ന്യൂഡല്‍ഹി: വനിത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 മാർച്ചിൽ ആരംഭിച്ചേക്കും. പുരുഷ ഐപിഎല്ലിന് മുമ്പാണ് ടൂർണമെന്‍റ് നടക്കുക. അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. ഇതാദ്യമായാണ് വനിത ഐപിഎല്ലിന് കൊടിയുയരുന്നത്.
അഞ്ച് ടീമുകൾ പരസ്പരം മത്സരിക്കും. ഏറ്റവും കൂടുതൽ പോയിന്‍റുള്ള രണ്ട് ടീമുകൾ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. ടൂർണമെന്‍റിൽ 20 ലീഗ് മത്സരങ്ങൾ നടക്കും. ഓരോ ടീമിനും പ്ലെയിങ് ഇലവനിൽ അഞ്ച് വിദേശ താരങ്ങൾ ഉണ്ടാകാം.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിത ടി20 ലോകകപ്പിന് ശേഷം വനിത ഐപിഎൽ തുടങ്ങും. ഫെബ്രുവരി 9 മുതൽ 26 വരെയാണ് ലോകകപ്പ് നടക്കുക. വനിത ഐപിഎല്ലിൽ പങ്കെടുക്കുന്ന അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.
Comments are closed.