Sunday, December 22, 2024
Novel

നല്ല‍ പാതി : ഭാഗം 30 – അവസാനിച്ചു

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ഹോട്ടലിൽ ചെന്നിറങ്ങിയപ്പോൾ മുന്നിൽ തന്നെ വിനു കാത്തു നിൽക്കുന്നുണ്ടായിരുന്നു…
വിനുവിനെ കണ്ടതും അമ്മുവും ചക്കിയും കാറിൽ നിന്ന് ഇറങ്ങി ഓടി..

“എവിടായിരുന്നുടാ ഇതുവരെ…??
ഓ…തമ്പുരാട്ടിമാരുടെ ഒരുക്കം കഴിഞ്ഞു കാണില്ല…അല്ലേ..?
വേഗം വാ.. എല്ലാവരും വന്നു…”

വിനു സഞ്ജുവിനോട് ചോദിച്ചതിന് മറുപടി കൊടുത്തത് ശ്വേതയാണ്…

“ദേ.. മനുഷ്യാ.. ഞങ്ങൾ സമയത്ത് ഒരുങ്ങി നിന്നതാ… ഇങ്ങോട്ടേയ്ക്ക് പറഞ്ഞാ മതി…
ഇവന്റെ ഒലിപ്പിക്കലും സ്നേഹപ്രകടനവും ഒക്കെ കഴിഞ്ഞിട്ട് വേണ്ടേ വരാൻ…”

സഞ്ജുവിന് പണി കൊടുത്ത സന്തോഷത്തിലാണ് ശ്വേത..

“മതി മതി..വാ..
എന്നെ ആക്കാനായി കിട്ടുന്ന ഒരഅവസരവും പാഴാക്കരുത് ട്ടാ…
ദ്രോഹി…”

സഞ്ജു പറഞ്ഞത് കേട്ട് ശ്വേത ഒന്ന് ഇളിച്ചു കാണിച്ചു..

ഹോട്ടലിലേയ്ക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു… നന്ദുവിന്റേതൊഴികെ…

വലിയൊരു ഹാളിലാണ് ഫങ്ങ്ക്ഷൻ സംഘടിപ്പിച്ചിരിക്കുന്നത്…

ഹാളിനറ്റത്തായി ചെറുതെങ്കിലും നല്ലൊരു സ്റ്റേജ് സെറ്റു ചെയ്തിരുന്നു.. ചുറ്റും അങ്ങിങ്ങായി നിറയെ മേശകൾ.. ചുറ്റും കസേരകൾ.. ഫുഡ് കൗണ്ടറുകൾ തയ്യാറാകുന്നതേയുളളൂ…

ഹെഡ് ഓഫീസിലെയും ബ്രാഞ്ച് ഓഫീസിലെയും ഒട്ടും മിക്ക സ്റ്റാഫുകളും കുടുംബാംഗങ്ങളും എത്തിയിരുന്നു…

ആകെ തിരക്ക്…
തിരക്കിനിടയിലും പരിചയം പുതുക്കാൻ എത്തുന്ന പല മുഖങ്ങളും കണ്ടു…

ചിലരോടൊക്കെ കുശലം പറഞ്ഞു..ചിലരോടൊക്കെ ചിരിച്ചെന്നു വരുത്തി… മനസ്സു തുറന്നു സംസാരിക്കാൻ എന്തോ ഒരു പ്രയാസം.. കണ്ണുകൾ ചുറ്റും പരതി.. കിരണിനെ തേടി..

അവനെ കാണാത്തത് ഒരു തരത്തിൽ ആശ്വാസമായിരുന്നു നന്ദുവിന്.. ശ്വേതയാണെങ്കിൽ ആരെങ്കിലും കണ്ടു സംസാരിക്കാൻ കിട്ടിയാൽ ചുറ്റും നടക്കുന്നതൊന്നും അറിയൂല…

അതുകൊണ്ട് മക്കൾ രണ്ടുപേരും നന്ദുവിനൊപ്പം തന്നെ ഉണ്ടായിരുന്നു.. അവരെ ഒരിടത്തോട്ടും വിടാതെ തനിക്ക് ഒപ്പം തന്നെ ഇരുത്തി നന്ദു…

കൂട്ടുകാരുടെ ഇടയിലേക്ക് പോകുന്നതിനു മുൻപ് സഞ്ജു ഒന്നൂടെ ഓർമ്മപ്പെടുത്തി..

“നന്ദൂ.. പറഞ്ഞത് ഓർമ്മയുണ്ടല്ലോ…??
ഒരു ടെൻഷനും വേണ്ട… കിരൺ..

അവൻ പുറത്തെങ്ങാനും കാണും.. ഇനിയെങ്ങാനും അവൻ തന്നോട് സംസാരിക്കാൻ വന്നാൽ തന്നെ ഒരിക്കലും നേർവസ് ആയി സംസാരിക്കരുത്…

തന്റെ മുഖത്തെ ആശങ്കയാണ് അവന് ധൈര്യം കൊടുക്കുന്നത്..ഈ തിരക്കിനിടയിൽ അവൻ ഒന്നും ചെയ്യാൻ പോകുന്നില്ല..

മനസ്സിലായോ…ഞാൻ അവൻമാരോടൊപ്പം കാണും… പൊയ്ക്കോട്ടേ…??”

“ഉം.. സഞ്ജു പോയിട്ടു വാ.. ഞാനിവിടെ ഇരുന്നോളാം…

നന്ദു മക്കളെയും കൂട്ടി സ്റ്റേജിൽ നിന്നും ദൂരെ ഇരുന്നു..”

സഞ്ജു കൂട്ടുകാരുടെ ഇടയിലേക്കു നടന്നു..

“നന്ദൂ…
അറിയോ ആവോ…??”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മേഘയാണ്…

പണ്ട് ജോലിയുള്ള സമയത്ത് മേഘയായിരുന്നു കൂട്ട്… അവൾ ജോയിൻ ചെയ്യാൻ വരുമ്പോ ആകെയുള്ള മലയാളി പെണ്ണ് താനായിരുന്നു…

അതുകൊണ്ടുതന്നെ അവളുമായി വേഗം കൂട്ടായി… ചക്കിയെ പ്രഗ്നന്റ് ആയതിനു ശേഷം ജോലി ഉപേക്ഷിച്ചതിനാൽ സൗഹൃദം പുതുക്കലെല്ലാം വല്ലപ്പോഴും ഉള്ള ഫോൺ വിളിയിൽ ഒതുങ്ങി…

“അതെന്താടീ പെണ്ണേ.. നീ അങ്ങനെ ചോദിച്ചത്..??
എനിക്ക് മറവിരോഗം വന്നിട്ടൊന്നുമില്ല…” നന്ദു മറുപടി പറഞ്ഞു..

“ആ.. ഇടയ്ക്കൊക്കെ ഒന്ന് വിളിക്കാം… അല്ലെങ്കിൽ നിനക്ക് ഇടയ്ക്കൊക്കെ ഓഫീസിലേക്ക് വന്നൂടേ…??”

“നന്നായി… ഓഫീസിലേക്കോ..??

ഞാൻ വന്നില്ലെങ്കിലും
വിളിച്ചില്ലെങ്കിലും നിന്റെ വിശേഷങ്ങൾ എല്ലാം അറിയുന്നുണ്ടല്ലോ…

അതിനല്ലേ ഞാനവിടെ ഒരാളെ നിർത്തിയിരിക്കുന്നത്..”

“ഉവ്വല്ലോ… സാറിന് അതല്ലേ പണി…പോടീ.. അവിടുന്ന്..”
മറുപടിയായി ചിരിച്ചു നന്ദു..

“അല്ലാ ചക്കിമോൾ എന്ത്യേ..??”

“ദാ അവിടെ അമ്മുവിൻറെ അടുത്തിരുന്ന് ഇരുന്ന് കളിക്കുന്നുണ്ട്…”

“അമ്മു.. വിനു സാറിന്റെ മോളല്ലേ…

രണ്ടു പേരും നല്ല കൂട്ടാണല്ലോ…??
ഇതെന്താ രണ്ടുപേരും ഇവിടെ തന്നെ ഇരിയ്ക്കുന്നേ…

അവിടെ എല്ലാവരും ഡാൻഡൊക്കെ തുടങ്ങി.. മക്കള് അങ്ങോട്ടേക്ക് ചെല്ല്… എന്തേ നിങ്ങൾക്ക് ഇഷ്ടല്ലേ ഡാൻസ്…??”

മേഘയുടെ ചോദ്യം കേൾക്കേണ്ട താമസം അമ്മുവും ചക്കിയും പരാതി കെട്ടഴിച്ചു…

“ഇഷ്ടമില്ലാഞ്ഞിട്ടല്ല ആന്റീ…
അതിനു ഈ നന്ദുസ് വിടില്ലന്നേ…”

അമ്മുന്റെ വകയാണ്..

“അതെന്താടീ…. നിനക്ക് പറ്റിയേ..
അവർ പോയി കളിക്കട്ടെന്നേ…
ഇതൊക്കെ അല്ലെ അവർക്കൊരു സന്തോഷം… അല്ലാതെ നാട്ടിലെ പോലെ ഉത്സവം.. പെരുന്നാൾ.. കല്യാണം.. ഒന്നും ഇവിടുത്തെ പിള്ളേർക്കു പറഞ്ഞിട്ടില്ലല്ലോ…

മക്കളെ പോയി കളിച്ചോട്ടാ… ആന്റി പറഞ്ഞിട്ടുണ്ട് നന്ദൂനോട്..”

മേഘ പറഞ്ഞതും രണ്ട് പേരും സമ്മതം പോലും ചോദിക്കാതെ സ്റ്റേജിന് അടുത്തേക്ക് ഓടി…

കുറച്ച് നേരം നന്ദുവിനോട് കുശലം പറഞ്ഞ് മടങ്ങാൻ നേരം ചക്കി പോയ വഴിയേ തന്നെ നോക്കുന്ന നന്ദുവിനെ കണ്ടിട്ടാവണം മേഘ പറഞ്ഞത്..

“നീ പേടിക്കാതെ… അവർ ഒരിടത്തും പോകില്ല…
ഞാൻ ശ്രദ്ധിച്ചോളാം… പോരേ..??
അപ്പോൾ ഞാൻ പോയിട്ട് എല്ലാവരെയും ഒന്നു മുഖം കാണിച്ചു വരാം…”

അതും പറഞ്ഞു മേഘ മടങ്ങി…

നന്ദു ഒരിടത്തും പോകാതെ അവിടെത്തന്നെ ഇരിക്കുകയാണ്… ഫോണിലും നോക്കി…

ഇടയ്ക്കിടെ സഞ്ജുവിനെയും ചക്കിയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു… കിരണിനെ ആ പരിസരത്തൊന്നും കാണാനില്ല.. അത് നന്ദുവിന് ആശ്വാസം നൽകി..

ഫോണിൽ എന്തോ പരതുന്നതിനിടയിലാണ് നന്ദുവിന്റെ ഫോണിൽ ഒരു കോൾ വന്നത്… നോക്കിയപ്പോൾ
അറിയാത്ത നമ്പറിൽ നിന്നാണ്…

നന്ദു അത് അറ്റൻഡ് ചെയ്യാതെ അവഗണിച്ചു… ആവശ്യക്കാർ വീണ്ടും തിരികെ വിളിക്കുമല്ലോ…
കുറച്ച് നിമിഷങ്ങൾക്കകം ഫോൺ വീണ്ടും റിംഗ് ചെയ്തു കട്ടായി…

മൂന്നാം തവണയും ഫോൺ അടിച്ചപ്പോഴാണ് നന്ദു ഫോണെടുത്തത്..

“ഹലോ…ആരാ സംസാരിക്കുന്നേ…??”

“ഹലോ… ഡിയർ…..
എന്താണ്..?? ഫോൺ എടുക്കാൻ ഇത്ര പ്രയാസം… ഇന്ന് പതിവിലും സുന്ദരിയായി മാറിയിരിക്കുന്നല്ലോ നന്ദൂ നീ…”

“നിങ്ങൾ ആരാണ്… എനിക്ക് മനസ്സിലായില്ല..”

“മനസ്സിലായില്ലേ മോൾക്ക്…
കിരണാണ്.. കിരൺ പ്രതാപ്”

പേര് കേട്ടതും നന്ദുവിനെ മനസ്സിൽ
ഒരു കൊള്ളിയാൻ മിന്നി…

“എന്താ.. എന്താ തനിക്ക് വേണ്ടത്…??”

“എന്ത് ചോദിച്ചാലും നീ തരോ…??”

“ദേ.. സൂക്ഷിച്ചു സംസാരിക്കണം കിരൺ..”

“അതേ…അതും തന്നെയാണ് എനിക്കും പറയാനുള്ളത്.. സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കണം… നിനക്ക് എന്നെ നന്നായിട്ട് അറിയാലോ…??

അതേ.. കാര്യത്തിലേക്ക് വരാം…

എനിക്ക് തന്നെ തനിച്ചൊന്ന് കാണണം.. ഇപ്പൊ..ഈ സമയം..”

“എന്ത്..??”
കേട്ടത് മനസ്സിലാകാതെ നന്ദു ചോദിച്ചു..

“പറഞ്ഞത് മനസ്സിലായില്ലേ..?? തന്നെ തനിച്ച് ഒന്ന് കാണണം എനിക്ക്…”

കണ്ണുകൾ ചുറ്റും പരതി നടന്നു..
അവിടെയെങ്ങും അവനെ കാണാനില്ല.. ഇനി തിരക്കിനിടയിൽ കാണാതെ പോയതാകുമോ…

നന്ദു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു… ഇല്ല.. തനിക്ക് അവനെ കാണാൻ സാധിക്കുന്നില്ല…

പക്ഷേ അവനെങ്ങനെ തന്നെ കാണുന്നു…??? നന്ദുവിന്റെ മുഖത്ത് ആശങ്ക പടർന്നു..

“താൻ ചുറ്റും നോക്കണ്ട… തനിക്ക് എന്നെ കണ്ടുപിടിക്കാൻ ആവില്ല…

തന്റെ കണ്ണകൾ എന്റെ പുറകെ അല്ലല്ലോ… എന്റെ കണ്ണുകൾ തനിക്ക് പുറകെ ഉണ്ടായിരുന്നു എപ്പോഴും… താൻ വാ.. ഞാൻ കാത്തിരിക്കും..”

“ഞാൻ വരില്ല…”

മറുപടി ഒറ്റവാക്കിൽ ഒതുക്കി നന്ദു..

“നീ വരും.. നിന്റെ സഞ്ജു പോലുമറിയാതെ നീ വരും..
നിന്നെ ഞാൻ വരുത്തും…

എന്നെ നീ അനുസരിക്കുകയും ചെയ്യും… കാണണോ നിനക്ക്…??”

കിരൺ അത് പറയുമ്പോഴും നന്ദുവിന്റെ കണ്ണുകൾ തേടുകയായിരുന്നു..
സഞ്ജുവിനെ കാണുന്നുണ്ടെങ്കിൽ സഞ്ജുവിനോട് പറയാമായിരുന്നു.. സഞ്ജു എവിടെ പോയി..???

“ഹലോ… ഹലോ.. സഞ്ജുവിനെ തേടേണ്ട കാര്യമില്ല… എനിക്ക് അവനെ കാണണ്ട.. നിന്നെ മാത്രം കണ്ടാൽ മതി…” അവനോട് പറയാതെ നീ വരും..

“ഞാൻ വരില്ല എന്ന് പറഞ്ഞാൽ ഞാൻ വരില്ല കിരൺ…”

“വരും നന്ദു… ഒരു കാര്യം പറയാം.. ശ്രദ്ധിച്ചു കേൾക്കണം… അത് കേട്ട് കഴിഞ്ഞ് നീ തന്നെ ഇങ്ങോട്ട് തിരിച്ചു വിളിക്കും… എവിടേക്കാ ഞാൻ വരേണ്ടത് എന്ന് ചോദിച്ച്..

എങ്കിൽ കേട്ടോ..

നിന്റെ അടുത്തുനിന്ന് കുറച്ചു നേരത്തെ പോയ നിന്റെ മോളവിടെ ഉണ്ടോന്നു ഒന്നു നോക്കിയേ…???

സ്റ്റേജിന് അടുത്ത്… ഇല്ലെങ്കിൽ തിരിച്ചു വിളിക്ക്.. ഒച്ച വെച്ച് ബഹളം കൂട്ടി ആൾക്കാരെ അറിയിക്കാനാണ് ഉദ്ദേശമെങ്കിൽ… പിന്നെ നീ മോളെ കാണുന്നത് അത് എങ്ങനെയായിരിക്കും എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ… ഒരിക്കൽ അനുഭവം ഉള്ളതല്ലേ…??”

“കിരൺ…”

ഒരു ആന്തലോടെ നന്ദു വിളിക്കുമ്പോഴും ഫോൺ കട്ട് ആയിരുന്നു… എന്തു ചെയ്യണമെന്നറിയാതെ നന്ദു സ്റ്റേജ് അടുത്തേക്കോടി.. തിരക്കിനിടയിൽ ചക്കിയെ തിരഞ്ഞു… ശ്വേതയെയാണെങ്കിൽ കാണാനില്ല..

പരിചയമുള്ള കുറെ മുഖങ്ങൾ കാര്യമെന്തെന്ന് അന്വേഷിച്ചു..

അവരോട് ഒന്നും മറുപടി പറയാതെ ചക്കിയെ അന്വേഷിക്കുകയായിരുന്നു നന്ദു…

സ്റ്റേജിന് അടുത്തെത്തിയപ്പോൾ ചക്കിയും അമ്മുവും അവിടില്ല.. മേഘ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞതാണല്ലോ.. മേഘയെയും കാണുന്നില്ല.. കുറച്ചുനേരത്തെ അന്വേഷണത്തിനുശേഷം ദൂരെ ശ്വേതയ്ക്കൊപ്പം കസേരയിലിരിക്കുന്ന അമ്മുവിനെ കണ്ടു… നന്ദു ഓടി അങ്ങോട്ടേക്ക് ചെന്നു..

“അമ്മൂട്ടി…”

നന്നേ കിതച്ചു കൊണ്ടാണ് സംസാരിക്കുന്നത്..

“എന്താടി.. എന്തുപറ്റി…??” ശ്വേതയാണ് ചോദിച്ചത്..

“ചക്കിയെവിടെ…??”

“ചക്കി..ചക്കി നന്ദൂന്റെ അടുത്തേക്ക് വന്നില്ലേ…??
എന്റെ അടുത്ത് പിണങ്ങി നന്ദൂന്റെ അടുത്തേക്ക് പോകാണെന്നു പറഞ്ഞു പോയല്ലോ…

അമ്മു പറഞ്ഞു..

“എപ്പോ.. എപ്പോഴാ പോന്നത്…??”

“ഇപ്പോത്തന്നെ…”

“എന്താടീ എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.. ചക്കി അവിടെ എത്തി കാണും… നിന്നെ അവിടെ കാണാതാകുമ്പോൾ കൊച്ചു പേടിക്കും… നീ അങ്ങ് ചെല്ല്… ഞാൻ വരണോ കൂടെ… വാ അമ്മൂ…”

“വേണ്ട ശ്വേതാ… നീ ഇവിടെ ഇരുന്നോ.. ഞാൻ നോക്കിക്കോളാം…”

കിരൺ പറഞ്ഞ കാര്യം മനസ്സിൽ പെട്ടെന്ന് മിന്നി മറഞ്ഞു…

“നീ എന്നെ തിരിച്ചു വിളിക്കും എവിടെയാണ് ഞാൻ വരേണ്ടത് എന്ന് ചോദിച്ചു കൊണ്ട്…”

അപ്പോ… അപ്പോൾ എന്റെ മോള് അവന്റെ കൈയിലാണ്..

എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല നന്ദുവിന്…

ആരോടും പറയാനും പറ്റില്ല.. നന്ദു ഫോണെടുത്തു നേരത്തെ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു..

തന്റെ ഫോൺപ്രതീക്ഷിച്ചു എന്നപോലെ ആദ്യ റിങ്ങ് കഴിഞ്ഞ ഉടനെ തന്നെ കിരൺ ഫോൺ എടുത്തു..

“ഇപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… പറഞ്ഞത് കിരൺ ആണ്…”

“കിരൺ… എന്റെ മോള്… എവിടെ അവൾ… മര്യാദയ്ക്ക് പറഞ്ഞോ..??”

“കിടന്ന് പിടക്കാതെ പെണ്ണേ…

നിന്റെ മോൾക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല… നീ ആയിട്ട് ഇനി കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ മതി… എല്ലാം നിന്റെ പ്രവർത്തിക്ക് അനുസരിച്ചിരിക്കും…

ഇതുവരെ അവൾക്ക് ഒരു വേദനയും ഇല്ല… ഞാൻ പറഞ്ഞത് ചെയ്തില്ല എങ്കിൽ… പിന്നത്തെ കാര്യം അറിയാലോ നിനക്ക്… എനിക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.. കിരൺ പഴയ കിരൺ തന്നെ…”

കിരണിന്റെ പറച്ചിൽ കേട്ടതും നന്ദുവിനെ മനസ്സിൽ അലയടിച്ചു എത്തിയത് ഇത് പഴയ കാര്യങ്ങൾ ആണ്…. അഭിയെ നഷ്ടപ്പെട്ടതുപോലെ പോലെ തന്റെ മോളെയും…

അവൻ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരനാണ്…

“നോ കിരൺ… എന്റെ മോള്.. അവൾ കുഞ്ഞല്ലേ.. അവളെ ഒന്നും ചെയ്യരുത് പ്ലീസ്..”

“അതേ കുഞ്ഞാണ്… അവളെ ഒന്നും ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം… അതിനെ എന്നെ നീ കൂടി മനസ്സു വയ്ക്കണം..”

“പറ.. ഞാൻ എവിടെ വരണം… ഞാൻ വരാം… എന്റെ മോളെ… അവളെ ഒന്നും ചെയ്യല്ലേ…”

“ഇല്ലെന്നേ ഒന്നും ചെയ്യില്ല…
ഞാൻ റൂഫ് ടോപ്പിലുണ്ട്… നീ ഇങ്ങു വാ… പിന്നെ സാഹസം കാണിക്കാനാണ് പ്ലാനെങ്കിൽ അറിയാലോ നിനക്ക്…??”

“അറിയാം… ഞാൻ വരാം…”

ഒഴുകി തുടങ്ങിയ കണ്ണുനീർ തുടച്ചു രണ്ടും കൽപ്പിച്ച് നന്ദു നടന്നു… ചക്കി.. അവളായിരുന്നു മനസ്സു നിറയെ.. അവൾക്കൊന്നും പറ്റരുതേ എന്നായിരുന്നു പ്രാർത്ഥന മുഴുവൻ..

ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് പത്തു നിലയുള്ള ഹോട്ടലിന്റെ റൂഫ് ടോപ്പിലേയ്ക്കെത്താൻ ലിഫ്റ്റിനടുത്തേയ്ക്ക് ഓടി…

നോക്കുമ്പോൾ അവിടെ നിറയെ ആളുകൾ… കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് ആരും കാണാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു…

ചുറ്റും നോക്കിയിട്ടും സഞ്ജുവിനെയോ വിനുവിനെയോ കാണുന്നില്ല… വേറെ വഴിയില്ലാത്തതിനാൽ സ്റ്റെയർകെയ്സ് തന്നെ ഉപയോഗിക്കണം.. സ്റ്റെപ്പ്സ് ഓടി കയറുമ്പോൾ തന്റെ അസ്വസ്ഥതകളൊ കിതപ്പോ ഒന്നും നന്ദു ശ്രദ്ധിച്ചതേയില്ല… ചക്കിയുടെ മുഖം മാത്രമായിരുന്നു മനസ്സുനിറയെ…അവളുടെ ചിരിയും കൊഞ്ചിയുള്ള സംസാരവുമെല്ലാം കാതിൽ അലയടിക്കുന്നു…

“തന്റെ എടുത്തു ചാട്ടം കൊണ്ട് തനിക്ക് സംഭവിച്ച നഷ്ടങ്ങളിലേക്ക് ഒരെണ്ണംകൂടി
ചേർക്കരുതേ ഭഗവാനെ…

എനിക്ക് എന്ത് തന്നെ സംഭവിച്ചാലും എന്റെ മോൾക്ക് ഒന്നും വരുത്തരുത്…”
നന്ദു ഉള്ളുരുകി പ്രാർത്ഥിച്ചു…

നാലോ.. അഞ്ചോ… നിലയിൽ എത്തുന്നമ്പോഴേയ്ക്കും തീരെ അവശയായി കഴിഞ്ഞിരിന്നു നന്ദു… ലിഫ്റ്റിനടുത്ത് ആളെ കാണാഞ്ഞതിനാൽ ഓടി ലിഫ്റ്റിൽ കയറി..

റൂഫ് ടോപ്പിൽ ഓപ്പൺ റസ്റ്റോറന്റ് ഏരിയായിൽ ഒരാളെ പോലും കാണുന്നില്ല… ചുറ്റും നോക്കി…

എന്തൊക്കെയോ പണി നടക്കുന്ന ലക്ഷണങ്ങൾ.. ലൈറ്റ്സ് ഒന്നോ രണ്ടോ എണ്ണം കത്തുന്നുണ്ട്…

ചക്കിയെ വിളിക്കാൻ ശ്രമിച്ചിട്ടും പുറത്തേയ്ക്ക് വരാതെ ശബ്ദം തൊണ്ടയിൽ തന്നെ തടഞ്ഞു നിൽക്കുന്നു..

നന്ദു മുന്നോട്ട് നടന്നു…
കുറച്ച് മുന്നോട്ടെത്തിയപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം…

“ഇത്രയും പെട്ടെന്ന് വന്നോ…
താൻ കൊള്ളാല്ലോ…”

തനിക്ക് മുന്നിലേയ്ക്ക് നിന്നു കിരൺ ചോദിച്ചു…

ടെൻഷൻ കാരണം നന്ദു കിതയ്ക്കുന്നുണ്ടായിരുന്നു…

സാരിയിൽ നന്ദുവിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് അവൻ..
അവന്റെ ചൂഴ്ന്നുള്ള നോട്ടം വളരെ അസഹനീയമായി തോന്നി നന്ദു വിന്…

“പറയാതെ തരമില്ലട്ടോ.. യു ലുക്ക് അമെയ്സിംഗ്.. കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല…
സഞ്ജയ്ടെ ഭാഗ്യം..തന്നെ ഇപ്പൊ കാണുമ്പോൾ… പ്രതികാരം ചെയ്യാൻ തോന്നുന്നില്ല ഡോ..

സ്നേഹമാണ് തോന്നുന്നേ… അല്ലെങ്കിലും ഈ സാരി എന്ന് പറയുന്നത് പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണേ… ”

“ഛെ… വഷളൻ..” നന്ദു മുഖം തിരിച്ചു ..മനസ്സിൽ പറഞ്ഞു…

“എവിടെ.. എവിടെ ന്റെ മോള്…???”

“ബി കൂൾ ഡിയർ…

അവൾ സുരക്ഷിതമായി തന്നെയുണ്ട്… ഡോണ്ട് വറി…

ആദ്യം വന്ന കാര്യം നടക്കട്ടെ…

നിനക്ക് ഓർമ്മയുണ്ടോ…

നിന്റെ വീട്ടിൽ ഞാനും പപ്പയും കൂടെ ഒരു പ്രൊപ്പോസലുമായി വന്നത്… അന്ന് നീ ഞങ്ങളെ ആട്ടി ഇറക്കിവിട്ടു… നിനക്ക് പണി തരാൻ വേണ്ടി തന്നെയാണ് അന്ന് ആ കലോൽസവത്തിന് ഇടയ്ക്ക് ഞങ്ങൾ അവിടെ വന്നത്…

എന്റെ ലക്ഷ്യം നീ മാത്രമായിരുന്നു.. പക്ഷേ അവിടെ എത്തിയപ്പോൾ അപ്പോൾ നിന്നെ രക്ഷിക്കാൻ അവനെത്തിയില്ലേ… പാവം ചെക്കൻ…

അവൻ ഞങ്ങളുടെ ലിസ്റ്റിലേ ഇല്ലായിരുന്നു… നിന്നെ രക്ഷിക്കാൻ ശ്രമിച്ചിട്ട് അവൻ അവന്റെ ജീവിതം കളഞ്ഞു..

നിന്നെ കെട്ടി കൂടെ കൂട്ടാൻ ഒന്നുമല്ല ഞാൻ അന്ന് അങ്ങനെ ഒരു പ്രൊപ്പോസൽ ആയി വന്നത്..

നിനക്കത് അറിയാമായിരിക്കുമല്ലോ.. എന്തായാലും ചേട്ടൻ ഒന്നു ആഗ്രഹിച്ചതല്ലേ നിന്നെ…

ഇവിടെ വച്ച് കണ്ടപ്പോൾ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം ഒന്നൂടെ കൂടി…
ഏയ് ആഗ്രഹം ഒന്നുമല്ല… വാശി..

ഇഞ്ചിഞ്ചായി നീ അനുഭവിക്കണം… ഈ ജന്മം മുഴുവൻ.. ഇതിനു മുന്നേ നിന്നെ എനിക്ക് കണ്ടുപിടിക്കാമായിരുന്നു..

പക്ഷേ സ്വബോധത്തിൽ അല്ലാത്ത നിന്നോട്.. പ്രതികാരം ചെയ്തിട്ട് എന്ത് ഉണ്ടാക്കാനാ…

അതിനു വേണ്ടി വെയിറ്റ് ചെയ്തതാ… ഇവിടെ നീ ഉണ്ടെന്നറിഞ്ഞിട്ടല്ല ഞാൻ വന്നത്..

പക്ഷേ ഇവിടെ വന്ന് നിന്നെ കണ്ടപ്പോൾ ഉണ്ടല്ലോ… ഇപ്പോഴും നീ സുന്ദരി തന്നെയാട്ടോ.. ഒരു മോൾ ഉണ്ടെന്ന് ആരും പറയില്ല..

അല്ല മോൾ ഉണ്ടെങ്കിൽ തന്നെ എനിക്ക് ഒരു വിഷയമല്ല…”

ഗൂഢമായ പുഞ്ചിരിയോടെ കിരൺ അതു പറയുമ്പോൾ അവളുടെ മനസ്സിൽ ഭയത്തിന്റെ വേലിയേറ്റങ്ങൾ തീർത്തു…

“എന്റെ മോളെവിടെ… എനിക്ക് അറിയേണ്ടത് അതാണ് കിരൺ…
ദയവായി അവളെ ഒന്ന് കാണിക്ക്…. പ്ലീസ്..
ഞാൻ നിങ്ങടെ കാലു പിടിക്കാം… എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം…”

“ഏയ്.. കാലൊന്നും പിടിക്കേണ്ട…

എനിക്ക് വേണ്ടത് എന്താണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ… ഇത് ഞാനും നീയും മാത്രമേ അറിയുള്ളൂ… പാർട്ടി കഴിയാൻ എന്തായാലും വൈകും… ഒരു മനുഷ്യക്കുഞ്ഞ് പോലും ഇങ്ങോട്ട് കയറി വരില്ല.. നീ ധൈര്യമായി ഇരിക്ക്…”

അവന്റെ വാക്കുകൾ ചെവിയിൽ ചൂഴ്ന്നു ഇറങ്ങി.. ദേഹമാസകലം കത്തികൊണ്ട് വരഞ്ഞ് നീറ്റൽ അനുഭവപ്പെടുന്ന പോലെ തോന്നി…

അടിമുടി ദേഷ്യം കൊണ്ടു വിറയ്ക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ നിസ്സഹായയായി നിൽക്കുകയാണ് നന്ദു..

ചുറ്റുപാടുകൾ പ്രതികൂലമാകുമ്പോൾ നാം തീർത്തും നിസ്സഹായരായി പോകും…

“കിരൺ എന്റെ മോള്… എനിക്ക് അവളെ കണ്ടേ പറ്റൂ…”

“കാണിക്കാം…അതൊക്കെ കഴിഞ്ഞിട്ട് മതി… സമാധാനപൂർവ്വം കണ്ടോ…”

അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കിരൺ നന്ദുവിനെ നേരെ നീട്ടി…

ഫോണിലെ ചിത്രം കണ്ടതും നന്ദു അലറിവിളിച്ചു..

കൈകാലുകൾ കൂട്ടി കെട്ടി വായിൽ തുണി തിരുകി ഒരു കസേരയിൽ മയങ്ങി കിടക്കുന്ന ചക്കിയെയാണ് ഫോണിൽ നന്ദു കണ്ടത്..

“മോളേ….ചക്കീ…
ദുഷ്ടാ… എന്റെ കുഞ്ഞ്.. എന്റെ കുഞ്ഞിനെ നീ എന്താ ചെയ്തത്.???”

“ഇതുവരെ ഒന്നും ചെയ്തിട്ടില്ല…
കിടന്നു കുതറാൻ നോക്കിയപ്പോൾ ചെറിയൊരു പൊടിക്കൈ അത്രയേ ഉള്ളൂ…”

“പ്ലീസ് കിരൺ… ഞാൻ മാപ്പ് പറഞ്ഞല്ലോ… അന്നത്തെ പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ടു.. എടുത്തു ചാട്ടം കൊണ്ട് സംഭവിച്ചതാണ് അതൊക്കെ…

അതിനു നീ എന്നെ ഒരുപാട് ശിക്ഷിച്ചില്ലേ… ഒരുപാട് കാലം..

ഇനിയും വേണോ… എന്റെ മോളെങ്കിലും വെറുതെ വിട്..”

“പ്രായത്തിന്റെ പക്വതയില്ലായ്മയോ.. നിനക്ക് പക്വത കൂടി പോയി.. അതുകൊണ്ടാ…
കളിക്കുമ്പോൾ ആരോടാണ് കളിക്കുന്നതെന്ന് ഉള്ള നല്ല ബോധ്യത്തോടെ കളിക്കണം…
മനസ്സിലാവുന്നുണ്ടോ ഡീ…”

“എന്റെ കുഞ്ഞിനെ എന്തെങ്കിലും പറ്റിയാൽ വെറുതെ വിടില്ല ഞാൻ…”

“ശൗര്യം കുറയ്ക്കു മോളേ… നിന്റെ കുഞ്ഞിന് ഒന്നും പറ്റില്ല.. നീ എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നാൽ മാത്രം..
അപ്പോൾപ്പിന്നെ.. എങ്ങനെയാ കാര്യങ്ങൾ…”

കിരൺ തന്നിലേക്ക് നടന്നടുക്കുന്നത് കണ്ടു നന്ദു ഭയന്നു… ഒരാളുപോലും പോലും തന്റെ ശബ്ദം കേൾക്കില്ല..
അവന് കീഴടങ്ങി കൊടുക്കുന്നതിലും നല്ലത് മരണമാണ്…

പക്ഷേ തന്റെ മോൾ… അവൾ എവിടെയാണെന്ന് അറിയാതെ…

തന്നിലേക്ക് അവൻ നടന്ന് നടക്കുന്തോറും നന്ദു പിന്നിലേക്ക് പോയി… ചുമരിൽ തട്ടി നിന്നപ്പോഴാണ് ഇനി പിന്നിലേക്ക് സ്ഥലമില്ലെന്ന് മനസ്സിലാക്കിയത്…

അടുത്തെത്തിയ കിരൺ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു… ദേഷ്യത്തോടെ അവൾ മുഖം തിരിച്ചപ്പോൾ അവളുടെ മൊബൈലിൽ കുത്തി പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി… കണ്ണുകൾ ഇറുകെ അടച്ചപ്പോഴും അവന്റെ മുഖം തന്നിലേക്ക് അടുക്കുന്നതു അവൾ അറിയുന്നുണ്ടായിരുന്നു..

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

സഞ്ജയ് കൂട്ടുകാരോടൊപ്പം നിൽക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത്… ഫോണെടുത്ത് നോക്കിയപ്പോഴേക്കും കോൾ കട്ടായി… നോക്കിയപ്പോൾ അഞ്ചോ ആറോ മിസ്ഡ് കോൾസ്… മേഘയാണ്…

എന്തെങ്കിലും അത്യാവശ്യ കാര്യം അല്ലാതെ മേഘ വിളിക്കില്ല…

ഇനി കിരണിന്റെ കേസിനെ സംബന്ധിച്ച് എന്തെങ്കിലും പറയാനാണെങ്കിലോ… തിരിച്ചു വിളിക്കാനായി ഡയൽ ചെയ്യുന്നതിന് മുന്നേ അടുത്ത കോൾ വന്നു…

“ഹലോ… ഹലോ…”

ഡാൻസിനും പാട്ടിനും ഇടയിൽ സഞ്ജുവിനെ ഒന്നുംതന്നെ കേൾക്കുന്നുണ്ടായിരുന്നില്ല…

സഞ്ജു ഫോൺ എടുത്തു .. ഹോട്ടൽ ലോബിയിലേയ്ക്ക് ഇറങ്ങി…

“ഹലോ… മേഘ പറയൂ..”

“സർ…”
അവളുടെ ഇടറിയ ശബ്ദം കേട്ട് സഞ്ജുവിന് എന്തോ പന്തികേട് തോന്നി…

“എന്തുപറ്റി മേഘാ.. എന്താ പ്രശ്നം..???
താൻ ഇപ്പോ എവിടെയാ..??”

“സർ… ചക്കിമോളും നന്ദുവും…”

“ചക്കി മോളോ… അവൾക്കെന്തു പറ്റി… നന്ദൂ…അവളെവിടെ..
മേഘാ താൻ കാര്യം പറ….”

“സർ തിരിച്ച് ഇങ്ങോട്ട് ഒന്നും പറയരുത്…

ചക്കി മോൾക്ക് ഒന്നുമില്ല.. അവൾ എന്നോടൊപ്പമുണ്ട്..സർ ഒന്ന് രണ്ടു പേരെ കൂട്ടി അഞ്ചാം നിലയിലേയ്ക്ക് ഒന്നു വരൂ…

വേഗം വരൂ സർ..വൈകിയാൽ ചിലപ്പോൾ…”

“വെയ്റ്റ് മേഘാ.. ഞാനെത്തി…”

സഞ്ജു വിനോദിനെയും മറ്റു രണ്ടു മൂന്നു കൂട്ടുകാരെയും വിളിച്ചു ലിഫ്റ്റിൽ കയറി എത്തുമ്പോൾ ബാത്റൂമിൽ ഒളിച്ചു നിൽക്കുകയായിരുന്നു മേഘ…

അവിടെ മുഴുവൻ തിരഞ്ഞിട്ടും അവളെ കണ്ടെത്തിയില്ല..
സഞ്ജു അവളെ ഫോണിൽ വിളിച്ചു..

“മേഘാ.. താൻ എവിടെ..?? ഞങ്ങൾ എത്തി..”

“സർ…ഞാനിവിടെ തന്നെയുണ്ട്..” ബാത്റൂമിന്റെ വാതിൽ തുറന്ന് അവൾ പറഞ്ഞു..

സഞ്ജു മേഘയുടെ ചുറ്റും നോക്കി.. ചക്കിയെ കാണാത്തതിനാൽ അവന്റെ മുഖത്ത് ആശങ്ക നിറഞ്ഞു..

“എവിടെ എന്റെ മോള്..???
എന്താ പറ്റിയത് അവൾക്ക്..??
അല്ലാ.. നന്ദു എവിടെ…??”

മേഘ സഞ്ജുവിനെ കൊണ്ടുപോയത് ചക്കിയെ അടച്ചിട്ടിരിക്കുന്ന മുറിയിലേക്കാണ്…

“സാർ ഇതിനുള്ളിലുണ്ട് ചക്കി.. വേഗമാകട്ടെ സർ…ചവിട്ടി തുറക്കു…”

തുറക്കാൻ ശ്രമിച്ചിട്ടും തുറക്കാതെ ആയപ്പോൾ സഞ്ജു വിനുവും കൂടെ വാതിൽ ചവിട്ടി തുറന്നു…

ബോധമറ്റ് കിടക്കുന്ന ചക്കിയെ കണ്ടതും സഞ്ജു ആകെ തളർന്നിരുന്നു..

“ചക്കീ… കണ്ണാ… കണ്ണു തുറക്കെടാ…
അച്ഛയാടാ വിളിക്കുന്നേ…
കണ്ണ് തുറക്കെടാ…”

“വിനൂ… എന്റെ മോള്…
എണീക്കുന്നില്ലല്ലോ വിനൂ…”

“സഞ്ജു.. ടെന്ഷൻ അടിക്കാതെ അവളെ ഹോസ്പിറ്റലിലെത്തിയ്ക്കാൻ നോക്കാം……”

“ആ…പോകാം..”
പെട്ടെന്നാണ് നന്ദുവിന്റെ കാര്യം സഞ്ജു ഓർത്തത്..

“മേഘാ… നന്ദു എവിടെ… ആരാ എൻറെ കുഞ്ഞിനോട് ഇത് ചെയ്തത്… പറയാൻ…”

“സർ… കിരൺ.. അവനാണ്..
നന്ദു ലിഫ്റ്റിൽ കയറുന്നത് കണ്ടു… ഞാൻ വിളിക്കുമ്പോഴും അവൾ പോയിരുന്നു… ”

“സഞ്ജു… ഞാനും ശ്വേതയും കൊണ്ടുപോയ്ക്കൊള്ളാം മോളെ… നീ നന്ദൂനെ നോക്ക്…”

വിനു സഞ്ജുവിനോടായി പറഞ്ഞു…

“ഉം.. വേഗം പോയ്ക്കോ….”
കൂടെ വന്ന രണ്ടു കൂട്ടുകാരെ സഞ്ജുവിനൊപ്പം നിർത്തി വിനു ചക്കിയെയും എടുത്ത് കൊണ്ട് ഓടി…

“മേഘാ..പറ..നന്ദൂനെന്താ പറ്റിയത്…???”

“അറിഞ്ഞൂടാ സർ…
കേസിന്റെ കാര്യം സംസാരിക്കാൻ ഞാൻ ഫോൺ എടുത്ത് പുറത്തേക്കിറങ്ങിയ എപ്പോഴാണ് കിരൺ മോളെയും കൊണ്ട് കയറുന്നത് കണ്ടത്…

എവിടേക്കാണ് പോകുന്നത് എന്ന് അറിയാൻ ഞാൻ സ്റ്റെയർകേസ് വഴി ഞാൻ ഓടി… അഞ്ചാം നിലയിലെ എത്തി നോക്കിയപ്പോ ലിഫ്റ്റ് തുറന്നു കിടക്കുന്നതാണ് കണ്ടത്…

അപ്പോൾ എനിക്ക് തോന്നി ഈ നിലയിൽ തന്നെ അവൻ കാണുമെന്ന്… ചുറ്റും അന്വേഷിച്ചപ്പോൾ ചക്കിയെയും കൊണ്ട് റൂമിലേക്ക് കയറിയതെന്ന് മനസ്സിലായി…

എനിക്ക് അവനെ ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല എന്നറിയാവുന്നതു കൊണ്ട് ഞാൻ ബാത്ത് റൂമിലേക്ക് കയറി ഒളിച്ചു…

ഭാഗ്യം കൊണ്ടാണ് തൊട്ടടുത്തു നിന്നിട്ടും എന്നവൻ കാണാതെ പോയത്.. അവൻ ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോൾ മനസ്സിലായി നന്ദുവിനോട് ആണ് സംസാരിക്കുന്നത് എന്ന്.. റൂഫ് ടോപ്പിലേക്ക് വരാൻ അവൻ പറയുന്നുണ്ടായിരുന്നു…

അതിന് പിന്നാലെ അവൻ ലിഫ്റ്റിൽ കയറുന്നത് കണ്ടു.. ആ സമയം കൊണ്ട് ഞാൻ പോയി ഡോർ തുറക്കാൻ നോക്കി പറ്റിയില്ല… അപ്പോഴേക്കും നന്ദു കയറി വന്ന ലിഫ്റ്റിൽ കയറുന്നത് കണ്ടു ഞാൻ ഒരുപാട് വിളിച്ചു.. അവൾ കേട്ടില്ല സർ…

അവൾ പോയതിനു പിന്നാലെ ഞാൻ സാറിനെ വിളിച്ചത്…
എനിക്കെന്തോ പേടി ആകുന്നു സർ..അവനെ സൂക്ഷിക്കണം…

നിങ്ങൾ അവനെ എങ്ങനെയെങ്കിലും തടഞ്ഞാൽ മതി…സർ എത്തുന്നതിനു മുമ്പ് ഞാൻ പോലീസിനെ അറിയിച്ചിട്ടുണ്ട്…

ആരും ഒന്നും അറിയില്ല എന്ന് കരുതി അവൻ എന്തോ പ്ലാൻ ചെയ്തതാ…”

ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും മേഘ പേടിച്ച് ആകെ തളർന്നിരുന്നു…

“താങ്ക്യൂ മേഘാ…
ഞങ്ങൾ പോയി നോക്കട്ടെ…

താൻ താഴേക്ക് പൊയ്ക്കോ…
ആരെങ്കിലും വരണോ കൂടെ..??”

“വേണ്ട സാർ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം… നന്ദുവിനെ നോക്ക്… അവൻ ഒരു പിശാച് ആണ്… ”

“അറിയാം മേഘാ.. ആരെക്കാളും നന്നായി എനിക്കും നന്ദുവും അവനെ അറിയാം… താൻ ചെല്ല്…”

അവളെ പറഞ്ഞുവിട്ടു സഞ്ജുവും കൂട്ടുകാരും ലിഫ്റ്റിൽ കയറി…

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

റൂഫ് ടോപ്പിലേയ്ക്ക് ഓടിക്കിതച്ചെത്തുമ്പോൾ സഞ്ജു കാണുന്നത് മുടിക്കു കുത്തിപ്പിടിച്ച് മുഖം നന്ദുവിലേയ്ക്ക് അടുപ്പിക്കുന്ന കിരണിനെയാണ്..
പിന്നിൽ നിൽക്കുന്ന സഞ്ജുവിനെ കിരൺ കണ്ടില്ലെങ്കിലും നന്ദു കണ്ടിരുന്നു..

“സഞ്ജൂ…”

നന്ദു വിളിച്ചതും.. കിരണിന്റെ പുറത്ത് ആഞ്ഞു ചവിട്ടി സഞ്ജു…
ചവിട്ട് കിട്ടിയിട്ടും അനന്തുവിൻറെ എൻറെ മേൽ ഉള്ള പിടുത്തം അവൻ വിട്ടില്ല…

“സഞ്ജു… അടുക്കരുത്… ഇവളെ
നിനക്ക് വേണമെങ്കിൽ..

അല്ലെങ്കിൽ ഇവിടെ നിന്ന് താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല…”

അവളെയും കൊണ്ട് ടെറസിന്റെ കൈവരിക്കടുത്തേക്ക് നടന്നതു കണ്ട് ഒരു നിമിഷം പതറിയെങ്കിലും സഞ്ജു ധൈര്യമായി തന്നെ നിന്നു..

“നീയെന്തു ചെയ്യും…
അവളെ കൊല്ലുവോ…
എങ്കിൽ കൊല്ല്…

ഇത് നീ കൊടുത്ത കാശും വാങ്ങി.. തെളിവുകൾ നശിപ്പിക്കുന്ന… നിന്റെ കേസ് കുഴിച്ചുമൂടുന്നവരുടെ സ്ഥമല്ല…

ഇത് സ്ഥലം വേറെയാ…
നിന്നെ കാത്ത് അവര് താഴെ നിൽപ്പുണ്ട്…”

അതും കേട്ടതും ഇത്തവണ പതറിയത് കിരൺ ആണ്…

ആ നിമിഷം സഞ്ജുവും കൂട്ടുകാരും ചേർന്ന് അവനെ നേരിട്ടു… നന്ദുവിന്റെ കയ്യിൽ നിന്നു പിടുത്തം വിട്ടതും അവളോടി ഒഴിഞ്ഞു മാറി…

ശ്വാസം പോലും എടുക്കാൻ കഴിയാതെ വേച്ചു പോയിരുന്നു അവൾ…

മൂന്നുപേരുയും ഒരുമിച്ച് എതിർക്കാൻ കിരണിന് ആകുമായിരുന്നില്ല..
കുറച്ച് നേരം നേരം എതിർത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും അവൻ തീർത്തും അവശനായി കഴിഞ്ഞിരുന്നു..

അപ്പോഴേക്കും മേഘ ചെന്നു പറഞ്ഞതിന് അനുസരിച്ച് എംഡിയും മറ്റ് ജീവനക്കാരും കുടുംബാംഗങ്ങളുമായി കുറെയധികം പേർ പോലീസുകാരുമായി അവിടെ എത്തി… കിരണിനെ അറസ്റ്റ് ചെയ്തു..

മേഘ കൊടുത്ത കേസി നൊപ്പം ചക്കിയെ കിഡ്നാപ്പ് ചെയ്ത് ബ്ലാക്ക് മെയിലിങ് കേസ് കൂടെ വന്നതിനാൽ അവൻ ഇനി അടുത്ത കാലത്തൊന്നും പുറത്തിറങ്ങില്ല… എല്ലാത്തിനും നന്ദി മേഘയോടാണ് പറയേണ്ടത്…

പ്രതിഫലം ഇച്ഛിക്കാതെ നാം ചെയ്യുന്ന ഉപകാരങ്ങൾ.. നന്മയായി തിരിച്ചു നമ്മിലേക്ക് തന്നെ വരും…

സഞ്ജു തിരിഞ്ഞു നോക്കുമ്പോൾ നന്ദു അനക്കമില്ലാതെ കിടക്കുകയാണ്… അവളെ തന്റെ നെഞ്ചോടു ചേർത്ത് എടുത്തു ഓടുമ്പോൾ ഒരു പ്രാർത്ഥന മാത്രമേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്… തന്റെ ജീവന്റെ രണ്ട് അവകാശികൾ… അവരെ നഷ്ടപ്പെട്ടാൽ പിന്നെ താനില്ല… അവർക്കൊരാപത്തും വരുത്തല്ലേ എന്നായിരുന്നു…

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

ക്രിട്ടിക്കൽ കെയർ യൂണിറ്റിന് മുന്നിൽ ചങ്കുപൊട്ടുന്ന വേദനയിലും സഞ്ജു പിടിച്ചു നിന്നു.. പൊട്ടിക്കരയാതിരിക്കാൻ അവൻ പാടുപെടുകയായിരുന്നു..

മനസ്സു മുഴുവനും അകത്ത് അബോധാവസ്ഥയിൽ കിടക്കുന്ന അവന്റെ നല്ല പാതിയിലും തന്റെ ജീവന്റെ ജീവനായ മകളിലുമായിരുന്നു… മനസ്സു കൊണ്ട് എല്ലാ ദൈവങ്ങളെയും വിളിച്ചു ഉള്ളുരുകി പ്രാർത്ഥിച്ചു…
അവനെ സമാധാനിപ്പിക്കാൻ ശ്വേതയും വിനുവും നന്നേ പ്രയാസപ്പെട്ടു…

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേയ്ക്ക് വന്നു…
ഡോക്ടറുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്…

“ഡോക്ടർ… ഹൗസ് ദെം…??”

“ഡോണ്ട് വറി…ദെ ആർ പെർഫെക്ടിലി ആൾറൈറ്റ്… രണ്ടു പേരും ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കട്ടെ…”

“ഓ.കെ ഡോക്ടർ..”
സമാധാനത്തോടെ… സന്തോഷത്തോടെ…അവൻ ആ ഗ്ലാസിലൂടെ രണ്ടുപേരെയും കൺകുളിർക്കെ കണ്ടു…

രാവിലെ നന്ദു കണ്ണു തുറക്കുമ്പോൾ കട്ടിലിനോട് ചേർത്ത് ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുകയായിരുന്നു സഞ്ജു… ചക്കിമോളും ഒരു കയ്യകലത്തിൽ കിടക്കുന്നുണ്ട്..

“സഞ്ജൂ…
നമ്മടെ മോള്….
അവൾക്ക്… കിരൺ അവളെ…
ഇടറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചപ്പോൾ..
അവന് അവളുടെ മുടിയിഴകൾ മാടിയൊതുക്കി കൊണ്ട് പറഞ്ഞു..

ഒന്നൂല്ലടാ… കിരൺ ഇനി നമ്മുടെ ജീവിതത്തിലോട്ട് വരില്ല… ഇനി ആ പേടി എന്റെ നന്ദൂട്ടിയ്ക്ക് വേണ്ടാട്ടോ… മേഘയോടാ നന്ദി പറയേണ്ടത്… അവൾ ഇല്ലായിരുന്നെങ്കിൽ…”

“സഞ്ജൂ.. നമ്മുടെ മോൾ…??”

“അവൾക്കൊന്നൂല്ലടാ നന്ദൂ…
നീ ഒന്ന് വിളിച്ചു നോക്കിയേ…??”

“ചക്കീ…
അച്ഛൻറെ കണ്ണനൊന്നു കണ്ണ് തുറന്നേ…. നന്ദുവിനെ ഒന്ന് വിളിച്ചേ…”

സഞ്ജുവിന്റെ ശബ്ദം കേട്ടതും ചക്കി പതിയെ കണ്ണ് തുറന്നു… നന്ദുവിനെ നേരെ നോക്കി…

“നന്ദൂ…. പേടിച്ചു പോയോ…??
എനിച്ചൊന്നൂല്ലാ…

നന്ദൂന്റെ വയ്യായ്ക മാറിയോ..”

“ഉം.. മാറീട്ടോ…”
നന്ദു മറുപടിയായി പറഞ്ഞു…

“ആരു പറഞ്ഞു… മാറിയെന്ന്…??”

ശ്വേതയുടെ കൂടെ വന്ന ഡോക്ടറാണത് പറഞ്ഞത്…

“എന്തു പറ്റി ഡോക്ടർ…
എന്തെങ്കിലും പ്രോബ്ലം…”
സഞ്ജു ടെൻഷനായി…

“ഹേയ് പ്രോബ്ലം ഒന്നുമല്ലടോ…
ഇറ്റ്സ് ഏൻ ഹാപ്പി ന്യൂസ്..

ചക്കീ… മോള് ഒരു ചേച്ചിക്കുട്ടി ആവാൻ പോകുന്നു…”

“എന്ത്… സത്യമാണോ.. ഡോക്ടർ..??”

സഞ്ജു ഏറെ സന്തോഷത്തോടെ ചോദിച്ചു..

“യെസ്.. സഞ്ജയ്…
സി ഈസ് ക്യാരിയിങ്ങ്…
ഇനി കുറച്ചൊക്കെ ശ്രദ്ധിക്കാം… കേട്ടല്ലോ…
പ്രശ്നങ്ങൾ എല്ലാം അവസാനിച്ചല്ലോ…
ഇനി ചക്കി മോള് ചേച്ചികുട്ടി ആവാൻ ഒരുങ്ങിക്കോട്ടോ…”

ഡോക്ടർ പറയുന്നത് കേട്ടതും സഞ്ജു നന്ദുവിനെ ചേർത്തുപിടിച്ചു നെറുകയിൽ തന്റെ ചുണ്ടുകൾ ചേർത്തു…

“ഇത്തവണ തനിക്കും ഒരു സർപ്രൈസ് ആയല്ലേ…”

സഞ്ജു പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു…
സങ്കടങ്ങളും പ്രശ്നങ്ങളും എല്ലാം പെയ്തൊഴിഞ്ഞു….
ഇനി അവർ സന്തോഷത്തോടെ…
സമാധാനത്തോടെ ജീവിക്കട്ടെ…
അവരുടെ പൂമ്പാറ്റകുട്ടിയോടൊപ്പം… പുതിയൊരാളുടെ വരവും കാത്ത്….

(അവസാനിച്ചുട്ടോ….
ഇനി കാത്തിരിക്കേണ്ട..)
സ്നേഹത്തോടെ… ധന്യ…

(ഇനി എന്റെ വായനക്കാർക്ക്…
എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി… ഒത്തിരി ഒത്തിരി സ്നേഹം…
ഇത് എന്റെ ആദ്യത്തെ കഥയാണ്…
എഴുതിത്തുടങ്ങുമ്പോൾ ഇപ്പോൾ 30 പാർട്ട് പോയിട്ട് 10 പോലും എത്തില്ല എന്ന് വിചാരിച്ചിരുന്ന ഒരു കഥ… ഇത് ഇവിടെ വരെ എത്താൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്…
നിങ്ങളുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകളാണ് ആണ് വീണ്ടും വീണ്ടും എന്നെ എഴുതാൻ പ്രേരിപ്പിച്ചിരുന്നത്…

എന്റെ ഈ സാഹസം വായിക്കാൻ കാണിച്ച നല്ല മനസ്സുകൾക്ക്…

ഓരോ പാർട്ട് കഴിയുമ്പോൾ ഓടിവന്നു വിശദമായ ഹായ് റിവ്യൂ ഒന്ന് എൻറെ നല്ല സൗഹൃദങ്ങൾക്ക്…

നിങ്ങൾ തന്ന ലൈക്കുകൾക്ക്… കമൻറുകൾക്ക്… മെസ്സേജുകൾക്ക്…
ഇൻബോക്സിൽ വന്ന് ഇന്നെന്താ വൈകിയേ… എന്ന് ചോദിക്കുന്ന എൻറെ സുഹൃത്തുക്കൾക്ക്…

ആരുടെയും പേരെടുത്ത് പറയുന്നില്ല…

എല്ലാത്തിലുമുപരി ഇത് എഴുതാൻ ധൈര്യം തന്ന എന്റെ നല്ല പാതിക്ക്…

എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി…
ഇനി ഇനി എപ്പോഴെങ്കിലും വേറൊരു കഥയുമായി വരാട്ടോ…

ഇത്തവണയെങ്കിലും സ്റ്റിക്കറും ഇമോജി യും ഒഴിവാക്കി ദയവായി ആയി അഭിപ്രായം ഇടണേ…

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22

നല്ല‍ പാതി : ഭാഗം 23

നല്ല‍ പാതി : ഭാഗം 24

നല്ല‍ പാതി : ഭാഗം 25

നല്ല‍ പാതി : ഭാഗം 26

നല്ല‍ പാതി : ഭാഗം 27

നല്ല‍ പാതി : ഭാഗം 28

നല്ല‍ പാതി : ഭാഗം 29