Thursday, December 26, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 29

നോവൽ
എഴുത്തുകാരി: ചിലങ്ക

(ഒരു കാര്യം പറയട്ടെ അഖി, അഖിൽ , അഖിൽ സാർ മൂന്നും ഒരു ആള് തന്നെയാട്ടോ …. ചിലർക്ക് ഡൌട്ട് ഉണ്ടെന്ന് മനസ്സിലായി….
അച്ചു വിന് –അഖിൽ സാർ
ഇന്ദ്രന് —അഖി
നമ്മൾക്ക് —അഖിൽ 😝)

തനിക്ക് മുമ്പിൽ വാതിൽ തുറന്നു തന്ന ആളെ കണ്ട് നീലൻ ഒന്ന് സംശയിച്ചു…..

നീലൻ അല്ലെ ….. അഖിൽ ചോദിച്ചത് കേട്ട് നീലൻ അതേ എന്ന് തലയാട്ടി ……

അകത്തേക്ക് വാ….. എന്നും പറഞ്ഞ് അവൻ മുന്നിൽ നടന്നു… പിന്നാലെ അവനും…..

ഇരിക്ക്……

ചെയറിൽ ചുണ്ടി അവൻ പറഞ്ഞതും നീലൻ ചിരിച്ചു കൊണ്ട് ഇരുന്നു …

എന്നെ മനസ്സിലായി കാണില്ല അല്ലെ ….???
ഞാൻ അഖിൽ നന്ദു വിന്റെ ബ്രോ ആണ്…. തന്റെ സിസ്റ്ററിന്റെ സാർ കൂടി ആണ്….

നീലൻ ചിരിച്ചു…..

ഇന്ദ്രൻ എന്നോട് എല്ലാം പറഞ്ഞായിരുന്നു…………..

മ്മ് … അവൻ ഒരു കാര്യം കൂടി പറഞ്ഞില്ലായിരുന്നോ നീലൻ??? ഞങളുടെ ഇടയിൽ കടന്ന് വരരുതെന്ന് ????

അഖിലിന്റെ ആ ചോദ്യം അവന്റെ നെഞ്ചിൽ ചെറിയ നോവ് ഉണ്ടാക്കി…. എങ്കിലും അത് പുറമേ കാണിക്കാതെ ഇരുന്നു…….

പറഞ്ഞിരുന്നു….. ഞാൻ നിങ്ങളുടെ ഇടയിൽ കടന്ന് വരാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ നന്ദു വിന് എന്റെ പ്രെസെൻസ് ആവിശ്യം ആണെന്ന് എനിക്ക് തോന്നി . അവളെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ വന്നത്…..

അതിന്റെ ആവിശ്യം ഇല്ലാ നീലൻ. അവളുടെ കാര്യം താൻ തിരക്കേണ്ട ഒരു ഇല്ലാ . ഇത് ഞങളുടെ ലൈഫ് ഞങളുടെ പ്രതികാരം….. പുറത്ത് നിന്ന് ആരും ഇതിൽ ഇടപെടേണ്ട…….. അത് അഖിലിന്റെ ഉറച്ച തീരുമാനം ആയിരുന്നു…..

ആവിശ്യം ഉണ്ട് അഖിൽ……. കാരണം ഇപ്പോൾ നന്ദു ഇങ്ങനെ ജീവനോടെ ഇരിക്കാൻ ഒരു കാരണം ഞാൻ തന്നെയാണ്…. അല്ലെങ്കിൽ അവൾ ഇപ്പോൾ വിക്രമിന്റെ കയ്യിൽ ആയിരുന്നേനെ … സംശയം ഒണ്ടോ ?????

അഖിലിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി … മുഷ്ട്ടി ചുരുട്ടി അത് കണ്ട്രോൾ ചെയ്തു ഇരുന്നു

നീലൻ ചുണ്ടിൽ ഒരു ചിരി വിരിച്ചു കൊണ്ട് വീണ്ടും അവനോട് പറഞ്ഞു തുടങ്ങി….

അഖിൽ ഞാൻ ഒരിക്കലും തന്റെ യൂ ഇന്ദ്രന്റ യും ലക്ഷ്യത്തിന് ഇടയ്ക്ക് വരില്ല….അത് എന്റെ ഉറപ്പാണ്… പക്ഷേ നന്ദനയ്ക്ക് എന്റെ ആവിശ്യം ഉണ്ട്.

അതിന് മറുപടി എന്തോ പറയാൻ വന്നതും നന്ദനയുടെ മുറിയിൽ അലർച്ചയും പാത്രം വീഴുന്ന ശബ്ദവും കേട്ട് നീലനും അഖിലും അങ്ങോട്ട് ഓടി………

നിലത്ത് ചിന്നി ചിതറി കിടക്കുന്ന ആഹാരം നിലത്തിരുന്നു കയ്യികൾ കൊണ്ട് വാരി വിതറി കളയുന്ന നന്ദന…. ഒന്നും തന്നെ ചെയ്യാൻ പറ്റാതെ അത് കണ്ടുകൊണ്ട് നിൽക്കുന്ന അവളെ നോക്കുന്ന അമ്മ…..

അഖിലിന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…… അവന്റെ കണ്ണിൽ ആദ്യം മിന്നി മറഞ്ഞത് അവന്റെ അച്ഛന്റെ രുപം ആണ്…..

ആ ആത്മവിന് ഒരിക്കലും ശാന്തി കിട്ടി കാണില്ല…….
തന്റെ മോൾ ഇങ്ങനെ കിടന്ന് നരകിക്കുന്നത് മുകളിൽ മേഘങ്ങൾക്ക് നടുവിൽ ഇരുന്ന് കൊണ്ട് കാണുകയാകും ആമനുഷ്യൻ..

സത്യ….. എനിക്ക് സത്യയെ വേണം…….. എനിക്ക് വേണം…. പോടി പോയി എന്റെ സത്യയെ കൊണ്ടുവാ…. നിലത്ത് കിടന്ന ചോറിൽ കയ്യികൾ കൊണ്ട് നശിപ്പിക്കുന്ന ഇടയ്ക്ക് അവൾ പുലംബുന്നുണ്ടായിരുന്നു……

ആ അമ്മ ദയനീയ മായി അവരെ രണ്ടു പേരെയും നോക്കി…. പിന്നീട് ആ റൂമിൽ നിന്നും ഇറങ്ങി….

നന്ദു………………….. നിലന്റ് ആർദ്ര മായ വിളിയിൽ അവൾ മെല്ലേ തല ഉയർത്തി…. നിലനെ കണ്ടതും പല്ലുകൾ കാട്ടി അവൾ ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുനേറ്റു………
അഖിൽ അത് അത്ഭുതത്തോടെ നോക്കി നിന്നും……

സത്യ……നീ വന്നോ ….എന്നും പറഞ്ഞ് അവൾ അവന്റെ അടുത്തേക്ക് ഓടിയതും കാലിൽ കിടന്ന ചങ്ങലയിൽ തട്ടി അവൾ മുന്നോട്ട് വീഴാനായി പോയി…. അപ്പോൾ തന്നെ നീലൻ ഓടി അവളെ കേറി പിടിച്ചു…

അവന്റെ കൈകളിൽ ഒരു കൊച്ചു കുട്ടിയേ പോലെ കണ്ണടച്ച് കിടക്കുന്ന അവളിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു…….
അലസമായ രൂപത്തിലും ഒരു പ്രകാശിക്കുന്ന ദിപമായി അവന് തോന്നി……

ഇപ്പോഴും അവൾ കണ്ണുകൾ അടച്ച് അവന്റെ കയ്യിൽ കിടക്കുകയാണ്………
മാറി നിന്നു അഖിൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

നന്ദു……… നിലൻ മെല്ലേ വിളിച്ച് കൊണ്ട് അവളെ നേരെ നിർത്തിയതും നന്ദു അവനെ പുണർന്നു…….

സത്യ നീ എവിടെ പോയതാ………. ഞാൻ പേടിച്ചു പോയി… നീ വീണ്ടും എന്നെ വിട്ട് പോകുവോന്ന് ഞാൻ പേടിച്ചു പോയി. അവന്റെ നെഞ്ചിൽ മുഖം പുഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞതും നിലൻ അഖിലിനെ നോക്കി…..

അവൻ നേരത്തെ പറഞ്ഞത് എത്ര ശരിയാണെന്ന് അവന് മനസ്സിലായി….
അഖിൽ റൂമിൽ നിന്നും ഇറങ്ങി….

ഇത് കണ്ടോ സത്യ എന്റെ കാല് കണ്ടോ ???? എന്നും പറഞ്ഞ് അവൾ ചങ്ങല കൊണ്ട് മുറുകിയ കാലുകൾ നിലനെ കാണിച്ചു…

അത് കണ്ടതും അവന്റെ നെഞ്ച് പൊട്ടിപോകുന്ന പോലെ തോന്നി…..
വൃണo പിടിച്ച് ചോര ഒലിച്ചു വീർത്തിരിക്കുന്നു……..

എന്താ നന്ദു ഇത്……… അവന്റെ ശബ്ദം ഇടറി……..

മുറിവ് ആ സത്യ ഇത്… നല്ല വേദനയാ…… അവളുടെ നിഷ്കളങ്കമായ പറച്ചിൽ അവന്റെ വേദന ഒന്നും കൂടി കൂട്ടി.

മരുന്ന് വെയ്ക്കാൻ ഞാൻ സമ്മതിക്കിലഡാ…. എനിക്ക് വേദന വരുമ്പോൾ എന്റെ സത്യയെ ഓർമ വരുo….നീ പണ്ട് എന്റെ വിരൽ മുറിയുമ്പോൾ വഴക്ക് പറഞ്ഞ് മരുന്ന് വെച്ച് തരില്ലേ……….

നിലന് പറയാൻ വാക്കുകൾ ഇല്ലായിരുന്നു… അവൻ മെല്ലേ അവളെ പിടിച്ച് നിലത്ത് ഇരുത്തി…. അവനും താഴെ അവളുടെ കൂടെ ഇരുന്നു….

അവിടെ ഇരുന്ന ബോക്സിൽ നിന്നും മരുന്ന് എടുത്ത് പഞ്ഞി കൊണ്ട് അവളുടെ മുറുവിൽ വെച്ച് കൊടുത്തു…

സ്സ്….. അവൾ ശബ്ദം ഉണ്ടാക്കിയതും… നിലൻ മെല്ലേ അവിടെ ഊതി…….
എന്നിട്ട് നന്ദു വിനെ നോക്കി… അവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു……

വേദന ഉണ്ടോ നന്ദു……..

അവൾ ഇല്ലെന്ന് തലയാട്ടി….

അവൻ ചിരിച്ചു………..

ഇനി നീ ഇങ്ങനെ വാശിപിടിക്കരുത്….. എല്ലാരും പറയുന്നത് കേൾക്കണം … മരുന്ന് കഴിക്കണം … ആരെയും ഉപദ്രവിക്കരുത്….. കേട്ടല്ലോ…. ഇല്ലെങ്കിൽ ???

ഇല്ലെങ്കിൽ എന്താ സത്യ ……

ഇല്ലെങ്കിൽ ഞാൻ നീ നിന്നോട് മിണ്ടില്ല.. നിന്നെ കാണാനേ വരില്ല…….

അങ്ങനെ പറയല്ലേ സത്യ ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം… നീ എന്നെ വിട്ട് എവിടെയും പോവല്ലേ … എനിക്ക് പേടിയാ…………. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…

നിലൻ രണ്ട് കൈകൾ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി…..
ഞാൻ എവിടെയും പോകില്ല പോരേ….. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും ചിരിച്ചു…..

മോനെ… അവളെ നോക്കുന്ന അമ്മ വിളിച്ചതും പെട്ടെന്ന് കൈകൾ അവൻ അവളിൽ നിന്നും പിൻവലിച്ചു….

എന്താ ആന്റി…..

ഈ മരുന്ന് മോൾക്ക് ഒന്ന് കൊടുക്ക് …. ഇതവൾ കഴിക്കില്ല..
നിലൻ അത് അവരിൽ നിന്നും മേടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു….

ഇതാ….ഇത് കഴിക്ക് നന്ദു…….. എന്നും പറഞ്ഞ് മരുന്നു വെള്ളവും അവൾക്ക് നേരെ നീട്ടി…..

ഇതോ വേണ്ടാ സത്യ ഭയങ്കര കയ്പ്പ് ആ… ബ്ലാ………

സത്യയുടെ നന്ദു അല്ലെ ഇത് കഴിക്ക് അല്ലെങ്കിൽ ഞാൻ മിണ്ടില്ല……

സത്യമായിട്ടും മിണ്ടില്ലേ സത്യ…….

സത്യമായിട്ടും മിണ്ടില്ല…….

എന്നാൽ താ ഞാൻ കഴിക്കാം… എന്നും പറഞ്ഞ് അവന്റെ കയ്യിൽ നിന്നും മരുന്ന് വായിലാക്കി അവൾ വെള്ളം കുടിച്ചു….

കയ്പ്പ്ന്റെ നവരസങ്ങൾ എല്ലാം അവളുടെ മുഖത്ത് പ്രകടമായിരുന്നു……
നിലൻ അത് കണ്ട് ചിരിച്ചു…….

അവനോട് അവൾ വാ തോരാതെ കാര്യം പറഞ്ഞു ഇടയ്ക്ക് അവന്റെ കയ്യിൽ പിടിച്ചു കുഞ്ഞ് കുഞ്ഞ് മുത്തം കൊടുത്തു കൊണ്ടിരുന്നു…..

അതെല്ലാം നീലനിൽ പുതിയ പുതിയ അനുഭവങ്ങൾ ആയിരുന്നു …..
മെല്ലേ അവൾ ഉറക്കത്തിലേക്ക് വീണു…..

നിലൻ അവളെ പുതപ്പിച്ചു തിരിച്ചു പോകാനായി പോയതും അവന്റെ വിരലിൽ വിടാതെ അവൾ പിടി മുറുക്കിയിരുന്നു……

നിലൻ മെല്ലേ അത് മാറ്റി റൂമിൽ നിന്നും ഇറങ്ങി….
പോകാൻ നേരം ഒരുവട്ടം കൂടി അവളെ നോക്കാൻ അവൻ മറന്നില്ല……

*******

ഹാളിൽ ഒന്നും മനസ്സിലാകാതെ ഇരിക്കുകയായിരുന്നു അഖിൽ …. നിലനെ കണ്ടപ്പോൾ നന്ദുവിൽ ഉണ്ടാക്കിയ മാറ്റം അവനിൽ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലയിരുന്നു……

അപ്പോഴാണ് നിലൻ വെളിയിൽ വന്നത്.. അവനെ കണ്ടതും അഖിൽ എഴുനേറ്റു….
എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് .

പക്ഷേ മൗനം തന്നെ ആയിരുന്നു അവനിൽ…

നീലൻ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു……..

ഞാൻ പറഞ്ഞില്ലേ അഖിൽ നന്ദു വിന് എന്റെ ആവിശ്യം ഉണ്ട്………..

അഖിൽ ഒന്നും തന്നെ മിണ്ടിയില്ല…..

ഞാൻ നിന്റെയും ഇന്ദ്രന്റയും ലക്ഷ്യത്തിന്റെ ഇടയിൽ വരില്ല……… അത് നിങ്ങൾക്ക് മാത്രം ആവിശ്യപ്പെട്ടതാണ്….

പക്ഷേ നന്ദു പഴയതു പോലെ ആകണം എങ്കിൽ അവളുടെ സത്യ വേണം……. ഇപ്പോൾ എന്നെയാണ് അവൾ സത്യയായി കാണുന്നത് .

അത് അങ്ങനെ തന്നെ ഇരിക്കട്ടെ……….. എനിക്ക് ഉറപ്പുണ്ട് എല്ലാം ശരിയാകും…..

താൻ എന്തിന് .??? പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് അഖിലിന്റെ തോളിൽ നീലൻ കൈകൾ വെച്ചു….

ഞാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോൾ അതിന് മറുപടി ഇല്ലാ അഖിൽ…..

പിന്നെ ഒരു കാര്യം ചെയ്യേണ്ടത് വേഗം ചെയ്ത് തീർക്കണം അല്ലെ ങ്കിൽ എല്ലാം അവസാനിക്കും … നമ്മളിൽ ആരെയും വിക്രം ജീവനോടെ വെയ്ക്കില്ല…..

എനിക്ക് നന്ദനയേ കണ്ട് പിടിക്കാമെങ്കിൽ അയാൾക്ക് പെട്ടെന്ന് സാധിക്കും….. അതിന് മുമ്പ് അവന്റെ അടുത്ത മോനെയും നിങ്ങൾ ഇല്ലാതാക്കണം…….

അത്രയും പറഞ്ഞു കൊണ്ട് നിലൻ അവിടെ നിന്നും പോയി……
അഖിൽ അവൻ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി….

************

വിക്രം മനസ്സ് ഭ്രാന്തമായി അക്ഷയയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവന്റെ അടുത്ത് ഇരിക്കുകയാണ്… അവൻ ശ്വാസം എടുക്കാൻ പാട് പെടുന്നു….

വിക്രം അതെല്ലാം വേദനയോടെ ചുവന്ന കണ്ണുകളോടെ കാണുകയായിരുന്നു…
അയാളുടെ ചുണ്ടുകൾ മോനെ.. മോനെ… എന്ന് മാത്രം മന്ദ്രിച്ചു കൊണ്ടിരുന്നു…….

എന്നാൽ അതിന് അവസാനം എന്നൊണം അക്ഷയ് ആഞ്ഞു ശ്വാസം വലിച്ചു….
അത് അവന്റെ അവസാന ശ്വാസം ആയിരുന്നു…

തുടരും…..

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24

ഇന്ദ്ര മയൂരം : ഭാഗം 25

ഇന്ദ്ര മയൂരം : ഭാഗം 26

ഇന്ദ്ര മയൂരം : ഭാഗം 27

ഇന്ദ്ര മയൂരം : ഭാഗം 28