Saturday, April 27, 2024
GULFLATEST NEWS

തടിമിടുക്ക് കൂട്ടണ്ട; ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ ‘സ്വഹി’

Spread the love

അബുദാബി: ‘തടിമിടുക്ക്’ വർദ്ധിക്കുന്നതോടെ, അമിതവണ്ണം വില്ലനാകുന്നത് ഒഴിവാക്കാൻ ഒറ്റമൂലി. ആരോഗ്യകരമായ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. ഭക്ഷണപ്രിയർക്ക് അത്ര സ്വീകാര്യമല്ലെങ്കിലും, അങ്ങനെ ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Thank you for reading this post, don't forget to subscribe!

ഇതിന്‍റെ ഭാഗമായി ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൊഴുപ്പും, ഉപ്പും, മധുരവും കുറഞ്ഞ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി ആരോഗ്യ വകുപ്പ് ‘സ്വഹി’ (ഹെൽത്തി) പദ്ധതിക്ക് തുടക്കമിട്ടു. ഇത്തരം ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സമീപം സവിശേഷതകൾ വിവരിക്കുന്ന ഒരു ബോർഡ് ഉണ്ടായിരിക്കും.

കഠിനമായ വ്യായാമ രീതികളും മരുന്നുകളും ഉപയോഗിച്ച് അമിതവണ്ണത്തിനെതിരെ പോരാടുന്നത് ഒഴിവാക്കാൻ ഭക്ഷണക്രമം ക്രമീകരിക്കുന്നതാണ് എളുപ്പമെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. എല്ലാ സ്ഥാപനങ്ങളിലും ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, മറ്റ് എമിറേറ്റുകളിൽ ഘട്ടം ഘട്ടമായി അവ നടപ്പാക്കുന്നതും പരിഗണനയിലാണ്.