കുവൈറ്റ് : ഇന്ത്യൻ ചെമ്മീന്റെ ഇറക്കുമതിക്ക് കുവൈറ്റിൽ ഭാഗിക നിരോധനം. 2017 മുതൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഖത്തറിലെ മാർക്കറ്റുകളിലെ ഇന്ത്യൻ ചെമ്മീനിൽ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് കുവൈറ്റ് സർക്കാർ നടപടി കർശനമാക്കിയത്. അതേസമയം, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ ഇവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.
Comments are closed.