Wednesday, September 18, 2024
Novel

വരാഹി: ഭാഗം 21

നോവൽ
ഴുത്തുകാരി: ശിവന്യ

ദൂരെ നിർത്തിയ കാറിലേക്കു അവൻ കയറുന്നതിനു മുൻപായി അവൾ വിളിച്ചു ഉറക്കെ… ഉറക്കെ….

ആ വിളി കേട്ട മാത്രയിൽ ഞെട്ടിത്തരിച്ചു കൂട്ടുകാരികൾ നിന്നപ്പോൾ തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി അവൾക്കു നേരെ സമ്മാനിച്ചു അവൻ കാറിൽ കയറി…..

മുൻപിലത്തെ ഭാഗങ്ങൾക്കായി ക്ലിക് ചെയ്യൂ

വരാഹി നോക്കിനിൽക്കെ തന്നെ ആ കാർ പതിയെ മുന്നോട്ടു പാഞ്ഞു….

പൊട്ടിവന്നൊരു കരച്ചിലോടെ അവൾ നിലത്തേക്കൂർന്നിരുന്നു….

*********************

ആ യാത്രയുടെ അവസാനം അവിടെ നടന്ന സംഭവങ്ങൾ ആരുടെയും മനസ്സിൽ നിന്നും പോയില്ലെങ്കിലും അതിനെ പറ്റി പരസ്പരം സംസാരിക്കാൻ അവരാരും തയ്യാറായില്ല….

വീണ്ടും ദിവസങ്ങൾ വിരസമായി കടന്നു പോകവെ വരാഹിയുടെ പേരിൽ കോളേജ് ഹോസ്റ്റലിലേക്ക് ഒരു ദിവസം ഒരു കൊറിയർ വന്നു….

ചെന്നൈ നഗരത്തിലെ പലയിടങ്ങളിലും അവർ കറങ്ങിയപ്പോൾ എടുത്ത ഫോട്ടോസ് ആയിരുന്നു അത്…

വരാഹിയുടെ മാത്രം ഫോട്ടോകൾ…

അതിലുണ്ടായിരുന്ന എഴുത്തിൽ ഇങ്ങനെ എഴുതിയിരുന്നു..

“എന്റെ മുൻപിൽ പതിനായിരക്കണക്കിന് മുഖങ്ങൾ ഉണ്ടായിരുന്നാലും എന്റെ മനസ്സിൽ പതിയുന്നതു നിന്റെ മുഖം മാത്രമായിരിക്കും…”

ഹർഷൻ.

ആ എഴുത്തു വരാഹിക്കു വീണ്ടും ഒരു ഷോക്കായിരിക്കും എന്നു കരുതിയ കൂട്ടുകാരികൾക്കു പക്ഷെ തെറ്റി…

ആ കൊറിയർ വന്നതിനു ശേഷം അവൾ അവരുടെ പഴയ വാഹി ആയി മാറുകയായിരുന്നു….

ഫോട്ടോസും എഴുത്തും ഭദ്രമായി എടുത്തു വെക്കുന്ന വരാഹിയെ നോക്കി നയാഖ ഇരുന്നു….

“ഉം??? എന്താ ഒരു അളിഞ്ഞ നോട്ടം നോക്കുന്നെ???

അവൾ നായഖയെ നോക്കി ഖോഷ്ടി കാണിച്ചു…

“പോടീ… അല്ലാ, ഇതൊക്കെ എന്തിനാ എടുത്തു വെക്കുന്നെ??? ആരേലും കണ്ടാൽ പ്രശ്നമാവില്ലേ….”???

“എന്തു പ്രശ്നം”???

“എടി, നമ്മൾ ചെന്നൈയിൽ പോയ കാര്യം ആർക്കും അറിയില്ലല്ലോ…. അപ്പൊ ഈ ഫോട്ടോ ആരേലും കണ്ടാൽ….”

“ആരും കാണില്ല…. നി നിന്റെ പണി നോക്കു…”

“വാഹി… ഞാൻ..”

“പോടി…”

അവൾ നയാഖയെ ചിരിച്ചു തള്ളി കൊണ്ടു എഴുന്നേറ്റു പോയി….

**************************

പിറ്റേന്ന് വരാഹി കോളേജിൽ ചെന്നില്ല….

തലവേദന ആണെന്ന് കൂട്ടുകാരികളോട് പറഞ്ഞു അവൾ റൂമിലിരുന്നു…

പക്ഷെ അവർ പോയതിനു പിന്നാലെ അവൾ റൂമിൽ നിന്നുമിറങ്ങി…

നേരെപോയത് കൊറിയർ സർവീസിന്റെ ഓഫീസിലേക്കായിരുന്നു….

ഫ്രം ഡ്രെസ്സ് വെക്കാതെ വന്ന ആ കൊറിയർ പാക്കറ്റ് അവളുടെ കയ്യിൽ ഉണ്ടായിരുന്നു….

ഒരു കൊറിയർ സർവീസും അയക്കുന്ന ആളുടെ അഡ്രെസ്സില്ലാതെ കൊറിയർ എടുക്കില്ല എന്നു അവൾക്കറിയാം…

“അണ്ണാ… നാ ഒരു വിഷയം തെരിയറതുക്കു താ വന്തേൻ…”

അവിടെ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് വരാഹി പറഞ്ഞു…

“എന്നമ്മാ… എന്ന പ്രച്നേ.. നി മലയാളിയാ..”

“അതേ… നിങ്ങൾ…????”

“ഞാനും അതേ… എന്താ കുട്ടി കാര്യം…”

അയാൾ ചോദിച്ചു….

“ഇത് ആരയച്ചതാണെന്നു അറിയുമോ…”

അവൾ തന്റെ കയ്യിലുള്ള കവർ അയാൾക്കു നേരെ നീട്ടി….

“ഓഹ്… അപ്പൊ കുട്ടിയാണ് വരാഹി…”

അവൾ നീട്ടിയ കവറിലെ അഡ്രസ്സ് വായിച്ചു കൊണ്ടു അയാൾ ചോദിച്ചു…

“അതേ… പക്ഷെ നിങ്ങൾക്കെങ്ങനെ…”

വരാഹി അയാളെ സംശയത്തോടെ നോക്കി…

“ഈ കൊറിയർ ഇവിടുന്നു പോയതാ…. ഫ്രം അഡ്രെസ്സില്ലാതെ അയക്കാൻ പാടില്ലാത്തതാണു… പിന്നെ അവൻ ആയതോണ്ടു എനിക്കൊരു ഫേവർ ചെയ്യേണ്ടി വന്നതാ…
പക്ഷെ അപ്പോഴേ ഞാനവനോട് പറഞ്ഞിരുന്നു…

ഇൻകേസ് ആ കുട്ടി വരിക ആണെങ്കിൽ ഞാൻ നിന്റെ അഡ്രസ്സ് കൊടുക്കുമെന്ന്…. അപ്പൊ അതിനു മാത്രമുള്ള ബുദ്ധിയൊന്നും അവൾക്കില്ലെന്നും പറഞ്ഞാ അവൻ പോയത്….”

അയാൾ പൊട്ടിച്ചിരിച്ചപ്പോൾ വരാഹിയുടെ മുഖത്തും ഒരു ചിരി പടർന്നു….

******************************

അയാളുടെ കയ്യിൽ നിന്നും അഡ്രെസ്സ് വാങ്ങി ഹർഷന്റെ താമസസ്ഥലത്തെക്കു പോകുമ്പോൾ വരാഹിയുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു….

“എന്തിനാപ്പോ ഇങ്ങനെ…തനിക്കവനോട് പ്രണയമാണോ…”

അവൾ സ്വയം ചോദിച്ചു…

“ഉണ്ടാകാം… ഇല്ലായിരിക്കാം… എന്തു തന്നെ ആയാലും അവനെ കണ്ടെത്തണം… അതെന്റെ വാശിയാ….”

ചെറിയൊരു വീടിനു മുന്പിലായി ഓട്ടോ നിന്നു…

വരാഹി ഇറങ്ങി ചുറ്റിലും ഒന്നു വീക്ഷിച്ചു….

വലിയ മുറ്റത്തിനു നടുവിൽ ചെറിയൊരു ടെറസ്സ് വീട്…

മതിൽ നിറയെ പിങ്കും ഓറഞ്ചും വെള്ളയും നിറത്തിലുള്ള ബോഗൈൻവില്ല ചെടികൾ പടർന്നു കിടക്കുന്നു….

അവൾ ഗേറ്റ് തുറന്നു അകത്തേക്ക് കയറി…

കാളിംഗ് ബെൽ അമർത്തിയതിനു ശേഷം അവൾ മുറ്റതേക്കു ഇറങ്ങി നിന്നു….

പലനിറത്തിലുള്ള റോസ് ചെടികളും ജമന്തിയും പൂത്തു നിന്നിരുന്ന അവിടമാകെ…. മുറ്റത്തിന്റെ ഒരു കോണിൽ വലിയൊരു ആര്യവേപ്പും വേറൊരു ഭാഗത്തു ഒരുപാട് ചെറിയ ചെറിയ കറിവേപ്പില ചെടികളും അവൾ കണ്ടു….

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ വരാന്തയിലേക്ക് കയറി…

ഉറക്കച്ചടവുള്ള കണ്ണുകൾ പാതി തുറന്നു അവൻ വരാഹിയെ നോക്കി….

ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പോയത് പോലെ അവനൊന്നു ഞെട്ടി…

മുൻപിൽ മുഖത്തു ഒരു പരിഹാസച്ചിരിയുമായി വരാഹി….

അവൾ അവനെ ഒന്നു അടിമുടി നോക്കി… പിന്നെ അവന്റെ അനുവാദത്തിന് കാത്തുനിക്കാതെ അകത്തേക്ക് കയറി….

എന്തു ചെയ്യണം എന്നറിയാതെ ഒരു തരിച്ചുനിൽക്കുകയായിരുന്ന ഹർഷൻ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു…

” നി ഇതെങ്ങോട്ടാ തള്ളി കയറി… ഇവിടേ ഞാൻ മാത്രമേയുള്ളു… അതോണ്ട് പുറത്തിരുന്നു സംസാരിച്ചാൽ മതി….”

“അതിനു ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ല…. എങ്ങനെ കണ്ടുപിടിച്ചെന്ന് ആലോജിക്കുന്നുണ്ടാകും അല്ലെ…”

“എന്തിനു…. നി കൊറിയർ ഓഫീസിൽ പോയിട്ടുണ്ടാകും…”

“അതിനു മാത്രമുള്ള ബുദ്ധി ഒന്നും എനിക്കില്ലെന്നു പറഞ്ഞിട്ടു….”

അവൾ പൊട്ടിച്ചിരിച്ചു…

“എനിക്ക് അറിയാരുന്നു നി അവിടെ പോകുമെന്നും എന്നെ തേടി ഇവിടെ വരുമെന്നും…”

“എങ്ങനെ…”???

“അതാണ് പ്രണയത്തിന്റെ ശക്തി…നിന്റെ മനസ്സിൽ ഇപ്പൊ ഞാൻ മാത്രമേയുള്ളൂ… ഈ ഹർഷൻ മാത്രം….”

വരാഹി അവനെ അമ്പരപ്പോടെ നോക്കി….

അവന്റെ നോട്ടത്തില് മുൻപിൽ പിടിച്ചു നിക്കാനാവാതെ അവൾ മുഖം താഴ്ത്തി..

അവൻ പതിയെ നടന്ന് അവളുടെ അരികിലെത്തി….

താണിരിക്കുന്ന മുഖത്തെ അവൻ രണ്ടു കൈ കൊണ്ടും കോരിയെടുത്തു….

പതിയെ അവൾ മുഖം ഉയർത്തി അവനെ നോക്കി…

അവന്റെ മുഖം അവൾക്കു നേരെ അടുത്തു വന്നു….

പെട്ടെന്ന് അവൾ രണ്ടു കൈ കൊണ്ടും അവനെ തള്ളിമാറ്റി….

“മോനെ ഹർഷാ… അതിനു വെച്ച വെള്ളം മോനങ് വാങ്ങി വെച്ചേരേ…ഒറ്റക്കിവിടെ വരെ വരാൻ അറിയാമെങ്കിൽ വന്നപോലെ തിരിച്ചു പോകാനും വരാഹിക്കറിയാം…”

അവൻ ചിരിയോടെ അവളേ നോക്കി നിന്നു…

“എന്താ തന്റെ ഉദ്ദേശം…എന്തിനാ എന്റെ പിന്നാലെ നടന്നത്…. ഇങ്ങനെ കളിപ്പിച്ചത്…”

“അതോ… നിന്നെ എനിക്ക് ഇഷ്ടായതോണ്ടു…”

“അരെ വാ… മിസ്റ്റർ ഹർഷൻ ഞാനൊരു പട്ടാളക്കാരന്റെ മോളാ…”

“അതിനു…”???

“ഇതറിഞ്ഞാലെ എന്റപ്പൻ തന്നെ തല്ലിക്കൊല്ലും…”

“അപ്പോൾ പട്ടാളക്കാരുടെ മക്കളൊന്നും പ്രേമിക്കുന്നില്ലെന്നാണോ…”??

“അതല്ല…. എന്നെ അതിനു കിട്ടില്ലെന്ന്‌….”

“പിന്നെ… പിന്നെന്തിനാ എന്നെ തേടി നി ഇവിടെ വരെ വന്നത്…. ”

“അതെന്നെ കളിപ്പിച്ചതുകൊണ്ടു…”

“പട്ടാളക്കാരന്റെ മോൾക്ക്‌ അതങ്ങ് ഇഗ്നോർ ചെയ്തൂടാരുന്നോ… എന്റെ ഓരോ എഴുത്തിലും ഞാൻ പറഞ്ഞിരുന്നല്ലോ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്…. അതൊക്കെ ഇരിക്കട്ടെ എന്തു ധൈര്യത്തിലാ ഞാൻ ഒറ്റക്ക് താമസിക്കുന്നിടത്തു നി തനിയെ വന്നത്…. ”

“എന്നെ സൂക്ഷിക്കാൻ എനിക്കറിയാം… അതു കൊണ്ടു തന്നെ…”

“അല്ല… എന്റെ എഴുത്തിലൂടെ നി എന്നെ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്തതുകൊണ്ടാണെന്നു ഞാൻ പറയും…”

അവൾ അമ്പരപ്പോടെ അവനെ നോക്കി…

“അല്ലെ… നിന്നെ സൂക്ഷിക്കാൻ അറിയുന്ന നി അല്പം മുൻപ് ഞാൻ തൊട്ടടുത്ത് വന്നപ്പോ ഒന്നു പതറി പോയില്ലേ…”

“ഇല്ല… ”

അവളുടെ ശബ്ദം താണിരുന്നു…

“കള്ളം…. നി ഒന്നു പേടിച്ചു… ഞാൻ വല്ലതും ചെയ്താലോന്നു… നിന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിയപ്പോ എനിക്കതു മനസിലായി… ആ ഭയം എനിക്ക് അനുഭവിച്ചറിയാൻ പറ്റി…. ചിരിച്ചോണ്ടു നി എന്നെ തള്ളി മാറ്റിയെങ്കിലും അതു നിന്റെ അഭിനയമായിരുന്നു… പേടിച്ചിട്ടാണ് നി അതു ചെയ്തത്… ഞാൻ അകന്നു മാറിയപ്പോൾ നിന്റെ മുഖത്തു ആ ആശ്വാസം വ്യക്തമായി ഞാൻ കണ്ടിരുന്നു…”

അവൻ പറഞ്ഞതത്രയും അത്ഭുതത്തോടെ അവൾ കേട്ടു നിന്നു….

അവിടെ നിന്നും തുടങ്ങുകയായിരുന്നു വരാഹിയുടെയും ഹർഷന്റെയും പ്രണയം…..

*******************************

“ഹർഷൻ… ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ… അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു പോയി.. ഒരനിയത്തി ഉണ്ട്.. തിരുവന്തപുരത്തു പഠിക്കുന്നു…”

ഹർഷനെ കുറിച്ചുള്ള വിവരങ്ങൾ കൂട്ടുകാരികളോട്‌ പങ്കുവെക്കുകയാണ് വരാഹി…

“എന്നാലുമെന്റെ വാഹി… നി ഒറ്റയ്ക്ക് ഇത്രയൊക്കെ ചെയ്തല്ലോ… ”

നയാഖ അദ്‌ഭുതപ്പെട്ടു…

“സോ യൂ ആർ ഇൻ ലവ് വിത് ഹിം”…

“പോടി… ഇതു ലവ് ഒന്നുമല്ല… ഒരു സൗഹൃദം.. അത്രയേ ഉള്ളൂ…”

“വാട് അബൗട് ഹിം..”

“അവനുമില്ല…. ”

“പിന്നെ ഇതു വരെ നടന്നതോ…”

“അതവൻ എന്നെ കളിപ്പിച്ചതാ…”

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

ആ നിമിഷം തന്നെ അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു…

” I LOVE YOU..”

ആ മെസ്സേജ് കണ്ട അവളുടെ മുഖം പനിനീർ മൊട്ടു പോൽ വിടർന്നു….

************************

ദിവസങ്ങൾ കഴിഞ്ഞു പോയി…. കൂട്ടുകാരറിയാതെ അതി സമർഥമായി വരാഹിയുടെയും ഹർഷന്റെയും പ്രണയം മുന്നോട്ടൊഴുകി കൊണ്ടിരുന്നു….

അതിനിടയിൽ കുറച്ചു ദിവസം ലീവ് കിട്ടിയപ്പോൾ വരാഹിയും നയാഖയും കണ്ണൂരെത്തി…

പക്ഷെ തിരിച്ചു പോകാൻ ആയപ്പോഴേക്കും വരാഹിക്കു ചെറിയൊരു പനി…ക്ലാസ് മിസ്സാകാതിരിക്കാൻ നയാഖ ലീവ് തീർന്നപ്പോഴേ കോയമ്പത്തൂർക്കു തിരിച്ചു…

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാഹിയും…

അന്ന് ആ ട്രെയിൻ യാത്രയിൽ അവൾ വേറൊരാളെ പരിചയപ്പെട്ടു…

“ദേവശിഷ് “…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16

വരാഹി: ഭാഗം 17

വരാഹി: ഭാഗം 18

വരാഹി: ഭാഗം 19

വരാഹി: ഭാഗം 20