Tag

LATEST NEWS

Browsing

റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന് താഴെയായി നിശ്ചയിച്ചുള്ള തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും.

ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. പ്രായപരിധി പിൻവലിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടമായി. നേരത്തെ 70 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. കോവിഡ് -19 അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹജ്ജ് നിർവഹിക്കാൻ അനുവദിച്ചിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം സൗദി സർക്കാർ 10 ലക്ഷമായി കുറച്ചിരുന്നു.

ഇതോടെ കേരളത്തിന്‍റെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി കുറഞ്ഞു. പ്രായപരിധി പിൻവലിക്കുന്നതോടെ പഴയ ക്വാട്ട പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഹജ്ജ് 2023 ജൂൺ അവസാനത്തോടെ നടക്കും. മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ മസ്ജിദുൽ ഹറമിലും പരിസരത്തും നടക്കുന്നു. കൂടുതൽ തീർത്ഥാടകരെ സ്വാഗതം ചെയ്യാനാണിത്.

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി 5 ജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ 5 ജിയുടെ കഥ ഇതുവരെ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.

യുഎസിലെ ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. “ആരുടെയും സഹായമില്ലാതെ ഞങ്ങൾ 5 ജി വികസിപ്പിച്ചെടുത്തു,” ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. “ചില ഭാഗങ്ങൾ ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് വന്നതാകാം. എന്നാൽ ഇപ്പോൾ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5 ജി മറ്റ് രാജ്യങ്ങൾക്ക് നൽകാൻ കഴിയും. ഇന്ത്യയുടെ 5ജി മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടില്ല. ഇത് ഞങ്ങളുടെ സ്വന്തം ഉൽപ്പന്നമാണ്,” നിർമ്മല സീതാരാമൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5 ജി അവതരിപ്പിച്ചിരുന്നു. 2024 ഓടെ, രാജ്യത്ത് സമ്പൂർണ്ണ 5 ജി സേവനങ്ങൾ ലഭിക്കും.

വാ​ഷി​ങ്ട​ൺ: ഈ ദുഷ്കരമായ സമയങ്ങളിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് എന്നതിനാൽ ഇരുണ്ട ചക്രവാളത്തിൽ ഇന്ത്യ ശോ​ഭ​യു​ള്ള​യിട​മാ​ണെന്ന് ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ. അടുത്ത വർഷം ജി20 രാജ്യങ്ങളുടെ പ്രസിഡന്‍റ് പദവിയിലൂടെ ഇന്ത്യ ലോകത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും അവർ പറഞ്ഞു. അത് ഡിജിറ്റൽ പണം ഉൾപ്പെടെ ഡിജിറ്റൈസേഷന്‍റെ മേഖലയായിരിക്കാം, അല്ലെങ്കിൽ സൗരോർജ്ജത്തിന്‍റെയും മറ്റ് പുനരുപയോഗ ഊർജ്ജത്തിന്‍റെയും കാര്യത്തിൽ ആകാമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോകബാങ്കിന്‍റെയും വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോ​ർ​ജീ​വ.

2022 ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​ന്ത്യ ജി20​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 200 ലധികം സമ്മേളനങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിലാണ് ജി 20 നേതൃത്വ ഉച്ചകോടി നടക്കുന്നത്.

ഫോർട്ട്കൊച്ചി: സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോൻ കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്‍റെ ഒരു മാർഗം ഒരുക്കി. ചൂലാല എന്ന പേരിൽ അവർ നിർമ്മിച്ച ചൂലുകൾ ഡേവിഡ് ഹാളിൽ പ്രദർശിപ്പിച്ചു. ചൂലുകൾ എന്നതിലുപരി അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണ് ലക്ഷ്യം. പോത്താനിക്കാട് കേരള ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡിലെ 15 വനിതകൾ നിർമ്മിച്ച ചൂലുകൾ ചൂല എന്ന പേരിൽ കരകൗശല വസ്തുക്കളായി പ്രദർശിപ്പിച്ചു.

വിമാനത്താവളങ്ങളിലും മറ്റ് ഔട്ട്ലെറ്റുകളിലും ചൂലാല പ്രദർശിപ്പിക്കും.  ഐഐഡി കേരള ചാപ്റ്ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ആർക്കിടെക്റ്റ് എസ്.ഗോപകുമാർ, ഐ.ഐ.ഡി കേരള ചാപ്റ്റർ പ്രസിഡന്‍റ് സന്ധ്യ എന്നിവർ സംസാരിച്ചു.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐഎസ്എൽ) ഒമ്പതാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആവേശക്കടലാക്കി മാറ്റിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനാണ്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34,978 കാണികളാണ് പങ്കെടുത്തത്. ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.

ഉദ്​ഘടനമത്സരത്തിന് ശേഷം കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ എത്തിയത്. 22,236 പേരാണ് മത്സരം കാണാനെത്തിയത്. എന്നാൽ ഈസ്റ്റ് ബംഗാൾ-എഫ്സി ഗോവ മത്സരം കാണാൻ 17,500 പേർ മാത്രമാണ് എത്തിയത്.

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർവഹിക്കാൻ മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ സ്ഥിരീകരിച്ചു.

ഓഹരി വിൽപ്പനയുടെ കാര്യം പരിഗണനയിലാണെന്ന് ചെയർമാൻ എം.എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു. സ്റ്റോക്കിൽ ലുലു ജീവനക്കാർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജി.സി.സിയിലുടനീളം 239 ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിൽ ഉള്ളത്. ഇറാഖ്, വടക്കേ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ലുലു അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഓഹരി വിൽപ്പന എപ്പോൾ ആരംഭിക്കുമെന്നോ ഓഹരിയുടെ വില എത്രയാകുമെന്നോ ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.

പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ലുലുവിന്‍റെ ഓഹരികൾ വാങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2020 ലെ കണക്കനുസരിച്ച് ലുലു ഗ്രൂപ്പിന്‍റെ മൂല്യം 500 കോടി ഡോളറിലധികം ആയിരുന്നു. നിലവിൽ 800 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ 57,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

അബുദാബി: ഡിസംബർ 15 മുതൽ പുതിയ ഗാർഹിക നിയമം പ്രാബല്യത്തിൽ വരുന്നതോടെ യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കും. വീട്ടുജോലിക്കാരിൽ നിന്ന് പണം കൈപ്പറ്റാൻ പാടില്ലെന്ന വ്യവസ്ഥയും ഉണ്ടാകും. റിക്രൂട്ട്മെന്‍റ് ഓഫീസ് വഴിയോ സ്പോൺസർമാർ വഴിയോ നിയമനം നടത്തുകയാണെങ്കിൽ, എല്ലാ ചെലവുകളും ബന്ധപ്പെട്ടവർ വഹിക്കേണ്ടിവരും.

18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കാരായി നിയമിക്കരുത്. അനുയോജ്യമായ അന്തരീക്ഷം, ശരിയായ വേതനം, താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയവ തൊഴിലുടമകൾ ഉറപ്പാക്കണം. വാരാന്ത്യ അവധി, കുറഞ്ഞത് 8 മണിക്കൂർ തുടർച്ചയായി വിശ്രമം ഉൾപ്പെടെ ദിവസം 12 മണിക്കൂർ വിശ്രമം, ഒരു മാസത്തെ ശമ്പളത്തോടെയുള്ള അവധി, നാട്ടിലേക്ക് പോയി മടങ്ങാനുള്ള ടിക്കറ്റ് എന്നിവ നൽകണം.

ന്യൂഡല്‍ഹി: വനിത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 മാർച്ചിൽ ആരംഭിച്ചേക്കും. പുരുഷ ഐപിഎല്ലിന് മുമ്പാണ് ടൂർണമെന്‍റ് നടക്കുക. അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. ഇതാദ്യമായാണ് വനിത ഐപിഎല്ലിന് കൊടിയുയരുന്നത്.

അഞ്ച് ടീമുകൾ പരസ്പരം മത്സരിക്കും. ഏറ്റവും കൂടുതൽ പോയിന്‍റുള്ള രണ്ട് ടീമുകൾ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. ടൂർണമെന്‍റിൽ 20 ലീഗ് മത്സരങ്ങൾ നടക്കും. ഓരോ ടീമിനും പ്ലെയിങ് ഇലവനിൽ അഞ്ച് വിദേശ താരങ്ങൾ ഉണ്ടാകാം.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിത ടി20 ലോകകപ്പിന് ശേഷം വനിത ഐപിഎൽ തുടങ്ങും. ഫെബ്രുവരി 9 മുതൽ 26 വരെയാണ് ലോകകപ്പ് നടക്കുക. വനിത ഐപിഎല്ലിൽ പങ്കെടുക്കുന്ന അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

ഡൽഹി: ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നു. 2021 ൽ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒരു വർഷം കൊണ്ട് ഇരട്ടിയിലധികം (15000 കോടി ഡോളർ) വർദ്ധിച്ചു.

മുകേഷ്​ അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ​ഡോളർ), സൈറസ്​ പൂനവല്ല (2,150 കോടി ഡോളർ), ഷിവ്​ നാടാർ (2,140 കോടി ഡോളർ) എന്നിവരാണ് ഇന്ത്യയിൽ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

മലയാളികളിൽ എംഎ യൂസഫ് അലിയാണ് ഒന്നാമത്. 540 കോടി ഡോളർ ആസ്തിയുള്ള യൂസഫലിക്കൊപ്പം അഞ്ച് മലയാളികളും പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസഫലി.

ഡൽഹി: ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നു. 2021 ൽ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒരു വർഷം കൊണ്ട് ഇരട്ടിയിലധികം (15000 കോടി ഡോളർ) വർദ്ധിച്ചു.

മുകേഷ്​ അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ​ഡോളർ), സൈറസ്​ പൂനവല്ല (2,150 കോടി ഡോളർ), ഷിവ്​ നാടാർ (2,140 കോടി ഡോളർ) എന്നിവരാണ് ഇന്ത്യയിൽ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

മലയാളികളിൽ എംഎ യൂസഫ് അലിയാണ് ഒന്നാമത്. 540 കോടി ഡോളർ ആസ്തിയുള്ള യൂസഫലിക്കൊപ്പം അഞ്ച് മലയാളികളും പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസഫലി.

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് താൻ സമ്പൂർണ പരാജയമായിരുന്നെന്ന മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് എൻ.ശ്രീനിവാസന്‍റെ ആരോപണത്തിന് മറുപടിയുമായി സൗരവ് ഗാംഗുലി. താൻ കളിക്കാരുടെ ഭരണാധികാരിയായിരുന്നുവെന്നും തന്‍റെ ഭരണകാലത്തും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കോവിഡ് -19 പ്രതിസന്ധിക്കിടയിലും ഐപിഎൽ നടന്നു, ഐപിഎൽ പ്രക്ഷേപണ അവകാശങ്ങൾ റെക്കോർഡ് വിലയ്ക്ക് വിറ്റു, അണ്ടർ -19 ടീം ലോകകപ്പ് നേടി, വനിതാ ടീം ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി, ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര നേടി, വനിതാ ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്നിവയെല്ലാം തൻ്റെ കാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിനായി എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ ധാരണയായിട്ടുണ്ട്.

ഏകദേശം 75 കോടി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇതിൽ 10 കോടി ജനങ്ങൾക്ക് നിലവിൽ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകൾ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകൾ ഉപയോഗിക്കുന്നു. ഇവരെ വേഗത്തിൽ 5 ജി സേവനങ്ങൾക്ക് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.

10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ ധാരണയായിട്ടുണ്ട്.

ഏകദേശം 75 കോടി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇതിൽ 10 കോടി ജനങ്ങൾക്ക് നിലവിൽ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകൾ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകൾ ഉപയോഗിക്കുന്നു. ഇവരെ വേഗത്തിൽ 5 ജി സേവനങ്ങൾക്ക് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.

മസ്‌കറ്റ്: തിരുവനന്തപുരത്തേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രമോഷണൽ കാമ്പയിന്‍റെ ഭാഗമായി 22 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയർ വാഗ്ദാനം ചെയ്യുന്നത്.

ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഓഫർ ലഭ്യമാകുമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. 20 കിലോ ഭാരമുള്ള ബാഗേജും അനുവദിക്കും. നിലവിൽ മസ്കറ്റ്-കേരള സെക്ടറിൽ തിരുവനന്തപുരം ഭാഗത്തേക്ക് മാത്രമാണ് സലാം എയർ സർവീസ് നടത്തുന്നത്.

വെല്ലിംഗ്ടണ്‍: ടി20യിൽ കോഹ്ലിയുടെ മറ്റൊരു റെക്കോർഡും തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെ 40 പന്തിൽ നിന്ന് 55 റൺസ് നേടിയ ബാബർ ഓപ്പണർ മുഹമ്മദ് റിസ്വാനുമൊത്ത് (56 പന്തിൽ 69) ഓപ്പണിംഗ് വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയപ്പോൾ പാകിസ്ഥാൻ 19.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികയ്ക്കുന്ന ഏഷ്യൻ താരമെന്ന റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ബാബർ മറികടന്നത്. 251 ഇന്നിങ്സുകളിൽ നിന്നാണ് ബാബർ 11,000 റൺസ് തികച്ചത്. 261 ഇന്നിങ്സുകളിലാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ചത്. 262 ഇന്നിങ്സുകളിൽ നിന്ന് 11,000 റൺസ് തികച്ച ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറാണ് പട്ടികയിൽ മൂന്നാമത്.

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 9 റണ്‍സാണ്.

ആദ്യ അഞ്ച് പന്തിൽ ആറ് റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മത്സരം ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്ത് ഒരു ഫുൾ ടോസ് ആയിരുന്നുവെങ്കിലും എക്സ്ട്രാ കവർ ഫീൽഡറുടെ കൈകളിലേക്കാണ് പാകിസ്ഥാന്‍റെ നിദാ ദർ അടിച്ചത്. കവിഷ ദിൽഹാരി ആ ക്യാച്ച് നഷ്ടപ്പെടുത്തി. ഇതിനിടയിൽ നിദാ ദർ രണ്ടാം റൺസിനായി ഓടിയെങ്കിലും റണ്ണൗട്ടായി. ഇതോടെയാണ് ഒരു റൺസിന് ശ്രീലങ്ക മത്സരം ജയിച്ചത്. ശ്രീലങ്ക 20 ഓവറിൽ 122/6, പാകിസ്ഥാൻ 20 ഓവറിൽ 121/6.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ 15-ആം തീയതി(ശനിയാഴ്ച്ച) ഉച്ചയ്ക്ക് 1 മണിക്ക് ബംഗ്ലാദേശ് സിൽഹെട്ട് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കും.

ന്യൂ ഡൽഹി: ബി.ജെ.പിക്ക് വഴങ്ങാത്തതിനാലാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന ആരോപണത്തോട് പ്രതികരിച്ച് സൗരവ് ഗാംഗുലി. ദീർഘകാലം ഈ പദവിയിൽ തുടരാൻ കഴിയില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. നാളുകളോളം കളിക്കാനും ഭരണ സ്ഥാനത്ത് ഇരിക്കാനും സാധ്യമല്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ധാരാളം കളിക്കാനായി,ഭരണത്തിലും ഉണ്ടായിരുന്നു. ഇനി മറ്റെന്തെങ്കിലും ചെയ്യണമെന്നും ഗാംഗുലി പറഞ്ഞു. ബി.സി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് തന്നെ നീക്കുന്നതിനെച്ചൊല്ലി ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് തമ്മിൽ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഗാംഗുലിയുടെ പരാമർശം.

ഗാംഗുലി ബി.ജെ.പിയിൽ ചേരാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താൻ ആയിരുന്നു. എന്നാൽ ഗാംഗുലി ബി.ജെ.പിയിൽ ചേരില്ലെന്ന് മനസിലായതോടെ പകപോക്കലിന്‍റെ ഭാഗമായാണ് പുറത്താക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് എംപി ശന്തനു സെൻ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയത്. 

എന്നാൽ ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി പറഞ്ഞു. ഗാംഗുലിയെ അമിത് ഷാ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു. 

തിരുവനന്തപുരം: പരിശോധനയ്ക്കായി സംസ്ഥാനത്ത് നിന്ന് അയച്ച ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സാക്ഷ്യപ്പെടുത്തി. നേരത്തെ, കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് ആന്‍റി-റാബിസ് വാക്സിൻ മികച്ച ഗുണനിലവാരമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിൽ ചിലരിൽ പേവിഷബാധ മരണം ഉണ്ടായ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ഇത് വീണ്ടും പരിശോധനയ്ക്കായി അയച്ചത്.

ഈ വാക്സിൻ മികച്ച ഗുണനിലവാരമുള്ളതാണെന്ന് കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി സാക്ഷ്യപ്പെടുത്തി. കേന്ദ്ര ലാബിലേക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിനും നല്ല ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് പേവിഷബാധയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സിൻ സ്വീകരിച്ച അഞ്ച് പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്.
ഇതിനെത്തുടർന്ന് രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിൻ, ഒരു ബാച്ച് ആന്‍റി റാബിസ് വാക്സിൻ എന്നിവ പരിശോധനയ്ക്കായി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിലേക്ക് അയച്ചു. ഈ ബാച്ചുകളിൽപ്പെട്ട വാക്സിൻ പരിശോധനയ്ക്ക് അയച്ച ശേഷം വിതരണം ചെയ്യരുതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകിയിരുന്നു.

ഇന്ന് ലോക കാഴ്ച ദിനം. അശ്വിനി അഗാഡി എന്ന യുവതിയുടെ ജീവിതകഥ നാം അറിയേണ്ട ദിവസവും ഇന്നാണ്. തന്‍റെ സ്വപ്നങ്ങൾ നേടാൻ കാഴ്ച വൈകല്യം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കർണാടക സ്വദേശിയായ അശ്വിനി. അശ്വിനി ആരംഭിച്ച ട്രസ്റ്റ് ഇപ്പോൾ നൂറിലധികം കുട്ടികൾക്കും നിരവധി സ്ത്രീകൾക്കും തണൽ നൽകുന്നു. മലാല പുരസ്കാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അശ്വിനി നേടിയിട്ടുണ്ട്.

ബെല്ലാരിയിലെ ചെല്ലഗുർക്കി ഗ്രാമത്തിൽ അന്ധയായി ജനിച്ച അശ്വിനിയുടെ സഹപാഠികൾ പഠിച്ചു മുന്നോട്ട് പോകുമ്പോൾ അശ്വിനിയുടെ മാതാപിതാക്കൾക്ക് അവളുടെ സ്കൂൾ പ്രവേശനത്തിനായി യാചിക്കേണ്ടി വന്നു. ബെംഗളൂരുവിലേക്ക് താമസം മാറ്റിയ ശേഷമാണ് വിദ്യാഭ്യാസം തന്നെ സാധ്യമായത്.

കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ട് അശ്വിനിക്ക്. രണ്ടാം റാങ്കോടെ പാസായെങ്കിലും കാഴ്ചവൈകല്യമുള്ളതിനാൽ ഇന്‍റർവ്യൂ ബോർഡുകൾക്ക് മുന്നിൽ അയോഗ്യയായി. തനിക്കുണ്ടായ അനുഭവം ആവർത്തിക്കരുതെന്ന അശ്വിനിയുടെ വാശിയാണ് സ്വന്തം സ്കൂൾ എന്ന ആശയത്തിലേക്ക് അവളെ എത്തിച്ചത്.

വാഷിങ്ടണ്‍: നാസയുടെ ചാന്ദ്ര ഗവേഷണ ദൗത്യം ആർട്ടെമിസിന്‍റെ ആദ്യ വിക്ഷേപണമായ ആർട്ടെമിസ് 1 നവംബർ 14ന് നടക്കും. ഇന്ധന ചോർച്ചയെ തുടർന്ന് വിക്ഷേപണ ശ്രമം നിരവധി തവണ മുടങ്ങിയിരുന്നു.

69 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോയില്‍ മനുഷ്യനെ വഹിക്കാന്‍ സാധിക്കുന്ന ഓറിയോണ്‍ പേടകം വഹിച്ചുകൊണ്ടുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് വിക്ഷേപിക്കുക.

ആർട്ടെമിസ് 1 ആളില്ലാ വിക്ഷേപണമാണ്. പദ്ധതിക്കായി ഉപയോഗിക്കുന്ന വാഹനത്തിന്‍റെ പ്രകടനം പരിശോധിക്കുകയാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ഓറിയോൺ പേടകം ചന്ദ്രനെ പരിക്രമണം ചെയ്ത് ഭൂമിയിൽ തിരിച്ചെത്തും.

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കെ എൽ രാഹുലിന്‍റെ അർധസെഞ്ചുറി ഉണ്ടായിട്ടും 36 റൺസിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോറിസ്, മക്കെൻസി, കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ 13 റൺസിന് ജയിച്ചിരുന്നു.

മറുപടി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്ത് 11 പന്തിൽ 9 റൺസുമായി മടങ്ങി. ദീപക് ഹൂഡ (9 പന്തിൽ 6), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 17), അക്ഷർ പട്ടേൽ (7 പന്തിൽ 2) എന്നിവർ മടങ്ങുമ്പോൾ 79 റൺസ് ആയിരുന്നു ഇന്ത്യയുടെ സ്കോർ. ദിനേശ് കാർത്തിക് 14 പന്തിൽ 10 റൺസിനും കീഴടങ്ങി.

പ്രധാന ബാറ്റ്സ്മാൻമാർ പുറത്തായതോടെ അർധസെഞ്ചുറി നേടിയ കെ എൽ രാഹുലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 55 പന്തിൽ 74 റൺസ് എടുത്ത കെ എൽ രാഹുലിനെ ആൻഡ്രൂ ടൈ ആണ് പുറത്താക്കിയത്. ഹർഷൽ പട്ടേൽ 10 പന്തിൽ രണ്ടും ഭുവനേശ്വർ കുമാർ ഒന്നും നേടാതെയും പുറത്തായി.

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അംഗീകാരം നൽകി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് വിതരണം ചെയ്യാൻ തുടങ്ങും.

ഗൂഗിളുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ അമേരിക്കക്കാർക്കും ട്രൂത്ത് സോഷ്യല്‍ എത്തിക്കാൻ സഹായിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ടിഎംടിജി മേധാവി ഡെവിൻ നൂൺസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുഎസിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. ആവശ്യമായ ഉള്ളടക്ക മോഡറേഷൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ പ്ലേ സ്റ്റോർ ഇതിന് അനുമതി നൽകിയിരുന്നില്ല. പ്ലേ സ്റ്റോർ നയങ്ങൾ പാലിക്കാത്തതും ഒരു തടസ്സമായിരുന്നു.

യുഎഇ: ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ യുഎഇ ദൗത്യം ഒരു പടി കൂടി കടന്ന് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയതായി, ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ എഞ്ചിനീയർമാരെയും വിദഗ്ധരേയും അദ്ദേഹം അഭിനന്ദിച്ചു.

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ നവംബറിൽ വിക്ഷേപിക്കും. ഫ്ളോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇതിനായി റാഷിദ് റോവറിനെ വിക്ഷേപണ സ്ഥലത്തേക്ക് കൊണ്ടുപോകും. ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറിൽ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് വിക്ഷേപിക്കുക. മുമ്പ് പഠനം നടത്തിയിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റോവർ പകർത്തുമെന്നാണ് പ്രതീക്ഷ.

കോവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20 പേരിൽ ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടർന്നാണ് ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കൂടുതൽ കാണപ്പെടുന്നത് എന്നാണ് കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

നെഞ്ചുവേദന, ശ്വാസതടസ്സം, ഹൃദയമിടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദീർഘകാല കോവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകർ പറയുന്നു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീർഘകാല കോവിഡിന്‍റെ അപകടസാധ്യത കൂടുതൽ. ഗവേഷണത്തിൽ പങ്കെടുത്ത 20 പേരിൽ ഒരാൾ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. 

2021 മെയ് മാസത്തിലാണ് സിഐഎസ്എസ് പഠനം ആരംഭിച്ചത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ്, സ്കോട്ട്ലൻഡിലെ എൻഎച്ച്എസ്, അബർഡീൻ, എഡിൻബർഗ് സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ ഗ്ലാസ്ഗോ സർവകലാശാലയാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. 

ഡിജിറ്റലൈസേഷൻ വിവിധ രീതികളിൽ രാജ്യത്തിന്‍റെ വളർച്ചയെ സഹായിക്കുന്നു. സാമ്പത്തിക മേഖലയിൽ വലിയ മാറ്റമാണ് ഡിജിറ്റലൈസേഷൻ വഴിയുണ്ടായത്. ഡിജിറ്റലൈസേഷന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ കഴിഞ്ഞുവെന്ന് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. ബാങ്കിംഗ് സേവനങ്ങൾ നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത നിരവധി ആളുകൾ രാജ്യത്തുണ്ട്. ഡിജിറ്റൈസേഷനിലൂടെ, രാജ്യത്തെ താഴേത്തട്ടിലുള്ളവർക്ക് പോലും പണമിടപാടുകൾ സുഗമമായി നടത്താൻ കഴിയുന്നുവെന്ന് ഒലിവിയർ ചൂണ്ടിക്കാട്ടി.  

ഗതാഗതക്കുരുക്കിൽ കുടുങ്ങിയോ? നിങ്ങൾ ഒരു ബിഎംഡബ്ല്യു കാറിലാണെങ്കിൽ, ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ വീഡിയോ ഗെയിം കളിച്ച് സമയം കളയാൻ നിങ്ങൾക്ക് താമസിയാതെ കഴിഞ്ഞേക്കാം. ജർമ്മൻ വാഹന ഭീമനായ ബിഎംഡബ്ല്യു 180ലധികം ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ ഗെയിം പ്ലാറ്റ്ഫോമായ എയർകോൺസോളുമായി കൈകോർത്തു. ബിഎംഡബ്ല്യു ഗ്രൂപ്പും ഗെയിമിംഗ് പ്ലാറ്റ്ഫോമും തമ്മിലുള്ള പങ്കാളിത്തം 2023 മുതൽ ബിഎംഡബ്ല്യു കാറുകൾക്ക് ഗെയിമിംഗ് വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

കാറുകൾക്കൊപ്പം ബിഎംഡബ്ല്യു നൽകുന്ന ഡിജിറ്റൽ ഇൻഫോടെയ്ൻമെന്‍റ് ഡിസ്പ്ലേയിലാണ് ഗെയിമുകൾ കളിക്കാൻ കഴിയുക. എയർകോൺസോൾ വാഗ്ദാനം ചെയ്യുന്ന ഗെയിമുകൾക്ക് ഈ സംവിധാനത്തിനുള്ളിൽ നേരിട്ട് പ്രവർത്തിക്കാൻ കഴിയും. എയർകോൺസോൾ സാങ്കേതികവിദ്യയിലൂടെ ഗെയിമുകൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. സ്മാർട്ട്ഫോണിന്‍റെ സഹായത്തോടെയും ഇവ നിയന്ത്രിക്കാൻ കഴിയും.

മൂന്ന് ദിവസത്തെ വന്‍ ഇടിവിൽ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. 37400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 80 രൂപയാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 960 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ വിപണി മൂല്യത്തില്‍ മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. നിലവിൽ ടിവിഎസിന്‍റെ വിപണി മൂല്യം 50920 കോടി രൂപയും ഹീറോയുടെ വിപണി മൂല്യം 50820 കോടി രൂപയുമാണ്. ഇതോടെ വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ രാജ്യത്തെ ആറാമത്തെ വലിയ ഓട്ടോമൊബൈൽ കമ്പനിയായി ടിവിഎസ് മാറി.

ഓട്ടോമൊബൈൽ കമ്പനികളുടെ പട്ടികയിൽ (വിപണി മൂല്യം) ആദ്യ അഞ്ചിൽ ഇടം നേടിയ ഏക ഇരുചക്ര വാഹന നിർമ്മാതാവാണ് ബജാജ് (1.04 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വർഷത്തിനിടെ ഹീറോയുടെ ഓഹരികൾ 13.05 ശതമാനം ഇടിഞ്ഞിരുന്നു. മറുവശത്ത്, ടിവിഎസ് ഓഹരികൾ 85.67 ശതമാനം ഉയർന്നു. മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ മുന്നിലുള്ള മൂന്ന് ഓട്ടോമൊബൈൽ കമ്പനികൾ.

ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും പുറത്തിറക്കുന്ന ടിവിഎസ് നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 297 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 7,348 കോടി രൂപയായിരുന്നു. മറുവശത്ത്, ഹീറോയുടെ അറ്റാദായം 624.52 കോടി രൂപയാണ്.

ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടി 12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 8 കാലുകളിൽ നീങ്ങുന്ന മൂവിങ് മെക്കാനിസമായ ‘ദ്രോണ’. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് റോബോട്ട് എന്ന് വിളിക്കാവുന്ന ദ്രോണ നിർമിച്ചത്.

റോബോട്ടുകളെപ്പോലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിലും, കുറഞ്ഞ ചെലവിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് ദ്രോണയുടെ നേട്ടം. 

മസ്‍കത്ത്: ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍റർ, ‘അൽ ബുറൈമി’ ബ്രാൻഡിന്‍റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ഒമാനിൽ ഉത്പാദിപ്പിക്കുന്ന അൽ ബുറൈമി ബ്രാൻഡിന്‍റെ 200 മില്ലി കുപ്പിവെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍ററിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രശ്നമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിന്‍വലിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആരുടെയെങ്കിലും കൈവശം ഇതിനകം ഈ കുപ്പിവെള്ളം ഉണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

റിയാദ്: പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്‍റെ തീരുമാനം സാമ്പത്തിക കാരണങ്ങളാലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ അംഗരാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാർ ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.

“ഒപെക് പ്ലസ് രാജ്യങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു. ഇതിലൂടെ, വിപണി സ്ഥിരത തേടുകയും നിർമ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യും, “അദ്ദേഹം പറഞ്ഞു.

ദോഹ: ഫിഫ ലോകകപ്പിനായി 110 മെട്രോ ട്രെയിനുകളും 18 ട്രാമുകളും സർവീസ് നടത്തും. 13 സ്റ്റേഷനുകളിൽ പാർക്ക്, റൈഡ് സൗകര്യങ്ങളും ഒരുക്കും.

ദോഹ മെട്രോയുടെ 37 സ്റ്റേഷനുകളും ലുസൈൽ സിറ്റിയിലെ 7 ട്രാം സ്റ്റേഷനുകളും കാഴ്ചക്കാർക്ക് സുരക്ഷിതമായ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കും.

മെട്രോയും ട്രാമും 21 മണിക്കൂറും സർവീസ് നടത്തും. രാവിലെ 6 മുതൽ വൈകിട്ട് 3 വരെയാണ് സർവീസ്. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ സർവീസ് ആരംഭിക്കും. മെട്രോ ലിങ്ക് ഫീഡർ ബസുകൾ 43 ലൈനുകളിലായി സർവീസ് നടത്തും. മെട്രോ എക്സ്പ്രസ് (ഓൺ-ഡിമാൻഡ് സർവീസ്) രാവിലെ 6 മുതൽ ഉച്ചവരെ ലഭ്യമാണ്.

ദുബായ്: പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂറോളം കുടുങ്ങി. പാസ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. ഇന്ത്യൻ കോൺസുലേറ്റിലെ അഭിഭാഷകരും ഉദ്യോഗസ്ഥരും എത്തി വിവരങ്ങൾ വിശദീകരിച്ചതിന് ശേഷമാണ് വിമാനത്താവളം വിടാൻ കഴിഞ്ഞത്.

പഴയ പാസ്പോർട്ടിൽ ‘പുരുഷൻ’ എന്നും പുതിയതിൽ ‘സ്ത്രീ’ എന്നും എഴുതിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി തവണ ദുബായിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷൻ പരിശോധനയിലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പാസ്പോർട്ടിൽ തിരിമറി നടന്നുവെന്ന സംശയത്തിൽ ഡിപോർട്ട് ചെയ്യാനായി നീക്കം. സ്വന്തം സംരംഭത്തിന്റെ കാര്യത്തിനായി ദുബായിൽ എത്തിയ രഞ്ജു തിരികെ പോകാൻ തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്‍റെയും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നാണ് ദുബായിൽ തുടരാൻ അനുവദിച്ചത്.

ഒരു രാത്രി മുഴുവൻ എയർപോർട്ടിനുള്ളിൽ ചെലവഴിച്ച രഞ്ജു രാവിലെ പുറത്തിറങ്ങി. തന്‍റെ സമൂഹത്തിൽ നിന്നുള്ളവർക്ക് ഇപ്പോൾ ദുബായിലേക്ക് സ്വതന്ത്രമായി വരാൻ കഴിയുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം പെർഫ്യൂം വ്യവസായത്തിലേക്ക് പ്രവേശിച്ചിരുന്നു. തന്‍റെ ആദ്യ ഉൽപ്പന്നമായ “ബേൺഡ് ഹെയർ” എന്ന പെർഫ്യൂം അദ്ദേഹം ഇന്നലെ പുറത്തിറക്കുകയും ചെയ്തു. പുതിയ സംരംഭത്തെ പരാമർശിച്ച് മസ്ക് തന്‍റെ ട്വിറ്റർ ബയോ “പെർഫ്യൂം സെയിൽസ്മാൻ” എന്ന് മാറ്റിയിട്ടുമുണ്ട്.

“ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് ഇലോൺ മസ്‌ക് ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിന് ശേഷമുള്ള മസ്കിന്‍റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ട്വിറ്റർ വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മസ്‌ക് പറയുന്നു. അതേസമയം തന്റെ ഫോളോവേര്‍സിനോട് പെർഫ്യൂം വാങ്ങാൻ ആവശ്യപ്പെട്ടു. “ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അതിനാൽ എനിക്ക് ട്വിറ്റർ വാങ്ങാം” മസ്‌ക് ട്വീറ്റ് ചെയ്തു.

ധാക്കാ: സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്ലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് തായ്ലൻഡിനെതിരെ ബൗളർമാരിൽ തിളങ്ങിയത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്ലൻഡിന്‍റെ ടോപ് സ്കോറർമാർ. 19-ാം ഓവറിൽ രാജേശ്വരി ഗെയ്ക്വാദ് തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി തായ്ലൻഡിന്‍റെ വാലറ്റത്തെ വേഗത്തിൽ മടക്കി അയച്ചു. 

തായ്ലൻഡിന്‍റെ രണ്ട് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. രേണുക സിംഗ്, സ്നേഹ് റാണ, ഷഫാലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

അബുദാബി: വ്യാവസായിക സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടം അബുദാബി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ഡെവലപ്മെന്‍റ് ആരംഭിച്ചു. എനർജി താരിഫ് ഇൻസെന്‍റീവ് പ്രോഗ്രാമിലൂടെ വൈദ്യുതി, പ്രകൃതി വാതക നിരക്കുകളിൽ ഇളവുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് ആഘാതത്തിന്‍റെ പശ്ചാത്തലത്തിൽ 2019 ൽ പ്രഖ്യാപിച്ച ഇളവിന്‍റെ തുടർച്ചയാണിത്.

കമ്പനിയുടെ സാമ്പത്തിക ആഘാതം, സ്വദേശിവൽക്കരണ നിരക്ക്, വിദഗ്ധ തൊഴിലാളികളുടെ എണ്ണം, ഊർജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വാതകത്തിനും വൈദ്യുതിക്കും ഇളവ് നൽകുക.

വിദേശനിക്ഷേപം ആകർഷിച്ച് അബുദാബിയെ മേഖലയിലെ ഏറ്റവും മത്സരാധിഷ്ഠിത വ്യാവസായിക കേന്ദ്രമാക്കി മാറ്റുകയാണ് അബുദാബി ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ വ്യക്തമാക്കി.

അബുദാബി: ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമ്മിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ചെലവിലാണ് പറക്കുന്ന ബൈക്ക് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുള്ള ഈ ബൈക്കിന് 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

നിലവിൽ ജപ്പാനിൽ പ്രതിമാസം അഞ്ച് ബൈക്കുകൾ വരെ നിർമ്മിക്കുന്ന എയർവിൻസ് കമ്പനി അബുദാബി കമ്പനിയുമായി ചേർന്ന് കൂടുതൽ ബൈക്കുകൾ നിർമ്മിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഗ്ലോബൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക പറഞ്ഞു.

എന്നാൽ യുഎഇ കമ്പനിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ബൈക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. ജപ്പാനിൽ ഇതുവരെ 10 യൂണിറ്റുകൾ വിറ്റഴിച്ചതായും കമ്പനി വെളിപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച് പഠിക്കാൻ ഐസിഎംആർ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിശദമായ പഠനം നടത്തും. ഈ വർഷം കേരളത്തിൽ 14 പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളുപനിയെക്കുറിച്ചുള്ള ഐസിഎംആറിന്‍റെ പഠനം.

പുതുച്ചേരി വെക്ടർ കണ്ട്രോൾ റിസർച്ച് സെന്‍ററിൽ നിന്നുള്ള വിദഗ്ധരാണ് പഠനത്തിനായി എത്തുന്നത്. ഈ വർഷം സംസ്ഥാനത്ത് 597 പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. 14 പേർക്ക് ജീവൻ നഷ്ടമായി.

മുൻ വർഷങ്ങളിലും പനി നിരവധി പേരുടെ ജീവൻ അപഹരിച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിക്കും. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്നുള്ള സാമ്പിളുകളും പഠനവിധേയമാക്കും. മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളിലൂടെയാണ് രോഗകാരി മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ ജയം സ്വന്തമാക്കി എഫ്.സി ഗോവ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ എഡു ബേഡിയ നേടിയ ഗോളിലാണ് ഗോവ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 2-1നാണ് ഗോവയുടെ വിജയം.

മത്സരത്തിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട ഈസ്റ്റ് ബംഗാളിനെതിരെ ഏഴാം മിനിറ്റിൽ ഗോവ ലീഡ് നേടി. അൽവാരെ വാസ്ക്വെസ് ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ താരത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രണ്ടൻ ഫെർണാണ്ടസ് ഗോൾകീപ്പർ കമൽജിത് സിംഗിനെ മറികടന്ന് ഗോൾ നേടി. കളിയുടെ 20-ാം മിനിറ്റിലും 39-ാം മിനിറ്റിലും നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കാൻ ഗോവയ്ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ചില അവസരങ്ങൾ സൃഷ്ടിക്കുകയും 64-ാം മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു.

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും പൊതു ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അബുദാബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിച്ച ശേഷം 14ന് കേരളത്തിലേക്ക് മടങ്ങും.

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനമെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. യുകെ, നോർവേ, ഫിൻലാൻഡ് എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രാനുമതി ലഭിച്ചത്.

എന്നാൽ, യുകെ, നോർവേ പര്യടനത്തിന് ശേഷം ദുബായ് സന്ദർശിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഇതിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം അറിയിക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി യു.എ.ഇയിലെത്തിയന്നാണ് വിദേശകാര്യ മന്ത്രാലയം വക്താക്കൾ പറയുന്നത്.

റിയാദ്: സൗദിയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 10 വർഷത്തിനിടെ 16.8 ശതമാനം വർധനയുണ്ടായിട്ടുണ്ട്. അതേസമയം വാർഷിക വളർച്ചാ നിരക്ക് 9.3 ശതമാനമാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

2021ലെ ജനസംഖ്യയുടെ നാലിലൊന്ന് 15 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ പിരമിഡിന്‍റെ അടിത്തറ യുവതലമുറ വഹിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. 2012ൽ സൗദി അറേബ്യയിലെ ജനസംഖ്യ 2,91,95,895 ആയിരുന്നു. 2021ൽ, സ്വദേശികളുടെ ജനസംഖ്യ 1,93,63,656 ഉം വിദേശികളുടെ ജനസംഖ്യ 1,47,47,165 ഉം ആണ്.

കുവൈറ്റ്‌ : ഇന്ത്യൻ ചെമ്മീന്റെ ഇറക്കുമതിക്ക് കുവൈറ്റിൽ ഭാഗിക നിരോധനം. 2017 മുതൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ഖത്തറിലെ മാർക്കറ്റുകളിലെ ഇന്ത്യൻ ചെമ്മീനിൽ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് കുവൈറ്റ് സർക്കാർ നടപടി കർശനമാക്കിയത്. അതേസമയം, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ ഇവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നിലവിൽ 7.41 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ, പണപ്പെരുപ്പം തുടർച്ചയായ ഒൻപതാം മാസവും റിസർവ് ബാങ്ക് ലക്ഷ്യത്തിലേക്കെത്തിയിട്ടില്ല.

പണപ്പെരുപ്പം വർദ്ധിച്ചതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്ക് 190 ബേസിസ് പോയിന്‍റ് വർദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലയാണ്.

പച്ചക്കറി മുതൽ വൈദ്യുതി വരെ എല്ലാത്തിനും വില ഉയർന്നു. പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇത് മാറി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ, റിസർവ് ബാങ്ക് ഡിസംബറിലും പലിശ നിരക്ക് ഉയർത്താനാണ് സാധ്യത.

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ വോളിബോളിൽ കേരളം ഇരട്ട സ്വർണം നേടി. പുരുഷ ടീം തമിഴ്നാടിനെ തോൽപ്പിച്ച് സ്വർണം നേടി. മൂന്ന് സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 25-23, 28-26, 27-25. നേരത്തെ കേരളാ വനിതാ ടീമും സ്വർണം നേടിയിരുന്നു. ബംഗാളിനെയാണ് മൂന്ന് സെറ്റുകൾക്ക് കേരളം തോൽപ്പിച്ചത്.

ഈ വർഷത്തെ ദേശീയ ഗെയിംസിലും മികച്ച പുരുഷ അത്ലറ്റായി സജൻ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് സജൻ ഈ നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് സജൻ പ്രകാശ്.

ഗുജറാത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് സജൻ നീന്തി നേടിയത്. കേരള അക്വാട്ടിക് അസോസിയേഷൻ സജനെയും പരിശീലകൻ എസ് പ്രദീപ് കുമാറിനെയും അഭിനന്ദിച്ചു.

ഡൽഹി: ഭവന വായ്പ 6 ലക്ഷം കോടി രൂപ പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ. 28 ലക്ഷത്തിലധികം പേരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുള്ളത്. ഉത്സവ സീസൺ പ്രമാണിച്ച് ഭവന വായ്പകളിൽ ഇളവും പ്രഖ്യാപിച്ചു.

15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവാണ്‌ 2022 ഒക്ടോബർ 4 തൊട്ട് 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളിൽ ബാങ്ക് നൽകുക. 8.55% മുതൽ 9.05% വരെയാണ് എസ്ബിഐയുടെ ഭവന വായ്പയുടെ പലിശ നിരക്ക്. ഉത്സവ സീസൺ പ്രമാണിച്ച് ഇത് 8.40% വരെയാണ്. 2023 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസിൽ ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

2021 ജനുവരിയിൽ ബാങ്കിന്റെ ഭവന വായ്പ 5 ലക്ഷം കോടി രൂപ കടന്നതായി എസ്ബിഐ അറിയിച്ചിരുന്നു. ഭവന വായ്പ വിഭാഗത്തിൽ 6 ലക്ഷം കോടി പിന്നിടുന്ന ആദ്യ വായ്പ ദാതാവ് കൂടിയാണ് എസ്ബിഐ.

ഷില്ലോംഗ്: മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് ‘മേഘ കയാക് ഫെസ്റ്റിവൽ 2022’ന് മേഘാലയ ഒരുങ്ങുന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അത്ലറ്റുകൾ ഉംതാം വില്ലേജിലെ ഉംട്രൂ നദിയിൽ നടക്കുന്ന മേളയിൽ പങ്കെടുക്കും. നാളെ മുതൽ 4 ദിവസം നീളുന്ന ഫെസ്റ്റിവൽ ആണ് നടക്കുക.

പ്രൊഫഷണലുകൾക്കും ഇന്‍റർമീഡിയറ്റ്/അമേച്വർ റേസർമാർക്കുമായി ഡൗൺറിവർ ടൈം ട്രയൽ, എക്‌സ്ട്രീം സ്ലാലോം, ഡൗൺറിവർ ഫ്രീസ്റ്റൈൽ എന്നിങ്ങനെ മത്സര വിഭാഗങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും.

നിരവധി അന്താരാഷ്ട്ര കയാക് അത്‌ലറ്റുകൾ മേളയുടെ ഭാഗമാകും. മുൻനിര കയാക്കിംഗ് സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പെഡലർമാരായ അമിത് മഗർ, ആഷു റാവത്ത്, ആനി മത്തിയാസ്, നിസ്ഫുൽ ജോസ്, മനീഷ് റാവത്ത്, പിങ്കി റാണ, നൈന അധികാരി എന്നിവരും മേളയുടെ ഭാഗമാകും.

മ​നാ​മ: നികുതി വെട്ടിപ്പും വ്യാജ ഉൽപ്പന്നങ്ങളും തടയുന്നതിന്‍റെ ഭാഗമായി ബഹ്റൈനിൽ നടപ്പാക്കുന്ന ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി അവസാന ഘട്ടത്തിൽ. ബഹ്റൈനിൽ വിൽക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന നിയമം ഒക്ടോബർ 16 ന് പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ റവന്യൂ ബ്യൂറോ (എൻബിആർ) അറിയിച്ചു. ഒക്ടോബർ 16 ന് ശേഷം ഡിജിറ്റൽ സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല.

ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ വലിയ തോതിൽ സംഭരിക്കുന്നത് ഒഴിവാക്കണമെന്ന് എൻ.ബി.ആർ ഇറക്കുമതിക്കാരോടും വ്യാപാരികളോടും ആവശ്യപ്പെട്ടു. ഡിജിറ്റൽ സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റുകൾ വിതരണക്കാർക്ക് തന്നെ തിരികെ നൽകണം. അവ നശിപ്പിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്യണം.

സിഗരറ്റ് ഉത്പന്നങ്ങളിൽ ഡിജിറ്റൽ സ്റ്റാമ്പുകൾ പതിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം മാർച്ച് 11 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഉത്പാദനം മുതൽ ഉപയോഗം വരെയുള്ള ഘട്ടങ്ങളിൽ എക്സൈസ് തീരുവയുള്ള ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമാണ് ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം വികസിപ്പിച്ചെടുത്തത്. വ്യാജ ഉൽപ്പന്നങ്ങൾ ഇല്ലാതാക്കി സർക്കാരിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും.

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ ഖുറേഷി തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹുമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിൽ കാമിയോ റോളിലാവും ധവാൻ എത്തുക എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 14ന് ചിത്രം പുറത്തിറങ്ങും.

റിയാദ്: വ്യാവസായിക നഗരമായ ജുബൈൽ വഴി സൗദിയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ വേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യ ഗവർണറായ അമീർ സൗദ് ബിൻ നായിഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യാവസായിക നഗരമായ ജുബൈലിനുള്ളിൽ 124 കിലോമീറ്റർ നീളത്തിൽ രണ്ട് ലൈനുകളെയും ബന്ധിപ്പിക്കുന്നതിനായി റെയിൽവേ ശൃംഖല സ്ഥാപിക്കുന്നതിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. അടുത്ത വർഷം ആദ്യം മുതൽ ഈ റൂട്ടുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങും. 

വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യന്നതാണ് ജുബൈൽ നഗരത്തിലൂടെ കടന്നുപോകുന്ന റെയിൽ വേ ശൃംഖല. ജുബൈലിലെ സദാറ കമ്പനി മുതൽ കിംഗ് ഫഹദ് ഇൻ ഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്സ്യൽ പോർട്ട് എന്നിവിടങ്ങൾ വരെ ഈ ശൃംഖല വ്യാപിപ്പിക്കും. പ്രതിവർഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാർഥങ്ങൾ കിംഗ് ഫഹദ് തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്യാൻ കഴിയും.

ഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി കേന്ദ്ര സർക്കാർ 22000 കോടി രൂപ ഗ്രാന്‍റ് അനുവദിച്ചു. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്‍റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പി) എന്നീ മൂന്ന് കമ്പനികൾക്ക് ഒറ്റത്തവണ ഗ്രാന്‍റായി തുക അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

2020 ജൂണിനും 2022 ജൂണിനും ഇടയിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് (എൽപിജി) അന്താരാഷ്ട്ര വിപണിയിൽ 300 ശതമാനം വില വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ബാധ്യതയുടെ 72 ശതമാനം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിലൂടെ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന ബാധ്യതകൾ തീർക്കാനാണ് ഗ്രാന്‍റ് അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ നിർദേശത്തിന് അംഗീകാരം നൽകിയത്. റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 1832 കോടി രൂപ അനുവദിച്ചതായി അനുരാഗ് ഠാക്കൂർ പറഞ്ഞു.

2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വിപ്രോ ലിമിറ്റഡിന്‍റെ അറ്റാദായം 9.27 ശതമാനം കുറഞ്ഞു. വിപ്രോയുടെ അറ്റാദായം 2659 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 2930.7 കോടി രൂപ അറ്റാദായം നേടിയിരുന്നു.

അതേസമയം, അറ്റാദായം ആദ്യ പാദത്തെ അപേക്ഷിച്ച് 3.72 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ 2,563.6 കോടി രൂപ അറ്റാദായം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ വിപ്രോയുടെ വരുമാനം 14.6 ശതമാനം ഉയർന്ന് 22,540 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 19,667 കോടി രൂപ വരുമാനം നേടിയിരുന്നു. രണ്ടാം പാദത്തിൽ വിപ്രോയുടെ ഓർഡർ ബുക്കിംഗ് 23.8 ശതമാനം വർദ്ധിച്ചു.

ലണ്ടന്‍: മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി പി രാജീവിന്‍റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഗ്രഫീൻ അടിസ്ഥാനമാക്കി വ്യാവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചത്. പുതുതലമുറ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നൂതന വ്യവസായങ്ങൾ ആരംഭിക്കാനാണ് സർക്കാറിന്റെ ശ്രമം. കേരളത്തിൽ സംരംഭകരുടെയും ഗവേഷകരുടെയും ഒരു സംഗമം സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുകയും വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോകോത്തര നിലവാരമുള്ള ആവാസവ്യവസ്ഥ ഗ്രഫീനിനായി കെട്ടിപ്പടുക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. നാനോ ടെക്നോളജിയുടെ വികസനത്തിലും ഗ്രഫീൻ പോലുള്ള ഭാവി വസ്തുക്കളുടെ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം സ്ഥിരീകരിച്ചു. എബോള ബാധിതനായ രോഗി മരിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മാരകമായ വൈറസ് ബാധകളുടെ വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെ എബോള ബാധിച്ച് 19 പേരാണ് മരിച്ചിട്ടുള്ളത്.

ഉഗാണ്ടയിൽ നിലവിൽ 54 പേർക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കംപാലയിൽ മറ്റ് കേസുകളൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.  രോഗം ബാധിച്ച ഒരാളെ ചികിത്സിച്ച ആദ്യ ആശുപത്രിയിൽ നിന്ന് അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവർ സുഖം പ്രാപിച്ചതായും ഡിസ്ചാർജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

മരിച്ച രോഗി നഗരത്തിന് പുറത്ത് നിന്നുള്ളയാളാണെന്നും രോഗം സ്ഥിരീകരിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി തന്റെ വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പ്രദേശത്തെ പരമ്പരാഗത ചികിത്സകനു കീഴിൽ ചികിത്സ തേടുകയും ചെയ്തതായി ആരോഗ്യമന്ത്രി ഡോ. ജെയ്ന്‍ റൂത്ത് അസെംഗ് പറഞ്ഞു. കിരുദ്ദു നാഷണൽ റഫറൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗി മരിച്ചതെങ്കിലും മരണകാരണം എബോളയാണെന്ന് ഇപ്പോളാണ് സ്ഥിരീകരിച്ചത്. 

ഇയാളുമായി സമ്പർക്കം പുലർത്തിയ 42 പേരെ തിരിച്ചറിഞ്ഞു. രോഗവ്യാപനത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ശരീര സ്രവങ്ങളുമായും മലിനമായ ചുറ്റുപാടുകളുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള മനുഷ്യർക്കിടയിൽ പടരുന്നത്. ശവസംസ്കാര വേളയിൽ മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ അപകട സാധ്യതയുണ്ടാകാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

അബുദാബി: സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കണ്ണൂർ തലശേരി ചൊക്ലി സ്വദേശി ഫായിസ് നാസറിന് ‘കറക്കം’ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും കടയിലേക്കും കളിക്കാനുമെല്ലാം പോകുമ്പോഴും തിരിച്ചുവരുമ്പോഴും കറങ്ങിത്തിരിഞ്ഞ് മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താറുണ്ടായിരുന്നുള്ളൂ. ഈ കറക്കത്തിനിടയിലാണ് ഗിന്നസ് റെക്കോർഡ് നേടാനുള്ള ആഗ്രഹമുണ്ടായത്. അതിനായി തിരഞ്ഞെടുത്തതും ഒരു കറക്കം ആയിരുന്നു – പുസ്തകങ്ങൾ ഉൾപ്പെടെ കയ്യിൽ കിട്ടുന്നതെല്ലാം വിരൽത്തുമ്പിലിട്ട് കറക്കുക. അത് പിന്നീട് അടുക്കള പാത്രങ്ങളിലും ലാപ്ടോപ്പുകളിലും വരെ എത്തി. ഒടുവിൽ, 2019 സെപ്റ്റംബർ 13 ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ചൂണ്ടുവിരലിൽ ഫ്രൈയിംഗ് പാൻ ഒരു മണിക്കൂർ 12 സെക്കൻഡ് നേരം കറക്കിയാണ് റെക്കോർഡിട്ടത്. ഒരു പാക് പൗരന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഫായിസ് തിരുത്തിയെഴുതിയത്. ഇതുൾപ്പെടെ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഈ യുവാവിന്‍റെ പേരിലുള്ളത്.

11 സെക്കൻഡും 8.6 മില്ലി സെക്കൻഡും കൊണ്ട് ഒരു പൗച്ച് ജ്യൂസ് കുടിച്ച് രണ്ടാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ആറ് മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് 2022 ജനുവരി 29 ന് ഫായിസ് ഈ ലക്ഷ്യം കൈവരിച്ചത്. ഫായിസിന്റെ ജ്യൂസ് കുടിക്ക് റെക്കോർഡ് തകർക്കുക മാത്രമായിരുന്നില്ല, ഇന്ത്യയെ അടക്കിവാണിരുന്ന ബ്രിട്ടനെ ‘ഒതുക്കുക’ കൂടിയായിരുന്നു ലക്ഷ്യം. ഈ വിഭാഗത്തിലെ മുമ്പത്തെ റെക്കോർഡ് ബ്രിട്ടന്‍റെ പേരിലായിരുന്നു. പഴയ റെക്കോർഡ് 15.75 സെക്കൻഡായിരുന്നു. 11.86 സെക്കൻഡിൽ ഫായിസ് ഇത് മറികടന്നു. 2022 ഏപ്രിൽ 19ന് അബുദാബിയിൽ നിന്ന് ഏറ്റവും കൂടുതൽ തവണ (മിനിറ്റിൽ 274 തവണ) ഹൂല ഹൂപ്പ് കറക്കിയതിന് മൂന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡും ഫായിസ് നേടി.

ഫായിസിന്റെ ഗിന്നസ് റെക്കോർഡിലേയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കൈയിൽ വരുന്നതെന്തും കറക്കുന്ന ശീലം എല്ലാവരേയും ആദ്യം ദേഷ്യം പിടിപ്പിച്ചു. എന്നാൽ അതെല്ലാം അവഗണിച്ച് ഫായിസ് മുന്നോട്ട് പോയി. ഇപ്പോൾ അടുത്ത ഗിന്നസ് വേൾഡ് റെക്കോർഡിനായുള്ള ശ്രമത്തിലാണ് ഫായിസ്. മറ്റുള്ളവർ എന്തുപറയും, എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വിട്ടുകൊടുക്കാതെ സ്വന്തമായി തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോയാൽ എല്ലാം ശരിയാകുമെന്നാണ് ഫായിസ് പറയുന്നത്.

മ​സ്ക​ത്ത്: സർക്കാർ പുതുതായി തയ്യാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. പുതിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും അൽ ബറാഖ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ പറഞ്ഞു. തൊഴിലാളികളും തൊഴിലുടമയും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടാവും. അതോടൊപ്പം, ഇത് തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്നും സുൽത്താൻ പറഞ്ഞു.

രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്സിഡി, സർക്കാർ മേഖലകളിൽ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമാണ്.

കാർബൺ രഹിത ഒമാൻ 2050 ഓടെ നടപ്പാക്കാനുള്ള പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ദേശീയ പദ്ധതിയുടെ ഭാഗമായി ഒമാൻ സുസ്ഥിരതാ കേന്ദ്രം സ്ഥാപിക്കാനും ഉത്തരവിട്ടു. കാർബൺ രഹിത ഒമാനിനായുള്ള പദ്ധതികളുടെ മേൽനോട്ടം ഒമാൻ സുസ്ഥിരതാ കേന്ദ്രം നിർവഹിക്കും. ഉപപ്രധാനമന്ത്രിമാരും കാബിനറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

യൂറോപ്പ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് യുപിഐ വഴി ഇടപാടുകൾ സാധ്യമാക്കി കേന്ദ്ര സർക്കാർ. എന്‍ഐപിഎല്‍ ഇത് സംബന്ധിച്ച് യൂറോപ്യന്‍ പേയ്‌മെന്റ് സേവനദാതാക്കളായ വേള്‍ഡ്‌ലൈനുമായി കരാറിൽ ഒപ്പുവെച്ചു. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമാണ് എന്‍ഐപിഎല്‍.

വേൾഡ് ലൈനിന്‍റെ ക്യുആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമാണ് നിലവിൽ വരുന്നത്. യുപിഐ ആപ്പ് ഉപയോഗിച്ച് വേൾഡ് ലൈനിന്‍റെ ക്യുആർ കോഡ് സ്കാൻ ചെയ്യാം. റൂപെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാടുകൾ നടത്താനുള്ള സൗകര്യവും ഉടൻ തന്നെ യൂറോപ്പിലെത്തും. ആദ്യ ഘട്ടത്തിൽ ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എൻപിസിഐ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട്, ഈ സേവനം മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും ലഭ്യമാകും.

റുപേ വഴിയുള്ള ഇടപാടുകൾക്ക് അനുമതി ലഭിക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. അമേരിക്കയിലെ മെരിലാന്‍ഡ് സർവകലാശാലയിലെ വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യുഎസിൽ യുപിഐ മിസ് ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വിദ്യാർത്ഥി, കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം എങ്ങനെ എത്തിക്കാമെന്നാണ് ധനമന്ത്രിയോട് ചോദിച്ചത്.

ദു​ബൈ: സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉറച്ച് ഇന്ത്യയും യുഎഇയും. മുംബൈയിൽ അവസാനിച്ച നി​ക്ഷേ​പം സം​ബ​ന്ധി​ച്ച ഇ​ന്ത്യ-​യു.​എ.​ഇ ഉ​ന്ന​ത​ത​ല ടാ​സ്ക്ഫോ​ഴ്സ് യോഗത്തിലാണ് ധാരണയായത്. ഡോളറിന് പകരം ഇരുരാജ്യങ്ങളുടെയും കറൻസികൾ സജീവമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരു രാജ്യങ്ങളിലെയും ബാങ്കുകൾ തമ്മിൽ പുരോഗമിക്കുകയാണ്.

സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്നതോടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഇരു രാജ്യങ്ങളും വലിയ മുന്നേറ്റമാണ് നടത്തുന്നത്. നടപ്പുവർഷം തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷ ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. അതത് രാ​ജ്യ​ങ്ങ​ളു​ടെ കറൻസികളിലൂടെ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നത് ഇത് സുഗമമാക്കും ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ യുഎഇ കമ്പനികൾ നേരിടുന്ന ഏത് പ്രശ്നവും സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സ​മാ​ന രീതിയിൽ ഇ​ന്ത്യ​ൻ കമ്പനി​ക​ൾ​ക്കാ​യി യു.​എ.​ഇ​യി​ലും സം​വി​ധാ​നം ഉണ്ടാകും. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടായ പുതിയ ഉണർവ് ഹൃദ്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി.

സർക്കാർ നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ നികുതി ഇളവ് നൽകണമെന്ന് യുഎഇ സർക്കാർ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും നിയമങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി ഇത്തരം വിഷയങ്ങളിൽ ചർച്ച തുടരാൻ ധാരണയായി. പ്രത്യേക നികുതി ഇളവ് നിർദേശവും ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷ, നി​ർ​മാ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യം, ഊ​ർ​ജം, സാ​ങ്കേ​തി​കം എ​ന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കാനാണ് ഇന്ത്യയും യുഎഇയും ശ്രമിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈ​ഖ് ഹാ​മി​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, യു.​എ.​ഇ വി​ദേ​ശ വാ​ണി​ജ്യ സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബിൻ അ​ഹ്മ​ദ് അ​ൽ സി​യൂ​ദി, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ അ​ഹ്മ​ദ് അ​ൽ ബ​ന്ന, യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പങ്കെ​ടു​ത്തു.

ദോഹ: ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളത്തിൽ ഖത്തർ ഒമ്പതാം സ്ഥാനത്ത്. 2021 ലെ ഖത്തറിന്‍റെ ശരാശരി വാർഷിക വരുമാനം 57,120 ഡോളറും പ്രതിവാര വരുമാനം 4,760 ഡോളറുമായിരുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള എംപ്ലോയ്മെന്‍റ് പ്ലാറ്റ്ഫോമായ ലെൻസ അറിയിച്ചു.

90,360 ഡോളർ ശരാശരി വാർഷിക വരുമാനവുമായി സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്ത്. നോർവേ (84,090 ഡോളർ), ലക്സംബർഗ് (81,110 ഡോളർ), അയർലൻഡ് (74,520 ഡോളർ), യുണൈറ്റഡ് സ്റ്റേറ്റ്സ് (70,430 ഡോളർ) എന്നിവയാണ് യഥാക്രമം അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

കുവൈത്ത് സിറ്റി: കുവൈറ്റിലെ ജഹ്റയില്‍ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനാ കേന്ദ്രം ജഹ്റ ഹെൽത്ത് സെന്‍ററിൽ നിന്ന് ജഹ്റ ഹോസ്പിറ്റൽ 2 ലേക്ക് മാറ്റിയതായി ജഹ്റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ. ഫിറാസ് അൽ ശമ്മാരി പറഞ്ഞു.

ഇന്ന് മുതൽ പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം ജഹ്റ ഹോസ്പിറ്റൽ 2 ലെ പഴയ ഒ.പി ക്ലിനിക്കുകളിൽ ആകും പ്രവർത്തിക്കുക. പ്രതിദിനം 500 മുതൽ 600 വരെ രോഗികൾക്ക് സേവനം നൽകാൻ പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് പൊതുജനാരോഗ്യ വകുപ്പ് മേധാവി പറഞ്ഞു. രക്തപരിശോധനകൾ, മറ്റ് രോഗനിർണയ പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കായി ആറ് കൗണ്ടറുകൾ വീതമുണ്ട്. നാല് റിസപ്ഷൻ കൗണ്ടറുകളും പ്രവർത്തിക്കും. 

രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രം പ്രവർത്തിക്കുക. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയും ഇവിടെ സേവനങ്ങൾ ലഭ്യമാകും. ജഹ്റ ഹെൽത്ത് സെന്‍ററിലെ തിരക്ക് കുറയ്ക്കുന്നതിനും എത്രയും വേഗം പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന സാധ്യമാവുന്നതിനും വേണ്ടി, ജഹ്റ ഹെല്‍ത്ത് ഡിസ്‍ട്രിക്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഉവൈദ അല്‍ അജ്‍മിയുടെ നിർദ്ദേശാനുസരണം പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജഹ്റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ.ഫിറാസ് അല്‍ ശമ്മാരി പറഞ്ഞു.

പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിച്ച് ശതകോടീശ്വരൻ എലോണ്‍ മസ്‌ക്. ബോറിംഗ് കമ്പനിയുടെ കീഴിൽ പെർഫ്യൂം ബ്രാൻഡ് അവതരിപ്പിക്കുമെന്ന് സെപ്റ്റംബറിൽ മസ്ക് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധമെന്നാണ് ‘ബേൺഡ് ഹെയർ’ എന്ന് പേരിട്ടിരിക്കുന്ന പെർഫ്യൂമിനെ മസ്ക് വിശേഷിപ്പിക്കുന്നത്. തന്‍റെ ട്വിറ്റർ ബയോയിൽ, മസ്ക് സ്വയം പെര്‍ഫ്യൂം സെയില്‍സ്മാന്‍ എന്ന് വിശേഷിപ്പിക്കുന്നു.

ബോറിംഗ് കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പെർഫ്യൂമിന് 100 ഡോളറാണ് വില. ഡോഷ് കോയ്ൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും പെർഫ്യൂം വാങ്ങാം. 10,000 ബോട്ടിലുകള്‍ വിറ്റുപോയെന്നും ഒരു മില്യണ്‍ ഡോളറിന്റെ വില്‍പ്പന നേടിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരാന്‍ കാത്തിരിക്കുകയാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ടണൽ ഗതാഗതം സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് വികസിപ്പിക്കുന്ന മസ്‌കിന്റെ കമ്പനിയാണ് ബോറിംഗ്.

പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിച്ച് ശതകോടീശ്വരൻ എലോണ്‍ മസ്‌ക്. ബോറിംഗ് കമ്പനിയുടെ കീഴിൽ പെർഫ്യൂം ബ്രാൻഡ് അവതരിപ്പിക്കുമെന്ന് സെപ്റ്റംബറിൽ മസ്ക് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധമെന്നാണ് ‘ബേൺഡ് ഹെയർ’ എന്ന് പേരിട്ടിരിക്കുന്ന പെർഫ്യൂമിനെ മസ്ക് വിശേഷിപ്പിക്കുന്നത്. തന്‍റെ ട്വിറ്റർ ബയോയിൽ, മസ്ക് സ്വയം പെര്‍ഫ്യൂം സെയില്‍സ്മാന്‍ എന്ന് വിശേഷിപ്പിക്കുന്നു.

ബോറിംഗ് കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പെർഫ്യൂമിന് 100 ഡോളറാണ് വില. ഡോഷ് കോയ്ൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും പെർഫ്യൂം വാങ്ങാം. 10,000 ബോട്ടിലുകള്‍ വിറ്റുപോയെന്നും ഒരു മില്യണ്‍ ഡോളറിന്റെ വില്‍പ്പന നേടിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരാന്‍ കാത്തിരിക്കുകയാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ടണൽ ഗതാഗതം സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് വികസിപ്പിക്കുന്ന മസ്‌കിന്റെ കമ്പനിയാണ് ബോറിംഗ്.

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ കവറേജ് 219.09 കോടി (2,19,09,69,572 കോടി) കടന്നു. ഇതുവരെ 4.10 കോടിയിലധികം (4,10,93,959) കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,208 രോഗികൾ സുഖം പ്രാപിച്ചു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,40,63,406 ആയി. തൽഫലമായി, ഇന്ത്യയിലെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,139 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 26,292 ആണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,216 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ 89.76 കോടി (89,76,19,571) കോടി സഞ്ചിത പരിശോധനകൾ നടത്തി. നിലവിൽ രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.13 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.81 ശതമാനവുമാണ്.

വാഷിങ്ടൺ: ഒരു പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ നമുക്കുണ്ടായിരുന്നത് നഷ്ടപ്പെട്ടാൽ എങ്ങനെയുണ്ടാകും. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ ഇവിടെ പലർക്കും നഷ്ടപ്പെട്ടത് ഫോളോവേഴ്സിനെയാണെന്ന് മാത്രം. ഫേസ്ബുക്കിൽ ആളുകളുടെ ഫോളോവേഴ്സ് കുറയുന്ന വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ആളുകളുടെ ഫോളോവേഴ്സിന്‍റെ എണ്ണം പകുതിയോ അതിൽ കുറവോ ആയിരിക്കുകയാണ്. സുക്കർബർഗിന്‍റെ ഫോളോവേഴ്സിലും വൻ കുറവ് സംഭവിച്ചു. എണ്ണം ഒറ്റരാത്രികൊണ്ട് 100 മില്യണിൽ നിന്ന് 9,993 ആയാണ് കുറഞ്ഞത്. ബഗ് കാരണമാണ് ഇത് സംഭവിച്ചതെന്ന് പലരും സംശയിക്കുന്നു. 

ചൈന: കൊവിഡിന് ശേഷം ചൈനയ്ക്ക് ബദൽ തേടുകയാണ് അമേരിക്കയും യൂറോപ്യൻ കമ്പനികളും. ബഹുരാഷ്ട്ര കമ്പനികൾ ചൈനയെ കൈവിടുന്നത് ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര നാണയ നിധി (ഏഷ്യ ആൻഡ് പസഫിക് ഡിപ്പാർട്ട്മെന്‍റ്-ഐഎംഎഫ്) ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ ഈ ധാരണ ശരിയല്ലെന്ന് സൂചിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി.

“ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ചൈനയിൽ നിന്ന് ഫാക്ടറികൾ മാറ്റുന്നത് കാര്യക്ഷമതയെ ബാധിക്കുകയും ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും. കാര്യക്ഷമതയെക്കുറിച്ചും ലാഭത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും ചിന്തിക്കണമെന്ന് കൃഷ്ണ ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. സാമ്പത്തികേതര കാരണങ്ങളാൽ നിങ്ങൾ ചെയ്യുന്നതെല്ലാം കാര്യക്ഷമതയെ ബാധിക്കും,” അദ്ദേഹം പറഞ്ഞു.

ചൈനയുടെ പ്രശ്നങ്ങൾ ഏഷ്യയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും തിരിച്ചടിയാണ്. സീറോ-കോവിഡ് നയം ചൈനയുടെ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചു. സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ സീറോ-കോവിഡ് നയത്തിൽ നിന്ന് ചൈന പിൻമാറണമെന്നും കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര കരാറുകൾ (സ്വതന്ത്രവ്യാപാരം) വലിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അത്തരം കരാറുകൾ മൂലം പ്രതിസന്ധിയിലായവരുണ്ട്. നയരൂപീകരണത്തിൽ ഇത്തരം വിഷയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.

ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണക്കാരായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ മാനേജിംഗ് ഡയറക്ടർ നരേഷ് ഗോയൽ തന്‍റെ ഉൽപ്പന്നങ്ങൾക്ക് മരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ടു. ഗാംബിയൻ സർക്കാർ തന്‍റെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണ വിശകലനം നടത്തുകയാണെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സിറപ്പുകൾ കാരണം കുട്ടികൾ മരിച്ചുവെന്ന് ആരോപിച്ച് തന്‍റെ കമ്പനിയെ അപകീർത്തിപ്പെടുത്തുന്നത് അപക്വമാണെന്നും ഗോയൽ പറഞ്ഞു.

‘മെഡിസിൻസ് കൺട്രോൾ ഏജൻസി (ഗാംബിയയുടെ നാഷണൽ മെഡിസിൻസ് റെഗുലേറ്റർ) ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുക മാത്രമാണ് ചെയ്തത്. അവ മരണത്തിന് കാരണമായെന്ന് പറഞ്ഞിട്ടില്ല’ അദ്ദേഹം പറഞ്ഞു.’മരണങ്ങൾ പാരസെറ്റമോൾ സിറപ്പ് മൂലമാണ്, അല്ലാതെ ഞങ്ങളുടെ സിറപ്പുകൾ മൂലമല്ല’ അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള നിർമ്മാണ രീതികളാണ് തന്റെ കമ്പനി പിന്തുടരുന്നതെന്നും ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും ഗോയൽ പറഞ്ഞു.

ബെംഗലൂരു: പരിക്കിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങാനുള്ള മത്സരം കടുപ്പമേറിയതായി മാറുകയാണ്. മെയ് ആറിന് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിക്കേറ്റ ബുംറയെ ഒഴിവാക്കിയിരുന്നുവെങ്കിലും പകരക്കാരനെ സെലക്ടർമാർ പ്രഖ്യാപിച്ചിരുന്നില്ല. ബുംറയുടെ പകരക്കാരനായി ആദ്യം പരിഗണിച്ചിരുന്ന മുഹമ്മദ് ഷമി ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കാത്തതാണ് പ്രഖ്യാപനം വൈകിയത്.

ഷമി ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ പേസറെ തിരഞ്ഞെടുക്കാമെന്നായിരുന്നു സെലക്ടർമാരുടെ അഭിപ്രായം. ഇതിനായി ദീപക് ചഹറിനെയും മുഹമ്മദ് സിറാജിനെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ചാഹര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയത് സെലക്ടര്‍മാർക്ക് തലവേദനയായി. അതേസമയം, ഇന്നലെ അവസാനിച്ച ഏകദിന പരമ്പരയിലെ പ്ലെയർ ഓഫ് ദ സീരീസായി പേസർ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു.

ദുബായ്: ലോകത്തിലെ വലിയ ടെക് മേളയായ ജൈ​ടെ​ക്സി​ൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ത്തി. അദ്ദേഹം ജൈ​ടെ​ക്സി​ന്‍റെ രണ്ടാം ദിനത്തിലാണ് സന്ദർശിച്ചത്.

മേളയിലെ ആധുനിക സാങ്കേതിക വിദ്യകൾ കണ്ട അദ്ദേഹം പലതും പരീക്ഷിക്കാനും മടികാണിച്ചില്ല. മെറ്റാവെർസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളെക്കുറിച്ചും ജൈ​ടെ​ക്സി​ലെ അവയുടെ അവതരണത്തെക്കുറിച്ചും അധികൃതർ അദ്ദേഹത്തോട് വിശദീകരിച്ചു. മൈക്രോസോഫ്റ്റ് ഹോളോലെൻസ് ഗ്ലാസുകൾ ഉപയോഗിച്ച് അദ്ദേഹം വിവിധ കാഴ്ചകൾ കണ്ടു. മനുഷ്യൻ ചരിത്രപരമായ മാറ്റത്തിന്‍റെ ഘട്ടത്തിലാണെന്നും ഭാവിയെ സാങ്കേതികവിദ്യകളാകും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ. ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയും ദുബായ് മീഡിയ ചെയർമാനുമായ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ജൈ​ടെ​ക്സ്​ ഉദ്ഘാടനം ചെയ്തത്.മേള വെള്ളിയാഴ്ച അവസാനിക്കും.

റിയാദ്: സൗദി അറേബ്യയിലെ കൺസൾട്ടിംഗ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‍മദ്​ അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ധനകാര്യ മന്ത്രാലയം, പ്രാദേശിക കണ്ടന്‍റ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിംഗ് മേഖലയും ആ മേഖലയിലെ തൊഴിലവസരങ്ങളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. തദ്ദേശീയരായ പുരുഷൻമാർക്കും സ്ത്രീകൾക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നൽകുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി നടപ്പാക്കി. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ 70 ശതമാനം ജോലികളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി നീക്കിവച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമ്മാണം നിർത്താൻ ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും വിജ് പറഞ്ഞു.

കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനേപഥിലുള്ള മെയ‍്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.

കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉയർന്ന അളവിൽ ഉണ്ടായിരുന്നു. കുട്ടികളുടെ വൃക്കകളെ കഫ് സിറപ്പ് ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയ എന്ന രാജ്യത്തേക്ക് മാത്രമാണ് മയക്കുമരുന്ന് കയറ്റി അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഇന്ത്യയിൽ ടാബ്ലറ്റ് അധിഷ്ഠിത കോവിഡ്-19 വാക്സിൻ പരീക്ഷിക്കുന്നതിനുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള സിൻജീൻ ഇന്‍റർനാഷണലിനെ അനുവദിച്ചു. അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ വാക്സർട്ടിൽ നിന്ന് സിൻജീൻ ഇറക്കുമതി ചെയ്ത ടാബ്ലെറ്റ് വാക്സിന്‍റെ ബാച്ചുകൾ കസൗലിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (സിഡിഎൽ) അംഗീകരിച്ചു.

വാക്സാർട്ട് നിർമ്മിച്ച വിഎക്സ്-കോവി2 എന്‍ററിക്-കോട്ടഡ് ടാബ്ലെറ്റുകളുടെ സാമ്പിളുകൾ സിഡിഎൽ കസൗലിയിലെ ലബോറട്ടറി ക്ലിയർ ചെയ്തിട്ടുണ്ട്,” കോവിഡ് -19 നെതിരായ അഡെനോവൈറൽ-വെക്ടർ അധിഷ്ഠിത ടാബ്ലെറ്റ് വാക്സിന്‍റെ സുരക്ഷ, ഫലപ്രാപ്തി, രോഗപ്രതിരോധ ശേഷി എന്നിവ മനസിലാക്കുക എന്നതാണ് ട്രയൽ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ വാക്സാർട്ട് അതിന്‍റെ ഓറൽ റീകോമ്പിനന്‍റ് ടാബ്ലെറ്റ് വാക്സിന്‍റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. യുഎസിലെ നാല് കേന്ദ്രങ്ങളിലായി 96 പേരെയാണ് റിക്രൂട്ട് ചെയ്തത്. പങ്കെടുത്തവരിൽ ചികിത്സിക്കപ്പെടാത്തവരും മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും ഉൾപ്പെടുന്നു. കൂടുതൽ പഠനപങ്കാളികളെ റിക്രൂട്ട് ചെയ്യുന്ന ആഗോള, പ്ലാസിബോ നിയന്ത്രിത ഫലപ്രാപ്തി ട്രയൽ ആരംഭിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു.

ന്യൂഡൽഹി: സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ ആരോപിച്ചു. ബിജെപിയിൽ ചേരാൻ ഗാംഗുലിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അധ്യക്ഷനെന്ന നിലയിൽ ഗാംഗുലിയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലിനെതിരെ തൃണമൂൽ കോണ്‍ഗ്രസും രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോഴാണ് ഗാംഗുലിയെ ഒഴിവാക്കിയതെന്ന് ശന്തനു സെൻ ആരോപിച്ചു.

ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 18ന് അവസാനിക്കും. സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി രണ്ടാമതൊരു അവസരം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സെക്രട്ടറി ജയ് ഷായും സംഘവും അത് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഗാംഗുലിക്ക് ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും തരംതാഴ്ത്തപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഗാംഗുലി പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്താൻ പ്ലാസ്റ്റിക് സർജറി സൗകര്യമുള്ള എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ഡൽഹി സർക്കാരിന് നോട്ടീസ് നൽകി. സർക്കാർ ആശുപത്രികളിൽ സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയകളുടെ അഭാവമാണ് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നെന്ന് ഡിസിഡബ്ല്യു പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയകൾ ഏർപ്പെടുത്താൻ കമ്മീഷൻ നേരത്തെ ഡൽഹി സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് ശുപാർശ നൽകിയിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപീകരിക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് (ഡിജിഎച്ച്എസ്) നിർദ്ദേശം നൽകിയതായി വകുപ്പ് അറിയിച്ചു.

സമിതിയുടെ പദവി ആവശ്യപ്പെട്ട് ഡിജിഎച്ച്എസിന് ഡിസിഡബ്ല്യു നോട്ടീസ് അയച്ചപ്പോൾ, ഗുരു തേഗ് ബഹാദൂർ ആശുപത്രിയിലെ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഇപ്പോൾ സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ലഭ്യമാണെന്ന് അറിയിച്ചിരുന്നു.

ഭുവനേശ്വര്‍: അണ്ടര്‍ 17 ഫുട്‌ബോൾ ലോകകപ്പിൽ തോൽവിയോടെ തുടക്കം കുറിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മത്സരത്തിൽ ശക്തരായ യുഎസിനെതിരെ പോരാടാൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മെലിന ആഞ്ചലിക്ക റെബിംബാസ് അമേരിക്കയ്ക്കായി രണ്ട് ഗോളുകൾ നേടി. ഷാർലറ്റ് റൂത്ത് കോലാർ, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംസൺ, എല്ല എമ്രി, ടെയ്ലർ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും സ്കോർ ചെയ്തു.

ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം അമേരിക്ക ആധിപത്യം പുലർത്തി. ഇന്ത്യൻ പോസ്റ്റിലേക്ക് 14 ഷോട്ടുകളാണ് ടീം അടിച്ചത്. കളിയിൽ 79 ശതമാനം പന്തും സന്ദർശകർ കൈവശം വെച്ചു.

ചെറിയ നിക്ഷേപത്തിൽ ഉയർന്ന വരുമാനമുള്ള ബിസിനസ്സ് ഇനി സ്വന്തം നാട്ടിലും ആരംഭിക്കാൻ കഴിയും. അടുത്ത തലമുറ നൂതന സ്മാർട്ട്ഫോൺ സേവന ദാതാക്കളായ മാഗ്നസ് സ്റ്റോർസ് ആൻഡ് കെയർ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന 2800 ഔട്ട്ലെറ്റുകളിൽ അമിഗോസ് ഇൻഫോസൊല്യൂഷൻ ഒരു പ്രധാന പങ്കാളിയായി മാറി.

ഹാര്‍ഡ്‌വെയര്‍ വിപണന രംഗത്തും സേവനരംഗത്തും ഏഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമിഗോസ് ഇൻഫോസൊല്യൂഷൻ. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക കൈതാങ്ങാവാന്‍ കുടുംബശ്രീയുമായി സഹകരിച്ചുള്ള ഈ. എം. ഐ പദ്ധതി പൊതുജനങ്ങളുടെ അടിസ്ഥാന വികസനത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുകയും, ഡിജിറ്റല്‍ സാക്ഷരതയുള്ള സമൂഹത്തെ നിര്‍മ്മിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യും.

കുവൈത്ത്: കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 31,000 ത്തിലധികം ട്രാഫിക് നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്‍റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് വിഭാഗം ഇത്തരത്തിലുള്ള നിരവധി സുരക്ഷാ പരിശോധനകൾ നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ അശ്രദ്ധമായി വാഹനം ഓടിച്ചിരുന്ന 40 ഡ്രൈവർമാരെ സംഘം പിടികൂടി. 96 വാഹനങ്ങൾ തടങ്കൽ ഗാരേജിലേക്ക് റഫർ ചെയ്തു.

ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത 77 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേയ്ക്ക് അയച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 270 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 293 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.

ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണ്. ഈ രോഗകാരികളുടെ സാന്നിധ്യം ചൈനയിലെ പല പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി.

അഞ്ച് വർഷത്തിലൊരിക്കൽ ചേരുന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്ത ഞായറാഴ്ചയാണ് നടക്കുന്നത്. നിലവിലെ പ്രസിഡന്‍റ് ഷീ ജിൻപിംഗിന് പാർട്ടി കോൺഗ്രസിൽ കൂടുതൽ അധികാരം നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിന്‍റെ ദിവസങ്ങൾ അടുക്കുമ്പോൾ, ഉയർന്ന വ്യാപന ശേഷിയുള്ള ഒമൈക്രോൺ വകഭേദങ്ങളുടെ കണ്ടെത്തൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോവിഡിനെതിരെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന (സീറോ-കോവിഡ്) നിയന്ത്രണങ്ങൾ ഇപ്പോഴും പിന്തുടരുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന. 

ഒക്ടോബർ 1 ന് ആരംഭിച്ച വാർഷിക ദേശീയ അവധിക്കാലത്ത്, നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ആളുകൾ യാത്ര പോകുന്നതിനെ സർക്കാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. അതേസമയം, പുതിയ ഒമൈക്രോൺ വകഭേദങ്ങളാണ് രോഗവ്യാപനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ പ്രവിശ്യകളിൽ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങൾ വളരെ വേഗത്തിൽ പടരുകയാണെന്ന് വിദഗ്ധർ പറയുന്നു. 

ന്യൂ ഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ജയിച്ച് ടീം ഇന്ത്യ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഈ വർഷം വിവിധ ഫോർമാറ്റിലായി ഇന്ത്യയുടെ 38-ാം ജയമാണിത്. ഒരു കലണ്ടർ വർഷത്തിൽ 38 വിജയങ്ങൾ ഓസ്ട്രേലിയയ്ക്കുമുണ്ട്.

2003ൽ 47 മത്സരങ്ങളിൽ നിന്ന് 38 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ സുവർണ തലമുറയാണ് ലോകറെക്കോർഡ് സ്ഥാപിച്ചത്. 2022 ൽ 55 മത്സരങ്ങളിൽ നിന്ന് 38 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ 53 മത്സരങ്ങളിൽ 37ലും ഇന്ത്യ ജയിച്ചിരുന്നു. 2018 ലും 2019 ലും ഇന്ത്യ 35 മത്സരങ്ങൾ വീതം ജയിച്ചെങ്കിലും ഓസ്ട്രേലിയയെ മറികടക്കാനായിരുന്നില്ല.

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ ഫുട്‌ബോളില്‍ കേരളം വെള്ളി നേടി. ഫൈനലിൽ ബംഗാളിനോട് തോൽവി വഴങ്ങിയാണ് കേരളം വെള്ളിയിലേക്ക് ഒതുങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബംഗാൾ കേരളത്തെ തോൽപ്പിച്ചത്.

ക്യാപ്റ്റൻ നരോ ഹരി ശ്രേഷ്ഠ ബംഗാളിനായി ഹാട്രിക്ക് നേടി ടീമിനെ വിജയത്തിലെത്തിച്ചു. റോബി ഹൻസ്ദ, അമിത് ചക്രവർത്തി എന്നിവരും ടീമിനായി സ്കോർ ചെയ്തു. ആദ്യപകുതിയിൽ മൂന്ന് ഗോളുകളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും ബംഗാൾ നേടി. മത്സരത്തിന്‍റെ 16, 30, 45, 51, 85 മിനിറ്റുകളിലായിരുന്നു ഗോളുകൾ.

കേരളത്തെ സംബന്ധിച്ചിടത്തോളം അടിമുടി താളം തെറ്റിയ മത്സരമായിരുന്നു ഇത്. ഫോർവേഡ്സ്, മിഡ്ഫീൽഡ്, പ്രതിരോധം എന്നിവയിൽ കളിക്കാർ മോശം ഫോമാണ് കാഴ്ചവെച്ചത്. ഒരു ഗോളിന് പോലും അവസരം സൃഷ്ടിക്കാതെയാണ് കേരളം കീഴടങ്ങിയത്.

ആലപ്പുഴ: തെരുവുനായ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. ഫയർഫോഴ്‌സ് സംഘം പോലും കൈയ്യൊഴിഞ്ഞ തെരുവ് നായയ്ക്ക് രക്ഷകരായത് മലപ്പുറത്തെ നിലമ്പൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കിലോമീറ്ററുകളോളം സഞ്ചരിച്ചെത്തിയ എമർജൻസി റെസ്ക്യൂ ഫോഴ്സ് സംഘം. ആലപ്പുഴയുടെയും കോട്ടയത്തിന്‍റെയും അതിർത്തി പ്രദേശമായ കിടങ്ങറയിലായിരുന്നു സംഭവം. എസി റോഡ് പുനർനിർമാണത്തിന്‍റെ ഭാഗമായി കിടങ്ങറ ബസാറിൽ പാലം നിർമ്മാണത്തിനായി റോഡിന്‍റെ വശത്ത് കൂറ്റൻ ബീമുകൾ സൂക്ഷിച്ചിരുന്നു.

20 മീറ്റർ നീളവും 25 ടൺ ഭാരവുമുള്ള വലിയ കോൺക്രീറ്റ് സ്പാനുകൾക്കിടയിലാണ് തെരുവ് നായ കുടുങ്ങിയത്. ശനിയാഴ്ച രാവിലെയാണ് ഇത് പ്രദേശത്തെ പോളയിൽ പെറ്റ് ഷോപ്പ് ഉടമ ആർ രഞ്ജിത്തിന്‍റെ ശ്രദ്ധയിൽ പെട്ടത്. രഞ്ജിത്തും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനോ ഒരു തുള്ളി വെള്ളം നൽകാനോ കഴിഞ്ഞില്ല. നിസഹായനായി കരയുന്ന നായയുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.

തുടർന്ന് നായയെ പുറത്തെത്തിക്കാൻ രഞ്ജിത്ത് മറ്റുള്ളവരുടെ സഹായം തേടി. റോഡ് നിർമ്മാണത്തിന് ആദ്യം കരാർ എടുത്തിരുന്ന ഊരാലുങ്കൽ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. പിന്നീടാണ് എമർജൻസി റെസ്ക്യു ഫോഴ്സ് സംഘം സഹായത്തിനെത്തിയത്.

ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. കൂടുതൽ ചർച്ചകൾക്കായി ഗോപി ചന്ദ് ഹിന്ദുജ ഡിസംബർ അവസാനം കേരളത്തിലെത്തും. ഇതിന് മുന്നോടിയായി ചർച്ചകൾ നടത്താൻ മൂന്നംഗ സംഘത്തെ ഹിന്ദുജ ചുമതലപ്പെടുത്തി. കേരളത്തിൽ ഫാക്ടറി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പ്രത്യേക സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചത്. ഈ സംഘം സന്ദർശനം നടത്തി അനുയോജ്യമായ സ്ഥലം ഉൾപ്പെടെ നിർദേശിക്കും. 

ഹിന്ദുജ ഗ്രൂപ്പ് സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ആധുനിക സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഐ.ടി മാനവവിഭവശേഷി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളും പരിശോധിക്കും. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

ദോഹ: ഖത്തർ ക്രിക്കറ്റ് അസോസിയേഷനെ സ്പോൺസർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്സ്. ആഗോളതലത്തിൽ ദേശീയ ടീമിനെ പിന്തുണയ്ക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.

“ഞങ്ങളുടെ പ്രാദേശിക കായിക ടീമുകളെയും സമൂഹത്തിന് ഗണ്യമായ സംഭാവന നൽകുന്ന അവരുടെ ശ്രമങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഖത്തറിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുടെ വിജയം പ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം കായിക പ്രതിഭകളെ വികസിപ്പിക്കാനും അത്യാധുനിക കായിക സൗകര്യങ്ങൾ കൊണ്ടുവരാനുമുള്ള രാജ്യത്തിന്‍റെ ഉത്സാഹത്തെയാണ് കാണിക്കുന്നത്. ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ സിൽവർ സ്പോൺസറും ആദ്യ ദേശീയ ടീം സ്പോൺസറുമായതിൽ അഭിമാനമുണ്ടെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എച്ച് ഇ അക്ബർ അൽ ബേക്കർ പറഞ്ഞു.

രാജ്യത്തെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര രംഗത്ത് മത്സരിക്കുകയും ചെയ്യുന്ന അത്ലറ്റുകളെ പൂർണമായും പിന്തുണയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടുന്ന ഖത്തർ എയർവേയ്സുമായി ഈ മഹത്തായ സംരംഭം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ക്യുസിഎ പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു.

മുംബൈ: സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി പൊതുമേഖലാ ബാങ്കായ ഐഡിബിഐ മാർച്ച് മുതൽ ലേലത്തിന് അപേക്ഷ ക്ഷണിച്ചേക്കും. കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും ഐഡിബിഐ ബാങ്കിൽ നിലവിലുള്ള 60.74 ശതമാനം ഓഹരികളും വില്പനയ്‌ക്കെത്തും. ഐഡിബിഐ ബാങ്കിൽ സർക്കാരിന് 45.48 ശതമാനം ഓഹരികളുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 49.24 ശതമാനം ഓഹരിയുണ്ട്.

ഐഡിബിഐ ബാങ്ക് മാർച്ചോടെ സ്വകാര്യവൽക്കരണത്തിനായി സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നും സെപ്റ്റംബറിൽ ലേല പ്രക്രിയ അവസാനിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമായി ഐഡിബിഐ ബാങ്കിന്‍റെ 60.72 ശതമാനം ഓഹരികൾ വിൽക്കുന്നതിന് നേരത്തെ സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു. 

ഐഡിബിഐ ബാങ്കിനായി ലേലം വിളിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മൂന്നുവർഷവും നെറ്റ് പ്രോഫിറ്റ് ഉണ്ടാക്കിയ കമ്പനി ആയിരിക്കണമെന്ന് നിഷ്കർഷിചിട്ടുണ്ട്. ലേലം വിളിക്കുന്നവരുടെ ആകെ മൂല്യം 22,500 കോടി രൂപയായിരിക്കണം.  

ഷാര്‍ജ: ഷാർജ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് വിഭാഗം 2021 ന്‍റെ തുടക്കം മുതൽ 2022 മെയ് മാസം വരെ പിടിച്ചെടുത്തത് 135 ദശലക്ഷം ദിർഹത്തിന്‍റെ മയക്കുമരുന്ന്. വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഈ കാലയളവിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 200 കേസുകൾ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു.

822 കിലോ ക്രിസ്റ്റൽ മെത്ത്, 94 കിലോ ഹാഷിഷ്, 251 കിലോ ഹെറോയിൻ, 46 ലക്ഷം ലഹരി ഗുളികകൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. അതേസമയം, ഷാർജ പൊലീസ് 81 ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മുൻ വർഷത്തേക്കാൾ 58.8 ശതമാനം വർധനവാണിത്. ഗുണഭോക്താക്കളുടെ എണ്ണത്തിൽ 37.8 ശതമാനം വർദ്ധനവുണ്ടായി. 

സാങ്കേതികവിദ്യയുടെ വികസനത്തോടെ മയക്കുമരുന്ന് കടത്ത് രീതികളും മാറുകയാണെന്ന് ലഫ്റ്റനന്‍റ് ജനറൽ കേണൽ മജീദ് അൽ അസം പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗിച്ച് സന്ദേശങ്ങൾ, ചിത്രങ്ങൾ, ശബ്ദ കുറിപ്പുകൾ എന്നിവയിലൂടെ രാജ്യത്ത് എവിടെയും മയക്കുമരുന്ന് എത്തിക്കാൻ സാധ്യതയുണ്ട്. 200 ലധികം മയക്കുമരുന്ന് കടത്ത് വിജയകരമായി തടഞ്ഞു. 46 ലക്ഷം ലഹരി ഗുളികകളും 1,630 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു. 13.5 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

മോസ്‌കോ: ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ യുഎസ് ടെക് ഭീമൻ മെറ്റയെ റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയത്.

നേരത്തെ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. ഉക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് റഷ്യ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും
രാജ്യത്ത് നിരോധിച്ചത്.

റഷ്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് മെറ്റയുടെ ഹർജി മോസ്കോ കോടതിയും തള്ളി. റഷ്യൻ മാധ്യമങ്ങൾക്കും വിവര സ്രോതസ്സുകൾക്കുമെതിരായ ഫെയ്സ്ബുക്കിന്‍റെ നടപടിയെ തുടർന്ന് റഷ്യൻ വാർത്താവിനിമയ ഏജൻസിയായ റോസ്കോമാറ്റ്സറാണ് ഫെയ്സ്ബുക്കിന് വിലക്കേർപ്പെടുത്തിയത്. ഇതിന് മറുപടിയായി, കമ്പനി റഷ്യയിലെ പരസ്യ വിതരണം നിർത്തി വെച്ചിരുന്നു.

ജിദ്ദ: മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനങ്ങളാണ് മസ്ജിദുൽ ഹറമിൽ ഇപ്പോൾ നടക്കുന്നതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റാബിഅ പറഞ്ഞു. പള്ളിയുടെയും പരിസരത്തിന്‍റെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനകം 20,000 കോടി റിയാൽ കവിഞ്ഞതായി അദ്ദേഹം അറിയിച്ചു.

കെയ്റോയിലെ സൗദി എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജോ ഉംറയോ നിർവഹിക്കാൻ ലോകത്തിന്‍റെ ഏത് ഭാഗത്തുനിന്നും സൗദി അറേബ്യയിലേക്ക് വരുന്ന വനിതാ തീർത്ഥാടകരെ അനുഗമിക്കാൻ മഹ്റം (രക്തബന്ധുക്കൾ) ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് നൽകുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ പരിധിയോ നിശ്ചയിച്ചിട്ടില്ല.

നിലവിൽ, ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലീമിനും ഉംറ നിർവഹിക്കാൻ കഴിയും. ഹജ്ജിന്‍റെയും ഉംറയുടെയും ചെലവ് കുറയ്ക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, പ്രശ്നം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി.

100 റൺസിന്റെ തുച്ഛമായ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ധവാൻ 8 റൺസെടുത്ത് പുറത്തായപ്പോൾ ഗിൽ 49 റൺസിന് പുറത്തായി. ഫോമിലുള്ള ശ്രേയസ് അയ്യർ പിന്നീട് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ വെറും 19.1 ഓവറിൽ റൺസ് വേട്ട പൂർത്തിയാക്കി.

34 റൺസെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. കുൽദീപ് യാദവ് നാലും വാഷിംഗ്ടണ്‍ സുന്ദർ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.

അഹമ്മദാബാദ്: 2022ലെ ദേശീയ ഗെയിംസിൽ കേരളം ഒരു വെള്ളി കൂടി നേടി. വനിതാ വിഭാഗം സോഫ്റ്റ് ബോളിലാണ് കേരള ടീം വെള്ളി മെഡൽ നേടിയത്. അവസാന മത്സരത്തിൽ ഛത്തീസ്ഗഡിനെ തോൽപ്പിച്ചാണ് കേരളം വെള്ളി മെഡൽ നേടിയത്. മത്സരത്തിൽ കേരളം 2-1നാണ് വിജയിച്ചത്. ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് പഞ്ചാബ് ഈ ഇനത്തിൽ സ്വർണ്ണ മെഡൽ നേടി.

ഫ്ലെക്സ് ഇന്ധന എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യ കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് (ഒക്ടോബർ 11) ഔദ്യോഗികമായി അനാവരണം ചെയ്തു. ടൊയോട്ട മോട്ടോറിൽ നിന്നുള്ള കൊറോള ആൾട്ടിസ് സെഡാൻ ഹൈബ്രിഡ് പവർ ട്രെയിനുള്ള മോഡലാണ്.

കാർ അവതരിപ്പിച്ച ശേഷം, ഗഡ്കരി ടൊയോട്ട ഫ്ലെക്സ്-ഫ്യുവൽ കൊറോള ആൾട്ടിസിൽ യാത്ര നടത്തി. ഇവന്‍റിനായി ഉപയോഗിച്ച മോഡൽ ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കൊറോള ആൾട്ടിസ് ആണ്. മലിനീകരണവും ചെലവേറിയ എണ്ണ ഇറക്കുമതിയും കുറയ്ക്കുന്നതിന് വാഹനങ്ങൾക്ക് ബദൽ ഇന്ധനത്തിനായി കേന്ദ്രം സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ത്യയിൽ ശക്തമായ ഫ്ലെക്സി-ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമാണിത്.

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. 34 റൺസെടുത്ത ഹെയ്ന്‍റിച്ച് ക്ലാസനാണ് ടീമിന്‍റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത് സ്പിന്നർമാരാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഓപ്പണർ ക്വിന്‍റൺ ഡികോക്കിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറു റൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്‍റെ കൈയിൽ എത്തിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നെമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. സിറാജിന്‍റെ ഷോർട്ട് പിച്ച് പന്തിനെ നേരിടുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി.

റീസ ഹെൻഡ്രിക്സ് (3), എയ്ഡൻ മാർക്രം (9), ഡേവിഡ് മില്ലർ (7), ആൻഡിൽ ഫെഹ്ലുക്വായോ (5) എന്നിവർ നിലയുറപ്പിക്കും മുൻപ് പുറത്തായത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. വെറും 71 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്.

ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങളുടെ മാതൃകയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. ഇതിനെ ഹാൻഡിൽസ് എന്നാണ് വിളിക്കുന്നത്. ഈ സംവിധാനത്തിലൂടെ, ഓരോ യൂട്യൂബ് ക്രിയേറ്റർക്കും പ്രത്യേകം ഐഡി സൃഷ്ടിക്കാൻ കഴിയും. ഇത് സാധാരണ യൂട്യൂബ് ലിങ്കിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഈ ഐഡി ഉപയോഗിച്ച്, അക്കൗണ്ടുകൾ എളുപ്പത്തിൽ തിരയാനും കണ്ടെത്താനും കഴിയും.

മൊഹാലി: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. 10 വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ വിജയം.

11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് മാത്രമാണ് നേടിയത്. കേരളത്തിനായി സിജിമോൻ ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

4.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ കേരളം ലക്ഷ്യം മറികടന്നു. കേരളത്തിനായി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 16 പന്തിൽ 23 റൺസാണ് വിഷ്ണു നേടിയത്. രണ്ട് ഫോറും ഒരു സിക്സും വിഷ്ണുവിന്‍റെ വകയായിരുന്നു. രോഹൻ 13 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്‌സ്. 

കൊച്ചി: മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടുപൊള്ളിച്ച വിധിയെ ധൈര്യപൂർവ്വം നേരിട്ട ഷാഹിനയുടെ കൂടെ നടക്കാൻ ഇനി നിയാസ് ഉണ്ട്. തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഷാഹിനയും മലപ്പുറം മാറഞ്ചേരി ഉദിനിക്കൂട്ടിൽ മുഹമ്മദ്കുട്ടി, ഇയ്യാത്തുകുട്ടി ദമ്പതികളുടെ മകനായ നിയാസും ഞായറാഴ്ച കളമശ്ശേരി മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ വിവാഹിതരായി. ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

പൊള്ളലേറ്റ മുഖം ഒരിക്കൽ പോലും സമൂഹത്തിന് മുന്നിൽ മറയ്ക്കാതെ വാശിയോടെ പഠിച്ച് സമൂഹത്തിൽ തന്‍റേതായ ഇടം നേടിയ ഷാഹിനയുടെ കഥ വാർത്തകളിലൂടെയാണ് ബിസിനസുകാരനായ നിയാസ് അറിയുന്നത് . ഇടപ്പള്ളി വട്ടേക്കുന്നിലെ കുഞ്ഞുമുഹമ്മദിന്‍റെയും സുഹറയുടെയും നാല് പെൺമക്കളിൽ ഇളയവളായിരുന്നു ഷാഹിന. നാലാം വയസ്സിൽ പവർകട്ടിനിടെ വീട്ടിൽ പഠിക്കുന്ന സമയത്ത് മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ചതിനെ തുടർന്നാണ് ഷാഹിനയ്ക്ക് പൊള്ളലേറ്റത്. 80 ശതമാനം പൊള്ളലേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഹിന സ്കൂളിൽ പോകാൻ തുടങ്ങിയത്. പിന്നീട് പഠിച്ച് ഒരു ഹോമിയോ ഡോക്ടറായി. പിന്നീട് സർക്കാർ ജോലിയിലും പ്രവേശിച്ചു.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ വിഷ്ണു സന്തോഷിന്‍റെ അഭ്യർത്ഥന മാനിച്ചാണ് ഷാഹിന കഴിഞ്ഞ വർഷം ഫോട്ടോഷൂട്ടിന്‍റെ ഭാഗമായത്. മുഖത്തെ പൊള്ളലേറ്റ പാടുകളെ സൗന്ദര്യമാക്കി മാറ്റിയ ഫോട്ടോഷൂട്ട് പ്രശംസ പിടിച്ചുപറ്റി. ഷാഹിനയുടെ ചിത്രം നടൻ മമ്മൂട്ടിയുടെ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ ‘പതഞ്ജലി ഹെർബൽസ്’ ഷാഹിനയുടെ ചികിത്സ ഏറ്റെടുത്തു. ചികിത്സ തുടങ്ങിയ ഉടനെ നല്ല മാറ്റമുണ്ടായി. ഹൈദരാബാദിൽ ഷൂട്ടിങ്ങിലുള്ള മമ്മൂട്ടി വിവാഹാശംസകൾ നേർന്ന് സന്ദേശം അയച്ചിരുന്നു.

റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും.

നവംബർ 14നാണ് മത്സരം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, ബ്രസീലിന്‍റെ റൊണാൾഡീഞ്ഞോ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് ബഫൺ, റോമയുടെ പോർച്ചുഗൽ പരിശീലകൻ മൗറീഞ്ഞോ എന്നിവരും മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. 

റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മെസിയും മറ്റ് താരങ്ങളും ഈ മത്സരത്തിനെത്തുന്നത്. 2020 നവംബറിലാണ് മറഡോണയുടെ പെട്ടെന്നുള്ള വിയോഗം ലോകത്തെ ഞെട്ടിച്ചത്. തന്‍റെ 60-ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകമാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക.

അധിക ചെലവില്ലാതെ 5ജി ലഭ്യമാക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സിം കാർഡ് ഇതിനായി ഉപയോഗിക്കാം.

അജ്മാൻ: ഡഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടൂർണമെന്‍റിൽ ഉടനീളം പരാജയം അറിയാതെ കളിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് 141 റൺസ് വിജയലക്ഷ്യം നൽകി. 101 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി.

ഇന്ത്യൻ ക്യാപ്റ്റൻ വീരേന്ദ്ര സിംഗാണ് മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നായകൻ വീരേന്ദ്ര സിംഗിന്‍റെ 50 റൺസിന്‍റെയും ഇന്ദ്രജീത് യാദവിന്‍റെ 40 റൺസിന്‍റെയും പിൻബലത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. 23 റൺസെടുത്ത ആർ ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ഗാംബിയ: കഴിഞ്ഞയാഴ്ച ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ച് 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ് ആരോപണം.

സെപ്റ്റംബർ 29ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്വേഷണം പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഗാംബിയയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഒരു രാസപരിശോധനയിൽ കണ്ടെത്തി, ഇത് വൃക്ക തകരാറിൻ കാരണമാകുന്നു. മരുന്ന് കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായതിനെ തുടർന്ന് മൂന്ന് കുട്ടികളെ കൂടി പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മരണത്തോടെ മരണസംഖ്യ 69 ആയി.

നിലവിൽ 81 കുട്ടികൾ സമാനമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണെന്ന് ഗാംബിയൻ അധികൃതർ പറഞ്ഞു. കുട്ടികളുടെ മരണത്തോടെ നീതി തേടി നിരവധി പേർ സെറെകുണ്ടയിലെ സ്ക്വയറിൽ അണിനിരന്നു.

കുട്ടികളുടെ മരണം വൃക്ക തകരാർ മൂലമാണെന്നും ചുമ മരുന്നുകളുമായി ബന്ധപ്പെട്ടതാണെന്നും മനസ്സിലാക്കാൻ ഗാംബിയൻ അധികൃതർക്ക് ഏകദേശം നാല് ദിവസമെടുത്തു. സെനഗലിലേക്ക് അയച്ച രക്തപരിശോധനയിലാണ് മരണകാരണം വ്യക്തമായത്. അത്തരം കേസുകൾ പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനും ഗാംബിയയിൽ മാർഗങ്ങളുടെ അഭാവവും രോഗനിർണയത്തിന് തടസ്സമായിട്ടുണ്ട്. അതുവരെ മലേറിയ, ആസ്ത്മ, മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങളുടെ ചികിത്സയാണ് കുട്ടികൾക്ക് ഡോക്ടർമാർ നൽകിയിരുന്നത്.

ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ ഹൈ-ഡെഫിനിഷൻ വിഷ്വൽ ഡിസ്പ്ലേ സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവുമാണ് സ്ക്രീനിലുള്ളത്. 

ദോഹ കോർണിഷ് ലോകകപ്പിന്റെ പ്രധാന കാർണിവൽ വേദിയായതിനാൽ, ആരാധകർക്ക് ഈ ഭീമൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനും ചുറ്റും നടക്കുന്ന ആഘോഷങ്ങൾ ആസ്വദിക്കാനും കഴിയും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 64 മത്സരങ്ങളും തത്സമയം സ്ക്രീനിൽ ആസ്വദിക്കാം. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശത്തോടെ ദോഹ കോർണിഷിലെ ഭീമൻ സ്ക്രീനിലൂടെ മത്സരം കാണാൻ കഴിയും. 

ദോഹ: ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകകപ്പ് ആരാധകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഈ വർഷം അവസാനത്തോടെ മ്യൂസിയം 5 ലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മാർച്ചിൽ തുറന്ന മ്യൂസിയം ഇതിനകം 100,000 ആളുകൾ സന്ദർശിച്ചതായി മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസഫ് അൽ മുല്ല പറഞ്ഞു.

ലോകകപ്പിന്റെ വേദികളിലൊന്നായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തോട് ചേർന്നാണ് ഒളിമ്പിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് ടിക്കറ്റ് ബുക്ക് ചെയ്ത ഹയ കാർഡ് ഉടമകൾക്ക് മാത്രമേ മ്യൂസിയത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുക.

ഖത്തർ മ്യൂസിയത്തിന്റെ പുതുക്കിയ ടിക്കറ്റിംഗ് നയം അനുസരിച്ച് 3-2-1 ഒളിമ്പിക് മ്യൂസിയം ഒരാൾക്ക് 100 റിയാൽ ഫീസ് ഈടാക്കും. 16 വയസിന് താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേഷൻസിന്റെ വൺപാസ് ഉടമകൾക്കും മാത്രമാണ് സൗജന്യ പ്രവേശനം.

പ്രമുഖ പേയ്മെന്‍റ് സേവന ദാതാവായ വിസ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എഫ്ടിഎക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചുമായി സഹകരിച്ചാണ് വിസ ക്രിപ്റ്റോ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. 40 ലധികം രാജ്യങ്ങളിൽ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഇരു കമ്പനികളും പദ്ധതിയിടുന്നു.

കരാറിന്‍റെ ഭാഗമായി എഫ്ടിഎക്സ് ഉപഭോക്താക്കൾക്ക് വിസ ഡെബിറ്റ് കാർഡുകൾ ലഭിക്കും. എഫ്ടിഎക്‌സ് വാലറ്റിലെ ക്രിപ്റ്റോ ഇടപാടുകൾക്ക് ഈ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. കാർഡ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ അധിക ചാർജ് നൽകേണ്ടതില്ല. വിലയിൽ ഇടിവുണ്ടായെങ്കിലും ക്രിപ്റ്റോയോടുള്ള താൽപ്പര്യം ആളുകൾക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് വിസ സിഎഫ്ഒ വസന്ത് പ്രഭു പറഞ്ഞു.

ഡൽഹി: 2023 ഫെബ്രുവരി 1 മുതൽ ഇന്ത്യയിലേക്ക് മാംസം, പാൽ, കുട്ടികളുടെ ഭക്ഷണങ്ങൾ എന്നിവ കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് ഈ നീക്കം. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസൻസ് ആവശ്യമാണ്.

പാൽ, മത്സ്യം, മാംസം, മുട്ട, ഈ ഉപ ഉൽപ്പന്നങ്ങളെല്ലാം രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുടെ പട്ടിക നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അതിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ആരംഭിക്കും.