അവൻ വിളിച്ചു കൊണ്ട് അവളുടെ പുറകിൽ ഓടി…..

ഹാളിൽ എത്തിയതും അവൾ അവിടെ സ്തംഭിച്ചു നിന്നും… മുന്നിലത്തെ വാതിലിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ ചുണ്ട്‌ മന്ദ്രിച്ചു….

സത്യ……….

അവളുടെ കണ്ണിൽ പ്രകാശo വിരിഞ്ഞു…. ചുണ്ടിൽ ചിരി വിതറി…. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി……

സത്യ….. അവൾ വീണ്ടും വിളിച്ചു കൊണ്ട് അവന്റെ നേരെ ഓടി അവനെ വാരി പുണർന്നു…….

ഇന്ദ്രൻ അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടി……

നീലൻ……

നിലനെ ശ്വാസം പോലും നേരെ വിടാൻ പറ്റാൻ സാധിക്കാത്ത വിധം നന്ദു കെട്ടിപ്പിടിച്ചു നിൽക്കുന്നു… നിലൻ സ്തംഭിച് ഇന്ദ്രനെ നോക്കി….

സത്യ നീ എവിടെ പോയതാ….. ഞാൻ എത്ര വെട്ടം നിന്നെ വിളിച്ചു എന്നറിയുവോ…. ഈ ദ്ര.. പറയുവാ നീ വരും വരും എന്ന് പക്ഷേ നീ വരുത്തത് പോലും ഇല്ലാ…….

എന്താടാ… എന്നെ വേണ്ടായോ നിനക്ക്…???? അവൾ നീലൻറെ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട് പറഞ്ഞു…
നീലൻ എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ തന്നെ നിന്നും…

പെട്ടെന്ന് ഇന്ദ്രൻ അവരുടെ അടുത്തേക്ക് വന്നു….

മോളെ അത് നിന്റെ സത്യ അല്ലാ….. വന്നേ.. അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു…..

വിടാടാ…….. സത്യ… എന്നെ വിടാൻ പറ ഇവനോട്……….. പറയ് സത്യ………
അവൾ അലറി വിളിച്ചു…….

ഇന്ദ്രൻ അവളെ പണി പെട്ട് അവളെ അവനിൽ നിന്നും അടർത്തി മാറ്റി റൂമിൽ കൊണ്ട് പോയി പൂട്ടിയിട്ടു….

അപ്പോഴും അവളുടെ വായിൽ എന്റെ സത്യ എന്ന പേര് മന്ത്രിച്ചു കൊണ്ടിരുന്നു…..
നീലൻ പോലും അറിയാതെ അവന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു…
അറിയില്ല എന്തിന് എന്ന്…….

നീ എനിക്ക് ആരെന്നും അറിയില്ല…
പക്ഷേ എന്റെ ഉള്ളിൽ ഒരു നോവായി

ഈ നിമിഷം നീ മാറിയിരിക്കുന്നു….. 💙
നീലന്റെ മനസ്സ് മന്ദ്രിച്ചു…

തുടരും…..

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24

ഇന്ദ്ര മയൂരം : ഭാഗം 25