Thursday, April 25, 2024
Novel

രുദ്രഭാവം : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

എല്ലാവരും കണ്മുന്നിൽ നിരന്നു നിന്നതിനാൽ ഭാവയാമിയോടൊപ്പം രുദ്രനും മുറിയ്ക്കുള്ളിലേക്ക് കയറി…. പുറത്തു നിന്ന് അനിയന്മാരുടെ ആക്കി ച്ചുമകൾ രുദ്രൻ കേട്ടില്ലെന്ന് നടിച്ചു……. എങ്കിലും കണ്ണ് നിറയ്ക്കുന്നുണ്ടായിരുന്നു അവ….

നേരെ ചെന്ന് കട്ടിലിലേക്ക് കിടന്ന ഭാവയ്ക്കരികിൽ രുദ്രൻ ഇരുന്നു…..

ഭാവ…. ഞാൻ നിന്നെ ഒന്ന് ചേർത്ത് പിടിച്ചോട്ടെ ടാ….. ചിലപ്പോൾ രുദ്രൻ ചങ്കുപൊട്ടി മരിക്കും….. ഒരു തെറ്റിന്റെ പേരിൽ ഈ രുദ്രന്റെ പ്രണയത്തെ കാപട്യമാണെന്ന് നീ പറയല്ലേ… നെഞ്ചിൽ മുഴുവൻ നീ മാത്രമേ ഉള്ളു…. നീ പറഞ്ഞ ഓരോ വാക്കിലും പൊള്ളി വീർത്തു കിടക്കുകയാണെന്റെ ഉള്ള്….. എന്റെ നൊമ്പരം പെയ്തിറക്കാൻ പോലും എനിക്കൊരു തോളില്ല…. പ്രണയിച്ച പെണ്ണിനെ കെട്ടിയ ഭാഗ്യവാൻ എന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ ഇടയിലേക്ക് ഞാൻ എങ്ങനെയാണ്, എന്റെ സങ്കടം ഒഴുക്കിക്കളയുക…. എല്ലാവരുടെയും രൂപൻ… നിന്റെ മാത്രം രുദ്രൻ….ഈ ലോകത്താരെയും ഇതുവരെയും ചതിച്ചിട്ടില്ല…. എന്നും നീ മാത്രം ഉള്ളു ടാ എന്റെ ഉള്ളിൽ.. നീയൊന്ന് മിണ്ടുവെങ്കിലും ചെയ്യ്…. അത്രപോലും നിന്റെ അവഗണന സഹിക്കാനാവില്ലെനിക്ക്….

എല്ലായ്പോഴും മൗനമായിരുന്നു ഭാവ…… പുറത്തപ്പോഴും ആൾക്കാരുടെ ശബ്ദവും വെളിച്ചവും ഒക്കെ ഉണ്ടായിരുന്നു…. അതുകൊണ്ട് തന്നെ രുദ്രൻ പിന്നെയും കുറേ നേരം അവളുടെ അടുത്ത് തന്നെയിരുന്നു…. അവളെ നോക്കുമ്പോൾ ഇടതു വശത്തേക്ക് തല ചെരിച്ചു വെച്ച് അവൾ ഉറക്കം പിടിച്ചിരുന്നു…. ഉറങ്ങിയെന്ന ഉറപ്പിൽ രുദ്രൻ അവളുടെ തലയ്ക്കടുത്തു വന്നിരുന്നു മെല്ലെ തലയിൽ വിരലുകൾ ചേർത്ത് തലോടി…..

ഭാവാ… നീ നന്നായി പഠിക്കണം… ഞാനില്ലാത്തതിന്റെ കുറവ് ഇവിടെ ആരെയും അറിയിക്കരുത്….. അതുപോലെ സ്നേഹിക്കണം നീ അവരെ… നിന്നെ വെറുക്കാൻ അവർക്കാവില്ല….. ഇടയ്ക്ക് ഞാൻ വരും… ദൂരെ നിന്ന് നിന്നെ കാണാൻ…. കണ്ടില്ലെങ്കിൽ രുദ്രൻ പിടഞ്ഞു മരിച്ചു പോവും ടാ…… പക്ഷേ നീ ആഗ്രഹിക്കും വരെ നിനക്ക് ശല്യമായി രുദ്രൻ വരില്ല… ഇതെങ്കിലും എനിക്ക് പാലിക്കണം…..

പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ പുറത്തെ ലൈറ്റ് കെട്ടു…. എല്ലാവരും കിടന്നു തുടങ്ങിയെന്നു രുദ്രന് മനസിലായി…….

ഫോണെടുത്ത്, രുദ്രൻ കിടന്നുറങ്ങുന്ന അവളുടെ ഫോട്ടോ ഫോണിൽ പകർത്തി……

ഉറങ്ങുമ്പോൾ ഫോട്ടോ എടുക്കരുതെന്നാണ്… പക്ഷെ നിന്നെ കാണണമെന്ന് തോന്നുമ്പോൾ ഇതെങ്കിലും വേണ്ടേ മോളേ എനിക്ക്……

രുദ്രന്റെ കണ്ണുകൾ അശ്രു നദിയായി… അവയിൽ നിന്ന് ചില മുത്തുകൾ അവളുടെ മുടിയ്ക്കുമീതെ പൊഴിഞ്ഞു…..

കണ്ണ് തുടച്ചിട്ട് രുദ്രൻ ഭാവയുടെ നെറുകിലെ നീട്ടി വരച്ച ചുവപ്പിൽ മതിവരാത്ത പോലെ അമർത്തി ചുംബിച്ചു……

ചങ്കു പറിച്ചു കാണിക്കാൻ രുദ്രനറിയില്ല….. കാണിക്കാൻ പറ്റുമായിരുന്നെങ്കിൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന നിന്നെ നിനക്കു തന്നെ കാണിച്ചു തന്നേനെ ഈ രുദ്രൻ…… പക്ഷേ……..

വീണ്ടും കുതിക്കുന്ന കണ്ണുനീരിനെ ഉടുത്തിരിക്കുന്ന മുണ്ടിന്റെ അഗ്രം കൊണ്ടു തുടച്ചിട്ട് രുദ്രൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…..

അത്ര പ്രിയപ്പെട്ടതാണ് നീ.. അതുകൊണ്ട് മാത്രം നഷ്ടപ്പെടാതിരിക്കാൻ പടിയിറങ്ങട്ടേ ഞാൻ…

☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

രാവിലെ നേരത്തെ എണീറ്റു വന്ന ഗീതമ്മ കണ്ടത് ഭാവ ഉറങ്ങുന്ന മുറിയോട് ചേർത്ത് പുറത്തിട്ടിരിക്കുന്ന മര ബെഞ്ചിൽ കിടക്കുന്ന രൂപനെയാണ് …..

എന്റെ മോനെന്താ ഇവിടെ കിടക്കുന്നത്? ആദ്യ ദിവസം തന്നെ മോള് നിന്നെ പുറത്താക്കിയോടാ?……..

ചിരിച്ചുകൊണ്ടവർ രുദ്രന്റെ അടുത്തേക്ക് വന്നു…. പെട്ടെന്ന് എണീറ്റിരുന്നു രുദ്രരൂപ്….

തന്റെ അടുത്തിരിക്കുന്ന അമ്മയുടെ തോളിലേക്ക് രുദ്രൻ തല വെച്ചിരുന്നു..

എന്നോടൊരിക്കലും പൊറുക്കാൻ പറ്റില്ലേ അമ്മേ അവൾക്ക്? ..

വർഷങ്ങൾക്ക് ശേഷം വിതുമ്പിക്കരയുന്ന തന്റെ മകനെ കണ്ട് അവരുടെ കണ്ണും നിറഞ്ഞു….

എന്റെ കുഞ്ഞിനോട് ക്ഷമിക്കാൻ പറ്റില്ലെന്നവൾ പറഞ്ഞോ? അമ്മയോട് പറ….

മ്മ്മ്….. അത്ര വലിയ തെറ്റായിരുന്നുവോ അമ്മാ ഞാൻ ചെയ്തത്?

മകനെ ചേർത്ത് പിടിച്ച് അവർ അവന്റെ മുടിയിൽ വാത്സല്യത്തോടെ തലോടി…..

തെറ്റായിരുന്നില്ലേ മോനേ … ഇക്കണ്ട ജനം അവളെ വഴിപിഴച്ചവളെന്ന് വിളിച്ചില്ലേ… അവളെ തീയിട്ടില്ലേ… ഹോസ്റ്റലിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടില്ലേ….. നിനക്ക് സങ്കടം പറഞ്ഞു കരയാൻ ഒരമ്മയുണ്ട്… അവൾക്കോ മോനേ… അതൊക്കെ അവൾക്ക് നഷ്ടമാക്കി കൊടുത്തത് നീയല്ലേ ….. അതൊക്കെ എന്റെ കുഞ്ഞിന്റെ ഒരു തെറ്റ് കൊണ്ട് സംഭവിച്ചതല്ലേ….

മരുമകളെ കുറ്റപ്പെടുത്താതെ തന്നെ അവർ മകനെ ആശ്വസിപ്പിച്ചു….

അമ്മാ…. എന്നോട് അവൾ ക്ഷമിക്കില്ലേ ഇനി ഒരിക്കലും ?

തോളിൽ നിന്ന് തലയുയർത്തി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കരഞ്ഞു കൊണ്ട് രൂപൻ ചോദിച്ചു…..

എന്റെ കുഞ്ഞിന്റെ സ്നേഹം ഒരിക്കൽ അവൾക്ക് മനസിലാകും… അന്ന് എന്റെ കുഞ്ഞിനെ അവൾ സ്നേഹിക്കും…. ഇരു കൈകളാൽ ചേർത്ത് പിടിക്കും…..കോട പോലെ എന്റെ മോന്റെ മേൽ പതഞ്ഞു പൊങ്ങും…… പോരേ… അമ്മയ്ക്ക് ഉറപ്പുണ്ട്….

ചിരിച്ചു കൊണ്ടവർ പറഞ്ഞു..

ഞാൻ ഇന്ന് പോകുവാ ഓഫീസിൽ…. ജോലിക്ക് കേറുവാ… ഇടയ്ക്കൊക്കെ വരാം…. ഇനിയുമവളെന്നെ വെറുക്കും ഞാനിവിടെ നിന്നാൽ….. അതുകൊണ്ട് പോവാ….

മോള് സമ്മതിച്ചോ?

മ്മ്…. അവൾക്ക് സമ്മതമാ… എനിക്കാ സമ്മതക്കുറവ്…. പക്ഷേ പോവണം…. അല്ലെങ്കിൽ രുദ്രൻ വാക്ക് പാലിക്കാത്തവനാണെന്ന് ഇനിയുമെന്റെ ഭാവ പറയും… സഹിക്കാൻ വയ്യെനിക്ക്… ഇനിയുമവളെന്നെ വെറുത്താൽ പിന്നെ രുദ്രനില്ല… രൂപനില്ല…രുദ്രരൂപനില്ല…..

എല്ലാവരും എണീക്കുന്നതിനു മുൻപ് ഇറങ്ങുവാണെന്നു പറഞ്ഞു വേഗം കുളിച്ച് രൂപൻ പോവാൻ തുടങ്ങി…..

അതിനിടയിൽ പലപ്പോഴും ആ കണ്ണുകൾ അവരുടെ മുറിയുടെ ജനലോരങ്ങളിലേക്ക് നീണ്ടു..നിരാശ നിറച്ചു കൊണ്ട് ആ കണ്ണുകൾ മടങ്ങി….

ചങ്കിൽ നിന്റെ പിടയുന്ന മിഴികളെ താഴിട്ട് പൂട്ടി, നിനക്കായ്‌ മാത്രം പ്രണയം ചൊല്ലി ഇറങ്ങുന്നു…. മാപ്പ്..

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17