ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു.
ഡിജിറ്റലൈസേഷൻ വിവിധ രീതികളിൽ രാജ്യത്തിന്‍റെ വളർച്ചയെ സഹായിക്കുന്നു. സാമ്പത്തിക മേഖലയിൽ വലിയ മാറ്റമാണ് ഡിജിറ്റലൈസേഷൻ വഴിയുണ്ടായത്. ഡിജിറ്റലൈസേഷന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ കഴിഞ്ഞുവെന്ന് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. ബാങ്കിംഗ് സേവനങ്ങൾ നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത നിരവധി ആളുകൾ രാജ്യത്തുണ്ട്. ഡിജിറ്റൈസേഷനിലൂടെ, രാജ്യത്തെ താഴേത്തട്ടിലുള്ളവർക്ക് പോലും പണമിടപാടുകൾ സുഗമമായി നടത്താൻ കഴിയുന്നുവെന്ന് ഒലിവിയർ ചൂണ്ടിക്കാട്ടി.
Comments are closed.