Friday, April 12, 2024
Novel

പ്രണയവീചികൾ : ഭാഗം 11

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

വയൽ വരമ്പിലൂടെ വിളഞ്ഞു സ്വർണ്ണനിറത്തിൽ മന്ദമാരുതന്റെ തഴുകലിൽ കുണുങ്ങി ചിരിക്കുന്ന നെൽക്കതിരുകളിൽ വിരലോടിച്ചുകൊണ്ട് വരികയായിരുന്നു വേദ്.
ആറാട്ട് കാണുന്നതിനായി പോകുന്ന വഴിയായിരുന്നു.

ടാ വേദ്… പിന്നിൽ നിന്നും വിളികേട്ട് അവൻ തിരിഞ്ഞു നോക്കി.

ജിത്തു… പറയുന്നതിനോടൊപ്പം അവന്റെ മുഖമിരുണ്ടു.
അന്ന് ഉത്സവത്തിന് ജിത്തുവിന്റെ നോട്ടം ഋതുവിൽ നിറഞ്ഞു നിൽക്കുന്നത് കണ്ടതാണ്

അപ്പോഴേക്കും ഓടിക്കിതച്ചവൻ അരികിലെത്തി.
ഓടിയെത്തിയ കിതപ്പ് തെല്ലടങ്ങുന്നതുവരെ വേദ് കാത്തു.

എന്താടാ.. താല്പര്യമില്ലാതെ അവൻ ചോദിച്ചു.

ടാ അന്ന് നിന്റെ കൂടെ ഉത്സവപ്പറമ്പിൽ വച്ച് കണ്ട കുട്ടിയേതാ. ആ വെളുത്ത നിറയെ മുടിയുള്ള.. പട്ടുപാവാടയിട്ട സുന്ദരി… ജിത്തു വിവരിച്ചു.

പല്ലുകൾ അമർത്തി അവൻ തന്റെ ദേഷ്യം കടിച്ചമർത്തി.

എന്തിനാ… സ്വരത്തിലെ കടുപ്പം ജിത്തു ശ്രദ്ധിച്ചില്ല.

എനിക്കവളെ ഒരുപാട് ഇഷ്ടമായി. അവൾക്കെത്ര വയസ്സുണ്ട്.. എവിടുത്തെയാ.. വീണ്ടുമവൻ ചോദിച്ചു.

ടാ.. അത്.. അത് എന്റെ അമ്മാവന്റെ മോളാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്.

പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയായാലുടൻ വിവാഹം എന്നാണ് വീട്ടുകാർ പറഞ്ഞു വച്ചിരിക്കുന്നത്… അപ്പോൾ അങ്ങനെ പറയാനാണ് വേദിന് തോന്നിയത്.

ജിത്തുവിന്റെ മുഖത്തെ സന്തോഷം കെടുന്നതും വാടിയ മുഖത്തോടെ ക്ഷമ പറഞ്ഞവൻ നടന്നകലുന്നതും ആ വരമ്പിൽ നിന്നും വേദ് നോക്കിനിന്നു.

ഒരുപാട് ഇഷ്ടമാണ് ഋതുവിനെ.എപ്പോൾ മുതലാണ് അവൾ മനസ്സിൽ കയറിക്കൂടിയത്. ഋതുമതി ആയിക്കഴിഞ്ഞ ശേഷമാണ് . അതിനുശേഷമുള്ള അവധിക്ക് അവൾ വന്നപ്പോൾ അവളെ കണ്ട് അമ്പരന്നു നിന്നുപോയി.

ഇങ്ങനെയും മാറ്റം സംഭവിക്കുമോ എന്ന് ചിന്തിച്ചു പോയി.
അരുണാഭമായ കവിളുകൾ. തൊട്ടാൽ കൈത്തുമ്പിൽ ചോര തൊട്ടെടുക്കും വിധം സുന്ദരിയായിരുന്നു അവൾ.

ഇടതൂർന്ന മുടി അഴിച്ചിട്ട് മുല്ലമാല വച്ചിരുന്നു. അവളുടെ കൈയിലെ കുപ്പിവളപോലെ ആയിരുന്നു അവളുടെ ചിരിയും.

ഒരിക്കൽ കുളത്തിൽ കുളിക്കാമെന്ന് കരുതി പോയപ്പോഴാണ് അവൾ മുങ്ങി നിവരുന്നത് കണ്ടത്.
മേൽക്കച്ച കെട്ടി അവൾ പടവുകൾ കയറിയപ്പോൾ വടിവൊത്ത ശരീരത്തിലായിരുന്നു അവന്റെ കണ്ണുകൾ.
വെള്ളത്തുള്ളികൾ പതിച്ച വെണ്ണ പോലുള്ള ശരീരം.

ടാ.. കുട്ടികൾ കുളിക്കുന്നത് കണ്ടില്ലേ.. പോടാ അപ്പുറത്ത്… അമ്മയുടെ സ്വരമാണ് അവളിൽ നിന്നും നോട്ടം പിൻവലിക്കാൻ കാരണമായത്.
തന്നെ കണ്ടതും മാറിൽ കൈകൾ പിണച്ചവൾ വെള്ളത്തിലേക്ക് അമർന്നിരുന്നു.

ഓരോ പ്രാവശ്യം അവൾ വരുമ്പോഴും ഇഷ്ടം പറയണമെന്ന് കരുതിയെങ്കിലും അതിന് കഴിഞ്ഞില്ല. ധൈര്യം കിട്ടിയിരുന്നില്ല.

എന്നാൽ ജിത്തുവിന്റെ വാക്കുകൾ പേടിയുണർത്തി. അവൾ തന്നിൽ നിന്നും അകലുമോ. സുന്ദരിയാണ് അതുകൊണ്ട് വേറെ ആരോടെങ്കിലും പ്രണയം കാണുമോ.. ഇങ്ങനെയുള്ള ചിന്തകൾ അതിക്രമിച്ചു കടന്നുവന്നു.

വീട്ടിലെത്തിയപ്പോൾ അവളുടെ മുറിയിലേക്കാണ് ശ്രദ്ധ പോയത്. ആരുമില്ലായിരുന്നു വീട്ടിൽ.
എല്ലാവരും ആറാട്ടിന് പോയെന്ന് മനസ്സിലായി.

നീലനിറത്തിലെ പട്ടുപാവാട കാലിൽ നിന്നും തെന്നിനീങ്ങി കിടന്നിരുന്നു. വെളുത്ത നനുത്ത രോമങ്ങളോട് കൂടിയ വെണ്ണ തോൽക്കും കാലുകൾ ദൃശ്യമായിരുന്നു.
പനിയുടെ ആധിക്യത്താൽ പൊതുവെ ചുവന്ന ചുണ്ടുകൾ ഒന്നുകൂടി ചുവന്നിരുന്നു.

അവളുടെ അരികിലെത്തിയതും നിയന്ത്രിക്കാനായില്ല..
കൈകൾ അനുസരണയില്ലാതെ സഞ്ചരിച്ചു.

പനിയുടെ ക്ഷീണത്തിൽ അവൾ അറിയുന്നുണ്ടായിരുന്നില്ല. തന്നോട് ചേർത്തിരുത്തി
ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചപ്പോൾ ആ മിഴികൾ തുറന്നു.

ദുർബലമായ അവളുടെ എതിർപ്പുകൾ വകവയ്ക്കാതെ അവളെ കീഴടക്കിയപ്പോൾ ഇനി അവൾ സ്വന്തമാകുമെന്ന് കരുതി. അങ്ങനെ ചിന്തിക്കാനേ ഇരുപത് വയസ്സുകാരന് കഴിഞ്ഞുള്ളു.

പൊട്ടിയ ചുണ്ടുകളും പല്ലുകൾ പതിഞ്ഞ ശരീരവും കണ്ടപ്പോൾ ഭയം തോന്നി. അനക്കമില്ലായിരുന്നു അവൾക്ക്… പേടിച്ച് അവളെ പുതപ്പുകൊണ്ട് മറച്ച് ധൃതിയിൽ വസ്ത്രം ധരിച്ചപ്പോൾ ആരുടെയൊക്കെയോ ശബ്ദം കേട്ടു.

പത്തായപുരയിൽ ആണ് ഒളിച്ചത്.
എല്ലാവരുടെയും നിലവിളിയും ഒച്ചയുമെല്ലാം കേട്ട് ഭയന്നിരുന്നു.

പേടിച്ച് വിറച്ച് അവിടെയിരുന്നു.
അവളുടെ നിലവിളിയും അൽപo കഴിഞ്ഞപ്പോൾ കേട്ടു.
അവൾ തന്റെ പേര് പറയുമെന്ന് ഭയന്നു.
അതിനിടയിൽ സുഭദ്ര ചിറ്റയുടെ വാക്കുകൾ.

എല്ലാം ഒതുങ്ങിയെന്ന് തോന്നിയപ്പോൾ ഒന്നുമറിയാത്തപോലെ ഭയം ഉള്ളിലൊതുക്കി ഇറങ്ങിവന്നു.

ഋഷിയെ ആശ്വസിപ്പിക്കുന്നതായി ഭാവിച്ചു.
അപ്പോഴും പേടിയായിരുന്നു അവൾ വേദ് എന്ന പേര് പറയുമോയെന്ന്.

ഒരാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പിന്നെ അവളെ കണ്ടത്.
ആദ്യമായി അനുഭവിച്ച പെണ്ണ്.. അവളെ കണ്ടപ്പോൾ അവളെ അറിഞ്ഞ നിമിഷമായിരുന്നു മനസ്സ് നിറയെ.

ഋഷി ദേഷ്യപ്പെട്ട് പോയതിന് പിന്നാലെ അവളുടെ അടുത്ത് വന്നു.

മോളേ… ചുമലിൽ പതിച്ച വേദിന്റെ കൈയെ ശക്തിയിലവൾ തട്ടിയെറിഞ്ഞു.

പോ.. പൊയ്ക്കോ എനിക്ക് കാണണ്ട. വൃത്തികെട്ടവനാ നിങ്ങൾ. എന്റെ ഏട്ടനായാ ഞാൻ കണ്ടത്. എന്നെ ഇല്ലാതാക്കിയില്ലേ… പതറി പിഞ്ഞി അവൾ പറഞ്ഞു.

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. ഞാൻ നിന്നെ വിവാഹo കഴിച്ചുകൊള്ളാം. നീ പട്ടുപാവാടയിലും കുപ്പിവളകളിലും എത്ര സുന്ദരിയാണെന്നോ.

അതാ എനിക്ക് നിയന്ത്രിക്കാൻ പറ്റാതെ പോയത്. ഈ നാടൻ വേഷത്തിൽ പൂച്ചക്കുഞ്ഞ് പോലെ സുന്ദരിയാ നീ.. അവൻ വർണ്ണിച്ചു.

എനിക്ക് നിന്നെ വിവാഹം കഴിക്കേണ്ട. ചീത്തയാ നിങ്ങൾ.
എന്റെ ഋഷിയേട്ടൻ കൊലപാതകി ആകേണ്ടെന്ന് കരുതിയാ ഞാൻ പറയാത്തത്. നോക്കിക്കോ ഞാൻ പറഞ്ഞു കൊടുക്കും ഏട്ടനോട്. ഏട്ടൻ കൊല്ലും നിന്നെ… അവളെന്തൊക്കെയോ പറഞ്ഞു.

നിന്റെ ഏട്ടൻ എന്നെ കൊന്നാൽ ജയിലിൽ കിടക്കും. പിന്നെ നിന്റെ ഏട്ടന്റെ പഠിത്തവും ജീവിതവുമെല്ലാം നശിക്കും.

വീട്ടുകാർ മാത്രമേ ഇപ്പോൾ അറിഞ്ഞിട്ടുള്ളൂ. ഇനി നാട്ടുകാർ അറിയും അവനോട് പറഞ്ഞാൽ.

നിന്റെ അച്ഛനും അമ്മയും അപമാനം സഹിക്കാതെ തൂങ്ങി ചത്താലോ. എല്ലാവരും തല്ലി പിരിയും… അന്നത്തെ പതിനഞ്ച് വയസ്സുകാരിയുടെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകാൻ ഇത്രയും തന്നെ ധാരാളമായിരുന്നു.

പിന്നെയവൾ തറവാട്ടിലേക്ക് വന്നിട്ടില്ല.

വിവാഹമാലോചിച്ച് തുടങ്ങിയപ്പോൾ അവൾ മതിയെന്ന് പറഞ്ഞതിന് അച്ഛൻ ഒരുപാട് ദേഷ്യപ്പെട്ടു.

അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു അതുകൊണ്ട് തന്നെ അമ്മ ആദ്യമേ അനുകൂലിച്ചു.

ഒടുവിൽ നന്ദൻ അങ്കിളിന്റെ ബിസിനസ് ഒക്കെ ഏറ്റെടുത്ത് താൻ നടത്തുമെന്നും അച്ഛന് പൂർണ്ണ അധികാരം കൊടുക്കുമെന്നുമൊക്കെ പ്രലോഭിപ്പിച്ചു.

ഓർമ്മകളുടെ ഭൂതകാലത്തിലേക്ക് പോയ മനസ്സിനെ വേദ് വർത്തമാനകാലത്തേക്ക് തിരികെ കൊണ്ടുവന്നു.

ഇപ്പോഴും ഋതുവിന്റെ കൈകൾ ഷർട്ടിൽ തന്നെയാണ്. പതംപറഞ്ഞ് കരയുന്നുമുണ്ട് അവൾ.

എന്നോടുള്ള ദേഷ്യത്തിൽ അഹങ്കാരിയായി തോന്നിയ വസ്ത്രങ്ങൾ അണിഞ്ഞു നടന്നു.
ഇപ്പോൾ ദേ നിന്നെയീ ദാവണിയിൽ കണ്ടപ്പോഴുണ്ടല്ലോ സഹിക്കാൻ പറ്റുന്നില്ല..

വേദ് വഷളൻ ചിരിയോടെ അവളെ പിന്നോക്കം തള്ളി.

അന്നത്തെ എന്റെ ചൂടറിഞ്ഞ് നീ കിടന്ന രൂപം അതാ എന്റെ മനസ്സ് നിറയെ.. ആഹ്.. അവനാ രംഗം മുൻപിൽ കണ്ടതുപോലെ ചിരിച്ചു.

ഛേ.. വെറുപ്പ് കൊണ്ട് മുഖം തിരിച്ചു ഋതു.

ഇനി ഞാൻ നിന്നെ തൊട്ടെന്ന് കരുതി ഒന്നും സംഭവിക്കില്ല. എനിക്കുള്ളതാണ് നീയെന്ന് നിന്റെ അച്ഛൻ വിധിയെഴുതി കഴിഞ്ഞു. അവരുടെയൊക്കെ മുൻപിൽ പീഡനത്തിന് ഇരയായ മകൾക്ക് നല്ലൊരു ജീവിതം വച്ചു നീട്ടിയ നന്മയുള്ളവനാണ് ഞാൻ… എന്താല്ലേ.. അവൻ ഉറക്കെ ചിരിച്ചു.

വാടീ ഇങ്ങോട്ട്.. പൊടുന്നനെ ഭാവം മാറിക്കൊണ്ട് അവനവളെ കട്ടിലിലേക്ക് വലിച്ചിട്ടു.

വിറച്ചു വിതുമ്പി കരഞ്ഞു ഋതു.

അവൻ മുന്നോട്ട് വരുംതോറും അവൾ പിന്നിലേക്ക് നീങ്ങി.

ഇല്ല.. ഇനി തോൽക്കാൻ പാടില്ല. കടുത്ത അപമാനങ്ങൾക്കും അവഗണകൾക്കും ഇടയിലും തലയുയർത്തി നിന്നവളാണ്.

അന്ന് അർദ്ധബോധാവസ്ഥയിൽ പിണഞ്ഞ ചതിക്ക് ഇനി ആവർത്തിക്കാൻ പാടില്ല. തളരരുത് ഋതു.. അവൾ സ്വയം പറഞ്ഞു.

ഒറ്റയോട്ടത്തിന് അലമാരയുടെ അടുത്തെത്തി.

പിന്നാലെ വഷളൻ ചിരിയോടെ താടിയുഴിഞ്ഞുകൊണ്ട് അവനുമെത്തി.

അവളെ പിടിച്ചടക്കാനായി മുന്നോട്ട് കുതിച്ചതും ഡ്രസ്സിങ് ടേബിളിലിരുന്ന ഫ്ലവർ വെയ്‌സ് എടുത്ത് വേദിന്റെ തലയിൽ ആഞ്ഞ് അടിച്ചതും ഒരുമിച്ചായിരുന്നു.

പൊട്ടിത്തകർന്ന വേയ്സ് തറയിൽ ചിതറി.

ഒന്നും മനസ്സിലാകാതെ വേദ് ഒരുനിമിഷം നിന്നു.
തലയിൽ നിന്നും ഒഴുകുന്ന രക്തത്തെ കൈകൾ കൊണ്ട് അമർത്തിപ്പിടിച്ചുകൊണ്ട് അവൻ പിന്നോക്കം മറിഞ്ഞു..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10