ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടി 12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 8 കാലുകളിൽ നീങ്ങുന്ന മൂവിങ് മെക്കാനിസമായ ‘ദ്രോണ’. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് റോബോട്ട് എന്ന് വിളിക്കാവുന്ന ദ്രോണ നിർമിച്ചത്.
റോബോട്ടുകളെപ്പോലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിലും, കുറഞ്ഞ ചെലവിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് ദ്രോണയുടെ നേട്ടം.
Comments are closed.