Friday, April 19, 2024
Novel

പ്രണയവീചികൾ : ഭാഗം 22

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

താനെന്താണ് വിളിച്ചു പറഞ്ഞതെന്ന ബോധം അപ്പോഴാണ് വേദിന് വന്നത്.
അവന് ഋതുവിനെ പ്രാണനാണെന്ന് പറഞ്ഞപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യത്തിൽ ഉള്ളിലുള്ളത് പുറത്തു ചാടിയതാണ്.

പകപ്പോടെ അവൻ മുൻപിൽ നിൽക്കുന്ന സാരംഗിനെ നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ട് പകച്ചു നിൽക്കുമ്പോഴേക്കും സാരംഗിന്റെ മുഷ്ടി വേദിന്റെ മൂക്കിലൂടെ പോയിരുന്നു.
അലറിക്കൊണ്ട് മൂക്കും പൊത്തി ഇരുന്നുപോയി വേദ്.

പൊത്തിപ്പിടിച്ച കൈകൾക്കിടയിലൂടെ കൊഴുത്ത രക്തം ഒഴുകി വന്നു.

തറയിലിട്ടുകൊണ്ട് തന്നെ അവൻ വേദിന്റെ വയറ്റിലും നെഞ്ചിലും ആഞ്ഞു ചവിട്ടി.

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് അവൻ ചുരുണ്ടു പോയി.

തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ ദയയുടെ ഒരു കണികപോലുമില്ലാതെ പിച്ചിച്ചീന്തിയവനാണ് മുൻപിൽ നിൽക്കുന്നതെന്ന അറിവ് നീരവിനെയും അമ്പുവിനെയും രോഷാകുലരാക്കി.

നിലത്തുനിന്നും ഒരു വിധത്തിൽ എഴുന്നേറ്റ് സാരംഗിനെ ഇടിക്കാനായി വന്ന വേദിനെ താടിയിൽ പഞ്ച് ചെയ്തു നീരവ്.

ഞങ്ങളുടെ കൂട്ടുകാരിയെയാടാ നീ ചതിച്ചത്.. പറഞ്ഞുകൊണ്ട് തന്നെ
അവന്റെ കൈകൾ പിടിച്ചൊന്ന് വട്ടം ചുറ്റി മടക്കിയപ്പോൾ അസ്ഥി പൊട്ടുന്ന ശബ്ദം കേട്ടു.

കവിളടക്കിയായിരുന്നു അമ്പുവിന്റെ ഇടി വീണത്.

വേദിന്റെ കൈവിരലുകളിൽ തന്റെ വിരലുകൾ കോർത്തു കൊണ്ടവൻ തിരിച്ചു മടക്കി.

തന്റെ മുട്ട് മടക്കി സാരംഗ് അവന്റെ അടിവയറ്റിൽ തൊഴിച്ചു.

എല്ലാം കണ്ട് സ്തംഭിച്ചിരിക്കുകയായിരുന്നു ഋതു.
അടി തുടങ്ങിയപ്പോഴേ പ്രശ്നത്തിൽ കുടുങ്ങാൻ വയ്യെന്ന് കരുതി ചുറ്റുമുണ്ടായിരുന്ന നാലഞ്ചുപേർ സ്ഥലം വിട്ടിരുന്നു.

ഇനിയും താമസിച്ചാൽ മൂന്നുപേരും കൂടി വേദിന്റെ അന്ത്യം കുറിയ്ക്കുമെന്ന് ഋതുവിന് ബോധ്യമായി.

പിടഞ്ഞെഴുന്നേറ്റ് കൊണ്ടവൾ അവർക്കരികിലേക്കോടി..

വീണ്ടുമവനെ ചവിട്ടാനായി കാലുയർത്തിയ സാരംഗിനെ അവൾ തടഞ്ഞു.

വേണ്ട സാരംഗ് വിട്ടേക്ക്… വേണ്ട

നീങ്ങി നിൽക്കെടീ അങ്ങോട്ട്… സാരംഗ് അവളെ തള്ളി.

പെട്ടെന്നുള്ള തള്ളലിന്റെ ആഘാതത്തിൽ വീഴാൻ പോയ അവളെ നീരവും അമ്പുവും താങ്ങി.

മുഖമാകെ രക്തം പടർന്ന് നിവർന്നു നിൽക്കാൻ പോലും കഴിയാതിരുന്ന വേദിനെ ഇരുകൈകളാലും പൂച്ചക്കുഞ്ഞിനെ തൂക്കിയെടുക്കും പോലെ സാരംഗ് വലിച്ചുയർത്തി.

നിന്നെ ഞാൻ കൊല്ലില്ല. കാരണം നീ വേണം ജീവനോടെ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടുന്നത് കാണുന്നതിനായി.

എന്റെ പെണ്ണിനെ തൊട്ട നിന്നെ കൊല്ലാനെനിക്ക് ആരുടെയും സഹായം വേണ്ട അതിന് സാരംഗ് ഒറ്റയ്ക്ക് മതി. ഞാനവളെ സ്നേഹിച്ചത് അവളുടെ മനസ്സ് കണ്ടാണ്.

നിന്നെപ്പോലെ കാമം മൂത്ത് നടക്കുന്നവന്മാർ ഇനിയുമുണ്ട് ഈ സമൂഹത്തിൽ. നട്ടെല്ലുള്ള ആണുങ്ങൾക്ക് കൂടി അപമാനമാണ് നിന്നെപ്പോലുള്ളവന്മാർ.

ഇനിയെന്റെ പെണ്ണിന്റെ നിഴലിൽപോലും തൊടില്ല നീ… മുട്ടുമടക്കി അവന്റെ വയറ്റിൽ ഇടിച്ചുകൊണ്ട് സാരംഗ് താക്കീതോടെ പറഞ്ഞു.

സാരംഗ് പിടി വിട്ടതും തണ്ടൊടിഞ്ഞ തടപോലവൻ താഴേക്ക് വീണു.

പിന്നെ പോലീസിനെ അറിയിക്കാമെന്നും ഞങ്ങളെ അങ്ങ് ജയിലിൽ തള്ളാമെന്നുമുള്ള മോഹം എട്ടായി മടക്കി നിന്റെ പോക്കറ്റിൽ വച്ചേക്കണം.

കാരണം ദേ ഇവളുടെ ഒരു മൊഴി മതി നീ അകത്തു കിടക്കാൻ.

നീ കുറച്ച് ദിവസം ഇനി ആശുപത്രി കയറിയിറങ്ങ്.. എന്നിട്ട് വാ ഋതിക മേനോൻ സാരംഗ് ചന്ദ്രശേഖറുടെ ഭാര്യയാകുന്നത് കാണാൻ.

നിനക്കുള്ള കല്യാണക്ഷണം ഞാൻ ഇപ്പോഴേ നേരിട്ട് പറയുകയാണ്.

ഋതുവിനെ ചേർത്തു പിടിച്ചുകൊണ്ടവൻ മുന്നോട്ട് നടന്നു.

അപ്പോഴും വൈശു റിച്ചുവിനോട് ചേർന്ന് ഭയന്ന് നിൽക്കുകയായിരുന്നു.
അവർക്ക് പിന്നാലെ നീരവും അമ്പുവും പോയി.

ബൈക്കിൽ സാരംഗിന്റെ പിന്നിലായി ഇരിക്കുമ്പോഴും അവർ മൗനത്തിലായിരുന്നു.
സാരംഗിന്റെ മുഖം അപ്പോഴും കടുത്തു തന്നെയിരുന്നു.

താൻ വേദ് എന്ന പേര് മറച്ചു വച്ചതിന്റെ പരിഭവമാണെന്ന് അതെന്ന് അവൾക്ക് മനസ്സിലായി.

അവരാണ് ഋതുവിന്റെ ഗസ്റ്റ് ഹൗസിൽ ആദ്യമെത്തിയത്.
ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് കയറിപ്പോയി.

സാരംഗും പിന്നാലെ പോയി.
കട്ടിലിൽ തല കുമ്പിട്ടിരിക്കുന്ന ഋതുവിനെയാണവൻ കണ്ടത്.

ടീ.. അവന്റെ ഒച്ച കേട്ടവൾ ചാടിയെഴുന്നേറ്റു.

ഞാൻ നിന്റെ ആരാടീ.. അവൻ മുന്നോട്ട് വന്നു. അവന്റെ മുഖത്തെ ദേഷ്യം കണ്ടവൾ പേടിച്ച് ചുവരോട് ചാരി.

പറയെടീ ആരാണെന്ന്…

അത്.. അത് എന്റെ സാരംഗ്.. പ്രണയം… അവൾ വിക്കി.

വെറുമൊരു പ്രണയമാണോടീ… നീയെന്റെ പെണ്ണാണ്.
എന്റെ ഭാര്യ. അങ്ങനെയാണ് ഞാൻ നിന്നെ കണ്ടത്… കേട്ടോ.

അവൾ തല കുലുക്കി.

എന്നിട്ടെന്താ നീയെന്നോട് പറയാത്തത് എല്ലാം. ഇവനാണെന്ന് ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ. കൊല്ലില്ലായിരുന്നോ ആ പന്നിയെ ഞാൻ.. അവന്റെ രോഷം അടങ്ങിയില്ല.

പെട്ടെന്നവൾ അവനെ ആഞ്ഞു പുൽകി.

അതുകൊണ്ടാ.. അതുകൊണ്ടാ ഞാൻ പറയാത്തത്.
നീയും ഋഷിയേട്ടനും എന്റെ ജീവനാണ്.

നിങ്ങൾക്ക് എന്തെങ്കിലും ഞാൻ കാരണം സംഭവിച്ചാൽ അതെനിക്ക് താങ്ങാനാകില്ല.

അവനെപ്പോലൊരുത്തനെ കൊന്നിട്ട് ജയിലിൽ പോയി നശിപ്പിക്കാനുള്ളതല്ല നിങ്ങളുടെയൊക്കെ ജീവിതo.. അവൾ വിങ്ങിപ്പൊട്ടി.

ഏയ്‌.. കരയാതെ.. ഞാൻ ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ… അവളുടെ കണ്ണുനീർ കണ്ടവൻ ആറിത്തണുത്തു.

എന്റെ പെണ്ണ് ഇത്രയും പാവമാകരുത്.

പെണ്ണിന്റെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നവനെ നിഗ്രഹിക്കാൻ അവൾക്ക് കഴിയണം. അതിനവൾക്ക് മാത്രമേ അധികാരമുള്ളൂ.

നിയമത്തിന്റെ മുൻപിൽ അവനെ കുറ്റക്കാരനാക്കി മുദ്ര കുത്തി അവനെപ്പോലുള്ളവന്മാരെയൊക്കെ തീറ്റിപ്പോറ്റുന്നതിനേക്കാൾ നല്ലതാണ് ഇരയെന്ന് മുദ്ര കുത്തപ്പെടുന്ന പെൺകുട്ടി നൽകുന്ന മരണശിക്ഷ.

എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല.

പുറത്തെ ശബ്ദമാണ് അവരെ വേർപ്പെടുത്തിയത്.

താഴേക്ക് ഇറങ്ങിപ്പോയപ്പോൾ അമ്പുവും നീരവും അവളെ കുറ്റപ്പെടുത്തി അവനെ നേരത്തെ തന്നെ ചൂണ്ടി കാട്ടാത്തതിൽ.

അവരുടെ ശകാരമേറ്റുവാങ്ങി അവരെ സമാധാനിപ്പിച്ചശേഷം അവൾ വൈശുവിനരികിലെത്തി.

വൈശുവിന്റെ മിഴികളിലെ ഭയം അപ്പോഴും മാറിയിരുന്നില്ല. അവൾ ഋതുവിനെ ആലിംഗനം ചെയ്തു.

അവളുടെ കണ്ണുനീർ കൊണ്ട് ചുമലിൽ നനവ് തട്ടി.

ഒരുവിധത്തിൽ അവളെയും സമാധാനിപ്പിച്ചു ഋതു.

പോകാനിറങ്ങുമ്പോൾ സാരംഗിനെ മിഴികൾ ഋതുവിലായിരുന്നു.

ഋതുവിനടുത്തുനിന്നും കാര്യമറിഞ്ഞയുടൻ ഋഷി സാരംഗിനെ വിളിച്ചു.

ഋതു അവൾ പറഞ്ഞതുകൊണ്ട് മാത്രമാണ് തല്ക്കാലം ഞാൻ അടങ്ങിയത്. പക്ഷേ ഇപ്പോൾ സന്തോഷമായി.

അവന് കിട്ടിയ ഓരോ അടിയും അർഹതപ്പെട്ട ആളിൽ നിന്നുമാണല്ലോ.. അവനിറങ്ങട്ടെ ആശുപത്രിയിൽ നിന്നും.

അതുകഴിഞ്ഞ് ഋഷിയുടെ വക… മറുവശത്തുനിന്നും ഋഷിയുടെ ചിരി സാരംഗിലേക്കും പടർന്നു.

ഹോസ്പിറ്റലിൽ എല്ലാവരും മാറിമാറി ചോദിച്ചിട്ടും തന്നെ തല്ലിയവരുടെ മുഖം കണ്ടിലെന്ന് തന്നെ വേദ് ഉറപ്പിച്ചു പറഞ്ഞു.

പരാതിയൊന്നുമില്ലെന്ന് പറഞ്ഞതുകൊണ്ട് പോലീസ് അന്വേഷണവും പിന്നീട് ഉണ്ടായില്ല.
വേദിന് നേരെ നിൽക്കാൻ പോലും വയ്യാത്തതിനാൽ എൻഗേജ്മെന്റ് മാറ്റി വച്ചു.

ആറുമാസം കഴിഞ്ഞ് വിവാഹമായി നടത്താമെന്ന് തീരുമാനിച്ചു.

ആ അവസ്ഥയിലും വാശിയും വൈരാഗ്യവും കൊണ്ട് വേദിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു.

അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് സാരംഗിനോട് ചേർന്ന് കിടന്ന ഋതുവിന്റെ മുഖമാണ്.

അവനോടൊപ്പമുള്ള നിമിഷങ്ങളിൽ അവൾ പഴയ കുറുമ്പി ഋതു ആകുകയായിരുന്നു.

അവന്റെ മിഴികളിൽ നിറഞ്ഞുനിന്നത് ഋതുവിനോടുള്ള പ്രണയമായിരുന്നു. Tതെല്ലും കലർപ്പില്ലാത്ത വിശുദ്ധ പ്രണയത്തിരകൾ.

സാരംഗിനോടുള്ള ദേഷ്യം ഋതുവിനെ എങ്ങനെയും സ്വന്തമാക്കിയിരിക്കും എന്ന വൈരാഗ്യത്തിലേക്ക് വേദിന്റെ മനസ്സിനെ എത്തിച്ചു.

ആശുപത്രിയിൽ കിടന്നുകൊണ്ട് തന്നെ അതിനായുള്ള പദ്ധതികൾ അവൻ ആസൂത്രണം ചെയ്തു തുടങ്ങി.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21