Wednesday, October 23, 2024
Novel

പ്രണയവീചികൾ : ഭാഗം 25

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


താലിമാല സ്വർണ്ണമായതിനാൽ ഋതുവിന് എല്ലാവരിൽ നിന്നും മറയ്ക്കാൻ എളുപ്പമായിരുന്നു.

എല്ലാ പ്രശ്നങ്ങൾക്കുമിടയിൽ സാരംഗുമായൊരു ജീവിതം എങ്ങനെ സാധ്യമാകുമെന്ന ചോദ്യം അവളിലൊരു ചോദ്യചിഹ്നമായി നിലനിന്നു.

നാളെ തറവാട്ടിലുള്ളവർ ഇവിടെ എത്തും. വിവാഹത്തിനായി ഇനി പതിനഞ്ചുനാൾ മാത്രം .
അച്ഛൻ ഒരുപാട് സന്തോഷത്തിലാണ്.
വീട് പെയിന്റിംഗ് കഴിഞ്ഞു.

ക്ഷണക്കത്ത് അടിച്ച് എല്ലാവരെയും വിളിച്ചു കഴിഞ്ഞു.

തന്റെ പേരിന് താഴെയായി ശ്രീവേദ് എന്ന പേര് കണ്ടപ്പോഴേ അവൾക്ക് അറപ്പ് തോന്നി .

ഋഷിയേട്ടനും സാരംഗും പകർന്നു തരുന്ന ധൈര്യം അതൊന്ന് മാത്രമാണ് ഇപ്പോഴും പിടിച്ചു നിർത്തുന്നത്.
അവരുടെ മനസ്സിൽ എന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല.

ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് ഓർമ്മകൾക്ക് വിട നൽകിയത് .

പരിചയമില്ലാത്ത നമ്പർ ആയിരുന്നു.
തെല്ലൊന്ന് സംശയിച്ചിട്ട് അവൾ കാൾ എടുത്തു.

ഋതു… ഇനി പതിഞ്ചുനാൾ കൂടി. ഞാൻ കെട്ടുന്ന താലിയണിഞ്ഞ് എന്റെ പെണ്ണായി ഈ വീട്ടിലേക്ക് വന്നു കയറാൻ.
എന്റെ ചൂടും ചൂരും പറ്റിയുറങ്ങാൻ.

കണ്ണ് തുറന്നാലും കണ്ണടച്ചാലും തുടുത്ത ആപ്പിളുപോലെ നീയിങ്ങനെ പഴുത്തു ചുവന്ന് നിൽക്കുകയാണ്.

വേദിന്റെ സ്വരം അവളിൽ വെറുപ്പിനുമപ്പുറം കോപമുണർത്തി.

നിന്റെ മോഹങ്ങളൊന്നും തന്നെ നടക്കില്ല വേദ്. ഋതികയുടെ കഴുത്തിൽ ഒരിക്കലും നിന്റെ താലി വീഴില്ല. അതിനർഹതപ്പെട്ടവന്റെ താലി മാത്രമേ കാണൂ… അവൾ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു.

ഹഹഹ… നീ ആരെ കണ്ടിട്ടാടീ ഈ തുള്ളുന്നത്.

പക്ഷേ ദേ ഇങ്ങനെ കാന്താരി പോലെ എരിഞ്ഞു തുള്ളുന്ന നിന്നെ.. ആ നിന്നെയാണ് എനിക്കിഷ്ടം.
എന്നിൽ നീ എന്നത് വാശിയായി മാറാൻ കാരണവും അതുതന്നെയാണ്.

തൊട്ടാലുടൻ വാടി വീഴുന്നവളല്ല തൊട്ടാൽ വെട്ടിമാറുന്ന നീ അതാണെന്നിൽ ലഹരി.

ഇനിയുള്ള നിന്റെ ജീവിതം എന്റെ കാൽക്കീഴിലാടീ.. എന്നെ അപമാനിച്ചതിനും അടിച്ചതിനുമെല്ലാം നിന്നെക്കൊണ്ട് ഞാൻ അനുഭവിപ്പിക്കും.

നിന്റെ എതിർപ്പുകൾക്കിടയിൽ തന്നെ എനിക്ക് നിന്നെ പൂർണ്ണമായും സ്വന്തമാക്കണം.. ക്രൂരമായ ചിരി മുഴങ്ങി.

ഫോൺ കട്ട് ചെയ്ത് വലിച്ചെറിഞ്ഞശേഷം അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി.

ജീവിതത്തെ സധൈര്യം എങ്ങനെയൊക്കെ നേരിട്ടാലും ചില പ്രതിസന്ധിഘട്ടങ്ങളിൽ എത്ര ധൈര്യമുണ്ടെന്ന് കരുതിയാലും പതറിപ്പോകും. അതാണല്ലോ തനിക്കും സംഭവിക്കുന്നത്.

പക ജയിക്കുമോ പ്രണയം വിജയിക്കുമോ.?

ഇരു തുലാസ്സിലുമായി അവ അവളുടെ മുൻപിൽ തൂങ്ങിയാടി.

പിറ്റേദിവസം തറവാട്ടിലുള്ളവരെല്ലാം എത്തി.
സുഭദ്രയും അർച്ചനയും ഗൗരിയുടെ വീട്ടിലാണ് നിന്നത്. ബാക്കിയുള്ളവർ ഋതുവിന്റെ വീട്ടിലും.

വന്നയുടനെ ചിത്ര അപ്പച്ചിയുടെ പരിഭ്രമം കലർന്ന നോട്ടം അവളെ തേടിയെത്തി.

നീയെന്താ മോളേ വിവാഹത്തിന് സമ്മതിച്ചത്. ഏതാനും ദിവസങ്ങളേ ഇനി മുന്പിലുള്ളൂ. നിനക്ക് കഴിയുമോ കുട്ടീ അവനെ സ്വീകരിക്കാൻ.. ആധിയോടെ അവർ ചോദിച്ചു.

അങ്ങനെയാണോ അപ്പച്ചി എന്നെക്കുറിച്ച് ധരിച്ചിരിക്കുന്നത്.

കേവലം ശരീരം മാത്രം ലക്ഷ്യം വച്ച് അതിൽ ആധിപത്യം സ്ഥാപിക്കുന്നവനെ ആത്മാഭിമാനമുള്ള ഒരു പെണ്ണിനും സ്വീകരിക്കാൻ കഴിയില്ല.

പിന്നെ സമ്മതം… എന്റെ സമ്മതപ്രകാരമല്ലല്ലോ അച്ഛൻ തീരുമാനിക്കുന്നതും പ്രവർത്തിക്കുന്നതുമൊന്നും.

ഏതായാലും ഒരു ഉറപ്പ് ഞാൻ അപ്പച്ചിക്ക് തരാം. ശ്രീവേദ് ഋതികയുടെ കഴുത്തിൽ താലി ചാർത്തില്ല.

അവളുടെ വാക്കുകളിലെ ഉറപ്പിൽ ഒന്നും മനസ്സിലാകാതെ അവർ പകച്ചു നിന്നു.

സാരംഗ് എന്താ നിന്റെ പ്ലാൻ. നീ ചാർത്തിയ താലിയാണ് എന്റെ കഴുത്തിലുള്ളത്.

അവന് മുൻപിൽ ഞാൻ തല കുനിച്ചു കൊടുക്കില്ലെന്ന് നിനക്ക് തന്നെ അറിയാമല്ലോ.
എന്ത് ചെയ്യണം ഞാൻ. നിന്റെ മൗനം ഓരോ നിമിഷവും എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുകയാണ്.

മനസ്സ് തുറന്നൊന്ന് ഉറക്കെ ചിരിക്കാനോ കരയുവാനോ എനിക്ക് കഴിയുന്നില്ല.. അവളുടെ തേങ്ങൽ കേട്ടിട്ടും സാരംഗ് മൗനം പാലിച്ചതേയുള്ളൂ.

പിറ്റേന്ന് വസ്ത്രങ്ങളെടുക്കുവാൻ പോയി.
ഋതു പോകുന്നില്ലെന്ന് വാശി പിടിച്ചു.

ഒടുവിൽ ദേഷ്യം സഹിക്കാനാകാതെ നന്ദൻ അവളെ തല്ലി.

ഇവൾ വന്നില്ലെങ്കിൽ വേണ്ട. സാരി എടുക്കാനാണല്ലോ. നിങ്ങളുടെ ഇഷ്ടത്തിന് എടുത്താൽ മതി. ആഭരണങ്ങളും അങ്ങനെ തന്നെ.. കോപത്തോടെ അലറിക്കൊണ്ട് അയാൾ കാറിൽ കയറി.

എല്ലാവരും ടെക്സ്റ്റയിൽസിൽ എത്തിയപ്പോൾ വേദുo ഗൗരിയും സുഭദ്രയും അർച്ചനയും ശ്രീധരനും അവിടെ കാത്തുനിൽക്കുകയായിരുന്നു.

ഋതു വീട്ടിലാണ്. അവൾ വന്നിട്ടില്ല. നീ വെറുതെ നോക്കണ്ട… വേദിന്റെ കണ്ണുകൾ തിരയുന്നത് ഋതുവിനെയാണെന്ന് മനസ്സിലാക്കി ഋഷി പറഞ്ഞു.

മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു വേദ്.

സാരി എടുക്കുന്നതിനായി സ്ത്രീകൾ അതിന്റെ സെക്‌ഷനിലേക്ക് നടന്നു.
വേദ് പിന്നാലെ പോകാൻ തിരിഞ്ഞതും മുകളിലത്തെ ജെൻസ് സെക്‌ഷനിൽ നിന്നുമിറങ്ങി വരുന്നയാളിനെ കണ്ടത്.

അതുകണ്ട് അവന്റെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നു. നെറ്റിയിലെ ഞരമ്പുകൾ പിടച്ചു.
അവന്റെ കാലുകൾ ആ വ്യക്തിയുടെ അരികിലേക്ക് ചലിച്ചു.

ചുമലിലൊരു കരസ്പർശമേറ്റ് സാരംഗ് തിരിഞ്ഞു . പിന്നിൽ നിൽക്കുന്ന വേദിനെ കണ്ട് അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.

അതുകൂടി കണ്ടപ്പോൾ വേദിന് വിറഞ്ഞു കയറി.
പൊതുസ്ഥലമായതിനാൽ കോപം അവൻ നിയന്ത്രിച്ചു.

സാരംഗ്.. സാരംഗ് ചന്ദ്രശേഖർ. ഓർമ്മയുണ്ടാകുമല്ലോ അല്ലേ.. വക്രിച്ചൊരു ചിരിയോടെ വേദ് സാരംഗിനെ നോക്കി.

എന്റെ ശരീരത്തിൽ വീണ ഓരോ അടിക്കും കണക്ക് പറയാൻ ഈ ശ്രീവേദിന് അറിയാഞ്ഞിട്ടല്ല പക്ഷേ സമയമായിട്ടില്ല.

അവളെ നിന്റെ പെണ്ണെന്ന് പറഞ്ഞ് നീ അഹങ്കരിച്ചതല്ലേ അതിനൊരു തിരിച്ചടി അതാണ് ഞാനും അവളുമായുള്ള വിവാഹം.

അത് കാണണം നീ. വരുന്ന ഇരുപത്തിയേഴിന് ദേവാഞ്ജലി ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹo.

അതിനുശേഷം ഞാൻ നിന്നെയൊന്ന് കാണുന്നുണ്ട്.
എന്റെ കൂടെ കഴിഞ്ഞ അവളുമായി.

നീ ആത്മാർത്ഥമായി സ്നേഹിക്കുന്നവളല്ലേ. സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരുത്തൻ തൊടുമ്പോൾ അവൾ അവന്റേതായി എല്ലാ അർത്ഥത്തിലും മാറിയെന്നറിയുമ്പോൾ നിനക്ക് താങ്ങാനാകുമോ.

അവളുടെ മുൻപിൽ വച്ച് അവളുടെ കണ്ണുനീർ ലഹരിയാക്കി നീ എനിക്ക് തന്ന വേദന ഞാൻ തിരികെ തരും. പരിഹാസച്ചുവയോടെ വേദ് വാക്കുകൾ തൊടുത്തു വിട്ടുകൊണ്ടിരുന്നു.

കഴിഞ്ഞോ നിന്റെ വീരശൂരപരാക്രമ വിവരണം. സ്നേഹിക്കുന്ന പെണ്ണിനെ സംരക്ഷിക്കാൻ കഴിവുള്ളവൻ തന്നെയാടാ സാരംഗ്.

പിന്നെ ഈ മാസം ഇരുപത്തിയേഴിന് ദേവാഞ്ജലിയിൽ നടക്കാനിരിക്കുന്ന വിവാഹം നീ സ്വപ്നം കാണേണ്ട.

കാരണം അത് നടക്കില്ല…
സാരംഗിന്റെ ആത്മവിശ്വാസം നിറഞ്ഞ ഭാവം വേദിൽ ആശങ്കയും ദേഷ്യവുമുണർത്തി.

ചുറ്റും ആളുകൾ ഉള്ളതുകൊണ്ടുതന്നെ അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

ടാ വെറുതെ വായിട്ടലയ്ക്കല്ലേ.. വേദിന്റെ സ്വരത്തിലെ കോപം സാരംഗ് തിരിച്ചറിഞ്ഞു. എന്നിട്ടുമവൻ അടങ്ങിയില്ല.

സാരംഗ് വെറുതെ വായിട്ടലയ്ക്കാറില്ല.
എന്റെ ഭാര്യയെ മറ്റൊരുത്തൻ താലി കേട്ടില്ലെന്ന് തന്നെയാ പറഞ്ഞത്..

സാരംഗിന്റെ ഉറച്ച സ്വരം കേട്ട് വേദ് ശക്തമായി ഞെട്ടി.

നീയെന്താ പറഞ്ഞത്..

സത്യം.. നിയപരമായി ഋതിക മേനോൻ സാരംഗ് ചന്ദ്രശേഖറുടെ ഭാര്യയാണ്.

എന്റെ ഭാര്യയെ നീ വിവാഹം കഴിക്കുമെന്ന് പറഞ്ഞാൽ സമ്മതിച്ചു തരണമെങ്കിൽ എന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് നിന്റേതുപോലെ വാഴപ്പിണ്ടി ആയിരിക്കണം.

ഷീ ഈസ്‌ മൈ ഗേൾ. മൈ വൈഫ്‌.
അവളിൽ പൂർണ്ണ അവകാശമുള്ളവൻ ഞാനാണ്…

സാരംഗിന്റെ മുഖത്തെ വിജയച്ചിരിയും പരിഹാസഭാവവും വേദിന് താൻ ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി.

അവന്റെ വാക്കുകൾ ഓരോന്നും കാതിൽ ഈയമൊഴിച്ച പ്രതീതിയാണ് നൽകുന്നത്.
താൻ ആശിച്ചവൾ.. തന്റെ കാൽക്കീഴിൽ ഉണ്ടാകുമെന്ന് കരുതിയവൾ..

തന്റെ വികാരങ്ങൾ വർഷിക്കുവാൻ താൻ മോഹിച്ചവൾ.. അവൾ മറ്റൊരുത്തന്റെ താലിയണിഞ്ഞ്… ഓർക്കുന്തോറും അവന്റെ തല പെരുത്തു.

മുൻപിൽ സാരംഗ് ഇല്ല.

വേദിന്റെ നോട്ടം സാരിയെടുക്കാൻ നിൽക്കുന്നവരിലായി.
എല്ലാവർക്കും എടുത്തു കഴിയാൻ സമയം ഒരുപാടെടുക്കും.

അച്ഛനും നന്ദൻ അമ്മാവനും മഹി അമ്മാവനും ഋഷിയും വെയ്റ്റിംഗ് ലോബിയിൽ സംസാരത്തിലാണ്.

മനസ്സിൽ എന്തോ ചിന്തിച്ചുറപ്പിച്ച് മുഖം കൈലേസുകൊണ്ട് അമർത്തി തുടച്ചശേഷം ഒട്ടിച്ചു വച്ചൊരു ചിരിയോടെ അവൻ അവർക്കരികിലേക്ക് നടന്നു.

അമ്മാവാ.. എനിക്ക് ഓഫീസിൽ ഒഴിവാക്കാനാകാത്ത ഒരു ക്ലൈന്റ് വന്നിട്ടുണ്ട്. എനിക്കിപ്പോൾ ഇറങ്ങണം.
ഒരു മണിക്കൂറിനകം ഞാൻ തിരികെയെത്താo.
വസ്ത്രങ്ങളെല്ലാം എടുത്തു തീരാൻ ഇനിയും ഒരുപാട് സമയമെടുക്കും.
വേദ് വെളിപ്പെടുത്തി.

ഒഴിവാക്കാൻ ആകാത്തതല്ലേ മോൻ പോയിട്ട് വന്നാൽ മതി.

ഈ പെണ്ണുങ്ങൾ എല്ലാം കൂടിയാൽ അവർക്ക് പിന്നെ ഉത്സവമല്ലേ..
ഋഷിയും ഞങ്ങളുമൊക്കെ ഉണ്ടല്ലോ..നന്ദൻ പറഞ്ഞു.

കാറുമെടുത്ത് വേദ് ചീറിപ്പായുകയായിരുന്നു.
വീടിനു മുൻപിൽ കാർ നിർത്തിയവൻ കോളിംഗ് ബെൽ അമർത്തി.

കുളി കഴിഞ്ഞിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ ഋതു.
മഞ്ഞയും ചുവപ്പും കലർന്ന ദാവണി ഉടുത്ത് ഈറൻമുടി ടവ്വലിൽ പൊതിഞ്ഞു വച്ചപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്.

സെക്യൂരിറ്റി ഉള്ളതാണല്ലോ.. പിന്നെയിപ്പോൾ ആരാ വന്നത്… ആലോചിച്ചുകൊണ്ട് അവൾ പടികളിറങ്ങി വന്ന് വാതിൽ തുറന്നു.

കത്തി ജ്വലിച്ച സൂര്യനെപ്പോലെ ഞരമ്പുകൾ വലിഞ്ഞു മുറുകി കണ്ണുകളിൽ കോപത്തോടെ മുൻപിൽ വേദ്..

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24