Friday, April 19, 2024
Novel

നല്ല‍ പാതി : ഭാഗം 14

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

“കാർത്തീ…
നീ ഇന്നു തന്നെ പോകില്ലേ…വീട്ടിലോട്ട്…???”

“എന്താ ഏട്ടാ..എന്നെ പറഞ്ഞു വിടാനിത്ര ശുഷ്കാന്തി…??”

“ഏയ്..നീ അവിടെ ചെന്നാൽ നന്ദൂന്റെ അടുത്ത് പോകണമെന്ന് പറയാനായിരുന്നു..അവൾക്കൊരു ചേയ്ഞ്ച് ആവശ്യമാണ്.. നിന്റെ കൂടെ ആകുമ്പോൾ അവൾ റിലാക്സ്ഡ് ആയിരിക്കും..”

“ഓ.. അതായിരുന്നോ..ഏട്ടൻ പറഞ്ഞില്ലേലും ഞാൻ പോകും..
ഡോണ്ട് വറി…”

“നമുക്കൊക്കെ ശരിയാക്കാന്നേ…”

“അവളിപ്പോൾ നോർമൽ അല്ലേ… കാർത്തീ…നമുക്ക് അഭിയുടെ കേസൊന്ന് റീഓപ്പൺ ചെയ്യാൻ ശ്രമിച്ചാലോ..”

“റീ ഓപ്പൺ ചെയ്യാനോ..ഏട്ടനെന്താ വട്ടുണ്ടോ..??”

“അത് കഴിഞ്ഞു പോയതല്ലേ..
ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തു.. പിന്നെന്താ പ്രശ്നം…??”

“അതല്ലടാ.. നന്ദു നിന്നോട് പറഞ്ഞില്ലേ.. അത് അവനാ ചെയ്തതെന്ന്.. കിരൺ..”

“ഏട്ടാ… അത് അവളുടെ മനസ്സിലെ തോന്നലായിക്കൂടേ.. ??”

അതുമാത്രമല്ല കോളേജിൽ നിന്ന് പോരുന്നതിനു മുൻപ് തന്നെ അവൻ സോറി പറഞ്ഞതാ.. അവരുടെ ഉടക്കൊക്കെ സോൾവാക്കിയതാ..

പിന്നെ ഒരു പ്രശ്നത്തിനും അവൻ നിന്നിട്ടില്ല.. അവസാനം അവനൊരു പ്രൊപ്പോസൽ വെച്ചപ്പോൾ… അന്ന് അവള് അവനോടുള്ള ദേഷ്യത്തിന് പേരിൽ അവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു..

എന്നിട്ടുപോലും അവൾക്ക് ഒരു അപകടം സംഭവിച്ചു എന്നറിഞ്ഞപ്പോൾ അവന്റെ അച്ഛൻ ആശുപത്രിയിൽ വന്നിരുന്നു.. ഞാൻ പറഞ്ഞിരുന്നില്ലേ…അവന് സ്ഥലത്തിലെന്നാ അയാളന്ന് പറഞ്ഞത്..

അവനാണ് ഇത് ചെയ്തത് എങ്കിൽ പിന്നെ അയാൾ എന്തിനാണ് ആശുപത്രിയിൽ വന്നത്… പോരാത്തതിന് അവന്റെ പപ്പയോട് നന്ദുന്റെ അച്ഛനാണ് പറഞ്ഞത്.. കല്യാണം ഒഴിയണമെന്ന്…

ഇനി കിരൺ തന്നെയാണ് ചെയ്തത് എന്നതിന് നമ്മുടെ അടുത്ത് തെളിവുകളൊന്നുമില്ലല്ലോ
ഏട്ടാ… പിന്നെ ശിക്ഷിക്കപ്പെട്ട പ്രതികൾ കുറ്റക്കാരാണെന്ന് പറഞ്ഞ് സ്വയം കീഴടങ്ങിയവരാ..

പിന്നെ നമ്മളിത് കുത്തി പൊക്കി കൊണ്ട് ചെന്നാൽ അവളുടെ മൊഴി കോടതി മുഖവിലയ്ക്ക് എടുക്കുമെന്ന് തോന്നുന്നുണ്ടോ…

മെന്റലി സ്റ്റേബിൾ അല്ലാത്ത അത് ഒരാളുടെ മൊഴിയായി മാത്രമേ അവർ അതിനെ വ്യാഖ്യാനിക്കൂ..

അവർക്ക് രക്ഷപ്പെടാൻ എളുപ്പത്തിൽ സാധിക്കും..

പോരാത്തതിന് കോടതിയിലെ വക്കീലിനെ ടോർച്ചറിങ്ങ് കൂടെ ആകുമ്പോൾ നന്ദുവിനെ വീണ്ടും നഷ്ടപ്പെട്ടാലോ നമുക്ക്…

അഭിയെ നമുക്ക് നഷ്ടപ്പെട്ടു ഇനി വീണ്ടും നന്ദുവിനെ കൂടി നഷ്ടപ്പെടാൻ…
ടീച്ചറും മാഷും ഇതിനെ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല…
ഏട്ടന് ഇനി നഷ്ടപെടാൻ പറ്റോ അവളെ…”

കാർത്തിയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ സഞ്ജു പുറത്തേയ്ക്ക് നോക്കിയിരുന്നു..

മനസ്സിൽ ആഴത്തിൽ വേരുറച്ചുപോയ ചില സ്വപ്നങ്ങൾ ഉണ്ടാകില്ലേ.. ഇപ്പോഴെങ്കിലും സാധിച്ചേക്കും എന്ന് കരുതുന്ന ചില സ്വപ്നങ്ങൾ.. അതുപോലെ ഒരു സ്വപ്നമാണ് തനിക്ക് നന്ദുവും..
കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടുപോയ സ്വപ്നം വിധി വീണ്ടും തിരികെ തരുമ്പോ.. തനിക്കിത് തട്ടി കളയാൻ പറ്റുമോ..

ഒരിക്കലുമില്ല.. ഇനി എന്തുവന്നാലും നന്ദിതയെ സഞ്ജയ് വിട്ടുകളയില്ല.

കാർത്തി നന്ദുവിന്റെ വീട്ടിലെത്തുമ്പോൾ പതിവിൽ നിന്നും വിപരീതമായി തൊടിയിൽ ആയിരുന്നു നന്ദു..

അച്ഛനോടും അമ്മയോടും സംസാരിച്ചു നന്ദുവിനടുത്തേയ്ക്ക് ചെന്നിട്ടും കാർത്തി വന്നത് അവളറിഞ്ഞില്ല..

“ഒറ്റയ്ക്ക് എന്താണിവിടെ പരിപാടി…??”

“നിനക്ക് അറിയില്ലേ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് എല്ലാത്തിനും.. പ്രകൃതിയ്ക്കു പോലും പ്രത്യേക ഭംഗി..”

“അയ്യോ പ്ലീസ്… നിന്റെ ഫിലോസഫി പറഞ്ഞു എന്നെ ഓടിപ്പിയ്ക്കല്ലേ… കുറച്ച് നാളായല്ലോ കണ്ടിട്ട്.. അതോണ്ട് വന്നതാ…”

മറുപടിയായി ഒന്നു ചിരിച്ചു നന്ദു…

“ആഹാ.. അപ്പോ നീ മറന്നിട്ടില്ല അല്ലേ..??”

“എന്ത്..??”

“ചിരിയ്ക്കാൻ…
എത്ര നാളായി നിന്നെയൊന്നു ചിരിച്ചു കണ്ടിട്ട്… നന്ദൂ..”

“നീ കേട്ടിട്ടില്ലേ… ലോകത്തിലെ ഏറ്റവും നല്ല ചിരി ജീവിതത്തിൽ തോറ്റു പോയവന്റെ ആയിരിക്കും…”

“ദേ വീണ്ടും…
ഒറ്റയ്ക്ക് ഇരുന്ന് കണ്ട ബുക്കൊക്കെ വായിച്ച്.. മനുഷ്യനെ കൊല്ലാൻ വേണ്ടി രണ്ടും കൽപ്പിച്ച് ഇറങ്ങിയതാണോ നീ…”

അതിനും മറുപടിയായി ചിരിച്ചു…

“ചിരിച്ചോ..ചിരിച്ചോ…കുറേ നാളത്തെ ചിരി അക്കൗണ്ടിൽ ഉണ്ടല്ലോ…”

“പിന്നെ നിന്റെ ഈ ഡയലോഗ്സ് കേട്ടിരിക്കാനുള്ള സഹനശക്തിയൊന്നും എനിയ്ക്ക് ഇല്ല…”

“ആ..എന്നെ സഹിക്കാൻ പറ്റുന്ന.. എന്റെ സങ്കടങ്ങൾ മറക്കാൻ സഹായിക്കുന്ന ഒരാളുണ്ടായിരുന്നു… ആ മുഖമാണ് ഇപ്പോളെന്റെ ഏറ്റവും വലിയ വേദന..”

“നന്ദൂ.. പ്ലീസ്..”

“ഇല്ല.. ഞാനൊന്നും പറയുന്നില്ല..
നീ പറയ്… നിന്റെ വിശേഷങ്ങൾ..
എന്താ നിന്റെ പ്ലാൻ..???”

“എന്തു പ്ലാൻ… ഒന്ന് ജോലിക്ക് കേറിയിട്ട് വേണം ലീവ് എടുക്കാൻ…”

“ഓ..ചളി..
ഇതിലും ഭേദം എന്റെ ഫിലോസഫിയാ..
കാര്യായിട്ട് ഒരു കാര്യം ചോദിക്കുമ്പോ ഒരുമാതിരി വളിച്ച കോമഡി..”

“ആഹാ.. സീരിയസ് ആയിരുന്നോ..?? എങ്കിൽ ഞാനും സീരിയസ് ആവാം…”

“എന്താണ് പ്ലാൻ എന്ന് ചോദിച്ചാൽ..
തൽക്കാലം ബാംഗ്ലൂർ നിന്ന് ഒരു ജോബ് ഓഫർ ഉണ്ട്..

അതിന്റെ ട്രൈനിംഗ് ആണ് ഇപ്പോൾ കഴിഞ്ഞത്.. എപ്പോ വേണമെങ്കിലും ജോയിൻ ചെയ്യാൻ പറഞ്ഞിട്ട് കോൾ വരാം..

ബട്ട് അതിനുമുന്നേ ഒരു പ്ലാൻ ഉണ്ട്…
അതും ഒരു പുതിയ ഡെസിഗ്നേഷൻ കിട്ടണതാ.. ബട്ട് കൺഫർമേഷൻ ആയിട്ടില്ല.. ആവും ആവേണ്ടതാണ് ആവാതിരിയ്ക്കില്ല..”

“അതേതു പ്ലാൻ..”

“ഏട്ടന്റെ കല്യാണം..”

“ഓ..”
താൽപര്യമില്ലാത്ത പോലെ നന്ദു ദൂരേയ്ക്ക് നോക്കി ഇരുന്നു..

“നിനക്കെന്താ അതു പറയുമ്പോൾ ഒരു പുച്ഛം..”

“എന്തു പുച്ഛം കാർത്തി…??”
ഞാൻ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല..

“ചിന്തിക്കണം… ചിന്തിച്ചേ പറ്റൂ..
അതിനെ പറ്റി മാത്രമല്ല..
പാതയിൽ മുടങ്ങിപ്പോയ നിന്റെ പഠിപ്പ്.. അതും കൂടി ചിന്തിക്കണം”

“പഠിപ്പോ..??” നന്ദു അദ്ഭുതത്തോടെ അവനെ നോക്കി..

“എന്തേ..?? നീ അങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലേ..??”

“അതൊന്നും ശരിയാവില്ല കാർത്തി..”

“ഒക്കെതിനും ശരിയാവില്ല കാർത്തി..
നിനക്കെന്താ ശരിയാവാ.. നന്ദു..??”

ചുമ്മാ കഴിഞ്ഞുപോയ കാര്യങ്ങൾ ആലോചിച്ച് മനസ്സ് വിഷമിപ്പിച്ച്… മറ്റുള്ളവരെ വിഷമിപ്പിച്ചു.. ഇവിടെ കാലം കഴിക്കാൻ ആണോ..

ചിലപ്പോൾ നമ്മളാഗ്രഹിക്കുന്നത് നമുക്ക് നഷ്ടപ്പെട്ടെന്ന് വരാം.. കാരണം അതിനേക്കാൾ കൂടുതൽ നമ്മൾ അർഹിക്കുന്നു കൊണ്ടാണ്.. അങ്ങനെ വിചാരിക്ക്..

ദേ.. നോക്ക്…
ഞാനൊരു കാര്യം പറഞ്ഞേക്കാം…

ഇങ്ങനെ വാടിയ താമരതണ്ടു പോലെ ഒടിഞ്ഞു തൂങ്ങി ഇരിയ്ക്കുന്ന നന്ദൂനെ കാണാനായി ഞാനിനി വരില്ല..

കാർത്തി പരിചയപ്പെട്ട നന്ദു ഇങ്ങനല്ല.. ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടിയെങ്കിലും നിനക്കൊന്നു മാറാൻ ശ്രമിച്ചു കൂടെ….

നോക്ക്.. നിന്നെപ്പോലെ തന്നെ അഭിയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു…
നിനക്കുണ്ടായ നഷ്ടം നികത്താൻ ആകാത്തതാണ്..അതും അറിയാം.. പക്ഷേ..തനിയെ ഉരുകി തീർന്നാൽ അഭിയെ തിരികെ കിട്ടോ…

നീ ചിന്തിച്ചു നോക്കൂ..ഇപ്പോ കൊല്ലം മൂന്നാകാറായില്ലേ..
അഭിയോ നഷ്ടപ്പെട്ടു…നിന്നെ കൂടെ നഷ്ടപെടാൻ വയ്യാത്തോണ്ടാ…”

“കാർത്തി… കിരൺ..
അവനെ ഞാൻ എതിർക്കാൻ പാടില്ലായിരുന്നു…അല്ലേ..
അതോണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്..

എന്നിട്ട് അവൻ ഒന്നും സംഭവിയ്ക്കാത്ത പോലെ..ഒരു തെറ്റും ചെയ്യാത്ത പോലെ നടക്കുന്നു.. നിങ്ങൾക്ക് പോലും വിശ്വാസമില്ലേ… ഞാൻ പറയുന്നത്..
സത്യമാണ് കാർത്തി…അവനാ എന്റെ അഭിയെ..”

“നന്ദു..
നമ്മൾ അതൊക്കെ അന്വേഷണം തുടങ്ങിയപ്പോൾ പറഞ്ഞതാണ്.. അവർ അന്വേഷിച്ചപ്പോൾ സംഭവം നടക്കുമ്പോൾ അവന് ഔട്ട് ഓഫ് സ്റ്റേഷൻ ആണെന്നാ പറയുന്നത്…. പ്രതികൾ കുറ്റക്കാരെന്ന് വിചാരണക്കോടതി വിധിയ്ക്കുകയും ചെയ്തു..

പിന്നെ നിന്റെ സിറ്റുവേഷനും അങ്ങനായിരുന്നല്ലോ..അവനെതിരായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.. ഇനിയും നമ്മൾ ഇതുതന്നെ പറഞ്ഞു ആ കേസ് റീ ഓപ്പൺ ചെയ്താലും അവസ്ഥ ഇതുതന്നെയാണ്.. പിന്നെ നിന്റെ മൊഴി….അത്..”

കാർത്തി മുഴുവനാക്കാതെ നിൽക്കുന്നത് കണ്ടിട്ടാകണം നന്ദു പറഞ്ഞത്..

“അതാരും വിശ്വാസിയ്ക്കില്ല.. അല്ലേടാ.. എനിക്കറിയാം..
ഒരിക്കൽ മനസ്സ് കൈവിട്ടു പോയാൽ പിന്നെ എന്നും എല്ലാവർക്കും അവളൊരു മാനസിക രോഗിയായിരിക്കൂലോ..”

“നന്ദൂ…നീയെന്തിനാ ആവശ്യമില്ലാത്തത് ഊഹിച്ചെടുത്തു പൂരിപ്പിയ്ക്കണത്… ചെയ്തവർക്ക് ശിക്ഷ കിട്ടും.. ചെയ്യിപ്പിച്ചവർക്കും കിട്ടും.. ഇന്നല്ലെങ്കിൽ നാളെ..

ഇനിയും നിന്നെ ഒരു ദുരന്തത്തിലേയ്ക്ക് തള്ളി വിടാൻ ഞങ്ങളുടെ മനസ്സ് സമ്മതിയ്ക്കാത്തതു കൊണ്ടാണ്..
പേടിയാണ് നന്ദൂ.. എല്ലാവർക്കും..”

നന്ദു എല്ലാം മൂളി കേട്ടു..

“ഏട്ടന്റെ കാര്യം നീയെന്തായാലും സീരിയസ് ആയി എടുത്തേ പറ്റൂ…
ഏട്ടന്റെ തീരുമാനം ഉറച്ചതാണ്…

ചില തീരുമാനങ്ങൾ നമ്മുടെ മനസ്സിന് ഒരുപാട് നൊമ്പരമുണ്ടാക്കുമെങ്കിലും നമുക്ക് ചുറ്റുമുള്ളവർക്ക് സന്തോഷം നൽകുന്നെങ്കിൽ ആ സന്തോഷത്തിൽ അലിഞ്ഞില്ലാതാകും എല്ലാ നൊമ്പരങ്ങളും..”

നിന്റെ കൂടെ കൂടി ഞാനും പഠിച്ചു ഡയലോഗ് പറയാൻ..

കാർത്തി പറഞ്ഞത് കേട്ട് നന്ദു ചിരിക്കുകയായിരുന്നു..
പക്ഷേ മനസ്സിൽ ഒരുപാട് സംശയങ്ങളായിരുന്നു.

“ഡീ..ബീ സീരിയസ്..
എക്സാം നോട്ടിഫിക്കേഷൻ വന്നാൽ ഞാൻ അപ്ലൈ ചെയ്തോളാം..
അതിനു മുന്നേ കോളേജിൽ പോയി അന്വേഷിയ്ക്കണം..

ലാസ്റ്റ് ഇന്റേണൽ ആന്റ് അസൈൻമെന്റ്സ്.. പിന്നെ മൂന്നു മാസത്തെ അറ്റൻഡൻസ് ഉണ്ടാകില്ലല്ലോ.. സാരമില്ല.. യൂണിവേഴ്സിറ്റിയിൽ പോയി അതൊക്കെ ശരിയാക്കാം.. പക്ഷേ നീ കുറച്ചൂടെ ഉഷാറാകണം..

ഏട്ടൻ മിക്കവാറും ഈ ആഴ്ച വരും.. അന്ന് പറഞ്ഞത് പോലെ ആളുടെ ഡിസിഷന് മാറ്റമില്ലെങ്കിൽ ഒരു പോസിറ്റീവ് ഡിസിഷനെടുക്കണം.. കേട്ടല്ലോ…
ഞാനിറങ്ങാണേ..”

അവളെ ചേർത്ത് പിടിച്ചു തലകൊണ്ട് തലയിലൊരു മുട്ടും കൊടുത്ത് അവനിറങ്ങുമ്പോ നന്ദു മനസ്സിലാക്കുകയായിരുന്നു..

കാർത്തിയ്ക്ക് തന്നിലുള്ള സ്വാധീനം…

ചിലർ അങ്ങനെയാണു… അത്രയേറെ സങ്കടപ്പെട്ടിരിയ്ക്കുന്ന സമയത്തു പോലും അവരുടെ വാക്കുകൾ നമുക്ക് ആശ്വാസമാകും..

വറ്റി വരണ്ടുണങ്ങിയ ഹൃദയത്തിൽ പുതിയ പ്രതീക്ഷകൾ നിറയ്ക്കും…

എക്സാം നോട്ടിഫിക്കേഷൻ വന്നു.. കാർത്തി തന്നെയാണ് നന്ദുവിനു വേണ്ടി അപ്ലൈ ചെയ്തതും..അതിനു മുന്നേ കോളേജിൽ പോയി എല്ലാം ശരിയാക്കിയതും അവനും വേണുഗോപാലും കൂടിയാണ്..

എന്തോ അപ്രതീക്ഷിതമായി തിരക്ക് വന്നതിനാൽ ആ മാസം സഞ്ജുവിന് വരാൻ സാധിച്ചില്ല.. ആലോചിക്കാൻ സമയമെടുത്തോട്ടെ എന്നു കരുതി സഞ്ജു മനഃപൂർവം വിളിച്ചതും ഇല്ല..
ഒരു വിധത്തിൽ നന്ദുവിന് അതൊരു ആശ്വാസമായിരുന്നു..

സഞ്ജുവിനോട് എന്തു പറയണമെന്ന് നന്ദുവിന് അറിയില്ല..

പതിയെ പതിയെ നന്ദു പഠനത്തിന്റെ തിരക്കിലേയ്ക്ക് ചേക്കേറി.. ഇടയ്ക്കിടെ ടീച്ചറും മാഷും വിളിച്ച് വിശേഷങ്ങൾ ചോദിച്ചറിയാറുണ്ട്… ആദ്യമൊന്നും അവിടുത്തെ കുട്ടികളുടെ കാര്യം പോലും ചോദിക്കാതെ തന്നെ അവൾ ഫോൺ വെയ്ക്കുകയാണ് പതിവ്..

പിന്നെ പിന്നെ അവരുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ തുടങ്ങി… അവളുടെ മാറ്റം മാഷേയും ടീച്ചറെയും ഒരുപാട് സന്തോഷിപ്പിച്ചു.

പരീക്ഷയുടെ സമയത്ത് ഹോസ്റ്റലിൽ നിൽക്കേണ്ട..ആനന്ദ് ഭവനിലേക്ക് ക്ഷണിച്ചെങ്കിലും അവൾ നിരസിച്ചു..
ആഗ്രഹമുണ്ടെങ്കിലും മനഃപൂർവം തന്നെ..

ഒരു ദിവസം വൈകീട്ട് നന്ദു പഠിക്കാനായി ഇരിക്കുമ്പോഴാണ് കാർത്തി വിളിച്ചത്..

“ഡീ നാളെ എന്താ പരിപാടി… എന്നാ നീ ഹോസ്റ്റലിൽ പോകണത്..??”

“എന്തു പരിപാടി പഠിക്കുകയായിരുന്നു ഒന്നും തലയിൽ കയറുന്നില്ല.. നിന്റെ ഒരാളുടെ നിർബന്ധം കൊണ്ടാണ് ഈ ഒരൊറ്റ തവണയേയുള്ളൂ.. ഇനി ഞാൻ എഴുതില്ല..

ആരെങ്കിലും ഒന്ന് പറഞ്ഞു തരാൻ ഉണ്ടായിരുന്നെങ്കിൽ പിന്നെ വല്ലതും തലയിൽ കയറും..
ഇതിപ്പോ..

തലയ്ക്കു മീതെ ശൂന്യാകാശം..
താഴെ മരുഭൂമി.. തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹജലം തരുമോ..
അതാണ് അവസ്ഥ..”

അവളിലെ മാറ്റം കാർത്തിയ്ക്ക് സന്തോഷമായി. പണ്ടത്തെ നന്ദുവിനെ എവിടെയോ തിരിച്ചുകിട്ടാൻ തുടങ്ങിയിരിക്കുന്നു.. ഇനി ഏട്ടൻറെ കാര്യം കൂടി സെറ്റ് ആക്കിയാൽ സമാധാനമായി..

പതിയെ പതിയെ ആണെങ്കിലും എല്ലാം ശരിയായി വരും.. ഈ സമയവും കടന്നു പോകും..

കാർത്തി മനസ്സിൽ വിചാരിച്ച് അങ്ങനെ നിൽക്കുകയാണ്..

“ഡാ നീ എന്താ ഒന്നും മിണ്ടാത്തെ നീ വല്ലതും കേൾക്കുന്നുണ്ടോ..??”

“ആ കേൾക്കുന്നുണ്ട് ടീ നീ പറഞ്ഞോ ഞാൻ കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു..”

“നിന്റെ പ്ലാനിങ് കുറച്ചു കൂടുന്നുണ്ട്..”

“ഡി മോളെ ഇപ്പോഴേ കാര്യങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയാൽ എന്റെ കാര്യത്തിൽ വല്ല നീക്കുപോക്കും ഉണ്ടാവൂ.. ആ മനുഷ്യനെ.. കെട്ടാ ചരക്കായി നിന്നുപോയ പിന്നെ…
എന്റെ കാര്യം ഗോവിന്ദാ..

ആ പിന്നെ.. നീ എന്നാ ഹോസ്റ്റലിലേക്ക് പോണത്.. എവിടെ സ്റ്റേ നമ്മുടെ ഹോസ്റ്റലിൽ ആണോ..??”

“ഏയ് അവിടെ നിൽക്കാൻ പറ്റില്ലല്ലോ പെയിംങ് ഗസ്റ്റ് ആയി നോക്കേണ്ടിവരും..”

“ആ ഞാൻ വരാം.. ഏട്ടനും ഈയാഴ്ച വരും.. അപ്പൊ നമുക്ക് ചേട്ടനെയും കൂട്ടാം എപ്പടി ഐഡിയ..”

“ആരെയും കൂട്ടണ്ട നിനക്ക് വരാൻ പറ്റുമെങ്കിൽ നീ വാ.. അല്ലെങ്കിൽ ഞാൻ പപ്പയോട് പറഞ്ഞോളാം..”

“അയ്യടി മോളെ അവളുടെ ഒരു പപ്പാ..
ഞാൻ തന്നെ വരും യാത്രയായി നിന്നോ..അപ്പോ… സന്ധിക്കും വരേയ്ക്കും വണക്കം…”

“വച്ചിട്ട് പോടാ…”

നന്ദു ചിരിച്ചുകൊണ്ട് ഫോൺ വെച്ചു..

ഹോസ്റ്റലിലേക്ക് പോകാനായി ബാഗും ഒക്കെ പാക്ക് ചെയ്തു അത് പുറത്തേക്കിറങ്ങി എന്നത് കാണുന്നത് അത് വേണുഗോപാലിനോട് സംസാരിച്ചു നിൽക്കുന്ന സഞ്ജുവിനെ ആണ് ആണ്…
അവൾ ചുറ്റും നോക്കി..

“കാർത്തിയെ ആണോ തിരയുന്നത്..അവൻ വന്നില്ല.. മറുപടി പറഞ്ഞത് സഞ്ജുവാണ്..”

ഒന്നും മൂളി കൊണ്ട് നന്ദു അകത്തേക്ക് കയറിപ്പോയി..
ഫോണെടുത്ത് കാർത്തിയെ വിളിച്ചു…

“ഡാ..തെണ്ടീ…
ഒരുമാതിരി മറ്റേ പണി കാണിക്കരുത്..

നിനക്ക് വരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ… എന്തിനാ ഏട്ടനെ വിട്ടത്… ഞാൻ പറഞ്ഞതല്ലേ പപ്പയോട്
പറഞ്ഞോളാമെന്ന്..”

“സോറി.. മൈഡിയർ… ഏട്ടന് പാലക്കാട് ഉണ്ടാകും ഇനി ഒരു മാസം.. അപ്പോൾ വണ്ടി ഏട്ടന് വേണം..
പിന്നെ ഞാനെങ്ങനെ ഇങ്ങോട്ട് വരും.. ഇതാകുമ്പോ നിങ്ങൾ ഒരുമിച്ച് പോയി പോയി നിന്നെ ഹോസ്റ്റലിൽ ഇറക്കി.. ആൾക്കങ്ങ് പോകാലോ… അതാണ് ഞാൻ വരാഞ്ഞത്..

പിന്നെ ഏട്ടനും പറഞ്ഞു ഏട്ടന് നിന്നോട് സംസാരിക്കാനുണ്ടെന്ന്..

നീ പോയി നന്നായി പരീക്ഷയെഴുതി വാ.. ഞാൻ വിളിക്കാം.. അപ്പോ ഓൾ ദി ബെസ്റ്റ്..”

ഒന്നും പറയാതെ നന്ദു ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.
എന്ത് ചെയ്യണമെന്നറിയാതെ നന്ദു പുറത്തേക്കിറങ്ങിയപ്പോൾ സഞ്ജൂ അവളെയും കാത്തു നിൽക്കുന്നു..

“മോളേ സഞ്ജയ് ഏതായാലും പാലക്കാട്ടേയ്ക്കാ… അതുകൊണ്ടാണത്രെ കാർത്തി വരാഞ്ഞത്.. മോൾക്ക് പ്രശ്നമൊന്നും ഇല്ലല്ലോ..”

“ഇല്ല പപ്പാ ഞാൻ പൊയ്ക്കോളാം..” എന്ന് പറഞ്ഞ് വണ്ടിയിൽ കയറി ഇരിക്കുമ്പോൾ.. സഞ്ജൂവിന്റെ മുഖത്തു പോലും നോക്കാതിരിക്കാൻ ശ്രദ്ധിച്ചു..

വണ്ടിയിൽ ഇരിക്കുമ്പോഴും രണ്ടുപേരും മൗനമായിരുന്നു..

കുറേ
നേരം പുറത്തോട്ടു നോക്കി കാഴ്ച കണ്ടിരുന്നെങ്കിലും ഇടയ്ക്കിടെ സഞ്ജുവിന്റെ നോട്ടം തന്നിലേക്ക് വരുന്നതും കണ്ട് നന്ദു സംസാരം ഒഴിവാക്കാനായി പതിയെ
കണ്ണടച്ചിരുന്നു..

അപ്പോഴാണ് സഞ്ജുവിന്റെ ഫോൺ അടിച്ചത്..

“ഇല്ലെടാ.. ഞാൻ സംസാരിച്ചോള്ളാം… നീ വെച്ചിട്ട് പോയേ.. ശല്യപ്പെടുത്താതെ…”

സഞ്ജുവിന്റെ സംസാരം കേട്ടിട്ട്
അപ്പുറത്ത് ആ തെണ്ടിയാവാനാണ് സാധ്യത.. കാർത്തി..

നന്ദു മനസ്സിൽ പറഞ്ഞു.. താൻ ഉറങ്ങുകയാണെന്ന് വിചാരിച്ചിട്ട് ആയിരിക്കാം സഞ്ജു സംസാരിക്കാതിരിക്കുന്നത്..

“പാലക്കാട് വരെയും കണ്ണടച്ച് ഇരിക്കാൻ ആണോ പ്ലാൻ…??”

സഞ്ജുവിന്റെ ചോദ്യം കേട്ടതും നന്ദു കണ്ണുതുറന്നു..

“നമുക്കൊരു ചായ കുടിച്ചാലോ..??”

“എനിക്ക് വേണ്ട.. കാർത്തിടെ ഏട്ടൻ പോയി കുടിച്ചിട്ടു വരൂ..”

“എനിക്ക് വേണം എന്തേ ഇരിഞ്ഞാലക്കുട മുതൽ ദേ ഇവിടെ വരെ ഒറ്റയ്ക്ക് വണ്ടിയോടിക്കുമ്പോൾ കൂടെ മിണ്ടിയും പറഞ്ഞിരിക്കാൻ ഒരാൾ ഇല്ലെങ്കിൽ ഉറക്കം വരും..
കൂടെയുള്ള ആൾ ആണെങ്കിൽ നല്ല ഉറക്കം.. പക്ഷേ എനിക്കറിയാം ആള്
മനഃപൂർവം
കണ്ണടച്ചിരിക്കുന്നതാണെന്ന്..

അല്ലേ… എന്ന ചോദ്യത്തോടെ സഞ്ജയ് പുരികമുയർത്തി..”

“ഏയ്.. ഞാൻ.. അങ്ങനെയൊന്നും വിചാരിച്ചില്ല..”
അബദ്ധം പറ്റിയെന്ന് നന്ദുവിന് മനസ്സിലായി..

“എങ്കിൽ അങ്ങ് നമുക്കൊരു ചായ കുടിക്കാം ചമ്മൽ മാറാൻ ചായ നല്ലതാ…” സഞ്ജയ് ചിരിച്ചുകൊണ്ടു പറഞ്ഞു..

വഴിയരികിൽ നിന്ന് ചായ കുടിക്കുമ്പോൾ നന്ദു ശ്രദ്ധിക്കുകയായിരുന്നു സഞ്ജുവിനെ..അതു കണ്ടിട്ടും കാണാത്തതു പോലെ സഞ്ജു നിന്നു.

കാറിൽ കയറിയിട്ടും നന്ദു സംസാരിക്കാൻ തുടങ്ങില്ലെന്ന് മനസ്സിലാക്കിയ സഞ്ജു തന്നെയാണ് ഇരുവർക്കും ഇടയിലെ മൗനം ഭേദിച്ചത്.

“നന്ദൂ…
എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു..”

“എന്താ കാർത്തിടെ ഏട്ടൻ ചോദിച്ചോളൂ..”

“അതൊക്കെ ഞാൻ ചോദിച്ചോളാം അതിനു മുന്നേ ഒരു കാര്യം…”

“എന്താ..??”

“എന്റെ പേര് കാർത്തീടെ ഏട്ടൻ എന്നല്ല…

സഞ്ജയ്.. അതാണെന്റെ പേര്..ഏട്ടാന്ന് എന്നു വിളിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ എങ്കിൽ നന്ദു സഞ്ജു എന്നു വിളിച്ചോ…
അതാണ് എനിക്കും ഇഷ്ടം…

പിന്നെ പറഞ്ഞു വന്നത്..
എന്തായി കാർത്തി പറഞ്ഞ കാര്യം ആലോചിച്ചോ.. എന്തായി തീരുമാനം..??”

എന്ത് പറയണമെന്നറിയാതെ നന്ദു മുഖത്തേക്ക് നോക്കി..

“ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തത്.. അഭിയെ കുറിച്ചുള്ള തന്റെ ഓർമകൾ എന്നെന്നേക്കുമായി മായ്ച്ചുകളയാൻ അല്ല…ആ
ഓർമ്മകൾ തന്നെ ഒരുപാട് വേട്ടയാടുന്നുണ്ട് എന്നെനിക്ക് നന്നായി അറിയാം.. ആ സമയങ്ങളിൽ തനിക്ക് വേണ്ടത് ഒരു കൂട്ടാണ്..
അതിനു വേണ്ടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്..
അതിനെ താൻ വിചാരിക്കുന്നപോലെ സഹതാപം എന്നൊരു പേരില്ലാട്ടോ..

കാർത്തി പറഞ്ഞതുപോലെ താൻ അഭിയേയും അഭി തന്നെയും ഇഷ്ടപ്പെടുന്നതിന് ഒരുപാട് മുന്നേ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയതാ തന്നെ…

ഒരുപാട് ഇഷ്ടായിട്ടും മറ്റാർക്കോ വേണ്ടി മാറ്റി വെച്ച ചില ഇഷ്ടങ്ങൾ ഉണ്ടാവില്ലേ നമുക്ക്.. എന്റെ അതുപോലെയൊരു ഇഷ്ടമാണ് താൻ…

അഭിയെ മറന്ന് പെട്ടെന്ന് താൻ എന്റെ മാത്രം ആകണം എന്നൊന്നും ഞാൻ പറയില്ല.. അഭി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം..

അത്രമേൽ മേൽ എനിക്കും പ്രിയപ്പെട്ടതാണ് താനും..
അഭിയുടെ ഓർമ്മകളിൽ നിന്നും പൂർണമായ ഒരു മോചനം.. അതും തനിക്ക് ഉണ്ടാകില്ല.. അതും അറിയാം..

പക്ഷേ ഞാൻ കാത്തിരിക്കാം..

താനിപ്പോൾ വേറൊന്നും ചിന്തിയ്ക്കണ്ട…ആദ്യം പരീക്ഷ നന്നായിട്ടെഴുത്…പരീക്ഷ കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ എനിക്കൊരു മറുപടി തന്നാൽ മതി…

കാത്തിരിപ്പ് അത് സുഖമുള്ള ഒരു കാര്യമാണ്… എന്നെങ്കിലും എൻറെ താകും എന്നൊരു പ്രതീക്ഷ എങ്കിലും ഉണ്ടാകുമല്ലോ…. ഒരാൾക്ക് വേണ്ടി കാത്തിരിക്കാൻ അവകാശം കിട്ടുന്നതും ഒരു ഭാഗ്യം അല്ലേ…അല്ലേടോ..

 

കാത്തിരിയ്ക്കുട്ടോ..

സ്നേഹത്തോടെ…. ധന്യ

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13