കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐഎസ്എൽ) ഒമ്പതാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആവേശക്കടലാക്കി മാറ്റിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനാണ്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34,978 കാണികളാണ് പങ്കെടുത്തത്. ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.
ഉദ്ഘടനമത്സരത്തിന് ശേഷം കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ എത്തിയത്. 22,236 പേരാണ് മത്സരം കാണാനെത്തിയത്. എന്നാൽ ഈസ്റ്റ് ബംഗാൾ-എഫ്സി ഗോവ മത്സരം കാണാൻ 17,500 പേർ മാത്രമാണ് എത്തിയത്.
Comments are closed.