Monday, April 15, 2024
Novel

ഋതു ചാരുത : ഭാഗം 2

Spread the love

എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“ഋതുവിന് എവിടെയാണ് ഡ്യൂട്ടി” അനുവിന്റെ വകയായിരുന്നു ചോദ്യം. അവനു വാർഡിൽ ആയിരുന്നു ഡ്യൂട്ടി.

“എനിക്കിന്ന് സൂര്യ ഡോക്ടറിന്റെ ഒ പ്പിയിലാണ്. ”

“ഏത്… നമ്മുടെ നിറെ നിറെയുടെ കൂടെയാണോ”

“നിറെ നിറെയോ… അതെന്താ” ഋതു കണ്ണുമിഴിച്ചു ചോദിച്ചു.

“അതിനു നീയിങ്ങനെ കണ്ണുമിഴിച്ചു നോക്കണ്ട. ആ സൂര്യ ഡോക്ടർക്ക് എല്ലാവരോടും നിറെ നിറെ സ്നേഹമാണ്.

അതു പെഷ്യൻറ് ആയാലും സ്റ്റാഫ് ആയാലും എല്ലാവരെയും ഒരുപോലെ നിറെ നിറെ ഇഷ്ടം” അനന്തു ഋതുവിന് അരികിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“അതിനു നീയെങ്ങോട്ടാ ഇടിച്ചു കേറി വരുന്നേ … അങ്ങോട്ടു നീങ്ങിയിരിക്കട കോഴി” അനന്തുവിനെ തള്ളി നീക്കികൊണ്ടു ഋതു തിരിച്ചു പറഞ്ഞു.

“ഓഹ്… ഞാൻ ഇപ്പൊ കോഴി… ആയിക്കോട്ടെ…. അതുപോട്ടെ നിന്റെ ഷാജഹാൻ എത്തിയില്ലേ ശകുന്തളേ…” ഋതുവിനെ കളിയാക്കികൊണ്ടു ഒരു കാൽ ഉയർത്തി പോസിൽ നിന്നുകൊണ്ട് അനന്തു അവളെ കളിയാക്കി.

ഋതു അവന്റെ മണ്ടക്കു ഒന്നു കൊടുത്തെങ്കിലും നാണത്തിൽ വിരിഞ്ഞ ഒരു പുഞ്ചിരി കലർന്നിരുന്നു.

ഇല്ല എന്നവൾ നാണത്തോടെ തലയാട്ടി നിന്നു. അപ്പോഴേക്കും ദീന സിസ്റ്റർ വന്നു കണ്ണുകൾ ഉരുട്ടിയപ്പോഴേക്കും എല്ലാവരും അവരവർക്ക് കൊടുത്ത ജോലിയിലേക്ക് തിരിഞ്ഞിരുന്നു.

അനന്തു ലാബിന് മുന്നിൽ എത്തിയപ്പോൾ ഒന്നു രണ്ടുപേർ അവിടെ പുറത്തു നിൽക്കുന്നത് കണ്ടു. നിൽക്കുന്നത് പെണ്കുട്ടികളായത് കൊണ്ടു അവനിലെ സഹജമായ വായിനോട്ടം പുറത്തേക്കു വന്നു. വാക്കുകളിൽ നല്ല തേനും വയമ്പും പുരട്ടിക്കൊണ്ടു…..

“ശിശിര കുട്ടി ഇന്ന് നേരത്തെ എത്തിയോ… ”

“ഇല്ല ചേട്ടാ… ഇന്നലെയെ എത്തിയല്ലോ” ശിശിര തിരിച്ചു പറഞ്ഞു കൊണ്ടു ചുണ്ടുകൾ കോട്ടി നിന്നു…

“ഓഹ്… എന്താ അവളുടെ ഒരു ജാഡ… ഇവിടുത്തെ ഡോക്ടർ ആണെന്ന വിചാരം തമ്പുരാട്ടിയുടെ” അവനും വിട്ടുകൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. അവിടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളോട് ബാക്കിയുള്ള തേനൊഴുക്കി അവൻ അവിടെ പുറത്തു തന്നെ നിന്നു.

പെട്ടന്നാണ് കൂട്ടത്തിൽ എല്ലാവരും സൈലന്റ് ആയതു. ഇതെന്താ സംഭവം എന്നാലോചിച്ചു അനന്തു തിരിഞ്ഞു നോക്കുമ്പോൾ കണ്ടു തങ്ങളെ തന്നെ നോക്കി വരുന്ന അമ്മുവിനെ… അവൾ സൂര്യ ഡോക്ടർ കൂടെ വാർഡിൽ പോയി വരും വഴിയായിരുന്നു.

അനന്തു പെണ്കുട്ടികളോട് കളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവളുടെ മുഖം മാറിയിരുന്നു. ദേഷ്യത്തിൽ അവരെ കടന്നു അമ്മു നടന്നു നീങ്ങി. അനന്തുവിന്റെയുള്ളിൽ ഒരു വെള്ളിടി വെട്ടി.

കുറച്ചു മുന്നോട്ടു നടന്നു അമ്മു തിരിഞ്ഞു നോക്കി അനന്തുവിനെ. അവൾ കണ്ണുകളാൽ അവനെ വിളിച്ചു. കുറച്ചകലത്തിൽ രണ്ടു പേരും ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ നടന്നു.

ആരുടെയും ശ്രെദ്ധ പറ്റിയില്ലയെന്നു തോന്നിയ നിമിഷം അമ്മു തിരിഞ്ഞു അവന്റെ മുഖത്തോടു നോക്കി നിന്നു. വാക്കുകൾ അവിടെ അപ്രസക്തമായിരുന്നു.

കണ്ണുകളും അവളുടെ ചലനങ്ങളും ഭാവങ്ങളുമെല്ലാം അവിടെ ശബ്ദങ്ങളായി വാക്കുകളായി നിറഞ്ഞു നിന്നു. അമ്മുവിന്റെ മുഖത്തു ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.

“നീയെന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ…”

“കണ്ണുണ്ടായിട്ടു… എന്താ നോകണ്ടേ ഞാൻ… ഓഹ് ഇപ്പൊ നോക്കാനും പറയാനും ഒരുപാട് ആളുകൾ ഉണ്ടല്ലോ”

അനന്തു ഒന്നും പറയാതെ നിന്നു. ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയെ വിദഗ്ധമായി ഒളിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടു.

അതുകണ്ടതും അമ്മുവിന് പിന്നേം ദേഷ്യം വന്നു. അവൾ അവിടെ നിന്നു അവന്റെ കാലിൽ നല്ലൊരു ചവിട്ടും കൊടുത്തു ദേഷ്യത്തിൽ ചവിട്ടിതുള്ളി നടന്നു നീങ്ങി.

“അമ്മു” അനന്തുവിന്റെയ വിളി കേൾക്കാൻ കൊതിച്ചെന്ന പോലെ അവൾ നിന്നു. അവളുടെ കണ്ണുകളിലേക്കു അവന്റെ നോട്ടതെയെറിഞ്ഞു കൊണ്ട് അവൾക്കരികിലേക്കു അനന്തു നടന്നടുത്തു.

അവന്റെ നോട്ടത്തിൽ തന്റെ ഹൃദയം ഇഷ്ടത്തിന് മിടിക്കുന്നതവൾ അറിഞ്ഞു. നിയന്ത്രിക്കാൻ ആകാത്ത വിധം… അവൾക്കരികിലെത്തിയ അനന്തു പോക്കറ്റിൽ നിന്നും കപ്പലണ്ടി മിട്ടായിയുടെ ഒരു പാക്കറ്റ് അവൾക്കു നേരെ നീട്ടി.

അവളുടെ കണ്ണുകൾ തിളങ്ങി. അവന്റെ കയ്യിൽ നിന്നും തട്ടി പറിക്കും പോലെ വാങ്ങി അവനെ നോക്കി വശ്യമായി ചിരിച്ചു കൊണ്ടു നടന്നകന്നു…. അവർ തമ്മിൽ സംസാരങ്ങൾ ഇല്ല… കണ്ണുകളും പുഞ്ചിരികളും പരസ്പരമുള്ള ദേഷ്യത്തോടെയുള്ള ഭാവങ്ങളും മെല്ലാം അവർക്കിടയിൽ വാചലങ്ങളായി. അനു വന്നു തോളിൽ തട്ടിയപ്പോഴാണ് അനന്തു സ്വബോധത്തിൽ എത്തിയത്.

അനു അവനെ നോക്കി അമർത്തിയൊന്നു മൂളികൊണ്ടു അവനെയും ചേർത്തു നടന്നു.

ഋതു ഒപി റൂമിലേക്ക് ചെന്നുകൊണ്ടു റൂം എല്ലാം സൂര്യ ഡോക്ടർ വരും മുന്നേ വൃത്തിയാക്കി സെറ്റ് ചെയ്തു വച്ചു. ഫയലുകൾ എല്ലാം തന്നെ കൃത്യമായി വച്ചിരുന്നു.

“കുട്ടിയിന്നു നേരത്തെ എത്തിയല്ലോ… എല്ലാം റെഡിയാക്കിയോ” . ചോദ്യകർത്താവ് നിറ പുഞ്ചിരിയോടെ നിൽക്കുന്ന സൂര്യ ഡോക്ടർ.

“ഗുഡ് മോർണിംഗ് ഡോക്ടർ” സൂര്യ ഡോക്ടറിന്റെ ചിരി കണ്ടാൽ തിരിച്ചു ചിരിക്കാതെയിരിക്കാൻ ആർക്കുമാകില്ല. ആ ചിരിയിൽ പോലും നിറെ സ്നേഹം തുളുമ്പി നിൽക്കുന്നു.

“ഋതുവിനെ അരുൺ ഡോക്ടർ അന്വേഷിച്ചു” അരുൺ ഡോക്ടർ എന്ന പേര് കേട്ടപ്പോൾ ഋതുവിന്റെ കണ്ണുകൾ ഒന്നു തിളങ്ങി. ഋതു പുഞ്ചിരിയോടെ തലയാട്ടി.

ഒ പ്പി തുടങ്ങി. ആ നാട്ടിലെ തന്നെ അത്യാവശ്യം നല്ല കൈപുണ്യവും പേരുമുള്ള ഡോക്ടർ ആയിരുന്നു സൂര്യ.

അതുകൊണ്ടുതന്നെ നല്ല തിരക്കായിരുന്നു ഗർഭിണികളുടെ. ഏകദേശം ഉച്ചയോടെ അടുത്തു തിരക്കോഴിഞ്ഞപ്പോൾ. ഇതിനിടയിൽ അര്ജന്റ് ആയി തീയേറ്ററിൽ ഒരിക്കൽ പോകേണ്ടിയും വന്നു.

ഏറ്റവും അവസാനമായി കേറി വന്നത് ചാരുവായിരുന്നു. ചാരുവിനെ കണ്ടതും സൂര്യ ഒന്നു കൂർപ്പിച്ചു നോക്കി.

“നിറെ നിറെ പുഞ്ചിരി ചുണ്ടിലും നിറെ നിറെ സ്നേഹം ആ കണ്ണുകളിലും തുളുമ്പി നിൽക്കേണ്ടതാണല്ലോ… എന്നിട്ടെന്താ ഡോക്ടർ മാഡം ഇങ്ങനെ നോക്കുന്നത്… ഈ ഭാവം നിനക്കു ഒട്ടും ചേരുന്നില്ല സൂര്യ കുട്ടി.”

പിണങ്ങിയ മുഖഭാവത്തോടെ നിൽക്കുന്ന സൂര്യയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടു ചാരു പറഞ്ഞു ചിരിച്ചു. അവരുടെ ഇന്റീമസി കണ്ടു ഋതുവും കൂടെ നിന്നു ചിരിച്ചു.

“ഹായ് ഋതു…. സുഖമല്ലെടോ” ചാരു ഋതുവിനോട് സുഖ വിവരം ചോദിക്കുമ്പോൾ ശരിക്കും അതിശയിച്ചു പോയിരുന്നു ഋതു.

ഇത്രയും വലിയ പൊസിഷനിൽ ഇരിക്കുന്ന ഒരു വ്യക്തിയാണ് ചാരു എന്ന ഭാവമൊന്നും അവൾക്കില്ലയിരുന്നു. ഋതു ഒരു സാധാ നഴ്‌സ്… അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.

“സൂര്യ കുട്ടി ഇപ്പൊ എന്തിനാ ഈ പിണക്കം. നന്ദൂസിന്റെ പിറന്നാൾ അന്ന് വരാൻ പറ്റാത്തത് കൊണ്ടായിരുന്നു. അല്ലെങ്കി ഞാനും ചേതനും മിസ് ചെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്കു”

സൂര്യക്കു പിന്നെ അധികം പിണക്കം പിടിച്ചു നിൽക്കാനായില്ല. അതൊട്ടു ശീലവുമില്ല. പിണക്കം മറന്നപോലെ ചിരിച്ചു.

“എന്നിട്ട് ചേതൻ എന്തേ… കാണാനില്ലലോ”

“ഓഹ്.. ഗോഡ് മറന്നു…” ചാരു തന്റെ കയ്യിൽ ഇരുന്ന ഫയൽ ഋതുവിന് നേരെ നീട്ടി.

“ഋതു… ഈ ഫയൽ ഒന്നു ചേതന്റെ ക്യാബിനിൽ എത്തിക്കുവോ… പ്ലീസ്”

“ഒക്കെ മാം” ഋതു ഫയൽ വാങ്ങി ഡോറിന് നേരെ നടന്നു. ഋതു ഡോർ ശക്തിയായി പുറത്തേക്കു തള്ളിയ സമയത്തു പുറത്തു ആരോ വീഴുന്ന ശബ്ദം കേട്ടു.

നോക്കുമ്പോൾ ചേതൻ മൂക്കിൽ കൈകൾ പൊതിഞ്ഞു പിടിച്ചു വേദന കൊണ്ടു താഴെ കിടക്കുന്നു… ഋതു ശരിക്കും ഭയന്നു പോയിരുന്നു…

“അയ്യോ… സാർ…” ഋതു അപ്പോഴത്തെ വെപ്രാളത്തിൽ ചേതനെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.

ഒ പി സമയം കഴിഞ്ഞതുകൊണ്ടു വേറെയാരും ഉണ്ടായിരുന്നില്ല. ചാരുവിന്റെ ചുണ്ടിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു.

ചേതൻ ചിരങ്ങനെ ഋതുവിനേയും ചാരുവിനേയും മാറി മാറി നോക്കി. ഋതു കണ്ണുകളിൽ നീർ തിളക്കവുമായാണ് നിന്നതു.

ചീത്ത കേൾക്കുമോ ജോലിയിൽ നിന്നും വിടുമോ എന്താ സംഭവിക്കുന്നതെന്ന് പേടിച്ചു.

ചേതന്റെ മൂക്ക് കുറച്ചു പൊട്ടിയിരുന്നു. സ്വതവേ വെളുത്ത പ്രകൃതമായ ചേതന്റെ മൂക്ക് മാത്രം നന്നായി ചുവന്നിരിക്കുന്നു.

“ഋതു… ചേതന്റെ മൂക്ക് ഒന്നു first aid വച്ചു കൊടുക്ക്”

ഋതു ചേതന്റെ അരികിലേക്ക് ചെന്നു നിന്നു. അവൾക്കു പേടിച്ചു കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു.

സ്പിരിറ്റിൽ കോട്ടൻ മുക്കിയിട്ടും ചേതന്റെ മൂക്കിന് തുമ്പിന് അരികിലേക്ക് തന്റെ കൈകൾ വിറച്ചു കൊണ്ടു നീങ്ങുന്നത് അവളറിഞ്ഞു.

ഒരുവേള ചേതനും കുറച്ചു നിമിഷങ്ങൾ അവളിൽ തങ്ങി നിന്നു. അവൾ അടുത്തു നിൽക്കുമ്പോൾ രാമച്ചത്തിന്റെ മണമാണ്.

“ഹേയ്… ഋതു” ചേതന്റെ വിളിയാണ് അവളെൽ പേടിയിൽ നിന്നും ഉണർത്തിയത്. ഋതു മിഴികളുയർത്തി നോക്കി. ചേതൻ വിറയ്ക്കുന്ന അവളുടെ കൈകളെ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചിരുന്നു.

“ഋതു… ലുക്ക് അറ്റ് മൈ ഐസ്… എന്റെ കണ്ണുകളിലേക്കു നോക്കേടോ” അവന്റെ ശബ്ദത്തിന്റെ ഗാംഭീര്യം അവളെ അവന്റെ കണ്ണുകളിലേക്കു നോക്കാൻ പ്രേരിപ്പിച്ചു.

അവന്റെ കണ്ണുകളിൽ നോക്കും തോറും തന്റെ പേടി എവിടെയോ പോയി ഒളിക്കുന്നത് അവളറിഞ്ഞു. എന്തോ ഒരു കാന്തിക ശക്തി… സ്പർക് ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നതായി അവൾക്കു തോന്നി.

അവളുടെ കൈകളുടെ വിറയൽ നിന്നു സാധാരണഗതിയിൽ ആയെന്നു മനസിലായപ്പോൾ ചേതൻ അവളുടെ കൈകളെ മോചിപ്പിച്ചു.

അവൾ പതിയെ അവന്റെ മൂക്കിൽ first aid വച്ചു കൊടുത്തു… അപ്പോഴും അവന്റെ മിഴികളിൽ നിന്നും തന്റെ മിഴികൾ പിൻവലിക്കാൻ കഴിയാത്ത പോലെ തോന്നിയവൾക്കു. അപ്പോഴാണ് ചാരു നിൽക്കുന്നത് അവളോർത്തത്.

പെട്ടന്ന് തന്നെ ക്ലീൻ ചെയ്തു അവനരികിൽ നിന്നും മാറി നിന്നു അവൾ. ചേതൻ എഴുനേറ്റു കൊണ്ട് അവളുടെ നേർക്ക് ചിരിച്ചു. തിരിഞ്ഞു ചാരുവിനെ നോക്കി.

ചാരു അടുത്തു വന്നു അവനോടു ചേർന്നു നിന്നു. “വേദനിക്കുന്നുണ്ടോ ഇപ്പൊ”.

“ഹേയ്… ഇല്ലടോ”… ചാരുവിനെ ഒന്നുകൂടെ ചേർത്തണച്ചു അവൻ പറഞ്ഞു….

“ഹലോ… ഇതു നിങ്ങളുടെ ബെഡ് റൂം അല്ല. എന്റെ ക്യാബിൻ ആണ്” സൂര്യ ഇടയിൽ കയറി.

“നിറെ നിറെ ഇവിടെ ഉണ്ടായിരുന്നോ… ഞാൻ കണ്ടില്ലട്ട…” സൂര്യ ചേതന്റെ നേർക്ക് തല്ലാൻ കൈ ഓങ്ങി നിന്നു ചിരിച്ചു.

“അത്യാവശ്യമായി ഈ ഫയൽ വേണമായിരുന്നു അതു വാങ്ങാനാണ് ഞാൻ ചാരുവിനെ തിരക്കി വന്നത്”.

ചേതൻ ഫയലും എടുത്തു ചാരുവിനെ നോക്കി കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു ഋതുവിന് നേരെ തിരിഞ്ഞു ഒന്നു ചിരിക്കുകയും ചെയ്തു.

പിന്നെ പുറത്തേക്കു ഇറങ്ങി. ഋതു ചാരുവിന് അരികിൽ ചെന്നുകൊണ്ടു ക്ഷമ പറഞ്ഞു. ചാരു ഒരു പുഞ്ചിരിയിൽ അവളെ സമാധാനിപ്പിച്ചു.

സൂര്യ ഋതുവിനോട് നഴ്സിങ് റൂമിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഋതു അവരെ നോക്കി നന്ദി പറഞ്ഞുകൊണ്ട് പുറത്തേക്കു ഇറങ്ങി.

“ചാരു… ഇനി പറ… സാവിത്രിയമ്മ…” സൂര്യ വാക്കുകൾ മുഴുവനക്കാതെ നിന്നു.

“ഉടനെ എന്തെങ്കിലും ചെയ്യണം സൂര്യ. അല്ലെങ്കി… അല്ലെങ്കി ഞാൻ എന്റെ ചേതന്റെ സ്നേഹത്തെ… അവന്റെ പ്രണയത്തെ മുതലെടുക്കുന്ന പോലെയാകും.

എന്നോടുള്ള പ്രണയത്തിന് അപ്പുറം എന്റെ ചേതന് വേറെ ഒന്നുമില്ല സൂര്യ. എന്നോടുള്ള പ്രണയത്തിന്റെ മായ വലയത്തിലാണ് അവൻ… പക്ഷെ അമ്മ…”

“നിനക്കു എല്ലാം തുറന്നു പറഞ്ഞൂടെ ചാരു”

“എനിക്കതിനു കഴിയില്ല സൂര്യ…. നോക്കട്ടെ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്. പോകുന്ന വരെ പോകട്ടെ… അതു വിട്… പിന്നെ നിന്റെ വിശേഷങ്ങൾ പറയു”

ചാരുവും സൂര്യയും അവരുടെ സംഭാഷണങ്ങളിലേക്കും വീട്ടു വിശേഷങ്ങളിലേക്കും കടന്നു.

ഡോക്ടർ സൂര്യയുടെ ക്യാബിനിൽ നിന്നും ഇറങ്ങിയിട്ടും ചേതൻ തീർത്ത മായവലയത്തിൽ നിന്നും മുക്തയായിട്ടില്ല എന്നു ഋതുവിനു തോന്നി.

ആലോചനയിൽ മുഴുകി നടന്നിരുന്ന അവളെ രണ്ടു കൈകൾ വന്നു ഇടുപ്പിൽ ചേർന്നു പൊതിഞ്ഞു കൊണ്ട് റൂമിലേക്ക് കേറ്റി. ചിര പരിചിതമായ ആ ചുടു നിശ്വാസവും സുഗന്ധവും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരിയുണർത്തി.

അവൾ തിരിഞ്ഞു കൊണ്ട് എന്തെങ്കിലും പറയും മുന്നേ അധരങ്ങളെ ബന്ധനത്തിലാക്കി…. കുറച്ചു നിമിഷങ്ങൾ… ശ്വാസമെടുക്കാൻ കഴിയാതെ വന്ന നിമിഷം അവൾ മുന്നിലുള്ള രൂപത്തെ തള്ളി മാറ്റി.

“ഇത്തവണയും നീ തോറ്റു കേട്ടോ… ബ്രെഡ്ത് കണ്ട്രോൾ പോര മോളെ…” ഒരു വഷളൻ ചിരിയോടെ ഡോക്ടർ അരുൺ അവളെ നോക്കി.

ലജ്ജയാൽ അവളുടെ കവിളുകൾ ചോര തൊട്ടെടുക്കും പോലെ ചുവന്നു കിടന്നു. പിന്നെയും അവളുടെ അടുത്തേക്ക് ആ ചുടുനിശ്വാസം അടുത്തപ്പോൾ അവൾ കൂർപ്പിച്ചൊന്നു നോക്കി.

“സാർ… പ്ളീസ്… ”

“അതെന്താ… ഞാൻ വരുമ്പോൾ”

“അതേ… സാറിന്റെ വീട്ടുകാർ പച്ചക്കൊടി വീശിയിട്ടു മതി ബാക്കിയൊക്കെ”

“പച്ചക്കൊടി വീശിയാൽ സമ്മതിക്കുമോ”

“ഇല്ല… കഴുത്തിൽ അതിന്റെ അവകാശം കൂടി വേണം”

“ഓഹ്..ഋതു ടിപ്പിക്കൽ മലയാളി പെണ്ണുങ്ങളുടെ പോലെ ആകല്ലേ നീ”

“ഈ ഒരു കാര്യത്തിൽ ഞാൻ വെറും ടിപ്പിക്കൽ ആണെന്ന് കൂട്ടിക്കോ മാഷേ… അല്ല രണ്ടു ദിവസമായി കണ്ടിട്ടു… മെസ്സേജ് അയച്ചാൽ റീപ്ലേ ഇല്ല… എന്തു പറ്റി…”

“ഒന്നുമില്ല… നീ പൊക്കോ… ഞാൻ തിരക്കിലാണ്”

പെട്ടന്നുള്ള അരുണിന്റെ മാറ്റം അവന്റെ പിണക്കമാണെന്നു കരുതി അരുണിനോട് ഒന്നു ചേർന്നു നിന്നു ഋതു. അവളെ കണ്ണുകൾ നിറച്ചു അവൻ ഒന്നു നോക്കി.

“ഉം.. ചെല്ലു… ഞാൻ മെസ്സേജ് അയക്കാം” ഋതുവിന്റെ കവിളിൽ തട്ടി അരുൺ പറഞ്ഞു. അരുണിന്റെ റൂമിൽ നിന്നും ഒരു ചിരിയോടെ ഋതു പുറത്തേക്കു ഇറങ്ങി നടന്നു.

മുന്നിൽ അനു നിൽക്കുന്നത് കണ്ടു അവളുടെ ആ ചിരി വിളറിയ ചിരിയായി പെട്ടന്ന് മാറി.

തുടരും

ഋതു ചാരുത : ഭാഗം 1