മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് താൻ സമ്പൂർണ പരാജയമായിരുന്നെന്ന മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് എൻ.ശ്രീനിവാസന്‍റെ ആരോപണത്തിന് മറുപടിയുമായി സൗരവ് ഗാംഗുലി. താൻ കളിക്കാരുടെ ഭരണാധികാരിയായിരുന്നുവെന്നും തന്‍റെ ഭരണകാലത്തും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.
കോവിഡ് -19 പ്രതിസന്ധിക്കിടയിലും ഐപിഎൽ നടന്നു, ഐപിഎൽ പ്രക്ഷേപണ അവകാശങ്ങൾ റെക്കോർഡ് വിലയ്ക്ക് വിറ്റു, അണ്ടർ -19 ടീം ലോകകപ്പ് നേടി, വനിതാ ടീം ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി, ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര നേടി, വനിതാ ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്നിവയെല്ലാം തൻ്റെ കാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിനായി എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
Comments are closed.