Sunday, December 22, 2024
Novel

വരാഹി: ഭാഗം 23

നോവൽ
ഴുത്തുകാരി: ശിവന്യ

ദേവാശിഷിനെ ഹർഷനു പരിചയപ്പെടുത്തി കൊടുക്കാൻ വരാഹിക്കു അല്പം ഭയമുണ്ടായിരുന്നു…

കാരണം മറ്റൊന്നുമല്ല , തന്റെ ചേട്ടനായ വിഷ്ണുവുമായി ദേവാശിഷിനുള്ള അടുപ്പം തന്നെ…
അതുകൊണ്ട് തന്നെ ഹർഷന്റെ ആ ആവശ്യം അവൾ നിരാകരിച്ചു…
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി… പലപ്പൊഴും ദേവിന്റെ പേരു പറഞ്ഞവർ വഴക്കിട്ടു…

അങ്ങനൊരു ദിവസം അവൾ അവനോടു പറഞ്ഞു….

“നിന്നെ കാണുന്നതിന് മുൻപേ ഞാൻ ദേവിനെ പരിചയപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും ഞാൻ അയാളെ പ്രേമിച്ചേനെ….”

“ആണോ… അയാളോട് അങ്ങനൊരു സ്നേഹം നിനക്കുണ്ടെങ്കിൽ നി എന്നെ മറന്നേക്കൂ… ”

അവൻ ദേഷ്യത്തോടെ കാൾ കാട്ടാക്കി…

ഇതിങ്ങനെ പോയാൽ ശരി ആകില്ലെന്ന് വരാഹിക്കു തോന്നി….

ഇനിയിപ്പോൾ എന്തു തന്നായാലും വരുന്നിടത്തു വെച്ചു കാണാം എന്നവൾ തീരുമാനിച്ചു…

എങ്കിലും പിന്നെയും രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് അവർക്കതിനു അവസരം കിട്ടിയതു….

ഹർഷനെ ദേവിന് പരിചയപ്പെടുത്തി കൊടുത്തപ്പോൾ അവന്റെ ഭാഗത്തു നിന്നും മോശം പ്രതികരണം ഒന്നുമില്ലാത്തത് കൊണ്ടു വരാഹിക്കു സമാധാനമായി….

പക്ഷെ ദേവ് പെട്ടെന്ന് യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ ഹർഷന്റെ മുഖം മാറിയത് അവൾ ശ്രദ്ധിച്ചു…

“അയാളെന്താ പെട്ടെന്ന് പോയത്…”

അവൻ സംശയത്തോടെ അവളേ നോക്കി….

“ആ.. എനിക്കറിയില്ല…”

“എന്നാ എനിക്കറിയാം… അയാൾക്ക്‌ നിന്നോടു താല്പര്യം ഉണ്ടായിരുന്നു… അതു വെറുതെ ഉണ്ടായതല്ല… നി ആയിട്ടു ഉണ്ടാക്കി എടുത്തതാ…”

അവൻ അവളെ കുറ്റപ്പെടുത്തി…

“നി എന്തൊക്കെയാ ഹർഷാ ഈ പറയുന്നേ…”

“എടീ… ഞാൻ ഒരുത്തൻ കാമുകൻ ആയുള്ളപ്പോൾ തന്നെ നി അയാളെയും വെച്ചോണ്ടിരുന്നില്ലേ….”

ഹർഷന്റെ ചോദ്യം കേട്ടപ്പോൾ വരാഹി വെറുപ്പോടെ മുഖം തിരിച്ചു…

“പറയെടീ… അങ്ങനല്ലേ…”

“പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ… നിനക്കേ… നിനക്ക് നല്ല മുഴുത്ത ഭ്രാന്താ….”

ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോകാൻ ഒരുങ്ങിയ വരാഹിയെ അവൻ തടഞ്ഞു നിർത്തി….

“ഓഹ്… എന്നെയിപ്പോ ഭ്രാന്തനാക്കിയിട്ടു വേണം നിനക്കവനോട്‌ അഴിഞ്ഞാടാൻ….”

“നി പോടാ…”

“എടീ… നിന്നെ ഞാൻ…”

അവന്റെ കൈ അവളുടെ മുഖത്ത് ആഞ്ഞു പതിച്ചു…

ഒരു നിമിഷം സ്തബ്ധയായി നിന്ന വരാഹി ഒരു കൊടുങ്കാറ്റ്‌ പോലെ കോഫീഷോപ്പിന് പുറത്തേക്കു പാഞ്ഞു….

“ച്ചേ…”

തന്റെ കൈ കൂട്ടിതിരുമ്മിയ ഹർഷനെ വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ അടുത്ത ടേബിളിൽ ഉണ്ടായിരുന്നു…
പക്ഷെ അവനത് കണ്ടില്ല….

******************************

എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ വരാഹി ഉച്ച കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ ചെന്നു കയറി…

സർവ്വവും തകർന്ന അവളുടെ മട്ട് കണ്ടിട്ടും കൂട്ടുകാരികൾ അവളോടൊന്നും ചോദിച്ചില്ല….
ഒരു കണക്കിന് അവൾക്കതൊരു അനുഗ്രഹമായിരുന്നു….
പക്ഷേ അവൾ പറയാതെ തന്നെ അവർ പലതും മനസ്സിലാക്കിയിരുന്നെന്ന കാര്യം അവൾ അറിഞ്ഞില്ല…..

സങ്കടവും ദേഷ്യവും സഹിക്കാൻ വയ്യാത്ത വരാഹി ഫോണ് എടുത്ത് ദേവിനെ വിളിച്ചെന്തൊക്കെയോ പറഞ്ഞു….

ഹർഷൻ പറഞ്ഞ പോലെ ദേവിന് അവളോട്‌ ഇഷ്ടമുണ്ടോ എന്നു ഒരു മാത്ര അവളും സംശയിച്ചു പോയിരുന്നു…..

*****************************

അന്ന് തന്നെ ദേവിനെ കണ്ടു സംസാരിച്ചതോടെ ആ സംശയം അവളുടെ മനസ്സിൽ നിന്നും മാറി…
കാരണം അങ്ങനൊന്നും തന്റെ മനസ്സിൽ ഇല്ലെന്നു ദേവ് പറഞ്ഞു….

ദേവ് തന്നെ മുൻകൈ എടുത്തു അവരുടെ പിണക്കം മാറ്റി എടുത്തു…

മാത്രമല്ല അവൻ എത്ര തല്ലിയാലും വഴക്കു പറഞ്ഞാലും അവൾക് ഹർഷനോടുള്ള ഇഷ്ടം കുറഞ്ഞിരുന്നില്ല…

അങ്ങോട്ടും ഇങ്ങോട്ടും മാപ്പൊക്കെ പറഞ്ഞു അവർ വീണ്ടും ഒന്നായി….

നല്ല രീതിയിൽ ദിവസങ്ങൾ മുന്നോട്ടു പോകവെയാണ് വരാഹിയെ തേടി ഹോസ്റ്റലിൽ ഒരതിഥി എത്തിയത്….

കൊറിയർ ഓഫീസിൽ വെച്ചു അവൾ പരിചയപ്പെട്ട ഹർഷന്റെ സുഹൃത്ത്….

“മുഖവുര ഒന്നും തന്നെയില്ലാതെ ഞാൻ കുട്ടിയോട് ചോദിക്കുവാ.. ഹർഷനുമായി എന്താ കുട്ടിയുടെ ബന്ധം…”

“അതു… ഞാൻ… ”

“കുട്ടി പറഞ്ഞോള്ളു…”

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്….”

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

“എനിക്ക് തോന്നി… ഹർഷനെ കുറിച്ചെല്ലാം അറിഞ്ഞിട്ടാണോ കുട്ടി ഈ ബന്ധത്തിൽപെട്ടതു…”

ആ ചോദ്യം മനസ്സിലാകാതെ അവൾ അയാളെ മിഴിച്ചു നോക്കി….

“ഹർഷനെ കുറിച്ചു കുട്ടിക്കെന്തറിയാം…????”

അവൾ തനിക്കറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു….

ഒക്കെയും കേട്ടു അയാളൊന്നു ചിരിച്ചു…

” ട്രിവാൻഡ്രത്തു പഠിക്കുന്ന അനിയത്തി മരിച്ചിട്ടു വർഷം നാലു കഴിഞ്ഞു….എന്തോ പ്രേമനൈരാശ്യത്താൽ ആത്മഹത്യ ചെയ്തതാണ്…എന്നാലും ഇപ്പോഴും അവൾ അവിടുണ്ടെന്ന തോന്നലിൽ ഇടയ്ക്കിടെ അവൻ ട്രിവാൻഡ്രം വരെ പോയി വരും….”

അയാൾ പറഞ്ഞതു കേട്ടു വരാഹി ഞെട്ടിത്തരിച്ചു നിന്നു പോയി….

..”പിന്നെ, അവന്റെ അച്ഛന്റേയും അമ്മയുടെയും മരണവും ആത്മഹത്യ തന്നെ…. അതു ബിസിനസ് തകർച്ച ആയിരുന്നു….അവരെ നഷ്ടപ്പെട്ടപ്പോൾ സമനില തെറ്റപ്പെട്ട ഇവൻ അവരുടെ ബിസിനസ് തകരാൻ കാരണമായ രണ്ടു പേരെ വെട്ടി കൊലപ്പെടുത്തിയിട്ടു വർഷങ്ങളോളം മെന്റൽ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു… അതും അവൻ ഡിഗ്രിക്കു പഠിച്ചിരുന്നപ്പോ…
ഇതൊക്കെ കുട്ടിയോടവൻ പറഞ്ഞിട്ടുണ്ടോ…..”

ശരീരമാകെ ഒരു വിറയൽ ബാധിച്ച അവസ്ഥയിൽ ആയിരുന്ന വരാഹി പിന്നീട് അയാൾ പറഞ്ഞതോന്നും കേട്ടില്ല….

“അവസാനം ഒന്നു കൂടി ഇപ്പോഴത്തെ പെണ്പിള്ളേരുടെ ടൈംപാസ് പ്രണയം ആണ് കുട്ടിക്കവനോടെങ്കിൽ തീർച്ചയായും അതു ഇപ്പോൾ തന്നെ നിർത്തി പോകുന്നതാകും നല്ലതു… കുട്ടിയെ കൊല്ലാനും അവൻ മടിക്കില്ല….

അത്രയും പറഞ്ഞു അയാൾ പോയി….

തന്റെ ജീവിതത്തിൽ വന്നു ചേരാനിരിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചോർത്തപ്പോൾ വരാഹി വലിയൊരു ഗർത്തത്തിൽ അകപ്പെട്ടത് പോലെ നിന്നു….

*****************************

അറിഞ്ഞ കാര്യങ്ങളൊക്കെ വരാഹി മനസ്സിൽ വെച്ചു…

പക്ഷെ അന്നുമുതൽ മനപ്പൂർവ്വം അല്ലെങ്കിൽ കൂടിയും ഹർഷനുമായുള്ള വരാഹിയുടെ അടുപ്പം കുറഞ്ഞിരുന്നു….

അതു മറ്റാരേക്കാളും നന്നായി ഹർഷനു മനസ്സിലാകുന്നുണ്ടായിരുന്നു….

തന്നെ നഷ്ടപ്പെടുന്ന അവസ്ഥയെ ഹർഷൻ അതിജീവികില്ലെന്നു തോന്നിയ വരാഹി വീണ്ടും അവനുമായി പഴയ അടുപ്പത്തിലേക്ക് വരാൻ തീരുമാനിച്ചു….

അങ്ങനെ ഒരുപാട് ദിവസങ്ങൾക്കു ശേഷം ഹർഷനെ കാണാനായി അവൾ അവന്റെ വീട്ടിലെത്തി…..

“ഹർഷാ… ഇനി എന്നോടൊന്നും മറച്ചു വെക്കരുത്… ഹർഷനു എന്തു കുഴപ്പമുണ്ടെങ്കിലും നിന്റെ കൂടെ ജീവിക്കാൻ തയ്യാറാ…”

നനഞ്ഞ കണ്ണുകൾ ഉയർത്തി അവൾ അവനെ നോക്കി….

“എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞതല്ലേ….”

“ഹർഷൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ….”

എടുത്തടിച്ച പോലുള്ള അവളുടെ ചോദ്യം അവനെ പിടിച്ചുലച്ചു….

“വരാഹി… നി… നിയിതു..എന്തൊക്കെയാ…”

“എല്ലാം എനിക്കറിയാം … ഹർഷൻ മെന്റൽ ഹോസ്പിറ്റലിൽ കിടന്നതും നിന്റെ അനിയത്തി ആത്മഹത്യ ചെയ്തതും അങ്ങനൊക്കെ… നോക്ക്…”

പക്ഷെ അവളേ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൻ അവളുടെ കഴുത്തിനു കൈ മുറുക്കി….

“വൃത്തികെട്ടവളേ… നിന്റെ മനസ്സിലിരുപ്പ് ഇതായിരുന്നല്ലേടീ….അവനു വേണ്ടി അല്ലെ നി ഇപ്പൊ എന്നെ ഭ്രാന്തനാക്കുന്നെ….നിന്നെ ഞാൻ….”

അവന്റെ കയ്യിൽ കിടന്നവൾ പിടഞ്ഞു…

അവൻ അവളെ രണ്ടു കൈ കൊണ്ട് പിടിച്ചു വലിച്ചു ബെഡ്റൂമിലേക്കു കൊണ്ടു ചെന്നു…

“നിന്നെ എനിക്ക് വേണം വാഹി… ഒരാൾക്കും , ഒരാൾക്കും നിന്നെ ഞാൻ കൊടുക്കില്ല….”

അവളേ എടുത്തു കട്ടിലിലേക്കെറിഞ്ഞു അവളുടെ മെല്ലെ പാഞ്ഞു വീണു….

ഒന്നെതിർക്കാൻ പോലും സമ്മതിക്കാതെ അവൻ അവളിൽ പിടിമുറുക്കിയിരുന്നു…

അവന്റെ മുഖം അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി…

വെറുപ്പോടെ മുഖം വെട്ടിച്ച വരാഹിയെ അവൻ രണ്ടു കൈ കൊണ്ടും ആഞ്ഞു തല്ലി….

അതിനിടയിൽ അവളുടെ മേലുള്ള അവന്റെ പിടി അൽപ്പം ഒന്നയഞ്ഞപ്പോൾ സർവ്വശക്തിയും എടുത്തു വരാഹി അവനെ തള്ളി വീഴ്ത്തി… അവൻ ഒരു നിമിഷത്തെക്കു പിന്നിലേക്കാഞ്ഞു പോയപ്പോൾ ഒരു കുതിപ്പിന് വരാഹി റൂമിന് വെളിയിലെത്തി…

പിടിവലിക്കിടെ കീറിയ വസ്ത്രങ്ങൾ വകവെക്കാതെ അവൾ റോഡിലേക്കിറങ്ങി ഓടി….

***************************

ആ രംഗങ്ങൾ കണ്മുന്നിൽ അരങ്ങേറിയ പോലെ അന്ന തകർന്നിരുന്നു….

കൈകൾ കൊണ്ട് മുഖം മറച്ചു പൊട്ടികരയുകയായിരുന്ന വരാഹിയെ എന്തു പറഞ്ഞു അശ്വസിപ്പിക്കുമെന്നവൾക്ക് അറിയില്ലായിരുന്നു….

പെട്ടെന്ന് അങ്ങോട്ട് ആരോ നടന്നു വരുന്ന ശബ്ദം കേട്ടു അന്ന പുറത്തേക്ക് നോക്കി….

“മാഡം…മാഡത്തിനൊരു കാൾ ഉണ്ട്….മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാ പറഞ്ഞതു…”

സിസ്റ്റർ ഇവാന ആയിരുന്നു….

“ആരാ എന്നു പറഞ്ഞോ…”

“ഇല്ല…”

“ഞാൻ വരാം… സിസ്റ്റർ ചെന്നോളൂ…”

ഇവാനയെ പറഞ്ഞയച്ചു അവൾ വരാഹിയെ നോക്കി…. കരച്ചിൽ ഇനിയും നിന്നിട്ടില്ലായിരുന്നു….

“കരയാതെ വാഹി… ഒക്കെ കഴിഞ്ഞില്ലേ…. ഇനി എന്തു വേണമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്…. എന്തിനു തന്നെ ആയാലും ഈ ചേച്ചി നിന്റെ കൂടെ ഉണ്ടാകും… നിനക്ക് നല്ല ക്ഷീണമുണ്ട്… കുറച്ചു സമയം നി റെസ്റ്റെടുക്കു…. ചേച്ചി വരാം…”

അവൾ പതിയെ വരാഹിയുടെ മുടിയിൽ തലോടി കൊണ്ടിരുന്നു….

“ഇത്രകൊണ്ടൊന്നും കഴിഞ്ഞില്ല ചേച്ചീ…പിന്നെയും അവൻ….”

“യെസ്…. എനിക്ക് മനസ്സിലാവുന്നുണ്ട്….”

“ചില തീരുമാനങ്ങൾ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ എന്റടുത്തുന്നു വന്നു പോയതാണ്… പക്ഷെ അതിലൊക്കെ ഉപരി അവൻ എന്നെ മുറിവേല്പിച്ചിരുന്നു ചേച്ചീ….”

“കരയാതെ മോളേ… ഞാനില്ലേ നിനക്ക്…. ഇനി ഞാനുണ്ടാകും എന്തിനും നിനക്ക്… ചേച്ചി ഇപ്പൊ പോയിട്ടു വരാം….”

വരാഹിയുടെ പിടി വിടുവിച്ചു സ്റ്റാഫ്‌റൂമിലേക്ക് ചെന്ന അന്നയെ കാത്തു ടെലിഫോണിന്റെ മറുവശത്ത് വേറൊരാൾ കാത്തു നിൽപ്പുണ്ടായിരുന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16

വരാഹി: ഭാഗം 17

വരാഹി: ഭാഗം 18

വരാഹി: ഭാഗം 19

വരാഹി: ഭാഗം 20

വരാഹി: ഭാഗം 21

വരാഹി: ഭാഗം 22