Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 16

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഉച്ചയ്ക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ രുദ്രിന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് കണ്ടു രുദ്ര് അവളെ സൂക്ഷിച്ചു നോക്കി.. അതിന്റെ അർത്ഥം മനസ്സിലായതും ഗൗരി അവന്റെ പത്രത്തിൽ നിന്നും ഒരു പിടി ചോറ് എടുത്തു കഴിച്ചു.. ഇപ്പൊ വിശ്വാസം ആയോ.. നിന്നെ അത്ര പെട്ടന്ന് ഒന്നും വിശ്വസിക്കാൻ പറ്റില്ല അതാണ്.. ആയിക്കോട്ടെ.. വിശ്വാസം ഇല്ലാത്ത ആളെ എന്തിനാ കല്യാണം കഴിക്കാൻ നിന്നെ.. അത് നിന്നെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ വേണ്ടി ചെയ്തത് അല്ലെ.. അതിനു എന്തിന് കല്യാണം കഴിക്കണം.. എന്നോട് സത്യം എല്ലാം തുറന്നു പറഞ്ഞാൽ പോരെ..

സർനേ എന്റെ മുന്നിൽ കൊണ്ടു വന്നു സത്യം പറയിപ്പിച്ചാൽ പോരെ.. ഗൗരി ചോദിച്ചതും രുദ്രിന് ഉത്തരം കിട്ടിയില്ല.. അവൾ അവനെ തന്നെ നോക്കി ഇരുന്നു.. രുദ്ര് എന്ത് ഉത്തരം പറയും എന്ന് അറിയാതെയും. നിനക്ക് ഇപ്പൊ എന്താ വേണ്ടത്.. ഞാൻ ചോദിച്ചതിന് ഉള്ള ഉത്തരം.. നീ ചോദിക്കുമ്പോൾ ഉത്തരം നൽകൽ അല്ല എന്റെ പണി.. ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിൽ എന്തൊക്കെ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു.. ഈ പെണ്ണ് രണ്ടും കല്പിച്ചു ആണല്ലോ.. രുദ്ര് മനസ്സിൽ പറഞ്ഞു കൊണ്ടു അവളോട് പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിച്ചു.. എന്നാൽ ഗൗരി അവനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..

ഞാൻ ചോദി.. അതേയ് അവൻ നിന്നെ എന്തെങ്കിലും പറഞ്ഞു കോൺവൻസ് ചെയ്യും എന്ന് തോന്നി.. അവനിൽ നിന്നും ഒരു രക്ഷ എന്നോണ കെട്ടിയത് ആണ്.. അതിനു ഞാൻ അത് ചോദിച്ചില്ലല്ലോ.. രുദ്ര് ദേഷ്യത്തിൽ അവളെ നോക്കി.. ഗൗരി അവനെ നോക്കി ചിരിച്ചു കൊടുത്തു.. രുദ്ര് കഴിക്കൽ കഴിഞ്ഞു എഴുനേൽക്കാൻ തുടങ്ങും മുന്നേ ഗൗരിയുടെ അടുത്ത ചോദ്യം.. അല്ല.. എന്നേ ഹോട്ടലിൽ കൊണ്ടു പോയത് അരുൺ ആണ് എന്നത് ഓക്കേ.. പക്ഷെ നിങ്ങൾ എങ്ങനെ അറിഞ്ഞു.. അതും പോരാത്തതിന് കറക്റ്റ് സമയത്തു അവിടെ എങ്ങനെ എത്തി..

എനിക്ക് നിന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എല്ലാം മുൻകൂട്ടി കാണാൻ ഉള്ള ഒരു കഴിവ് ദൈവം തന്നിട്ടുണ്ട്.. ഇനി മിണ്ടിയാൽ നിന്റെ വായിൽ ഞാൻ തുണി തിരുകി വയ്ക്കും.. രുദ്ര് ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു എഴുനേറ്റു.. ഗൗരി ഉള്ളിൽ ചിരിച്ചു കൊണ്ടു അവിടെ തന്നെ ഇരുന്നു.. രുദ്ര് പുറത്തു പോകാൻ വേണ്ടി ബൈക്കിന്റെ ചാവി എടുത്തു ഉമ്മറത്തു എത്തിയതും ഗൗരി അവനെ വിളിച്ചു.. അതേയ് എന്നേ തറവാട്ടിൽ ആക്കി തരുമോ.. രുദ്ര് റെഡി ആകാൻ പറഞ്ഞു.. ഗൗരി വേഗം റെഡി ആയി ഇറങ്ങി.. യാത്രയിൽ എല്ലാം ഗൗരിയുടെ നോട്ടം രുദ്രിൽ തന്നെ ആയിരുന്നു..

അല്ല ഞാൻ ചോദിക്കാൻ മറന്നു.. നിങ്ങളുടെ ജോലി എന്താ.. ആഹാ ഭർത്താവിന്റെ ജോലി ഇപ്പോഴാണോ ചോദിക്കുന്നെ.. ആരെങ്കിലും ചോദിച്ചാൽ പറയാൻ ആണ്.. എന്നാൽ അവരോട് സൂര്യമംഗലം രുദ്ര് ദേവ് ആണ് എന്റെ ഭർത്താവ് എന്ന് പറഞ്ഞാൽ മതി.. അവർക്ക് അറിയാം എന്റെ ജോലി.. ഗൗരി മുഖം കൊട്ടി ഇരുന്നു.. വീടിന്റെ മുന്നിൽ അവളെ ഇറക്കി വിട്ടു രുദ്ര് പോയി.. ഗൗരി അകത്തേക്ക് ചെല്ലുമ്പോൾ ആണ് ഉമ്മറത്തു ചാരു കസേരയിൽ മുത്തശ്ശൻ ഇരിക്കുന്നത് അവൾ കണ്ടത്.. അവൾ ചിരിച്ചു എങ്കിലും മുത്തശ്ശൻ അവളെ ദേഷ്യത്തിൽ നോക്കി..

ഗൗരി പിന്നെ ഒന്നും മിണ്ടാതെ അകത്തു കയറാൻ തുടങ്ങിയതും അയാൾ അവളെ തടഞ്ഞു.. നില്ക്കു അവിടെ.. ഗൗരി നിന്നു.. അയാൾ എഴുനേറ്റു അവളുടെ അടുത്ത് വന്നു.. പിന്നെ ചുറ്റി നോക്കി.. നീ എന്തിനാ ഇങ്ങോട്ട് വന്നത്.. ഭർത്താവിന്റെ വീട് ഇത് അല്ല അതാണ്.. ഞാൻ വെറുതെ.. വരരുത് ഇനി മേലാൽ ഇങ്ങോട്ട്.. ആ തെമ്മാടിയെ പടി അടച്ചു പിണ്ഡം വച്ചത് ആണ്.. നീയും അങ്ങനെ തന്നെ ആണ്.. രുദ്രിനെ കുറിച്ച് പറഞ്ഞപ്പോൾ ഗൗരിക്ക് എന്തൊ മുത്തശ്ശനോട് ദേഷ്യം തോന്നി.. അദ്ദേഹവും നിങ്ങളുടെ പേരക്കുട്ടി തന്നെ അല്ലെ.. പിന്നെ എന്തിനാ അവരെ മാത്രം അകറ്റി നിർത്തുന്നത്..

ഡി പെണ്ണെ.. പുകഞ്ഞ കൊള്ളി പുറത്തു എന്നാണ്.. അങ്ങനെ ആണെങ്കിൽ ആദ്യം പുറത്തു പോകേണ്ടത് മുത്തശ്ശൻ ആണ്.. കുടുംബതിനെ വലിയ ഒരു ദരിദ്ര്യത്തിലേക്ക് തള്ളി വിട്ടത് മറന്നോ.. മുത്തശ്ശൻ തറഞ്ഞു നിന്നു. ഗൗരി വീറോടെ പറഞ്ഞു കൊണ്ടു അകത്തു കയറി പോയി.. മുത്തശ്ശൻ അവൾ പോയ വഴിയിൽ നോക്കി എരിയുന്ന കണ്ണുകളോടെ നിന്നു… ഗൗരി നേരെ അടുക്കളയിൽ കയറി.. അവിടെ ഭാമയും രുഗ്മിണിയും കൂടെ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ടു പാചകത്തിൽ ആണ്.. ഗൗരി രുഗ്മിണിയുടെ പുറകിൽ കൂടെ പോയി കെട്ടിപിടിച്ചു.. രുഗ്മിണി ഞെട്ടി തിരിഞ്ഞു നോക്കി..

ഗൗരിയെ കണ്ടതും അവർക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. അവർ അവളെ വാരി പുണർന്നു ചുംബനം നൽകി.. ഇനി അമ്മയ്ക്ക് ഏടത്തിയെ മതിയാവും.. നമ്മളെ ഒന്നും പിടിക്കില്ല.. ഭാമ കുശുമ്പോടെ പറഞ്ഞതും രുഗ്മിണി അവളെയും ചുംബിച്ചു.. അവരുടെ സ്നേഹം കണ്ടു ഗൗരിക്ക് എന്തൊ ഒരുപാട് സന്തോഷം തോന്നി.. അവളുടെ ഭാഗ്യം ആണ് ഈ കുടുംബം എന്ന് പോലും തോന്നി പോയി.. ജോലി എല്ലാം കഴിഞ്ഞു ഭാമ പോയി.. രുഗ്മിണി ഗൗരിയേയും കൂട്ടി അവരുടെ മുറിയിൽ പോയി.. അവളെ അടുത്ത് ഇരുത്തി രുഗ്മിണി അവളുടെ കയ്യിൽ പിടിച്ചു.. മോൾക്ക് അവനോട് ദേഷ്യം ഓക്കേ മാറിയോ..

ഗൗരി ഒന്നും മിണ്ടിയില്ല.. ഞാൻ പറഞ്ഞു എന്ന് പറയല്ലേ.. ഇപ്പൊ ഇത് പറഞ്ഞില്ല എങ്കിൽ നിങ്ങൾ തമ്മിൽ വീണ്ടും അകന്നു അകന്നു പോകും.. എന്താ അമ്മ. മോൾക്ക് ആദ്യം വിവാഹം ഉറപ്പിച്ച പയ്യൻ ദേവന്റെ കൂടെ പഠിച്ചവന്റെ കൂട്ടുകാരൻ ആയിരുന്നു.. അവനും ദേവനും പഠിക്കുന്ന കാലം മുതലേ വഴക്ക് ആയിരുന്നു.. അന്ന് മോൾടെ വീട്ടിൽ ഒരു സ്ത്രീ വന്നില്ലേ.. ദേവന് എതിരെ മൊഴി കൊടുക്കാൻ പറഞ്ഞു പ്രകാശിന്റെ അമ്മ ആണെന്ന് പറഞ്ഞു.. അതെല്ലാം അവരുടെ പ്ലാൻ ആയിരുന്നു.. ഗൗരി എല്ലാം കേട്ട് ഇരുന്നു.. അരുൺ ചതിയൻ ആണെന്ന് മനസിലായി എങ്കിലും പിന്നിൽ ഇത്രയും വലിയ ഒരു ചതി ഉണ്ടാവും എന്ന് അവൾ ഓർത്തില്ല..

ദേവനെ അകത്തു ആക്കി മോളെ കേട്ടാൻ വേണ്ടി ആയിരുന്നു അവരുടെ പ്ലാൻ.. എന്നാൽ അവരുടെ കള്ളത്തരം എല്ലാം ദേവൻ പിടിച്ചു.. മാത്രം അല്ല.. അവൻ ആരും അറിയാതെ മോളെ കല്യാണം കഴിക്കാൻ പോകൂന്നു എന്ന് അറിഞ്ഞ നിമിഷം അവൻ എല്ലാം എന്നോട് പറഞ്ഞു.. ഗൗരിയുടെ മനസ്സിൽ രുദ്ര് ദേവ് എന്ന പ്രണയം തുടങ്ങുകയായിരുന്നു.. എങ്കിലും അവൾക്ക് മുന്നിൽ തടസ്സം പോലെ ഗൗരി ദേവ് ഉണ്ടായിരുന്നു.. രുദ്ര് പറഞ്ഞത് പോലെ അവനു സ്നേഹിക്കാൻ ഒരാൾ ഉണ്ട്.. അല്ല നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം.. എന്താ അങ്ങനെ ചോദിച്ചത്..

അല്ല ദേവന്റെ ശത്രുക്കൾ മോളെ കരുവാക്കാൻ എന്തെങ്കിലും കാരണം കാണുമല്ലോ.. നിന്നെ നോവിച്ചാൽ അവനു നോവും എന്ന് തോന്നേണ്ട.. അതാ ചോദിച്ചത്.. അത് ശരിയാണ്.. രുദ്ര് ദേവിനെ ഇതിന് മുൻപ് ഒരു പരിചയം പോലും ഇല്ലാത്ത തന്നെ എന്തിന് അരുൺ ഇതിൽ കരുവക്കി..അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു.. അതിന് ഉത്തരം അവനിൽ നിന്നും തന്നെ അറിയണം.. അരുൺ!!!……… (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.