Saturday, October 5, 2024
Novel

വരാഹി: ഭാഗം 19

നോവൽ
ഴുത്തുകാരി: ശിവന്യ

പെട്ടെന്ന് പുറകിലൊരു ആളനക്കം…

മൂന്ന് പേരും ഒരുപോലെ തിരിഞ്ഞ് നോക്കി…

” എക്സ്ക്യൂസ് മീ… വരാഹി….”

” ഞാനാണ്….”

അവൾ മുന്നോട്ടേക്ക് വന്നു….

” ഇത് നിങ്ങളുടേതാണോ…. ”

അയാൾ ഒരു ഡയറി അവളുടെ നേർക്ക് നീട്ടി….

” അതെ…. ഇതെന്റേതാ….. ”

അവൾ മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു….

” പക്ഷേ…. ഇത്….
നിങ്ങൾക്കിതെവിടുന്ന്…. ”

അവൾ സംശയത്തോടെ അയാളെ നോക്കി…

” അതിന് എനിക്കല്ലല്ലോ ഇത് കിട്ടിയത്…”

“പിന്നെ…. ”

നയാഖയും വരാഹിയും ഒരു പോലെ ചോദിച്ചു….

“ദാ അയാൾക്ക്…. ”

അയാൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് മൂവരും നോക്കി….

ദൂരെ ഒരു ബൈക്കിനരികിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ…

വരാഹിക്ക് അയാളുടെ മുഖം വ്യക്തമായില്ല….

അവൻ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

അവൾ ഉടൻ തന്നെ അങ്ങോട്ട് നടന്നു…. പിന്നാലെ നയാഖയും നീലവേണിയും….

പക്ഷേ അവരടുത്തെത്തുന്നതിന് മുൻപേ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളഞ്ഞു…..

പിൻതിരിഞ്ഞ് നോക്കിയപ്പോൾ ഡയറി കൊണ്ടുവന്ന ആളും ഇല്ല….

“ഇതിപ്പോ ആകെ കൺഫൂഷ്യനായല്ലോ വാഹിയേ…. ”

നയാഖ താടിക്ക് കൈ കൊടുത്തു….

ബാക്കിയുള്ള രണ്ട് പേരുടേയും അവസ്ഥയും വ്യത്യസ്തമായിരുന്നില്ല….

എങ്കിലും ഡയറി തിരിച്ച് കിട്ടിയ ആശ്വാസത്തിലുമായിരുന്നു വാഹി…

**************************

രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വരാഹിയുടെ മനസ്സിൽ നിന്നും ആ സംഭവം മാഞ്ഞില്ല…..

അവൾ അകലെ എവിടെയോ കണ്ട ആമുഖം ഓർത്തെടുക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു….

അതിനൊരു കാരണമുണ്ടായിരുന്നു….

അവളുടെ ഡയറിയിൽ അന്ന് ഡയറി തിരിച്ച് കിട്ടുന്ന ദിവസത്തെ ആ പേജിൽ ഇങ്ങനെ എഴുതിയിരുന്നു…..

” എന്നെ കാണണം എന്ന് നീ ആഗ്രഹിക്കുന്നണ്ടല്ലേ….. അതിലേറെ ഞാനും….
എനിക്ക് നിന്നോടുള്ള പ്രണയം സത്യമാണെങ്കിൽ നമുക്ക് വീണ്ടും കാണാൻ ദൈവം സാഹചര്യമൊരുക്കും…
ഇല്ല എങ്കിൽ ഞാനൊരു ചതിയനായി കരുതി എന്നെ മറന്നേക്കുക….”

ആ വരികൾ വരാഹിയെ വേട്ടയാടി കൊണ്ടിരുന്നു…..

താനറിയാതെ, ദൈവത്തിലും സാഹചര്യത്തിലും വിശ്വസിക്കുന്ന ഒരാൾ തന്നെ പ്രണയിക്കുന്നുണ്ടെന്നത് അവൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു……

പലയിടങ്ങളിലും അവൾ ശ്രദ്ധാലുവായി… തന്നെ വീക്ഷിക്കുന്ന രണ്ട് കണ്ണുകൾ എവിടെയൊക്കെയോ ഉണ്ടെന്ന് അവൾ ഭയന്നു…..

അതിലുപരി ഒരിക്കലെങ്കിലും ആ മുഖമൊന്ന് കാണണമെന്ന് അവൾ ഉളളാലെ ആഗ്രഹിച്ചു…..

*****************************

കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ളൊരു ഒഴിവ് ദിവസത്തിൽ കൊയമ്പത്തൂർ കറങ്ങാനിറങ്ങിയതായിരുന്നു മൂവർ സംഘം….

നീലവേണിക്ക് ഐസ്ക്രീം കഴിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് അവരാ കടയിൽ കയറിയത്……

“ടാ…. ഇവിടെവിടെയോ അവനുണ്ടെന്ന് തോന്നുന്നു….. ”

വരാഹി പറഞ്ഞു…..

” യാര്…. ഉന്നുടെ ലവറാ…. ”

“ദേ വേണീ…. ഒറ്റയൊരെണ്ണം ഞാൻ തന്നാലുണ്ടല്ലോ….”

അവൾ തല്ലുമെന്ന് ആംഗ്യം കാണിച്ചു….

എടീ…. നീ പറഞ്ഞത് സത്യമാ… നോക്ക്……അവിടൊരുത്തൻ നിന്നെ തന്നെ നോക്കുന്നു…. ”

അവരുടെ രണ്ട് ടേബിളിന് പിന്നിലായിരുന്ന സുമുഖനായൊരു ചെറുപ്പക്കാരനെ നയാഖ വരാഹിക്ക് കാണിച്ച് കൊടുത്തു…..

പിന്നെ ഇടയ്ക്കിടെ മൂവരും അവനെ ശ്രദ്ധിച്ച് കൊണ്ടിരുന്നു….
അവര് നോക്കുമ്പോഴെല്ലാം അവനും നോക്കുന്നുണ്ടായിരുന്നു….
എന്തും വരട്ടെയെന്ന് വിചാരിച്ച് നയാഖ അവനെ നോക്കി പുഞ്ചിരിച്ചു…. അവൻ തിരിച്ചും…..

” നീ എന്തു പണിയാടി കാണിച്ചത്…. ദേ ലവൻ ഇങ്ങോട്ടെന്നെ ഇളിച്ചോണ്ടിരിക്കുന്നതാ…. ”

നയാഖയുടെ പ്രവൃത്തിയിൽ വരാഹിക്ക് അതിയായ ദേഷ്യം വന്നു…..

” അത് പിന്നെ നിന്റെ മറ്റവനാണെങ്കിലോ എന്ന് കരുതിയാ ഞാൻ…”

” മറ്റവൻ…. മുണുങ്ങി കഴിഞ്ഞെങ്കിൽ എണീറ്റ് വാടീ ശവമേ….”

ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് വരാഹി കാഷ് കൗണ്ടറിനരികിലേക്ക് നടന്നു….

“അന്ത ടേബിളുക്ക് ബിൽ കെടക്കലെയേ അണ്ണാ….. ത്രീ ചോക്ളേറ്റ് ഐസ്ക്രീം… എത്തനയാച്ച്….”

അവൾ ചോദിച്ചു…..

” അന്ത ടേബിളോടെ ബിൽ പേ
പണ്ണിയിച്ച് മാഡം….”

“പണ്ണിയിട്ച്ചാ…. യാര്….”?

തങ്ങളുടെ ബിൽ ആരോ പേ ചെയ്തെന്നറിഞ്ഞ വരാഹി സംശയത്തോടെ ചുറ്റും നോക്കി….

” എന്താടാ… എന്താ പ്രശ്നം.. ”

നയാഖയും അങ്ങോട്ടേക്ക് വന്നു…

“നമ്മുടെ ബിൽ ആരോ പേ ചെയ്തെന്ന്…”

“അതിപ്പോ ലാഭായല്ലോ…. ”

നയാഖയുടെ മറുപടി കേട്ട വരാഹി അവട്ടെ രൂക്ഷമായി നോക്കി…..

” എന്നാലും അത് ആരായിരിക്കും… എടാ എനി നിന്റെ മറ്റവനങ്ങാനും ആയിരിക്കുമോ… നീ അല്ലേ പറഞ്ഞത് ഇവിടെവിടോ അവനുണ്ടെന്ന്….”

” അവനാണെന്നും പറഞ്ഞ് നോക്കി ചിരിച്ചവനതാ ഇരുന്ന് ഐസ്ക്രീം മുണുങ്ങ്ന്ന്..”

അവൾ പിറുപിറുത്തു….

“അന്ത ആൾ ഉങ്കൾക്കാക ഒരു ലെറ്റർ കൊടുത്തിരിക്ക് മാഡം…. ”

ക്യാഷ് കൗണ്ടറിലിരുന്ന ആൾ അവളുടെ കയ്യിൽ ഒരു കവർ കൊടുത്തു….

വിറക്കുന്ന കൈകളോടെ വരാഹി അത് വാങ്ങി….

” വരാഹി….,
ഞാൻ പറഞ്ഞിരുന്നില്ലേ ദൈവനിശ്ചയമുണ്ടെങ്കിൽ നമ്മൾ വീണ്ടും കാണുമെന്ന്….

ഇപ്പോഴിതാ നീ എന്റെ തൊട്ട് മുൻപിലുണ്ട്…..

ഇന്നലെയും ഉണ്ടായിരുന്നു… മാരിയമ്മൻ കോവിലിൽ വെച്ച്….
നീല ദാവണിയും മുടിയിൽ മുല്ലപ്പൂവും ചൂടി നീ വന്നപ്പോൾ അസ്സൽ ഒരു തമിഴ് പെൺകൊടി തന്നെ….

ഒരു മൂക്കുത്തിയുടെ കുറവ് ഉണ്ട്….
ഇനി കാണുമ്പോൾ അത് പരിഹരിക്കില്ലേ…..

ഇനി ഒരു തവണ കൂടി നിന്നെ കാണുകയാണെങ്കിൽ അന്ന് തീർച്ചയായും ഞാൻ നിന്റെ മുൻപിൽ വന്നിരിക്കും…….

എന്റെ സ്നേഹം സത്യമാണെങ്കിൽ അധികം വൈകാതെ നമുക്ക് കാണാം…. ”

കത്ത് വായിച്ച വരാഹി തളർന്നിരുന്ന് പോയി….

താൻ പോകുന്നിയടത്തൊക്കെ തന്റെ പിന്നാലെ വരുന്ന ആ കണ്ണുകൾ അവളുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു…..

അവളുടെ കയ്യിൽ നിന്ന് ഊർന്നു പോയ എഴുത്ത നീലവേണി എടുത്തു…. മലയാളം ആയതിനാൽ അവൾ അത് നയാഖയുടെ കയ്യിൽ കൊടുത്തു….

അത് വായിച്ച് നോക്കിയ നയാഖക്ക് വരാഹിയുടെ വിഷമം മനസ്സിലാകുമായിരുന്നു….

എന്താണെന്നറിയാത്തതിനാൽ പകച്ച് നിൽക്കുയായിരുന്ന നീലവേണിക്ക് അവൾ കത്തിലെ ഉള്ളടക്കം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു…..

****************************

വളരെ വിരസമായി കടന്ന് പോയ ദിവസങ്ങളായിരുന്നു വരാഹിക്ക് പിന്നീട്….

ആ എഴുത്തും അതെഴുതിയ ആളും അവളുടെ മനസ്സിനെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു….

അവളുടെ മനസ്സിനെ നേരെയാക്കാൻ കൂട്ടുകാരികൾ രണ്ട് പേരും ഒരു ഔട്ടിംഗ് തീരുമാനിച്ചു…. ചെന്നൈയിലേക്ക്…..

ശനിയും ഞായറും കോളേജിനവധിയാണ്..
വെള്ളിയാഴ്ച്ച രാത്രി ട്രയിനിന് പോയി ഞായർ രാത്രി തിരിച്ച് വരാമെന്നവർ തീരുമാനിച്ചു…..

അതിനായ് അവർ മംഗലാപുരം സെൻട്രലിൽ നിന്നും ചെന്നൈ സെൻട്രലിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രെസ്സിൽ ത്രീ ടെയർ എ സി കമ്പാർട്മെന്റിൽ ടിക്കറ്റ് ബുക്ക് ചെയ്തു….

വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്കെന്ന വ്യാജേന മൂന്നു പേരും ഹോസ്റ്റലിൽ നിന്നിറങ്ങി….

ഹോസ്റ്റലിൽ തന്നെയാണന്ന്‌ വീട്ടുകാരും കരുതിക്കോളും….

പോത്തന്നൂർ സ്റ്റേഷനിൽ നീലവേണിയുടെ അങ്കിൾ ജോലി ചെയ്യുന്നതിനാൽ അഥവാ അവളെ മനസ്സിലാക്കിയാലോന്നു പേടിച്ചിട്ടു അവർ പാലക്കാട് നിന്നായിരുന്നു ടിക്കറ്റ് എടുത്തതു….

രാത്രി പത്തു പതിനഞ്ചിനായിരുന്നു ട്രെയിൻ…. വളരെ നേരത്തെ പാലക്കാട് സ്റ്റേഷനിൽ അവരെത്തി ….

“ടീ ട്രെയിൻ വരാറായി…. അനൗണ്സ്മെന്റ് കേൾക്കുന്നുണ്ട്….”

“ഡി ത്രീ ആണേ…. കംപാർട്മെന്റ് നോക്കി കേറണം….”

വരാഹി മറ്റുള്ളവർക്ക് നിർദ്ദേശം കൊടുത്തു….

അല്പസമയത്തിനു ശേഷം ട്രെയിൻ എത്തി…. അവർ മൂവരും കയറി തങ്ങളുടെ സീറ്റ് കണ്ടെത്തി….

പക്ഷെ കുറച്ചു സമയം കൊണ്ട് തന്നെ തങ്ങൾക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം അവർക്കു മനസ്സിലായി….

തങ്ങളുടേതെന്നു കരുതി ഇരിപ്പുറപ്പിച്ച സീറ്റുകളിൽ വേറെ ആളുണ്ടെന്നു തൊട്ടടുത്തു ഇരിക്കുന്നയാൾ പറഞ്ഞപ്പോൾ അവർക്ക് ഒന്നും മനസ്സിലായില്ല….

… ” ഇത് ഡി ത്രീ അല്ലേ.. ഇത് തന്നെയാ ഞങ്ങളുടെ സീറ്റ്….”

അപ്പോഴേക്കും അവരുടെ സീറ്റിന്റെ യഥാർത്ഥ അവകാശികളായ മൂന്ന് ചെറുപ്പക്കാർ അങ്ങോട്ടെത്തി…..

എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല…..

പക്ഷേ തുടർ സംസാരത്തിനിടെ തങ്ങൾ കയറിയ ട്രെയിൻ മാറിയിരിക്കുന്നു എന്നവർക്ക് മനസ്സിലായി….

മംഗലാപുരം സെൻട്രലിൽ നിന്നും വരുന്ന ട്രയിനിനു പകരം അവർ കയറിയത് അതിന് തൊട്ട് മുൻപേ വരുന്ന തിരുവനന്തപുരം സെൻട്രലിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന മെയിലിലായിരുന്നു…..

“ഈശ്വരാ ഇനി എന്തു ചെയ്യും”

നയാഖ തലയിൽ കൈവെച്ചു….

“ഒരു കാര്യം ചെയ്യാം…. ടി ടി ആർ വരട്ടെ നമുക്ക് സംസാരിച്ചു നോക്കാം…. ”

വരാഹി പറഞ്ഞു….

പിന്നീടവർ ബാഗും എടുത്ത് വാതിലിനരികിൽ വന്ന് നിന്നു…..

അവിടെ കയ്യിൽ ഒരു പുസ്തകവും പിടിച്ച് വേറൊരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു….

“എന്ത് പറ്റി… ബാഗൊക്കെ ആയിട്ട് ഇവിടെന്താ നിക്കുന്നെ… ”

അവൻ ചോദിച്ചു….

വരാഹി നടന്ന സംഭവങ്ങളൊക്കെയും പറഞ്ഞു….

അവൻ ഉടനെ ഫോണെടുത്ത് ആരെയോ വിളിച്ചു…..

അൽപസമയത്തിനകം ടി ടി ആർ അവരുടെ അടുത്തെത്തി…

” അബദ്ധത്തിലാണെങ്കിൽ പോലും എസി കംപാർട്ട്മെന്റിൽ യാത്ര ചെയ്താൽ ഫൈൻ വാങ്ങേണ്ട ഒഫൻസാണ്…”

“സാർ… അവരുടെ കയ്യിൽ ടിക്കറ്റ്
ഉണ്ട്…. ”

” ബട്ട്.. അതീ ട്രയിനിന്റേതല്ലല്ലോ…”

” എന്തെങ്കിലും ചെയ്യണം സാർ… ഒന്നുമില്ലേലും അവർ പെൺകുട്ടികൾ മാത്രമല്ലേ…”

അവൻ പറഞ്ഞത് കേട്ട് വരാഹിയും കൂട്ടരും വിഷണ്ണരായി നിന്നു….

…” സർ.. സ്ലീപ്പർ ടിക്കറ്റ് എങ്ങാനും കിട്ടിയിരുന്നെങ്കിൽ…. ”

” എസി ടിക്കറ്റ് കയ്യിലുണ്ടായിട്ട് എന്തിനാടോ ഇവർ സ്ലീപ്പറിൽ യാത്ര ചെയ്യുന്നത്….. ശരി.. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ… ”

അതും പറഞ്ഞ് ടി ടി ആർ പോയി…..

” വിഷമിക്കാതിരിക്ക് എന്തെങ്കിലും വഴി കാണും…..”

അവൻ അവരെ ആശ്വസിപ്പിച്ചു….

അൽപസമയത്തിന് ശേഷം ടി ടി ആർ വീണ്ടും എത്തി…

“നിങ്ങളുടെ ട്രയിനിനും ഈ ട്രയിനിനും കോമണായി ഇനി സ്റ്റോപ്പ് വരുന്നത് ഈറോഡാണ്…. അതേകദേശം ഒരു മണി കഴിയും…

അത് വരെ ഇവിടിങ്ങനെ നിങ്ങളെ നിർത്താനും സാധിക്കില്ല….. പിന്നെ ഉള്ള ഒരു വഴി പോത്തന്നൂർ നിങ്ങളിറങ്ങുക എന്നതാണ്… പക്ഷേ ഈ ട്രയിൻ പോത്തന്നൂർ നിർത്തില്ല… ഒരു കാര്യം ഞാൻ ചെയ്ത് തരാം…

പോത്തന്നൂരിൽ ചാടി ഇറങ്ങാൻ പറ്റുന്ന വിധം ഒരു മിനിറ്റ് സ്ളോ ആക്കിത്തരാം…. റിസ്കാണ്…ഒരേ സമയം മൂന്ന് പേരും ഇറങ്ങണം…. പറ്റുമോ…..?

“ഇറങ്ങാം സാർ…. ”

വരാഹി ആ റിസ്ക് ഏറ്റെടുത്തു….

” ഒക്കെ… എങ്കിൽ നിങ്ങളുടെ ട്രയിനിന്റെ ടി ടി ആറെ വിളിച്ച് ഞാൻ പറയാം…”

**************************

അങ്ങനെ അവർ തീരുമാനിച്ച പ്രകാരം പോത്തന്നൂർ വെച്ച് ട്രയിൻ സ്ളോ ആയപ്പോൾ മൂന്ന് പേരും ചാടിയിറങ്ങി…..

വരാഹിയുടെ ബാഗ് എടുത്ത് പുറത്തേക്കെറിഞ്ഞത് ആ ചെറുപ്പക്കാരനായിരുന്നു…..

മൊബൈൽ എടുക്കാനായി ബാഗ് തുറന്ന അവൾ കണ്ടു അതിൽ നാലായി മടക്കി വെച്ചൊരു എഴുത്ത്….

അവളത് തുറന്നു…..

” വരാഹി…. നോക്ക്…. എന്റെ സ്നേഹം സത്യമാണെന്ന് ദൈവം കാണിച്ച് തന്നിരിക്കുന്നു…. അതു കൊണ്ടല്ലേ ഇന്ന് നീ വീണ്ടും എന്റെ മുൻപിൽ എത്തിയത്…..

നിനക്കും അതേ സ്നേഹം എന്നോട് തോന്നുന്നെങ്കിൽ ഇനി എന്റെ മുൻപിൽ വരേണ്ടത് നീയാണ്…നൗ ഇറ്റ് ഈസ് യുവർ ടേൺ….

ഹർഷൻ…..”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16

വരാഹി: ഭാഗം 17

വരാഹി: ഭാഗം 18