ഡൽഹി: ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നു. 2021 ൽ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒരു വർഷം കൊണ്ട് ഇരട്ടിയിലധികം (15000 കോടി ഡോളർ) വർദ്ധിച്ചു.
മുകേഷ് അംബാനി (8,800 കോടി ഡോളർ), രാധാകിഷൻ ദമാനി (2,760 കോടി ഡോളർ), സൈറസ് പൂനവല്ല (2,150 കോടി ഡോളർ), ഷിവ് നാടാർ (2,140 കോടി ഡോളർ) എന്നിവരാണ് ഇന്ത്യയിൽ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
മലയാളികളിൽ എംഎ യൂസഫ് അലിയാണ് ഒന്നാമത്. 540 കോടി ഡോളർ ആസ്തിയുള്ള യൂസഫലിക്കൊപ്പം അഞ്ച് മലയാളികളും പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസഫലി.
Comments are closed.