ഗതാഗതക്കുരുക്കിൽ കുടുങ്ങിയോ? നിങ്ങൾ ഒരു ബിഎംഡബ്ല്യു കാറിലാണെങ്കിൽ, ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ വീഡിയോ ഗെയിം കളിച്ച് സമയം കളയാൻ നിങ്ങൾക്ക് താമസിയാതെ കഴിഞ്ഞേക്കാം. ജർമ്മൻ വാഹന ഭീമനായ ബിഎംഡബ്ല്യു 180ലധികം ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ ഗെയിം പ്ലാറ്റ്ഫോമായ എയർകോൺസോളുമായി കൈകോർത്തു. ബിഎംഡബ്ല്യു ഗ്രൂപ്പും ഗെയിമിംഗ് പ്ലാറ്റ്ഫോമും തമ്മിലുള്ള പങ്കാളിത്തം 2023 മുതൽ ബിഎംഡബ്ല്യു കാറുകൾക്ക് ഗെയിമിംഗ് വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കാറുകൾക്കൊപ്പം ബിഎംഡബ്ല്യു നൽകുന്ന ഡിജിറ്റൽ ഇൻഫോടെയ്ൻമെന്‍റ് ഡിസ്പ്ലേയിലാണ് ഗെയിമുകൾ കളിക്കാൻ കഴിയുക. എയർകോൺസോൾ വാഗ്ദാനം ചെയ്യുന്ന ഗെയിമുകൾക്ക് ഈ സംവിധാനത്തിനുള്ളിൽ നേരിട്ട് പ്രവർത്തിക്കാൻ കഴിയും. എയർകോൺസോൾ സാങ്കേതികവിദ്യയിലൂടെ ഗെയിമുകൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. സ്മാർട്ട്ഫോണിന്‍റെ സഹായത്തോടെയും ഇവ നിയന്ത്രിക്കാൻ കഴിയും.
Comments are closed.