നീർക്കുമിളകൾ : ഭാഗം 24
നോവൽ
എഴുത്തുകാരി: ശക്തി കല ജി
എന്തിനാ സിത്താരയ്ക്ക് വരുന്ന ആലോചനകൾ മുടക്കുന്നത് ” ശരത്ത് ദേഷ്യത്തോടെ ചോദിച്ചു…
അജയ് രണ്ടും കൽപ്പിച്ച് മറുപടി പറഞ്ഞു…
” അവൾ എന്റെ ഭാര്യയായത് കൊണ്ട് ”
ശരത്തിന്റെ മുഖത്ത് ഒരു ഭാവഭേദവുമില്ലാത്തത് കണ്ട് വീണ അത്ഭുപ്പെട്ടു….
“അങ്ങനെ വഴിക്ക് വാ….. ഇരുട്ടത്ത് ഒളിഞ്ഞ് നിൽക്കാതെ വെളിച്ചത്ത് …”
” ഇങ്ങനെ നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് സത്യം കേൾക്കണമായിരുന്നു.. ”
“അതിന് ഞാൻ നടത്തിയ സംഭവ വികാസങ്ങളാണ് ഇത് വരെ നടന്നുകൊണ്ടിരുന്നത്…”….
” നീ ഓഫീസിൽ വന്നു കാലു കുത്തിയ ദിവസമെ സിത്താരയുടെ പെരുമാറ്റത്തിലുണ്ടായ പരിഭ്രമം ഞാൻ മനസ്സിലാക്കിയതാണ്…”…
“ആരുമറിയാതെ പോയി വിവാഹം കഴിച്ചതും ഒരുമിച്ച് താമസിച്ചതും…
നീയുമായി തെറ്റി തനിയെ താമസിച്ചതും….
“അവസാനം അവളുടെ അച്ഛൻ ആത്ഹത്യാ ഭീഷണി മുഴക്കി സിത്താരയെ തിരികെ വിളിച്ചു കൊണ്ടുവന്നതുമെല്ലാം ഒരു ദിവസത്തെ അന്വഷണം കൊണ്ടറിഞ്ഞു…. ”
“എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ലാ എന്ന രീതിയിൽ എല്ലാവരും നന്നായി അഭിനയിച്ചു…. “…
” എത്ര ദൂരം പോകും എന്നറിയാനാ ഇത്ര നാൾ ഒന്നുമറിയാത്തത് പോലെ നിങ്ങളുടെ അഭിനയം പോലെ ഞാനും അഭിനയിച്ചു “…
” എന്നാലും വീണ നീ എന്നോട് എല്ലാം തുറന്ന് പറയും എന്ന് ഈ നിമിഷം വരെ വിശ്വസിച്ചു ” ശരത്ത് ഒന്ന് നിർത്തി വീണയെ നോക്കി…
വീണ ഒന്നൂടെ അജയിയുടെ പുറകിലേക്ക് മാറി നിന്നു…
അവൾക്ക് ശരത്തിനെ അഭിമുഖിക്കാൻ ബുദ്ധിമുട്ട് തോന്നി….
”നിങ്ങൾ രണ്ടു പേരും വാ.. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…. ഞാൻ കാറിലുണ്ടാവും..” എന്ന് പറഞ്ഞ് ശരത്ത് തിരിഞ്ഞു നടന്നു…
വീണ അമ്പരന്നു നിൽക്കുകയാണ്…
അവൾക്ക് കുറ്റബോധം തോന്നി…
ശരത്തേട്ടന്റെയടുത്ത് നിന്ന് ഇവരുടെ കാര്യം മറച്ച് വച്ചത് കൊണ്ടാണ് ഇത്രയും ദിവസം പിണങ്ങി നടന്നത്…..
തുറന്ന് പറയണമായിരുന്നു…
ശരത്തേട്ടൻ എപ്പോഴെങ്കിലും താൻ തുറന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞപ്പോൾ അവൾ താഴ്ന്നു പോയിന്ന് തോന്നി….
അജയിക്കു വീണയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു…
എന്നാലും ശരത്തിന്റെയടുത്തേക്ക് പോയേ പറ്റു…
” വീണ വാ പോകാം” എന്ന് അജയ് വിളിച്ചു…
” ഇല്ല അജയ് എനിക്ക് ശരത്തേട്ടന്റെ മുൻപിൽ ചെല്ലാനുള്ള ധൈര്യമില്ല… ”
” ഞാൻ വിചാരിച്ചത് ശരത്തേട്ടനാണ് എന്നെ മനസ്സിലാക്കാത്തത് എന്നാ “…
” പക്ഷേ ഞാൻ തോറ്റു അജയ്…. എന്റെ വിചാരങ്ങളെല്ലാം തെറ്റായിരുന്നു “…
“എന്റെ ഭാഗത്താ തെറ്റ്…. ഞാനാണ് എല്ലാം മറച്ചു വച്ച് പെരുമാറിയത് “…
” എന്നിട്ടും ന്നെ ചോദ്യം ചെയ്തില്ല ”
“ഒരു നിമിഷത്തേക്കെങ്കിലും ഞങ്ങളുടെ പ്രണയം മറന്ന് ശരത്തേട്ടൻ വേദനിക്കണമെന്ന് ആഗ്രഹിച്ച് വിവാഹ ആലോചനയ്ക്ക് വല്യ സാറിന്റെ മുൻപിൽ മൗനസമ്മതം നടത്തി”
” ശരത്തേട്ടന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടാവും”
” എനിക്കിനി ഒന്നും ബോധിപ്പിക്കേണ്ട “…
” ഞാൻ വരുന്നില്ല അജയ് പോയ്ക്കോളു”…. എന്ന് പറയുമ്പോൾ വീണ പൊട്ടിക്കരഞ്ഞു പോയ്
അജയ് ധർമ്മസങ്കടത്തിലായി…
ഇപ്പോൾ വീണയെ കൂടെ കൊണ്ടു പോയാലും അവർ തമ്മിൽ പ്രശ്നങ്ങൾ കൂടുകയേ ഉള്ളു…
അവളുടെ മനസ്സ് ശാന്തമാകുന്നവരെ ശരത്തിനോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്…
. തനിക്ക് വേണ്ടിയാണ് ശരത്തിൽ നിന്ന് എല്ലാം മറച്ചു വച്ചത്….
അവൻ ശരത്തിനോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ തീരുമാനിച്ചു….
“ശരി വീണ വരണ്ട ഞാൻ പോകാം… കാര്യങ്ങൾ പറഞ്ഞിട്ട് വരാം…. താൻ വിഷമിക്കാതിരിക്ക് എല്ലാം ശരിയാവും” എന്ന് പറഞ്ഞ് അജയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….
അവൾ കസേരയിൽ ഇരുന്നു…
കണ്ണുനീർ തുടച്ചു….. “എന്തായാലും ഇത്രയുമായി…. വരുന്നത് പോലെ വരട്ടെ… ”
” ഇപ്പോൾ എനിക്ക് ശരത്തേട്ടനോട് സംസാരിക്കാനുള്ള ധൈര്യം ഇല്ല….”
” ആദ്യം നിങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്ക് “…
” സിത്താരയ്ക്ക് ഇപ്പോഴും അജയിയോട് ഇഷ്ടം ഉണ്ട്…”
” അതു കൊണ്ടല്ലേ ശരത്തേട്ടൻ തന്ന മാല അജയ് തന്നതാണ് എന്ന് പറഞ്ഞപ്പോൾ സിത്താര അത് എന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചത്….”…
” അവൾ ഉറപ്പായും നിന്റെ കൂടെ വരും എനിക്ക് ഉറപ്പുണ്ട് “… വീണയുടെ വാക്കുകൾ അജയിക്ക് ആശ്വാസം തോന്നി….
” നിന്റെ വാക്കുകളാണ് ഇന്നും എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് “….
” ശരി ഞാൻ ശരത്തിനോട് സംസാരിച്ചിട്ട് വരാം ” എന്ന് പറഞ്ഞ് അജയ് ക്യാബിന് വെളിയിലേക്ക് നടന്നു…
സ്വന്തം ജീവിതത്തേക്കാൾ സുഹൃത്തിന്റെ ജീവിതം നന്നായിരിക്കണമെന്ന് വിചാരിക്കാൻ വീണയെ പോലെ നല്ല സുഹൃത്തിനെ കഴിയു….
വീണ നിന്റെ സൗഹൃദം കിട്ടിയത് എന്റെ ഭാഗ്യമാണ്..
വീണ കോളേജിൽ നിന്ന് ടി സി വാങ്ങി പോയ ശേഷമാണ് സിത്താര തന്നോട് പ്രണയം തുറന്ന് പറഞ്ഞത്.
… ഒരു വർഷത്തെ പ്രണയം…
.അച്ഛൻ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോൾ രജിസ്ട്രർ മാര്യേജ് ചെയ്തു…
കുറച്ച് മാസങ്ങൾ വളരെ സന്തോഷമായി ജീവിച്ചു
പിന്നീട് അവളു അച്ഛൻ വന്ന് എന്തൊക്കെയൊ പ്രശ്നമുണ്ടാക്കി….
കാരണമൊന്നുo പറയാതെ സിത്താര അവളുടെ അച്ഛന്റെ കൂടെ പോയി…
അന്വഷിച്ച് പോയപ്പോൾ അച്ഛന്റെ ജീവനേക്കാൾ വലുതല്ല താൻ എന്നവൾ പറഞ്ഞു…
അച്ഛന് നേടാൻ പറ്റാതെ പോയ ലക്ഷ്യം തന്നിലൂടെ നേടാൻ ആഗ്രഹിക്കുന്നുണ്ട്…
ആ ലക്ഷ്യം നേടാൻ വേണ്ടിയാണ് അച്ഛൻ ജീവിച്ചിരിക്കുന്നത്… എന്ന് സിത്താര മുഖത്ത് നോക്കാതെ പറഞ്ഞു
. സിത്താര തന്റെ കൂടെ പോയാൽ മരണമല്ലാതെ മറ്റു മാർഗ്ഗമില്ലാ എന്ന് അവളുടെ അച്ഛൻ കരഞ്ഞ് പറഞ്ഞപ്പോൾ വേറെ വഴിയില്ലാതെ അവളെ കൂട്ടാതെ തിരിച്ച് പോരേണ്ടി വന്നു…
എല്ലാം നഷ്ടപ്പെട്ടവനെ പോലെ വീട്ടുകാരെയും കൂട്ടുകാരെയും വെറുപ്പിച്ച് നടന്നു…
എല്ലാരിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരുന്നു ഹൈദരാബാദിലേക്കുള്ള യാത്രയും യുണിവേഴ്സിറ്റിയിൽ എംബിഎ ചെയ്യാനുള്ള തീരുമാനവും…..
അവിടെ വച്ച് വീണയെ വീണ്ടും കണ്ടപ്പോൾ അവളിൽ നിന്ന് ആദ്യം ഒഴിഞ്ഞുമാറി നടന്നു…
പക്ഷേ അവളുടെ സൗഹൃദത്തിന്റെ മുൻപിൽ തോറ്റു…
. ദിശയറിയതെ ഒഴുകിക്കോണ്ടിരുന്ന ജീവിതത്തെ പിടിച്ചു നിർത്തിയത് വീണയാണ്…
തന്നെ ഉപേക്ഷിച്ചു പോയ സിത്താരയിലേക്ക് വീണ്ടും എത്തിച്ചത് അവളാണ്
…. പ്രണയം അത് ലഭിക്കുമ്പോൾ ജീവിതത്തിലെ പരമോന്നതിയിൽ എത്തും…
പ്രണയം നഷ്ടപ്പെടുമ്പോൾ താഴ്ചയിലേക്ക് വീണുപോകും…
. വീണുപോകുമ്പോൾ വീണയെ പോലെ നല്ല സുഹൃത്തുക്കളാണ് താഴ്ചയിൽ നിന്ന് പിടിച്ചുയർത്തുന്നത്…
സിത്താരയെ പ്രണയിച്ചു നടന്നിരുന്ന കാലത്ത് അവൾക്ക് വേണ്ടി വീണയുടെ സൗഹൃദത്തെ പോലും കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു…
ശരത്തിന്റെയും വീണയുടെയും ഇടയിൽ താനും സിത്താരയും കാരണമുണ്ടായ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണം… അജയ് മനസ്സിൽ തീരുമാനിച്ചു…
ശരത്ത് കാറിൽ ഡ്രൈവർ സീറ്റിൽ കാത്തിരുക്കുന്നുണ്ടായിയിരുന്നു…
ശരത്ത് ഡ്രൈവറിനെ വരണ്ടാന്ന് പറഞ്ഞു കാണുമെന്ന് അജയ് വിചാരിച്ചു…
അവൻ ഡോർ തുറന്ന് ഇപ്പുറത്തെ സീറ്റിൽ കയറി…
” വീണ വന്നില്ല അല്ലെ എനിക്കറിയാം അവൾ വരില്ലെന്ന്…” എന്ന് പറഞ്ഞ് ശരത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു…
വണ്ടി അടുത്ത് ഒരു പാർക്കിൽ നിർത്തി..
ശരത്ത് വണ്ടിയിൽ നിന്നിറങ്ങി പാർക്കിലെ ഒരു ബഞ്ചിൽ ഇരുന്നു…
അജയ് തെട്ടരികിലായ് ഇരുന്നു…
കുറച്ച് നേരത്തെ മൗനത്തിന് ശേഷം ശരത്ത് അജയിക്ക് അഭിമുഖമായി ഇരുന്നു…
“എന്താ ഉദ്ദേശo… പ്രതികാരമാണോ?… സിത്താര ഇപ്പോൾ എന്റെ കുഞ്ഞിപെങ്ങളാണ്….”..
” അവൾക്ക് നല്ല ജീവിതം കിട്ടാൻ വേണ്ടിയെ ഞാൻ ശ്രമിക്കു”….
” അജയിടെ തീരുമാനമെന്താണെന്ന് അറിഞ്ഞിട്ട് വേണം സിത്താരയോട് സംസാരിക്കാൻ ” ശരത്ത് ഗൗരവത്തോടെ ചോദിച്ചു….
“സിത്താരയുടെ പിണക്കമെല്ലാം മാറ്റി കൂടെ കൂട്ടാനാണ് വന്നത്…
പക്ഷേ വരാൻ കൂട്ടാക്കാതെ വാശി പിടിച്ചു… ”
” അവൾ പോകുന്നത് തെറ്റിൽ നിന്ന് വീണ്ടും തെറ്റിലേക്കാണ്…
“അതുകൊണ്ടാണ് വീണയും താനും വിവാഹം കഴിക്കാൻ പോവാ ഡിവോഴ്സ് വേണമെന്ന രീതിയിൽ സിത്താരയോട് സംസാരിച്ചത്…. ”
“അവസരം കിട്ടുമ്പോൾ സിത്താരയുടെ മുൻപിൽ പ്രണയജോഡികളായി അഭിനയിച്ചു… ”
” അന്ന് ശരത്ത് വീണയ്ക്ക് കൊടുത്ത മാല ഞാൻ തന്നതാണ് എന്ന് സിത്താരയെ തെറ്റിദ്ധരിപ്പിച്ചപ്പോൾ അവളാണ് ഒരു ഭ്രാന്തിയെപ്പോലെ വീണയെ ആക്രമിച്ച് കഴുത്തിലെ മാല വലിച്ച് പൊട്ടിച്ചത്…. ”
” വീണ്ടും വീണയെ ഉപദ്രവിക്കാൻ നോക്കിയപ്പോഴാണ് എനിക്കവളെ തല്ലേണ്ടി വന്നത് ”
” പക്ഷേ ശരത്തിനെ കണ്ടതും സിത്താര കരഞ്ഞു വല്യ സീനാക്കി “പിന്നീടുള്ള കാര്യങ്ങൾ ശരത്തിന് അറിയാമല്ലോ.. ”
” അവൾ നല്ലൊരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നെങ്കിൽ ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരുന്നേനെ… ”
“.. പക്ഷേ അവൾ അച്ഛന്റെ നിർദ്ദേശപ്രകാരം ശരത്തിന്റെ കുടുംബത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് ”
” ഞാൻ കുഞ്ഞിലെ ഒരുപാടു കഴിച്ചിട്ടുണ്ട് ആ തറവാട്ടിൽ നിന്ന് “.
..” കുട്ടിക്കാലത്ത് എപ്പോൾ ഞാനും വീണയും ചെന്നാലും ശാരദാമ്മ ഞങ്ങളുടെ വയറു നിറച്ചേ അവിടുന്നു വിടു”…
” ആ ഒരു സ്നേഹം ഇന്നും എന്റെ മനസ്സിൽ ഉണ്ട്”…
“ആ കുടുംബം ഞാൻ താലികെട്ടിയ എന്റെ പെണ്ണ് കാരണം നശിക്കാൻ ഞാൻ സമ്മതിക്കില്ല”…
“അവളെ എനിക്ക് തന്നാ മതി.. ഞാൻ പൊന്നുപോലെ നോക്കിക്കോളാം…..”
” ദൂരെയെവിടെയെങ്കിലും പോയി ജീവിച്ചോളാം”…അജയിയുടെ കണ്ണു നിറഞ്ഞു..
ശരത്ത് അജയിയറിയാതെ ഫോൺ റൊക്കോർഡ് ചെയ്തത് ഓഫാക്കി പോക്കറ്റിലിട്ടു…
” ഞാൻ സിത്താരയോട് ആദ്യം സംസാരിക്കട്ടെ… ”
” അവളുടെ തീരുമാനം അജയിക്കനുകൂലമാണങ്കിലെ വീട്ടിൽ എല്ലാരോടും സംസാരിക്കു… ”
” നിന്റെ കൂടെ വരാൻ താൽപ്പര്യമില്ലാ എന്ന് പറയുകയാണെൽ പിന്നെ അവളെ ശല്യപ്പെടുത്തരുത്….സമ്മതിച്ചോ “….ശരത്ത് ചോദിച്ചു..
അജയ് ഒരു നിമിഷം ആലോചിച്ചു…
“എനിക്ക് അവളോട് ഒന്ന് സംസാരിക്കണം… ”
“എനിക്കറിയാം ഇപ്പോഴും അവളുടെ കണ്ണിൽ എന്നോടുള്ള പ്രണയമാണ് “…
“…. കൂടെ കൊണ്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം… “….
” എന്ത് മറുപടിയായാലും അവളുടെ നാവിൽ നിന്ന് എനിക്ക് കേൾക്കണം അത്രേയുള്ളു”..
.” ഞങ്ങളുടെ പ്രശ്നങ്ങൾ ശരത്തിനോട് പറയരുത് എന്ന് ഞാനാണ് വീണയോട് പറഞ്ഞത്….”….
“എനിക്ക് തന്ന വാക്ക് പാലിക്കാനാണ് വീണ ശരത്തിനോട് പറയാതിരുന്നത് “…
” ഞാൻ കാരണം നിങ്ങൾ തമ്മിൽ പിണക്കരുത്”… ഇതെന്റെ അപേക്ഷയാണ് ” എന്ന് പറഞ്ഞ് അജയ് എഴുന്നേറ്റു….
” അജയ് പോയ്ക്കോളു എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം” എന്ന് ശരത്ത് പറഞ്ഞു…
” ശരി ഞാൻ പോവാ… നല്ല തീരുമാനം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് പറഞ്ഞ് അജയ് നടന്നു…
അജയ് ആത്മാർത്ഥമായി തന്നെയാണ് പറയുന്നത് …
എന്തായാലും സിത്താരയോട് സംസാരിക്കാം എന്ന് ശരത്ത് തീരുമാനിച്ചു…
ഫോണെടുത്തു റെക്കോർഡ് ചെയ്തത് വീണ്ടും കേട്ടു…
അജയിക്ക് സിത്താരയെ ഒത്തിരി ഇഷ്ടമാണ് അതുകൊണ്ടാണ് അവൾ ചെയ്യുന്ന തെറ്റുകളെല്ലാം ക്ഷമിച്ച് ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത്….
വീണയുടെ ഫോണിലേക്ക് വിളിച്ചു നോക്കി…
ബെല്ലടിച്ചു നിന്നതല്ലാതെ കോൾ എടുത്തില്ല….
പാവം ഇപ്പോൾ കരഞ്ഞ് കരഞ്ഞ് തളർന്നിട്ടുണ്ടാവും..
വീണ്ടും വിളിച്ചു നോക്കി… എടുക്കില്ലാ എന്ന് മനസ്സിലായപ്പോൾ ഫോൺ പോക്കറ്റിലിട്ടു…
സിത്താരയുടെ പ്രശ്നം പറഞ്ഞു തീർത്താൽ ഉടനെ എത്രയും വേഗം വീണയോടുള്ള പിണക്കം സംസാരിച്ച് തീർക്കണം…
അല്ലേൽ ചിലപ്പോൾ വിഷമം കൂടി തന്നെ വിട്ടിട്ട് പോക്കളയും…
പാർക്കിൽ അങ്ങിങ്ങായി കുട്ടികൾ ഓടി കളിക്കുന്നുണ്ട്…
കുറച്ച് നേരം കുട്ടികൾ കളിക്കുന്നതും നോക്കിയിരുന്നു….
മുത്തശ്ശൻ ഫോണിൽ വിളിച്ചു എവിടെയാണ് എന്ന് തിരക്കിയതും ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ എഴുന്നേറ്റ് കാറിന്റെയടുത്തേക്ക് നടന്നു…
കാറിന്റെ ഡോറു തുറന്നപ്പോൾ അജയ് അകത്തിരിക്കുന്നത് അമ്പരപ്പോടെ നോക്കി…
” ശരത്തിനെ തന്നെ വിട്ടിട്ട് പോകാൻ തോന്നിയില്ലാ… അതാ ഇവിടെ കാത്തിരുന്നത് ” അജയ് ഒരു പുഞ്ചിരിയോടെ പറഞ്ഞു…
” ആയിക്കോട്ടെ ” എന്ന് പറഞ്ഞ് ശരത്ത് വണ്ടിയിൽ കയറി…
വണ്ടി സ്റ്റാർട്ട് ചെയ്തു…
“മുത്തശ്ശന്റെ ആവശ്യപ്രകാരമാണ് വീണ ഹൈദരാബാദിലേക്ക് വന്നത്”
…”രണ്ടു വർഷം മാറി നിന്നാൽ ശരത്ത് വീണയെ മറക്കും എന്ന് വീണയോട് മുത്തശ്ശൻ പറഞ്ഞിരുന്നുവത്രേ…..”
” അവൾക്ക് അത് കൊണ്ട് ആകെ ആശയകുഴപ്പത്തിലും കൂടിയാണ്”
” അവൾ കാരണം ഒന്നു ചേർന്ന നിങ്ങളുടെ കുടുംബം പിരിഞ്ഞു പോകുമോ എന്ന ഭയമുണ്ട് വീണയുടെ മനസ്സിൽ “…
“നിങ്ങളുടെ ബന്ധം ചിലപ്പോൾ മുത്തശ്ശൻ എതിർക്കാൻ സാധ്യതയുണ്ട്” എന്ന് അജയ് ആശങ്കയോടെ പറഞ്ഞു..
ശരത്ത് ഉടനെ മറുപടി പറഞ്ഞു..
“അങ്ങനെയാണെങ്കിൽ ആ നിമിഷം അച്ഛനെയും അമ്മയെയും എന്റെ പെണ്ണിനെയും കൂട്ടി ആ തറവാടിന്റെ പടിയിറങ്ങുo ”
” എനിക്കെന്റെ പെണ്ണിനെ പോറ്റാൻ എം ഡി സ്ഥാനവും സ്വത്തുക്കളുടെയൊന്നും ആവശ്യമില്ല ”
“കൂലി പണിയെടുത്ത് അന്തസ്സായി കുടുംബം നോക്കാനുള്ള ചങ്കുറപ്പ് എനിക്ക് ഇന്നും ഉണ്ട്… വന്ന വഴി മറന്നിട്ടില്ല ഈ ശരത്ത്…”
ഓഫീസിൽ എത്തി അജയ് വീണയുടെ അടുത്തേക്കും ശരത്ത് തറവാട്ടിലേക്കും പോയി…
അവനറിയാം വീണയ്ക്ക് ഓഫീസിൽ വച്ച് തന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവും..
വീടിന് മുറ്റത്ത് വണ്ടി ഒതുക്കിയിട്ടു..
പാർവതിയമ്മ പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു….
വന്ന പാടെ താഴെ പടിയിൽ ഇരുന്ന് പാർവതിയമ്മയുടെ മടിയിൽ തല വച്ച് ചരിഞ്ഞ് കിടന്നു..
അമ്മയുടെ മടിയിൽ തല വച്ച് കണ്ണടച്ച് കിടക്കുമ്പോഴും മനസ്സ് പല വഴിക്ക് സഞ്ചിരിക്കുകയായിരുന്നു…
തുടരും