Novel

നിയോഗം: ഭാഗം 21

Pinterest LinkedIn Tumblr
Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

“പദ്മെച്ചി…. ” “എന്തോ…” “കല്യാണം കഴിയുമ്പോൾ ചേച്ചി എങ്ങനെ ആണ് ഏട്ടനെ വിളിക്കുന്നത്, കാർത്തിയേട്ടാ എന്നാണോ മാഷേ എന്നാണോ ” അവളുടെ വയറിന്മേൽ കൂടി തന്റെ വലതു കരം ചുറ്റി കിടക്കുക ആണ് ഭവ്യ…. അപ്പോൾ ആണ് അവൾക്ക് ഈ സംശയം ഉണ്ടായത്.. “അതൊക്ക അപ്പോൾ അല്ലേ ഭവ്യെ… നീ ഇപ്പോൾ കിടന്നു ഉറങ്ങു ” . “എന്നാലും ഒന്ന് പറയു ചേച്ചി…..” “ഞാൻ സത്യം പറഞ്ഞാൽ അത് ആലോചിച്ചു കൂടി ഇല്ല…. എന്നാലും” മാഷേ “എന്നുള്ള വിളി ഒരു സുഖം തന്നെ ആണ് അല്ലേ ” “മ്മ്… അതേ… ” “ആൾക്ക് ഇഷ്ടം ആവൊന്നു അറിയില്ല ല്ലോ…..”പദ്മക്ക് സംശയം ആയി

“നിശ്ചയം ഒക്കെ കഴിയുമ്പോൾ, കാർത്തിയേട്ടൻ ചേച്ചിയെ ഫോൺ ഒക്കെ വിളിക്കും ആയിരിക്കും… ആ സമയത്ത് ചേച്ചി ചോദിച്ചാൽ മതി” “ആഹ്….” ” നിങ്ങൾക്ക് രണ്ടാൾക്കും ഇതുവരെ ഉറങ്ങാറായില്ലേ… “? അടുത്ത കട്ടിലിൽ കിടക്കുന്ന മുത്തശ്ശി ഒന്ന് തിരിഞ്ഞു കിടന്നു. ” മുത്തശ്ശി ഇതുവരെ ഉറങ്ങിയില്ലേ” ഭവ്യ ചോദിച്ചു. ” നിങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ട് കിടക്കുമ്പോൾ എനിക്ക് എങ്ങനെ ഉറക്കം വരുന്നത് ” “ഹമ്… കള്ളി… എല്ലാം കേട്ട് കിടന്നതും പോരാ…..” “ഈ കുട്ടിക്ക് നാവിൽ നിന്നും വഷളത്തരം മാത്രം വരുവൊള്ളൂ… നീ ഈ പദ്മ മോളെ കണ്ടു പഠിക്ക്.. എന്തൊരു വിനയവും ഒതുക്കവും ആണ്…” “ഓഹ്… ഉത്തരവ് മഹാറാണി….

അങ്ങയുടെ പള്ളിഉറക്കത്തിനു ഭംഗം വന്നതിൽ ക്ഷമ ചോദിച്ചു കൊണ്ട് അടിയൻ അവിടുത്തെക്കായി ഒരു ശുഭ രാത്രി നേരുന്നു ” പദ്മയെ ഒന്നുടെ ചുറ്റി വരിഞ്ഞു കൊണ്ട് ഭവ്യ കിടന്ന് ഉറങ്ങി. എത്രയൊക്കെ ആലോചിച്ചു നോക്കിയിട്ടും മാഷിന്റെ മുഖം മാത്രം മനസിലേക്ക് വരുന്നില്ല…. പദ്മ വാടിയ മുഖത്തോടെ പിന്നെയും പിന്നെയും അവനെ ഓർത്തെടുക്കാൻ ശ്രെമിച്ചു. ആകെ ആ താടി മാത്രം ഓർമ ഉണ്ട്…. അതെങ്ങനെ ആണ് നേരം വണ്ണം ഒന്ന് മിണ്ടാൻ ആയി അച്ഛൻ അവസരം തന്നപ്പോൾ കാരണം ഇല്ലാതെ താൻ വിയർത്തു… അതു കണ്ടതും ആ പാവം മാഷ് തന്നെ വേഗം പറഞ്ഞു അയച്ചു..

ഒരായിരം സ്വപ്‌നങ്ങൾ മനസിൽ താലോലിച്ചു കൊണ്ട് പദ്മയും മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. **** ഈ സമയത്ത് ദേവൂന്റെ ഫോണിലേക്ക് ശ്രീഹരി യുടെ കാൾ വന്നു. കുറച്ചു സമയം ആലോചിച്ച ശേഷം അവൾ ഫോൺ എടുത്തു കാതോട് ചേർത്തു. മേഘ ആണെങ്കിൽ അവൾക്ക് വിനീതിനെ മാത്രം വിവാഹം കഴിച്ചാൽ മതി എന്ന് അവനോട് പറഞ്ഞു എന്നും, അവൾക്ക് പൂർണ സമ്മതം ആണ് വിവാഹത്തിന് എന്നും ശ്രീഹരി അവളെ അറിയിച്ചു. അതു കേട്ടതും ദേവൂന് ഒരുപാട് സന്തോഷം ആയി. അവൾ നാളെ ഉച്ചക്ക് കോളേജിലേക്ക് പോകും എന്ന് പറഞ്ഞപ്പോൾ താൻ ഒപ്പം വരാം, ഇറങ്ങും മുന്നേ വിളിച്ചു പറയണം എന്ന് അവൻ അവളോട് പറഞ്ഞു.

പക്ഷെ അവൾ അതിന് സമ്മതിച്ചില്ല… അല്പം കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു. അച്ഛനും അമ്മയും ഒക്കെ അവളെ കാണാനായി അടുത്ത ദിവസം കാലത്തെ എത്തും എന്ന് അറിയിച്ചു. ഹരിയുടെ അച്ഛന് അപ്പോൾ തന്നെ ദേവനെ വിളിച്ചു കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു. ശ്രീഹരി ഒരുപാട് സന്തോഷത്തോടെ ആണ് അന്ന് ദേവു നോട്‌ സംസാരിച്ചു ഫോൺ വെച്ചത്. ദേവു തന്റെ ഫോണിലെ ഗാലറി യിൽ നിന്നും കാർത്തിയുടെ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്‌തു. എത്ര ഒക്കെ ആയാലും കാർത്തിയേട്ടനെ വെച്ച് നോക്കുമ്പോൾ എന്ത് കൊണ്ടും നല്ലത് തനിക്കു ശ്രീഹരി ആണ് എന്ന് അവൾ ഓർത്തു.. അച്ഛൻ പറഞ്ഞത് ആണ് ശരി… പ്രായത്തിന്റെ എടുത്തു ചാട്ടം കൊണ്ട് ജീവിതം വെച്ച് കളിക്കരുത്…

പിന്നീട് വിഷമിക്കാൻ മാത്രം ഇടയാവൂ… ജീവിക്കാൻ വേണ്ടത് കാശ് ആണ്… അത് ഇഷ്ടം പോലെ ഉണ്ട് ശ്രീഹരിക്ക്… അവനും ആയി ഒരുമിച്ചു കഴിയുമ്പോൾ ഇതൊക്കെ ഒരു പേക്കിനാവ് ആയി നീയ് മറക്കും മോളെ…. ദേവൻ അല്പം മുന്നേ പറഞ്ഞത് അവൾ ആലോചിച്ചു.. “അച്ചൻ പറയുന്നത് ഞാൻ അനുസരിച്ചോളാം…. “അവൾ മറുപടിയും കൊടുത്തു. അവന്റ ഒപ്പം വില കൂടിയ ഡ്രസ്സ്‌ ഒക്കെ മാറി മാറി അണിഞ്ഞു, പല പല കാറുകളിൽ യാത്ര ചെയ്തു പോകുന്നതും സ്വപ്നം കണ്ടു കിടക്കുക ആണ് അവൾ.. ഇൻസ്റ്റാ യിൽ അവന്റ അക്കൗണ്ട് നോക്കിയപ്പോൾ വലിയൊരു ബംഗ്ലാവ് കണ്ടതെ അവൾക്ക് അഹങ്കാരം കൂടി…

അച്ഛനും മകളും കൂടി ശ്രീഹരി യെയും കുടുംബത്തെയും കുറിച്ച് ചർച്ച ചെയ്തപ്പോൾ പ്രഭ മാത്രം മൗനം പാലിച്ചു എല്ലാം അറിഞ്ഞു കഴിയുമ്പോൾ മകൾ, അച്ഛനെ വെറുക്കും എന്നാണ് അവർ കരുതിയത്.. പക്ഷെ അവന്റ സ്വത്തും പണവും ആഡംബര വും ഒക്കെ കണ്ടപ്പോൾ അവൾ അച്ചന്റെ മകൾ ആണെന്ന് തെളിയിച്ചു.. പക്ഷെ കാർത്തിയുടെ നന്മ നിറഞ്ഞ മനസ്, അവന്റ സ്നേഹം, കരുതൽ ഒക്കെ അവൾ ഒറ്റ ദിവസം കൊണ്ട് മറന്ന് പോയല്ലോ… പ്രഭക്ക് ശരിക്കും വിഷമം ഉണ്ടായിരുന്നു.. അച്ഛനോടും അമ്മയോടും ഒക്കെ എതിർത്തു ഒരു വാക്ക് പോലും അവൻ ഇതേവരെ പറഞ്ഞിട്ടില്ല എന്ന് സീതേടത്തി എപ്പോളും പറയും…..മുതിർന്ന ആളുകളോട് ഒക്കെ എന്തൊരു ബഹുമാനവും വിനയവും ആയിരുന്നു അവനു….

എല്ലാം കൊണ്ടും തന്റെ മകൾ ഭാഗ്യവതി ആണ് അവന്റെ കൂടെ ഉള്ള ജീവിതത്തിൽ എന്ന് ഓർത്തു കഴിഞ്ഞ തനിക്ക് തെറ്റ് പറ്റി പോയി… മകൾ ഇങ്ങനെ മാറും എന്ന് സ്വപ്നത്തിൽ പോലും പ്രഭ കരുതിയില്ല.. അവനു ഏറ്റവും നല്ലൊരു പെൺകുട്ടിയെ കിട്ടണേ എന്ന് അവർ മൂകമായി പ്രാർത്ഥിച്ചു…. ** സീത നേരത്തെ തന്നെ ഉണർന്നു. കുളി കഴിഞ്ഞു മുണ്ടും നേര്യതും ഒക്കെ ഉടുത്തു കൊണ്ട് റെഡി ആയി.. അമ്പലത്തിലേക്ക് പോവാനാണ്.. “രാമേട്ടാ… ഞാൻ പോയിട്ട് വരാം ” “നീ നില്ക്കു… ഞാൻ കൂടി വരാം…” അയാളും വേഗം റെഡി ആയി. രണ്ടാളും അമ്പലത്തിലേക്ക് പുറപ്പെട്ടു. തങ്ങളുടെ മകന് വിധിച്ചത് പദ്മ ആണെങ്കിൽ അവരെ രണ്ടാളെയും കൂട്ടിച്ചേർക്കണേ,

അവർക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവണേ എന്നാണ് ഇരുവരും പ്രാർത്ഥിച്ചത്.. തിരിച്ചു വന്നു കഴിഞ്ഞു സീത നേരെ അടുക്കളയിലേക്ക് പോയി… ഇഡലി യും സാമ്പാറും ആണ് കാപ്പിക്ക്… മീനുട്ടി എഴുനേറ്റ് പാചകം ഒക്കെ തുടങ്ങിയിരുന്നു… കാലത്തെ തന്നെ സീതയുടെ മൂത്ത സഹോദരൻ പദ്മനാഭനും കുടുംബം വും ഒക്കെ എത്തി ചേർന്നു. പിന്നീട് ഓരോ ആളുകൾ ആയി എത്തി. 10പേര് ഉണ്ട് പോകാനായി.. കുറച്ചു പേരൊക്കെ വന്നു ചായയും പലഹാരവും ഒക്കെ കഴിച്ചു വർത്തമാനം പറഞ്ഞു ഇരിക്കുക ആണ്.. . നമ്മുടെ കാർത്തിക്ക് ജോലി ഉള്ളത് കൊണ്ട്, എന്തായാലും ജോലി ഉള്ള പെൺകുട്ടിയെ കിട്ടാൻ ഒരു ബുദ്ധിമുട്ട് പോലും ഇല്ല എന്ന് വല്യച്ഛൻ പറയുന്നത് അവൻ കേട്ടു.. ”

എന്തായാലും കുട്ടിയേ ഒന്ന് കണ്ടിട്ട് വരാം.. ഇതു ഉറപ്പിച്ചിട്ടൊന്നും ഇല്ലാലോ ഏട്ടാ…. ബാക്കി ഒക്കെ നമ്മൾക്ക് ഇവിടെ വന്നിട്ട് ആലോചിക്കാം…” അച്ഛൻ മറുപടി പറയുന്നുണ്ട്. മീനുട്ടി ആണെങ്കിൽ ചെറിയമ്മേടെ മക്കൾ ആയ സേതും കീർത്തുവും ഒക്കെ ആയിട്ട് സൊറ പറഞ്ഞു ഇരിപ്പുണ്ട്.. ഏട്ടന്റെ മുഖത്ത് നോക്കാൻ അവൾക്ക് സങ്കടം തോന്നി.. പാവം… ഒരുപാട് വിഷമം ഉണ്ടന്ന് കണ്ടാൽ അറിയാം… പക്ഷെ എന്ത് ചെയ്യാനാ… ദേവിക ഇങ്ങനെ ഒരു വഞ്ചകി ആണെന്ന് തങ്ങൾ അറിഞ്ഞില്ലാലോ…. അവൾ ഓർത്തു. എന്തായാലും അവിടെ വരെ പോകാനും അവളെ കണ്ടു രണ്ടെണ്ണം സംസാരിക്കാനും കാത്തിരിക്കുക ആണ് മീനു… അച്ഛൻ പോയിട്ട് വേണം ഒക്കെ നടത്താൻ….മീനു തീർച്ചപ്പെടുത്തി.. 9മണി കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പെൺകുട്ടിയെ കാണാനായി മുണ്ടൂരേക്ക് പുറപ്പെട്ടു.. കാർത്തി ആണെങ്കിൽ മിത്രന്റെ അടുത്തേക്കും പോയി..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.