Friday, April 26, 2024
Novel

മഴപോൽ : ഭാഗം 32

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

ഗൗരീ….
മോളുണ്ട് കിച്ചുവേട്ടാ…. അവള് പ്രണയാർദ്രമായി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…….അവന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്ന് കിടന്നു….
ഇവളെന്നും ഉണ്ടാകും ഗൗരീ…. കിച്ചു അർത്ഥം വച്ച് വല്ലാത്തൊരു രീതിയിൽ പറഞ്ഞു……

ഛീ…. വൃത്തികെട്ടത്…
മിണ്ടാതെ കിടന്നുറങ്ങ്….
കിച്ചു നെഞ്ചിലായുള്ള അവളുടെ മൂർധാവിൽ അമർത്തിമുത്തി… അവളൊന്നുടെ അവനിലേക്ക് ചുരുങ്ങി ചേർന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഞാൻ ആക്കിതരണോടോ തന്നേം മോളേം പ്ലേ സ്കൂളിൽ…??
വേണ്ടാന്നേ കിച്ചുവേട്ടൻ ഇറങ്ങിക്കോ ഞങ്ങൾ ആടിപ്പാടി 10 ആവുമ്പഴേക്കും പൊയ്ക്കോളാം അല്ലേ കുറുമ്പി….
അപ്പഴേക്കും അമ്മൂട്ടിടെ മുഖം വാടി…….
അച്ചോടാ അച്ഛേടെ മോൾക്കെന്തുപറ്റി… കാറിൽ പോണോടാ കണ്ണാ….?????
ആാാ ബെസ്റ്റ് അവളിപ്പോ പറയും ഉക്കൂളിൽ പോണ്ടാന്ന് അതിനുള്ള തയ്യാറെടുപ്പിലാ….
കിച്ചുവേട്ടൻ പൊക്കോ വൈകണ്ട ഇനി……
മ്മ്ഹ്ഹ്…. അച്ഛെടെ പതിവിങ്ങ് തന്നേക്ക് പൊന്നമ്പിളീ… കിച്ചു അവന്റെ കവിളിൽ വിരൽചൂണ്ടി ഗൗരിയുടെ കൈകളിൽ ഇരിക്കുന്ന അമ്മൂട്ടിടെ അടുത്തേക്ക് ഇത്തിരി കുനിഞ്ഞുകൊടുത്തു……..

ഉമ്മാാ…. പൊട്ടിവന്ന സങ്കടം അടക്കിപിടിച്ചവൾ അവനൊരു കുഞ്ഞുമ്മ കൊടുത്തു…..
കരയണ്ടാട്ടോ…. ഉക്കൂളിൽ പോയാലല്ലേ അച്ഛെടെ മോൾക്ക് വല്യ ആളാവാൻ പറ്റൂ…. കിച്ചു അമ്മൂട്ടിടെ മുഖം കൈകളിൽ കോരിയെടുത്ത് കവിളിൽ ഉമ്മവച്ചോണ്ട് പറഞ്ഞു……

പോട്ടെടോ…..
മ്മ്മ്ഹ്….. ഗൗരി മോളെയുമെടുത്ത് അവനുപിന്നാലെ ഉമ്മറത്തേക്ക് നടന്നു……
ശെരിയെന്നാൽ….
ഗൗരിയൊന്ന് തലയാട്ടി….
പടികളിറങ്ങിയ കിച്ചു തിരികെ കയറി വന്നു….. തന്നെത്തന്നെ കണ്ണിമവെട്ടാതെ നോക്കുന്ന ഗൗരിയെ തലയ്ക്കു പിന്നിലൂടെ വലിച്ചുചേർത്ത് നെറ്റിയിൽ മൃദുവായി ചുംബിച്ചു…….. അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു….. അവനിറങ്ങി കാറിൽ കയറുന്നതും കാർ ഗേറ്റ് കടന്ന് പോകുന്നതും അവള് അനങ്ങാതെനിന്നു കണ്ടു……
ചിരിയോടെ നെറ്റിയിലൊന്ന് തൊട്ടു….. അവൻ പോയിട്ടും കയ്യാട്ടി ടാറ്റ കൊടുത്തുകൊണ്ടിരിക്കുന്ന അമ്മൂട്ടിടെ കൈകൾ പിടിച്ചുതാഴ്ത്തി അവള് ആ കുഞ്ഞുനെറ്റിയിലേക്ക് തന്റെ നെറ്റി മുട്ടിച്ചു……..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്റെ മോൾ…. എന്റെ മോളെവിടെ…. പ്ലേ സ്കൂളിന്റെ ഗേറ്റിൽ അമ്മൂട്ടിയെയും കാത്ത് നിൽക്കുകയായിരുന്നു ഗൗരി… എല്ലാ കുട്ടികളും ഇറങ്ങിവന്നിട്ടും അമ്മൂട്ടിയെ കാണാഞ്ഞപ്പോൾ തൊട്ട് അവള് അസ്വസ്ഥയാവാൻ തുടങ്ങിയിരുന്നു……….

നിങ്ങടെ കുഞ്ഞിന്റെ പേരെന്താ….??? ഗേറ്റ് വാച്ച്മാൻ ചോദിച്ചു….
ആമ്പൽ… ആമ്പൽ സാരംഗ്
ഓഹ് ആാാ കുട്ടികുറുമ്പിടെ അമ്മയാണോ… അവള് അകത്തുണ്ട് നിങ്ങളെ ടീച്ചർ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു…….
മ്മ്ഹ്…..

വേഗത്തിൽ നടന്ന് അകത്തേക്ക് കയറുമ്പോൾ കണ്ടു കുഞ്ഞു കസേരയിൽ കൈകൾപിണച്ചുകെട്ടി തലകുനിച്ചിരിക്കുന്ന അമ്മൂട്ടിയെ…… ഇടതുവശത്തായി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കുറുമ്പൻ ചെക്കനും…..

ടീച്ചർ അമ്മൂട്ടി……
ഹാ വാ ഇവിടെ ഇരിക്കൂ….. ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു….
ടീച്ചർ മോൾക്കെന്തേലും…?? ഗൗരി ആധിയോടെ ചോദിച്ചു…..
മോൾക്കല്ല ആ നിൽക്കണ മോനാ പ്രശ്നം… ആമ്പൽ ദേ അവനെ കൊടയെടുത്ത് പൊതിരെ തല്ലുകയായിരുന്നു….. എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ തൊട്ട് ദേ തലയുംകുനിച്ച് ഒരേയിരുത്തമാ വികൃതി…..
ഗൗരി അമ്മൂട്ടിയെ ഒന്ന് നോക്കി… ഇരുന്ന ഇരിപ്പിൽ നിന്ന് ഒന്ന് അനങ്ങിയിട്ടില്ലവൾ….

എന്തിനാ തല്ലിയെ….??? അമ്മൂട്ടീടെ താടിയിൽ പിടിച്ചുയർത്തി ഗൗരി ചോദിച്ചു…
അമ്മ ചോയ്ച്ചത് കേട്ടില്ലേ…… എന്തിനാ ആ കുട്ടിയെ തല്ലിയത്….????…
“ഹും…” അവള് മുഖം വെട്ടിച്ചു…
നല്ലൊരു അടിയങ്ങ് വച്ച് തന്നാലുണ്ടല്ലോ കൊഞ്ചിക്കുമ്പോ കുറുമ്പ് കൂടുവാണോ…?? അവിടെ നിൽക്ക് വീട്ടിലോട്ട് വാ അച്ഛമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്….. അച്ഛ വരുമ്പോ അച്ഛയോടും…..

ഗൗരി എഴുന്നേറ്റ് ചെന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ അടുത്ത് പോയി മുട്ട് കുത്തി നിന്നു…..
ആന്റി സോറി പറയുവാ… കരയണ്ടാട്ടോ
ഇനി അവളങ്ങനൊന്നും ചെയ്യില്ല പ്രോമിസ്… ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഗൗരി തുടച്ചുകൊടുത്തു….. എന്താ മോന്റെ പേര്..??
“”സിദ്ധാർഥ്….”””
ഹമ്പോ… വല്യ ആൾക്കാരുടെ പേരാണല്ലോ…. ഇനി കരയണ്ടാട്ടോ… ആന്റി ആമ്പലിനു നല്ല അടികൊടുക്കുന്നുണ്ടിന്ന്… അവള് അമ്മൂട്ടിയെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു….. അമ്മൂട്ടി കുഞ്ഞുമുഖത്ത് ദേഷ്യം വരുത്തി ഗൗരിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി….

“മാം…..”
ഒരു പുരുഷശബ്ദം കേട്ട് എല്ലാരും വാതിൽക്കലേക്ക് നോക്കി…..
സിദ്ധാർത്ഥിന്റെ ഫാദർ ആണ്…. അയാൾ സ്വയം പരിചയപ്പെടുത്തി എന്താ ഇവൻ കരയണേ…..???? അദ്ദേഹം ചോദിച്ചു….
മക്കൾ തമ്മിലൊന്ന് ഉടക്കി…. അതിന്റെ സങ്കടത്തിലാ…. പക്ഷേ ഞങ്ങളത് പറഞ്ഞു തീർത്തൂലേ….. ഗൗരി സിദ്ധുമോന്റെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..
അവൻ ചിരിച്ചുകൊണ്ട് മൂളി….

സോറി സർ… ഗൗരി അയാളോട് പറഞ്ഞു..
സാരല്യാന്നേ… പിള്ളേരായാൽ വഴക്കൊക്കെ ഉണ്ടാക്കും… അയാളത് പറഞ്ഞു അമ്മൂട്ടിടെ അരികിൽ പോയി അവളുടെ തലമുടിയിലൂടെ വാത്സല്യപൂർവ്വം വിരലോടിച്ചു…. ശേഷം സിദ്ധുമോന്റെ അരികിലേക്ക് ചെന്നു…..
ഗൗരി അമ്മൂട്ടിയെയും എടുത്ത് അവിടെ നിന്ന് ഇറങ്ങി…

എസ്ക്യൂസ്‌ മീ…
പിന്നിൽ നിന്നുമുള്ള വിളി കേട്ടപ്പോൾ ഗൗരി തിരിഞ്ഞുനോക്കി.. സിദ്ധുമോന്റെ അച്ഛനായിരുന്നു….
നിങ്ങള് ശ്രീനിലയത്തെ സാരംഗിന്റെ……??? അയാൾ സംശയത്തോടെ പറഞ്ഞു പകുതിക്കി നിർത്തി….
അതേ… ഗൗരി ഇളംചിരിയോടെ പറഞ്ഞു…
ഹാ അത് പറ… നേരത്തേതൊട്ടേ ഞാൻ ഓർക്കുന്നുണ്ട് എവിടെയോ കണ്ടതുപോലെ…. “ഞാൻ രാജീവ്‌..” അവനെന്റെ ക്ലാസ്സ്‌ മേറ്റ് ആയിരുന്നു… പിന്നേ അയൽവാസിയും ആയിരുന്നുട്ടോ ഞങ്ങള്….. രണ്ടുകൊല്ലം മുൻപാണ് വേറെ വീടെടുത്ത് മാറി താമസിച്ചത്….
ഗൗരിയൊന്ന് ചിരിച്ചു………
കല്യാണത്തിന് ഞാൻ വന്നിരുന്നു അന്ന് കുറച്ച് തിരക്കായതുകാരണം മുഖം കാണിച്ച് പോകാനേ പറ്റിയുള്ളൂ…. അതാണ് ഈൗ മുഖം മനസിലോട്ട് പതിയാതെ പോയത്….. അയാൾ സ്നേഹത്തോടെ പറഞ്ഞുനിർത്തി……
എന്നാ ഞാൻ അങ്ങോട്ട് പോകുവാട്ടോ കിച്ചുനോട് ചോയ്ച്ചെന്ന് പറഞ്ഞേക്ക്….
ഗൗരി മറുപടിയായി തലയാട്ടി……

❇️✳️❇️✳️❇️

അമ്മൂട്ടി ഗൗരിടെ കയ്യിൽ പിടിക്കാതെ മുന്നിൽ ഗൗരവത്തിൽ നടന്നു…….
ഗൗരിക്കത് കണ്ട് ചിരിവരുന്നുണ്ടായിരുന്നു..
ഡീീ കുറുമ്പീ….. അവിടെ നിൽക്ക് എങ്ങോട്ടാ ഇത്രവേഗം ചാടിത്തുള്ളി… ഗൗരി വേഗത്തിൽ നടന്ന് ചെന്ന് കുഞ്ഞുകൈകളിൽ പിടിത്തമിട്ടു…..
അവള് താഴേക്ക് തന്നെ മിഴികളൂന്നി നടന്നു…..

വീട്ടിൽ എത്തിയതും പിടിവിട്ട് ഓടി കയറി…
“”അച്ചമ്മേടെ പൊന്നുംപൊടീ…””” ഉഷ വിളിച്ചപ്പോൾ അവള് നിൽക്കാതെ ദേഷ്യത്തിൽ പോയി…..
എന്തുപറ്റി ആളിന്ന് ദേഷ്യത്തിലാണല്ലോ… ഗൗരിയോട് ഉഷ ചോദിച്ചു….

ഒന്നും പറയണ്ട അവിടെ ഒരു ചെക്കനെ കൊടവച്ച് അടിച്ച് പഞ്ചർ ആക്കിയിട്ടുള്ള വരവാ…. ഞാനൊന്ന് വിരട്ടി അതിന്റെയാണെന്ന് തോന്നണു പിണക്കം… അത് സാരല്യാന്നേ അതൊക്കെ അങ്ങട് മാറിക്കോളും…. ഞാനൊന്ന് പോയി നോക്കട്ടെട്ടോ….

❇️✳️❇️✳️❇️

റൂമിൽ ബെഡിൽ കമഴ്ന്നു കിടക്കുവാണ് അമ്മൂട്ടി.. ഒളികണ്ണിട്ട് വാതിൽക്കലേക്ക് നോക്കുന്നുണ്ട്… ഗൗരി വരുന്നത് കണ്ടപ്പോ കിടക്കയിലേക്ക് മുഖം അമർത്തി…..

ഹലോ… മാഡം എഴുന്നേൽക്ക് അമ്മ കുളിപ്പിച്ച് തരാം…. അവള് അമ്മൂട്ടിടെ അരികിൽ ചെന്നിരുന്ന് അവളുടെ പുറത്ത് തലോടി വിളിച്ചു….
എണീക്ക് അമ്മൂട്ടി…. ഓഓഓ പിണക്കത്തിലാ… എന്നാ അമ്മയും ഇനി മിണ്ടൂല…
അടിയുണ്ടാക്കി വന്നാൽ ഇനിയും നല്ല വഴക്ക് കേൾക്കും…… വേണേൽ നല്ല ഒരു പെടയും വച്ചു തരും…….
“ഹും…”
അമ്മൂട്ടി മുഖം തിരിച്ച് സൈഡിലേക്ക് നോക്കി കിടന്നു…. ഗൗരി അവളുടെ കുഞ്ഞുതലയിൽ അമർത്തിമുത്തി……..

അമ്മപോയി പാലെടുത്ത് വരാവേ… അപ്പഴേക്കും അമ്മേടെമോൾ എഴുന്നേറ്റിരിക്കണം… അതും പറഞ്ഞ് ഗൗരി എഴുന്നേറ്റ് നടന്നു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ആാാാാ…..

ഇപ്പം തന്നെ പാല് തൂവിപ്പോയേനെ കിച്ചുവേട്ടൻ ഇന്ന് നേരത്തെവന്നോ…?? മോൾക്കുള്ള പാലുമായി റൂമിലേക്ക് പോകുമ്പോ പിന്നിലൂടെ ചേർത്ത് പിടിച്ച കിച്ചുനോട് അവള് ഇത്തിരി കടുപ്പത്തിൽ ചോദിച്ചു…..
മ്മ്മ്ഹ്ഹ്…….
എന്തേ എനിക്ക് നേരത്തെ വരാൻ പാടില്ലേ..???
പതിവില്ലാത്ത ഓരോ ശീലം കണ്ടോണ്ട് ചോയ്ച്ചതാണേ…. ഗൗരി കളിയായി പറഞ്ഞു….
എന്ത് നേരത്തെ വന്നതോ അതോ ഇങ്ങനെ ചുറ്റിപിടിച്ചതോ…?? അവളെ ഒന്നുടെ ഇറുകെ പുണർന്നുകൊണ്ട് കിച്ചു ചോദിച്ചു…….

അയ്യടാ… അങ്ങോട്ട് മാറി നിൽക്ക്… എനിക്ക് മോൾക്ക് പാല് കൊടുക്കണം….
അല്ലാ പറയുന്നപോലെ അവളെവിടെ എന്റെ കാന്താരി…???
അതൊന്നും പറയണ്ട…
എന്തേ…..???
കിച്ചുവേട്ടന്റെ ഒരു ഫ്രണ്ട് ഇല്ലേ രാജീവ്‌ ഇവിടെ അടുത്താ താമസിച്ചേന്നു പറഞ്ഞു..
മൂപ്പരുടെ മോൻ ഉണ്ട് അവിടെ പ്ലേ സ്കൂളിൽ അതിനെ ഇവള് അറിഞ്ചും പൊറിഞ്ചും തല്ലി…. അതിന് ഞാനൊന്ന് വഴക്ക് പറഞ്ഞു ഇപ്പെന്നോട് പിണക്കത്തിലാ എന്റെ മോളുട്ടി… ഒന്ന് പോയി നോക്കട്ടെട്ടോ…..
ആണോ ന്നാൽ ഞാനും വരാം താൻ നടക്ക്…. അവളുടെ പിറകിലൂടെ രണ്ട് തോളിലും കൈവച്ചവൻ നടന്നു….

അമ്മൂട്ടി….. ഇതാരാ വന്നേക്കണേന്ന് നോക്കിക്കേ….. ഗൗരി മുഖം കൊടുക്കാതെ കിടക്കുന്ന അമ്മൂട്ടിയോട് പറഞ്ഞു…

അച്ഛെടെ അമ്മൂട്ടീ…
കിച്ചു നീട്ടി കൊഞ്ചിച്ചു വിളിച്ചു….. കേൾക്കേണ്ട താമസം ചാടിയെഴുന്നേറ്റവൾ അവന്റെ മേലേക്ക് പറ്റിക്കയറി……. അവന്റെ തോളിലേക്ക് തലചായ്ച്ചു….

ആരുമായ ഇന്നെന്റെ പുലിക്കുട്ടി തല്ലുപിടിച്ചെ…???
ചിദ്ധു..
ആഹാ എന്തിന്…??
എനിച്ചവനെ ഇഷ്ടല്ലാഞ്ഞിട്ട്…
ഏഹ്….. അവനെന്റെ കൊച്ചിനോട് എന്താ പറഞ്ഞേ…..??? കിച്ചു കളിയാക്കികൊണ്ട് ചോദിച്ചു…..
ഗൗരി ആഞ്ഞൊരു പെട കിച്ചുവിന്റെ കയ്യിൽ കൊടുത്തു …..

ഇനി അടികൂടരുത് ട്ടോ….. ചിരിച്ചുകൊണ്ട് കിച്ചു പറഞ്ഞു..
മ്മ്ഹ്…..

അമ്മൂട്ടി ന്നാ പാല് കുടിക്ക്….
ഹും…..
ഗൗരി പറഞ്ഞപ്പോൾ അവള് പിണക്കത്തിൽ വീണ്ടും മുഖം വെട്ടിച്ചു….
കിച്ചു ഒരു ചിരിയോടെ പാൽ ഗ്ലാസ്‌ വാങ്ങിച്ച് അമ്മൂട്ടിയെകൊണ്ട് കുടിപ്പിച്ചു…
ഓ ഒരു അച്ഛനും മോളും…. ഗൗരി കുറുമ്പൊടെ പറഞ്ഞു

നീയിതെങ്ങോട്ടാ പോണത്….?? പോവാനൊരുങ്ങിയ ഗൗരിയെ അവൻ പിടിച്ചു വച്ചു…..
ഞാൻ ചെന്ന് ചായ എടുത്തിട്ട് വരാന്നേ…….
മ്മ്ഹ്…. കടുപ്പത്തിൽ തന്നെ ആയിക്കോട്ടെ….
ആയിക്കോട്ടേട്ടട്ടട്ട …… ഗൗരിയവന്റെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് ചിരിയോടെ മുറിവിട്ടിറങ്ങി…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വാ അമ്മൂട്ടി അമ്മ ചോറെടുത്തുവച്ചു…..
നിച്ചി.. അച്ഛ തരും… അവള് ഗൗരവത്തിൽ പറഞ്ഞു….
അതെന്താപ്പം എന്നുമില്ലാത്തൊരു അച്ഛ..?? വാ അമ്മേടെ മോൾക്ക് അമ്മ വാരിത്തരാം…..
അച്ഛമതി….
ബാടാ കണ്ണാ അച്ഛ വാരിത്തരാം….. കിച്ചു അവളെയുമെടുത്ത് മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഗൗരിയുടെ മുഖം മങ്ങി…

കഴിച്ച് കഴിഞ്ഞതും അമ്മൂട്ടി കിച്ചുവിനൊപ്പം സ്റ്റെയർ കയറി മുകളിലേക്ക് പോണത് കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു….. വേഗത്തിൽ പാത്രം കഴുകി അടുക്കളയും അടച്ചവൾ ഓടി റൂമിൽ കയറി…..
നോക്കുമ്പോ അമ്മൂട്ടി കിച്ചുവിന്റെ നെഞ്ചിൽ കിടന്ന് മയങ്ങിയിരുന്നു…..

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29

മഴപോൽ : ഭാഗം 30

മഴപോൽ : ഭാഗം 31