Novel

അസുര പ്രണയം : ഭാഗം 1

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക


കൂരിരുട്ടിൽ ഓടി തളർന്നു ദേവ പ്രിയ.
ദേഹം ആസകലം അവൻ മുറിവ് ഏൽപ്പിച്ച പാട് ആണ്.. അതിൽ നിന്നും ചോര ഒലിച്ചു നീറുന്നു

എക്കിലും അവളുടെ പ്രാണന് വേണ്ടി ഉള്ള ഓട്ടം അവൾ നിർത്തിയില്ല —-

അവന്റെ പല്ലും നഖവും കൊണ്ട് പരുക്ക് ഏൽപ്പിക്കാൻ ഒരു ഇടo പോലും ഇല്ലായിരുന്നു ദേവ പ്രിയയുടെ ദേഹത്ത് ………

അത്രമേൽ ക്രൂരത ആണ് അവൻ അവളോട് കാണിച്ചത്…..

ഈ വിജനമായ പാതയിൽ എങനെ അവന്റെ കൈയ്യിൽ നിന്നും രക്ഷപെടും അതുo ഈ രാത്രിയിൽ എന്ന് ആലോചിച്ചു ഒരു മരച്ചുവട്ടിൽ മാണ്ട് ഇരുന്നപ്പോൾ ആണ് ഇരുട്ടിലും കത്തി ജ്വലിക്കുന്ന ആ കണ്ണുകൾ അവൾ കണ്ടത് ……

അസുരന്റെ കഴുക കണ്ണുകൾ #

ആർത്തിയോടെ മാംസം മുഴുവനും തിന്ന് തീർക്കാൻ പറ്റാത്ത ചെന്നായയെ പോലെ നിരാശ കലർന്ന കോപത്താൽ കത്തി നിൽക്കുന്ന അസുരനെ കണ്ടതും അവൾ ഇരുന്ന ഇടത്തു നിന്നും വീണ്ടും എഴുനേറ്റു ഓടി……………….

എത്ര ഓടിയാലും അസുരന്റെ കയ്യിൽ നിന്നും നിനക്ക് രക്ഷ ഇല്ലാ ദേവി… കാരണം നീ എന്റെ ആണ് ഈ അസുരന്റെ….. എന്ന് അവൻ വിളിച്ചു കൂവുന്നത് അവൾക്ക് ഓടുമ്പോഴും കേൾക്കാമായിരുന്നു…….. എന്നാൽ അവൾ തിരിഞ്ഞു നോക്കാതെ ഓടി കൊണ്ട് ഇരുന്നു…..

അവസാനം അവൾ ഒരു കൊക്കയുടെ അടുത്ത് എത്തി ….. ഇനി എന്ത്?????
അവന്റെ മുമ്പിൽ നിന്നും രക്ഷപെടാൻ ഇനി ഒരു മാർഗവും തന്റെ മുമ്പിൽ ഇല്ലാ……..

തിരിഞ്ഞു നോക്കിയപ്പോൾ തന്നെ പുച്ഛിച്ചു നോക്കി നിൽക്കുന്ന അസുരനെ ആണ് കണ്ടത് …. ഇപ്പോഴും അവന്റെ മുഖം അവൾക്ക് വ്യക്തമല്ല…… എന്നാലും ആ കണ്ണുകൾ ………

അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ഇരുന്നു …… അതേ സമയം അവൻ വരുന്നതിന് അനുസരിച്ചു പുറകോട്ട് നടന്നു…….. പെട്ടന്ന് കാല് തെന്നി ദേവ പ്രിയ കൊക്കയിലേക്ക് വീണു……

ദേവി…………….. അവൻ അലറി…..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ടപ്പോ……. എന്നും പറഞ്ഞ് അവൾ കട്ടിലിൽ നിന്നും വീണു ……..

എന്റെ അമ്മോ ……. നടു ഒടിഞ്ഞു…. ദേവ പ്രിയ നടു തിരുമ്മി…… 😨

ഹാവു .. സ്വപ്നം ആയിരുന്നോ ഒരു നിമിഷം ഞാൻ വല്ലാണ്ട് ആയി പോയി………….എന്നും പറഞ്ഞ് അവൾ പെട്ടന്ന് നിലത്ത് നിന്നും എണിറ്റു…………

എടി ദേവി എന്താ അവിടെ ഒരു ശബ്ദം……. ഗിരിജ അടുക്കളയിൽ നിന്ന് കൊണ്ട് ചോദിച്ചു….

ഒ ഒ ഒന്നും ഈ ഇല്ലാ അമ്മേ….ഒരു സ്വപ്നം കണ്ടതാ………😁

എന്റെ കൊച്ചേ നിന്റെ ചില സമയത്തെ വിക്ക് ഉണ്ടല്ലോ…… വല്ലാത്ത ഒരു ശല്യവാ എന്നും പറഞ്ഞ് കൊണ്ട് അവർ അവൾക്ക് അരികിലേക്ക് വന്നു… 🤦‍♂️

ഞാൻ എന്ത് ചെയ്യാനാ ചില സമയത്ത് അങ്ങനെ വരുന്നതാ….. 😔

ഉവ്വ…… അല്ല ഇന്നും അതേ സ്വപ്നം ആയിരുന്നോ……

എന്ത്????

ഏതോ ഒരുത്തൻ നിന്നെ കൊല്ലാൻ വരുന്നതല്ലേ …..

അവൾ ആണെന്ന് തല ആട്ടി……

എന്റെ കൊച്ചേ നിനക്ക് മടുത്തില്ലേ … ഒരേ സ്വപ്നം തന്നെ ഇത് എത്രമത്തെ വെട്ടമാ …..

എന്റെ പൊന്നു അമ്മേ നിങ്ങള്ടെ വർത്താനം കേട്ടാൽ തോന്നും ഞാൻ ടിക്കറ്റ് കൊടുത്ത് കാണുന്നതാന്ന്…… 😠

നടു ഒടിഞ്ഞു കിടന്നാൽ എന്താ അവളുടെ നാക്കിന് ഒരു കുഴപ്പും ഇല്ലല്ലോ എന്നും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയി …….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഒയ്യ് ഇത് ഞാൻ ആണ് കേട്ടോ ദേവ പ്രിയ എന്ന ദേവി……….രാജന്റെയും ഗിരിജയുടെയും മക്കളിൽ ഇളയത്….

മൂത്തവൻ മഹാ ദേവൻ എന്ന ദേവൻ….

അച്ഛൻ — മേലേടത്ത് തറവാട്ടിലെ — കാര്യസ്ഥൻ ആണ് …… ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു ….. മേലേടത്ത്ക്കാരുടെ കോളേജിൽ ആണ് പഠിക്കുന്നത്……

പിന്നെ ചേട്ടൻ അവൻ ഗസ്റ്റ്‌ ആയിട്ട് ആ കോളേജിൽ തന്നെ പഠിപ്പിക്കുന്നു…..
ഞങൾ നാലു പേര് ഉള്ള ഒരു കുഞ്ഞു കുടുംബം ആണ് ഇത് കേട്ടോ …….

എടി കൊച്ചേ നീ കഥ പറഞ്ഞ് ഇരിക്കാതെ പോയി റെഡി ആക് കോളേജിൽ പോകണ്ടേ… അതോ ചൂലു എടുത്തോണ്ട് എന്നെ വെരുത്തിക്കുവോ നീ……

വേണ്ടേ ഞാൻ ദ പോന്നു….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പെട്ടന്ന് തന്നെ ബാത്ത് റൂമിൽ കേറി… ഷവർ ഓൺ ആക്കി അതിന്റെ കീഴിൽ തന്നെ നിന്നു…..

കണ്ണ് അടയ്ക്കുബോൾ ആ അസുരന്റെ കണ്ണുകൾ മാത്രം ആണ് മനസ്സിൽ……

ഒന്നോ രണ്ടോ അല്ല എത്ര വെട്ടം ആണ് ഒരേ സ്വപ്നം കാണുന്നത്……

എന്ത് കൊണ്ട് ???? ആരാണ് അവൻ ?????? എന്തിന് എന്റെ പുറകെ വരുന്നു..???? ഒന്നും അറിയില്ല…….

തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ അവളുടെ ചിന്തകൾ മാഞ്ഞു പോയി…….

പെട്ടന്ന് ഡ്രസ്സ്‌ മാറ്റി റെഡി ആയി അവൾ ഹാളിൽ വന്നു……

അമ്മേ ….. അവൻ എവിടെ?????

അവൻ രാവിലെ ആരെയോ കാണാൻ പോയി………

അപ്പോൾ ഞാൻ ഇന്ന് നടന്ന് പോകണം ….. അല്ലേ ….. എനിക്ക് വയ്യാ ….. ഞാൻ പോണില്ല…… 😤😤😤

പൊന്ന് മോളേ ഇന്ന് ക്ലാസ്സിൽ പോകില്ല എന്ന് വല്ല വിചാരം ഉണ്ടെകിൽ മാറ്റിയേരെ….. പോയിക്കോണം ……

എന്നും പറഞ്ഞ് അവർ അവളുടെ കാതിൽ പിടിച്ചു തിരുമ്മി….

ഓ വിട് അമ്മേ ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞതും അവർ കാതിൽ നിന്നും കൈ മാറ്റി……..

അച്ഛൻ മേലേടത്ത് പോയോ അമ്മേ??

ആഹ് പോയി … ഇന്ന് അവിടെ എന്തോ വിശേഷം ഉണ്ട്… അതിന്റെ തിരക്കിലാ നിന്റെ അച്ഛൻ…..

എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ 😠

ആഹ് മറന്നു പോയതാകും…..

മ്മ് ഞാൻ ഇറങ്ങുവാ… എന്ന് പറഞ്ഞ് അവൾ കോളേജിലേക്ക് നടന്നു….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഓഹ് ഈ നടക്കുന്നത് ഒക്കെ ഒരു വല്ലാത്ത പണി യാ…. എനിക്ക് വയ്യാ പുല്ല്………

എന്നും പറഞ്ഞ് അവൾ നടന്നു പെട്ടന്ന് എതിരെ വേഗത്തിൽ വന്ന കാർ അവളെ ഇടിക്കാൻ വന്നു.

വണ്ടി ഇടിക്കാതെ ഇരിക്കാൻ ആയി അവൾ തിരിഞ്ഞതും സൈഡിൽ ഉള്ള ചെളിയിലേക്ക് കാല് വഴുതി വീണു……

എവിടെ നോക്കിയാടാ തെണ്ടി വണ്ടി ഓട്ടിക്കുന്നേ എന്ന് പറഞ്ഞ് കൊണ്ട് അവൾ അവിടെ നിന്നും എഴുനേറ്റു……

അപ്പോൾ തന്നെ ആ കാർ നിർത്തി റിവേഴ്‌സ് ആക്കി അവളുടെ അടുത്തേക്ക് വന്നു……

ആഹ് ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ ഉള്ളു കാര്യം എന്നും പറഞ്ഞ് ഉറപ്പിച്ചു ഇരുന്നപ്പോൾ ആണ്പെട്ടെന്ന് ആ കാറിന്റെ വിന്ഡോ തുറന്നത്…

തല താഴ്ത്തി കാറിന്റെ അകത്ത് നോക്കിയതും അതിൽ ഇരിക്കുന്ന ആളെ കണ്ട് അവളുടെ ചുണ്ടിൽ ആ പേര് മന്ത്രിച്ചു…….

അസുരൻ..

തുടരും…..

Comments are closed.