Tuesday, April 23, 2024
Novel

ദേവാസുരം : ഭാഗം 15

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“വേണ്ട ഏട്ടാ.. എന്നെ പിടിക്കേണ്ട. ഞാൻ നടന്നോളാം.”

ഇന്ദ്രന്റെ കൈ തട്ടി മാറ്റി കൊണ്ട് ജാനു പറഞ്ഞു. ഇന്ദ്രൻ അത് ഗൗനിക്കാതെ അവളെയും കൂട്ടി എങ്ങനെയൊക്കെയോ കാറിൽ കയറി. കാറിൽ വെച്ചും അവൾ ഓരോന്നും സംസാരിച്ചു കൊണ്ടിരുന്നു.

ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഇന്ദ്രന്റെ ശ്രദ്ധ അവളിലായിരുന്നു. ഇടയ്ക്ക് അവന്റെ മുഖത്തു പുഞ്ചിരി തെളിഞ്ഞു വന്നിരുന്നു.

“ഞാൻ പാടില്ലെന്ന് ആരാ പറഞ്ഞേ… അവളെക്കാൾ നന്നായി ഞാൻ പാടും.”

ഇടയ്ക്ക് ചുണ്ടൊക്കെ കൂർപ്പിച്ചു കൊണ്ട് സങ്കടത്തിൽ അവൾ പറഞ്ഞു.

“ഏട്ടൻ എന്റെ കൂടെ പാടിയില്ല. ദുഷ്ടൻ ! ഇനി എന്നോട് മിണ്ടണ്ട. ഞാൻ പാടില്ലെന്ന്..”

അവൾ പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ടപ്പോൾ ഇന്ദ്രനും എന്തോ പോലെ തോന്നി.

അവൾക്ക് പാടാൻ അറിയുമോ എന്ന് പോലും ചോദിക്കാതിരുന്നത് തെറ്റായെന്ന് അവന് ബോധ്യമായി. കുറച്ചു സമയത്തേക്ക് അവൾ ഒന്നും മിണ്ടാതെ ഇരുന്നു.

പെട്ടെന്ന് ഛർദിക്കാൻ വരും പോലെ കാണിച്ചു.

അരുതെന്ന് കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കൊണ്ട് അവൻ വേഗം കാർ സൈഡിലേക്ക് ഒതുക്കി നിർത്തി.

ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി അവളെ വിളിക്കാനായി ഡോർ തുറന്നതും അവൾ അവന്റെ മേലേക്ക് ഛർദിച്ചു കഴിഞ്ഞിരുന്നു. അവൾ വായ പൊത്തി നിഷ്കു ലുക്കിൽ ചിരിച്ചു.

ഇന്ദ്രന് ആണെങ്കിൽ അറപ്പും ദേഷ്യവും വന്നു. അവന്റെ കാലു മുഴുവൻ വൃത്തികേടായിരുന്നു.

കാറിൽ നിന്ന് വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് മരച്ചുവട്ടിലിലേക്ക് മാറി നിന്ന് കാലൊക്കെ കഴുകി.

തിരികെ കാറിലേക്ക് കയറിയപ്പോൾ അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നു. വീട്ടിൽ ചെന്ന് അവളെ ബെഡിൽ ഇരുത്തി അവൻ നേരെ ഫ്രഷ് ആവാൻ പോയി.

“പോയി ഫ്രഷ് ആയിട്ട് വാ. അപ്പോൾ ആ കെട്ടു വിടും.”

ജാനുവിനോടായി അവൻ പറഞ്ഞു.

“എനിക്കൊന്നും വയ്യാ.”

“കുളിച്ചിട്ട് വരാതെ ബെഡിൽ കിടത്തില്ല.”

“കുളിക്കാം. ഒരു കാര്യം പറയുവോ?”

“എന്താണ്?”

“എന്നോട് പറ ഐ ലവ് യൂ എന്ന്.”

“എന്ത്.”

“എന്നോട് പറ.”

“നീ കുളിക്കണ്ട.”

“എനിക്ക് അറിയാം. എന്നെ ആർക്കും ഇഷ്ടല്ല.”

അവൾ വീണ്ടും കരയാൻ തുടങ്ങി.

“ആര് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ്.”

അവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം അവൻ പറഞ്ഞു. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം അവൻ ശ്രദ്ധിച്ചിരുന്നു.

അവനും അവളുടെ പ്രവൃത്തികളെ ആസ്വദിക്കുകയായിരുന്നു. ഇത് വരെ കണ്ടിട്ടില്ലാത്തത് പോലെ.

എന്തോ ഒരു ആകർഷണീയത അവൾക്ക് വന്നതായി അവനു തോന്നി.

“എനിക്ക് അറിയാം ഏട്ടന് എന്നെ ഇഷ്ടമാണെന്ന്. ലവ് യൂ ടൂ..”

ഇതും പറഞ്ഞ് ഇന്ദ്രന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് കക്ഷി വീണ്ടും ബെഡിലേക്ക് കിടന്നു.

ആദ്യ ചുംബനം! തന്റെ കവിളിൽ പിടിച്ചു ജാനുവിനെയും നോക്കി ഒരു നിമിഷം അവൻ നിന്നു. വീണ്ടും അവളെ ശല്യം ചെയ്യാതെ ബാൽക്കണിയിലെ കസേരയിൽ അവൻ പോയിരുന്നു.

ജാനുവിനെ കണ്ടത് മുതൽക്കുള്ള കാര്യങ്ങൾ ആലോചിച്ചു. ഇടയ്ക്കെപ്പോഴോ സങ്കടം നിഴലിച്ചു. അലക്സ് പറഞ്ഞതിനെ പറ്റി ചിന്തിച്ചു.

താൻ കാട്ടുന്ന അവഗണന അവളെ എത്രത്തോളം ബാധിക്കുന്നുണ്ടാവും. വെറും രണ്ടു തവണ മാത്രം കണ്ടിട്ടുള്ള അലെക്സിന് പോലും അവളെ മനസിലാക്കാൻ പറ്റി.

പക്ഷെ ഞാൻ.. അവളെ ശ്രദ്ധിച്ചിട്ടില്ലെന്ന് പറയാനാവില്ല. താലി കെട്ടുമ്പോൾ വെറുപ്പ് മാത്രേ ഉണ്ടായിരുന്നുള്ളു.

പക്ഷെ ഇപ്പോ അങ്ങനെ അല്ല. അവൾ സങ്കടപ്പെടുമ്പോൾ തന്റെ ഉള്ളിലും ഒരു നോവ് ഉണ്ടാവുന്നു.

ചിലപ്പോളൊക്കെ അവൾ തന്നിൽ പുഞ്ചിരി ഉണർത്തുന്നു. ഇഷ്ടമാണോ എന്ന് ചോദിച്ചാൽ നിസംശയം ഇഷ്ടമാണെന്ന് പറയാനാവും.

അത് ഏത് തരത്തിൽ ആണെന്ന് ചിന്തിച്ചിട്ടില്ല. ജാനു തന്റെ ഭാര്യയാണെന്നതിനെ പറ്റി താൻ പലപ്പോഴും മറന്നു പോയിരുന്നു. അവന് കുറ്റബോധം തോന്നി.

രാവിലെ എഴുന്നേൽക്കുമ്പോൾ തലയ്ക്കു നല്ല ഭാരം തോന്നിയിരുന്നു. വേഷം പോലും മാറാതെ താൻ കിടന്നുറങ്ങിയെന്നത് അവൾക്ക് വിശ്വസിക്കാനായില്ല.

ഇന്നലത്തെ പല കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും മൂടൽ മഞ്ഞു ബാധിച്ച പോലെ ആയിരുന്നു. ഒന്നും വ്യക്തമല്ല. വാശിക്ക് ബിയർ കുടിച്ചത് വരെ ഓർമ ഉണ്ട്. ഒരു ആവശ്യവും ഇല്ലായിരുന്നു. ഇന്ദ്രനെ അടുത്തെങ്ങും കണ്ടില്ല.

അവൾ വേഗം ഫ്രഷ് ആയി. ഇപ്പൊ തലയ്ക്കു ഒരു ആശ്വാസം തോന്നുന്നുണ്ട്.

അപ്പോളും ഇന്ദ്രനെ കാണാതെയായപ്പോൾ ബാൽക്കണിയിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു.

ഒരു കുഞ്ഞു കുട്ടിയെ പോലെ കസേരയിൽ ഇരുന്നു ഉറങ്ങുന്ന അവനെ കണ്ടപ്പോൾ വാത്സല്യമാണ് തോന്നിയത്. പതിയെ ആ മുടിയിഴകളിൽ തലോടി.

ജാനു താഴേക്ക് പോയി കഴിഞ്ഞാണ് ഇന്ദ്രൻ കണ്ണുകൾ തുറന്നത്. അപ്പോളും അവളുടെ കൈകളിലെ തണുപ്പ് അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു.

കുറേ സമയം കഴിഞ്ഞിട്ടും പതിവ് ചായ കിട്ടാതെ വന്നപ്പോളാണ് അവൻ അടുക്കളയിലേക്ക് ചെന്നത്.

“ചായ കാണാഞ്ഞപ്പോ ഞാൻ കരുതി താൻ ജോലി തിരക്കിലാവും എന്ന്. താനിവിടെ സ്വപ്നം കണ്ടു നിക്കുവാണോ?”

ചായ കപ്പും പിടിച്ചു ആലോചിച്ചു നിക്കുന്ന ജാനുവിനെ കണ്ടതും അവൻ ചോദിച്ചു.

“ഞാൻ വരുവായിരുന്നു.”

അവന്റെ മുഖത്തു നോക്കാതെയാണ് അവളത് പറഞ്ഞത്.

ചായ വാങ്ങി കുടിച്ചു കൊണ്ട് ഇന്ദ്രൻ ഓരോന്നും സംസാരിക്കുമ്പോളും തല കുനിച്ചു നിൽക്കുന്ന ജാനുവിനെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

തലേ ദിവസം ബോധമില്ലാതെ താൻ എന്തൊക്കെ ചെയ്‌തെന്ന ചിന്തയായിരുന്നു അവളുടെ മനസ് നിറയെ.

“ഇന്ന് ഞാൻ ജോലിക്ക് പോകുന്നില്ല. ഇന്ന് ഫുൾ തനിക്ക് റസ്റ്റ്‌ ആണ്. എല്ലാം ഞാൻ ചെയ്തോളാം.”

അത് കേട്ടതും അവളെ അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ നോട്ടം കണ്ടപ്പോൾ അവനും ആവേശം കൂടി. അവൻ നേരെ അടുക്കളയിലേക്ക് പോയി പിന്നാലെ അവളും.

യുദ്ധത്തിന് പോവുന്ന എക്സ്പ്രെഷനൊക്കെ ഇട്ടു അവൻ അടുക്കളയിലേക്ക് പോവുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.

ഗ്യാസ് കത്തിക്കാനും ദോശ മാവ് ഒഴിക്കാനുമൊക്കെ ജാനു അടുത്ത് നിന്ന് പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു. ഇന്ദ്രനാണെങ്കിൽ എല്ലാം അറിയാമെന്ന ഭാവവും.

“ഏട്ടാ അത്ര വലുതാക്കിയല്ല പച്ചക്കറി അറിയേണ്ടത്. ഞാൻ കാണിച്ചു തരാം.”

അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങാൻ ശ്രമിച്ചു കൊണ്ടാണ് ജാനു അത് പറഞ്ഞത്.

അവൻ അവളെ എടുത്ത് പുറകിലായുള്ള ടേബിളിൽ ഇരുത്തി. അവളുടെ മുന്നിൽ തൊട്ടരുകിലായി വന്നു നിന്നു.

അവന്റെ കണ്ണുകളിൽ നോക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ നിശ്വാസം അവളുടെ മുഖത്തു തട്ടുന്നുണ്ടായിരുന്നു.

“കുറെ നേരായി തുടങ്ങിയിട്ട്. മര്യാദക്ക് ഇവിടെ ഇരുന്നോണം. എങ്ങാനും താഴെ ഇറങ്ങിയാൽ ആണ്. ഞാൻ ചെയ്തോളാം.”

ഇത്രയും പറഞ്ഞ് വീണ്ടും തിരിഞ്ഞു ജോലി ചെയ്യാൻ തുടങ്ങി. ജാനു ശെരിക്കും ഞെട്ടി പോയിരുന്നു.

പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല. അവളുടെ ഇരുപ്പ് കണ്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായി.

ഫുഡൊക്കെ റെഡി ആക്കി കഴിഞ്ഞ് ഇന്ദ്രൻ തന്നെ അവളെ താഴെ ഇറക്കി.

അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. വലിയ കാര്യത്തിൽ ഫുഡ്‌ കഴിച്ചു തുടങ്ങിയപ്പോളാണ് പാചകം അത്ര നിസാര കാര്യമല്ലെന്ന് അവന് മനസിലായത്.

മടിയോടെ ജാനുവിനെ നോക്കിയപ്പോൾ പുള്ളിക്കാരി അവനെ നോക്കി വൃത്തിക്ക് ചിരിച്ചു കാണിച്ചു.

“എന്തേ കഴിക്കുന്നില്ലേ?”

“ഇത്തിരി ഉപ്പു കൂടി പോയോ?”

“ആഹാ ഉപ്പൊക്കെ മനസിലാവുന്നുണ്ടോ?”

അവനും അവളെ നോക്കി ഇളിച്ചു കാണിച്ചു.

“നമുക്ക് ഓൺലൈൻ ഫുഡ്‌ വാങ്ങാം.”

ഒരു കുസൃതി ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളും ചിരിക്കുന്നുണ്ടായിരുന്നു.

“ഡോ നമുക്ക് നാളെ രുദ്രേച്ചിയുടെ അടുത്ത് പോവാം. പിന്നെ മാധവ മാമയെയും വിളിക്കാം. എല്ലാവർക്കും കൂടെ പോവാം.”

“ആണോ..?”

“ആണെന്നെ.”

അവളുടെ കണ്ണുകളിലെ സന്തോഷം അവൻ ആസ്വദിച്ചു തുടങ്ങിയിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ അവർ രുദ്രയുടെ അടുത്തേക്ക് പുറപ്പെട്ടു. ജോലിത്തിരക്ക് കൊണ്ട് മാധവൻ വന്നില്ല.

അനുവും ശിവയും മാത്രമാണ് അവരുടെ കൂടെ പോയത്. കാറിൽ ഇരിക്കുമ്പോൾ പലപ്പോഴും ഇന്ദ്രന്റെ കണ്ണുകൾ ജാനുവിനെ തേടി പോയിരുന്നു.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10

ദേവാസുരം : ഭാഗം 11

ദേവാസുരം : ഭാഗം 12

ദേവാസുരം : ഭാഗം 13

ദേവാസുരം : ഭാഗം 14